Aksharathalukal

CHAMAK OF LOVE - Part 18

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:18
_______________________

Written by :✍️salva✨
              :salva__sallu 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
____________🌻___________ 

 ഞാൻ ആ കോളനിയിലെ വൃത്തിയില്ലാത്ത വഴിയോരത്തൂടെ മുന്നോട്ട് നടന്നു.

  അവിടെ ഒരു വീട്ടിൽ കയറി എന്റെ ഇങ്ങോട്ടുള്ള വരവിന്റെ ഉദ്ദേശം സാഫല്യമാക്കി. ആ വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി.

    ഇറങ്ങിയപ്പോൾ തന്നെ നല്ല ബെസ്റ്റ് കണി.

   ഒരു പെൺകുട്ടിയെ പിടിച്ചു വെച്ച് മോശമായി പെരുമാറുന്ന rowdy boys.

   ഇവന്മാർ ഇപ്പോഴും നന്നായില്ലേ...

    അതും പറഞ്ഞു ഞാൻ മുന്നിലൂടെ അവരുടെ മുന്നിൽ ചെന്നു നിന്ന്. മാസ്കിട്ടത് കൊണ്ട് അവർക്കെന്നെ മനസ്സിലായില്ല.

   ഞാൻ ആകാശ് റെഡ്‌ഡിയുടെ നെഞ്ചത് ചവിട്ടി. അവൻ നല്ല nice ആയിട്ട് മലർന്നടിച്ചു വീണു.

  എന്റെ ഈ പ്രവർത്തി കണ്ട് ബാക്കിയുള്ളവർ ഒന്ന് ഭയന്നു. പക്ഷെ അവർക്കറിയില്ലല്ലോ ഇത് ഞാനാണെന്ന്.

   ആകാശ് ഒന്ന് കഷ്ടപ്പെട്ട് എണീറ്റു dress ലെ പൊടി തട്ടി.

   ഏതവളാടി നീ....

  അവൻ എന്റെ നേരെ കാര്കിച്ചു തുപ്പി കൊണ്ട് ചോദിച്ചു.

   അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല അത് കൊണ്ട് തന്നെ ഞാൻ അവന്റെ കഴുത്തിന് പിടിച്ചു. ഒരു ചുവരിനോട് ചേർത്ത് വെച്ചു.
   ശേഷം അവന്റെ ഒരു കവിൾ നോക്കി ഒരു പഞ്ച് കൊടുത്തു.
   അവന്റെ വായിൽ കൂടി രക്തം ഒലിക്കുന്നത് കണ്ട് എന്നിൽ ഒരു പ്രത്യേക ആഹ്ലാദമുണ്ടായി.

   ഡ്യൂട്ടിയിൽ ആയത് കൊണ്ട് ഞാൻ എന്റെ ഉള്ളിലെ ദേഷ്യം പരമാവധി കടിച്ചു പിടിച്ചു.

   താൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം ചെവി തുറന്നു കേട്ടോ..

   "Ahna Lailath " . ഇനി മറക്കുമോ...

  ഇല്ല.... അവൻ പേടിച്ചു കൊണ്ട് പറഞ്ഞു.

   അങ്ങനെയായിരിക്കണം ..... അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.
   ആ പെൺകുട്ടിയുടെ അടുത്തേക് ചെന്നു.

  കുട്ടി.. ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം..

   തന്നെ തല്ലുന്നവരെ തിരിച്ചു തല്ലാനും അശ്ലീലമായി സംസാരിക്കുന്നവർക് ചുട്ട മറുപടി കൊടുക്കാനും ധൈര്യവും കെൽപ്പും ഉള്ളവരായിരിക്കണം സ്ത്രീ. ഞാൻ അവളോട് പറഞ്ഞു.

   ആഹ്.... അവൾ മറുപടി പറഞ്ഞു.

  ചുറ്റും എന്നെ നോക്കി നില്കുന്നവരെ ഒന്നും mind ചെയ്യാതെ ഞാൻ മുന്നോട്ട് നടന്നു.

  മോളേ............

  ഒരു സൈഡിൽ നിന്നുള്ള വിളി കേട്ടു ഞാൻ അങ്ങോട്ട് നോക്കി.

   ഏകദേശം 110 ഓളം വയസ്സ് ഉള്ള ഒരു മുത്തശ്ശിയായിരുന്നു അത്.
    അവരെ എനിക്ക് 3 വർഷമായി അറിയാം എന്നെ നോക്കി ആദ്യമായിട്ട് "Eyes of Chamaks " എന്ന് പറഞ്ഞത് അവരാണ്.

   എന്നെ ഏത് വേഷത്തിൽ കണ്ടാലും അവർക്ക് മനസ്സിലാവും. 

    ഞാൻ അവരുടെ അടുത്ത് ചെന്നു ആ അയ്ക്കുള്ള പടിയിൽ ഇരുന്നു.
    അവർ എന്റെ തലയിൽ തലോടി.

   Lailaa..... അവരെന്നെ വിളിച്ചു.
 
   എന്താ... ഞാൻ വിളികേട്ടു.

   നാളെ രാവിലെ 1 മണിക്ക് വർഷങ്ങൾക് മുൻപ് ആദ്യത്തെ ലൈലയും അക്തറും കണ്ട് മുട്ടിയതിന്റെ 128 വാർഷികമാണ്.
   അവർ പ്രായത്തിന്റെ പ്രശ്നമുള്ളതിനാൽ ഓരോ വാക്കുകളും എണ്ണിയേണ്ണി പറഞ്ഞു.
  
    അവരത് പറഞ്ഞപ്പോൾ എനിക്ക് arnav sir പറഞ്ഞു തന്ന കഥയിലെ അമ്മൂമ്മ യെ ഓർമ വന്നു.
   ഇനി ആ അമ്മൂമ്മയാണോ ഈ അമ്മൂമ്മ...

   അങ്ങനെ ഓരോന്ന് ചിന്തിയിക്കുമ്പോഴാണ് എന്റെ ശ്രദ്ധ വാച്ചിൽ പെട്ടത്. Omg ഞാൻ കളക്ടറെറ്റിൽ പോയിട്ടില്ല. ഞാൻ അവരോട് യാത്ര പറഞ്ഞു ഇറങ്ങി ഓടി.

ദീദി.......

ഞാൻ കോളനിയുടെ കവാടത്തിനരികിൽ എത്തിയപ്പോൾ പിന്നിൽ നിന്നുള്ള വിളി കേട്ടു ഞാൻ തിരിഞ്ഞു നോക്കി.

   ഞാൻ പോയിരുന്ന aആ വീട്ടിലെ പെൺകുട്ടിയാണെന്ന് തോന്നുന്നു ഏകദേശം 13 വയസൊക്കെ തോന്നും.

   അവൾ എന്റെ അടുത്തേക് വന്നു എന്റെ നേരെ എന്റെ ഫോൺ നീട്ടി.

 ദീദി അവിടെ വെച്ച് മറന്നുപോയതാ..
    അവൾ പറഞ്ഞു.

 ഞാൻ പുഞ്ചിരിച്ചോണ്ട് അത് വാങ്ങി.

   എന്താ മോളെ പേര്.?

Ishtha safrin. അവൾ സൗണ്ട് കുറച്ചു പറഞ്ഞു.

   ഞാൻ ഒന്ന് പുഞ്ചിരിച്ചു തിരിഞ്ഞു നടന്നു സത്യം പറഞ്ഞാൽ ഇത്രയും ദിവസവും അവിടെ പോയിരുന്നെങ്കിലും ഇങ്ങനെ ഒരു പെൺകുട്ടിയെ ഞാൻ അവിടെ ശ്രദ്ധിച്ചിട്ട് പോലുമില്ല.
    അങ്ങനെ ഓരോന് ച്ചിന്തിച്ചു ഞാൻ ഡ്രൈവറെ വിളിച്ചു.

  കുറച്ച് കഴിഞ്ഞതും അയാൾ വന്നു. ഞാൻ അതിൽ കയറി ഇരുന്നു.

  മോളെ പേരെന്താ....

  ഇത്രയും ദിവസം ഞാൻ അവരുടെ കൂടെ പോയിട്ടും ചോദിക്കാത്ത ഒരു ചോദ്യം അവരെഞ്ഞോട് ചോദിച്ചു.

  "Ahna Lailath "ഞാൻ മറുപടി പറഞ്ഞു.
    നിങ്ങളുടെയോ.... ഞാൻ അവരോട് ചോദിച്ചു.

  David....

  കാണാൻ ഒരു 50 55 വയസ്സൊക്കെ തോന്നുമെങ്കിലും അത്യാവശ്യം ഭംഗി ഒക്കെ ഉണ്ട്.

   കളക്ടറേറ്റിൽ എത്തുന്നത് വരെ അവരോട് കുറേ കുറേ സംസാരിച്ചു. അവരെ വീട്ടിൽ ആരുമില്ല അമ്മയും അച്ഛനും അവരെ ചെറുപ്പത്തിലേ മരിച്ചു പോയി. വിവാഹം ചെയ്തിട്ടുമില്ല. 

  മോളെ സ്ഥലം എത്തി..

 David അങ്കിൾ അത് പറഞ്ഞപ്പോൾ ഞാൻ പുറത്തിറങ്ങി അകത്തേക്ക് കയറി.

  പെട്ടെന്നു ഞാൻ ആരെയോ തട്ടി വീഴാൻ പോയി. അവർ എന്റെ അരയിലൂടെ കൈയിട്ടു എന്നെ നോക്കി നിന്നു. ഞാൻ നോക്കിയപ്പോൾ എന്നെ തന്നെ നോക്കി നിൽക്കുന്ന aktar നെ യാണ് കണ്ടത്.

  എന്താണ് sweet heart നോക്കിയും കണ്ടുമൊക്കെ നടക്കണ്ടേ...., (അവൻ )

   അവന്റെ sweet heart എന്ന വിളിയാണ് എനിക്കിഷ്ടമല്ലാത്തത്. എന്നെ എന്നല്ല ഒരു പെണ്ണിനേയും അങ്ങനെ വിളിക്കാനുള്ള അർഹത അവനില്ല. അത്രക് ആർക്കും അവനോട് വെറുപ്പ് തോന്നുന്ന ഒരു കാരണം കൊണ്ട ഞാൻ അവനെ വെറുക്കുന്നത്. എന്നിട്ടവന്റെ ഒരു sweet heart. 
   മനസ്സിൽ അതും പറഞ്ഞു ഞാൻ മുന്നോട്ട് നോക്കിയപ്പോൾ അവൻ അവിടെന്ന് പോയിരുന്നു.

   ഞാൻ എന്റെ ഓഫീസിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ തന്നെ കണ്ടത് ഏതോ ലോകത്ത് എന്ന പോലെ നിൽക്കുന്ന lithiya യെ ആണ്.

  ഞാൻ അവളെ ഒന്ന് തോണ്ടി നോക്കി.

  Khis......

 അവൾ ഏതോ ലോകത്ത് എന്നപോലെ പറഞ്ഞു.

  ലിതിയാ..... 😠
    ഞാൻ ദേഷ്യത്തിൽ അലറി..

  Sorry maam.... Maam എപ്പോഴാ വന്നത്. (Lithiya )

   ഞാൻ ഇപ്പൊ വന്നതേ ഉള്ളു ഇനി എന്റെ എല്ലാ കാര്യത്തിലും നീ വേണം നീ പോയി എന്റെ എല്ലാ പേർസണൽ സ്റ്റാഫ്‌സ് ന്റെയും details കൊണ്ട് വാ.. 
 
   ഞാൻ അത് പറഞ്ഞപ്പോൾ അവൾ അവിടെന്ന് പോയി.

   ഇത്രയും ഇന്റർവ്യൂസ് നടന്നിട്ടും ഞാൻ നിന്നെ തന്നെ സെലക്ട്‌ ചെയ്തത് നീയെനിക്ക് അത്രമേൽ പ്രിയപ്പെട്ടത് ആയത് കൊണ്ടാ. നിന്നോട് കലിപ്പാവുമ്പോഴും നോവുന്നത് എന്റെ മനസ്സാ.. നീ എല്ലാം മറന്നാലും എന്നെകൊണ്ട് ഒന്നും മറക്കാനാവില്ല.
   നിന്റെ ഓർമ നഷ്ടപ്പെട്ടത് അറിയാതെ നീ ജീവിച്ചിരിപ്പുണ്ടെന്നറിയാതെ ഒരു കുടുംബം അവിടെ കണ്ണീരിൽ ജീവിക്കുന്നുണ്ട്.
   Lithiya യുടെ കാര്യം ഓർത്തപ്പോൾ എന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ ഒഴികി.
  
   എന്റെ "NIHALA" യെ കൊന്നവർ തന്നെയാണ് നിന്റെ ഈ അവസ്ഥക്ക് പിന്നിലും. ഞാൻ അന്ന് നടന്ന ആ സംഭവം ഓർത്തു.
•°•°•°•°•°•°
Welcome everyone to Mumbai fashion meet.

  എങ്ങർ മൈക്കിൽ വിളിച്ചു പറഞ്ഞു.

  Then the final contestents are
  "Ahna Lailath "
   "Nihala sherin "
    "Ayisha Lithiya Navaal "

  അവർ മൈക്കിൽ അനൗൺസ് ചെയ്തു. 

   ഞാൻ എന്റേത് perfom ചെയ്ത് audience ന്റെ കൂടെ ഇരുന്നു.

  Next performer "Nihala Sherin " 
  
   എങ്ങർ മൈക്കിൽ വിളിച്ചു. അവൾ വന്നില്ല 

 Nihala sherin please comon to the stage അവർ വീണ്ടും വിളിച്ചു പറഞ്ഞു.

  Nihala sherin is not present. I just welcome third contestent Ayisha Lithiya Navaal.
 
  Lithiya യെയും വന്നില്ല. ഞാൻ അവരെ തിരഞ്ഞു പോയി. അവിടെ എവിടെയും അവർ ഇല്ലായിരുന്നു. അവസാനം ഞാൻ wash റൂമിൽ ചെന്നു നോക്കി. അവിടെ ഉള്ള കാഴ്ച കണ്ട ഞാൻ ആകെ തകർന്നു പോയി.
•°•°•°•°•°
Maam ഇതാ....

  Lithiya യുടെ സംസാരം കേട്ടപ്പോൾ ഞാൻ നെട്ടി ഉണർന്നു. ഞാൻ അവളെ കൈയിൽ നിന്ന് പേപ്പേഴ്സ് വാങ്ങി മുഴുവൻ ഒന്ന് കണ്ണോടിച്ചു. അധികം വയികിക്കാതെ എന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.

  "Ahna യെ പറഞ്ഞു പറ്റിക്കാൻ ആരും നോക്കണ്ട". ഞാൻ മനസ്സിൽ അതും പറഞ്ഞു ചെയറിൽ ചാരി ഇരുന്നു.
____________🌻___________
(Dilkhis)

 കളക്ടർറ്റിൽ നിന്ന് ഞാൻ DGP ഓഫീസിലേക്ക് വിട്ടു.

   May I come in.... ഞാൻ ഡോറിൽ knock ചെയ്തോണ്ട് ചോദിച്ചു.

 Yes come in...

ഞാൻ അകത്തു കയറി sir ന്റെ name ബോർഡിൽ നോക്കി.

 "ALTHAF ZAIN " അതും വായിച്ചു ഞാൻ sir ന്റെ ഓപ്പോസ്റ്റി ഉള്ള ചെയറിൽ ഇരുന്നു.

   എന്തു പറ്റി dilkhis (sir )

ഇന്നിപ്പോ subcollector രെ e mail ലേക്കും അവളുടെ മെസ്സേജ് വന്നു. (ഞാൻ )

  ആരുടെ.....

  LIA.... ഞാൻ അത് പറഞ്ഞപ്പോൾ sir ഒന്ന് നെട്ടി.

  അവൾ ബുദ്ധിമതി തന്നെ ആണെല്ലോ ഓരോ ടൈമിലും ഓരോ ഓഫീസർസ്. Then what is the content.? (Sir)

    Chalange, she chalanges Mumbai police. MLA joseph mathew ന്റെ കൊലപാതകിയെ അവളുടെ മെസ്സേജിലൂടെ ആയിരിക്കും നമ്മൾ അറസ്റ്റ് ചെയ്യുക. അങ്ങനെ അല്ലെങ്കിൽ അത് നമ്മുടെ വിജയം. ആണെങ്കിൽ അത് അവളുടെ വിജയം. Its her chalenge. (ഞാൻ )

   മ്മ്മ്..... കേസ് അന്വേഷണം എങ്ങനെ പോവുന്നു.

  നല്ല പോലെ പോവുന്നു. കൂട്ടിനു ahna maam ഉള്ളത് കൊണ്ട് വളരെ എളുപ്പമാണ്.

  Yaah, ahna she is a bold and talented girl.. അവളെ ഞാൻ ചെറുപ്പം മുതൽ കാണുന്നുണ്ട്.

  അതെങ്ങനെ....

  അവളെ ഉപ്പയും ഉമ്മയും എന്റെ കൂടെ പഠിച്ചതാ..Jamal and raseena. ☺️

   ഓഹോ അപ്പൊ ആ കഥയിലെ raseena യുടെയും ജമാലിന്റെയും മകൾ ആണല്ലേ അവൾ. അങ്ങനാണേൽ haseena and jouhar അവളുടെ മൂത്താപ്പായും മൂത്തമ്മയും ആയിരിക്കില്ലേ... ഇതിനൊക്കെ ഉത്തരം അറിയുന്ന ഒരാളെ ഉള്ളു. എന്റെ ഉപ്പ "Basim ".

  ഏയ്യ് dilkhis (sir,)

ങ്ങാഹ്....

  ഇപ്പോൾ മിസ്സിംഗ്‌ കേസ് കൂടുന്നുണ്ട്. ടോപ് ആയിട്ട് നില്കുന്നത് 3 സാമൂഹിക പ്രതിപകളുടെ മിസ്സിംഗ്‌ ആണ്. Of Dr ikhlas Nasim 3 years, Writter Rahina 6 months, then "ILANILA SOUDATH " 2 weeks. ഇതൊക്കെ പെട്ടെന്നു തെളിയിക്കണം. ഇപ്പോൾ തന്നെ media mumbai പോലീസിനെ കൈയിൽ ഇട്ടു വിളയാടുകയാണ്. Sir പറഞ്ഞു നിർത്തി.

  Sir പേടിക്കണ്ട ഞങ്ങൾ ശക്തമായി അന്വേഷിക്കുന്നുണ്ട്. അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി.

  Ikhlas Mumbai യിൽ വെച്ച് പരിചയപ്പെട്ട എന്റെ ഒരു ഫ്രണ്ട്. അധികം വഴികിക്കാതെ എന്റെ best ഫ്രണ്ട് ആയി. ഓൻ എപ്പോഴും എന്നെ ഇഷ്ടപ്പെടുന്ന ഓന്റെ ഒരു czn nne കുറിച്ച് പറയുമായിരുന്നു. ഞാൻ ഓർത്തു.
____________🌻____________

  What the hell is this...

ഇത് പോലെ ഒരു ഫൈലിൽ ഞാൻ സൈൻ ചെയ്യില്ല. ഞാൻ അലറി.

  Maam ഞാൻ എന്ത് ചെയ്യാൻ ആണ്..

  എന്റെ കലിപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു ഒരു മൂലയിൽ പേടിച്ചു നിൽക്കുന്ന lithiya അത് പറഞ്ഞപ്പോൾ ഞാൻ സ്വയം ഒന്ന് കൂൾ ആവാൻ ശ്രമിച്ചു. 

   എന്തായാലും ഞാൻ ഇതിൽ സൈൻ ചെയ്യില്ല.
  ഞാൻ ആ പേപ്പറിലേക് നോക്കി.

  "Das Construction " . പിന്നേ അവരെ contact നമ്പറും അത് മാത്രം. ഏറ്റവും ലാസ്റ്റ് signature of district collector. ഇത് മാത്രമാണ് അതിൽ ഉള്ളത്. ഞാൻ ഇതിൽ sign ചെയ്‌താൽ എന്ത് വേണമെങ്കിലും അവർക്ക് എഴുതി ചേർക്കം. ഈ അടവ് എന്റെ അടുത്ത് നടക്കില്ല.

  ഞാൻ അതിൽ കൊടുത്ത contact നമ്പറിലേക് call ചെയ്തു.

  Hello.....( ഞാൻ )

 Devadas speaking... മറുതലക്കൽ നിന്ന്.

   Ahna Lailath IAS speaking.

 Ooh maam ആയിരുന്നോ... എന്തായിരുന്നു.(അയാൾ )

   തന്റെ ഈ file ഞാൻ sign ചെയ്യില്ല. Its not a detailed file..

മര്യാതിക്കു sign ചെയ്യുന്നതാണ് നിനക്ക് നല്ലത്.(അയാൾ )

  ഇല്ലെങ്കിലോ.... ഞാൻ ഒരു പുച്ഛത്തോടെ ചോദിച്ചു.

  തന്റെ സ്ഥാനം ഞാൻ തെറുപ്പിക്കും...(അയാൾ )


  അതിന് തന്റെ തന്ത എനിക്ക് ഭിക്ഷ തന്നതല്ല എന്റെ സ്ഥാനം, ഞാൻ പഠിച്ചു നേടിയതാണ്. അത് കൊണ്ട് ഓലപ്പാമ്പ് ഇവിടെ വേണ്ട..

  ഡീ.............


എടീ പോടീ എന്ന് എന്നെ വിളിക്കണ്ട.. ഒരാഴ്ചക്കുള്ളിൽ detailed ആയിട്ടുള്ള ഒരു file എന്റെ ടേബിളിൽ കണ്ടില്ലേൽ "DAS MALL " എന്ന ഒരു സ്ഥാപനം mumbai സിറ്റിയിൽ ഉയരില്ല.. അതിന് സമ്മതിക്കില്ല ഞാൻ...

  അതും പറഞ്ഞു ഞാൻ call കട്ട്‌ ചെയ്തു.
___________🌻____________

Oh shit........

   അയാൾ അതും പറഞ്ഞു mobile വലിച്ചെറിഞ്ഞു.

 എന്തു പറ്റി അച്ഛാ....(അയാളെ മകൻ )

  Das Mall construction file ൽ collector sign ചെയ്യില്ല പോലും. അതിന്റെ മറവിൽ കോടാനുകോടി രൂപയുടെ drug business ആണ് നമ്മൾ പ്ലാൻ ചെയ്തത് അതെല്ലാം അവളുടെ ഒരു sign ഇല്ലേൽ അവതാളത്തിൽ ആവും.

   അയാൾ നിരാശയോടെ പറഞ്ഞു.

  Oh god... ഏതവളാണ് അവൾ. 😤 (മകൻ )

  "Ahna Lailath "

  ആ പേരിലെ Lailath എന്ന പേര് കേട്ടു മകൻ ഒന്ന് പതറി.

  നിനക്കെന്താ പേടിയാണോ... കുറച്ച് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു "Haseena Laila Jouhar " എന്ന chapter 23 വർഷം മുൻപ് നമ്മൾ അൽഫോൻസിന്റെ സഹായത്തോടെ ക്ലോസ് ചെയ്തതാണ്.

   പക്ഷെ അച്ഛാ ഞാൻ ഒരു സ്വപ്നം കണ്ടു. ഹസീനയുടേത് പോലെയുള്ള കണ്ണുകൾ ഉള്ള രണ്ട് പെൺകുട്ടികൾ. എന്റെ ശരീരത്തിൽ same drug inject ചെയ്യുന്നതായിട്ട്... മകൻ ഒരല്പം ഭയത്തോടെ പറഞ്ഞു.

  അത് വെറും സ്വപ്നമാണ്.. Its not true..

   അച്ഛൻ മകനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.

  ടിങ്....
  മകന്റെ ഫോണിൽ ഒരു മെസ്സേജ് വന്നു.

  Wtsp ൽ ഹൃദയത്തിൽ മിന്നൽ തറച്ച പോലുള്ള profile ഫോട്ടോയുള്ള നമ്പറിൽ നിന്നുള്ള മെസ്സേജ് കണ്ട് അയാളുടെ ചെന്നിയിലൂടെ വിയർപ് തുള്ളികൾ ഒലിച്ചിറങ്ങി.

  " you count down starts now. Within 2 months. I want to see the deadbody of jouhar ali "

  അയാൾ ആ മെസ്സേജ് വായിച്ചു.
____________🌻____________
  "Your countdown starts now. within 2 months. I want to see the deadbody of jouhar ali "

 അയാൾ തന്റെ ഫോണിൽ ആ മെസ്സേജ് അയച്ച ശേഷം മുന്പിലെ സ്‌ക്രീനിൽ തെളിഞ്ഞു വന്ന സ്ക്രീനിലേക് നോക്കി.

   "Ahna Lailath ". Dilkhis aktar ന്റെ പെണ്ണ്. അതിലുപരി എന്റെ laila.

  ലൈലാ... ഒ.. ലൈലാ...

  അതും പാടി അവൻ ആ ഫോട്ടോക് നേരെ നടന്നടുത്തു.

  ഇതുവരെ DIL ROWDY എന്ന എനിക്ക് വയങ്ങാത്ത 2 സ്ത്രീകളെ ഉണ്ടായിട്ടുള്ളു.
  ഒന്ന് haseena Lailath ഉം മറ്റേത് ikhliya nasrin ഉം.

  അതിൽ ഹസീനയെ ഞാൻ കൊന്നു. പക്ഷെ ഒരു കൂട്ടർ വിചാരിക്കുന്നത് അവർ inject ചെയ്ത drug കാരണമാണ് അവൾ മരിച്ചതെന്നാ. പാവങ്ങൾ എനിക്കല്ലേ അറിയൂ സത്യം എന്താണെന്ന്.അയാൾ അന്ന് നടന്ന സംഭവം ഓർത്തു..

     തുടരും.........

Written by salva Fathima 🌻

  എല്ലാരും വായിച്ചു അഭിപ്രായം കമന്റ്‌ ചെയ്യുക..


CHAMAK OF LOVE - Part 19

CHAMAK OF LOVE - Part 19

4.3
3115

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:19 _______________________ Written by :✍️salva✨               :salva__sallu  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന