Aksharathalukal

🦋നവനയനം🦋 7

രാവിലെ നയന എഴുന്നേൽക്കുമ്പോൾ അരികിൽ നവി ഉണ്ടായിരുന്നില്ല. കിച്ചണിൽ തട്ടും മുട്ടും കേട്ടാണ് അവൾ അങ്ങോട്ട് ചെന്നത്.
തിരക്കിട്ട പണിയിലാണ് കക്ഷി.

നവി.....

എഴുന്നേറ്റോ??
ഇപ്പോ എങ്ങനുണ്ട്.?

കുറവുണ്ട്.
നീയിന്നു പോകുന്നില്ലേ.

നിനക്ക് വയ്യാത്തോണ്ട് മിഥുനെ പറഞ്ഞേൽപ്പിച്ചു.

Really.!!!!!!
അപ്പോളിന്ന് മുഴുവൻ എന്ടൂടെ കാണുമല്ലേ.

സന്തോഷതാൽ അവളൊന്നു തുള്ളിച്ചാടി.
ഓടിവന്നവനെ പുറകിൽ നിന്നും പുണർന്നു.

I love u navi...... Love u so much..

അവനൊന്നു ചിരിച്ചതെ ഒള്ളു.

ഡി ഒന്ന് മാറിക്കെ. ഞാനിതൊന്നു ചെയ്യട്ടെ.

കുറച്ചു നേരം അനക്കമൊന്നും കാണാതെ തിരിഞ്ഞപ്പോഴാണ് കണ്ടത് കിച്ചൻ സ്ലാബിൽ ഇരിക്കാൻ പെടാപ്പാട് പെടുന്ന നയനയെ.
അവൾക് പൊക്കം തീരെ കുറവാണ്.

നവി തിരിഞ്ഞു കൈ തുടച്ചു. ഇടുപ്പിൽ പിടിച്ചവളെ പൊക്കി യിരുത്തി.
അവളൊന്ന് പൊള്ളിപിടഞ്ഞു പോയി.
അവന്റെ സ്പർശനത്തിൽ ശരീരമാകെ മരവിച്ച പോലെയായി.
മുഖത്തടിക്കുന്ന അവന്റെ ചുടുനിശ്വാസം മറ്റേതോ ലോകത്തേക് എത്തികുന്നു.

ആദ്യമായാണ് ഇങ്ങനെ.
അതോർക്കേ നാണത്താൽ കവിളിൽ രക്തം ഇരച്ചു കയറി.

തനിക് മുഖം തരാതെ തല താഴ്ത്തി ഇരിക്കുന്നവളെ ചുണ്ടിലൂറിയ ചിരിയാൽ അവനും കാണുന്നുണ്ടായിരുന്നു.

പെട്ടെന്നാണ് ഫോൺ ബെല്ലടിക്കുന്ന കേട്ടത്.
ധൃതിയിൽ നയന ചാടിയിറങ്ങി ഓടി.

നവിയിൽ നിന്നും ഓടിയോളിക്കാനുള്ള അവസരമായവൾ അതിനെ കണ്ടു.

ചിരിയോടെ തിരിഞ്ഞു ബാക്കി ജോലികൾ തീർക്കുമ്പോൾ അവന്റെ മനസ്സിലും അവളായിരുന്നു.


-----------------------------------

നവി..... നവി...... വാതിൽ തുറക്...

നയനയുടെ ശബ്ദം കേട്ടവൻ ചാടിപ്പിടഞ്ഞെഴുന്നേറ്റു.
ലൈറ്റ് ഇട്ട് ഫോണിൽ സമയം നോക്കി.
രാത്രി പന്ത്രണ്ടു മണിയാവാൻ പോകുന്ന്.

വാതിൽ തുറന്നതും കാറ്റു പോലെന്തോ പാഞ്ഞു വന്നു ഇറുകെ പുണർന്നു.ഹൃദയം നിലച്ചു പോകുമെന്ന് തോന്നിപോയി.
ഹാപ്പി birthday hubby.....
അവളുടെ മൃദു സ്വരം കാതിൽ വന്നലയടിച്ചു. 

പതിയെ കൈകൾ അയച് അവന്റെ മുഖം കൈക്കുമ്പിളിൽ എടുത്തു നെറുകയിൽ അമർത്തി ചുംബിച്ചു.
അടർന്നു മാറി നോക്കുമ്പോൾ കിളി പോയി നിൽക്കുന്ന അവനെ കണ്ടവൾക് ചിരി വന്നു.

സ്വബോധം വീണ്ടെടുത്തപ്പോൾ അവനവളെയൊന്നു കൂർപ്പിച്ചു നോക്കി.

പേടിപ്പിച്ചു കളഞ്ഞല്ലോടി കോപ്പേ...

ചോറി....

വാ...

അവളവനുമായി ഹാളിലേക്കു വന്നു.
മിഥുൻ ഹാൾ ഡെക്കറേറ്റ് ചെയ്തിരുന്നു.

Happy bornday wishes അളിയാ..

എന്താടാ ഇതൊക്കെ??

ഇതൊക്കെ ആ നിൽക്കുന്ന കുരിപ്പിന്റെ പണിയാ. എനിക്ക് രാവിലെ മുതൽ സ്വര്യം തന്നിട്ടില്ല ജന്തു.

ഇന്നാണോ എന്റെ birthday???
ഓ ഗോഡ് മറന്നു...... നീയെന്താടാ പറയാഞ്ഞേ??
ശാലോമിൽ........

ശലോമിലെ കുഞ്ഞുങ്ങൾക്ക് ഫുഡ്‌ ഒക്കെ എത്തിച്ചു കൊടുത്തു.
ഒന്നില്ലേലും എല്ലാ പിറന്നാളിനും എന്റെ കെട്ടിയോൻ മുടങ്ങാതെ ചെയ്യുന്നതല്ലേ.

അവനവളെ അത്ഭുതത്തോടെ നോക്കി.

നീനക്കെങ്ങനെ അറിയാം അവിടത്തെ കാര്യങ്ങൾ ??

അതിനല്ലേ എനിക്കെന്റെ പൊന്നാങ്ങള. മിഥുനോട് ചേർന്നുനിന്നവൾ പറഞ്ഞു.

ടീപോയിലേ കേക്ക്നു മുന്നിൽ നവിയെ നിർത്തി കേക്ക് മുറിപ്പിച്ചു.
വെച്ചു നീട്ടിയ ആദ്യ കഷ്ണം നിറചിരിയോടവൾ കഴിച്ചു.
അവനും തിരിച്ചു നൽകി.

-------------------------------

എല്ലാമൊതുക്കി വെച്ച് തിരിച്ചു ചെല്ലുമ്പോൾ ബാൽക്കണിയിൽ ഇരിക്കുവാണ് നവി

.ഇന്നാ.

ഇതെന്താ???

My ഗിഫ്റ്റ്.

കയ്യിലെ പാത്രം അവൻ തുറന്നു നോക്കി.
മധുരമൂറുന്ന പാലടപാൽപ്പായസം.

നാവിൽ വെച്ച് രുചിച്ചപ്പോൾ കണ്ണുകൾ താനേ നിറഞ്ഞു  

നയന ചെന്നവന്റെ മടിയിലിരുന്നു ഇരു കൈകളാലും അവന്റെ 
കണ്ണുകൾ തുടച്ചു കൊടുത്ത്.

നവീടെ അമ്മ ഉണ്ടാക്കുന്നത്രേം വരില്ല.
അമ്മ തന്നെയാ റെസിപ്പി പറഞ്ഞു തന്നെ.
ഇന്നത്തെ ദിവസം ഇതിൽ കൂടുതലൊന്നും നീ ആഗ്രഹിക്കില്ല. നിന്നെ സന്തോഷിപ്പിക്കുകയുമില്ല....

നവി ചിരിയോടവളെ ചേർത്ത് പിടിച്ചു.

അമ്മയാണോ രാവിലെ വിളിച്ചത്??

മ്മ്.

അമ്മയല്ലാതെ മറ്റാരും ഇതൊന്നും ഓർത്തു വെക്കാറില്ല.
പണ്ട് birthday ക്ക് പാർട്ടി വെക്കുമായിരുന്നു. പപ്പാ ഒന്നിലും പങ്കെടുക്കില്ല.
പക്ഷെ നിധിന്റെ ബര്ത്ഡേ ക്ക് പപ്പാ എല്ലാ തിരക്കും മാറ്റിവെച്ചു വരും.
അതുകൊണ്ടാ പിന്നെയിതോന്നും വേണ്ടെന്ന് പറഞ്ഞത്. അവിടെയായിരുന്നപ്പോൾ അമ്മ പിറന്നാൾ ദിനം ഈ പായസം വെക്കും. ഇതിനോളം രുചി മറ്റൊന്നിനും ഇല്ലെന്ന് തോന്നിയിട്ടുണ്ട്.

ആ ഓർമയിൽ അവന്റെ കണ്ണ് നിറഞ്ഞു.

അവളവനെ തന്റെ മാറോട് ചേർത്ത് പിടിച്ചു.
ആ നിമിഷമവളിൽ വാത്സല്യമായിരുന്നു അവനോട്.
നിന്റെ ദുഃഖങ്ങളിൽ താങ്ങായി ഒരു ഭാര്യയായും, അമ്മയായും കാമുകിയായും ഞാനുണ്ടാകും നവി....
അവളവനോട് പറയാതെ പറഞ്ഞു.🦋


(തുടരും)

 


🦋നവനയനം🦋 8

🦋നവനയനം🦋 8

4.7
3765

ഓഫീസലേക് ചെന്നു കയറുമ്പോഴേ തങ്ങളെ കാത്തെന്ന പോലെ ജുവൽ ഉണ്ടായിരുന്നു. ഇന്നലെ സാറിന്റെ birthdy അല്ലാരുന്നോ. ഹാപ്പി birthday സർ. സോറി ഫോർ ദ ലേറ്റ് വിഷ്.ഇതെന്റെ ഗിഫ്റ്റ്. വിലക്കൂടിയ നല്ലൊരു വാച്ച് ആയിരുന്നത്. അത് കണ്ടപ്പോൾ നയനക്ക് എന്തോ പോലെയായി. അതുപോലൊന്നും താൻ കൊടുത്തില്ലല്ലോ എന്ന ചിന്തയായിരുന്നവളിൽ. അത് നവിക്ക് മനസ്സിലാവുകയും ചെയ്തു. താങ്ക്യൂ ജുവൽ. താങ്ക്സ് ഫോർ ദി ഗിഫ്റ്റ്. ബട്ട്‌ ഞാനിത്രേം കോസ്റ്റലി ഉപയോഗിക്കാറില്ല. താൻ തരുമ്പോൾ വാങ്ങിക്കാതിരിക്കാനും പറ്റില്ല. അതു കൊണ്ടു ഇതു മിഥുന് കൊടുക്കാം. അത്രയും പറഞ്ഞു തിരിഞ്ഞത് മിഥുനെ ഏൽപ്പിക്കുമ്പോൾ നവിയുട