Aksharathalukal

CHAMAK OF LOVE - Part 12

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:12
________________________

Written by :✍️salva✨
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
________________________

   "CHAMAK IMARAT "
   സ്ഥിരം കാണാറുള്ള സ്വപ്നത്തിന് ശേഷം കവാടം പോലെ ഉള്ള ഒന്നിൽ എഴുതിയത് വായിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടി എന്നേറ്റു കിതച്ചു കൊണ്ട് table ൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.
  
   എനിക്ക് ahna യെയും ഓളെ കൂടെ ഉണ്ടായിരുന്നു നാച്ചുവിനെയും ഓർമ്മ വന്നു. ആ കറുപ്പിൽ grey കലർന്ന കണ്ണുകൾ, ആ കുളം, ആ കവാടം, അത് എവിടെ ആയിരിക്കും. ഞാൻ അത് ചിന്തിച്ചു.

   ടിങ്... ടിങ്....
  എന്റെ mobile റിങ് ചെയ്തു. ഉമ്മയാണ്.
   
    Hloo അസ്സലാമു അലൈകും (ഞാൻ )

   വഅലൈകും മുസ്സലാം (ഉമ്മ )

   എന്താ ഉമ്മാ രാവിലെ തന്നെ (ഞാൻ )

   അതെന്താ എന്റെ മോനെ വിളിക്കാൻ എനിക്ക് സ്പെഷ്യൽ time ഒക്കെ ഉണ്ടോ. Acp sir

    ആക്കിയതാണല്ലേ, ഞാൻ വെറുതെ ചോദിച്ചതാ.

    അത് മോനെ haqin നെ തന്നെ കെട്ടിച്ചു കൊടുക്കണം എന്ന് പറഞ്ഞു jaisa ഒരേ കരച്ചിലാ.3 വർഷമായിട്ടും അവരുടെ പ്രണയത്തിന് ഒരു കോട്ടവും സംഭവിച്ചില്ലേൽ അത് ആത്മാർത്തമായ പ്രണയമായിരിക്കും. മോന് സമ്മതമായിരുന്നേൽ.... ഉമ്മ പറഞ്ഞു നിർത്തി.

    ഉപ്പാക് ഒക്കെ സമ്മതം ആണോ?

    ഉപ്പാക് ഓനെ ആദ്യമേ ഇഷ്ടമായിരുന്നു പിന്നെ നിനക്ക് സമ്മതമില്ലാത്തത് കൊണ്ടായിരുന്നു. ജൈസലിനും അവനെ കുറിച്ച് നല്ല അഭിപ്രായമാ. (ഉമ്മ )

   എന്നാ നിങ്ങൾ engagement date തീരുമാനിച്ചോളി.

   അതിന് മോന് എന്നാ leave?

    ഒരു 2 weeks ന് ഉള്ളിൽ പ്ലാൻ ചെയ്തോളി. 1 week ഇവിടെ urgent works ഉണ്ട്. അതിന് ശേഷം ഞാൻ ഒരു week ലീവിന് അങ്ങോട്ട് വരാം.

    ആഹ് പിന്നേ എന്താ?

  എന്താവാൻ എനിക്ക് ഡ്യൂട്ടിക്ക് പോവാൻ time ആയി, എന്നാ വെക്കട്ടെ.

     ആഹ്.. അതും പറഞ്ഞു ഉമ്മ call കട്ട്‌ ചെയ്തു.

    ഇപ്പോൾ ആ കുരിപ്പിന്റെ കല്യാണത്തിന് സമ്മതിച്ചത് അഹ്നയോട് അങ്ങനെ ഒരു feeling തോന്നി തുടങ്ങിയ അപ്പോൾ തന്നെ എനിക്ക് പ്രണയത്തെ കുറിച്ചുള്ള ആ ധാരണ വിട്ടു. പിന്നേ ഉമ്മ പറഞ്ഞ പോലെ 3 വർഷമായിട്ടും അവരെ ബന്ധത്തിന് ഒന്നും സംഭവിച്ചില്ലേൽ അവരുടെ ബന്ധം ആത്മാർത്തമായതാണ്.

    ഞാൻ ഫ്രഷ് ആയിരുന്നു ടോണിക്ക് food കൊടുത്തു. Sign ചെയ്യാൻ വേണ്ടി കമ്മിഷണറെ ഓഫീസിലേക്ക് വിട്ടു.

   "MUMBAI CITY COMMISSIONERATE "

   ഞാൻ board വായിച്ചു കൊണ്ട് ബൊലേറോ പാർക്കിങ്ങിലേക് കയറ്റി. ശേഷം ഉള്ളിൽ കയറി.

   Good morning sir.
 ഞാൻ ഉള്ളിൽ കേറിയതും കോൺസ്റ്റബിൾ salute ചെയ്ത് കൊണ്ട് പറഞ്ഞു.

   May I come in..

   Yes...
ഉള്ളിൽ കേറിയപ്പോൾ തൊരപ്പന്റെ കോലം കണ്ടു ഞാൻ നെട്ടി. (തൊരപ്പൻ എന്നത് ഞങ്ങൾ മലയാളി പോലീസുകാർ ഇയാൾക്കു ഇട്ട പേരാണ് )
    മൂക്കിൽ ഒരു band aid ഉണ്ട്.

    ഇത് എന്ത് പറ്റി. ഞാൻ sign ചെയ്തു കൊണ്ട് ചോദിച്ചു.

   അത് ഒരു ചെറിയ ആക്‌സിഡന്റ്.

   ടിങ്...
 എന്റെ ഫോണിന്റെ മെസ്സേജ് ടോൺ കേട്ടു ഞാൻ നോക്കി.

  " ഇന്ന് കൃത്യം 9 മണിക്ക് izas cafe യിലേക്ക് എത്തണം."
    ഞങ്ങള്ക്ക് 7 പേർക്കും കൂടി ഉള്ള ഗ്രൂപ്പിൽ ahna യുടെ മെസ്സേജ് വന്നു.

    Ahna maam ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ഞാൻ തൊരപ്പനോട് പറഞ്ഞു.

    അയാൾ ഒന്ന് ഞെട്ടി, എന്നിട്ട് ഒന്ന് തല കുടന്നു.

  ഞാൻ അത് mind ചെയ്യാതെ izas cafe യിലേക്ക് വിട്ടു.
___________🌹___________

ഡീ.... തന്നെ ഞാൻ 😡

 ങ്യാവു...

അന്റെ ഒരു ങ്യാവു. തനിക്ക് ഞാൻ ഒരു ബാസ്ക്കറ്റും കുഷ്യനും തന്നിട്ടുണ്ടല്ലോ പിന്നേ എന്തിനാ എന്റെ ബെഡിൽ കേറി കിടക്കുന്നെ 🤨.

ങ്യാവു....

ഇനി ങ്യാവു എന്ന് ചെല്ലിയാൽ ഞാൻ തന്നോട് മിണ്ടുല.

ങ്യാവു.... ങ്യാവു...

എന്തോ കാര്യമായിട്ട് പറഞ്ഞോണ്ട് ഓൾ എന്റെ മടിയിൽ കയറി ഇരുന്നു. ഞാൻ ഓളെ തലയിൽ തലോടി.
   ഇതിപ്പോ എന്താ സംഭവം എന്നല്ലേ ഞാൻ എണീറ്റപ്പോ എന്റെ കാലിന്റെ ചുവട്ടിൽ എന്തോ soft ആയിട്ട് ഉള്ള പോലെ എനിക്ക് തോന്നി.നോക്കിയപ്പോ ദേ ഇരിക്കുന്നു അല്ലുസ് എന്റെ bed ന്റെ മുകളിൽ. അതിനാണ് ഈ പ്രശ്നം ഒക്കെ ഉണ്ടായത്.
   ഞാൻ അതിനെ അവിടെ വെച്ചു കിച്ചണിൽ ചെന്നു ഒരു coffee ഇട്ടു. അതും കൊണ്ട് വരാന്തയിലേക് ചെന്നു.

"VOTE FOR JOUHAR ALI "

 appartment ന്റെ മുന്നിലെ ഒരു വലിയ flex ൽ എഴുതിയത് വായിച്ചു. കൂടെ jouhar അങ്ങേരുടെ നുണക്കുയി കാണിച്ചു പുഞ്ചിരിക്കുന്ന ഒരു മനോഹരമായ ഫോട്ടോ ഉണ്ട്. ഞാൻ കുറച്ചു നേരം ആ ഫോട്ടോയും നോക്കി അവിടെ നിന്നു.
 
  Hey ഇവിടത്തെ പുതിയ ആൾ ആണോ?

ഇതാരാ എന്ന് നോക്കിയപ്പോൾ ഒരു ഇത്ത യാണ്. എന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവരെ നീല കണ്ണുകളിൽ ആയിരുന്നു.

  അതെ....

എന്താ പേര്? എന്ത് ചെയ്യുന്നു.

  Ahna lailath. ഇവിടത്തെ കളക്ടർ ആണ്.

   അപ്പോൾ അവർ ഒരു പ്രേത്യേക ചിരി ചിരിച്ചു.

   നിങ്ങൾ... ഞാൻ ബാക്കി ചോദിക്കുന്നതിനു മുമ്പേ അവരുതേ mobile റിങ് ചെയ്തു.

   ഞാൻ പോവട്ടെ.. അതും പറഞ്ഞു അവർ പോയി 

   കുറച്ചു കഴിഞ്ഞു ഞാൻ ചെന്നു വർക്ക്‌ out ചെയ്തു. ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കി കഴിച്ചു. അല്ലുന്നും food കൊടുത്തു. സാരീ ഉടുത്ത്. ഡ്രൈവറെ wait ചെയ്തു വരാന്തയിൽ നിന്നു.
   അങ്ങനെ നിൽകുമ്പോൾ ആണ് ഒരു ball എന്റെ അടുത്തേക് ഉരുണ്ടു വന്നത്. ഞാൻ അത് കയ്യിൽ എടുത്തു.

   അതൊന്ന് തരുമോ. ഒരു കൊച്ചു പയ്യൻ എന്റെ അടുത്ത് വന്നു ചോദിച്ചു.

     ഇല്ല....

  പ്ലീസ്‌... ഓൻ നല്ല ക്യൂട്ട് ആയിട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

   എന്നാൽ നിന്റെ പേര് പറാ. ഞാൻ ഓനോട്‌ ചോദിച്ചു.

   Akshay. അവൻ മറുപടി പറഞ്ഞു.

   ങ്യാവു....
 ഇതെവിടുന്ന എന്ന് നോക്കിയപ്പോൾ അല്ലുവാന്ന്. അപ്പോഴാണ് akshay യും അങ്ങോട്ട്‌ നോക്കിയത്.

   Ghost cat... Ghost cat..

അല്ലുവിനെ കണ്ടതും അങ്ങനെ പറഞ്ഞു കൊണ്ട് ഓൻ ഓടി പോയി.

  പീ... പീബ്...
പുറത്ത് നിന്ന് കാർ ന്റെ ഹോൺ കേട്ടതും ഞാൻ അല്ലുവിനെ ഉള്ളിൽ ആക്കി പൂട്ടി. തായൊട്ട് ചെന്നു വണ്ടിയിൽ കയറി. വണ്ടി appartment ന്റെ compound വിട്ട് പുറത്തേക് പോയി.
  "I love you when you call me senorita.....
    എന്റെ personel phone റിങ് ചെയ്തു.
   ഞാൻ display യിലേക്ക് നോക്കി.
  "AFRAZ  ZYED"
 Display യിൽ ആ പേര് തെളിഞ്ഞു വന്നു ഒപ്പം അഫുവിന്റെ ഫോട്ടോയും.

   ഇവിടെ ഒന്ന് നിർത്തു.

 ഞാൻ driver ഓട് പറഞ്ഞു. ശേഷം ഒരു side ലേക്ക് മാറി നിന്നു.

   Hloo afu എന്താ...?

    അത്..., താൻ പോയ ലക്ഷ്യം എന്തായി?

    ഞാൻ അതിലേക് എത്തികൊണ്ടിരിക്കുന്നു.
  " AS SOON I WILL FIND WHERE IS IKHLAS NASIM "

   അത് മതി.....

  എങ്ങനെ ഉണ്ട് നിന്റെ ദുബായ് ജീവിതം?

കുഴപ്പല്ല...

അല്ലാ.. അവിടെ ഇപ്പോൾ ഉണരാൻ ഉള്ള time ആയിട്ട്      ഉണ്ടാവില്ലല്ലോ.

ഇല്ലാ... ഞാൻ നീയും ഞാനും ഇക്കുവും ഒരാളെ തല്ലാൻ പോവുന്നത് സ്വപ്നം കണ്ടു. ഞെട്ടി എണീറ്റു. അപ്പോൾ തന്നെ നിന്നെ വിളിച്ചു.

   Mm... 3 വർഷം ആയില്ലേ അവനെ മിസ്സിംഗ്‌ ആയിട്ട്. അവനും കൂടിയും ഉണ്ടായാലേ നമ്മുടെ ടീം ഫുൾ ആവുകയുള്ളു.
  "Ahna Lailath , Ikhlas nasim, afraz zyed "
The full team.

   പീപ്....
ഹോർണിന്റെ സൗണ്ട് കേട്ടു.
  
   എന്റെ driver തിരക്കുണ്ടാകുന്നു. ഞാൻ പിന്നെ വിളിക്കാം.
   അതും പറഞ്ഞു ഞാൻ call കട്ട്‌ ചെയ്ത് വണ്ടിയിൽ കയറി.


 " എടോ പൂച്ചക്കണ്ണാ.. എന്റെ galaxy ഇങ്ങ് തന്നോ..

    ഇല്ല മോളെ കഗ്രെ കണ്ണത്തി....
 
   കഗ്രെ കണ്ണത്തി അന്റെ കെട്ടിയോൾ.

   ഞാൻ ന്റെ കെട്ടിയോൾ ആവാൻ പോവുന്ന പെണ്ണിന്റെ കണ്ണിനെ കുറിച്ചാ പറയുന്നേ..

   അഞ്ഞോ... മരിയാതിക്ക് 
എന്റെ galaxy തന്നോ അല്ലേൽ മുറ ചെറുക്കൻ ആണ് എന്നൊന്നും ഞാൻ നോക്കുല അടിച്ചു shape മാറ്റും.

  എന്റമ്മോ എനിക്ക് പേടിയാവുന്നു. വേണേ പിടിച്ചോ...

     Catch..... "

   മാം എന്ത് പറ്റി. Driver അത് ചോദിച്ചപ്പോൾ catch ചെയ്യാൻ എന്നാവണം ഞാൻ ഉയർത്തി വെച്ച എന്റെ കൈ ഞാൻ തായ്‌തി.

 ഒന്നുമില്ല..

  "കഗ്രെ കണ്ണത്തി "  എന്റെ കണ്ണ് കറുപ്പിൽ grey കലർന്നത് ആയോണ്ട് ഓൻ short ആക്കി അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.
   അങ്ങനെ ikhlasനോടൊപ്പമുള്ള ഓരോ സംഭവങ്ങളും എന്റെ മനസ്സിൽ ഓടി വന്നു.

••  " ഡീ koila.. ഞാൻ ജോലിന്റെ ആവശ്യത്തിന് വേണ്ടി mumbai യിൽ പോവാണ്.

  എത്ര ദിവസത്തേക്കാ...

ദിവസത്തേക്കു അല്ല 3 മാസത്തേക്ക്.

എന്ത് 😱😱, നിന്റെ ഒരു phsycolegy, നീ ഇല്ലാതെ 3 മണിക്കൂർ പോലും എനിക്ക് നിൽക്കാൻ പറ്റില്ല. മരിയതിക്ക് ഇവിടെ എവിടേലും ജോലി ചെയ്തോ 😤."••

   ആ സംഭവം എന്റെ മനസ്സിൽ ഓടി വന്നു. "3 മണിക്കൂർ പോലും നിന്നെ കാണാതെ ആവില്ലെന്ന് പറഞ്ഞു നടന്ന ഞാൻ നിന്നെ കാണാതിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 3 വർഷമായി😞.
   "നീ എവിടെയാണ് ikhlas "
  എന്റെ കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ ഒലിച്ചിറങ്ങി.

   ഇല്ല ahna താൻ തളരരുത്. നീ അവനെ കണ്ടു പിടിക്കണം. ഞാൻ സ്വയം പറഞ്ഞു.
     ഇപ്പോൾ കിട്ടിയ വിവരം വെച്ച് അവൻ ലാസ്റ്റ് ആയിട്ട് മീറ്റ് ചെയ്ത്   alphonse നെ ആണ്. മിക്കവാറും അയാൾ ആയിരിക്കും ഇതിനു പിന്നിൽ. ആദ്യം അയാളെ ഒന്ന് കിട്ടണം. അതിന് ഇവിടെ അയാളെ പേരിൽ ഉള്ള ഒരു കേസ് തെളിയിച്ചാൽ മതി.

   ഇന്ന് കൃത്യം 9 മണിക്ക് izas cafe യിലേക്ക് എത്തണം.
    ഞാൻ ഗ്രൂപ്പിൽ messege അയച്ചു.

     Driver izas cafe യിലേക്ക്  പോയാൽ മതി.
    ഞാൻ ഡ്രൈവറോട് പറഞ്ഞു. അയാൾ അങ്ങോട്ട് വിട്ടു.

   Aktar താൻ എന്റെ കൂടെ ഒന്ന് സ്റ്റേഷൻ വരെ വരണം.
    ഞാൻ അവിടെ എത്തിയപ്പോ തന്നെ aktar നോട്‌ പറഞ്ഞു.

    അവൻ കൂടെ വന്നു ഞാനും അവനും കൂടി bolero യിൽ കയറി.

    Ahna... Saja Ziam എന്നുള്ളത് നിനക്ക് എങ്ങനെയാ കിട്ടിയത് എന്ന് എനിക്ക് മനസ്സിലായി. അവൻ പറഞ്ഞു.

    ങേഹ്..., എത്രയും പെട്ടെന്ന് അവൾക്കെതിരെ ഒരു അറസ്റ്റ് വാറന്റ് തയാറാക്കണം.

  But അവളുടെ name അല്ലാതെ ഒരു തെളിവും ഇല്ല so.... അവൻ പറഞ്ഞു നിർത്തി.

   താൻ പേടിക്കണ്ട അവൾ ഒളിച്ചു താമസിക്കുക ആയിരിക്കില്ല. അവൾ അവളെ അറസ്റ്റ് ചെയ്യണം എന്ന ഉദ്ദേശത്തോടെ ആണ് 4 കോലാപ്പാതകവും ചെയ്തത്..

    ഇവിടെ നിർത്തു. Gate way യുടെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു.
_________🌹___________
  ഓളെ കൂടെ പോവുന്ന ടൈമിൽ ആണ് ഓൾ ഇവിടെ നിർത്താൻ പറഞ്ഞത്.

    "Good morning maam. അതും പറഞ്ഞു നവാൽ ഫ്രണ്ട് സീറ്റിലേക് കയറാൻ നിന്നു.

   ലിതിയ ഇവിടെ എന്റെ അടുത്ത്  ഇരിക്ക്. Ahna പറഞ്ഞു.
    നവാൽ ഒന്ന് ചമ്മി. ഓളെ അടുത്ത് പിന്നിൽ പോയി ഇരുന്നു.

   സ്ഥലം എത്തി., സ്റ്റേഷനിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു.

   അവർ ഇരുവരും ഇറങ്ങി. Ahna എന്റെ കൂടെ സ്റ്റേഷനിലേക് കയറി.

  ഇവിടെ അൽഫോൻസിന് എതിരെ ഉള്ള എല്ലാ കേസുകളുടെയും ഫയൽസ് ഒന്ന് താ...

   ഞാൻ shelf തുറന്നു പൊടി പിടിച്ച ഒരു file എടുത്തു ഓളെ കൊടുത്തു.

   ബാക്കി...(അവൾ )

   അയാൾക്കെതിരെ file ചെയ്ത ഏക കേസ് ഇതാണ്. 25 വർഷം മുൻപുള്ളതാണ്. അതും പറഞ്ഞു ഞാൻ പൊടി പിടിച്ച മറ്റൊരു file എടുത്തു ഓളെ കൈയിൽ കൊടുത്തു.

ഇത്??????

   ഇത് ആ കേസുമായി ബന്ധപ്പെട്ട മറ്റൊരു കേസ് file ആണ്.

  Mm... എന്നാ നമ്മൾക്കു പോവാം..

   ഞങ്ങൾ പുറത്തിറങ്ങി.

  ലിതിയ താൻ ഓഫീസിൽക് വിട്ടോ. ഞാൻ അങ്ങോട്ട് വരാം. അവൾ നവാലിനോട് പറഞ്ഞു.
   ശേഷം എന്റെ കൂടെ cafe യിലേക്ക് തിരിച്ചു.
    ഞങ്ങൾ അവിടെ എത്തിയപ്പോൾ മറ്റുള്ളവർ ഞങ്ങളെ wait ചെയ്യുകയായിരുന്നു.
   ഓൾ അകത്തു കയറി. മറ്റുള്ളവർ ഇരിക്കുന്ന ടേബിൾ ന് ചുറ്റും ഉള്ള ഒരു ചെയറിൽ ഇരുന്നു. ഞാൻ അടുത്തുള്ള മറ്റൊരു ചെയറിലും.

    ശേഷം അവൾ ആ കേസ് ന്റെ file രണ്ടും ടേബിളിൽ വെച്ച്. എന്നിട്ട് ആദ്യം കൊടുത്ത file കൈയിൽ എടുത്തു കുറച്ചു പൊടി തട്ടി.

   "ALFA SHEHAN "
  അതിൽ തെളിഞ്ഞു വന്നു.

    അവൾ മുഴുവനായിട്ടും പൊടി തട്ടി.
  
   "ALFA SHEHAN MURDER CASE {1995}"
    അതിന്റെ പുറം ചട്ടയിൽ എഴുതിയത് അവൾ വായിച്ചു.
   
    തുടരും.......

Written by salva 🌹


CHAMAK OF LOVE - Part 13

CHAMAK OF LOVE - Part 13

4.5
2861

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:13 ________________________ Written by :✍️salva✨ _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന് തങ്കപ്പെട്ട salva എന്ന njan😌 ________________________   "ALFA SHEHAN MURDER CASE {1995}    അതിന്റെ പുറം ചട്ടയിൽ എഴുതിയത് അവൾ വായിച്ചു.      ശേഷം അവൾ അത് തുറന്നു. ആദ്യത്തെ പേജി