Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️26

❤️കലിപ്പന്റെ വായാടി❤️
 
       
                               Part-26
 
 
അവൾ ഫോൺ എടുത്തു കാതോട് വെച്ച് ഹലോ ചോദിച്ചു ....മറു തലക്കൽ നിന്നും ഹന്ന പറഞ്ഞത് കേട്ടപ്പോൾ തന്നെ കയ്യിൽ നിന്നും ഫോൺ തായെക്ക് എത്തിയിരുന്നു.....
 
അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചു വരുനുണ്ടായിരുന്നു.....
 
തുടരുന്നു...............
 
 
എടാ ഫിദ റയാനിക്കാക് ഒരു ആക്‌സിഡന്റ് ഉണ്ടായി ഇപ്പൊ സിറ്റി ഹോസ്പിറ്റലിൽ ആണ് പോലും ഉള്ളത്...ഐസിയുവിൽ ആണെന്ന അറിഞ്ഞത് ....
 
 
ഹലോ ഫിദ നീ കേൾക്കുന്നില്ലേ .....ഡാ .....ഹലോ ....
 
ഫോണിൽ നിന്നുമുള്ള ശബ്ദം കേട്ടു കൊണ്ട് അവൾ ഞെട്ടി കൊണ്ട് ഫോൺ എടുത്തു ചെവിയോട് അടുപ്പിച്ചു .....
 
ഫിദ .....
 
ഹാ നീ പറ ....നിന്നോട് ആരാ ഇത് പറഞ്ഞത് ......
 
നേഹ വിളിച്ചു പറഞ്ഞത ഇപ്പോൾ .....
ബൈക്ക് കൊണ്ട് പോയി കാറിനു അടിച്ചതാണെന്ന അവൾ പറഞ്ഞത്  .....
 
ഹ്മ്മ് .....ഞാൻ ഒന്ന് നിഹാൽ കാക്കുനെ വിളിച്ചു നോക്കട്ടെ....നമ്മുക്ക് രാവിലെ അങ്ങോട്ട്‌ പോവാം ....
അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു നിഹാലിനെ വിളിച്ചു .....
 
അവൻ ഇപ്പൊ വലിയ കുഴപ്പമില്ല അപകട നില തരണം ചെയ്തു എന്നൊക്ക പറഞ്ഞപ്പോൾ അവൾക്കു ശ്വാസം നേരെ വീണു ....
 
അവൾ പിന്നെ ഹന്നയെ വിളിച്ചു വിവരം പറഞ്ഞു ....
 
കുറച്ചു കഴിഞ്ഞു മിനു വന്നു ഫുഡ് കഴിക്കാൻ വിളിച്ചു....വിശപ്പില്ലെന്നും പറഞ്ഞു അവൾ ഒഴിഞ്ഞു മാറി....
 
കിടന്നിട് ഉറക്കം വരാത്തത് കൊണ്ട് അവൾ കുറെ സമയം ആകാശം നോക്കി കിടന്നു ....പിന്നെ എങ്ങനെയോ ഉറങ്ങി ....രാവിലെ നേരത്തെ തന്നെ എഴുനേറ്റ് അവൾ ഹന്നയെയും കൂട്ടി റയാനെ കാണാൻ വേണ്ടി ഹോസ്പിറ്റലിൽ വിട്ടു ...
 
അവിടെ icu വിനു മുന്നിൽ നിഹാലും റയാന്റെ ഫാമിലിയും പിന്നെ നൂറയെയും കണ്ട് .....നൂറ എന്താ ഇവിടെ എന്ന നിലക്ക് അവൾ ഹന്നയെ നോക്കിയപ്പോൾ അതെ സംശയം അവളിലും ഉണ്ടെന്നു ഫിദക്ക് മനസ്സിലായി.....
 
നൂറയെ അവിടെ കണ്ടതിനേക്കാൾ അവൾക്കു അത്ഭുതം തോന്നിയത് അവളുടെ കോലം കണ്ടിട്ടായിരുന്നു.....
മുടിയൊക്കെ പാറി പറന്നു കണ്ണൊക്കെ ചുവന്നു അവളുടെ കോലം കണ്ട് അവൾക്ക് ഉള്ളിൽ പല ചോദ്യവും ഉയർന്നു .....
 
എന്നാൽ അതിനെ എല്ലാം അവിടെ മാറ്റി നിറുത്തി അവൾ നിഹാലിന്റെ അടുത്തോട്ടു നടന്നു അവനെ വിളിച്ചു ...
 
കാക്കു ....എന്താ പറ്റിയത് .....
 
ഒരു ആക്‌സിഡന്റ് ഉണ്ടായി....എതിരെ വന്ന കാറുമായി ബൈക്ക് കൂട്ടി ഇടിച്ചു റയാൻ ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ വീണു തല നല്ല വണ്ണം അടിച്ചു അത് കൊണ്ട് തന്നെ നല്ല പോലെ ബ്ലഡ്‌ പോയിട്ടുണ്ട്.....ഇപ്പൊ കുഴപ്പമില്ല ....കുറച്ചു കഴിഞ്ഞാൽ അവൻ ബോധം വരും എന്ന ഡോക്ടർ പറഞ്ഞത് ബോധം വന്നാൽ അവനെ റൂമിലോട്ട് മറ്റും ....
 
ഹ്മ്മ് ....ഫിദ എല്ലാം കേട്ട് കയിഞ്ഞു ഒരു മൂളലിൽ മറുപടി ഒതുക്കി ....
 
പെട്ടന്ന് ആയിരുന്നു സിസ്റ്റർ icu വിന്റെ ഡോർ തുറന്നു പുറത്തു വന്നു കൊണ്ട് റയാന്റെ കൂടെ ഉള്ളവർ ആരാണെന്നു ചോദിച്ചത് ....
 
അപ്പോൾ തന്നെ നിഹാൽ ചെന്നു....
 
എന്താ സിസ്റ്ററെ .....
 
ആരാ ഫിദ ......
 
അപ്പോൾ തന്നെ നിഹാൽ അവളെ നോക്കി കൈ കാണിച്ചു വിളിച്ചു....
 
ഇവളാണ് സിസ്റ്റർ എന്തെ ....
 
റയാൻ ബോധം വന്നിട്ടുണ്ട് അത് മുതൽ ചോദിക്കാൻ തുടങ്ങിയത് ഫിദയെ കാണണം എന്നാണ് .....കുട്ടി അകത്തേക്ക് വന്നോളൂ...
 
എന്ന് സിസ്റ്റർ പരഞ്ഞു പോയപ്പോൾ അവൾ സമ്മദത്തിന് എന്ന പോലെ നിഹാലിനെയും ഹന്നയെയും നോക്കി .....അവർ രണ്ടാളും സമ്മതം അറിയിച്ചപ്പോൾ അവൾ ഡോർ തുറന്നു അകത്തോട്ടു പോയി ......
 
അവൾ മുന്നോട്ടു നടക്കുമ്പോൾ കണ്ടു ....
തലയിൽ വലിയ കെട്ടും കൊണ്ട് കിടക്കുന്ന റയാനെ ....
അവൾക്ക് അവന്റെ കിടത്തം കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.....
 
നീർത്തിളക്കം കണ്ണിൽ ഉരുണ്ടു കൂടിയെങ്കിലും അവൾ അതിനെ കൈ തണ്ടയാൽ തുടച്ചു നീക്കി മുന്നോട്ടു നടന്നു ....
 
അവൻ അരികിൽ എത്തിയപ്പോൾ സിസ്റ്റർ അവളെ നോക്കി പുഞ്ചിരി തൂകി അവനെ വിളിച്ചു ....
 
റയാൻ ഇതാരാ വന്നതെന്ന് നോക്കിയേ ....
 
അവൻ പതിയെ കണ്ണ് തുറന്നപ്പോൾ ഫിദയെ കണ്ടപ്പോൾ അവൻ അത്ഭുതം തൂകി അവളെ നോക്കി ....
 
അതികം സംസാരിപ്പിക്കരുത് ....ബോഡി വീക്ക്‌ ആണ് എന്നൊക്ക പറഞ്ഞു പോയി ...അവൾ സമ്മതം പോലെ തലയാട്ടി അവൻ അടുത്ത് ചെയറിൽ ഇരുന്നു .....
 
എങ്ങനെ ഉണ്ട് ഇപ്പോൾ വേദനയുണ്ടോ .......
 
കുഴപ്പമില്ല വേദന ചെറിയ തോതിലെ ഉള്ളു .....വേദന ന്റെ ഇൻജെക്ഷൻ വെച്ചിരുന്നു ....
 
ഹ്മ്മ് ...
 
ഫിദ സോറി .....
 
ഏയ്‌ എന്തിനാ റയാൻ സോറി ഒക്കെ .....
 
നിന്നെ ഇഷ്ടപ്പെട്ടു പോയതിന് നിന്റെ മനസ് വിഷമിപ്പിച്ചതിന് ......നിനക്ക് ഇപ്പോൾ ഒന്നും മനസ്സിലാവില്ല പക്ഷെ എല്ലാം ഒരുനാൾ നിനക്ക് മനസ്സിലാകും.....
 
അപ്പോയെക്കും അവൻ മെഡിസിന്റെ എഫക്ട് കാരണം മയങ്ങി പോയിരുന്നു .....സിസ്റ്റർ ആദ്യമേ അത് പറഞ്ഞത് കൊണ്ട് അവൾ അവനെ ഒന്ന് കൂടെ നോക്കി അവിടെ നിന്നും ഇറങ്ങി .....
 
Icu വിനു പുറത്തു എത്തിയപ്പോൾ നിഹാൽ അവളോട് അവൻ എങ്ങനെ ഉണ്ടെന്ന് ചോദിച്ചപ്പോൾ കുഴപ്പമില്ല മയങ്ങാണ് എന്ന് പറഞ്ഞു ....
 
കാക്കു എനിക്ക് കുറച്ചു കാര്യം സംസാരിക്കാനുണ്ട് കാക്കു ഓന്ന് എന്റെ കൂടെ വരുമോ എന്ന് ചുറ്റുമുള്ളവരിൽ നോട്ടം എറിഞ്ഞു കൊണ്ട് ഫിദ പറഞ്ഞപ്പോൾ നിഹാൽ കാര്യം മനസ്സിലായത് കൊണ്ട് അവളോട് വാ എന്നും പറഞ്ഞു നടന്നു ....
 
അവർക്കൊപ്പം തന്നെ ഹന്നയും ചെന്നു....
 
അവർ നേരെ പോയത് ക്യാന്റീനിൽ ആയിരുന്നു ......
 
എന്താ ഫിദ റയാൻ നിന്നോട് എന്തേലും സംസാരിച്ചോ .....
 
ഹ്മ്മ് സോറി പറഞ്ഞു ....എന്നെ ഇഷ്ടപെട്ടതിനും എന്റെ മനസ് വിഷമിപ്പിച്ചതിനും .... പക്ഷെ ഇപ്പോൾ ഒന്നും നിനക്ക്  മനസ്സിലാവില്ല എന്നും എന്നാൽ ഒരുനാൾ നിനക്ക് മനസ്സിലാകും എന്നുമെല്ലാം എവിടെയും തൊടാതെ പറഞ്ഞു  ......
 
എന്താ കാക്കു ഇതിന്റ ഒക്കെ അർത്ഥം .....ഫിദ ചോദ്യം നിഹാലിന് മുന്നിൽ ചോദിച്ചപ്പോൾ അവൻ പറഞ്ഞു ....
 
അവൻ എല്ലേ നിന്നോട് പറഞ്ഞത് ഒരുനാൾ എല്ലം മനസ്സിലാവും എന്ന് അപ്പൊ അവൻ പറയും അത് വരെ നീ വെയിറ്റ് ചെയ്യ് .....
 
കാക്കു.....
 
എന്നെ വിളിച്ചിട്ട് കാര്യമില്ല.....അവൻ എന്താ ഉദേശിച്ചത്‌ എന്ന് എനിക്ക് അറിയുമോ ....അവൻ എല്ലാം ശെരിയായാൽ പറയുമായിരിക്കും .....
 
ഹ്മ്മ് ...പിന്നില്ലേ കാക്കു നൂറ എന്താ ഇവിടെ .....അവളും റയാനും തമ്മിൽ എന്തേലും ബന്ധമുണ്ടോ ......
 
ഹാ അവർ റിലേറ്റീവ്സ് ആണ് .....അറിഞ്ഞപ്പോൾ വന്നതാ അവന്റെ ഉമ്മാക്ക് കൂട്ടിന് ...
 
ഹോ 
 
ഹാ 
 
എന്ന കാക്കു ഞങ്ങൾ ഇറങ്ങട്ടെ ക്ലാസ്സിൽ പോകണം ...അപ്പൊ ഞാൻ റയാന്റെ ഉമ്മാനോട് ചോദിച്ചു പോട്ടെ ....
 
ഹാ നിങ്ങൾ പോയിക്കോ ...
 
എന്തേലും വിശേഷം ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത് ...
 
 
ഇല്ല നിങ്ങൾ ചെല്ല് ...
 
ഹ്മ്മ് 
 
 
 
അങ്ങനെ യാത്ര പറഞ്ഞു അവർ ഇറങ്ങി കോളേജ് ലോട്ട് വിട്ടു.....
 
 
                     **********************
 
റിയ നീ പറയുന്നത് പോലെ ചെയ്തിട്ട് എന്താ കാര്യം .....
 
അവൻ എൻഗേജ്മെന്റ്ൽ ഇല്ലങ്കിൽ അത് നടക്കാതിരിക്കോ .....
 
(അവളുടെ ഫ്രണ്ട് സാമുമായി ബീച്ചിൽ ഇരുന്നു മെഹ്ഫിടെ മാര്യേജ് മുടക്കാനുള്ള പ്ലാൻ ആലോചിക്കുകയാണ് റിയ ....)
 
പിന്നെ എന്താ ഞാൻ ചെയ്യണ്ടേ .....അവളെ കൊന്നാൽ മതിയോ .....അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ .....എൻഗേജ്മെന്റ് നടകുല പകര അവളുടെ ചരമം നടക്കും നല്ല കാര്യമെല്ലെ .....
 
റിയാ ....എന്തൊക്കെയോ വിളിച്ചു കൂവല്ലേ നീ .....അവൾ മരിച്ചാൽ നിനക്ക് അവനെയല്ല ജയിൽ ശിക്ഷയാ കിട്ട ....
 
പിന്നെ ഞാൻ എന്താ ചെയ്യണ്ടത് എനിക്ക് നീ തന്നെ പറഞ്ഞു താ .....എനിക്ക് അവനെ വേണം .....
 
അത്രയ്ക്ക് ഇഷ്ടമായിരുന്നേൽ വേറെ ഒന്നിനും നിൽകരുതായിരുന്നു .....
 
നീ മിണ്ടരുത് .....നീ തന്നെയെല്ലേ അവന്റെ മുന്നിൽ എന്നെ എത്തിച്ചത് ...എന്നിട്ട് ഇപ്പോൾ ഇങ്ങനെ എന്ന മാത്രം കുറ്റം പറയുന്നോ ......
 
സോറി ടി .....
 
ഹ്മ്മ് 
 
നീ ഒരു ഐഡിയ പറഞ്ഞു തരുമോ.....
 
നിനക്ക് ഇപ്പോൾ എൻഗേജ്മെന്റ്ൻ അവൻ ഉണ്ടാവാൻ പാടില്ല അത്രല്ലേ ഉള്ളു .....
 
ഹാ .....
 
അവൻ മനസ്സിൽ കണ്ട പ്ലാൻ അവളോട് പറഞ്ഞു കൊടുത്തു...
 
കേട്ടപ്പോൾ തന്നെ അവൾ ചിരിച്ചു കൊണ്ട് kk പറഞ്ഞു .....കുറച്ചു സമയം കഴിഞ്ഞു അവർ പിരിഞ്ഞു ......****
 
 
          ********************************
 
 
നൈറ്റ്‌  @മേലെക്കൽ ഹോം 
 
 
എല്ലാവരെയും വിളിച്ചു കഴിഞ്ഞില്ലേ ......
 
ഹാ കഴിഞ്ഞു ഉമ്മ .....പിന്നെ പർച്ചയിസും കുറെ ഒക്കെ  ഇന്ന് കയിഞ്ഞു നാളെ ചോക്ലേറ്റ് കൂടെ വാങ്ങിയാൽ തീർന്ന് ....
 
ഹ്മ്മ് മറ്റന്നാൾ എല്ലേ ഇനി സമയം ഇല്ലല്ലോ ....
കൺവെൻഷൻ സെന്റർ ഡെക്കറേഷൻ ഒക്കെ kk എല്ലേ അജു ...
 
ഹാ ഉമ്മാമ എല്ലാം റെഡി ആണ് ......
 
ഹ്മ്മ് ....റിനു മോളെ നിന്റെ ഉമ്മ എപ്പോഴാ വരുന്നത് 
..
 
 
നാളെ ഈവെനിംഗ് എത്തും എന്ന പറഞ്ഞത് കൂടെ ഡാഡും ഉണ്ട് ....
 
ഹാ നന്നായി ....
 
എന്ന പിന്നെ എല്ലാരും ചെന്ന് കിടന്നോ നാളെ കുറെ പണി ഉള്ളതല്ലേ ....
 
Kk
 
 
@ഫിദ ഹോം
 
 
എന്തായി മോനെ മിനു കാര്യങ്ങൾ ഒക്കെ .....
എല്ലാവരെയും വിളിച്ചോ നീ ....
 
ഹാ ഞാൻ വേണ്ടപ്പെട്ടവരെ ഒക്കെ വിളിച്ചിട്ടുണ്ട് ....
 
ഫിദ നീ നിന്റെ ഫ്രണ്ട്‌സ് നെ ഒക്കെ ക്ഷണിച്ചിട്ടുണ്ടോ .....
 
പ്രതേകിച്ചു ആരുമില്ല കാക്കു ഇവിടെ അടുത്തുള്ള ഷാനു ,റിസ പിന്നെ ഹന്ന വേറാരെയും ഞാൻ വിളിച്ചിട്ടില്ല .....
 
ഹാ ....എന്ന മോൾ പോയിക്കോ ...
 
ഹാ ...
 
              *****************************
 
എൻഗേജ്മെന്റ്ൻ മെഹ്‌ഫിക്ക് കൂടാൻ കയ്യുമൊ റിയയുടെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആകുമോ .....റയാൻ എന്തായിരിക്കും അങ്ങനെ ഒക്കെ പറഞ്ഞത് ....
 
ഈ ചോദ്യങ്ങൾകൊക്കെ വരും പാർട്ടിൽ ഉത്തരം തരാട്ടോ .....
 
സ്റ്റോറിയെ കുറിച്ച് പോസറ്റീവ് ആയാലും നെഗറ്റീവ് ആയാലും അഭിപ്രായം കമന്റ്‌ ചെയ്യണേ...
 
തുടരും...............
 
✍️Mufi❣️
 

❤️കലിപ്പന്റെ വായാടി💕❣️27

❤️കലിപ്പന്റെ വായാടി💕❣️27

4.3
16481

❤️കലിപ്പന്റെ വായാടി❤️                                 Part - 27   ഇരു വീടുകളും എൻഗേജ്മെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തകൃതിയായി തന്നെ നടന്നു കൊണ്ടിരുന്നു വരാൻ പോകുന്നത് എന്താ എന്ന് അറിയാതെ എല്ലാവരും മയക്കത്തിലേക്ക് പോയപ്പോൾ ഒരാൾ മാത്രം ഉറങ്ങാതെ തന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആവുന്നതും സ്വപ്നം കണ്ടിരുന്നു.....**** നേരം പുലർന്നപ്പോൾ തന്നെ അജുവിനെ ഉറങ്ങാൻ വിടാതെ ഇഷുവും റിനുവും അവനെ പിച്ചിയും ഇടിച്ചും ഇക്കിളി ആക്കിയും ഒക്കെ എഴുനെല്പിക്കാൻ നോക്കാണ്...എന്നാൽ മിച്ചു ആവട്ടെ ഇതൊക്കെ എന്ത്‌ എന്നതിൽ കണ്ണും പൂട്ടി ഉറ