Aksharathalukal

പ്രണയവർണ്ണങ്ങൾ part -3

രാവിലെ ഉറക്കം എണീറ്റ എബി മുറിയിൽ മൊത്തം നോക്കി.
 
" അവള് പോയോ. ഇന്നലത്തെ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ അവൾ പേടിച്ച് പോയി കാണും" അവൻ ബെഡിൽ നിന്നും താഴേക്ക് ഇറങ്ങിയതും കാലിൽ എന്തോ തട്ടി.
 
 
''ഓഹ് എൻ്റെ കർത്താവേ ഇത് വരെ അമ്മ ഇതൊന്നും വ്യത്തി ആക്കിയില്ലേ.ഏത് നേരത്താണാവോ ഇതൊക്കെ എനിക്ക് വലിച്ച് വാരിയിടാൻ തോന്നിയത് " 
 
 
എബി സ്വയം പഴിച്ച് കൊണ്ട് കാലുകൊണ്ട് തട്ടിമാറ്റി നേരെ ബാത്ത് റൂമിലേക്ക് കയറി.
 
 
കുളിച്ച് ഫ്രഷ് ആയി വന്ന ശേഷം അവൻ നേരെ താഴേക്ക് നടന്നു.
 
 
താഴേ അമ്മ അടുക്കളയിൽ എന്തോ ഒരു ജോലി തിരക്കിലാണ്.
 
 
"അമ്മ ഞാൻ  സ്റ്റേഷനിലേക്ക് പോവാ " ജീപ്പിൻ്റെ കീ കൈയ്യിൽ കറക്കി കൊണ്ട് പറഞ്ഞ്  എബി പുറത്തേക്ക്  പോയി.
 
 
***
 
 
" എട്ടത്തി" ആദി കൃതിക്കുള്ള ചായയുമായി മുറിയിലേക്ക് വന്നു.
 
 
 
ആദിയുടെ എട്ടത്തി എന്നുള്ള വിളി കേട്ട് കൃതി കൗതുകത്തോടെ അവനെ തന്നെ നോക്കി.
 
 
" എട്ടത്തി എന്താ കണ്ണ് തുറന്ന് സ്വപ്നം കാണുകയാണോ "ആദി കൈ വീശി കൊണ്ട് ചോദിച്ചു.
 
 
" എയ് ഞാൻ വെറുതെ "കൃതി ബെഡിൽ നിന്നും എന്നീറ്റു കൊണ്ട് പറഞ്ഞു.'
 
 
"ദാ എട്ടത്തി കോഫീ .ഇവിടെ എല്ലാവരും കോഫി ആണ് ". കപ്പ് കൃതിക്ക് നേരെ നീട്ടി കൊണ്ട് ആദി പറഞ്ഞു.
 
 
അവൾ ചിരിച്ച് കൊണ്ട് കപ്പ് വാങ്ങി
 
 
 
" എട്ടത്തി ഇപ്പോ വേദന കുറവുണ്ടോ "
 
 
 
" ഉം. കുറവ് ഇണ്ട് '.
 
 
 
" ശരി. എന്നാ ചേച്ചി പോയി കുളിച്ച് ഫ്രഷായി താഴേക്ക് വാ.അതോ ഞാൻ ഫുഡ് ഇവിടേക്ക് കൊണ്ടു വരണോ "
 
 
 
" എയ് വേണ്ട. ഞാൻ താഴേക്ക് വരാം "
 
 
 
ആദി നേരെ താഴേക്ക്  പോയതും  കൃതി  അമ്മ ഇന്നലെ തന്ന  സാരിയുമായി കൃതി കുളിക്കാൻ കയറി .
 
 
കുളികഴിഞ്ഞ് അവൾ നേരെ താഴേക്ക്  ചെന്നു. താഴെ അപ്പോഴേക്കും അമ്മ  അവർക്കായുള്ള ഭക്ഷണം വിളമ്പി വച്ചിരുന്നു .
 
 
***
 
എബി സ്പീഡിൽ വണ്ടി മുന്നോട്ട് ഓടിച്ചു.  മനസ്സിന് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നിയതും അവൻ നേരെ വണ്ടി ഒരു റോഡിൻ്റെ ഒരു സൈഡിൽ ഒതുക്കി നിർത്തി.
 
 
 ശേഷം അവൻ വണ്ടിയിൽ നിന്നും പുറത്തിറങ്ങി വണ്ടിയിൽ വെച്ചിട്ടുള്ള കുപ്പിയിൽ വെള്ളം എടുത്ത് ഒന്നു മുഖം കഴുകി.
 
 
 തുടർച്ചയായി ഫോൺ റിങ് ചെയ്യുന്നുണ്ടെങ്കിലും അവൻ അറ്റൻ്റ് ചെയ്തില്ല.
 
 
 എന്തോ അവന് ആ ഫോണിലെ ഡിസ്പ്ലേ തെളിഞ്ഞുകാണുന്ന പേര് കാണുമ്പോൾ മനസ്സിന് എന്തോ വല്ലാത്ത ഒരുപോലെ ഭാരം പോലെ
 
 
 
 15 ദിവസത്തിനുള്ളിൽ തൻ്റെ ജീവിതത്തിൽ എന്തൊക്കെ വലിയ മാറ്റങ്ങളാണ് ഉണ്ടായത് എന്ന് അവൻ  ഓർത്തു. 
 
 
തിരിച്ച് അവൻ തൻ്റെ വണ്ടിയിൽ കയറി സീറ്റിൽ ചാരിയിരുന്ന് പതുക്കെ കണ്ണുകളടച്ചു. ഒപ്പം അവൻ്റെ മനസ്സും പിന്നിലോട്ട് സഞ്ചരിച്ചു.
 
 
 
***
 
 
 " കളത്തിൽ വീട്ടിൽ ജോസഫിൻ്റെയും എൽസയുടെയും മകളായ ആൻവിക്ക് പാലിക്കൽ വീട്ടിൽ എബ്രഹാമിൻ്റെയും ആശാ ദേവിയുടെയും  മകനായ അമർനാഥ് എബ്രഹാമിനെ വിവാഹം ചെയ്യാൻ സമ്മതമാണോ "
 
 
" സമ്മതമാണ് അച്ചോ " അവൾ ചുണ്ടിൽ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
 
 
"പാലിക്കൽ വീട്ടിൽ എബ്രഹാമിൻ്റെയും ആശാ ദേവിയുടെയും  മകനായ അമർനാഥ് എബ്രഹാമിന് കളത്തിൽ വീട്ടിൽ ജോസഫിൻ്റെയും എൽസയുടെയും മകളായ ആൻവിയെ തൻ്റെ മണവാട്ടിയാക്കാൻ സമ്മതമാണോ"
 
 
" സമ്മതമാണ് അച്ചോ " അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു .
 
 
 നീണ്ട അഞ്ചുവർഷത്തെ പ്രണയം സാക്ഷാത്കാരമായതിൻ്റെ സന്തോഷത്തിൽ അവളുടേയും അവൻ്റെയും  മനസ്സ് നിറഞ്ഞിരുന്നു.
 
 
 അവർ എല്ലാവരും ആ പള്ളിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. 
 
 
"അമ്മേ ചെറിയ ഒരു കുശുമ്പ് ഇല്ലേ. ഏട്ടൻ ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടുന്നതിൽ "ആദി പുറത്തേക്കിറങ്ങുന്ന അമ്മയുടെ കാതിൽ പതിയെ ചോദിച്ചു.
 
 
 "കുശുമ്പോ. അതും എനിക്കോ. എന്തിന്? അവന് ഇഷ്ടമുള്ള കുട്ടിയെ തന്നെ കല്യാണം കഴിക്കുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ"
 
 
 "ഓ  എന്താ ഒരു ഡയലോഗ് .എനിക്ക് അറിഞ്ഞുകൂടെ അമ്മയുടെ മനസ്സ് .അമ്മ പേടിക്കേണ്ട അമ്മയുടെ ആഗ്രഹപ്രകാരം ഞാൻ ഒരു ഹിന്ദു പെൺകൊച്ചിനെ തന്നെ കെട്ടിയിരിക്കും '.ആദി പള്ളിയിൽ നിന്നിറങ്ങി പുറത്തുനിൽക്കുന്ന അമ്മയെ കളിയാക്കിക്കൊണ്ട് പറഞ്ഞ് കാറിൽ കയറി.
 
 
**
 
 "ഇന്ന് തന്നെ പോണോ മോനെ.?  അടുത്തമാസം നിൻ്റെ കല്യാണം അല്ലേ. അതുകൊണ്ട് അതൊക്കെ കഴിഞ്ഞ്  പോയാൽ പോരേ " അമ്മ ബാഗ് പാക്ക് ചെയ്യുന്ന എബിയോടായി ചോദിച്ചു.
 
 
"അത് പറ്റില്ല അമ്മ .ഒരു ഇംപോർട്ടൻസ് വർക്ക് ആയതുകൊണ്ടാണ് പോകുന്നത് .
 
 
പിന്നെ വയനാട്ടിലെത്തി കഴിഞ്ഞാൽ ഒരു ഉൾവന പ്രദേശത്തേക്ക് ആണ് ഞാൻ പോകുന്നത്. അതുകൊണ്ട് ചിലപ്പോ അവിടെ റേഞ്ച് ഉണ്ടാവാൻ ഒന്നും സാധ്യത ഇല്ല.അതുകൊണ്ട് കോൾ ചെയ്യാൻ പറ്റുമോ എന്നും അറിയില്ല."
 
 
 ബാഗ് എടുത്തു കൊണ്ട് അവൻ പറഞ്ഞു നിർത്തി .ശേഷം അവൻ അമ്മയോടും യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി.
 
 
അവൻ വണ്ടി മുന്നോട്ടെടുത്തു .അമ്മ അവൻ പോകുന്നത് നോക്കി ഗേറ്റിനരികിൽ തന്നെ നിന്നു.
 
 
തൻ്റെ ജീവിതം തന്നെ മാറ്റിമറിക്കാൻ പോകുന്ന ഒരു യാത്ര ആയിരിക്കും അത് എന്ന് അവനും അറിഞ്ഞിരുന്നില്ല .
 
 
വണ്ടി കുറേ ദൂരം മുന്നോട്ടു പോയതിനുശേഷം ഒരു കാട് പോലെ തോന്നിക്കുന്ന ഒരു  പ്രദേശത്തേക്ക് എത്തിയിരുന്നു .
 
 
 നേരം ഇരുട്ട് ആയിരിക്കുന്നു. അവൻ ലൈറ്റ് ഓൺ ചെയ്ത് വണ്ടി പതിയെ മുന്നോട്ട് എടുത്തു.  
 
 
ചുറ്റും ഇരുട്ടു നിറഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ വഴികൾ ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല.
 
 
 അവൻ വണ്ടി സ്പീഡിൽ തന്നെ മുന്നോട്ടു കൊണ്ടുപോയി കൂടുതൽ രാത്രി ആയാൽ യാത്ര കൂടുതൽ ബുദ്ധിമുട്ടാകും എന്ന് അവനും അറിയാമായിരുന്നു.
 
 
പെട്ടെന്ന് വണ്ടിയുടെ മുന്നിലേക്ക് എന്തോ ചാടിയതും അവൻ പെട്ടെന്ന് ബ്രേക്കിട്ടു .
 
 
എബി വണ്ടിയിൽ നിന്നും പുറത്തേക്കിറങ്ങി .  മുന്നിൽ കണ്ട കാഴ്ച കണ്ട് അവൻ ഒരു നിമിഷം ഞെട്ടി .
 
***
 
 
ഫോൺ തുടരെത്തുടരെയുള്ള ring കേട്ടാണ് അവൻ വീണ്ടും ബോധത്തിലേക്ക് വന്നത്.
 
 
 സ്റ്റേഷനിൽ നിന്നും ഉള്ള ഒരു കോൾ ആയിരുന്നു അത് .അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു. 
 
 
മറുതലയ്ക്കൽ നിന്നുള്ള വിവരം കേട്ട് അവൻ വേഗം ജീപ്പ് സ്റ്റാർട്ട് ചെയ്തു .തിരക്കിട്ട് സ്റ്റേഷനിലേക്ക്  വണ്ടി തിരിച്ചു.
 
 
**
 
 
"മോളേ കുറച്ചുകൂടി കഴിക്ക് "ഒരു ദോശ കൂടി കൃതിയുടെ പ്ലേറ്റിലേക്ക് വച്ചുകൊണ്ട് അമ്മ പറഞ്ഞു.  ആ അമ്മയുടെ സ്നേഹം കണ്ടു അവളുടെ ഉള്ളിൽ പശ്ചാത്താപം നിറഞ്ഞു.
 
 
 
 ഇത്രയും പാവപ്പെട്ട ഒരു അമ്മയെ താൻ പറ്റിക്കുകയാണല്ലോ എന്ന് ഓർക്കുമ്പോൾ മനസ്സിനുള്ളിൽ എന്തൊരു നോവ്.
 
 
 
"മോളേ " അമ്മ അവളെ വിളിച്ചതും അവൾ സംശയത്തോടെ അമ്മയെ നോക്കി
 
 
 
"നിങ്ങളുടെ കല്യാണം എങ്ങനെയാണ് കഴിഞ്ഞതെന്നോ, എന്തിനാണ് കഴിഞ്ഞത് എന്നോ അമ്മക്ക് അറിയില്ല.
 
 
 
പക്ഷേ ഒരു പെൺകുട്ടി സുമംഗലിയായാൽ അവളുടെ നെറുകിൽ സിന്ദൂരവും കഴുത്തിൽ താലിയും ഉണ്ടായിരിക്കണം."
 
 
 
അമ്മ അത് പറഞ്ഞതും ക്യതിയുടെ  കൈ അവൾ പോലും അറിയാതെ അവളുടെ കഴുത്തിലേക്ക് നീണ്ടു.
 
 
 
താലി അത് ഇന്നലെ ബാത്ത് റൂമിൽ തന്നെ കുളിക്കുമ്പോൾ അഴിച്ചു വച്ചതായിരുന്നു.പിന്നെ ആ കാര്യം മറന്നു പോയി.
 
 
 
" മോള് ചിലപ്പോൾ മറന്നതായിരിക്കും സാരമില്ല." അമ്മ നേരെ മുറിയിലേക്ക് പോയി ഒരു കുങ്കുമ ചെപ്പുമായി അവളുടെ അരികിലേക്ക് വന്നു.
 
 
 
"ദാ മോളേ. പോയി താലിയും സിന്ദൂരവും ഇട്" അമ്മ കുങ്കുമ ചെപ്പ് അവളുടെ കൈയ്യിൽ കൊടുത്ത് കൊണ്ട് പറഞ്ഞു.
 
 
അവൾ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ച് സ്റ്റയർ കയറി നേരെ എബിയുടെ റൂമിലേക്ക് നടന്നു.
 
 
(തുടരും)
 
 
★APARNA ARAVIND ★
 
*********************************************

പ്രണയവർണ്ണങ്ങൾ - 4

പ്രണയവർണ്ണങ്ങൾ - 4

4.5
9890

 കൃതി ഒരു മടിയോടെ സ്റ്റെയർ കേറി മുകളിലെത്തി എബിയുടെ മുറിക്കു മുന്നിലെത്തിയതും അവളൊന്നു നിന്നു.       പിന്നീടവൾ ഒരു മടിയോടെ പതുക്കെ വാതിൽ തുറന്ന് അകത്തേക്ക് കയറി .അവൾ നേരെ ചെന്നത് കണ്ണാടിക്കു മുന്നിലേക്ക് ആയിരുന്നു.      അമ്മ തന്നെ സിന്ദൂരച്ചെപ്പ് നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് അവൾ നിറുകിൽ  ചാർത്തി. കുറച്ചുനേരം അവർ ആ കണ്ണാടിയിലെ  തൻ്റെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നു .     ഒപ്പം അമ്മ പറഞ്ഞ വാക്കുകളും അവളുടെ മനസ്സിലേക്ക് കയറി .        അവൾ നേരെ  ബാത്ത്റൂമിലേക്ക് നടന്നു. ബാത്റൂമിലെ ഷെൽഫിൽ സെൽഫിനു സൈഡിലായി വച്ചിരു