Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️27

❤️കലിപ്പന്റെ വായാടി❤️

                                Part - 27
 

ഇരു വീടുകളും എൻഗേജ്മെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തകൃതിയായി തന്നെ നടന്നു കൊണ്ടിരുന്നു വരാൻ പോകുന്നത് എന്താ എന്ന് അറിയാതെ എല്ലാവരും മയക്കത്തിലേക്ക് പോയപ്പോൾ ഒരാൾ മാത്രം ഉറങ്ങാതെ തന്റെ പ്ലാൻ വർക്ക്‌ ഔട്ട്‌ ആവുന്നതും സ്വപ്നം കണ്ടിരുന്നു.....****

നേരം പുലർന്നപ്പോൾ തന്നെ അജുവിനെ ഉറങ്ങാൻ വിടാതെ ഇഷുവും റിനുവും അവനെ പിച്ചിയും ഇടിച്ചും ഇക്കിളി ആക്കിയും ഒക്കെ എഴുനെല്പിക്കാൻ നോക്കാണ്...എന്നാൽ മിച്ചു ആവട്ടെ ഇതൊക്കെ എന്ത്‌ എന്നതിൽ കണ്ണും പൂട്ടി ഉറക്കം തന്നെ....

അത് കണ്ടിട്ടാണെൽ റിനുവിനും ഇഷുവിനും ദെയ്‌ശ്യം അങ്ങേ അറ്റം എത്തിയെങ്കിലും ആവശ്യം അവർക്കായതു കൊണ്ട് അങ്ങേ അറ്റതുള്ള ദെയ്‌ശ്യത്തെ ഒക്കെ വിളിച്ചു കൊണ്ട് വന്നു നല്ല മക്കൾ ആയിട്ട് വീണ്ടു അവനെ എഴുനെല്പിക്കാൻ ഉള്ള ശ്രമങ്ങൾ പലതും ശ്രമിച്ചു നോക്കി എന്നാൽ മിച്ചു അതൊക്കെ കാറ്റിൽ പറത്തി കൊണ്ട് പോത്ത് പോലെ കിടന്നു ഉറങ്ങുന്നത് കണ്ട് അവസാനം കലി കേറിയ റിനു ജഗ്ഗിൽ ഉള്ള വെള്ളം നോക്കി ഇഷുവിനെ വിളിച്ചു അവൾക്ക് കാണിച്ചു കൊടുത്തു ....രണ്ടു പേരും പരസ്പരം അർത്ഥം വെച്ച് ചിരിച്ചു തലയാട്ടി പിന്നെ റിനു പോയി ജഗ്ഗും വെള്ളവും എടുത്തു കൊണ്ട് വന്നു .....അപ്പോയെക്കും ഇഷു അവന്റെ സൈഡിൽ നിന്നും എഴുനേറ്റ് മാറി ....

രണ്ടിന്റെയും ശബ്ദം ഒന്നും കേൾക്കാഞ്ഞിട്ട് രണ്ടും പോയി എന്ന് വിചാരിച്ചു സുഖത്തിൽ ഉറങ്ങാൻ വേണ്ടി ചെരിഞ്ഞു കിടന്നപ്പോയെക്കും എവിടെ നിന്നോ വെള്ളം അവന്റെ മേലിൽ വന്നു പതിച്ചത് അവൻ അറിഞ്ഞു .....

ഇതെവിടെ നിന്ന മഴ പെയ്തത് എന്നും ചിന്തിച്ചു പൂട്ടി വെച്ച കണ്ണ് പതിയെ തുറന്നു ചുറ്റും വീക്ഷിച്ചപ്പോഴാണ് റിനു കയ്യിൽ ജഗ്ഗും പിടിച്ചു നില്കുന്നത് അവൻ കണ്ടത് ....

ഇത് രണ്ടിന്റെയും പണി ആണെന്ന് തിരിഞ്ഞപ്പോൾ തന്നെ അവൻ പുതപ്പൊക്കെ മാറ്റി എഴുനേറ്റ് രണ്ടിനെയും നോക്കി കണ്ണുരുട്ടി പേടിപ്പിച്ചു....

എന്നാൽ അതെല്ലാം നമുക്ക് ഗ്രേസ് ആണ് എന്ന നിലയിൽ ഉള്ള രണ്ടിന്റെയും നിറുത്തം കണ്ട് അജു രണ്ടിനെയും ചൊറിഞ്ഞു നോക്കി.....

അജുക്ക ഇങ്ങളെ എത്ര നേരമായി ഞങ്ങൾ വിളിക്കാൻ തുടങ്ങീട്ട് എന്നറിയോ .....സമയം 10 ആവാറായി.....

10 മണി പോലും ആയിട്ടില്ലേ പിന്നെന്തിനാ രണ്ടും എന്നെ തൊണ്ട പൊട്ടി വിളിച്ചു ഉണർത്തിയത്....🧐🧐🧐🙄

ആഹാ ബെസ്റ്റ് .....ഞാൻ അപ്പൊയെ പറഞ്ഞതെല്ലേ ഇഷു ഈ കാട്ട് പോത്തിനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഒന്നും സമയത്തിന് നടക്കില്ലേന്ന്....

ആരാടി കാട്ട് പോത്ത് ഹേ ....😠😠😠

അജു റീനുവിന്റെ നേർക്ക് ചാടി കടിക്കാൻ പോയതും അവളും അവൻ വിട്ടു കൊടുക്കാതെ തിരിച്ചും ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു ....

ഇഷു ഇതെങ്ങനെ നിറുത്തും എന്ന് തിരിയാതെ കുറച്ചു സമയം അവരുടെ വഴക്കും കേട്ട് നിന്ന് പിന്നെ ഇത് ഇപ്പോയൊന്നും തീരില്ലെന്ന് നല്ല ബോധം ഉള്ളത് കൊണ്ട് അവൾ നിറുത്തു എന്നും പറഞ്ഞു രണ്ടിന്റെയും ഇടയിൽ കയറി നിന്നു...

രണ്ടാളും ഒന്ന് നിർത്തുമോ ......റിനു നമ്മൾ എന്തിനാ രാവിലെ തന്നെ ഇങ്ങേരെ വിളിക്കാൻ വന്നത് അടി കൂടാനാണോ .....

അപ്പൊ തന്നെ റിനു ദേഷ്യം കണ്ട്രോൾ ചെയ്ത് ഇഷുവിനെ നോക്കി പറഞ്ഞു അറിയാം എന്തിനാ എന്ന് ഈ സാധനം എഴുനെൽകയിട്ട് എല്ലേ ....ഇപ്പോൾ തന്നെ ടൈമ് അങ്ങെത്തി ഇനി ഇന്ന് വല്ലതും നടക്കുമോ എന്തോ ...അത്രയും പറഞ്ഞു അജുവിനെ ഒന്ന് പുച്ഛിച്ചു മുഖം തിരിച്ചു അവിടെ സോഫയിൽ പോയി ഇരുന്നു ......

അജുക്ക ഇന്നലെ ഞങ്ങൾ പറഞ്ഞതൊക്കെ മറന്നോ ഇങ്ങൾ .....

ഹേ ഇങ്ങള് രണ്ടാളും എന്തായിരുന്നു പറഞ്ഞത് .....
അജു ഇളിച്ചു കൊണ്ട് ചോദിച്ചത് കേട്ടപ്പോൾ റിനുവിന് അടിക്കൽ മുതൽ തരിച്ചു കേറിയെങ്കിലും അവൾ സംയമനം പാലിച്ചു ഇഷുവിനെ പല്ലുരുമ്മി നോക്കി .....

അത് കണ്ട് ഇഷു വേണോ വേണ്ടേ എന്ന രീതിയിൽ ചിരിച്ചു കൊടുത്തു എന്നിട്ട് അജുവിന് നേരെ തിരിഞ്ഞു കണ്ണ് കൂർപ്പിച്ചു അവനെ നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് അവളെ തോളിലൂടെ കയ്യിട്ട് എന്നിട്ട് സംസാരിക്കാൻ തുടങ്ങി .....

എന്റെ ഇഷു കുട്ടി നീ ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കല്ലേ ഞാൻ ചിലപ്പോൾ പേടിച്ചു പോവും .....നീ ഒരു കാര്യം ഏൽപ്പിച്ചാൽ എനിക്ക് അത് മറന്നു കളയാൻ പറ്റുമോ ....
എന്നെല്ലാം ചെറു ചിരിയാലെ പറഞ്ഞപ്പോൾ ഇഷുവും ഒന്ന് ചിരിച്ചു കൊടുത്തു...

അപ്പൊ ഇങ്ങക്ക് ഓർമ ഒക്കെ ഉണ്ട് അപ്പൊ പിന്നെ ഞാൻ പറയാതെ തന്നെ അറിയാമെല്ലോ അപ്പൊ പിന്നെ പോവല്ലേ വേഗം ഫ്രഷ് ആയിട്ട് വാ ഞങ്ങൾ താഴെ ഉണ്ടാവും ....

റിനു വാ ഞാൻ പറഞ്ഞതെല്ലേ നിന്നോട് അജുക്ക ഒരു കാര്യം ഏറ്റാൽ അത് എന്ത്‌ വലിയ തിരക്ക് വന്നാലും ചെയ്തിരിക്കും എന്ന് ....

അതൊക്കെ റിനുവിനെയും വലിച്ചു തായെക്ക് ഇറങ്ങുന്നതിനിടയിൽ ഇഷു പറയുന്നത് കേട്ടപ്പോൾ അജുവിന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു ....അവൻ പിന്നെ സമയം കളയാതെ പോയി ഫ്രഷ് ആയി റെഡി ആയി തായെക്ക് ഇറങ്ങി .....

ഇഷു റിനു നിങ്ങൾ ഇപ്പോൾ പോകുമ്പോൾ തന്നെ ചോക്ലേറ്റ് വാങ്ങിക്കില്ലേ .....

ഹാള്ളിലോട് വന്ന ആയിഷുമ്മ രണ്ട് പേരെയും കണ്ടു ചോദിച്ചു  .....

രണ്ടാളും ആ എന്ന് മറുപടി കൊടുത്തപ്പോൾ തന്നെ പുഞ്ചിരി തൂകി അജുവും എത്തിയിരുന്നു ....

ആയിഷുമ്മ ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ ....സമ്മദത്തിൻ വേണ്ടി അജു ആയിഷുമ്മനോടും അവിടെ സെറ്റിയിൽ ഇരിക്കുന്ന ഉമ്മാമയെയും നോക്കി ചോദിച്ചപ്പോൾ സമ്മതം എന്ന പോലെ അവർ തലയാട്ടി ....

എന്നിട്ട് റിനുവിനും ഇഷുവിനും നേരെ തിരിഞ്ഞു കൊണ്ട് താകീതും കൊടുത്തു ...

രണ്ടും പോകുന്നത് ശെരി അവനെ ഇട്ട് വട്ടം കറക്കരുത്  ......ഏതെങ്കിലും നല്ല ഷോപ്പിൽ കേറി വേണ്ടത് വേഗം തന്നെ സെലക്ട്‌ ചെയ്തോളണം രണ്ടാളും വല്ല കുരുത്തക്കേടും ഒപ്പിച്ചെന്ന് ഞൻ അറിഞ്ഞാൽ ഞാൻ ഉറപ്പായും മെഹ്‌ഫിയോട് പറയും അത് കൊണ്ട് മക്കൾ രണ്ടും നല്ല പോലെ പോയിട്ട് വാട്ടോ ....

ഹാ kk ......അതും പറഞ്ഞു രണ്ടെണ്ണവും ചവിട്ടി തുള്ളി പുറത്തോട്ട് ഇറങ്ങി പിറകിലായി ഇന്ന് എന്തൊക്കെയാണാവോ എനിക്ക് പണി കിട്ടാൻ എന്ന ആത്മകതയും കൊണ്ട് അജുവും പോയി ....

                ***********************

നാളെ എൻഗേജ്മെന്റ് ആയത് കൊണ്ട് തന്നെ ഉപ്പച്ചി ഇന്ന് കോളേജ്ലോട്ട് പോവണ്ട എന്ന് പറഞ്ഞു നമ്മളെ പോരക്കകത് തന്നെ പിടിച്ചു വെച്ച് ....ഒരു കൂട്ടിന് ഹെന്നയെ വിളിച്ചു ഇങ്ങോട്ടു വരാൻ പറഞ്ഞപ്പോൾ അവൾക്ക് ഇനി ഇങ്ങോട്ട് ഓളെ കല്യാണത്തിന് എല്ലാതെ എൻട്രി ഇല്ലെന്ന് ഓളെ ഉമ്മി പറഞ്ഞത് കേട്ട് നമ്മക്ക് ആകെ ചടച്ചു ...പിന്നെ കുറെ നേരം അവളെ വട്ടാക്കി അവസാനം നീണ്ട ഒന്നര മണിക്കൂർ ഫോൺ കാൾ അവസാനിപ്പിച്ചു നമ്മളും അവളും കീഴടങ്ങി ഫോണിന് ഇത്തിരി റസ്റ്റ്‌ കൊടുത്തു.....

നാളെ ഇവിടെ പെരുവടി ആയത് കൊണ്ട് ഈവെനിംഗ് ആവുമ്പോയേക്കും ഉപ്പാന്റെ കുറച്ചു റിലേറ്റീവ്സ് വരുമെന്ന് ഉമ്മ രാവിലെ പറഞ്ഞിരുന്നു  ...

പിന്നെ ഓരോന്നു ചിന്തിച്ചു അങ്ങനെ ഇരുന്നപ്പോൾ തന്നെ ചിന്തകൾ പല വഴി താണ്ടി റയാനിലോട്ട് എത്തി ....

അപ്പോഴാണ് നമ്മൾ അവന്റെ അവസ്ഥയെ പറ്റി നിഹാൽ കാക്കുനെ വിളിച്ചു ചോദിച്ചില്ല എന്നുള്ളത് ഓർമ വന്നത് തന്നെ .....

പിന്നെ വേഗം പോയി ഫോൺ എടുത്തു കാക്കുനെ വിളിച്ചു കാര്യങ്ങൾ എല്ലാം ചോദിച്ചു ഇപ്പോൾ കുഴപ്പമില്ല റൂമിലേക്ക് മാറ്റിയിട്ടുണ്ട് എന്നൊക്കെ കേട്ടപ്പോൾ ഇത്തിരി സമാദാനം ആയി....

പിന്നെ ഉമ്മിയെ കുറച്ചു ഹെല്പ് ചെയ്ത് കൊടുത്തു ....എല്ലെങ്കി വരുന്ന കുടുംബക്കാരുടെ മുന്നിൽ നിന്ന് മുപ്പത്തി അസ്സലായി എന്നെ നാണം കെടുത്തും പണി എടുക്കാറില്ല ഇതൊക്കെ ഞാൻ ഒറ്റക്ക് ഉണ്ടാക്കിയതാ എന്നൊക്ക പറഞ്ഞു അത് കൊണ്ട് മാത്രം ഒന്ന് ഹെല്പ് ചെയ്തു ....😁😁😁

അങ്ങനെ പിന്നെ എങ്ങനെ ഒക്കെയോ വയികുന്നേരം ആയി കിട്ടി .....ഉപ്പാന്റെ ഉമ്മാന്റെ ഫാമിലി നമ്മളോട് വഴക്കായിരുന്നു ...എന്നാൽ കുറച്ചു ദിവസം മുമ്പ് ഉപ്പാന്റെ ഉമ്മാക്ക് ഉപ്പാനെ കാണാൻ വല്ലാത്ത ആഗ്രഹം അങ്ങനെ ബാക്കി മക്കൾ വന്നു പിണക്കം ഒക്കെ മാറി ഞങ്ങൾ അങ്ങോട്ട്‌ പോയി....

അത് കൊണ്ട് എന്റെ എൻഗേജ്മെന്റ്ൻ അവരൊക്കെ വരുന്നുണ്ട് .....ഉപ്പാക്ക് ഒരു ഏട്ടനും ഒരു അനിയനും രണ്ട് അനിയത്തിമാരുമാണ് ഉള്ളത് ...

തറവാട്ടിൽ എന്റെ പ്രായത്തിൽ ഉള്ളതാണ് മുത്തപ്പന്റെ ഇളയ മകൾ എന്നെ പോലെ തന്നെ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്...അവൾ ആളൊരു വായാടി ആയത് കൊണ്ട് തന്നെ പെട്ടന്ന് കൂട്ടായി....

ഹെലോ ഫിദുസ് .....

ഇങ്ങനെ പലതും ആലോചിച്ചു കൂട്ടുമ്പോഴാണ് പെട്ടന്ന് പിന്നിൽ നിന്നും ആ വായാടിയുടെ സൗണ്ട് കേട്ടത് ....

ഹാ വന്നോ നിയ കുട്ടി ....

പിന്നെ വരാതെ വെറും മൂന്നു മാസത്തിനു ആണെങ്കിലും എനിക്ക് ആകെ കൂടെ ഉള്ളൊരു ഇത്തൂന്റെ എൻഗേജ്മെന്റ് ഉണ്ടായിട്ട് ഞാൻ വേരാതിരിക്കോ....

☺️☺️☺️....എല്ല നീ മാത്രമാണോ വന്നത് വേറാരും വന്നില്ലേ.....

ഓഹ് ഞാൻ മാത്രമോനെല്ല ഫുൾ ഫാമിലി ലാൻഡ് ചെയ്തിട്ടുണ്ട് ഇനി മിനുക്കാന്റെ എൻഗേജ്മെന്റ് കൂടെ കഴിഞ്ഞേ ഞങ്ങൾ ഒക്കെ തിരിച്ചു പോവുള്ളു....

🤩🤩🤩🤩🤩💃💃💃💃

ആഹാ എന്താ സന്തോഷം .....എല്ല ഇങ്ങള് മെഹന്ദി ഒന്നും ഇട്ടില്ലേ ....

അതൊക്കെ ഇടണോ ഇത് എൻഗേജ്മെന്റ് എല്ലേ നികാഹ് ഒന്നുമെല്ലല്ലോ.....

എൻഗേജ്മെന്റ് ആയാലും ഇതൊക്കെ ഇടണം ഇങ്ങള് ഇങ് വാ ഞാൻ ഇട്ട് തരാം ....

അതും പറഞ്ഞു ഫിദയെ വലിച്ചു കൊണ്ട് നിയ പോയി .....

അങ്ങനെ ഫിദയുടെ കയ്യിൽ നിയ അടിപൊളി ആയി കലാ വിരുദ്ധ്‌ ചെയ്തു .....

അങ്ങനെ ആ ദിവസം എല്ലാവരും കൂടെ അടിപൊളി ആക്കി .....****

                **************************

മോനെ നീ ഇപ്പോൾ ഇങ്ങനെ പറഞ്ഞ എന്താ ചെയ്യ....എല്ലാവരെയും ക്ഷണിച്ചിട്ട് ചെക്കൻ ഇല്ലാതെ ആ പരുപാടി എങ്ങനെയാ .....

ഉമ്മാമ വാക്കുകൾ കിട്ടാതെ പകുതിയിൽ നിറുത്തി കൊണ്ട് മെഹ്‌ഫിയെ നോക്കി .....

ഇത് പെട്ടന്ന് വന്ന മീറ്റിംഗ് ആണ് അതും ബാംഗ്ലൂർ ഒഴിവാക്കാൻ പറ്റാത്ത ഒന്നായത് കൊണ്ടാണ് അജുവിനെ അയച്ചാൽ പോരെന്നു അവരോടു ചോദിച്ചു പക്ഷെ അത് പറ്റില്ല ഞാൻ തന്നെ ഡയറക്റ്റ് പോകണം എന്ന അവരുടെ മറുപടി ......ഉമ്മാമ എന്റെ അവസ്ഥ ഒന്ന് മനസ്സിലാക്കു .....ചെക്കൻ ഇല്ലെങ്കിലും എൻഗേജ്മെന്റ് നടക്കും മാര്യേജ് ഒന്നുമെല്ലല്ലോ സൊ ഞാൻ രാവിലെ പുലർച്ചെ പോയിക്കോട്ടെ ....

അനുവാദത്തിന് വേണ്ടി അവൻ ചുറ്റും കൂടിയവരെ നോക്കി ....

അപ്പോൾ തന്നെ മെഹ്ഫിടെ ഉപ്പ അഹമ്മദ് പറഞ്ഞു തുടങ്ങി ....
സാരമില്ല അവൻ ഒഴിവാക്കാൻ പറ്റാത്തത് കൊണ്ടല്ലേ അവൻ പോയിക്കോട്ടെ...

ഹാ എന്ന പിന്നെ അങ്ങനെ ആവട്ടെ....

അങ്ങനെ കൂടി നിന്നവർ എല്ലാം ഓരോ വഴിക്ക് പിരിഞ്ഞു പോയി മെഹ്‌ഫി അജുവിനെയും വലിച്ചു അവന്റെ മുറിയിലോട്ടും വിട്ടു ....

മുറിയിൽ കയറി അത് വരെ അടക്കി വെച്ച ദെയ്‌ശ്യം മുഴുവൻ അവൻ പഞ്ചിങ് ബാഗിൽ അടിച്ചു തീർത്തു ....ഇതൊക്കെ കണ്ടു അജുവിന് ചിരി ഇങ് എത്തിയെങ്കിലും ചിരിച്ചാൽ ആ അടി പിന്നെ തന്റെ പുറത്താകും എന്ന് നല്ല ബോദ്യം ഉള്ളത് കൊണ്ട് അവൻ ചിരി കടിച്ചു പിടിച്ചു അവന്റെ പ്രവർത്തികൾ നോക്കി നിന്നു....

അവസാനം മെഹ്‌ഫി പഞ്ചിങ് നിറുത്തി അജുവിന് ഓപ്പോസിറ്റ് വന്നിരുന്നു ....

ഡാ ഇത് ആരോ മനപ്പൂർവം ചെയ്തത് പോലെ ഉണ്ട് ....എല്ലാതെ അവർ പെട്ടന്ന് ഇങ്ങനെ നമ്മുടെ ഡിസൈനിൽ സംശയം ഉണ്ടാവാൻ വഴിയില്ല....ഏത് വഴിയിൽ ആയാലും അത് ഞാൻ കണ്ട് പിടിച്ചിരിക്കും .....മെഹ്‌ഫി എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി .....

എല്ലടാ എന്നാലും നിനക്ക് നിന്റെ പെണ്ണിനെ കാണാനുള്ള ഭാഗ്യം ഇല്ലല്ലോ എന്റെ പൊന്നു മെഹ്‌ഫി .....😂😂😂😂😂😂അതും പറഞ്ഞു അത്രയും സമയം പിടിച്ചു വെച്ച ചിരി അവൻ ചിരിക്കാൻ തുടങ്ങി....

ഡാ അജു ഞാൻ എല്ലെങ്കിൽ തന്നെ പ്രാന്ത് കേറി നിൽക്ക ഇനി നിന്റെ ഈ ചിരിയും കൂടെ ആയാൽ നിർത്തി വെച്ചേ പഞ്ചിങ് ബാഗിൽ ഇടിക്കണ്ടേ ഇടി ഞാൻ ചിലപ്പോൾ നിന്നെ ആയിരിക്കും ഇടിക്ക ....പറഞ്ഞില്ലേ വേണ്ട ...

മെഹ്‌ഫി നീ എന്തിനാ ഇങ്ങനെ എല്ലാം സീരിയസ് ആയി എടുക്കുന്നത് ....
നീ വലിയ ലക്കി മാൻ എല്ലേ ....ഇയ്യ് മുത്താണ് പൊന്നാണ് ....നീ ഇപ്പോ വന്നു കിടക്കാൻ നോക്ക് രാവിലെ പോകേണ്ടത് എല്ലേ ....

ഹ്മ്മ്....മെഹ്‌ഫി അവനെ ഒന്ന് ഇരുത്തി നോക്കി പിന്നെ കിടക്കാൻ പോയി ....അവൻ പിറകെ തന്നെ അജുവും ബെഡിലോട്ട് ലാൻഡി .....

                    ******************

ശെരിക്കും നീ പറഞ്ഞത് സീരിയസ് ആണോ ... റിയ

ആടി ഞാൻ നിന്നോട് പറഞ്ഞത് പോലെ വാക്ക് പാലിച്ചിട്ടുണ്ട് അവൻ നാളെ എൻഗേജ്മെന്റ്ൻ ഉണ്ടാവില്ല ..... സാം

Thankuuuuuuuuuu sooo much dearr ..... റിയ

ഹാ അതൊക്കെ നീ നിന്റെ കയ്യിൽ വെച്ചോ ...നാളെ അപ്പൊ അവന്റെ എൻഗേജ്മെന്റ്ൻ പോയി പൊളിക്ക് ..... സാം

ഹ്മ്മ് ...ഞാൻ പിന്നെ വിളിക്കാം.... റിയ

ഹാ kk ....സാം

താൻ വിചാരിച്ചത് പോലെ തന്നെ കാര്യങ്ങൾ നടന്നു എന്ന് കേട്ടപ്പോൾ റിയക്ക് അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ആയിരുന്നു ....

                     *********************

രാവിലെ ഉറക്കം ഉണർന്ന് ഫ്രഷ് ആയി ഇറങ്ങുമ്പോൾ തന്നെ ഫിദ കണ്ടത് താടിക്ക് കയ്യും കൊടുത്തു എന്തോ ചിന്തിച്ചു കൂട്ടുന്ന നിയനെ ആയിരുന്നു ....

എല്ലാ നീയെന്താ ഇങ്ങനെ സെഡ് ആയി ഇരിക്കുന്നെ എന്ത്‌ പറ്റി .....

എനിക്ക് ഒന്നും പറ്റിയില്ല മോളെ പറ്റിയത് നിനക്കെല്ലേ ....

ഫിദ എന്താണ് എന്ന് അറിയാത്തത് കൊണ്ട് ഞെറ്റി ചുളിച്ചു അവളെ നോക്കി ...

ഹാ നീ ഒന്നും അറിഞ്ഞില്ലല്ലേ ഞാൻ പറഞ്ഞു തരാം ...അതായത് നിന്റെ ചെക്കൻ ഇന്ന് പരുപാടിക്ക് കൂടാൻ പറ്റില്ലത്രേ അവൻ ഏതോ വലിയ മീറ്റിംഗ് ഉണ്ട് പോലും അത് പുലർച്ചെ ഫ്ലൈറ്റ്ൻ അവൻ ബാംഗ്ലൂർ ലോട്ട് പോയെന്ന് ......

വലിയ കാര്യം പോലെ നിയ പറഞ്ഞത് കേട്ടപ്പോൾ ഫിദക്ക് ചിരി വന്നു ....ഇതായിരുന്നോ കാര്യം ഞാൻ  വിചാരിച്ചു വേറെ എന്തോ ആണെന്ന് ....😇

എന്താ അനക് അന്റെ ചെക്കനെ കാണണ്ടേ .....ഇന്നേ വരെ കണ്ടില്ലല്ലോ.....

ഹാ ഇത് വരെ കണ്ടിട്ടില്ല...അപ്പോൾ ഇന്ന് എല്ലാവരുടെയും മുന്നിൽ നിന്ന് കാണുന്നത് ആലോചിക്കുമ്പോയെ നാണം വേറുന്നുണ്ടാർന്നു ....ഇപ്പൊ സമാദാനമായി ....എന്റെ ചെക്കനെ ഞാൻ കല്യാണത്തിന് കണ്ടോളാം ....😁😁

ഹ്മ്മ് ഹ്മ്മ് ആയിക്കോട്ടെ ....വേഗം പോയി ഭക്ഷണം കഴിച്ചു റെഡി ആവാൻ നോക്കി ....

ഹാ ...

സ്റ്റോറി ഇഷ്ടമായാൽ ലൈക് കമന്റ്‌ &ഷെയർ ചെയ്യണേ ...

തുടരും...............

✍️Mufi❣️

 


❤️കലിപ്പന്റെ വായാടി💕❣️28

❤️കലിപ്പന്റെ വായാടി💕❣️28

4.4
16172

❤️കലിപ്പന്റെ വായാടി❤️                                                                    Part-28 എൻഗേജ്മെന്റ് കൺവെൻഷൻ സെന്റർൽ ആയത് കൊണ്ട് തന്നെ എല്ലാവരും അവിടെയാണ് പോവുക ....വീട്ടിൽ അത് കൊണ്ട് കൂടുതൽ ആളുകൾ ഒന്നുമില്ല.... ആയിഷ പിള്ളേർടെ ഒരുക്കം ഒക്കെ കഴിഞ്ഞോ .....സമയം ഇപ്പോൾ തന്നെ ഒരു മണി ആയി....അവിടെ ആളുകൾ ഒക്കെ വന്നു തുടങ്ങി എന്നും പറഞ്ഞു അഹമ്മദ് വിളിച്ചിരുന്നു ..... ആ ഉമ്മ അവരുടെ ഏകദേശം ഒക്കെ കഴിഞ്ഞിരുന്നു ഞാൻ വരുമ്പോൾ .....ഞാൻ ഒന്നു കൂടെ ചെന്ന് നോക്കട്ടെ രണ്ടും ഒന്നിച്ചാൽ ഒരുങ്ങി ഇറ