Aksharathalukal

❤️കലിപ്പന്റെ വായാടി💕❣️29

❤️കലിപ്പന്റെ വായാടി❤️

                              Part 29

ഈ ദിവസങ്ങൾ കിടയിൽ റയാനെ ഫിദ പാടെ മറന്നിരുന്നു.....വീണ്ടും ഒറ്റക്ക് ആയപ്പോൾ ആണ് അവൾക്ക്  അവനെ കുറിച്ച് ഓർമ വന്നത്...എന്തായാലും നാളെ കാണാൻ പോവാം എന്ന ഇതിൽ അവൾ ഉറങ്ങാൻ വേണ്ടി പോയി...****

തുടരുന്നു..............
 

തലേ യാത്രി തീരുമാനിച്ചത് പോലെ തന്നെ അവൾ റയാനെ കാണാൻ വേണ്ടി ഇറങ്ങി.....രാവിലെ നിഹാലിനെ വിളിച്ചപ്പോൾ അവൻ ഡിസ്ചാർജ് ആയെന്ന് അറിഞ്ഞത് കൊണ്ട് അവൾ നേരെ അവന്റെ വീട്ടിലോട്ടു ആണ് പോയത്....

അങ്ങോട്ടേക്കുള്ള വഴി നിഹാൽ അവൾക്ക് പറഞ്ഞു കൊടുത്തിരുന്നു...അവൾ എത്തുമ്പോയേക്ക് ഞാനും എത്താം എന്നും അവൻ പറഞ്ഞിരുന്നു....

ഹന്നയുടെ മാര്യേജ് അടുത്തത് കൊണ്ട് അവൾക്ക് വീട്ടിൽ നിന്ന് ഇനി പുറമെ ഇറങ്ങാൻ പെർമിഷൻ ഇല്ല അത് കൊണ്ട് ഫിദ തനിച്ചാണ് റയാന്റെ വീട്ടിലോട്ടു പോവുന്നത്....

അവൾ നിഹാൽ പറഞ്ഞ പ്രകാരം വണ്ടി ഓടിച്ചു അവസാനം ഒരു ഇരുനില തറവാട് പോലെ പ്രൗഢി യോടെ ഉള്ള ഒരു വീടിന്റെ മുന്നിൽ എത്തി ചേർന്നു .....ഇത് തന്നെയാണോ എന്ന് കൺഫേം ചെയ്യാൻ വേണ്ടി നിഹാൽനെ വിളിക്കാൻ ഫോൺ എടുക്കുമ്പോയേക്കും അവന്റെ വണ്ടി അവൾ മുറ്റത് കണ്ടു...ഫിദ സ്കൂട്ടി ഉള്ളിലേക്കു കയറ്റി...

പുറത്തു വണ്ടിയുടെ ശബ്ദം കേട്ട് കൊണ്ട് നിഹാലും റയാന്റെ ഉമ്മയും പുറത്തോട്ടു വന്ന് ....

ഹാ വന്നെല്ലോ ആള് ....

😁നിഹാൽൻ ഒന്ന് ഇളിച്ചു കാണിച്ചു റയാന്റെ ഉമ്മാന്റെ നേരെ തിരിഞ്ഞു
ഉമ്മ അസ്സലാമു അലൈക്കും...

റയാന്റെ ഉമ്മ സലാം മടക്കി അവളെ അകത്തോട്ടു ഷേണിച്ചു ...

ഉമ്മ ഇതാണുട്ടോ ഞാൻ പറയാറുള്ള ആ കാന്താരി..ഇങ്ങളെ പൊന്നാര മോനുമായി എന്നും വഴക്ക് ഉണ്ടാക്കി നടക്കുന്ന അൽ അസ്സൽ തല്ല് കൊള്ളി......***

ഹാ മതി നീ മോളെ കളിയാക്കിയത് മോൾ ഇവിടെ ഇരിക്ക് അവൻ പറയുന്നതൊന്നും കാര്യമാക്കണ്ട.....

ഹാ ആന്റി ഇരിക്കാം....എല്ലെങ്കി ആരാ ഇങ്ങേരെ ഒക്കെ മൈൻഡ് ആകുന്നെ....
ഫിദ  നിഹാലിനെ കൊന്നനം കുത്തി കാണിച്ചു ...

കണ്ടോ ഉമ്മ ഈ കുട്ടി കാന്താരി കാണിക്കുന്നത് .....

ഹാ രണ്ടും വന്നപ്പോൾ തന്നെ തുടങ്ങാതെ ഇനിയും ഒരുപാട് സമയം കിടക്കല്ലേ വഴക്ക് കൂടാൻ....

ഹാ അതും ശെരിയാണെല്ലോ ഞാൻ ഓർത്തില്ല ....

ഹാ മതി മതി രണ്ടാളുടെ വഴക്കിന് ഇടെ മോൾക്ക്‌ ഞാൻ കുടിക്കാൻ എടുക്കാൻ മറന്നു മോൾക്ക് തണുത്തത് പറ്റില്ലേ ....

അള്ളോഹ് ആന്റി എനിക്ക് ഇപ്പൊ ഒന്നും വെണ്ട കഴിക്കാൻ .....

അതിനു നിനക്ക് കഴിക്കാൻ എല്ല കുടിക്കാൻ ആണ് റാംലുമ്മ ഉണ്ടാക്കി വെച്ചിട്ടുള്ളത് ....

ഫിദ സംശയത്താൽ അവരെ രണ്ടു പേരെയും നോക്കി....

നീ വേറുന്നുണ്ടെന് ഞാൻ പറഞ്ഞിരുന്നു അപ്പോൾ തന്നെ നല്ല ഒന്നാന്തരം മംഗോ ജ്യൂസ്‌ ഉണ്ടാക്കി വെച്ചിട്ടുണ്ട് അതു ഇവിടത്തെ മാവിൽ ഉണ്ടായ നല്ല നാടൻ മാങ്ങയുടെ....😋😋😋😋

അവൾ അത്ഭുതം പോലെ റയാന്റെ ഉമ്മയെ നോക്കി അവർ അവളെ നോക്കി പുഞ്ചിരി തൂകി അടുക്കളയിൽ പോയി രണ്ട് ഗ്ലാസ്‌ ജ്യൂസുമായി വന്ന്...

ഒന്ന് നിഹാലിനും മറ്റൊന്ന് ഫിദക്ക് നേരെയും നീട്ടി....അവൾ അത് സന്തോഷ പൂർവ്വം തന്നെ സ്വീകരിച്ചു....

അവൾ അത് ടേസ്റ്റി ചെയ്തു നോക്കി നിഹാൽ പറഞ്ഞ പോലെ തന്നെ നല്ല രുചിയുണ്ടായിരുന്നു അതിനു...അവൾ ഗ്ലാസ്‌ മുഴുവൻ കാലിയാക്കി റംലക്ക് തിരിച്ചു ഗ്ലാസ്‌ കൊടുത്തു ജ്യൂസ്‌ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു....

പിന്നെ കുറച്ചു സമയം സംസാരിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു പിന്നെ റയാനെ കാണാൻ വേണ്ടി
മുകളിലോട്ട് പോയി അവൾക്ക് ഒന്നിച്ചു തന്നെ നിഹാലും ഉണ്ടായിരുന്നു.

അവർ ചെല്ലുമ്പോൾ അവൻ കിടക്കുകയായിരുന്നു നിഹാൽ വിളിച്ചപ്പോൾ അവൻ ഉണർന്നു....
കണ്ണ് തുറന്നു നിഹാലിനെ കണ്ട് അടുത്ത് നിൽക്കുന്ന ഫിദയിൽ അവന്റെ കണ്ണുകൾ ഉടക്കി നിന്നു....
നിഹാലിന്റെ ശബ്ദമാണ് അവനെ ബോധമണ്ഡലത്തിൽ എത്തിച്ചത്...

ഹാ എങ്ങനെ ഉണ്ടെടാ നിനക്ക് കുറവുണ്ടോ വേദന.... നിഹാൽ

ഹാ കുറവുണ്ട് ....എല്ല ഫിദ എപ്പോ വന്ന് ....റയാൻ

ഞാൻ കുറച്ചു സമയമായി വന്നിട്ട് അന്ന് ഹോസ്പിറ്റലിൽ നിന്ന് കണ്ടതല്ലേ അത് കൊണ്ട് ഒന്ന് കണ്ടിട്ട് പോവാം എന്ന് വെച്ചു  വന്നേയ ഫിദ

ഹാ നന്നായി ഞാൻ നിന്നെ ഒന്ന് കാണാൻ ഇരിക്കയായിരുന്നു....എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് നമുക്ക് ഗാർഡൻൽ ഇരുന്നു സംസാരിച്ചാലോ നിനക്ക് തിരക്കുണ്ടെങ്കിൽ പിന്നീട് ആവാം.
റയാൻ

ഏയ്‌ എനിക്ക് തിരക്കില്ല റയാനിക്ക വാ ഞാൻ താഴെ ഉണ്ടാവു
ഫിദ

ഹാ.... റയാൻ

ഫിദ പോയതിന് പിറകെ തന്നെ നിഹാലും മുറിവിട്ടിറങ്ങി പോകുമ്പോൾ റയാനെ നോക്കിയപ്പോൾ അവൻ വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു.....

ഫിദ തായെ ഗാർഡനിൽ ചെന്ന് റയാനെ കാത്തിരുന്നു....അവൻ എന്താവും തന്നോട് പറയാൻ ഉണ്ടാവുക എന്നാലോചിച്ചു ഇരുന്നത് കൊണ്ട് തന്നെ റയാൻ വന്നത് ഫിദ അറിഞ്ഞില്ല....

പിറകെ വന്ന നിഹാൽ കണ്ടത് ഏതോ ലോകത്തുള്ള ഫിദയെയും അവളെ നോക്കി നിൽക്കുന്ന റയാനെയുമാണ്...അവൻ പോയി റയാനെ തട്ടിയപ്പോൾ അവൻ ഫിദയെ കാണിച്ചു കൊടുത്തു ഇപ്പോയെ ചിന്തിച്ചു കൂട്ടുന്നുണ്ട് എന്താ ഞാൻ പറയാൻ പോവുന്നത് എന്ന് ആലോചിക്കായിരിക്കും....***

ഹാ ഞാൻ ഇപ്പൊ ശെരിയാക്കി തേരാ നീ ഒന്ന് ഇങ്ങട് മാറി നിന്നോ...
നിഹാൽ

എന്തിനുള്ള പുറപ്പാടാ മോൻ ...റയാൻ

പ്രതേകിച്ചു ഒന്നില്ല അവളെ ചെറുതായി ഒന്ന് വട്ടാകാൻ 😉😉 നിഹാൽ

ഹ്മ്മ് എന്നെ തള്ളി താഴെ ഇടാതിരുന്ന മതി .... റയാൻ

ശ്രമിക്കാം ....😁😁😁 നിഹാൽ

😲😲🧐😱😤
റയാൻ

നിഹാൽ പോയി അവളുടെ മുഖത്തിന് നേരെ വിരൽ നൊടിച്ചു ....

ഫിദ അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു....

ഹാ ഏത് ലോകത്തു ആയിരുന്നു മോൾ ഇപ്പോയെ കെട്ടാൻ പോവുന്ന ചെക്കനെ സ്വപ്നം കാണാൻ തുടങ്ങിയോ...
നിഹാൽ

ഒന്ന് പൊ കാക്കു അവനെ സ്വപ്നം കാണാൻ അവനെ ഞാൻ ഇത് വരെ കണ്ടിട്ട് പോലുമില്ല...അപ്പോഴാ അവനെ സ്വപ്നം കാണുന്നത്....😒😒 ഫിദ

അയ്യോ പാവം കുട്ടി കെട്ടാൻ പോന്ന ചെക്കനെ ഇത് വരെ ആയിട്ടു കണ്ടില്ല പോലും ശെടാ എന്താപ്പോ പറയ...എനിക്ക് തന്നെ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല ഇവളുടെ ഒരു വിധി നോക്കിയെ....എന്നാലും ആ ചെക്കൻ എന്ത്‌ മഹാപാപം ചെയ്തിട്ടാണാവോ ഈ സാധനത്തിനെ കെട്ടാൻ പോന്നത്... നിഹാൽ

ഫിദയെ ദേഷ്യം പിടിപ്പിക്കാൻ വെണ്ടി നിഹാൽ പലതും പറഞ്ഞു അവസാനം കലി കേറിയ ഫിദ അവനെ അടിക്കാൻ വേണ്ടി ബെഞ്ചിൽ നിന്നും എണീറ്റു അത് മുൻ കൂട്ടി അറിഞ്ഞ നിഹാൽ ഓടി പിറകെ തന്നെ ഫിദയും ഉണ്ട് റയാൻ കുറച്ചു മാറി നിന്നു എല്ലെങ്കി അവൻ ഒന്നു കൂടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആവേണ്ടി വരും...***

കുറെ സമയം ഗാർഡനിലുടെ രണ്ട് പേരും ഓടി അവസാനം നിഹാൽ വയ്യ എന്നും പറഞ്ഞു ബെഞ്ചിൽ പോയി ഇരുന്നു പിറകെ പോയി ഫിദ അവൻ വേണ്ടുവോളം ഇടിച്ചു അവസാനം അവൾ തളര്ന്നപ്പോൾ നിറുത്തി....

കുറച്ചു സമയം ഇരുന്നു ഷീണം മാറ്റി റയാനെ നോക്കി

കഴിഞ്ഞോ രണ്ടാളുടെ പൂരം റയാൻ

ഓഹ് ഇന്നത്തെ കോട്ട കഴിഞ്ഞില്ലേ കാക്കു ഫിദ

പിന്നെ കയ്യാതെ ഞാൻ പോയി ഒന്ന് നീണ്ടു നിവർന്നു കിടക്കട്ടെ....വടി കൊടുത്തു അടി വാങ്ങിയതാണെല്ലോ .....നിങ്ങൾ സംസാരിക്ക് ....നിഹാൽ

ഹാ kk കാക്കു... 😁😁😁ഫിദ

നിഹാൽ റയാനെ ദയനീയ മായി നോക്കി ഉള്ളിലോട്ടു പോയി...

റയാൻ ഫിദക്ക് ഓപ്പോസിറ്റ് ആയുള്ള ചെയറിൽ ഇരുന്നു....

ഫിദ ഞാൻ എനിക്ക് എങ്ങനെ തുടങ്ങണം എന്നറിയില്ല...

നീ ഇത്രയും നാൾ കണ്ട റയാൻ 3 വർഷത്തെ ഓർമ്മകൾ നഷ്ടപ്പെട്ട റയാനെ ആയിരുന്നു .....
പ്ലസ് ടു വെക്കേഷൻ സമയം കൂട്ടുകാരോടൊപ്പം ബൈക്ക് റൈഡ്ൻ ഇറങ്ങിയതായിരുന്നു...ഓവർ സ്പീഡിൽ വണ്ടി ഓടിച്ചു എതിരെ വന്ന ലോറിയുമായി കൂട്ടി ഇടിച്ചു....പിന്നെ ബോധം വന്നത് പോലും മൂന്നു മാസത്തിനു ശേഷമാണ്...എന്നാൽ ബോധം വന്നിട്ടു എനിക്ക് ആരെയും ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല...പിന്നെ ഉമ്മനെയും ഇവനെയൊക്കെ ഓർമയിൽ വന്നു.....എന്നാൽ അഞ്ചു വർഷം ജീവൻ തുല്യം സ്നേഹിച്ചവളെ മാത്രം ഓർമയിൽ ഉണ്ടായിരുന്നില്ല....

ഫിദ എല്ലാം ഞെട്ടലോടു കൂടെയാണ് കേട്ടത്...റയാൻ ഇത്രയും വലിയൊരു പാസ്സ്റ്റ് ഉണ്ടാവുമെന്ന് അവൾ വിചാരിച്ചിരുന്നില്ല...

ഹോസ്പിറ്റൽ വാസം കഴിഞ്ഞു തിരിച്ചു വീട്ടിൽ വന്നപ്പോൾ തന്നെ വിവരം അറിഞ്ഞു അവൾ ഓടി വന്നിരുന്നു....എന്നാൽ ഞാൻ ആരാ എന്ന് ചോദിച്ചതോട് കൂടെ തകർന്നു പോയി അവൾ കാരണം അവളെ ഒന്നും ആരും അറിയിച്ചിരുന്നില്ല...പിന്നെ എല്ലാ കാര്യവും നിഹാൽ വഴി അവൾ അറിഞ്ഞു....അപ്പോയൊന്നും എനിക്ക് അറിയില്ലായിരുന്നു മൂന്നു വർഷകാലത്തെ ഓർമ്മകൾ എന്നിൽ നിന്നും മറന്നു പോയിട്ടുണ്ട് എന്ന കാര്യം...

പിന്നീട് നിഹാൽ ന്റെ ക്കൂടെ തന്നെ അവൻ പഠിക്കുന്ന കോളേജിൽ mba ക്ക് ചേർന്നു....ആദ്യം ആദ്യം കുറച്ചു പ്രയാസങ്ങൾ ഉണ്ടായിരുന്നു പിന്നെ എല്ലാം പഴയത് പോലെ ആയി...ഇടയ്ക് ചെറിയ രീതിയിൽ അവളുടെ മുഖം ഓർമയിൽ വേരറുണ്ടായിരുന്നു എന്നാൽ വെക്തമായി ഓർത്തെടുക്കാൻ കഴിഞ്ഞില്ല....ഈ കാര്യം ഞാൻ ഉമ്മാനോട് നിഹാലിനോടും പറഞ്ഞു അപ്പോ അവർ അത് ഒന്നുമില്ല നിനക്ക് അങ്ങനെ തോന്നുന്നതാണ് അതികം സ്ട്രെസ് കൊടുക്കണ്ട എന്നൊക്ക പറഞ്ഞു ഒഴിഞ്ഞു മാറും....എന്റെ മെഡിക്കൽ റിപ്പോർട്ട്‌ ഒന്ന് പോലും എന്റെ കയ്യിൽ ഉമ്മ തേരാറില്ലായിരുന്നു.....

അങ്ങനെ സെക്കന്റ്‌ ഇയർ എത്തിയപ്പോൾ ആണ് നി എന്റെ ലൈഫ്ലോട്ട് വരുന്നത്...ആദ്യമൊക്കെ നിന്നോട് ദേഷ്യം ഉണ്ടാക്കാൻ ഒരു രസമായിരുന്നു ഒരു കരണവുമില്ലെങ്കിലും നിന്നോട് എന്തിന്റെ എങ്കിലും പേര് പറഞ്ഞു വഴക്ക് ഇടൽ പതിവായി.....
പക്ഷെ അന്ന് എനിക്ക് അറിയില്ലായിരുന്നു നിന്നിലൂടെ എന്റെ ഉപബോധ മനസ് നൂറയെ ആണ് കാണുന്നത് എന്ന് ....അവളുമായി എന്നും തല്ല് ഉണ്ടാക്കൽ എനിക്ക് പതിവായിരുന്നു ആ ഒരു ഇതിൽ ആണ് നീയുമായി എന്നും വഴക്ക് കൂടിയത്....ഒന്നും അറിഞ്ഞു കൊണ്ടായിരുന്നില്ല....😶😶

നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയത് ഞാൻ നിഹാലിനോട് പറഞ്ഞിരുന്നില്ല....ആദ്യം നിന്റെ അഭിപ്രായം അറിഞ്ഞിട്ട് പറയാം എന്ന് വിചാരിച്ചണ് പറയാതിരുന്നത്.....അവനോട് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ എല്ലാം അന്നേ അവൻ തിരുത്തി തരുമായിരുന്നു.....

അന്ന് നീ എൻഗേജ്മെന്റ് കയിഞ്ഞു എന്നൊക്കെ വന്ന് പറഞ്ഞു ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ ....അന്നാണ് നൂറ എന്നെ കാണാൻ വന്നിരുന്നു...നിഹാലും ഉണ്ടായിരുന്നു കൂടെ...അന്ന് അവർ രണ്ട് പേരും പറഞ്ഞു തന്നു എനിക്ക് ഞാൻ എന്തായിരുന്നു എന്നും എങ്ങനെ ആയിരുന്നു എന്നുമൊക്ക ....കേട്ടപ്പോൾ തളർന്നു പോയി ഞാൻ ജീവൻ തുല്യം സ്നേഹിച്ചവളെ മറന്നു കൊണ്ട് അവളുടെ മുന്നിലൂടെ വേറൊരുത്തിയെ പ്രണയിച്ചു നടന്ന എന്നെ എന്താ പറയ എനിക്ക് എന്റെ സമനില തെറ്റുന്ന പോലെ തോന്നി .....പിന്നെ ഒന്നും നോക്കാതെ ബൈക്ക് എടുത്തു ഇറങ്ങി അതിൽ റോങ്ങ്‌ സൈഡ് വന്ന വണ്ടിയുമായി കൂട്ടി ഇടിച്ചു അതിൽ എനിക്ക് പോയ ഓർമ്മകൾ തിരികെ കിട്ടി....

നീ എന്നെ തിരിച്ചു ഇഷ്ടപെടാതിരുന്നത് എത്രയോ നന്നായി എല്ലെങ്കി എല്ലാം ക്കൂടെ ആയി ഞാൻ വല്ല മെന്റൽ ഹോസ്പിറ്റലിലും കിടക്കുമായിരുന്നു ഇന്ന്....

ഫിദ എല്ലാം ഒരു സിനിമ പോലെ കേട്ടിരുന്നു അവൻ പറഞ്ഞതൊക്കെയും വിശ്വസിക്കാൻ ആയില്ല...പിന്നെ അവൾക്ക് മനസ്സിൽ നിന്ന് റയാനെ കുറിച്ചുള്ള ഭാരം കുറഞ്ഞത് പോലെ തോന്നി ...

വിധി ആയിരിക്കാം റയാൻക്ക എല്ലാവരുടെയും ലൈഫിൽ ഓരോ ട്വിസ്റ്റ്‌ ഉണ്ടാവു ....
ഫിദ.

ഹ്മ്മ് റയാൻ

എന്നിട്ട് ഇപ്പൊ എല്ലാം kk ആയില്ലേ... ഫിദ

ഹാ ഒരു വിധം എല്ലാം കലങ്ങി തെളിഞ്ഞു ഇനി എന്റെ പഠിപ്പ് കയിഞ്ഞു സെറ്റ് ആയാൽ ഞങ്ങളുടെ മാര്യേജ് ഉണ്ടാവും റയാൻ

ഹാ നല്ല കാര്യം അപ്പൊ മോൻ ഇനി ഉഴപ്പാതെ പഠിക്കാൻ നോക്കിക്കോ.... ഫിദ

അല്ലെങ്കിലും ഞാൻ എന്താടി പേടിക്കാറില്ലേ റയാൻ

ഓഹ് ഉണ്ട് ..ഫിദ

ഹാ കഴിഞ്ഞില്ലേ രണ്ടിന്റെയും കഥ പറയൽ നിഹാൽ

ഓഹ് കഴിഞ്ഞു മോനെ റയാൻ

ഹാ എന്ന വേഗം വാ റാംലുമ്മാടെ സ്പെഷ്യൽ ഐറ്റം ടേബിളിൽ എത്തീട്ടുണ്ട് .... നിഹാൽ

അപ്പൊ തന്നെ ഫിദയും റയാനും ഉള്ളിലോട്ടു കയറി

കുറച്ചു സമയം കൂടെ അവിടെ ചിലവഴിച്ചു ഫിദ പിന്നീട് വരാം എന്നും പറഞ്ഞു അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങി....

               ******************************

തുടരും...........

✍️Mufi❣️

സ്റ്റോറി വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്യണേ....റയാന്റെ ഫിദന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കീട്ടുണ്ട്...നെക്സ്റ്റ് part കയീന്നതും വേഗത്തിൽ പോസ്റ്റാൻ ശ്രമിക്കാം....കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി...***

 


❤️കലിപ്പന്റെ വായാടി💕❣️30

❤️കലിപ്പന്റെ വായാടി💕❣️30

4.4
15496

❤️കലിപ്പന്റെ വായാടി❤️                                 Part-30 കുറച്ചു സമയം കൂടെ അവിടെ ചിലവഴിച്ചു ഫിദ പിന്നീട് വരാം എന്നും പറഞ്ഞു അവിടെ നിന്ന് യാത്ര പറഞ്ഞു ഇറങ്ങി.... തുടരുന്നു............. റിനുവും ഇഷുവും ഗാർഡനിൽ ഇരുന്നു ഓരോ കാര്യങ്ങളും സംസാരിക്കുകയായിരുന്നു...കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ ഒന്നിച്ചു അജുവും കൂടി കത്തിയടിക്കൽ ഗംഭീരം ആയി തന്നെ നടന്നു കൊണ്ടിരുന്നു.... പെട്ടന്ന് റിനുടെ ഫോൺ ബെൽ  അടിക്കാൻ തുടങ്ങി... റിനു ഫോൺ എടുത്തു നോക്കിയപ്പോൾ ആബി കാളിങ് എന്ന് കണ്ടപ്പോൾ ചെറു ചിരിയാലെ ഫോണും എടുത്തു അവരോടു ഇപ്പൊ വരാം എന്നും പറഞ്ഞ