വീട്ടിൽ എത്തിപാടെ അമ്മ അവളോട് സുഖവിവരം തിരക്കി അല്ല ഇവർ ഹോസ്പിറ്റലിൽ പോവുക എന്നാണല്ലോ എല്ലാരോടും പറഞ്ഞത്..
കുഴപ്പം ഉണ്ടോ മോളെ...
ഇല്ല അമ്മേ ഇത് സാധാ പനിയാ... അവൾ അവരോട് കള്ളം പറഞ്ഞു... 😝
ചിലപ്പോ വെള്ളം മാറി കുളിച്ചിട്ട് ആയിരിക്കും ലേ...
മ്മ്...
എന്നാ ശെരി മോള് പോയി ഡ്രസ്സ് മാറി വാ....
ശെരി... അവൾ മുകളിലേക്കു പോയി....
അപ്പൊ അതാ ആശാൻ വന്ന ഡ്രസ്സ് പോലും മാറാതെ ഫോണിൽ കുത്തി കൊണ്ടിരിക്കുന്നു... അല്ല നമ്മ ഉദ്ദേശിച്ചത് അരുണിനെ ആണ്... 😁
എന്താ ഏട്ടാ ഡ്രസ്സ് മാറാതെ കിടക്കുന്നത്..... ഡ്രസ്സ് ആകെ മുഷിഞ്ഞു ട്ടോ... അവൾ അവന്റെ അടുത്തേക് പോയി...
എണീറ്റ... പോയി കുളിക്ക് മനുഷ്യ...
അവൻ ഒറ്റ വലി ആയിരുന്നു... ദേ പോണു അച്ചു അവന്റെ നെഞ്ചത്തോട്ടു... 🙈...
നമുക്ക് ഒന്നിച്ചു കുളിക്കന്നെ....
അയ്യേ നിങ്ങൾക് നാണമില്ലേ മനുഷ്യ....
അവൾ അവന്റെ ദേഹത്തിന്ന് എണീക്കാൻ നോക്കി കൊണ്ട് പറഞ്ഞു....
അടങ്ങി കിടക് പെണ്ണെ... എനിക്ക് എന്തിനാ നാണം നീ എന്റേത് അല്ലെ...
ദേ ഞാൻ ഒച്ച വക്കും.... പറഞ്ഞില്ലെന്ന് വേണ്ട...
നീ ഒച്ച വച്ചോ ആരും വരാൻ പോവുന്നില്ല.... അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞു....
എന്താ മോനേ ഉദ്ദേശം....
ദുരുദ്ദേശം മാത്രം.... എന്നു പറഞ്ഞു അവൻ അവന്റെ അന്തരങ്ങൾ അവളുടെ അന്തരത്തോട് ചേർത്തുവച്ചു...🙈 ഒരു നിമിഷത്തെക് അവർ രണ്ടുപേരും ഏതോ മായാലോകത്തിൽ എത്തി പെട്ടിരുന്നു...
അയ്യേ ഇവർക്ക് എന്താ ഒളിയും മറയും ഒന്നുമില്ലെ എന്റെ ഈശ്വര.... നോക്കിയപ്പോൾ അതാ അനു കണ്ണുപൊത്തികൊണ്ട് നില്പുണ്ട്... അപ്പോഴാണ് അവർക്ക് വാതിൽ അടക്കാത്തത് ഓർമ വന്നത്... അരുണിനെ ദേഷ്യം ആണ് വന്നത്...
നിന്നോട് ആരാ ഡീ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞത്....
ഓഹോ.... ഇപ്പൊ എനിക്കയോ കുറ്റം... നിങ്ങൾക് വാതിൽ അടിച്ചിട്ട് ഊടെ... വെറുതെ എന്നെ ചീത്ത പറയുന്നത് എന്തിനാ.... അനുനും വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..
ഒഹ് ഒന്ന് പോയി തരോ...
ഓ... ഞാൻ കട്ടറുംബ് ആവുന്നിലെ.... അവൾ പോയി...
അരുൺ ചുറ്റും നോക്കി... അച്ചൂനെ കാണാൻ ഇല്ല... നമ്മടെ കഥാനായിക കുളിമുറിയിലേക് മുങ്ങി.... 😁
അരുൺ അപ്പുറത്തേക് പോയി ഫ്രഷ് ആവാൻ.....
കുളിച്ചു ഇറങ്ങിയ അച്ചൂ അരുണിനെ കണ്ടില്ല അവൾക്കു സമാധാനം ആയി.. കാരണം അവൾക്കു അവനെ ഫേസ് ചെയ്യാൻ നല്ല ചമ്മൽ ഉണ്ടായിരുന്നു... അവൾ വേഗം അടുക്കളയിലേക്ക് പോയി അവിടെ അമ്മയെ സഹായിച്ചു നിന്നു...
മോള് ഇതുവരെ വീട്ടിൽ പോയില്ലല്ലോ.. എന്നാ പോവുന്നത് വിരുന്നിനു...
ഏട്ടനോട് ചോയിച്ചു നോക്കട്ടെ അമ്മേ...
ഹാ മോളെ അത് മതി....
അന്ന് രാത്രി കിടക്കാൻ നേരം അച്ചു പുതപ്പും തലയണയും ആയി സോഫയിൽ കിടക്കാൻ പോവുക ആയിരുന്നു...
അല്ല നീ ഇത് എവിടെക്കാ പോവുന്നത്...
സോഫയിൽ കിടക്കാൻ....
അല്ല നിന്നോട് എന്താ ഞാൻ പറഞ്ഞത്... ഇനി നമ്മള് രണ്ടും ഒരുമിച്ചാണ്... നീ ഇവിടെ കിടക്....
ഇല്ല ഇത്രയും കാലം ഇവിടെ അല്ലെ കിടന്നത് പിന്നെ എന്താ...
എന്നാ അവിടെ കിടന്നോ....
ശോ കുറച്ചു ജാട ഇട്ടത് ആയിരുന്നു... കാട്ടുമാക്കാൻ... ഇനി ഇപ്പൊ എന്താ ചെയ്യാ... അവൾ തിരിഞ്ഞു അവന്റെ അടുത്തേക് തന്നെ പോയി...
അങ്ങനെ ഇപ്പൊ ഞാൻ കിടക്കുന്നില്ല....
ഹാ... ഹാ.... എനിക്ക് അറിയാടീ മോളെ നീ കറങ്ങി തിരിഞ്ഞു ഇവിടെ തന്നെ വരും ഇപ്പൊ എങ്ങനെ ഉണ്ട്... ഹാ... ഹാ...അവൻ വീണ്ടും ചിരിച്ചു....
ഇങ്ങനെ കിടന്ന് കിണിക്കല്ലേ... അതിനും മാത്രം എന്താ പ്പോ ഞാൻ ചെയ്തത്.... ഇഷ്ട്ടം ആയില്ലെങ്കിൽ ഞാൻ പോവാ....
അങ്ങനെ ഇപ്പൊ നിന്നെ വിട്ടിട്ട് വേണ്ട എന്നു പറഞ്ഞു അവൻ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ ചേർത്തു പിടിച്ചു...
പിന്നെ അമ്മ പറഞ്ഞു എന്റെ വീട്ടിലേക് വിരുന്നിന് പോവാൻ...
അതിന് എന്താ നമ്മൾക്കു നാളെ പോവാലോ....
സത്യം.... അച്ചുന്റെ കണ്ണൊക്കെ വിടർന്നു വന്നു.....
ഹാ ഡീ നിനക്ക് എന്നെ വിശ്വാസം ഇല്ലെ....
പിന്നെ എനിക്ക് എന്നെ കാളും വിശ്വാസം ഉണ്ട്.....
എന്നാലേ പോന്നു മോള് കിടന്നു ഉറങ്ങാൻ നോക്ക്...
മ്മ്... അവൾ കിടന്നു...
കുറച്ചു കഴിഞ്ഞതും അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു.... അവന്റെ കരവാലയത്തിന് ഉള്ളിൽ അവൾ കിടന്നുറങ്ങി.... ഒരു കുഞ്ഞിനെ പോലെ....
അവർക്ക് വേണ്ടി ഒരു പ്രഭാത കൂടി പിറന്നു.....
രാവിലെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു അവർ അച്ചുന്റെ വീട്ടിലേക് പോവാൻ ഒരുങ്ങി...
ഏട്ടാ....
എന്താടി......
ഇറങ്ങുക അല്ലെ....
മ്മ്മ്... ഞാൻ ഇതാ വരുന്നു....
അവൻ റെഡി ആയി വന്നു
അമ്മേ എന്നാൽ ഞങ്ങൾ പോയി വരാം....
ഹാ.. ശെരി..... മോളെ...
അവർ യാത്ര പറഞ്ഞു ഇറങ്ങി.... ഏതാണ്ട് ഒരു ഒന്നര മണിക്കൂർ യാത്ര എങ്ങാനും കാണും അച്ചുന്റെ വീട്ടിലേക്...
എടി നിനക്ക് ഇനി പഠിക്കാൻ ഒന്നും പോണ്ടേ....
ആ... പോണം എന്നൊക്കെ ഉണ്ട്....
എന്നാ ഇനി ക്ലാസ്സിലേക്ക്....
എന്നാ ഞാൻ പോവേണ്ടത്.....
അത്.... നീയല്ലേ തീരുമാനിക്കേണ്ടത്....
ഹാ... എന്നാൽ രണ്ട് ദിവസം കൂടി കഴിഞ്ഞോട്ടെ... അമ്മയോട് ചോദിക്കണം...
മ്മ്... അങ്ങനെ ഒന്നര മണിക്കൂറെത്തെ യാത്രക് ഒടുവിൽ അവർ അച്ചുന്റെ വീട്ടിൽ എത്തി..
അവരെ കാത്തു രവീന്ദ്രൻ ഉമ്മറത് ഉണ്ടായിരിന്നു...
ആ കയറി വാ മക്കളെ...
(തുടരും)
✍️Name___Less💕