Aksharathalukal

❤കല്യാണസൗഗന്ധികം❤ - 3

ഭാഗം 3
°°°°°°°°
 
"ഒരുപാട് നോക്കണ്ടടോ.. അവളെ ആ ജീവന്റെ നോട്ടപ്പുള്ളിയ.. വെറുതെ തടി കേടാക്കണ്ട.."
 
അയാൾ ഒരു നെടുവീർപ്പോടെ പറഞ്ഞു..
ഹരി അയാൾ പറയുന്നത് കേട്ടെങ്കിലും അവന്റെ ശ്രദ്ധ മുഴുവൻ പാടത്തുകൂടി വേഗം നടന്നു പോകുന്ന കല്യാണിയിൽ ആയിരുന്നു..
 
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
 
കല്യാണി വീടിന്റെ ഉമ്മറത്തേക്ക് കയറിയതും ഒരു പൂച്ച അവളുടെ പിന്നാലെ ചെന്നു..
 
"ഹൈ.. മിന്നു..നിക്കുട്ടോ.. ഇപ്പൊ പാല് തരാംട്ടോ.."
 
അവൾ അകത്തേക്ക് കയറി അടക്കളയിൽ നിന്ന് പാലെടുത് പൂച്ചക്ക് കൊടുത്തു..
 
മെല്ലെ അതിനെ തലോടുമ്പോൾ മുന്നിൽ വന്ന ആളെ കണ്ട് അവൾ പിടഞ്ഞെഴുന്നേറ്റു..ജീവൻ..
 
"എ.. എന്താ ഇവിടെ.. ഇറങ്ങാ.."
അവൾ പരിഭ്രാമത്തോടെ പിന്നോട്ടാഞ്ഞു.
 
"ഹാ.. അങ്ങിനെ പറഞ്ഞാൽ എങ്ങന്യാ.. ഇതെന്റെ വീടല്ലേ.. നിക്കങ്ങനെ ഇറങ്ങാൻ പറ്റുവോ.. അതും വിലപിടിപ്പുള്ള ചിലത് ഇവിടെ ഉള്ളപ്പോ.."
 
ജീവൻ അവൾക്കടുത്തേക്ക് നടന്നുകൊണ്ട് പറഞ്ഞു..
 
കല്ലു വേഗം തന്നെ വീടിനകത്തു കയറി വാതിൽ അടക്കും മുന്പേ ജീവൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചു..
 
അവൾ കൈ ശക്തിയായി കുടഞ്ഞു.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു..
പെട്ടെന്നാരോ ജീവന്റെ നെഞ്ചിൽ ചവിട്ടി.. നിലതെറ്റിയവൻ നിലത്തു വീണു..
 
കല്ലു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു.. അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന ഹരിയെ..
 
 
"ഡാ..."
ജീവൻ എഴുന്നേറ്റു
 
"ഞാൻ എന്റെ വീട്ടിൽ എനിക്ക് തോന്നിയ പോലെ ചെയ്യും..നീയാരാടാ..ഇവളെ എന്റെ പെണ്ണാ.."
 
"ഞാനാരോ ആയിക്കോട്ടെ.. ഈ പട്ടാപ്പകൽ ഓ പെങ്കൊച്ചിനെ കേറിപിടിച്ച അതിന് ന്യായം പറയാനില്ല മോനെ.. നീ ചെല്ല്.."
 
"ഇവനാരാടി നിനക്ക് വേണ്ടി ന്യായം പറയാൻ.."
ജീവൻ അവൾക്ക് നേരെ പാഞ്ഞതും 
 
"നിന്നോടല്ലേടാ പറഞ്ഞത് അവളെ ഇനി നീ തൊടില്ലെന്ന്.."
ഹരി അവർക്കിടയിൽ കയറി നിന്നു..
 
ജീവൻ അവളെ ഒന്ന് നോക്കി..
 
"നീ രക്ഷപെട്ടു എന്ന് കരുതണ്ട.. ഞാൻ വരും.."
 
അയാൾ ദേഷ്യത്തിൽ തിരികെ പോയി.. ശബ്ദം കേട്ട് ഓടി കൂടിയിരുന്ന നാട്ടുകാർ എല്ലാം പിരിഞ്ഞു പോയി..
 
ഹരി അവളെ നോക്കിയപ്പോൾ ഒന്നും നടന്നിട്ടില്ലാത്ത മട്ടിൽ പൂച്ചയെ കളിപ്പിക്കുന്നു കല്ലു..
 
"അത്ശേരി.."
 
"താൻ എന്തിനാ ഇങ്ങോട്ട് വന്നേ.."
 
"ആഹാ പിന്നെ ഞാൻ എവിടെ പോകും നിക്ക് താമസിക്കാൻ ഒരു സ്ഥലം വേണ്ടേ..ഓ ഞാൻ വന്നില്ലെങ്കിൽ കാണാരുന്നു.."
 
"അതിപ്പോ അല്ലെങ്കിലും കാണാം.. തനിക്കറിയുവോ അയാളെ.."
 
"ഇല്ല.. വില്ലനല്ലേ.."
 
"മൂന്നു പേരെ കുത്തിട്ടിണ്ട്.."
 
"ഹ അത് കൊള്ളാം ഇതെന്താ വെള്ളിരിക്ക പട്ടണോ..ഇവിടെ പോലീസും കോടതിയും ഒന്നുല്ലേ.."
 
"ഒന്നിനും തെളിവില്ല്യ... കണ്ടാലും ആരും സാക്ഷിയും പറയില്ല്യ... അതിനർക്കും ധൈര്യല്ല്യാ.. ഒരാളോഴികെ..."
 
"മോളെ ആരാവിടെ.."
ഒരു വൃദ്ധന്റെ ശബ്ദം കേട്ട് അവൾ ഗേറ്റിലേക്ക് നോക്കി..
 
"അച്ഛാ.."
അവൾ അയാൾക്കടുത്തേക്ക് ഓടി..
 
"സാരല്യടോ.. പോട്ടെ.."
ആ വൃദ്ധൻ അവളെ നിസ്സഹായതയോടെ അശ്വസിപ്പിക്കുന്നുണ്ട്..
 
വീട്ടിലേക്ക് കയറിയ അദ്ദേഹം ഹരിയെ ഒന്ന് നോക്കി..
 
"പുതിയ അതിഥിയ അച്ഛാ..മനക്കലേക്ക് വന്നതാ.."
കല്ലു പറഞ്ഞു 
 
"മന വിൽക്കുവല്ലേ..നീ വർമ സാറിനെ വിളിച്ചൊന്നു അന്വേഷിക്ക് കുട്ട്യേ.."
 
അയാൾ പറഞ്ഞു..
 
"ഫോൺ..?"
ഹരി നെറ്റി ചുളിച്ചു..
 
"ഇവിടല്ല.. മാധവട്ടന്റെ കടയില് ഫോണുണ്ട്.. അവിടെയാ റേഞ്ച്.."
 
അവൾ പുറത്തേക്ക് നടന്നു.. പിന്നാലെ അവനും..
 
"തനിക്ക് പേടിയില്ല്യേ.. അയാളെ..?"
 
"അതെനിക്ക് സ്ഥിരാണ്.. വർഷം മൂന്നായെ.."
 
"താൻ.. തന്നോടെന്തിനാ അയാൾക്ക് ദേഷ്യം..?"
 
"ദേഷ്യം എന്നോടല്ല.. പക്ഷെ അയാളെ ഇന്നാട്ടില് എല്ലാർക്കും പേടിയാ.."
 
"ഞങ്ങൾക്കൊന്നും ഒന്നും ചെയ്യാനില്ല..?"
 
"ന്റെ മാഷേ.. നമ്മുക്ക് ഒരു മാസം താമസിക്കാൻ ഒരു സ്ഥലം വേണം.. ഞാൻ അത് നടക്കുമോന്ന് അന്വേഷിക്കുന്നു..കൂടുതല് അന്വേഷിക്കണ്ട.."
 
അവർ മാധവട്ടന്റെ കഥ എത്തിയിരുന്നു..
 
"കുട്ട്യേ.. താമസം ശെരിയാക്ക്യോ..?"
മാധവേട്ടൻ ഹരിയോട് തിരക്കി..
 
"ആ.. ആയി വരണു.."
അവൻ ഒന്ന് പുഞ്ചിരിച്ചു..
 
കല്ലു ഫോൺ എടുത്തു വിളിച്ചു..
അന്നാട്ടിലെ പബ്ലിക് ഫോൺ ആണ് മാധവട്ടന്റേത്..
 
"ഹലോ.. മുത്തശ്ശ..ഇവിടെ ഒരു തമാസക്കാരൻ വന്നിട്ടിണ്ട്.. മനക്കല്.."
 
"..............."
 
"ആ.. ഞാൻ പറഞ്ഞോളാം.."
 
അവൾ ഹരിയോട് കൈ കൊണ്ട് നടക്കില്ലെന്ന് കാണിച്ചു..
ഹരി അവൾക്കടുത്തേക്ക് ചെന്നു ഫോൺ തരാൻ പറഞ്ഞു..
 
"മുത്തശ്ശ ഞാൻ അയാൾക്ക് കൊടുക്കാം.."
 
അവൾ ഫോൺ ഹരിക്ക് നൽകി കടയിലെ ബെഞ്ചിൽ പോയി ഇരുന്നു..
 
അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായി.. അവൾ ചായ കുടിച്ചുകൊണ്ട് അവനെ വീക്ഷിച്ചു..
 
കരിനീല ഷർട്ടും മുണ്ടും ചെറിയ താടിയും ചെറുതായി പിരിച്ചു വച്ച മീശയും ചിരിച്ചുകൊണ്ട് എന്തോ സംസാരിക്കുമ്പോൾ കവിളിൽ തെളിഞ്ഞൊളിക്കുന്ന കുഞ്ഞി നുണക്കുഴിയും
പെട്ടെന്നവൻ തിരിഞ്ഞു നോക്കിയതും അവൾ മറ്റെങ്ങോ നോക്കി..
 
"ഓ പിന്നെ. ഞാൻ പറഞ്ഞിട്ട് കിട്ടാത്തതല്ലേ ഇയാൾക്കിപ്പോ കിട്ടാൻ പോണേ.."
അവൾ മുഖം കോട്ടി പിറുപിറുത്തു..
 
അവൻ ഫോൺ വച്ചു തിരിച്ചു വന്നു..
 
"ശെരിയായോ.. താമസം..?"
അവൾ ചിരി അടക്കി ചോദിച്ചു..
 
ഒരു നിമിഷം അവൻ ഒന്നും മിണ്ടിയില്ല..
 
കല്യാണി പൊട്ടി ചിരിച്ചു..
 
"ശെരിയായി.."
അവൻ പറഞ്ഞതും അവളുടെ ചിരി സ്വച്ചിട്ട പോലെ നിന്നു..
 
•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
 
തുടരും.. ❤
 
ഇഷ്ടവുന്നുണ്ടോ കല്യാണിയെയും ഹരിയെയും.. ❤
അഭിപ്രായം പറയണേ.. 💞