Aksharathalukal

CHAMAK OF LOVE - Part 11

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:11
________________________

Written by :✍️salva✨
_________________________
 
    "Eyes of chamaks "
 അവർ അത് പറഞ്ഞപ്പോൾ എനിക്ക് അന്ന് ജൗഹറിനെ രക്ഷിച്ചപ്പോൾ നടന്ന സംഭവം ഓർമ വന്നു.
________________________
{അന്ന് ജൗഹറിനെ രക്ഷിച്ചപ്പോൾ.}
   അവൾ അയാളെ മാറ്റി നിർത്തി.
   നിങ്ങൾക് കുഴപ്പം ഒന്നും ഇല്ലെല്ലോ. അവൾ അയാളോട് ചോദിച്ചു.

      പക്ഷെ അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ മുഖത്ത് ആയിരുന്നു.

    മോൾ ലെൻസ്‌ വെച്ചതാണല്ലേ.അയാൾ അവളോട് ചോദിച്ചു.

   അത് കേട്ടതും അവൾ നെട്ടി. തന്നെ മുൻ പരിചയമില്ലാത്ത ആർക്കും അത് മനസ്സിലാവില്ല. അയാൾക് അതെങ്ങനെ മനസ്സിലായി. അവൾ അയാളെ അദ്ഭുതത്തോടെ നോക്കി.

     അയാൾക് കേവലം അവളുടെ മുഖചയവും. ആ കാപ്പി മുടി ഇഴകളും മതി ആയിരുന്നു അവളെ തിരിച്ചു അറിയാൻ.

   നിങ്ങൾക് അതെങ്ങനെ മനസ്സിലായി?. അവൾ അത് ചോദിച്ചു കൊണ്ട് തന്റെ കണ്ണിൽ നിന്ന് lens എടുത്തു മാറ്റി.

    അവളുടെ കറുപ്പിൽ grey കലർന്ന മനോഹരമായ ആ കണ്ണുകൾ കണ്ടതും അയാളുടെ ശ്രദ്ധ അതിൽ തന്നെ തറഞ്ഞു നിന്നു.
  "Eyes of chamaks "
 അയാൾ അത് പറഞ്ഞതും അവൾ നെട്ടി.

കാരണം വർഷങ്ങൾക് മുമ്പ് അവൾ കോളേജിൽ നിന്ന് ട്രിപ്പ് ആയിട്ട് ആദ്യമായിട്ട് മുംബൈയിൽ വന്നപ്പോൾ മുതൽ.3 വർഷം അവിടെ താമസിച്ചപ്പോഴും പലരും അവളുടെ കണ്ണുകൾ നോക്കി അത് പറഞ്ഞിട്ടുണ്ടായിരുന്നു.

   മോളെ പേരിന്റെ കൂടെ ലൈല എന്നുണ്ടല്ലേ? അയാൾ തുടർന്നു.

    അതെ.അവൾ ഒരു ഞെട്ടലോടെ മറുപടി നൽകി.
    മോളെ മുഴുവൻ പേരെന്താ..?
  "Ahna lailath " അവൾ ഞെട്ടൽ വിട്ടു മാറാതെ മറുപടി പറഞ്ഞു.

    ശേഷം അയാൾ തന്റെ നുണക്കുയി കാണിച്ചു ഒന്ന് പുഞ്ചിരിച്ചു. അവളെ തലയിൽ തലോടി.

    അപ്പോൾ അവൾക്കെന്തോ പ്രിയപ്പെട്ടവരുടെ തഴുകൽ പോലെ തോന്നി. ഏതോ ഒരു ലോകത്തു എന്നപോലെ അവൾ നിന്ന് കൊടുത്തു.

    മോളെ thanks, പിന്നേ മോൾ എന്ത് ചെയ്യുന്നു.

    ഞാൻ ഇവിടത്തെ collector ആണ്.
     അവളുടെ ആ മറുപടി കേട്ടു അയാൾക് ഒരു തരം സംതൃപ്തി തോന്നി.
      മോൾ നന്നായി വരും. അത് പറഞ്ഞു അയാൾ കളക്ടറേറ്റിലേക് കയറിപ്പോയി.

    അവൾ അവിടെ തറച്ചു നിന്നു.
__________🌹___________
    ഞാൻ അന്ന് സംഭവിച്ചത് ഓർത്തു നിൽക്കുമ്പോൾ ആണ്.

    "മോളെ പേര് ലൈല എന്നല്ലേ?"

    ആ ചോദ്യം വീണ്ടും കേട്ടതും ഞാൻ നെട്ടി കൊണ്ട് അവരെ നോക്കി.
    അതെ എന്ന് മറുപടി പറഞ്ഞു.
    അവർ ഒന്ന് പുഞ്ചിരിച്ചു.

   അമ്മൂമേ നമുക്ക് പോവാം. ഞാൻ എന്തോ ചോദിക്കുന്നതിനു മുൻപ് അവരുടെ കൂടെ ഉള്ള പെൺകുട്ടി അവരെയും കൊണ്ട് പോയി.

    ഞാൻ അവിടെ തറച്ചു നിന്നു.
    ടിങ്...ടിങ്...

 എന്റെ mobile bell അടിക്കുന്നത് കേട്ടു ഞാൻ display യിലേക്ക് നോക്കി.

    City commissioner mumbai

   ഞാൻ time നോക്കി.4.31. ഒരു മിനിറ്റ് കൂടിയും അയാൾക് എന്നേ wait ചെയ്തുടെ. ഇയാൾക്കു എന്തിനാ എന്നേ "പരിചയപ്പെടാൻ " ഇത്രയും തിടുക്കം.
   ഞാൻ cafe യിൽ കയറി. ആ കിഴവൻ അവിടെ ഉണ്ട്. ജീൻസും t ഷർട്ടും പൌഡറും ഇട്ട് വന്നേക്കുന്നു കിഴവൻ.
    ഞാൻ ചുറ്റും ഒന്ന് നോക്കി izas എന്റെ കസിന്റേത് ആയോണ്ട് ഞാൻ കസിനിനോട് ആദ്യമേ വിളിച്ചു പറഞ്ഞിരുന്നു ഇവിടെ കുറച്ചു നേരം ഫ്രീ ആക്കി തരാൻ. എന്നാലും ഒരു ഉറപ്പിന് വേണ്ടി ചുറ്റും നോക്കി. ഒരു വർക്കറും ആയാലും അല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു.
   ഞാൻ അയാളെ അടുത്തേക് ചെന്നു.

   ഞാൻ late ആയോ?

ഏയ്‌ ഇല്ല. കുറച്ച് late ആയാലും എന്താ.. അയാൾ ഒരു കൊഞ്ചലോടെ പറഞ്ഞു.
   Sir ഒന്ന് എണീറ്റെ. (ഞാൻ )
   അയാൾ എണീറ്റു എന്നേ നോക്കി.
    ട്ടേഹ്....
  ഞാൻ അയാളെ വലത്തേ കവിൾ നോക്കി ഒന്ന് കൊടുത്തു.
   ട്ടേഹ്...
ഞാൻ അയാളെ ഇടത്തെ കവിളും നോക്കി ഒന്ന് കൊടുത്തു.
   പിന്നേഹ് അയാളെ മൂക് നോക്കി ഒരു പഞ്ച് കൊടുത്തു.
   "തനിക്കിത് അപ്പൊയെ തരണം എന്ന് ഞാൻ വിചാരിച്ചതാ. But i love and respect police. നിനക്കിത് തന്നില്ലേൽ എനിക്ക് ഉറക്കം വരില്ല. മൂക്കിൽ നിന്ന് രക്തം ഒലിച്ചു വരുന്ന അയാളെ നോക്കി അത്രയും പറഞ്ഞു തിരിഞ്ഞു നടന്നു.
    ശേഷം എന്റെ കസിനിനെ വിളിച്ചു എല്ലാം പഴയത് പോലെ ആകാൻ പറഞ്ഞു.
   ഒരു pet നെ വാങ്ങണം എന്നുണ്ട്. So ഞാൻ mumbai യിലെ പ്രശസ്ത pet shop ലേക്ക് വിട്ടു.
  "Love & care"
ഞാൻ name board വായിച്ചു.
   Maam എന്താണ് വേണ്ടത്?
  അതിനുള്ളിൽ കയറിയതും അവിടത്തെ worker എന്റെ അടുത്ത് വന്നു.
     I want a പേർഷ്യൻ cat
   അയാൾ അവിടെയുള്ള കുറേ cats നെ കാണിച്ചു തന്നു.
     ഇതൊന്നും അല്ലാതെ കുറച്ച് കൂടി cute ആയത്. (ഞാൻ )
 ആഹ് അങ്ങനെ ഒന്ന് ഉണ്ട്. അതും പറഞ്ഞു അയാൾ ഉള്ളിൽ പോയി ഒരു കൂടും കൊണ്ട് വന്നു. അതിന്റെ ഉള്ളിൽ നല്ല cute ആയ ഒരു പൂച്ചയുണ്ട്. എന്നേ ഏറ്റവും ആകർഷിച്ചത് അതിന്റെ മഞ്ഞ കണ്ണുകൾ ആയിരുന്നു.
    ഇത് മതി. ഞാൻ ആ പൂച്ചയെ കണ്ടതും പറഞ്ഞു.
    ഞാൻ അതിനെ പിടിച്ചു അയിന്റെ മൊഞ്ച് നോക്കി മൊഞ്ചത്തി ആണ്.ആ ടൈമിൽ ഒരാൾ എന്റെ അടുത്തെക് ഓടി വന്നു.
   
    കുട്ടി ഈ പൂച്ചനെ എടുക്കണ്ട. (അയാൾ )

   എന്ത് പറ്റി? (ഞാൻ )

ഇത്... ഇത് പ്രേതമാ(അയാൾ )
  
    പ്രേതമോ.. ഞാൻ പൊട്ടി ചിരിച്ചു.

    ഇതിന്റെ കണ്ണ് നീലയാണ് (അയാൾ )

   നിങ്ങൾ നല്ലോണം ഒന്ന് നോക്കു ഇത് മഞ്ഞയാണ്.(ഞാൻ )
     കുട്ടിക്ക് വിശ്വാസം വരുന്നില്ലേൽ ഇത് നോക്ക്. അയാൾ അയാളെ കൈ നീട്ടി പറഞ്ഞു.
    ഞാൻ അയാളെ കൈ നോക്കി. അതിൽ ഒന്നും ഇല്ല.
    എന്താ പ്രശ്നം. ഞാൻ അത് ചോദിച്ചു.
     അയാൾ അയാളെ കൈ നോക്കി ഞെട്ടി.

    മുറിവ്... പൂച്ച... നീല...
 അങ്ങനെ എന്തൊക്കെയോ പിറു പിറുത്തു അയാൾ പോയി.

    ഞാൻ പൂച്ചനെ കൊണ്ട് bill pay ചെയ്യാൻ പോയപ്പോ ആണ്. ഒരു പൂച്ചയുമായി നിൽക്കുന്ന അക്തറിനെ കണ്ടത്.
____________🌹__________
   ഒരു pet നെ വാങ്ങാൻ വേണ്ടി love & care pet ഷോപ്പിൽ പോയപ്പോ ആണ് എന്റെ സ്വീറ്റ് ഹാർട്ട്നെ അവിടെ കണ്ടത്. ഓളെ കൈയിൽ ഒരു cute cat ഉണ്ട്. ഓളെ അത്ര cute അല്ല. ഞാൻ ഓളെ അടുത്തെക് പോയി.

    ഇവിടെ എന്താ പണി? (ഞാൻ )

    ഇവിടെ എല്ലാവരും ബിരിയാണി തിന്നാൻ അല്ലെ വരൽ. (ഓൾ )

    സ്വീറ്റ് heart എന്തിനാ തർക്കുത്തരം പറയുന്നേ. (ഞാൻ )

   തനിക്ക് കിട്ടിയത് ഒന്നും പോരെ. ഓന്റെ ഒരു കോറ്റ് heart 😒😤.

   അങ്ങനെ പറയല്ലേ സ്വീറ്റ് heart. പിന്നെ അന്ന് തന്നത് അത് എനിക്ക് പ്രശ്നമല്ല. നിനക്ക് ഞാൻ തന്നത് കുറച്ചു കഴിഞ്ഞാൽ നീ ചോദിച്ചു വാങ്ങും.

   അതിന് ahna യെ കിട്ടില്ല. ഞാൻ ആദ്യം പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. തനിക്ക് എന്നോട് തോന്നിയത് just അട്ട്രാക്ഷൻ മാത്രമാണ്. എന്നേ ആർക്കും പ്രണയിക്കാൻ പറ്റില്ല. എന്റെ ആറ്റിട്യൂട് ആർക്കും അംഗീകരിക്കാനും പറ്റില്ല. എന്റെ life risky ആണ്. So leave me.

    എന്നിക് തന്നോട് തോന്നുന്നത് love ആണ് I'm sure, താൻ പറഞ്ഞത് പോലെ ഞാൻ ചിന്തിച്ചു. എനിക്ക് ഉറപ്പാ its love.

    No.... No... No.. അവൾ അലറി.
   എന്നിട്ട് ചുറ്റും നോക്കി. അവൾ അവളുടെ മനോഹരമായ കറുപ്പിൽ grey കലർന്ന നയനങ്ങൾ അടച്ചു കൊണ്ട് ശാന്തയാവാൻ ശ്രമിക്കുന്നുണ്ട്.

    "ഇപ്പോൾ 5 മണി. താൻ ചിന്തിച്ചു എന്ന് പറയുന്നത് വെറും 40 മിനിറ്റ് ആണ്. നമ്മുടെ life partner നെ തീരുമാനിക്കാൻ 40 മിനിറ്റ് പോരാ.താൻ ഇനിയും ചിന്തിക്. എന്നാൽ തനിക്ക് മനസ്സിലാവും തനിക്ക് എന്നോട് തോന്നിയത് just attraction മാത്രമാണെന്ന്. ഇനി തനിക്ക് അപ്പോഴും എന്നേ ഇഷ്ടമാണെൽ താൻ അത് മനസ്സിൽ കുഴിച്ചു മൂടിക്കോ. എനിക്ക് ആരെയും ഇഷ്ടമല്ല, my life is selfish, I just love me.

    അവസാനം പറഞ്ഞത് കള്ളമല്ലേ. ഞാൻ തന്നെ കാണാൻ തുടങ്ങിയിട്ട് 3 ദിവസമേ ആയിട്ടുള്ളു. But അതിൽ എല്ലാ ദിവസവും ഞാൻ തന്നെ കാണുന്നത് മറ്റുള്ളവർക് വേണ്ടി പ്രവർത്തിക്കുന്നതായിട്ടാണ്. Actualy you is sacrifice your life for others. അല്ലെ സ്വീറ്റ് heart.

   First താൻ തന്റെ സ്വീറ്റ് heart എന്ന വിളി നിർത്ത്.(ahnu )

   അതില്ല താൻ എന്നേ aktar എന്ന് വിളിക്കുന്നത് പോലെ കണ്ടാൽ മതി. ഞാൻ അത് പറഞ്ഞു ഓളെ നോക്കിയപ്പോൾ ഓൾ ന്റെ പൂച്ചനെ തുറിച്ചു നോക്കാണ്. എന്നിട്ട് ഓളെ പൂച്ചന്റെ കൂട് തിരിച്ചു വെച്ചു.

   "ഓന്റെ പൂച്ച ന്റെ പൂച്ചനെയും ഓൻ ന്നെയും ലൈൻ വലിക്കാൻ വന്നിക്കുന്നു." അതും പറഞ്ഞു ഓൾ കലിപ്പിൽ bill pay ചെയ്തു.

    എന്റെ പൊന്ന് പൂച്ചേ. Ank ഈ ലോകത്തു എത്ര പൂച്ചക്കളെ ലൈൻ വലിക്കാൻ ഉണ്ട്. എന്തിനാ അയിന്റെ പൂച്ചനെ തന്നെ വായി നോക്കുന്നത്. ഞാൻ ദയനീയ ഭാവത്തിൽ ടോണി യോട് പറഞ്ഞു. അതാരാണ് എന്നല്ലേ അതാണ് ഞാൻ ഇതിന് ഇട്ട പേര്.

   പെട്ടെന്ന് ആണ് എനിക്കാ കാര്യം ഓർമ വന്നത്. ഞാൻ ഓളെ നോക്കിയപ്പോൾ ഓൾ ഡോർ തുറന്നു പുറത്തിറങ്ങിയിട്ടുണ്ട്.
    Ahna ഒന്നവിടെ നിന്നെ. ഞാൻ ഓളെ പിന്നാലെ ചെന്ന് പറഞ്ഞു.
   ഓൾ ഒന്ന് നിന്നു.
    "ഈ mla ജോസഫ് ന്റെ കൊലപാതകി അവൾ ആണെന്ന് നിനക്കെങ്ങനെ മനസ്സിലായി?". ഞാൻ അത് ചോദിച്ചു തീരും മുമ്പ് ഓൾ car ൽ കയറി. Car ദൂരെക് പോയി മറയുന്നത് ഞാൻ നോക്കി കണ്ടു.

   എന്നാലും അതെങ്ങനെ ഓൾക് മനസ്സിലായി. ഞാൻ അത് ചിന്തിച്ചു.
__________🌹____________

  ഓന്റെ വെറുപ്പിക്കൽ സഹിക്കാവയ്യാതെ ഞാൻ അല്ലുനെയും കൂട്ടി വണ്ടിയിൽ കയറി. അല്ലു ആരാണ് എന്നല്ലേ പുതിയ പൂച്ചയാണ്.
   "GREEN VALLEY APPARTMENT "
   ഞാൻ appartment ന്റെ മുന്നിലെ അർച്ചിൽ എഴുതിയത് വായിച്ചു.

   ഞാൻ റൂമിന്റെ key വാങ്ങിച്ചു ലിഫ്റ്റിൽ കയറി.

  "ROOM NO :123"
ഞാൻ അത് വായിച്ചു. Key ഇട്ട് door തള്ളി തുറന്നു.

    വലത് കാൽ വെച്ച് ഐശ്വര്യമായി അങ്ങോട്ട്‌ കയറി.
  അങ്ങോട്ട് കയറിയപ്പോൾ തന്നെ എന്തോ ഒരു തണുത്ത കാറ്റ് എന്നേ വന്നു തഴുകി.
   ട്ടേഹ്...
.ഒരു ഇടി മുഴക്കത്തോടെ ആകാശത്തു നിന്ന് മഴ വാർഷിക്കാൻ തുടങ്ങി. ജീവിതത്തിൽ ഒരിക്കലും തോന്നാത്ത ഒരു പ്രേത്യേക അനുഭൂതി എനിക്ക് അവിടെ കയറിയപ്പോൾ തോന്നി. ഒരു പ്രേത്യേക സുഖം എന്തോ എത്തേണ്ടിടത് എത്തിയ പോലെ.
   ആ പ്രത്യേക അനുഭൂതിയോടെ തന്നെ ഞാൻ അകത്തു കയറി. ഒരു ബെഡ്‌റൂം മാത്രെ ഉള്ളു.
   ഞാൻ അതിൽ കയറി ആ റൂം ഫുൾ canvas painting ആയിരുന്നു. ഞാൻ അതിലുടെ ഒക്കെ ഒന്ന് കണ്ണോടിച്ചു. എന്റെ പിന്നാലെ വന്ന അല്ലുവിനെ ഒരു ബാസ്ക്കറ്റിൽ വെച്ച് ഞാൻ ഫ്രഷ് ആവാൻ പോയി.

   ലാ.. ലാ..ലല.

   നോക്കണ്ട ബാത്‌റൂമിൽ കേറിയ ഞാൻ singer ആവും. ഞാൻ ഫ്രഷ് ആയി പുറത്തിറങ്ങി.
.
 പെട്ടെന്ന് ഞാൻ വഴുതി.
ഞാൻ വീണു ഇല്ല ഞാൻ വീണില്ല ഇവിടെ ഹീറോ ഇല്ലെല്ലോ പിന്നേ എന്നേ ആരാ താങ്ങിയത് ഞാൻ മുന്നോട്ട് നോക്കിയപ്പോൾ അവിടെ ആരും ഇല്ല.പക്ഷെ എന്നേ എന്തോ കരസ്പർശം താങ്ങുമ്പോലെ എനിക്ക് തോന്നി. ഞാൻ നേരെ നിന്ന് ചുറ്റും നോക്കി അവിടെ അല്ലു അല്ലാണ്ട് ആരും ഇല്ല. ഇനി വല്ല പ്രേതവും?
    നാഗവല്ലി ചേച്ചി വല്ലതും ആണോ?

   പ്രേതമേ..പ്രേതമേ എന്നരിക വരൂ..

   അതും പാടി. മഴ ആയോണ്ട് നല്ല തണുപ്പാണ് so ഞാൻ മൂടി പുതച്ചു കിടന്നുറങ്ങി.
________🌹________
"I'm here" എന്തോ ഒരു ശക്തി അവളുടെ ജനാലയുടെ ഗ്ലാസിൽ തെളിഞ്ഞു വന്ന നീരാവികൾക്കിടയിലൂടെ എഴുതി.
    ആ മഴക്ക് ഒരു പ്രേത്യക തണുപ്പായിരുന്നു. ഓരോ മഴത്തുള്ളികളും അവൾ ലക്ഷ്യ സ്ഥാനത് എത്തി ചേരാൻ ആയതിലുള്ള സന്തോഷത്തിൽ ആയിരുന്നു നിലം പതിച്ചത്.
   റൂമിൽ ഉള്ള അല്ലുവിന്റെ മഞ്ഞ കണ്ണുകൾ നീലയായി വെത്തി തിളങ്ങി. ✨️
________🌹__________
Yesss... ഞാൻ ആഹ്രാദം കൊണ്ട് തുള്ളി ചാടി. ശേഷം table ൽ വെച്ച പേപ്പറിൽ നോക്കി.
   September :S
   April : A
   June : J
   Augest : A
ഇംഗ്ലീഷ് alphebet ൽ 26 മത്തെ അക്ഷരം Z
 9th : I
  1st :A
  13th :M
"SAJA ZIAM " ഞാൻ വായിച്ചു. ഓളെ അടുത്ത് നിന്ന് വന്നത് മുതൽ തുടങ്ങിയത് ആണി പണി. അവസാനം ഞാൻ ജയിച്ചു. ഈ സന്തോഷത്തിൽ ഞാൻ കിടന്നുറങ്ങി.

   "CHAMAK IMARAT "
   സ്ഥിരം കാണാറുള്ള സ്വപ്നത്തിന് ശേഷം കവാടം പോലെ ഉള്ള ഒന്നിൽ എഴുതിയത് വായിച്ചു. പെട്ടെന്ന് ഞാൻ ഞെട്ടി എന്നേറ്റു കിതച്ചു കൊണ്ട് table ൽ നിന്ന് വെള്ളം എടുത്തു കുടിച്ചു.
 
    തുടരും.....
 Written by salva Fathima 🌹


CHAMAK OF LOVE - Part 12

CHAMAK OF LOVE - Part 12

4.3
3096

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:12 ________________________ Written by :✍️salva✨ _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന് തങ്കപ്പെട്ട salva എന്ന njan😌 ________________________    "CHAMAK IMARAT "    സ്ഥിരം കാണാറുള്ള സ്വപ്നത്തിന് ശേഷം കവാടം പോലെ ഉള്ള ഒന്നിൽ എഴുതിയത് വായിച്ചു. പെട്ടെന്ന