❤️കലിപ്പന്റെ വായാടി❤️
Part-30
കുറച്ചു സമയം കൂടെ അവിടെ ചിലവഴിച്ചു ഫിദ പിന്നീട് വരാം എന്നും പറഞ്ഞു അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങി....
തുടരുന്നു.............
റിനുവും ഇഷുവും ഗാർഡനിൽ ഇരുന്നു ഓരോ കാര്യങ്ങളും സംസാരിക്കുകയായിരുന്നു...കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ഒന്നിച്ചു അജുവും കൂടി കത്തിയടിക്കൽ ഗംഭീരം ആയി തന്നെ നടന്നു കൊണ്ടിരുന്നു....
പെട്ടന്ന് റിനുടെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി...
റിനു ഫോൺ എടുത്തു നോക്കിയപ്പോൾ ആബി കാളിങ് എന്ന് കണ്ടപ്പോൾ ചെറു ചിരിയാലെ ഫോണും എടുത്തു അവരോടു ഇപ്പൊ വരാം എന്നും പറഞ്ഞു അവിടെ നിന്നും മാറി...
ആരാ ഇഷു അവൾക്ക് കാൾ ചെയ്യുന്നേ...
ആ എന്തോ ആബി എന്നോ മറ്റോ എഴുതി കാണിച്ചത് കണ്ടു.
ഹ്മ്മ്
അരമണിക്കൂർ കഴിഞ്ഞാണ് റിനു ഫോൺ കയിഞ്ഞു വന്നത്...
ആരായിരുന്നു ഇത്രയും സമയം സംസാരിക്കാൻ മാത്രം....
അജുവിന്റെ ചോദ്യത്തിൽ റിനു ഒന്ന് പുഞ്ചിരിച്ചു....ആബി
എന്റെ സീനിയർ ആണ്....ഇവിടെ വരുന്നതിന് മുന്നേ കോളേജ്ൽ നിന്ന് എന്നെ പ്രൊപ്പോസ് ചെയ്തായിരുന്നു അത് കയിഞ്ഞു ടു ഡേ കഴിഞ്ഞപ്പോൾ തന്നെ ഇങ്ങോട്ടു വരേണ്ടി വന്നല്ലോ അതും ലോങ്ങ് ലീവ് എടുത്തു അപ്പൊ അവൻ പ്രൊപ്പോസ് ചെയ്തിട്ടാണോ ഞാൻ പോയത് എന്നെ ഇഷ്ടമെല്ലെ ഞാൻ ശല്യമായി വരില്ല ഇഷ്ടമില്ലെങ്കിലും എന്നൊക്കെ പറഞ്ഞു മിനിഞ്ഞാന്ന് എന്നെ വിളിച്ചിരുന്നു...
എന്നിട്ട് നീ എന്ത് പറഞ്ഞു അജു
ഞാൻ പറഞ്ഞു ഇങ്ങനെ ഒക്കെ ആയോണ്ടാണ് എല്ലാതെ ആബി ഇഷ്ടം പറഞ്ഞത് കൊണ്ടൊന്നുമെല്ലന്നു.
അപ്പൊ റിനു നിനക്ക് ആ ആബിയെ ഇഷ്ടമാണോ
വെപ്രാളപെട്ടുള്ള ഇഷുവിന്റെ ചോദ്യം കേട്ടപ്പോൾ റിനു അവളെ നോക്കി പറഞ്ഞു ....
ഇഷ്ടമാണൊന് ചോദിച്ചാൽ അറിയില്ല ബട്ട് എന്തോ ഒരു സ്പാർക്ക് ഇല്ലാണ്ടില്ല...കോളേജ്ലെ ഹീറോ..ധാരാളം പെണ്ണ് കുട്ടികൾ പിറകെ നടന്നിട്ടുണ്ട് എന്നിട്ട് അവരെയെല്ലാം സ്വന്തം പെങ്ങമാരാക്കി നടക്കുന്ന ഇവൻ പെണ്ണ് കുട്ടികളുടെ ഉള്ളിൽ അതിയായ സ്ഥാനമാണ്....പഠിക്കാൻ ആണെങ്കിലും സ്പോർട്സ്ൽ ആണെങ്കിലും എല്ലാം ഫസ്റ്റ് ഇവനിക്ക....എന്നെ ഇങ്ങോട്ടു വന്നു ക്യാമ്പസ് മുഴുവൻ സാക്ഷിയാക്കി പ്രൊപ്പോസ് ചെയ്തു...
വൗ അടിപൊളി.....എന്നിട്ട് എന്താ നിന്റെ പ്ലാൻ തിരിച്ചു ഇഷ്ട്ടം പറയുന്നില്ലേ....ഇഷു
ഏയ് ഇപ്പൊ പറഞ്ഞ ശെരിയാവില്ല അപ്പൊ കുറച്ചു കയ്യട്ടെ ആലോചിച്ചു പറയാം എന്ന പറഞ്ഞത് ഞാൻ അവനും അതിനു kk എന്ന് പറഞ്ഞു...☺️
അജു പെട്ടന്ന് തന്നെ അവിടെ നിന്നും എണീറ്റു പോയി....
അജുക്ക എന്താ ഒന്നും പറയാതെ പോയത് എല്ലെങ്കി ഞാൻ ഇതൊക്കെ പറഞ്ഞ കാക്കു എന്തെങ്കിലും ചോദിക്കണ്ടതല്ലേ
ഹാ അത് കാക്കൂക്ക് വല്ല തിരക്കും ഉണ്ടാവും അതായിരിക്കും....
ഹ്മ്മ്
അജു നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ബെഡിൽ പോയി കിടന്നു....
ബാൽക്കണിയിൽ നിന്ന് റൂമിലോട്ടു വന്ന മെഹ്ഫി കാണുന്നത് മുഖത്തു കയ്യും വെച്ച കിടക്കുന്ന അജുവിനെ ആണ്...
ഇവൻ ഇതെന്തു പറ്റി ഇങ്ങനെ ഈ ടൈമ് കിടക്കുന്ന പതിവ് അവൻ ഇല്ലല്ലോ....
അതും ആലോചിച്ചു മെഹ്ഫി അജുവിന്റെ അരികിൽ പോയി അവനെ വിളിച്ചു...
അജു എന്ത് പറ്റി സുഖമില്ലേ നിനക്ക്...
മെഹ്ഫിടെ വിളി കേട്ട് അജു കണ്ണ് തുറന്നു അവനെ നോക്കി വാടിയ ഒരു ചിരി ചിരിച്ചു...എനിക്ക് അസുഖം ഓണില്ലെട...ഞാൻ ചുമ്മ കിടന്നത...
അജു കളവ് എന്നോട് പറയേണ്ട....നിന്നെ ഞാൻ കാണാൻ തുടങ്ങീട്ട് കുറെ കാലമായി....അസുഖം വന്നാൽ പോലും നീ ഇങ്ങനെ അധികം കിടക്കാറില്ല....അത് കൊണ്ട് എന്താ പ്രശ്നം എന്ന് വെച്ച മോൻ പറയുന്നുണ്ടോ .....
ഞാൻ പറയ കാക്കു അജുക്കക്ക് എന്താണെന്നു....
അങ്ങോട്ട് വന്ന ഇഷു വാതിൽക്കൽ നിന്ന് കൊണ്ട് പറഞ്ഞു..
മെഹ്ഫി എന്താ കാര്യം എന്ന് അറിയാൻ രണ്ട് പേരെയും നോക്കി അജു തല തായ്തി ഇരിക്കുകയാണ്...
ഇഷു മുറിയിൽ കയറി ഡോർ ലോക്ക് ആക്കി അജുവിനും മെഹ്ഫിക്കും ഓപ്പോസിറ്റ് ആയുള്ള ചെയറിൽ ഇരുന്നു...
എന്താ ഇഷു കാര്യം...
അത് കാക്കു റിനുവിനെ അവളുടെ കോളേജ്ൽ പഠിക്കുന്ന സീനിയർ പ്രൊപ്പോസ് ചെയ്തു അത് കേട്ടപ്പോൾ തന്നെ കണ്ണും നിറച്ചു അവിടെ നിന്നും ഇങ്ങോട്ടു പൊന്നു...
ഇഷു അവിടെ റിനു പറഞ്ഞത് എല്ലാതും മെഹ്ഫിയോട് പറഞ്ഞു...
മെഹ്ഫിക്ക് കേട്ടപ്പോൾ അതിയായ വിഷമമായി...
അജു
അവൾ തിരിച്ചു ഇഷ്ടമൊന്നും പറഞ്ഞിട്ടില്ലല്ലോ നമുക്ക് ശെരിയാക്കാം അവളെ....
ഇനി എന്ത് പ്രതീക്ഷ വെച്ച മെഹ്ഫി ഞാൻ നില്കണ്ടേ രണ്ട് വർഷം ആയില്ലേ...ഇത് വരെ ഒരു മാറ്റവും ഉണ്ടായില്ലലോ ഇനിയും നമ്മൾ ശ്രമിച്ചാൽ അത് കൂടുതൽ അപകടം ആവുമെന്ന് ഡോക്ടർ പറഞ്ഞത് നീയും കേട്ടതെല്ലെടാ...എനിക്ക് അവളെ ഈ ജന്മം വിധിച്ചിട്ടില്ലെന് കരുതിക്കോളാം അവൾ അവൾക്ക് ഇഷ്ടമുള്ളത് എന്താണെന്നു വെച്ച ചെയ്യട്ടെ...
അത്രയും പറഞ്ഞു അജു ആ മുറിവിട്ടിറങ്ങി...
തായെ അജുവിന്റെ കാറിന്റെ സൗണ്ട് കേട്ടപ്പോൾ അവൻ പോയി എന്ന് മനസ്സിലായി...മെഹ്ഫിയു ഇഷുവും ഒന്നും പറയാതെ കുറച്ചു സമയം ഇരുന്നു പിന്നെ രണ്ടാളും രണ്ടാളുടെയും വഴിക്ക് പോയി...
അജു പിന്നെ അന്ന് മാളിയേക്കലോട്ട് തിരിച്ചു വന്നില്ല...അവനെ കാണാത്ത വിഷമത്തിൽ മെഹ്ഫി വിളിച്ചപ്പോൾ അവൻ അവന്റെ ഫ്ലാറ്റിൽ ആണെന്ന് പറഞ്ഞു നാളെ വന്നോളാം ഇന്ന് ഇവിടെ നിൽക്ക എന്നും പറഞ്ഞു ഫോൺ വെച്ച്...അത് തന്നെയാണ് നല്ലത് എന്ന് മെഹ്ഫിയും ഓർത്തു....
അങ്ങനെ ദിവസങ്ങൾ വീണ്ടും രാപ്പകലുകളായി മാറി വന്നു...
റയാന്റെ പരിക്കുകൾ ഒക്കെ ഭേദം ആയി അവൻ കോളേജ്ലോട്ട് പോകാൻ തുടങ്ങി...ഹന്ന ഇല്ലാത്തത് കൊണ്ട് ഫിദക്ക് മടി ഉണ്ടെങ്കിലും റയാനും നിഹാലും വിളിച്ചു സൗര്യം കൊടുക്കാത്തത് കൊണ്ട് അവൾ മുങ്ങാതെ ക്ലാസ്സിൽ പോവും...
റിയ അതിനിടെൽ ഫിദയെ കുറിച്ച് അന്വേഷിച്ചു അതിൽ അവൾക്ക് കിട്ടിയ വിവരങ്ങൾ നിദിയേക്കാൾ വില മതിപ്പുള്ളത് പോലെ തോന്നി അവൾക്ക്
റയാൻ ഫിദയെ ഇഷ്ടമുള്ള കാര്യം റിയ അറിഞ്ഞു...
റിയയും സാമും ഇക്കാര്യം ചർച്ച ചെയ്യാൻ വെണ്ടി കോഫി ഷോപ്പിൽ ഒത്തു കൂടിയതായിരുന്നു...
സാം: റിയ നിനക്കു ഇപ്പൊ സമാധാനം ആയില്ലേ...അവൾക്ക് വേറെ ഒരുത്തൻ ഉണ്ട് അപ്പോൾ ഈ കല്യാണം മിക്കവാറും മുടങ്ങും...
റിയ : കല്യാണം മുടങ്ങിയാലും ഇല്ലെങ്കിലും എനിക്ക് അവനെ കിട്ടും....ഈ ഫോട്ടോസ് ഒക്കെ എങ്ങനെ ഒപ്പിച്ചു നീ....
കയ്യിൽ ഉള്ള റയന്റെയും ഫിദന്റെയും ഫോട്ടോ നോക്കി കൊണ്ട് റിയ ചോദിച്ചു...
എനിക്ക് അറിയാവുന്ന ചില പിള്ളേർ ഉണ്ടാരുന്നു അവരോടു ഇവളെ പിക് കാണിച്ചു ചോദിച്ചപ്പോൾ പറഞ്ഞു അവൾടെ കയ്യിൽ നിന്ന് ഒരിക്കൽ നല്ലോണം കിട്ടിട്ടുണ്ട് അപ്പോൾ അതിന്റെ ദെയ്ഷ്യത്തിൽ കിട്ടിയ ടൈമിൽ എടുത്തത അവൾക്ക് ഇട്ട് ഒരു പണി കൊടുക്കാൻ..പിന്നെ റയാനും ഫിദയു തമ്മിൽ ഇപ്പോൾ ഒന്നുമില്ല...
Whatttttt😠😠 റിയ
സത്യമാണ് സാം
സാം എല്ല കാര്യവും അവൾക്ക് പറഞ്ഞു കൊടുത്തു....
അപ്പോ ഇതൊന്നും കൊണ്ട് യാതൊരു പ്രയോജനവും ഇല്ലേ .....
റിയ
ഉണ്ട്...അവർ തമ്മിൽ ഒന്നുമില്ലെങ്കിലും ഇതൊക്കെ വെച്ച് നമ്മുക്ക് ഉണ്ടാകാവുന്നതേ ഉള്ളു ...സാം
ഹാ അത് ശെരിയാണെല്ലോ.....റിയ
ഹാ സാം
അവളുടെ ചുണ്ടിൽ ക്രൂരമായ ചിരി വിരിഞ്ഞു..
രണ്ട് പേരും യാത്ര പറഞ്ഞു പിരിഞ്ഞു....
****************
ഇനി നാല് ദിവസം മാത്രമെല്ലെ ഉള്ളു .....നീ എപ്പോഴാ വരാൻ ഞാൻ ഇവിടെ ബോർ അടിച്ചു മരിക്ക... ഫിദ
ഓ എന്റെ പൊന്നു ഞാൻ രാവിലെ അവിടെ എത്തിയിരിക്കും ഉറപ്പ്....
നിയ
ഹാ kk ഫിദ
മിനുവിന്റെ കല്യാണത്തിന് ഇനി വെറും നാല് ദിനം മാത്രമേ ഉള്ളു നിയ കോളേജ് എക്സാം ആയത് കൊണ്ട് ഇതു വരെ എത്തിയിട്ടില്ല അതിൽ ദേഷ്യം പിടിച്ചു നിലക്കാണ് ഫിദ.....
ഫിദ മോളെ ഡ്രസ്സ് വാങ്ങിക്കണ്ടേ സ്റ്റിച് ചെയ്യാൻ വെണ്ടി കൊടുത്തത് എല്ലേ വരുന്നുണ്ടോ ഞാൻ ആ വഴിക്ക് പോകുന്നുണ്ട്... മിനു
ഹാ കാക്കു ഇപ്പൊ വരാം ഫിദ
അങ്ങനെ മിനുവും ഫിദയും ഡ്രസ്സ് എടുക്കാൻ വെണ്ടി പോയി....
ബാക്കി ഒരുക്കങ്ങൾ ഒക്കെ ഓരോ വഴിക്കായി നടന്നു കൊണ്ടിരിക്കുന്നു .....അവരുടെ വീട് ഒരു കല്യാണ വീടായി മാറി കയിഞ്ഞു....***
രാവിലെ തന്നെ നിയ ലാൻഡ് ചെയ്തു...പിന്നെ മെഹന്ദി ഇടലും മഞ്ഞൾ കല്യാണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ഒക്കെ ആയി എല്ലാവരും തിരക്കിലായ്....
ഡാ മെഹ്ഫി മറ്റന്നാൾ മിനുടെ മാര്യേജ് എല്ലേ പോവണ്ടേ .....ഗാർഡനിൽ ഇരിക്കുമ്പോൾ അജു മെഹ്ഫിയോട് ചോദിച്ചു... അജു
ഹ്മ്മ് നിക്കാഹിനു പോവാം ......മെഹ്ഫി
ഹ്മ്മ് നിനക്ക് പെണ്ണിനെ കാണാൻ പറ്റാത്തത് കൊണ്ടല്ലേ .... അജു
അതിനു മെഹ്ഫി ഒന്ന് ഇളിച്ചു കൊടുത്തു .....
മക്കൾസ് അപ്പൊ നാളെയാണ് മിനുവിന്റെ ഹൽദി...മറ്റന്നാൾ മെഹന്ദി അതിനു ശേഷം മാര്യേജ്...നികാഹ് പള്ളിയിൽ വെച്ചാണ് നടക്കുന്നത്...ഇപ്പോൾ കൊറോണ ഹൈ ലെവൽ ആയത് കൊണ്ട് മിനു നിങ്ങളെ ആരെയും വിളിക്കുന്നില്ല എന്ന പറഞ്ഞത് അപ്പോൾ എല്ലാവരും അവർക്ക് വേണ്ടി പ്രാർതിക്കണം.....ബിരിയാണി പാർസൽ അയക്കാൻ പറ്റാത്തത് കൊണ്ട് എല്ലാവരും അത് കഴിച്ചത് പോലെ തൃപ്തി പെടണം എന്നും പ്രതേകമായി പറഞ്ഞിട്ടുണ്ട് 😁😁അപ്പൊ ഞാൻ പോയി കല്യാണത്തിന് ഡ്രസ്സ് ഒക്കെ എടുത്തു വരാം 😉😉
അപ്പൊ ഇനി കല്യാണത്തിന്റെ വിശേഷവുമായി കാണാം 👐👐👐🙌
തുടരും.............
✍️Mufi❣️
സ്റ്റോറിയെ കുറിച്ച് ഒരു വരി എന്കികും അഭിപ്രായം പറയണേ plzzz*****