Aksharathalukal

CHAMAK OF LOVE - Part 14

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:14
________________________

Written by :✍️salva✨
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
_________🌻__________

 ഇയാൾ ഇതിനെന്തിനാണ് പേടിക്കുന്നത്. ആ ചോദ്യം എന്റെ ഉള്ളിൽ ഉയർന്നു.

എനിക്ക് ഒന്നും അറിയില്ല,.. അയാൾ ഉള്ളിലെ ഭയം മറച്ചു വെച്ച് കൊണ്ട് പറഞ്ഞു.

    അതെന്താ അങ്ങനെ 🤨. ഒരു acp യെ അറിയിക്കാത്ത ഒരു case ഓ. അതും ഈ ലോകം മുഴുവൻ ചർച്ച ചെയ്തത്. ഞാൻ അയാളെ ആക്കി പറഞ്ഞു.

  എനിക്ക് ഒന്നും അറിയില്ല.(അയാൾ )

  Aktar ഒന്ന് പുറത്ത് പോകുമോ? ഞാൻ aktarinod പറഞ്ഞു..

അവൻ എന്നെ ഒന്ന് നോക്കി. ഞാൻ വിങ്ക് ചെയ്തു കൊടുത്തു. അവൻ പുറത്തേക്കിറങ്ങി.

  ഞാൻ എന്റെ കൈയിലേക് നോക്കി.
"Ahna" എന്റെ കൈയിലെ റിങ്ങിൽ എഴുതിയത് ഞാൻ വായിച്ചു.

   സത്യം പറയുന്നതാ നിനക്ക് നല്ലത്, അല്ലെങ്കിൽ..
   ഞാൻ ഒരു താകീതിന്റെ സ്വരത്തിൽ പറഞ്ഞു.

   എനിക്ക് ഒന്നും അറിയില്ല.(അയാൾ )

  പ്ഫാ... അതും പറഞ്ഞു ഞാൻ അയാളെ കഴുത്തിന് പിടിച്ചു.

   മര്യാദിക് സത്യം പറയുന്നതാ തനിക് നല്ലത്, അല്ലെങ്കിൽ പ്രായത്തിന് മൂത്തത് ആണെന്ന് ഒന്നും ഞാൻ നോക്കില്ല. ഞാൻ ബഹുമാനത്തിന് അർഹരായവരെ മാത്രമേ ബഹുമാനിക്കാറുള്ളു, അല്ലാതെ പ്രായത്തിന് മൂത്തത് ആണെന്ന് വെച്ച് ഞാൻ ആരെയും ബഹുമാനിക്കാറില്ല. അതോണ്ട് "Mr Alexander thomas " സത്യം പറയുന്നതാണ് തനിക് നല്ലത്. ഞാൻ എന്റെ റിങ് അയാളെ കണ്ണിന് നേരെ വെച്ച് കൊണ്ട് പറഞ്ഞു.

   അയാൾ ശ്വാസം വലിച്ചു വിട്ടു.
   പ്ലീസ് എന്നോട് ഒന്നും ചോദിക്കരുത് സത്യം പറഞ്ഞാൽ അവർ എന്നെ കൊന്ന് കളയും.

ആര്..... 🤨?

 എനിക്കറിയില്ല 27 വർഷമായിട്ട് എന്നെ ഭരിക്കുന്നത് അവരാ.. അവർ എന്നെയും കുടുംബത്തെയും കൊന്ന് കളയും.  
   അയാൾ ഭീതിയോടെ പറഞ്ഞു.

   കോപ്പ്... താൻ സത്യം പറയില്ലെന്ന് എനികുറപ്പായി. അന്ന് ഇവിടെ work ചെയ്ത വേറെ ഏതെങ്കിലും ഓഫീസർസ് ഉണ്ടോ.?

   ആഹ് ഉണ്ട് "IG Arnav desai ".

   ഞാൻ അയാളെ ഒന്ന് തുറിച്ചു നോക്കി പുറത്തിറങ്ങി.

  Aktar വാ ഒന്നും കിട്ടിയില്ല.
  അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി.

   Lailaa...

 പിന്നിൽ നിന്നുള്ള വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.നേരത്തെ കണ്ട ആ കോൺസ്റ്റബിലെ ആയിരുന്നു.

   നിങ്ങൾക് എങ്ങനെ മനസ്സിലായി എന്റെ പേര് laila എന്നാണെന്ന്?. ഞാൻ സംശയ ഭാവത്തിൽ ചോദിച്ചു.

  നിന്റെ കാപ്പി മുടിയിയകളും കറുപ്പിൽ grey കലർന്ന കണ്ണുകളും കണ്ടിട്ട്.
   അയാളെ മറുപടി കേട്ടു ഞാൻ ആശ്ചര്യപ്പെട്ടു.

   കേവലം ഒരാളെ കണ്ണും മുടിയും കണ്ട് ഒരാളെ പേര് മനസ്സിലാക്കുകയോ?. ഞാൻ അദ്ഭുതത്തോടെ ചോദിച്ചു.

 "Because your eyes are eyes of chamaks "

  What you mean by eyes of chamaks?. ഞാൻ അയാളോട് ചോദിച്ചു.

   Ahna വാ... ഇപ്പോൾ തന്നെ time കുറേ ആയി. Aktar ബുള്ളറ്റിൽ കേറി ഇരുന്ന് വിളിച്ചു പറഞ്ഞു.

  അയാൾ പറയുന്നത് വക വെക്കാൻ ഉള്ള time ഇല്ലാത്തോണ്ട്. ഞാൻ aktarinte അടുത്തേക് വിട്ടു.

  എങ്ങോട്ടാ പോവേണ്ടത്?. അവൻ എന്നോട് ചോദിച്ചു.

"IG ഓഫീസിലേക്ക് "

അവൻ വണ്ടി മുന്നോട്ട് എടുത്തു.
__________🌻__________

  തന്റെ താവളത്തിൽ നിന്ന് പുറത്തിറങ്ങിയ alphonse എന്നറിയപ്പെടുന്ന "Ali Ahammed " Chamak imarat ല്ലേക് വിട്ടു.

   കണ്ണൊയികേ മുഴുവൻ മറച്ച അയാൾ തന്റെ കറുപ്പിൽ grey കളർണ കണ്ണുകൾ കൊണ്ട് detector ലേക്ക് നോക്കി. പതിയെ ആ കവാടം തുറന്നു വന്നു.

   കവാടം തുറക്കുന്ന ശബ്ദം കേട്ടതും അതുവരെ ഒരുമിച്ച് നിന്നിരുന്ന അവർ പരസ്പരം അകന്നു ഇരുന്നു. ചിരിച്ചു കൊണ്ടിരുന്ന അവൾ മുഖത്ത് ഭയം വരുത്തി. അടുത്ത് വെച്ച മെഴുക് തിരി ikhlas ഊതി കെടുത്തി.

   കവാടം മുഴുവൻ തുറന്നതും അയാൾ അതിനുള്ളിൽ പ്രവേശിച്ചു. Lighter എടുത്ത് റാന്തൽ വിളക്ക് പ്രകാശിപ്പിച്ചു.
   അവർ ഇരുവരും കണ്ണ് ചിമ്മി തുറക്കുന്നത് പോലെ അഭിനയിച്ചു.

   കൊണ്ട് വന്ന ഭക്ഷണം അവിടെ വച്ചു അയാൾ അവരെ ഒന്ന് നോക്കി.
2 ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ഒരു കുഴപ്പവും അവരിൽ കാണാൻ ഇല്ലായിരുന്നു. അയാൾ തികച്ചും അദ്‌ഭുതപ്പെട്ടു കൊണ്ട് എന്തോ പറയാൻ വേണ്ടി വാ തുറന്നു.

  വേണ്ട evidence എവിടെയാണ്?, &%**₹ മോളെ സത്യം പറയ്, ഇതൊക്കെ അല്ലെ പറയാൻ ഉള്ളത് ഇതൊക്കെ കേട്ടു വായനക്കാർക് വരെ മടുപ്പ് തോന്നിക്കാണും.
   So എന്തിനാണോ വന്നത് അത് മാത്രം ചെയ്തു പോവുക. Ikhlas പറഞ്ഞു.

  ഡോ.. അയാൾ അവന് നേരെ പാനടുത്തു കൈ ഓങ്ങി.

 തൊട്ട് പോവരുതെന്നെ.....

അതും പറഞ്ഞു അവന് അയാളെ കൈ പിടിച്ചു വെച്ചു.
   2 ദിവസം ഭക്ഷണം കഴിക്കാത്തതിന്റെ ഒരു ബലക്കുറവും അവനിൽ ഉണ്ടായിരുന്നില്ല. 50 വയസ്സായത്തിന്റെ ഒരു ബലക്കുറവും അയാളിലും ഉണ്ടായിരുന്നില്ല.

   പതിയെ ikhlas അവന്റെ കൈ അയച്ചു.

   Alphonse അയാളെ കൈ കുടഞ്ഞു എന്നിട്ട് ഒരു മൂലയിൽ ചുരുണ്ടു കൂടി നിൽക്കുന്ന അവളെ നോക്കി.

   അവളിൽ നിന്ന് ഒന്നും കിട്ടില്ലെന്ന്‌ അയാൾക് ഉറപ്പായിരുന്നു.
   അയാൾ തിരിഞ്ഞു നടന്നു.

   ഒന്നവിടെ നിന്നെ......

പിന്നിൽ നിന്നുള്ള ഇഖ്ലാസിന്റെ വിളി കേട്ടു അയാൾ തിരിഞ്ഞു നോക്കി.

   താൻ അധികം അഹങ്കാരിക്കേണ്ട തന്റെ അന്ത്യം കാണേണ്ടവർ പുറത്തുണ്ട്. "സിംഹങ്ങളുടെ മക്കൾ ". അവൻ ഒരു താകീത്തിന്റെ സ്വരത്തിൽ പറഞ്ഞു.

   അയാൾ അതിനെ പുച്ഛിച്ചു കൊണ്ട് പുറത്തിറങ്ങി. പതിയെ ആ കവാടം അടഞ്ഞു.

   പുറത്തിറങ്ങിയ അയാൾ കുളത്തിന് അരികിലേക് നടന്നു.
   ശേഷം കുളത്തിനരികിലെ ആ ആൽമരത്തിന്റെ മുന്നിൽ ചെന്ന് നിന്നു.

  23 വർഷം മുമ്പ് നടന്ന ആ സംഭവം അയാളെ മനസ്സിൽ ഓടി എത്തി.


{മുംബൈയിലെ പെൺ സിംഹം, എന്ത് പറ്റി പേടിച്ചു പോയോ?

  ആല്മരത്തിൽ കെട്ടിയിട്ട അവളെ അയാൾ പരിഹസിച്ചു കൊണ്ട് ചോദിച്ചു.

   പേടിക്കാൻ ഇത് തന്റെ പെങ്ങൾ "മായവതി " അല്ല ഇത് " adv :HASEENA LAILA JOUHAR " ആണ് അവൾ മറുപടി പറഞ്ഞു.

   പ്ഫാ..%&**% മോളെ ഇന്ന് നീ മാത്രമല്ല മരിക്കാൻ പോവുന്നത്.
   അതും പറഞ്ഞു അയാൾ അവളുടെ നിറ വയറിലേക് നോക്കി.

   കൂടെ നിന്റെ കുഞ്ഞും ഉണ്ടാവും.

   അവൾ തന്റെ വയറിലേക് നോക്കി.

   അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ നിരാശ പടർന്നു. കാരണം അവൾക് അറിയാമായിരുന്നു അത് കുഞ്ഞല്ല കുഞ്ഞുങ്ങൾ ആണെന്ന്.

   ഇയാൾ എന്നെ എന്ത് ചെയ്താലും ഞാൻ സഹിക്കും, but Ali താൻ... ഒന്നുമില്ലെങ്കിലും നമ്മൾ ഒരേ രക്തമല്ലേ... എന്റെ ശരീരത്തിൽ നിന്ന് ഈ കുഞ്ഞിനെ അടർത്തി മാറ്റിയെങ്കിലും എന്നെ കൊന്നുടെ.

   നമ്മൾ തമ്മിലുള്ള രക്തബന്ധത്തിന്റെ പവിത്രതയൊക്കെ അന്ന് തീർന്നതാ. നീ എന്റെ മായവതിയെ തൂക് കയറിന് മുന്നിൽ നിർത്തിച്ചപ്പോൾ. നീയും ഭാസിമും കാരണം എന്റെ പ്രാണൻ തൂക്കുകയറിൽ കിടന്നു പിടഞ്ഞു ചത്ത അന്ന് മുതൽ. 
    Alphonse പകയോടെ പറഞ്ഞു.
  
   ശേഷം അൽഫോൻസിന്റെ കൂടെ ഉള്ള അയാൾ ഒരു സിറിഞ്ച് കൈയിൽ എടുത്തു. അവളുടെ ശരീരത്തിൽ inject ചെയ്തു. അവളുടെ കറുപ്പിൽ grey കലർന്ന ആ കണ്ണുകളിൽ നിരാശ അല്ലായിരുന്നു. ഒരു തരം ധൈര്യം ആയിരുന്നു.
    അവളുടെ മനസ്സിൽ തന്റെ കുടുംബവും, മകനും, ഇനി ജനിക്കാനുള്ള കുഞ്ഞുങ്ങളുമൊക്കെ വന്നെങ്കിലും അവൾ അതിനെ തുടച്ചു മാറ്റി.

  "ഞാൻ മരിച്ചാലും അവർ വരും എന്റെ മക്കൾ, അവർ ഇതിനൊക്കെ എണ്ണി എണ്ണി പകരം ചോദിക്കും."
 
    തിരിഞ്ഞു നടക്കുന്ന അവർ ഇരുവരെയും നോക്കി അവൾ പറഞ്ഞു.}

  അയാളുടെ മനസ്സിൽ ആ സംഭവം ഓടിയെത്തി.

   എണ്ണിയെണ്ണി പകരം ചോദിക്കും എന്തൊക്കെ ആയിരുന്നു. 
   ഇപ്പോഴും നിന്റെ case സർക്കാർ കടലാസ്സിൽ ഉത്തരം കിട്ടാ ചോദ്യമാണ്.
   നാട്ടുകാരുടെ ഒക്കെ case വാധിച്ചു നടന്നിരുന്ന നിന്റെ case വാധിക്കാൻ ഒരു നാഞ്ഞൂൽ പോലും 23 വർഷമായിട്ടും വന്നിട്ടില്ല.
   എന്തിന് എണ്ണി എണ്ണി പകരം ചോദിക്കും എന്ന് പറഞ്ഞ നിന്റെ മക്കൾ പോലും.
 
   അയാൾ പരിഹാസ ചിരിയോടെ ആൽമരത്തെ നോക്കി പറഞ്ഞു.
__________🌻___________

{ഇതേ സമയം chamak imarat ന്റെ ഉള്ളിൽ.}

  അയാൾ തിരിഞ്ഞതും അവളുടെയും അവന്റെയും ചുണ്ടിൽ ഒരു പരിഹാസ ചിരി വിരിഞ്ഞു.

   പതിയെ അവൾ അവളുടെ കണ്ണിൽ നിന്ന് lens എടുത്ത് മാറ്റി. ആ കറുപ്പിൽ grey കലർന്ന കണ്ണുകൾ തിളങ്ങി.✨
  ഒപ്പം അതിൽ പ്രതികാരാഗ്നി ആളി കത്തി.
_________🌻__________
   (Ahna)
I'm on the way to find you.
  എന്റെ ഫോണിൽ വന്ന മെസ്സേജിന് ഞാൻ റിപ്ലൈ കൊടുത്തു തിരിഞ്ഞു.

   ആ കൊടും കാടിനുള്ളിൽ പൊന്തി നിൽക്കുന്ന ഒരു മിനാരത്തിലേക് എന്റെ ശ്രദ്ധ പോയി. എന്തോ പ്രത്യേക ഫീലിംഗ് ആയിരുന്നു ഇവിടെ എത്തിയപ്പോൾ.

   ഈ കൊടും കാട്ടിൽ വെളിച്ചം ഇല്ലേ?.

    ബുള്ളറ്റിന്റെ മുന്നിൽ നിൽക്കുന്ന ആ കുരങ്ങനെ നോക്കി ഞാൻ പറഞ്ഞു.

    എന്നോടാ ചോദിക്കുന്നെ...

  പ്ഫാ.... %&**₹ മോനെ.. വെറും 3 km ദൂരമുള്ള IG ഓഫീസിലേക്ക് 6km ദൂരമുള്ള ഏതോ ഒരു ഇടവഴിയിലേക്കു എന്നെ കൊണ്ട് വന്നു. അത് പോരാഞ്ഞിട്ട് ഇപ്പൊ വണ്ടി work ആവുന്നില്ല.

   അത് പിന്നേ... നിന്റെ കൂടെ time spend ചെയ്യാം എന്ന് വിചാരിച്ചു. ലെവൻ

   മിണ്ടി പോവരുത്... ഞാൻ നോക്കട്ടെ അതും പറഞ്ഞു ഞാൻ വണ്ടി നോക്കി. അപ്പോഴാണ് ടയറിൽ കുടുങ്ങി കിടക്കുന്ന തൂവാല പോലത്തെ എന്തോ ഒന്ന് കണ്ടത്.

  ഇതേ ഉള്ളു...

ഞാൻ ആ തൂവാല കൈയിൽ എടുത്തു. നിവർത്തി നോക്കി. അതിൽ ചായം കൊണ്ട് വരച്ച ഒരു കണ്ണായിരുന്നു. കറുപ്പിൽ grey കലർന്ന എന്റേത് പോലത്തെ കണ്ണുകൾ.
   ഞാൻ ആ തൂവാല എടുത്തു പോക്കറ്റിൽ ഇട്ടു.

  ഇത് ok ആയി വാ നമുക്ക് പോവാം..
   ഞാൻ അവനോട് പറഞ്ഞു.

   ആഹ് നീയാണോ അല്ലെ ഞാൻ ആണോ drive ചെയ്യുന്നേ.?

   നീ ചെയ്തോ എനിക്കൊരു മൂഡ് ഇല്ല.
    ഞാൻ അത് പറഞ്ഞപ്പോൾ അവന് ബുള്ളറ്റിൽ കയറി ഹെൽമെറ്റ്‌ തലയിൽ വേച്ചു.

  ഞാൻ പിന്നിലും കയറി.

ഇവിടുന്ന് 1 km പോയാൽ ഒരു town ഉണ്ട്. അവിടുന്ന് ഒരു 2 km പോയാൽ IG ഓഫീസ് എത്തും. ഞാൻ പറഞ്ഞു.

  അത് നിനക്കെങ്ങനെ അറിയാം. (ലെവൻ )

  എന്റെ ജന്മ നാട് mumbai ആണ് അപ്പൊ ഇത്ര എങ്കിലും അറിയണ്ടേ.

   ഓൻ എന്നെ അത്ഭുതത്തോടെ നോക്കി.

   നീ അത് വിട്. വണ്ടി എടുക്ക്.
  അവൻ വണ്ടി മുന്നോട്ട് എടുത്തു.
__________🌻___________

  "VOTE FOR JOUHAR ALI "
മുംബൈയിലെ എല്ലാ മുക്കിലും മൂലയിലും flex ഉയർന്നു വന്നു.

  സ്വന്തം പാർട്ടിയിലുള്ളവർ വരെ ജൗഹറിനെ പിന്തുണയ്ക്കുന്നത് കണ്ട് എതിർ സ്ഥാനാർഥികൾക്ക് തോൽക്കുമോ എന്നാ ഭയം തോന്നി തുടങ്ങി.

   ഇതേ സമയം ജനങ്ങളുടെ ഉള്ളിൽ. 23 വർഷം മുൻപ് തന്റെ ഭാര്യയുടെ മരണത്തെ തുടർന്ന് ഒളിച്ചു താമസിക്കുന്ന "journalist jouhar ali "യുടെ ഈ തിരിച്ചു വരവിൽ ഉള്ള പ്രതീക്ഷയായിരുന്നു.

 " അതെ നാളെയാണാ ദിവസം മുൻ MLA യുടെ മരണത്തിന് പിന്നിൽ ആരാണെന്ന് അറിയാതെ mumbai നഗരം പുതിയ MLA യെ തിരഞ്ഞെടുക്കുന്ന ദിവസം "
  ഇനി പുതിയ MLA ക്കും പഴയ MLA യുടെ അവസ്ഥ വരുമോ .. ആരായിരിക്കും ജയിക്കുക, lets wait and see.
__________🌻__________

  ഇതേ സമയം മറ്റൊരു സ്ഥലത്.

   തന്റെ വാഹനം ഒരു ഉൾ സ്ഥലത്ത് പാർക്ക്‌ ചെയ്തു. ആ പെൺകുട്ടി നടന്നു. അവൾ എത്തേണ്ട സ്ഥലം എത്തിയോ എന്ന് നോക്കാൻ അവൾ ആ 5 നില കെട്ടിടത്തിന്റെ name board നോക്കി.

  "Green valley appartments "

  അവൾ അത് വായിച്ചു.

  ഉള്ളിൽ കയറി stair കയറി അവൾ തന്റെ ലക്ഷ്യ സ്ഥാനത്‌ എത്തി.

  Room no:122

  അവൾ അത് വായിച്ചു കൊണ്ട് calling bell അമർത്തി.

   പുറത്തേക്കിറങ്ങി വന്ന അവൾകാദ്യമേ അറിയാമായിരുന്നു അത് അവൾ ആണെന്ന്.

  അവൾ അകത്തേക്കു കയറി.

  ആ റൂമിൽ 6 നീലകണ്ണുകൾ ആയി.

    അവരുടെ ഇരുവരുടെയും ചുണ്ടിൽ നിഗൂഢമായ ഒരു ചിരി വിരിഞ്ഞു.
__________🌻___________

Dooo....

ആഹ് എന്താ...

അതില്ലേ...

എന്തില്ലെന്ന്....

നീ ഒന്ന് അങ്ങോട്ട് നോക്..

   ഞാൻ ഓനോട്‌ ഒരു സ്ഥലം ചൂണ്ടി പറഞ്ഞു.

  അവിടെ എന്താ....
    അതും ചോദിച്ചു ഓൻ അങ്ങോട്ട് നോക്കി.

  ചോക്ലേറ്റ് shop അല്ലെ അതിനെന്താ...?(ലെവൻ )

   എനിക്ക് galaxy വേണം..

അതിനെന്തിനാ നീ എന്നോട് ചോദിക്കുന്നെ..

(അല്ലേലും ആര് തന്നോട് സമ്മതം ചോദിക്കുന്നു. എന്റെ ആവശ്യം ആയോണ്ട് ഞാൻ മനസ്സിൽ പറഞ്ഞതാ 😌)

   അത് പിന്നേ... ഞാൻ ബാഗ് cafeyil വെച്ച് മറന്നു.
   So ക്യാഷ് തരുമോ...

   ആഹ് അതും പറഞ്ഞു ഓൻ ഒരു 2000 note തന്നു.
   ചിലറയില്ല എന്ന് പറഞ്ഞു.

   ഞാൻ പോയി galaxy വാങ്ങി വന്നു.
   എന്റെ വരവ് കണ്ടു ഓൻ കണ്ണും മിഴിച്ചു നോക്കുന്നുണ്ട്.

ഇതെന്താ....

Galaxy കണ്ണ് കാണില്ലേ..

ഇതെന്താ ഇത്രയും അധികം എന്ന്.

   അത് താൻ അല്ലെ 2000 തന്നെ ഞാൻ അതിനൊക്കെ വാങ്ങി. പിന്നേ നീയല്ലേ പറഞ്ഞെ എന്നെ ഇഷ്ടമാണെന്ന് അപ്പൊ nki വേണ്ടി ഇത് തന്നേലും നീ ചെയ്യണ്ടേ.

( നോക്കണ്ട നേരത്തെ പറഞ്ഞ കാരണം തന്നെ. ആവശ്യം എന്റെ അല്ലെ😌 )

  അപ്പോൾ ഓൻ ഒരു കള്ള ചിരി ചിരിച്ചു.

( OMG ahnu പണി പാളി:മേരാ പ്യാര ആത്മ )

  അല്ലെങ്കിൽ ഇതിന്റെ ക്യാഷ് ഞാൻ തന്നോളം.

പ്ടെ....

അവൻ എന്തോ പറയുന്നതിന് മുൻപ് പിന്നിൽ നിന്ന് ശബ്ദം കേട്ടു.
   ഞാനും അവനും അങ്ങോട്ട് നോക്കി.

    അവിടെ നടക്കുന്ന സംഭവം കണ്ട് എനിക്ക് ദേഷ്യം അരിച്ചു കേറി.

  പോവണ്ട...

  ഞാൻ അങ്ങോട്ട് പോവാൻ നിന്നതും aktar എന്നോട് പറഞ്ഞു.

  എന്നിട്ട് നൈറ്റ്‌ പോയി അയാളെ തല്ലാൻ അല്ലെ..

   എന്റെ ചോദ്യം കേട്ടു അവന് ഒന്ന് പതറി.

   താൻ എന്താ പറയുന്നത്... എനിക്ക് time ഇല്ല അതോണ്ടാ...
    അവന് പതർച്ചയോടെ പറഞ്ഞു.

   ആണോ.... താൻ ആരോടാ ഈ പറയുന്നത് എന്ന ഓർമ വേണം..

   എനിക്ക് ഇവനെ ആദ്യമായിട്ട് കണ്ട ആ രാത്രിയിലെ ആ സംഭവം ഓർമ വന്നു.

     തുടരും...
 


CHAMAK OF LOVE - Part 15

CHAMAK OF LOVE - Part 15

4.4
2877

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:15 _______________________ Written by :✍️salva✨               :salva__sallu  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന