Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️21

 ❤️കലിപ്പന്റെ വായാടി❤️

                                   Part-21


എന്നാൽ മേലേക്ക് ഓടിയ ഫിദ റൂമിൽ കേറി  കഥകടക്കുന്നതിന് മുന്നേ തന്നെ അത് തള്ളി ഹന്നയും അകത്തോട്ടു കേറി ....അപ്പൊ തന്നെ ഫിദ ഡോർ ലോക്ക് ചെയ്തു ......


അപ്പൊ തന്നെ ഫിദ ഒരു പൊട്ടി കരച്ചിലോട് കൂടെ ഹെന്നയെ കെട്ടി പിടിച്ചു.....അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ഹന്നക്ക് അറിയില്ലായിരുന്നു .....



തുടരുന്നു.............



കുറെ സമയം കരഞ്ഞു തളർന്നപ്പോൾ അവൾ ഹെന്നയിൽ നിന്നും വിട്ടു മാറി ബെഡിൽ പോയി ഇരുന്നു.....അവൾക്ക് തൊട്ടരികിൽ തന്നെ ഹെന്നയും പോയി ഇരുന്നു ....

ഫിദ........

വളരെ ആർദ്ധമായി ഹെന്ന വിളിച്ചു 

മ്മ് .....

ഒരു മൂളൽ മാത്രമായിരുന്നു ഫിദയുടെ മറുപടി....

നിനക്ക് റയാൻക്കാനെ ഇഷ്ടമാണോ..... .ഹന്ന

ഫിദ മെല്ലെ തലയുയർത്തി ഹെന്നയെ നോക്കി പിന്നീട് ദീർഘശ്വാസം വിട്ട് അവൾ പറഞ്ഞു തുടങ്ങി .....

ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഇഷ്ടമായിരുന്നു.....അടി കൂടുമ്പോഴും എന്നെ ഓരോന്ന് പറഞ്ഞു ദെയ്‌ശ്യം പിടിപ്പിക്കുമ്പോഴും ഒക്കെ ആസ്വദിച്ചിരുന്നു .......പുറമെ അത് പ്രകടമാക്കിയില്ല എന്ന് മാത്രം....


റയുകാക്ക് എന്നെ ഇഷ്ടമില്ലെങ്കിലോ എന്ന് വെച്ചാണ് ഞാൻ ഒന്നും നിന്നോട് പോലും പറയാതിരുന്നത്.....എന്റെ ഉള്ളിൽ തോന്നിയ ഇഷ്ടം അത് എന്നിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിക്കുക ആയിരുന്നു .....അതിനിടയിലാണ് റയുക്ക എന്നോട് ഇങ്ങോട്ടു വന്നു ഇഷ്ടം പറഞ്ഞത് .....അന്ന് എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു....എന്നാൽ അതും ഒരു കളി ആണോ എന്ന് നോക്കാൻ വേണ്ടിയാ ഇത്രയും ദിവസം എന്റെ ഇഷ്ട്ടം തുറന്നു പറയാതിരുന്നത്.....ഈ കാര്യം കാക്കുവിനോട് പറഞ്ഞു റയുകനോട് പറയാൻ ഇരിക്കുകയായിരുന്നു ഞാൻ......

ഇത്രയും പറഞ്ഞു  ഹെന്നയെ നോക്കാൻ അവൾക്ക് മടി തോന്നി.....കാരണം അവർ ചെറുപ്പം മുതൽ ഉള്ള കൂട്ടുകാരാണ് എന്തിനും ഏതിനും ഒറ്റ മനസ്സും രണ്ടു ശരീരവും ആയി ജീവിച്ചവർ .....ഉണ്ടതും ഇറങ്ങിയതും അധികവും ഒന്നിച്ചു....അവർക്കിടയിൽ രഹസ്യങ്ങൾ ഇല്ലായിരുന്നു.....
എന്തും ഏതും തുറന്നു പറഞ്ഞു ജീവിച്ച അവർക്കിടയിൽ ഇത്രയും വലിയൊരു കാര്യം ഫിദ മറച്ചു വെച്ചു എന്നറിഞ്ഞപ്പോൾ ഹെന്നയ്ക്ക് നല്ല വിഷമം ആയിട്ടുണ്ടാവും എന്ന് ഫിദക്ക് അറിയാമായിരുന്നു .......


എല്ലാം നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു അപ്പോയെക്കും ഇന്ന് എല്ലാം കീഴ് മേൽ മറിഞ്ഞു .....തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ എല്ലാം തീരുമാനിച്ചു കഴിഞ്ഞു .....
ഇനി അവന്റെ പെങ്ങൾക്ക് കണ്ടിഷ്ടപ്പെട്ടാൽ അവന്റെ മഹറിനു മുന്നിൽ കഴുത്തു നീട്ടണം ......🙂

ആദ്യമൊക്ക പറയുമായിരുന്നു നിന്റെ കല്യാണം നിനക്ക് ഇഷ്ടപ്പെട്ട ആളുമായിട്ടായിരിക്കും എന്നൊക്ക ....എന്നാൽ ഇന്ന് ഒരു വാക്ക് പോലും ചോദിക്കാതെ എല്ലാം തീരുമാനിച്ചു കഴിഞ്ഞു.....
🙁🙁🙁


ഫിദ നിനക്ക് റയാനിക്കാനെ ഇഷ്ടമാണെന്നു മിനുകനോട് പറഞ്ഞാൽ പോരെ .....അപ്പൊ പിന്നെ ഈ കല്യാണലോചന നടക്കില്ലല്ലോ ..... ഹന്ന

ഏയ്‌ ഇനി അത് പറഞ്ഞിട്ട് കാര്യമില്ല ഹന്ന .....കാരണം കാക്കു പറഞ്ഞത് നീയും കേട്ടതെല്ലേ ഈ ആലോചന അവൻ അങ്ങോട്ട് ചോദിച്ചതാ അതും അവന്റെ ഏറ്റവും അടുത്ത ഫ്രണ്ട്....അപ്പൊ ഞാൻ ഇനി ഇതിന് സമ്മതം എല്ലാന്നും വേറൊരാളെ ഇഷ്ടമാണെന്നും പറഞ്ഞാൽ  അവരുടെ മുന്നിൽ ഇവിടെ ഉള്ളവർ തല തായ്‌തേണ്ടി വരും  ...ഞാൻ കാരണം ഒരു പ്രഷ്ണവും ഇവിടെ ഉള്ളവർക്ക് ഉണ്ടാവാൻ പാടില്ല .....
ഇഷ്ട്ടം തോന്നിയത് എന്റെ മനസ്സിൽ തന്നെ ഞാൻ കുഴിച്ചു മൂടിക്കൊളാം....റയാൻക്കനോട് ഇത് വരെ തുറന്നു പറയാത്തത് കൊണ്ട് കാക്കു വേറെ ആലോചന കൊണ്ട് വന്നു ....ഞാൻ അത് അക്‌സെപ്റ് ചെയ്തു എന്ന് പറഞ്ഞോളാം ....ആദ്യമൊക്കെ മറക്കാൻ പ്രയാസം കാണും പിന്നീട് എല്ലാം ശെരിയാവും.....

ഞാൻ ഇന്ന് നിന്നോട് പറഞ്ഞത് ഒന്നും തന്നെ മൂന്നാമതൊരാൾ അറിയാൻ പാടില്ല.... ഫിദ

ഹ്മ്മ് ......നീ പോയി ഫ്രഷ് ആയിട്ട് വാ തായെ അവർ അന്വേഷിക്കുന്നുണ്ടാവും ......ഹന്ന

ഹാ ......ഹന്നയ്ക്ക് ഒരു വരണ്ട പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ ബാത്റൂമിലോട്ട് പോയി .....പൈപ്പ് തുറന്നു വെച്ച് ബാക്കി ഉള്ള സങ്കടം മുഴുവനും കണ്ണീരാൽ  ഒഴുകി തീർത്തു ......



മോനെ മെഹ്‌ഫി നിന്റെ കൂട്ടുകാരന്റെ ഉപ്പ വിളിച്ചിരുന്നു അവരുടെ മകൾക്ക് വേണ്ടി നിന്നെ ആലോചിച്ചു കൊണ്ട് .......എല്ലാ കാര്യവും നീയുമായി സംസാരിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത് ....... അഹമ്മദ്

ഹാ ...അത് നിങ്ങൾക്കൊക്കെ ഇഷ്ടമാണെങ്കിൽ നമ്മുക്ക് അത് ആലോചിക്കാം ..... മെഹ്‌ഫി

ഹാ ഉപ്പ ഞാനും ഉമ്മയും പോയി കാണട്ടെ ആ ഇത്തുനെ....വേണേ കാക്കു കൂടെ വന്നോ .....ഇശു

ഹാ നമ്മുക്ക് എല്ലാവർക്കും ഒന്നിച്ചു അങ്ങോട്ട് ചെന്ന് ആ കുട്ടിയെ കാണാം .....ഏതായാലും മിനു മോന്റെ പെങ്ങൾ എല്ലേ അവനെ പോലെ തന്നെയാവും .....ഞാൻ എന്തായാലും തറവാട്ടീലോട്ടു ഒന്ന് വിളിച്ചു പറയട്ടെ ഈ കാര്യം..... ആയിഷ

അവിടെ ഇപ്പൊ ഉപ്പുപായും ഉമ്മുമ്മയും മാത്രമെല്ലെ ഉള്ളു .... ഇഷു

ഹാ ഇവന്റെ പെങ്ങൾ അടുത്ത ആഴ്ച അങ്ങോട്ട് പോവുന്നുണ്ട് പോലും ഇന്നലെ ഇവന്റെ ഉമ്മ വിളിച്ചപ്പോൾ പറഞ്ഞിരുന്നു .....

ഓ ... ഇഷു

പിന്നെ  ഫാതിമാനെയും (മെഹ്ഫിടെ അമ്മായി) വിളിച്ചു കാര്യം പറയട്ടെ .....പിന്നെ ഇവന്റെ ഉപ്പനോടും ഉമ്മനോടും ഒക്കെ അതും ഒന്ന് വിളിച്ചു പറയണ്ടേ(അജു ക ഡാഡി മമ്മി ) .....
ആയിഷ

ഹാ ഹമീദ് നേരത്തെ വിളിച്ചിരുന്നു അജുവിനെ കുറിച്ച് ചോദിക്കാൻ അപ്പൊ ഞാൻ ഈ കാര്യം അവനോടു  ഒന്ന് പറഞ്ഞിരുന്നു ....അഹമ്മദ

ഹാ എന്ന ബാക്കി ഉള്ളവർക്കൊക്കെ ഒന്ന് വിളിച്ചു പറയട്ടെ ..... ആയിഷ

ഹാ എന്നിട്ട് അവർകൊക്കെ  വരാൻ പറ്റുന്ന ദിവസം എന്നാണ് എന്നു കൂടെ ചോദിച്ചോ അപ്പൊ ആ ദിവസം ആകാമെല്ലോ പെണ്ണ് കാണൽ .....അഹമ്മദ്

ഹാ.... ആയിഷ

അങ്ങനെ പെണ്ണ് കാണൽ യോഗം കഴിഞ്ഞു എല്ലാവരും എണീറ്റ് സഭ പിരിഞ്ഞു എന്നാൽ അജു അവിടെ തന്നെ ഇരുന്നു ഗാഢമായ ചിന്തയിലാണ് സുഹൃത്തുക്കളെ .....😛



കുറച്ചു സമയത്തിന് ശേഷം കമ്പനിയുടെ ആവശ്യത്തിന് വേണ്ടി എന്തോ കാര്യം ചോദിക്കാൻ വേണ്ടി അജുവിനെയും നോക്കി വന്ന മെഹ്‌ഫി കാണുന്നത് നേരത്തെ ഇരുന്ന അതെ ഇരുപ്പിൽ തന്നെ താടിക്ക് കയ്യും കൊടുത്തു ചിന്തയിൽ ആണ്ടിരിക്കുന്ന അജുവിനെയാണ് .....
ഒരു വേള അത് കണ്ടപ്പോൾ മെഹ്‌ഫിക്ക് തന്റെ കണ്ണ് പുറത്തോട്ട് വരുമോ എന്ന് പോലും തോന്നി പോയി ....

കാരണം ഒരു സ്ഥലത്തു അടങ്ങി കുറച്ചു സമയം ഇരിക്കുന്നത് അജുവിന്റെ ലിസ്റ്റിൽ ഇല്ലാത്ത കാര്യമാണ് ......

ഇവൻ ഇതെന്ത് പറ്റിയാതാണോ എന്നും ചിന്തിച്ചു കൊണ്ട് മെഹ്‌ഫി അജുവിന്റെ അടുത്തോട്ടു ചെന്നു 

എന്നാൽ അജു ഇതൊന്നും തന്നെ അറിയാതെ അതെ ഇരുപ്പിൽ തന്നെയാണ് ....

മെഹ്‌ഫി അവസാനം അവനെ തട്ടി വിളിച്ചപ്പോഴാണ് അവൻ സ്ഥലകാല ബോധം വന്നത് .....

ഡാ എത്ര സമയമായി ഇരിക്കാൻ തുടങ്ങീട്ട് ....ഏത് ലോകത്തയിരുന്നു മോൻ ....ഹേ .... മെഹ്ഫി

അത് മെഹ്‌ഫി .......

പിനീട് അജു പറഞ്ഞതൊക്കെയും കേട്ടു കഴിഞ്ഞപ്പോൾ മെഹ്‌ഫി ഇരുന്നു ചിരിക്കാൻ തുടങ്ങി ....

അപ്പോൾ അങ്ങോട്ട് ഇതൊക്കെ കേട്ട് വന്ന ഇഷുവും കൂടെ അവന്റെ കൂടെ ചിരിക്കാൻ തുടങ്ങിയപ്പോൾ അജുവിന് ദേഷ്യം ഇരച്ചു കയറി ....

തുടരും...............

✍️Mufi
 

❤️കലിപ്പന്റെ വായാടി💕❣️22

❤️കലിപ്പന്റെ വായാടി💕❣️22

4.3
15409

❤️കലിപ്പന്റെ വായാടി❤️                                                                 Part -  22 അത് മെഹ്‌ഫി .......അജു പിനീട് അജു പറഞ്ഞതൊക്കെയും കേട്ടു കഴിഞ്ഞപ്പോൾ മെഹ്‌ഫി ഇരുന്നു ചിരിക്കാൻ തുടങ്ങി .... അപ്പോൾ അങ്ങോട്ട് ഇതൊക്കെ കേട്ട് വന്ന ഇഷുവും കൂടെ അവന്റെ കൂടെ ചിരിക്കാൻ തുടങ്ങിയപ്പോൾ അജുവിന് ദേഷ്യം ഇരച്ചു കയറി .... തുടരുന്നു............. അവളെ ഇങ്ങോട്ടു കെട്ടിയെടുക്കാൻ പോവാണെന്നു നിങ്ങൾ കേട്ടില്ലേ .......അജു  ആരെ റീനുവിനെയോ ......മെഹ്‌ഫി ആ കോണുവിനെ തന്നെ അവൾ വന്നാൽ എനിക്ക് ഏതൊക്കെ വഴിയിലൂടെയാ പണി വരാമെന്ന് പറയാൻ കഴിയൂല ..... കഴിഞ തവണ അവൾ വ