Aksharathalukal

CHAMAK OF LOVE - Part 15

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:15
_______________________

Written by :✍️salva✨
              :salva__sallu 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
_________🌻__________

   എനിക്ക് ഇവനെ ആദ്യമായിട്ട് കണ്ട ആ രാത്രിയിലെ ആ സംഭവം ഓർമ വന്നു.
°•°•°•°•°•°•....
   "മുംബൈയിലെ ഈ ക്രൂരതകൾ police കാണുന്നില്ലേ?.
   ഒരു പെൺകുട്ടിയെ ഇത്രയും ക്രൂരമായ രീതിയിൽ കൊന്നിട്ടും എന്താണ് mumbai police അതിനെതിരെ react ചെയ്യാത്തത്?
   Case അന്വേഷിക്കുന്ന "Dilkhis Aktar IPS " കഴിവ് കെട്ടവനോ?

   Reporter പറയുന്ന കാര്യം കേട്ടു എനിക്ക് ദേഷ്യം എവിടെ നിന്ന അരിച്ചുകയറിയത് എന്ന് എനിക്കറിയില്ല.

  "എന്റെ Dilkhis നെ " കുറ്റം പറയുന്നോ😠. അതും പറഞ്ഞു ഞാൻ tv യിലേക്ക് ഒരു vase വലിച്ചെറിഞ്ഞു.

  ക്ടിക്....

ഒരു വലിയ ശബ്ദത്തോടെ അത് ചിഞ്ഞി ചിതറി.

   "Dilkhis aktar IPS "my cush ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ല. അവന്റെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്,7stars ന്റെ radio പ്രോഗ്രാമിൽ വെച്ചായിരുന്നു ആദ്യം കേട്ടത് പിന്നേ അതിന്റെ addict ആയിരുന്നു. എന്തോ അവന്റെ ശബ്ദത്തോട് പ്രണയം തോന്നി പിന്നെ അത് അവനിലേക് ആയി. പിന്നെയാണ് അറിഞ്ഞത് അവന് mumbai acp ആണെന്ന്.അവനെ കാണാൻ വേണ്ടിട്ട് കൂടിയും ആണ് മുംബൈയിലേക്കു കെട്ടും മാറാപ്പും എടുത്ത് പോന്നത് പോലും.

   ഈ case ഞാൻ തെളിയിക്കും എന്നിട്ട് എന്റെ dilkhis ന്റെ അഭിമാനം കാകും. അതും പറഞ്ഞു ഞാൻ ജീനും ജാക്കറ്റും എടുത്തിട്ട് ഹോസ്റ്റലിന്റെ മതിൽ ചാടി അങ്ങോട്ട് വിട്ടു. മുംബൈയിലെ മെയിൻ ഗുണ്ടകളിൽ ഒരാളായ alex ന്റെ താവളത്തിലേക്. അവിടെ എത്തി കൈയിലെ gun ലോഡ് ചെയ്തു മുഖത്ത് mask ഇട്ടു കണ്ണിൽ lens എടുത്ത് വെച്ചു.
   തിരിഞ്ഞു നിൽക്കുന്ന alex ന്റെ അടുത്തേക് നടന്നു.

 ട്ടോഹ്....

  പെട്ടെന്നു എവിടെ നിന്നോ ഒരു വെടിയൊച്ച കേട്ടു.
   ഞാൻ ഒരു സൈഡിലേക് മാറി നിന്നു.
   
   അന്നാണ് ഞാൻ അവനെ ആദ്യമായിട്ട് കാണുന്നത്.
   കടും കാപ്പി കണ്ണുള്ള ഒരു മൊഞ്ചൻ, mask ഇട്ടിരുന്നെങ്കിൽ പോലും അവന്റെ കണ്ണുകൾ അവന്റെ സൗന്ദര്യം എടുത്ത് കാട്ടിയിരുന്നു.

  ട്ടോഹ്.....

  അവന് അവന്റെ gun കൊണ്ട് ഷൂട്ട്‌ ചെയ്തു. പെട്ടെന്നായിരുന്നു ഇങ്ങോട്ട് തിരിഞ്ഞത്.

   ഞാൻ മറ്റൊരു സൈഡിലേക് മാറി നിന്നു.

   Oh shitt..

  അവന്റെ ആ ഒരൊറ്റ വാക്കിൽ നിന്ന് എനിക്ക് മനസ്സിലായി അത് dilkhis ആണെന്ന്. അത്രമേൽ ഇഷ്ടമായിരുന്നു ആ ശബ്ദം. എന്റെ എല്ലാ ടെൻഷനും ഇല്ലാത്തക്കുന്നത് ആ ശബ്ദം ആയിരുന്നു. എന്തോ ആ ശബ്ദം എന്നെ അവനിലേക് വലിച്ചടുപ്പിക്കുന്ന പോലെ തോന്നി.

   ട്ടോഹ്....
   അവന്റെ ഒരു ബുള്ളറ്റ് നേരെ ചെന്നു alex ന്റെ നെഞ്ചത്ത് കൊണ്ടു.

    അവന് അയാളുടെ അടുത്തേക് നടന്നടുത്തു.

   "ആ പിഞ്ചു കുഞ്ഞിനോട് അങ്ങനെ ചെയ്ത നിന്നെ ഇഞ്ചിഞ്ചായി കൊല്ലണമെന്നുണ്ടായിരുന്നു. പക്ഷെ നിന്നെ നിയമത്തിന് മുന്നിൽ എത്തിക്കണം എന്നാലേ mumbai നഗരത്തിന് പോലീസിൽ വിശ്വാസമുണ്ടാവുള്ളു."
    അതും പറഞ്ഞവൻ അയാളെ നിലത്തൂടെ വലിച്ചിയച്ചു അവന്റെ കാറിൽ കൊണ്ടിട്ടു. അവൻ അതിൽ കയറി വണ്ടി മുന്നോട്ട് എടുത്തു.

   ആ കാർ പോയി മറയുന്നത് ഞാൻ നോക്കി കണ്ടു.
_________🌻___________
{ഇനി സ്വല്പം തങ്കപ്പെട്ട salva എന്ന ഞാൻ പറയാം }

   അവിടെ ശക്തമായ മഴ പെഴ്തു. ഓരോ മഴത്തുള്ളികളും അവർ പരസ്പരം കണ്ടു മുട്ടിയ ആഹ്രാദത്തിൽ നിലം പതിച്ചു.

  "Chamak imarat "ലെ ആ ചരിത്രഗ്രന്ഥത്തിലെ താളുകൾ ഓരോന്നായി മറിഞ്ഞു.

   "The meeting of Laikthar " എന്ന ഒരു താളിൽ താളിൽ തങ്ങി നിന്നു.

   ആ ഗ്രന്ഥത്തിലെ ആ താളിൽ ചായം കൊണ്ടു വരച്ച ഒരു ചിത്രമുണ്ടായിരുന്നു കറുപ്പിൽ grey കലർന്ന കണ്ണും കാപ്പി മുടിയിയകൾ ഉള്ള ഒരു പെൺകുട്ടിയും കാപ്പി കണ്ണുകളും നുണക്കുയിയും ഉള്ള ഒരു പുരുഷനും ആയിരുന്നു അത്.

  "25 വർഷം കൂടുമ്പോൾ ആ പ്രതിഭാസം നടക്കും. Chamak കുടുംബത്തിലെ ഈ ചിത്രത്തിൽ ഉള്ള പ്രത്യേകതകൾ ഉള്ള ഒരു പെൺകുട്ടിയും "DIL" കുടുംബത്തിലെ dil കുടുംബത്തിന്റെ അടയാളം ആയ ആ മറുഖില്ലാത്ത ഈ ചിത്രത്തിലെത് പോലുള്ള പ്രത്യേകതകൾ ഉള്ള ഒരു പുരുഷനും കണ്ട് മുട്ടും അവർ തമ്മിൽ ആർദ്രമായി പ്രണയിക്കും.""
 
  125 വർഷങ്ങൾക് മുൻപ് നടന്ന ആ സംഭവത്തിന് ശേഷം 6 മത്തെ ലൈലയും അക്തറും കണ്ട് മുട്ടി. Chamak imarat ലെ ആ മണി സ്വയം അടിഞ്ഞു. Chamak imarat മുഴുവൻ അതിന്റെ ശബ്ദം അലയടിച്ചു.
   അത് കണ്ട് അതിന്റെ ഉള്ളിലുള്ള ഇഖ്ലാസിന്റെ മുഖത്ത് മനോഹരമായ ഒരു ചിരി വിരിഞ്ഞു അവന്റെ വെള്ളാരം കണ്ണുകൾ വെട്ടി തിളങ്ങി ✨.
_________🌻___________

  കൊച്ചു പെൺകുട്ടിയുടെ ദുരൂഹ മരണത്തിന് പിന്നിലെ പ്രതിയെ കണ്ടെത്തി.
   Reporter പറയുന്ന കാര്യം കേട്ടു ഞാൻ ആകാംഷയോടെ tv യിലേക്ക് നോക്കി.
   പിന്നേ reporter പറയുന്ന കാര്യം കേട്ടു എനിക്ക് ദേഷ്യം പിടിച്ചു.

   "SI അഭിജിത് ആണ് case അന്വേഷിച്ചത് "

   അല്ല അത് Dilkhis ആണ് എനിക്കുറപ്പാണ്. ഇനി ഞാൻ കണ്ടത് അഭിജിത്തിനെയാണോ. ഞാൻ വീണ്ടും tv യിലേക്ക് നോക്കി.

    അതിൽ ഒരു photo കണ്ടു.ആ ആളെ അല്ല ഞാൻ ഇന്നലെ കണ്ടത്.
   May dilkhis അവന്റെ പേര് പറഞ്ഞു express ആവാൻ ആഗ്രഹിക്കുന്നുണ്ടാവില്ല.

   പിന്നേ reporter പറയുന്ന കാര്യം കേട്ടു എനിക്ക് kali കേറി. എറിയാൻ വേണ്ടി vase എടുക്കാൻ പോയതും.

   പൊന്ന് മോളെ അത് മാത്രം ചെയ്യരുത്. ഇന്നലെ നീ എറിഞ്ഞു പൊട്ടിച്ച tv ആ വാർഡൻ തള്ള കാണാതെ എങ്ങനെയാ പുറത്തെത്തിച്ചു പുതിയത് വാങ്ങി ഇങ്ങോട്ട് കയറ്റിയത് എന്ന് എനിക്കെ അറിയുള്ളു. So please 🙏.

   അതിന് എന്റെ dilkhis കഴിവ് കെട്ടവനാണെന്ന് പറയുന്നത് ഞാൻ കേട്ടു നിൽക്കണോ.

   എന്റെ പൊന്ന് ലാലൂട്ടി. നിന്നെ ആ വാർഡൻ തള്ള ഒന്നും ചെയ്യില്ല. കാരണം തള്ളന്റെ സെക്യൂരിറ്റി മാമനുമായിട്ടുള്ള ലീലാവിലാസങ്ങൾ നിനക്കറിയാം എന്നുള്ളത് തള്ളക്കറിയാം അതോണ്ട് നിന്നെ ഒന്നും ചെയ്യില്ല. But ഞങ്ങൾ അങ്ങനെ അല്ല.

   അതും പറഞ്ഞു എന്റെ ഫ്രണ്ട് "Alhina sherin "ഓളെ നീല കണ്ണിൽ ഒരു ലോഡ് നിഷ്കു ഭാവം വാരി വിതറി.

   Over അഭിനയിക്കേണ്ട. ഇന്ന് അന്റെ ഉമ്മാന്റെ 24 മത്തെ ആണ്ട് അല്ലെ?, എന്തായി നിന്റെ ലക്ഷ്യങ്ങൾ?

   On the way, but എന്റെ കൂടെ ശക്തമായ ഒരാൾ വേണം as like you. സച്ചു ദീദി ഉണ്ട്.എന്നാലും.......

   ഞാൻ ഉണ്ടാവും നിന്റെ കൂടെ. ഇനി എന്റെ ലക്ഷ്യങ്ങളുടെ എണ്ണം 6 ആയി. എന്റെ ഓരോ ലക്ഷ്യവും ഞാൻ നിറവേറ്റിയിരിക്കും, എന്റെ കണ്ണിൽ ഒരു പ്രേത്യേക തിളക്കം നില കൊണ്ടു.

   ഞാൻ എന്റെ കൈ കൊണ്ട് അവളുടെ കൈ മുറുകെ പിടിച്ചു.

    ഞാനും ഉണ്ട്...
  അതും പറഞ്ഞു ആരോ ഒരാൾ എന്റെ കൈ മുറുകെ പിടിച്ചു.

   നോക്കിയപ്പോ ഞങ്ങളെ ഇക്കിളി കുട്ടി ആയിരുന്നു.

  ഹ ഹ ഹാ. ഇയ്യ് കൊലപാതകിയെ കണ്ട് പിടിക്കുക 🤣🤣🤣..
   പുറത്തിറങ്ങിയാൽ തന്നെ നാണം കൊണ്ടു തല തായത്തും. ആ നീയാണോ case അന്വേഷിക്കാൻ പോവാണോ മിസ് "Ikhliya Nasrin "?

    പുച്ഛമാണല്ലേ, ഞാനും ഉണ്ടാവും നിങ്ങളെ കൂടെ "ശക്തമായ ഒരു കഥാപാത്രമായിട്ട് ".

   അവളുടെ സംസാരത്തിൽ ഇന്നേ വരെ കാണാത്ത ഒരു തരം ധൈര്യം ഞാൻ കണ്ടിരുന്നു.

   ഞാൻ ഒന്ന് പുഞ്ചിരിച്ചു😊.

  ഇങ്ങൾ രണ്ടും അത് വിടി, നമ്മൾ civil service ആണ് പഠിക്കുന്നത്. അതോണ്ട് വന്നിരുന്ന് പഠിക്ക് തെണ്ടികളെ.
   അതും പറഞ്ഞു ഇക്കിളി കുട്ടി കലിപ്പായി.

  ഞങ്ങൾ പോയി book തുറന്നു പഠിക്കാൻ ഇരുന്നു. Book വായിക്കുമ്പോഴും എന്റെ മനസ് അവന്റെ അടുത്ത് ആയിരുന്നു.

   എടിയേ.... കൊച്ച് കൈ വിട്ട് പോയി...
   ഇക്കിളി കുട്ടി വലിയ കാര്യം പറയുമ്പോലെ പറഞ്ഞു.

   ഞാൻ ഒന്ന് ഇളിച്ചു കൊടുത്തു.

   ആ ദിവസം മുതൽ ഞാൻ അവന്റെ പിന്നാലെ യുണ്ടായിരുന്നു.

   അന്നൊരു മഴയുള്ള ദിവസം ഞാൻ മുംബൈയിലെ ഏറ്റവും ഉയർന്ന മലയുടെ മുകളിൽ കയറി.

   " I LOVE YOU DILKHIS " എന്ന് ലോകം മുഴുവൻ കേൾക്കത്തക്കം വിളിച്ചു കൂവി.

   പക്ഷെ അതിന്റെ പിറ്റേ ദിവസം ഞാൻ കേട്ട ആ ന്യൂസ്‌ 😓.

•°•°•°•°•°•.......
  ഡിഷ്യും.... ഡിഷ്യും....

അങ്ങനെ ഒരു ശബ്ദം കേട്ടപ്പോഴാണ് ഞാൻ present ലേക്ക് വന്നത്.

  ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ കണ്ടത് കൊച്ചുകുട്ടിയെ തള്ളിയിട്ട ഓട്ടോഡ്രൈവറെ അറഞ്ചം പുറഞ്ചം തല്ലുന്ന dilkhis നെയാണ്,.
  അല്ല aktar നെ. Dilkhis എന്ന് വിളിക്കുമ്പോൾ എനിക്ക് പഴയതൊക്കെ ഓർമ വരും.

   അയാളെ തല്ലുമ്പോൾ അവനുണ്ടാവുന്ന ഓരോ മാറ്റങ്ങളും ഞാൻ ശ്രദ്ധിച്ചു. അവന്റെ പുരികം ഉയരുന്നുണ്ട്. ആ കുഞ്ഞി കാപ്പി മിഴികൾ വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നുണ്ട്. കവിൾ ചുവന്നിട്ടുണ്ട്.
    എന്റെ ikhlas ന്റെ അത്ര ഇല്ലേലും dilkhis നെ കാണാൻ ഒടുക്കത്തെ മൊഞ്ചണ്.

   എന്താണ് ahnu നീ ഈ ചെയ്യുന്നത്.
   നിന്റെ പാഷൻ, dream എല്ലാം നശിപ്പിച്ചത് ഇവനാണ്. എന്തിന് നിന്റെ 6 ലക്ഷ്യങ്ങളിൽ ഒന്ന് "Dilkhis Aktar "ന്റെ അന്ത്യമാണ്. നീ അത് ഉൾക്കൊണ്ടേ പറ്റു. ഞാൻ സ്വയം എന്റെ മനസ്സിനെ പഠിപ്പിച്ചു.
_________🌻___________
 ഇതേസമയം അല്ലുവിനെയും കൊണ്ട് ആ നീലക്കണ്ണുല്ല ഇത്ത വാക്കിങ്ങിന് ഇറങ്ങി.

   Green valley യുടെ പുറത്തിറങ്ങിയ അവർ മുന്നോട്ടു നടന്നു.

  ങ്യാവു.... ങ്യാവു...

 അതും പറഞ്ഞു അല്ലു ഒരു വഴി പോക്കന് നേരെ പാഞ്ഞടുത്തു.
   അല്ലുവിന്റെ കണ്ണുകൾ നീലയായി. അത് അയാളെ കടിക്കാൻ പോകുന്നതിനു മുന്നേ അവൾ അതിനെ പിടിച്ചു വെച്ചു. അപ്പോഴാണ് അവൾ അയാളെ ശ്രദ്ധിച്ചത്. കാപ്പി കണ്ണ് ഫുൾ സ്ലീവ് ഷർട്ട് ഇട്ട ഒരു ആൾ. അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

  പക്ഷേ അയാളുടെ ശ്രദ്ധ മുഴുവൻ അവളുടെ നീല കണ്ണുകളിൽ ആയിരുന്നു.

   അയാളിൽ ഒരു അമ്പരപ്പ് പടർന്നുപിടിച്ചു.

  അയാളെ കണ്ണിൽ നോക്കി അയാളുടെ അമ്പരപ്പ് അവൾക്ക് മനസ്സിലായി.

   അവൾ അതിനെ മൈൻഡ് ആകാതെ മുന്നോട്ട് നടന്നു.

   അയാൾ അപ്പോയും നെട്ടൽ വിട്ട് മാറാതെ അവിടെ തന്നെ നിന്നു.
_________🌻___________
  Jouhar ali യുടെ നുണക്കുയി കാണിച്ചു പുഞ്ചിരിക്കുന്ന photo ഉള്ള ആ തിരഞ്ഞെടുപ്പ് ഓഫീസിൽ.

   നാളെയാണ് election.
    ഇന്ന് നിശബ്ദത പ്രചാരണ ദിനമാണ്. ഒരാൾ വന്നു jouhar നോട് പറഞ്ഞു .

  അയാൾക് ഒരു ആത്മവിശ്വാസം ഉണ്ടായിരുന്നു അയാൾ അതിൽ ഉറച്ചുനിന്നു ഒരു ഭീഷണിക്കും ശക്തിക്കും അതിനെ തടയാൻ ആവില്ലായിരുന്നു.
 
  ജൗഹർ തന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.
  ഒരാൾ വന്നു ജൗഹറിനോട് പറഞ്ഞു.
 
   താൻ കയറ്റി വിട്.

  ഒരാളെ കാലടി ശബ്ദം അയാൾ കേൾക്കുന്നുണ്ടായിരുന്നു.

  Jouhar തലയുയർത്തി നോക്കി. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അയാൾ ഒന്ന് ഞെട്ടി.

   " MUMBAI CITY COMMISSIONER ALEXANDER THOMAS "
  
   ജൗഹറിന്റെ ചുണ്ടുകൾ മൊഴിഞ്ഞു.

   Sorry.....

  Alexander ശബ്ദം കുറച്ച് പറഞ്ഞു.

   എന്തിന് എന്റെ ഭാര്യയെ കൊല്ലാൻ കൂട്ടുനിന്നതിനോ അല്ലെങ്കിൽ എന്റെ മക്കളെ കൊല്ലാൻ കൂട്ടുനിന്നതിനോ.?

  Jouhar പുച്ഛത്തോടെ ചോദിച്ചു.

  എല്ലാത്തിനും എന്നോട് പൊറുക്കണം അയാൾ ജൗഹറിന്റെ കാലിൽ വീണു പറഞ്ഞു.

  എന്ത് ചെയ്യണം എന്നറിയാതെ jouhar അവിടെ പകച്ചു നിന്നു.
_________🌻____________

ക്ർർ..... ക്ർർ.....

  "DIL IMARAT " എന്ന മുംബൈയിലെ ഒരു ഉൾഗ്രാമത്തിൽ ഉള്ള ആ രണ്ട് നില ചെങ്കൽ കെട്ടിടത്തിന്റെ ജനാലയിൽ വന്നു നിന്ന് കൊണ്ടു ഒരു കിളി ചൊല്ലി.

  Filement ബൾബ് ന്റെ പ്രകാശം മാത്രമുള്ള ആ മുറിയിലുള്ള ആ പെൺകുട്ടി ഞെട്ടി ഉണർന്നു. തന്റെ പഴയ ഓർമകൾ അവളെ തഴുകി പോയി. "ലാലൂട്ടി " അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു. അവളുടെ വെള്ളാരം കണ്ണുകളിൽ നനവ് പടർന്നു.

  ഇല്ല നീ തളരരുത് അവൾ സ്വയം പറഞ്ഞു പഠിപ്പിച്ചു..

  പീപ്.....

"അയാൾ ആയിരിക്കും."

പുറത്ത് നിന്നുള്ള ഹോണിന്റെ ശബ്ദം കേട്ടു അവൾ പറഞ്ഞു.

   കാരണം ആ ഉൾഗ്രാമത്തിലെ ആ ഒറ്റപെട്ട കെട്ടിടത്തിൽ വരുന്ന ഏക മനുഷ്യൻ അയാൾ മാത്രമായിരുന്നു.

ക്ർർ.....

  ഒരു അസ്വസ്ഥത ഉണ്ടാകുന്ന ശബ്ദത്തോടെ അയാൾ വാതിൽ തള്ളി തുറന്നു.

   മഹാറാണി ഇവിടെ തന്നെയുണ്ടോ?
   അങ്ങോട്ട് കയറിയതും അയാൾ ചോദിച്ചു.

   പിന്നേ എവിടെ പോവാൻ..

   അവൾ ഒരു പുച്ഛത്തോടെ തിരിച്ചു ചോദിച്ചു.

   ഡീ... തനിക്ക് മാത്രമെന്താടി വയങ്ങിയാൽ😠.6 മാസം ആയില്ലേ ഇവിടെ കിടക്കുന്നു.
    എന്റെ കൂടെ ഒന്ന് കിടക്കാൻ മാത്രം അല്ലെ ഞാൻ പറഞ്ഞിട്ടുള്ളു അല്ലാതെ നിന്റെ സ്വത്തും പണവും ഒന്നും അല്ലല്ലോ.


   പ്ഫാ.... %&₹*% മോനെ.. ഒരു പെണ്ണിന്റെ ഏറ്റവും വലിയ സ്വത്ത്‌ അവളുടെ ശരീരം ആണ്😠.

   അവൾ അലറി.

  ഡീ.... അതും പറഞ്ഞു അയാൾ അവൾക് നേരെ കൈ ഓങ്ങി.
   അതിന് മുന്നേ അവൾ അയാളെ കൈ പിടിച്ചു നിർത്തി.

   തൊട്ട് പോവരുത്.... എന്നെ തൊട്ടാൽ ഞാൻ നിന്നെ കൊല്ലും എന്റെ ശക്തിയുടെ പകുതി പോലും നിനക്കില്ല.
(അവൾ മനസ്സിൽ തന്നെ നിർബന്ധിച്ചു ജിമ്മിൽ പറഞ്ഞയച്ച ahna യെ ആദരവോടെ സ്മരിച്ചു )

  ഞാൻ ഒരിക്കലും നിനക്ക് വഴങ്ങില്ല.
   അവൾ തുടർന്നു.

  ഇത് തന്റെ ഓല പാമ്പ് കണ്ട് പേടിക്കുന്ന മറ്റു പെണ്ണുങ്ങൾ അല്ല.

  "Its Ikhliya Nasrin IPS "

   അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

  അയാൾ ഒന്ന് കഷ്ടപ്പെട്ട് അവളുടെ കൈപിടിയിൽ നിന്ന് കൈ ഊരി എടുത്തു കുടഞ്ഞു.

  കോപ്പ്......
  അതും പറഞ്ഞു അയാൾ തിരിഞ്ഞു നടന്നു.

  അവളുടെ ശ്രദ്ധ അയാളുടെ കഴുത്തിന് പിന്നിലുള്ള ആ ഹൃദയത്തിന്റെ ആകൃതിയിൽ ഉള്ള മറുകിലേക് ആയി.

  "Symbol of DILS"

  അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
  ശേഷം അവളുടെ ശ്രദ്ധ അയാളുടെ കാലിലേക് മാറി.

  ഹൃദയത്തിൽ മിന്നൽ തറച്ച പോലുള്ള അയാളെ കാലിലെ ടാറ്റൂ കണ്ട് അവളുടെ വെള്ളാരം കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം നില കൊണ്ടു.
_________🌻__________

  Hey കണ്ണും മിഴിച്ചു നോക്കി നില്കാതെ വാ.

  എന്നെ തന്നെ നോക്കി നിൽക്കുന്ന അഹ്‌നയെ നോക്കി അത്രയും പറഞ്ഞു ഞാൻ ബുള്ളറ്റിൽ കയറി helmet വെച്ചു.
   അവൾ പിന്നിൽ കേറി ഇരുന്നു.
   ഞങ്ങൾ IG ഓഫീസിലേക്ക് വിട്ടു.

 May I come in sir..(ഞാൻ ചോദിച്ചു )

  Yes come in..

  എന്താ രണ്ടാളും കൂടി. (Arnav sir )

  അത് sir,, ഞങ്ങൾ "Alfa Shehan Murder Case " reopen ചെയ്യാൻ പോവാണ്. അപ്പോൾ Sir ന് അറിയുന്ന details കിട്ടിയിരുന്നെങ്കിൽ...... ( അവൾ sir നോട്‌ ചോദിച്ചു.)

   Sir ഒരു പ്രത്യേക ചിരി ചിരിച്ചു.
   "എന്നെങ്കിലും ആരെങ്കിലും വരുമായിരുന്നു എന്നെനിക്ക് അറിയാമായിരുന്നു."

  അതിന് അവൾ ഒന്ന് പുഞ്ചിരിച്ചു.

   നിങ്ങൾ ആദ്യം "alfa "യെ അറിയണം. അതിന് മുൻപ് "haseena " യെ അറിയണം.

  Sir പറഞ്ഞു തുടങ്ങി.
_____
_________🌻__________

  1990 ൽ Mumbai യിലെ st. Mariyam കോളേജിൽ.

   തുടരും.........
Written by salva Fathima 🌻


CHAMAK OF LOVE - Part 16

CHAMAK OF LOVE - Part 16

4.3
2899

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:16 _______________________ Written by :✍️salva✨               :salva__sallu  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന