Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️22

❤️കലിപ്പന്റെ വായാടി❤️

                               
                                Part -  22




അത് മെഹ്‌ഫി .......അജു

പിനീട് അജു പറഞ്ഞതൊക്കെയും കേട്ടു കഴിഞ്ഞപ്പോൾ മെഹ്‌ഫി ഇരുന്നു ചിരിക്കാൻ തുടങ്ങി ....

അപ്പോൾ അങ്ങോട്ട് ഇതൊക്കെ കേട്ട് വന്ന ഇഷുവും കൂടെ അവന്റെ കൂടെ ചിരിക്കാൻ തുടങ്ങിയപ്പോൾ അജുവിന് ദേഷ്യം ഇരച്ചു കയറി ....

തുടരുന്നു.............



അവളെ ഇങ്ങോട്ടു കെട്ടിയെടുക്കാൻ പോവാണെന്നു നിങ്ങൾ കേട്ടില്ലേ .......അജു 

ആരെ റീനുവിനെയോ ......മെഹ്‌ഫി

ആ കോണുവിനെ തന്നെ അവൾ വന്നാൽ എനിക്ക് ഏതൊക്കെ വഴിയിലൂടെയാ പണി വരാമെന്ന് പറയാൻ കഴിയൂല .....
കഴിഞ തവണ അവൾ വന്നപ്പോൾ കിട്ടിയ പണിയുടെ ആഫ്റ്റർ എഫക്ട് ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കാ ഞാൻ ...അറിയുമോ നിങ്ങൾക്ക് .....എന്റെ വേദന ആരു കാണാൻ ....

അവൾ അന്ന് വന്നപ്പോൾ എന്റെ ഫോണിൽ നമ്മുടെ കമ്പനിയിലെ മറ്റേ ലിയാന ഇല്ലേ അവൾ വിളിച്ചിരുന്നു .....അവൾ എന്നെ അജുക്കനെല്ലേ വിളിക്കാർ ....അന്ന് അവൾ വിളിച്ചപ്പോൾ റിനു ആണ് ഫോൺ എടുത്തത് .... റിനൂന്റെ സൗണ്ട് കേട്ടപ്പോൾ ലിയാന ആരാ എന്ന് ചോദിച്ചു അതിവൾക്ക് പറ്റിയില്ല പിന്നെ ഇവളെ അങ്ങോട്ട് ചോദിച്ചു
ഇങ്ങോട്ടു വിളിച്ചിട്ട് ആരാണെന്ന് ചോദിക്കുന്നോ ....... 

ഞാൻ എന്റെ അജുക്കനെയാ വിളിച്ചത് ......നീ ഏതാടി എന്റെ അജുക്കന്റെ ഫോൺ എടുക്കാൻ .....

നിന്റെ അജുക്കയോ അതെന്ന് മുതൽ ....

പണ്ട് മുതലേ എന്റെ അജുക്കയാ ....നിനക്ക് എന്തിന്റെ സൂക്കേടാ എന്റെ അജുക്കന്റെ ഫോൺ എടുത്തു ആളവ അവൾ അജുക്കക്ക് ഫോൺ കൊടുക്കടി ....


കൊടുക്കില്ല നീ എന്ത് ചെയ്യും ഹേ ....

ഞാൻ ബാത്‌റൂമിൽ പോയതായിരുന്നു എന്റെ മെഹ്‌ഫി ...ഇറങ്ങി വന്നപ്പോൾ രണ്ടിന്റെയും പൂരടി യാണ് കേട്ടത് .......എന്റെ ഫോൺ ബാക്കി ആയത് തന്നെ എന്തോ വലിയ ഭാഗ്യമാണ് ....ഫോൺ ഒരു വിധത്തിൽ കഴിക്കൽ ആക്കി ... 

പിന്നെ അവിടെ കണ്ടതൊക്കെയും എടുത്തു എന്നെ എറിഞ്ഞു പിന്നെ ഇടിയും പിടിയും ആയിരുന്നു ......
അപ്പൊ തന്നെ പോയി ഉമ്മാനോട് ഉപ്പാനോട് ഒക്കെ പറഞ്ഞു കൊടുത്തു .....

അവർ പോയിട്ട് എന്നെ വിളിക്കാറ് കൂടിയില്ല .....


അതിന്റെ പിറ്റേ ദിവസം തന്നെ അതിനെ അങ്ങോട്ട് എക്സ്‌പോർട് ചെയ്തത് കൊണ്ട് കുറെയേറെ ഞാൻ രക്ഷപെട്ടു ഇപ്പൊ അത് ലാൻഡ് ആയാൽ എന്റെ കാര്യം ഹുദ ഗവ .....😪😪😪😪😤😤😤😤😤



ഇത്രയും കേട്ടാൽ പിന്നെ എങ്ങനെയടാ ചിരിക്കാതിരിക്ക ....
മെഹ്‌ഫി

ശെരിക്കും .....ഇഷു

ഞാൻ വെല്ല കാശിക്കും പോയാലോന്ന ആലോചിക്കുന്നേ .....അജു

🤣🤣🤣അതാ നിന്റെ ആരോഗ്യത്തിന് നല്ലത് ......മെഹ്‌ഫി

Hmm😤😤 അജു


              *******************************



യാത്രയിൽ ഫുഡ്‌ കഴിക്കാൻ പോലും ഫിദയെ കാണാതിരുന്നപ്പോൾ മിനു വന്നു വാതിലിൽ മുട്ടി വിളിച്ചു 

ഫിദ ........ മിനു


വഴികുന്നേരം ആയപ്പോൾ ഹന്ന യാത്ര പറഞ്ഞിറങ്ങിയിരുന്നു ......
ഫിദ ഉച്ചക്ക് കെയറിയതാണ് റൂമിൽ പിന്നെ പുറത്തോട്ട് ഇറങ്ങിയിട്ടില്ല.....


പുറത്തു നിന്നുമുള്ള മനുവിന്റെ ശബ്ദം കേട്ട് കൊണ്ടാണ് ഫിദ ഉറക്കിൽ നിന്നും ഉണർന്നത് ......

അവൾ വേഗം പോയി വാതിൽ തുറന്നു ......


വാതിൽ തുറന്ന ഫിദയുടെ കോലം കണ്ടു മിനു ഉള്ളിലോട്ടു കേറി .....

എന്താ മോളെ നിനക്ക് പറ്റിയത് വയ്യേ നിനക്ക് .......
അവന്റെ മുഖത്തു ആദി ആയിരുന്നു .....ഫിദയെ ഇന്നേ വരെ ഒന്ന് നുള്ളി പോലും നോവിച്ചിട്ടുണ്ടായിരുന്നില്ല .....മിനു


ചെറിയൊരു തല വേദന കാക്കു .....കിടന്നപ്പോൾ ഉറങ്ങി പോയി ....ഫിദ

ഇപ്പോ കുറവുണ്ടോ .....ബാം പുരട്ടിയോ ....മിനു

അവന്റെ സംസാരത്തിൽ നിന്നും മുഖ ഭാവത്തിൽ നിന്നുമൊക്ക തന്നെ വായിച്ചെടുക്കാൻ പറ്റുന്നുണ്ടായിരുന്നു അവൾക്ക് ഒരു തല വേദന വന്നാൽ പോലും അവനിക്കത് വിഷമമുള്ള കാര്യമാണെന്നു ......

അത് കേട്ടപ്പോൾ ഫിദക്കും വിഷമമായി ......

എനിക്ക് ഇപ്പൊ കുഴപ്പൊന്നില്ല കാക്കു .....അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ തല വെച്ചവനെ ചുറ്റി പിടിച്ചു ....ഫിദ

കുറച്ചു സമയം അങ്ങനെ നിന്നു....

വാ വല്ലതും കഴിക്കാലോ .....ഉച്ചക്ക് കഴിച്ചതെല്ലേ ..ഒന്നും കഴിക്കാതിരുന്ന തല വേദന വീണ്ടും വരും .....മിനു


ഞാൻ ഒന്ന് ഫ്രഷ് ആയി വരാം കാക്കു നടന്നോ ......
ഫിദ

ഹ്മ്മ് ....അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി  ......


അത്രയും നേരം അടക്കി വെച്ച സങ്കടം കണ്ണുനീരായി പുറത്തോട്ട് വരും എന്ന് തോന്നിയപ്പോൾ അവൾ ബാത്‌റൂമിൽ പോയി...കണ്ണാടിയിൽ സ്വന്തം പ്രതി ബിംബത്തെ നോക്കി കുറച്ചു സമയം നിന്നു.....പിന്നെ എന്തൊക്കെയോ തീരുമാനിച്ചു മുഖം കഴുകി ഫ്രഷ് ആയി ഫുഡ്‌ കഴിക്കാൻ പോയി ....


അവിടെ എല്ലാവരും തന്നെയും വെയിറ്റ് ചെയ്തു ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ ഇത് വരെ ഉണ്ടായ വിഷമങ്ങളെല്ലാം ഇല്ലാതാവുന്നത് അവൾ അറിഞ്ഞു .....***

അങ്ങനെ ഒന്നിച്ചിരുന്നു ഫുഡ്‌ കഴിച്ചു അവൾ ഉറങ്ങാൻ വേണ്ടി പോയി ......


രാവിലെ വേഗം തന്നെ എഴുനേറ്റ് അവൾ റെഡിയായി ......പല ഉറച്ച തീരുമാനങ്ങൾ എടുത്തിരുന്നു .....അതിൽ ഒന്ന് എന്ത് തന്നെ വന്നാലും തന്റെ വീട്ടുക്കാർ താൻ കാരണം വിഷമിക്കാൻ പാടില്ല എന്നതായിരുന്നു .....


അവൾ തയാലോട്ട് ഇറങ്ങി വേഗം ഫുഡും കഴിച്ചു അവരോടെല്ലാം സലാം പറഞ്ഞു സ്കൂട്ടയും എടുത്തു ഹെന്നന്റെ വീട്ടിലോട്ടു വിട്ട് ....


അവിടെ ചെന്ന് അവളെ പിക്ക് ചെയ്തു നേരെ കോളേജ്ലോട്ട് പോയി ....


കോളേജ് ഗേറ്റ് കടക്കുമ്പോൾ തന്നെ അവർ രണ്ട് പേരും കണ്ടിരുന്നു കുറച്ചകലെ ആരെയോ കാത്തെന്ന പോലെ നിൽക്കുന്ന റയാനെ .....അത് കണ്ടപ്പോൾ ഫിദക്ക് നെഞ്ചിൽ ഒരു പിടച്ചിൽ തോന്നി .....എന്നാൽ മനുവിന്റെ സന്തോഷം കൊണ്ടുള്ള മുഖം മനസ്സിൽ തെളിമയോടെ വന്നപ്പോൾ അവൾ മറ്റെല്ലാം മറന്നു .....

സ്കൂട്ടി പാർകിങ് ഏരിയയിൽ ഒതുക്കി വെച്ച് അവർ നടന്നു ....റയാൻ അടുത്ത് എത്തിയപ്പോൾ ഫിദ ഹെന്നയോട് നീ ക്ലാസ്സിൽ പോയിക്കോ ഞാൻ വന്നോളം എന്ന് പറഞ്ഞു ....


നീ രണ്ടു ദിവസം ആയെല്ലോ വന്നിട്ട് എന്ത് പറ്റി സുഖമില്ലേ ......റയാൻ

എനിക്ക് സുഖം തന്നെ എനിക്ക് പ്രശ്‌നമൊന്നില്ല ...😏ഫിദ

ഹ്മ്മ് എല്ല എന്തായി നിന്റെ തീരുമാനം .....റയാൻ

അത് കേട്ടപ്പോൾ തന്നെ ഫിദയിൽ ഒരു വിറയൽ കടന്നു പോയി ....

ഫിദ ......റയാൻ

അവൾ ഞെട്ടി കൊണ്ട് അവനെ നോക്കി ....തന്നെ തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളിൽ നോക്കാൻ തന്നെ അവൾക് വെല്ലായിമ തോന്നി .....

അവൾ അവനിൽ നിന്നും നോട്ടം മാറ്റി...നമ്മുക്ക് ആൽമര ചുവട്ടിൽ ഇരുന്നു സംസാരിക്കാം ....ഫിദ

ഹ്മ്മ് ....അവൻ ഒന്ന് മൂളി കൊണ്ട് അവൾക്ക് പിറകെ ചെന്നു ....

ഇനി പറ ...എന്തായി നിന്റെ തീരുമാനം ....നിന്റെ ബ്രദർനോട് സംസാരിച്ചോ ......റയാൻ


സംസാരിച്ചു .....അവൻ എനിക്ക് വേണ്ടി അവന്റെ ബസ്റ്റ് ഫ്രണ്ട്നെ കണ്ടെത്തിയിട്ടുണ്ട് .......അവൻ ഉപ്പാനോട് പറഞ്ഞു അവരോടു സമ്മതം അറിയിച്ചു   .......അവരുടെ ഇഷ്ടമാണ് എന്റെ ഇഷ്ട്ടം .....റയ്ക്കന്റെ മനസ്സിൽ എന്നോട് തോന്നിയ ഇഷ്ട്ടം എനിക്ക് ഇത് വരെ ഉണ്ടായിട്ടില്ല ......റയുക്കന്റെ മനസ്സിൽ നിന്നും എന്നെ മറക്കണം .....വേറൊരു കുട്ടിയെ വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കണം ......
ഞാൻ എന്ന ഒരുത്തിയെ കണ്ട് മുട്ടിയിട്ടില്ല എന്ന് വിചാരിച്ചാൽ മതി .....ഫിദ


അവൾ പറഞ്ഞതൊക്കെയും ഇടി മുഴക്കം പോലെയാണ് റയാൻ കേട്ടത് .......ഒരു വേള അത് സത്യമാവില്ലെന്ന് പോലും ആഗ്രഹിച്ചു ........
അവൻ ശ്വാസം എടുക്കാൻ പോലും മറന്നു പോയിരുന്നു ......കണ്ണുകൾ നിറഞ്ഞിരുന്നു .....


ഇത്രയും പറഞ്ഞു ഫിദ അവനെ നോക്കിയപ്പോൾ .....ഈ ഭൂമി പിളർന്നു ഞാൻ തായെക്ക് പോയിരുന്നെങ്കിൽ എന്ന് പോലും വിചാരിച്ചു .....അവന്റെ നിറഞ്ഞ കണ്ണുകൾ അവളിൽ കത്തി കുത്തിയ പോലെ അനുഭവപെട്ടു ......

റയാൻക്ക  .......ഫിദ

അർദ്ധമായുള്ള അവളുടെ വിളിയായിരുന്നു അവൻ സ്വബോധത്തിൽ എത്തിച്ചത് .....


അവൻ അവളെ നോക്കുകയോ ഒരു വാക്ക് പോലും പറയുകയോ ചെയ്യാതെ അവിടെ നിന്നും നടന്നകന്നു .....

അങ്ങോട്ട് വന്ന നിഹാൽ അവനോടു എന്തോ സംസാരിക്കാൻ നോക്കിയതും .....എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ട് അത്യാവശ്യം ആണ് ....എന്നും പറഞ്ഞു ബൈക്കിൽ കയറി പോയി .....

ഫിദ ഒന്നും ചെയ്യാൻ ആവാതെ അവിടെ തറഞ്ഞു നിന്നു....
അവളുടെ കണ്ണും നിറഞ്ഞിരുന്നു .....


റയാൻ പോയതും നോക്കി തിരഞ്ഞപ്പോഴായിരുന്നു കരഞ്ഞു കൊണ്ട് നിൽക്കുന്ന ഫിദയെ അവൻ കാണുന്നത് ....അവൻ വേഗം തന്നെ അവൾക്കടുത്തേക്ക് വന്നു ......

ഫിദ മോളെ എന്ത് പറ്റി എന്തിനാ നീ കരയുന്നത് .....റയാനുമായി വഴക്ക് ഉണ്ടായോ .....നിഹാൽ

അവൾ കാക്കു എന്നും വിളിച്ചു അവന്റെ നെഞ്ചിലോട്ട് ചാഞ്ഞു .....പൊട്ടി കരഞ്ഞു .....


എന്താടാ കാന്താരി നിനക്ക് പറ്റിയത് എന്താണേലും ഈ കാക്കുനോട് പറ .....നിഹാൽ

അവൾ അവനിൽ നിന്നും അടർന്നു മാറി എല്ലാം പറഞ്ഞു .....അവനിക്കും അത് കേട്ടപ്പോൾ വല്ലാതായി ......അവൻ അവനാൽ ആവും വിധത്തിൽ അവളെ പറഞ്ഞു സമാധാനിപ്പിച്ചു ക്ലാസ്സിലോട്ട് പറഞ്ഞു വിട്ടു.....


കോളേജ് വിടുന്നത് വരെയും റയാൻ തിരിച്ചു വന്നില്ല ......വിളിച്ചിട്ടാണേൽ ഫോൺ സ്വിച്ച് ഓഫ്‌ ....നിഹാൽ അവനെയും നോക്കി ഒരുപാട് സ്ഥലങ്ങളിൽ അലഞ്ഞു .....അവസാനം ബീച്ചിൽ തീരത്തോട് അണയാൻ വെമ്പി വരുന്ന തിരമാലകളും നോക്കി മണൽപ്പരപ്പിൽ ഇരിക്കുന്നത് കണ്ടു .....


അവൻ പോയി അവനടുത് ഇരുന്നു .....

എന്ത് പറ്റി റയു നിനക്ക് ......നിഹാൽ


അവൻ ഒരു പൊട്ടിക്കരച്ചലോഡ് കൂടെ നിഹാലിനെ കെട്ടി പിടിച്ചു പിഞ്ചു കുഞ്ഞുങ്ങളെ പോലെ കരഞ്ഞു ......അവനിൽ അത്രയും നേരം അടക്കി വെച്ച സങ്കടം മുഴുവൻ കരഞ്ഞു തീർത്തു .....അങ്ങനെ എങ്കിലും ആശ്വാസം കിട്ടിക്കോട്ടെ എന്ന് വിചാരിച്ചു നിഹാൽ ഒന്നും മിണ്ടാതെ അവനെ ചേർത്ത് പിടിച്ചു ......

കുറെ സമയം കരഞ്ഞതിന് ശേഷം അവൻ നിഹാലിൽ നിന്നും വിട്ട് നിന്നു....

എനിക്ക് പറ്റുന്നില്ലഡാ ......അവളെ ഞാൻ അത്രയും സ്നേഹിച്ചു പോയി .......എനിക്ക് അവൾ പറഞ്ഞതൊക്കെയും കേട്ടിട്ട് തലക്ക് പ്രാന്ത് പിടിക്കുന്ന പോലെയുണ്ട് ......എനിക്ക് അവളെ വേണമെടാ .......അവളെ സ്ഥാനത് വേറെ ഒരാളെ കാണാൻ കഴിയില്ല ......റയാൻ

കുഞ്ഞു കുട്ടികൾ  പരിഭവം പറയുന്നത് പോലെ തോന്നി അവന്റെ വിഷമം അത്രയും ആണെന്ന് അവൻ ഇതിനോടകം മനസ്സിലായിരുന്നു .......


കുറെ സമയം അവിടെ ഇരുന്നു പിന്നെ വരുന്നില്ല എന്ന് നിർബന്ധം പിടിച്ചിട്ടും വെളിച്ചെഴുനേല്പിച്ചു കൂട്ടി കൊണ്ട് പോയി അവിടെ നിന്നും ....


                    ************************


ഫിദ ക്ലാസ്സിൽ ഇരുന്നെങ്കിലും മനസ്സിൽ മുഴുവൻ കണ്ണും നിറച്ചു തന്റെ മുന്നിൽ നിന്നും മറഞ്ഞ റയാന്റെ മുഖം മാത്രമായിരുന്നു മനസ്സിൽ ....
ക്ലാസ്സിൽ എടുക്കുന്നത് ഒന്നും തന്നെ അവൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല ......

എങ്ങനെ ഒക്കെയോ വയികുന്നേരം ആവാൻ അവൾ കാത്തിരുന്നു ......ക്ലാസ്സ്‌ വിട്ടയുടനെ തന്നെ അവൾ ഹന്നയെയും കൂട്ടി റയാനെ നോക്കി നടന്നെങ്കിലും അവനെ കാണാത്തതിൽ അവൾക്ക് അതിയായ വിഷമം തോന്നി .....നിഹാലിനെ വിളിച്ചു നോക്കിയപ്പോൾ എന്റെ കൂടെ ഉണ്ടെന്ന് കേട്ടപ്പോൾ അവൾക്ക് ഇത്തിരി ആശ്വാസം ആയി......

ഫിദയുടെ മൈൻഡ് ഡിസ്റ്റർബ് ആയത് കൊണ്ട് ഹന്നയായിരുന്നു വണ്ടി ഓടിച്ചത് .....അവളുടെ വീട്ടിൽ ഇറക്കി തരാം എന്ന് ഹന്ന നിർബന്ധം പിടിച്ചെങ്കിലും ഫിദയുടെ എതിർപ്പ് കാരണം അവൾ അവളുടെ വീട്ടിൽ ഇറങ്ങി .....ഫിദയോട് സൂക്ഷിച്ചു പോകണം അവിടെ എത്തിയാൽ വിളിക്കണം എന്നൊക്ക പറഞ്ഞു യാത്രയാക്കി ......


ഫിദ വീട്ടിൽ എത്തിയപ്പോൾ തന്നെ ഹന്നയെ വിളിച്ചു എത്തിയ വിവരം അറിയിച്ചു .....
മുഖത്തു സന്തോഷത്തിന്റെ മുഖമൂടി അണിഞ്ഞു കൊണ്ട് അവൾ അകത്തോട്ടു കയറി ......
ഹാളിൽ ഇരിക്കുന്ന ഉപ്പക്കും മിനുക്കും അവൾ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ മുകളിലോട്ട് വിട്ടു ......മുറിയിൽ കയറി വാതിൽ അടച്ചു അത് വരെയും അടക്കി നിറുത്തിയ സങ്കടം മുഴുവൻ അവൾ കണ്ണീരാൽ ഒഴുകി തീർത്തു.....

പിന്നെ ഫ്രഷ് ആയി തയാലോട്ട് ഇറങ്ങി ....അവൾ കോണി പടികൾ ഇറങ്ങുമ്പോൾ തന്നെ കേൾക്കുന്നുണ്ടായിരുന്നു ഉപ്പ ആരുമായോ കാര്യമായി ഫോൺ ചെയ്യുന്നത് .....

അവൾ അടുക്കളയിൽ ചെന്നു ചായയും കടിയും എടുത്തു ഹാളിൽ വേരുമ്പോയേക്കും ആ ഫോൺ സംഭാഷണം അവസാനിച്ചിരുന്നു .......


മോളെ ഫിദ .....

ഹാ എന്താ ഉപ്പ  .......

അത് നാളെ മോൾ കോളേജിൽ പോവേണ്ടട്ടോ അവർ നിന്നെ കാണാൻ വരുമെന്ന് പറഞ്ഞു വിളിച്ചിരുന്നു ഇപ്പോൾ .......


അവൾ ഞെട്ടലോടെ ആയിരുന്നു അത് കേട്ടത് .....പിന്നെ ഒന്നും പറയാനും ചെയ്യാനും കയ്യാത്തത് കൊണ്ട് തന്നെ അവൾ സമ്മതം പോലെ തലയാട്ടി.....

തുടരും............

✍️Mufi

സ്റ്റോറിയെ കുറിച്ച് അഭിപ്രായം പറയണേ .....നിങ്ങളുടെ സപ്പോർട്ട് ഉണ്ടേൽ മാത്രമേ എനിക്ക് മുന്നോട്ടു പോകാൻ പറ്റുള്ളൂ ....☺️☺️


❤️കലിപ്പന്റെ വായാടി💕❣️23

❤️കലിപ്പന്റെ വായാടി💕❣️23

4.5
17600

❤️കലിപ്പന്റെ വായാടി❤️                                 Part - 23 മോളെ ഫിദ ..... ഹാ എന്താ ഉപ്പ  ....... അത് നാളെ മോൾ കോളേജിൽ പോവേണ്ടട്ടോ അവർ നിന്നെ കാണാൻ വരുമെന്ന് പറഞ്ഞു വിളിച്ചിരുന്നു ഇപ്പോൾ ....... അവൾ ഞെട്ടലോടെ ആയിരുന്നു അത് കേട്ടത് .....പിന്നെ ഒന്നും പറയാനും ചെയ്യാനും കയ്യാത്തത് കൊണ്ട് തന്നെ അവൾ സമ്മതം പോലെ തലയാട്ടി..... തുടരുന്നു......... നേരം പുലരുമ്പോൾ തന്നെ മേലെക്കൽ വീട്ടിൽ ഉള്ളവർ ഉണർന്നത് അജുവിന്റെ നില വിളി കേട്ടു കൊണ്ടാണ്  ഉമ്മാ............ അപ്പോയെക്കും എല്ലാവരും അജുവിന്റെ റൂമിന് മുന്നിൽ ലാൻഡ് ആയിരുന്നു ....... മുന്നിൽ നടക്കുന്ന കാഴ്ച കണ്ട് കൂടി നിന്ന