Aksharathalukal

അസുരതാണ്ഡവം-1

(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം)

1989 ഏഴിമല എന്ന ഗ്രാമം

ശക്തിയായി പെയ്തുകൊണ്ടിരുന്ന മഴയെ പോലും ചെറുത്തു കൊണ്ട് ഒരു 40 വയസുകാരൻ തന്റെ വീട് ലക്ഷ്യമാക്കി ഓടുന്നുണ്ടായിരുന്നു.

തന്റെ ചെറിയ വീടിന് മുന്നിൽ അയാൾ ചെന്ന് നിന്നു. മഴയത് ആകെ നനഞു കുതിർന്ന ഒരു വെള്ള കുപ്പായവും മുണ്ടും, ചുരുണ്ട മുടിയിൽ നിന്ന് വെള്ളം ഇറ്റിട്ട് വീഴുനുണ്ടായിരുന്നു.

"ഭാമേ വേഗം വാതിൽ തുറക്ക് വേഗം".

അയാൾ കതകിൽ ശക്തിയായി ഇടിച്ചു. കതക് പതിയെ തുറന്നു.34 വയസ്സിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കതക് തുറന്നു.

"വിഷ്ണുവേട്ട ഇതെന്ത് പറ്റി, മുഖം ഒക്കെ മുറിഞ്ഞിരിക്കുന്നു എന്താ പറ്റിയത് വിഷ്ണുവേട്ട".

അയാളുടെ നെറ്റിയിലെയും, പിരിച്ചു വെച്ച മീശയ്ക്ക് അടിയിലെയും, പുരികത്തിന് മുകളിലെയും പാടുകൾ കണ്ട് അവൾ അമ്പരന്നു കൊണ്ട് ചോദിച്ചു.

"ആ സൂര്യദത്തൻ അവൻ നമ്മുടെ കൂടെ പ്രവർത്തിച്ചവരെ എലാം കൊന്നു,അവന്റെ ആളുകളുടെ കണ്ണ് വെട്ടിച്ച ഞാൻ രക്ഷപെട്ടത്, പക്ഷെ അവർ ഇവിടെ എത്തും അതിന് മൂൻപ് നിങ്ങൾ ഇവിടുന്ന് രക്ഷപ്പെടണം, മോനെ വിളിക്ക്".

അയാൾ ഭാമയെ തള്ളി മാറ്റി അകത്തേക്ക് കയറി. അവിടെ പായയിൽ ഉറങ്ങി കിടക്കുന്ന തന്റെ മകനെ ഒരു നിമിഷം നോക്കി അയാൾ ഒന്ന് വിതുമ്പി എന്നിട്ട് അവന്റെ അടുത്തേക്ക് ചെന്നു.

"രുദ്ര മോനെ വേഗം എഴുന്നേൽക്ക്, നമ്മുക്ക് പോണം, എണീക്ക് മോനെ".

അയാൾ അവനെ കുലുക്കി കുലുക്കി വിളിച്ചു.

"അച്ഛാ ഇതെന്താ മുഖത്തൊക്കെ".

ആ 6 വയസ്സുകാരൻ അയാളോട് പതിഞ്ഞ സ്വരത്തോടെ ചോദിച്ചു.

"അതൊന്നും ഇല്ല മോനെ നമ്മുക്ക് ഇവിടെ നിന്ന് ഇപ്പൊ പോണം, വാ എണീക്ക്".

അയാൾ അവനെ തോളിലേക്ക് ഇട്ടു, ഭാമയുടെ കൈയും പിടിച് അവൻ വീട്ടിൽ നിന്ന് പുറത്തേക്ക് ഓടി.

"കാടിന് അപ്പുറത്തുള്ള റോഡിൽ വാസു ജീപ്പുമായി നിൽക്കുന്നുണ്ട് നിങ്ങളെ അവിടെ എത്തിക്കുന്നത് വരെ എന്റെ ജീവൻ പോവില്ല".

അയാൾ നെഞ്ചിൽ കൈ അമർത്തി കൊണ്ട് പറയുന്നുണ്ടായിരുന്നു.

"അച്ഛാ എന്താ കിതക്കുന്നെ, എങ്ങോട്ടാ പോവുന്നെ നമ്മൾ നമ്മുടെ വീട് വിട്ട്".

അവൻ വെപ്രാളത്തോടെയും സങ്കടത്തോടെയും ചോദിച്ചു.

"വിഷ്ണുവേട്ട നമ്മക്ക് മൂന്നു പേർക്കും പോവാം, വിഷ്ണുവേട്ടൻ ഇലാതെ ഞാൻ മാത്രം".

ഓടുന്നതിനിടയിൽ അവളും കിതച്ചു കൊണ്ട് പറഞ്ഞു.

പെട്ടെന്ന് വിഷ്ണു പിന്നിലൂടെ വരുന്ന ഓരു ജീപ്പിന്റെ ഇരമ്പൽ കേട്ടു.

"ഭാമേ ഇപ്പോൾ ഇതൊന്നും പറയാൻ സമയമില്ല അവർ അടുത്തെത്തി കഴിഞ്ഞു വേഗം വേഗം വാ".

അവൻ അവളുടെ കൈയിൽ ശക്തിയിൽ പിടിച് മുന്നോട്ട് ഓടി.

അവരെ പിന്തുടരുന്ന ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ തന്റെ ഇരകളെ ഒരു വേട്ടപ്പട്ടിയുടെ വീറോടെ നോക്കുന്ന രണ്ട് ചുവന്ന കണ്ണുകൾ, തന്റെ സീറ്റിനടുത്തിരുന്ന ഇരട്ടകുഴൽ തോക്ക് അയാൾ തന്റെ ബാലിഷ്ടമായ കൈ കൊണ്ട് എടുത്തു.

ജീപ്പ് പതിയെ വേഗത കുറച്ചു. അയാൾ ആ ഓപ്പൺ ജീപ്പിൽ എഴുനേറ്റ് നിന്ന് ഓടുന്നവരെ ഉന്നം വെച്ച് തന്റെ തോക്ക് ആ ദിശയിലേക്ക് നീട്ടി.

കാഞ്ചിയിൽ വിരൽ അമർന്നതും കൂടു കൂട്ടിയ പക്ഷികൾ എങ്ങോട്ടേനിലാതെ പറന്നുയർന്നു.

കാലിൽ വെടിയേറ്റ വിഷ്ണു റോഡിൽ വീണു ഒക്കത്തിരുന്ന രുദ്രൻ അവന്റെ അടുത്തും വീണു.

"അച്ഛാ എണീക്ക് വാ പോവാം, ആരാ അച്ഛാ അച്ഛനെ, വാ പോവാം".

അവൻ അയാളുടെ കൈ പിടിച് വലിച്ചു കൊണ്ട് പറഞ്ഞു.

"വിഷ്ണുവേട്ട".

ഒരു നിമിഷം അവളുടെ ശബ്ദം ആ കാട്ടിൽ ഉച്ചത്തിൽ ഉണർന്നു.

"മോനെ നീ അമ്മയെ കൂട്ടി പൊ, അച്ഛനെ നോക്കണ്ട, നാ ഇത് നീ കൈയിൽ വെച്ചോ".

മരണവേദന അനുഭവിച്ചു കൊണ്ട് അയാൾ തന്റെ കഴുത്തിൽ കിടന്ന രുദ്രാക്ഷ മാല അവന്റെ കൈയിലേക്ക് ഏല്പ്പിച്ചു.

"അച്ഛാ വാ പോവാം, വാ".

അവൻ അയാളുടെ കൈയിൽ പിടിവിടാതെ നിന്നു.

"ഇല്ല മോനെ അച്ഛനെ കൊണ്ട് പറ്റില്ല, അച്ഛൻ ഇവിടെ അവസാനിക്കും,പക്ഷെ നീ ingane തോൽക്കാൻ പാടില്ല, എവിടെ ആയാലും കഷ്ടപ്പെടുന്നവർക്ക് വേണ്ടി നീ നിൽക്കണം, ധൈര്യം മാത്രം പോരാ സൈന്യം വേണം, പണം വേണം,അച്ഛൻ തൊറ്റ യുദ്ധം, മറ്റൊരിടത്ത് നീ ജയിക്കണം, മാർഗം അല്ല ലക്ഷ്യം അതായിരിക്കണം, അത് മാത്രമായിരിക്കണം നിന്റെ മനസിൽ".

അയാൾ അവന്റെ കൈയിൽ പിടിച് പറഞ്ഞത് അവന്റെ മനസ്സിൽ ഒരു നിമിഷം അഗ്നിയായി വീണു.

അവൻ പെട്ടെന്ന് എഴുനേറ്റു, തളർന്നിരിക്കുന്ന അമ്മയെ പിടിച് കുലുക്കി.മരവിപ്പിൽ നിന്ന് ഭാമ ഉണർന്നു.

രുദ്രൻ അവിടേക്ക് വന്നു കൊണ്ടിരുന്ന ജീപ്പ് കണ്ടതും, അമ്മയെ കൂട്ടി തിരിഞ്ഞു നോക്കാതെ ഓടി.

വിഷ്ണുവിന്റെ മുഖത്ത് ആ നിമിഷം ഒരു ചിരി നിറഞ്ഞു.

വീണു കിടന്ന വിഷ്ണുവിന്റെ അടുത്ത് ആ ജീപ്പ് വന്നു നിന്നു.

അതിൽ നിന്ന് ഒരു ആജാന ബാഹു ഇറങ്ങി വന്നു. കസവു നിറത്തിലുള്ള ജുബ്ബയും, കസവു കരയുള്ള മുണ്ടും, വെളുത്ത ഓപ്പൺ ഷൂസും, തോളറ്റം നീണ്ടു കിടക്കുന്ന ചുരുണ്ട മുടി,പിരിയൻ മീശ, തടിച്ച പുരികം, കഴുത്തിൽ ഒരു സ്വർണ മാല അതിന്റെ അറ്റത്തു സ്വർണം കൊണ്ട് പണിത ഒരു പുലിനഖവും അതിന് നടുവിലായി ഒരു ചുവന്ന രത്നവും, അയാൾ തന്റെ ചോര കണ്ണുകളിൽ വലാത്ത ഒരു മൃഗിയ ഭാവം വരുത്തി വിഷ്ണുവിനെ നോക്കി.

"വിപ്ലവനായകൻ, ഇവിടത്തെ കുടിയാന്മാരെ എലാം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെട്ടവൻ, അവസാനം എന്റെ കാൽകീഴിയിൽ, നിന്റെ ഭാര്യയും മകനും രക്ഷപെട്ടു അല്ലെ, സാരമില്ല, ഇന്നലെങ്കിൽ നാളെ അവരും എന്റെ കൈയിൽ അകപ്പെടും".

അയാൾ തന്റെ മീശ പിരിച്ചു കൊണ്ട് പറഞ്ഞു.

"ഇല്ല സൂര്യദത്താ, അവരെ നിനക്ക് ഒന്നും ചെയാൻ കഴിയില്ല, ഇന്ന് നിനക്ക് എന്നെ കൊല്ലാൻ കഴിയുമായിരിക്കും, പക്ഷെ എന്റെ മകന്റെ മുന്നിൽ ഒരു ദിവസം നീ കണക്ക് പറയും, ഇനി നീ അതിന് വേണ്ടി കാത്തിരുന്നോ".

മരണത്തിനു മുന്നിലും പതറാതെ അവൻ സൂര്യാദത്തന്റെ മുഖം നോക്കി പറഞ്ഞു.

"എന്നെ കൊല്ലാൻ ആ പീകിരി പയ്യനോ, എന്റെ രണ്ടു വിരലിനില്ല അവൻ, ഇപ്പൊ നീ പൊ, വൈകാതെ നിന്റെ കുടുംബത്തെ ഞാൻ അങ്ങോട്ട് അയക്കാം".

അയാൾ അവന്റെ നെറ്റിയിൽ ആ ഇരട്ട കുഴൽ അമർത്തി കൊണ്ട് പറഞ്ഞു.

"ഇത് കൊണ്ട് ഒന്നും അവസാനിക്കില്ല സൂര്യാദത്താ, ഇത് ആരംഭം ആണ്, നിന്റെ നാശത്തിലേക്കുള്ള ആരംഭം".

അവൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു. അവിടെ മണ്ണിൽ വളർന്ന ചെടികളിൽ അവന്റെ തലയിൽ നിന്ന് തെറിച്ച ചോര തുള്ളികൾ ചിതറി വീണു.

അത് കണ്ട് സൂര്യാദത്തൻ അട്ടഹസിച്ചു.

"തമ്പുരാനെ ഇവന്റെ ഭാര്യയും കുഞ്ഞും".

അയാളുടെ അടുത്ത് നിന്നിരുന്നവൻ ചോദിച്ചു.

"അവരെ ഇവൻ നാടകടത്തിയതല്ലെ, ഇനി തിരിച്ചു വരില്ല, വന്നാൽ അച്ഛന്റെ ചോര വീണ ഇവ മണ്ണിൽ തന്നെ അവന്റെയും അവന്റെ തള്ളയുടെയും ചോര വീഴ്താം".

അയാൾ തന്റെ ഇരട്ട കുഴൽ തോളിൽ വെച്ച് ജീപ്പിലേക്ക് കയറി. ഇതേ സമ്മയം രുദ്രദേവനെയും, ഭാമയെയും കൊണ്ട് വാസുവിന്റെ ജീപ്പ് കേരള ബോർഡർ കടന്നു പോയി.

രുദ്രൻ അച്ഛൻ ഏല്പിച്ച രുദ്രാക്ഷ മാലയിൽ മുറുകെ പിടിച്ചു. അവന്റെ ഉള്ളിൽ അവന്റെ അച്ഛന്റെ വാക്കുകൾ തീകനൽ പോലെ ആഴത്തിൽ പൊള്ളിച്ചു. അവനിലെ ദൈവംശം അതോടെ എരിഞ്ഞു തീർന്നു, അവന്റെ കണ്ണുകളിൽ അസുരഭാവം നിറഞ്ഞു.

"സൈന്യം അധികാരം, പണം, ഇതെലാം എനിക്ക് വേണം, ഇതോന്നും ഇല്ലാത്തത് കൊണ്ടാണ് എന്റെ അച്ഛൻ ഇലാതെ ആയത്, ഇല്ല അച്ഛനെ പോലെ ഞാൻ തോൽക്കില്ല ഏത് വഴിയിലൂടെയും ഞാൻ എലാം സ്വന്തമാക്കും".

പിന്നിട്ട വഴിയിലേക്ക് ആ ജീപ്പിലൂടെ നോക്കിയിരുന്ന രുദ്രന്റെ മനസ്സ് മന്ത്രിച്ചു.

-----------†-----------------†--------------

മംഗലാപുരം(30 വർഷങ്ങൾക്ക് ശേഷം)

ഹോം മിനിസ്റ്റർ  ഗസ്റ്റ്‌ ഹൗസ്

മിനിസ്റ്റർ മോഹൻ ചന്ദ്ര ത്രിപാഠി തന്റെ ഓഫീസ് റൂമിൽ വളരെ ആസ്വസ്തനായി രണ്ടു ഭാഗത്തേക്കും നടന്നു കൊണ്ടിരുന്നു.

കഷണ്ടി കയറിയ തലയിലെ അവശേഷിക്കുന്ന നരവീണ മുടിയിഴകൾ തന്റെ വലത് കൈ കൊണ്ട് തലോടി അയാൾ ഓഫീസ് എൻട്രൺസിലേക്ക് നോക്കി.

ഐ.ജി. റാങ്കിലുള്ള ഉദ്യോഗസ്ഥൻ യൂണിഫോമിൽ അയാൾക്ക് മുന്നിൽ വന്ന് സല്യൂട്ട് ചെയ്തു.

"ഗുഡ് മോർണിംഗ് ഹരി നാരായണൻ, താൻ ഷാർപ്പ് ടൈമിൽ ആണല്ലോ".

ഒരു ചെറിയ ചിരി വരുത്തികൊണ്ട് അയാൾ പറഞ്ഞു.

"സർ ഇത്തിരി ടെൻഷനിൽ ആണല്ലേ".

രണ്ട് പേരും ചെയറിലേക്ക് ഇരിക്കുന്നതിനിടയിൽ ഹരിനാരായണൻ ചോദിച്ചു.

"തനിക്ക് അത് പെട്ടന്ന് മനസിലായി അല്ലെ ഹരി".

മിനിസ്റ്ററുടെ മുഖത്ത് ഒരു ഭാവമാറ്റം വരുന്നത് ഹരി ശ്രദ്ധിച്ചു.

"സർ ന്റെ മുഖത്ത് ചിരി ഉണ്ടെങ്കിലും കണ്ണുകളിൽ ഒരു ടെൻഷൻ എനിക്ക് കാണാം, ഒന്നുമില്ലെങ്കിലും ഒരേ ഹോസ്റ്റൽ റൂമിൽ ഒരുമിച്ച് കഴിഞ്ഞവരല്ലേ നമ്മൾ".

തന്റെ മുന്നിലിരുന്ന ഗ്ലാസ്സിലേക്ക് വെള്ളം പകർന്നു കൊണ്ട് അയാൾ പറഞ്ഞു. ആ ഗ്ലാസ്‌ അയാൾ മിനിസ്റ്ററെ ഏല്പ്പിച്ചു.

"അതേടോ ഹരി ഇന്നലെ ക്യാബിനറ്റ് മീറ്റിംഗ് ആയിരുന്നു,ആരോപണങ്ങളുടെ ഒരു ഗോഷയാത്ര തന്നെ ആയിരുന്നു, ഇവിടെ ക്രൈം സിന്ഡിക്കേറ്റ് വളർന്ന് വന്നതിൽ എനിക്കും പങ്കുണ്ടെന്ന് പറഞ്ഞു, നമ്മുടെ പോലീസ് ഫോഴ്സ് നിഷ്‌ക്രിയർ ആയി നിൽക്കുകയാണെന്".

അയാൾ തന്റെ മുന്നിൽ ഇരുന്ന ഫയലിലേക്ക് കൈകൾ അമർത്തി കൊണ്ട് പറഞ്ഞു.

"അവർ പറഞ്ഞതിലും ഒരു സത്യമില്ലേ സർ, ഒരു പരിധി വരെ അവരുടെ പണം അല്ലെ സാറിന്റെ ഈ സ്ഥാനത്തിന് വഴി ഒരുക്കിയത്".

അയാൾ റി ചെറിയ ചിരിയോടെ പറഞ്ഞു.

"തന്നോട് ആയത് കൊണ്ട് നിഷേധിക്കുന്നില്ല, പക്ഷെ ഇനിയും ഇത് തുടരാൻ അനുവദിച്ചു കൂടാ, എന്റെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് ഇവിടത്തെ പ്രധാന മാഫിയ ഗ്രൂപ്പുകൾ എലാം നിലം പോത്തണം, ഇതെന്റെ നിലനിൽപ്പിന്റെ പ്രശ്നം ആണ്".

അയാൾ വലാത്തൊരു ഭാവത്തോടെ
പറഞ്ഞു.

"ഇന്ന് ഇപ്പൊ ഡിപ്പാർട്മെന്റിൽ അത്രക്ക് ഉശിരുള്ളവർ കുറവാണ് സർ, ഭൂരിഭാഗവും സർ പറഞ്ഞ ഈ ഗ്രൂപ്പുകളുടെ കാശ് വാങ്ങുന്നവർ ആണ്, അവരെ വെച്ച് ഈ പദ്ധതി നടക്കില്ല".

അയാൾ നിരാശയോടെ പറഞ്ഞു.

"അതെ പുറത്ത് നിന്ന് നട്ടലുള്ള ഒരു ഓഫീസറെ കൊണ്ട് വരണം ഭയം എന്താണെന്ന് അറിയാത്ത ഒരാളെ".

മിനിസ്റ്റർ പറഞ്ഞതും ഹരി ചിന്തയിൽ ആണ്ടു.

"സർ ഓഫീസർസ് ഒരുപാട് പേരുണ്ട്, പക്ഷെ നേരിടേണ്ടത് ആരെയാണ് എന്നറിഞ്ഞാൽ അവർ ഈ വഴി വരും എന്ന് തോന്നുന്നില്ല, ബികോസ് അവരെ പറ്റി അറിയുന്നവർ ഒരിക്കലും ഈ സാഹസത്തിന് മുതിരില്ല".

ഹരി ചിന്താകുലനായി പറഞ്ഞു.

"താൻ ഒറ്റയടിക്ക് angane ഒരു മറുപടി പറയാതെ എതെങ്കിലും ഒരു ആൺകുട്ടി കാണില്ലേ,ഏത് ചെല്ലെഞ്ചും ഏറ്റെടുക്കാൻ പറ്റുന്ന ഒരുത്തൻ".

മിനിസ്റ്റർ പറഞ്ഞതും ഐ.ജി. യുടെ കണ്ണുകൾ വിടർന്നു.

"ഉണ്ട്‌ സർ ഒരു ഓഫീസർ ഉണ്ട്‌ ആൺകുട്ടി അല്ല പെൺകുട്ടി, പെൺസിംഹം എന്ന് പറയുന്നതാവും ശെരി, ഗോവയിലെ ജിഹോ അപ്പച്ചേയുടെയും,മുംബൈയിൽ സുൽത്താൻ ഭായ് യുടെയും സാമ്രാജ്യം വേരോടെ പിഴുതെറിഞ്ഞവൾ, തെ റിയൽ ലേഡി ലയൺ".

അയാൾ ആവേശത്തോടെ പറഞ്ഞു.

"ഇൻസിഡന്റ്‌സ് എനിക്ക് ഓർമയുണ്ട് പക്ഷെ ആ പേര് അങ്ങ് വരുന്നില്ല, എന്താടോ ആ പെൺസിംഹത്തിന്റെ പേര്".

മിനിസ്റ്റർ ആകാംശയോടെ ചോദിച്ചു.

"എസ്.പി. അശ്വതി വർമ്മ ഐ.പി. എസ്, ഇപ്പൊ കൊച്ചിൻ ജൂരിസ്‌ഡിക്ഷനിൽ, അവിടത്തെ ഒരു ക്രിമിനലിനെ ഒതുക്കാൻ പോസ്റ്റ്‌ ചെയ്തതാ, അവളുടെ ഒരു രീതി വെച്ച് ഇപ്പൊ മിഷൻ കമ്പ്ലീറ്റ് ആയി കാണും".

അയാൾ ഒരു ചിരിയോടെ പറഞ്ഞു.

"എങ്കിൽ ആ സിംഹക്കൂട്ടിയെ ഉടൻ വിളിക്കണം, പോസ്റ്റിംഗിന്റെ കാര്യങ്ങൾ എലാം ഞാൻ ശെരിയാക്കാം, രണ്ട് ദിവസത്തിനകം ആ ഓഫീസർ ഇവിടെ ചാർജ് എടുക്കണം".

അയാൾ ഒരു ഓർഡർ പോലെ ഹരിയോട് പറഞ്ഞു.

"ഒക്കെ സർ ദി ജോബ് വിൽ ബി ഡൺ".

അയാൾ എഴുനേറ്റ് നിന്ന് സല്യൂട്ട് ചെയ്ത് പുറത്തേക്ക് പോയി.

ഓഫീസ്സ് റൂമിന് പുറത്തെത്തിയ അയാൾ തന്റെ ഫോൺ എടുത്ത് ഡയൽ ചെയ്തു.

"ഹലോ നാസർ, ട്രേസ് അശ്വതി, എത്രയും പെട്ടെന്ന്, ഇട്സ് വെരി അർജന്റ്".

അയാൾ ഫോണിലൂടെ ഉച്ചത്തിൽ പറഞ്ഞു. അയാളുടെ ശബ്ദം ആ ഗസ്റ്റ്‌ ഹൗസ് മുഴുവൻ ഒന്ന് മുഴങ്ങി.

--------------†-----------†------------†---

കൊച്ചി

ഒരു പാതി പണിതീർന്ന കെട്ടിടത്തിന് ഉള്ളിൽ കുറച്ചധികം പേര് മദ്യപാനവും പുകവലിയും ആയി ഇരിക്കുകയായിരുന്നു.

"മാർട്ടിൻ ഭായ് ആ പെണ്ണ് അവൾ ചാർജ് എടുത്ത് 20 ദിവസം കൊണ്ട് നമ്മുടെ പിള്ളേരെ 10 പേരെ തട്ടി, ഇനിയും അവളെ വിട്ടാൽ നമ്മളുടെ എലാം ജീവൻ അഭകടത്തിൽ ആവും".

മെലിഞ്ഞ ഒരുത്തൻ അവന്റെ മുന്നിലെ ചെയറിൽ ഇരുന്ന ഒരു തടിയനോട് പറഞ്ഞു. അയാൾ തന്റെ മൊട്ടത്തല ഒന്ന് തടവി പുച്ഛത്തോടെ അവനെ നോക്കി.

"ഇതിന് മുൻപ് കൊറേ ആണ്പിള്ളേര് ശ്രമിച്ചിട്ടുണ്ട് ഈ മാർട്ടിനെ ഒതുക്കാൻ നടന്നിട്ടില്ല, പിന്നെയാ ഒരു പീറ പെണ്ണ്".

കൈയിൽ ഇരുന്ന ബിയർ ചുമരിലേക്ക് എറിഞ്ഞു പൊട്ടിച്ചു കൊണ്ട് അയാൾ അലറി.

പെട്ടെന്ന് അയാളുടെ ഫോൺ റിങ്ങ് ചെയ്തു.

"ഭായ് ഞാൻ ഇൻസ്‌പെക്ടർ തോമസ് ആണ്, മേഡം അങ്ങോട്ട് പോന്നിട്ടുണ്ട്, നിങ്ങളെ എല്ലാവരെയും എൻകൌണ്ടറിൽ തീർക്കാൻ ഉള്ള ഓർഡർ അവരുടെ കൈയിൽ ഉണ്ട്‌,സൂക്ഷിക്കണം ഭായ്".

അയാൾ ഫോണിലൂടെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"വരട്ടെടാ,നീ ഒരു റീത്ത് വാങ്ങ് നാളെ അവളുടെ ശവം നാട്ടുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുമ്പോ നെഞ്ചത് വെക്കാൻ, ഇന്ന് തീരും അവളുടെ കാക്കി ഇട്ടുള്ള ഷോ".

മാർട്ടിൻ താടി ഒന്ന് തടവി കൊണ്ട് പറഞ്ഞു. എന്നിട്ട് ഫോൺ കട്ട് ചെയ്ത് ബിൽഡിങ്ങിന് വെളിയിൽ നിക്കുന്നവരെ ഉച്ചത്തിൽ വിളിച്ചു.

"ഡാ അശ്വതി വർമ്മ അവൾ വരുന്നുണ്ടെന്ന്, സ്വീകരിക്കാൻ തയാറായി ഇരുന്നോ".

ഉച്ചത്തിൽ പറഞ്ഞതും അവിടെ കൂടി നിന്ന 5 പേരും പുറകിൽ നിന്ന് വടി വാൾ എടുത്ത് അവളെ നേരിടാൻ തയാറായി.

അവർ വളരെ ശ്രദ്ധയോടെ നിൽക്കെ എന്തോ ഒരു ഇരമ്പുന്ന ശബ്ദം അവരുടെ കാതിൽ പതിച്ചു.

ശബ്ദം ഗേറ്റിനു പുറത്തു നിന്നാണ് എന്ന് മനസിലാക്കിയ അവർ ഗേറ്റ് ലക്ഷ്യമാക്കി നടന്നു. അവർ ഗേറ്റിന് മുന്നിൽ എത്തിയതും ഗേറ്റ് ഇടിച്ചു തകർത്തു കൊണ്ട് ഒരു നൈറ്റ്‌ ബ്ലാക്ക് ജീപ്പ് കോമ്പാസ് അകത്തേക്ക് പാഞ്ഞു.

ഗേറ്റിന്റെ കഷ്ണങ്ങൾ ദേഹത്ത് പതിച്ചു മുന്നിൽ നിന്ന നാല് പേര് ദൂരത്തേക്ക് തെറിച്ചു വീണു.

ആ ജീപ്പ് മണൽ പാതയിൽ ഒന്ന് വട്ടം കറങ്ങി. പൊടി പറന്നത് കൊണ്ട് വീണു കിടന്ന നാല് പേരും കണ്ണുകൾ ഇറുക്കി അടച്ചു തുറന്നു.

ആ ജീപ്പിന്റെ ഡ്രൈവർ സൈഡ് ഡോർ പോലീസ് ബൂട്സിട്ട കാൽ ചവിട്ടി തുറന്നു. ജീപ്പ് വട്ടം കറങ്ങുന്നതിന് ഇടയിൽ ഡ്രൈവർ സീറ്റിൽ നിന്ന് പോലീസ് യൂണിഫോം ധരിച്ച ഒരു സ്ത്രീ രൂപം പുറത്തേക്ക് ഇറങ്ങി. അവർ മുന്നോട്ട് നടന്നു, ഒരു വട്ടം കൂടി കറങ്ങി ആ ജീപ്പ് നിന്നു.

5.45 അടി ഉയരം, മെയ്‌വഴക്കം ഉള്ള ശരീരം, കാപ്പിക്കണ്ണുകളിൽ വല്ലാത്ത ഒരു അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു.

ആ രൂപം കണ്ടതും വീണു കിടന്ന നാല് പേര് ചാടി എഴുനേറ്റു. കൈയിലെ വാളിൽ പിടി മുറുകി കൂട്ടത്തിലെ നേതാവ് അവൾക്ക് അടുത്തേക്ക് ഓടി.

2 അടി ദൂരത് എത്തിയതും അവന്റെ നെറ്റി തുളച്ചു ഒരു ബുള്ളെറ്റ് പാഞ്ഞു പോയി.

"ഒരു ഫിസ്റ്റ് ഫൈറ്റിനുള്ള ടൈം ഇല്ല, സൊ കാര്യങ്ങൾ പെട്ടെന്ന് തീർക്കാം".

കൈയിൽ ഇരുന്ന ഗണിലെ പുക ഊതി കൊണ്ട് അശ്വതി പറഞ്ഞു.

ഇത് കണ്ട് മറ്റു മൂന്നു പേര് തിരിഞ്ഞു ഓടിയതും അവൾ അവർക്ക് പിറകെ ഓടി, ആദ്യം ഓടിയവന്റെ നെഞ്ചിൽ അടുത്ത ബുള്ളെറ്റ് ചെന്ന് പതിച്ചു. രണ്ടാമത്തവൻ ഓടുന്നതിനിടയിൽ തെന്നി വീണു.

"റസ്റ്റ്‌ ഇൻ പീസ് ബേബി".

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ ട്രിഗ്ഗറിൽ വിരൽ അമർത്തി.

അവന്റെ തല ചോറ് ചിതറി തെറിച്ചു.

ഒരു മരത്തിനിടയിൽ മൂന്നാമൻ ഒലിച്ചിരുന്നു.

"കർത്താവെ കാക്കണേ".

അവൻ കുരിശ് പിടിച് മുത്തം വെച്ച് കൊണ്ട് പറഞ്ഞു.

"നിനക്ക് കർത്താവിനെ വലിയ വിശ്വാസം ആണല്ലേ".

ആ ശബ്ദം കേട്ട അവൻ ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി.

അശ്വതിയെ കണ്ടതും അവൻ വിറച്ചു.

"വിശ്വാസം. ആണോ അല്ലയോ".

അവൾ അവന്റെ മുഖത്തേക്ക് തീക്ഷണതയോടെ നോക്കി കൊണ്ട് ചോദിച്ചു.

"അ.. അതെ".

ആ മറുപടി കേട്ടതും അവൾ ഒന്ന് ചിരിച്ചു.

"ഗോ ആൻഡ് മീറ്റ് ഹിം".

അവൾ പറഞ്ഞു തീർന്നതും അവന്റെ നെഞ്ചിൽ രണ്ട് ബുള്ളറ്റ് തറച്ചു.

അവൾ പതിയെ ബിൽഡിങ് പടികൾ കയറി രണ്ടാമത്തെ നിലയിൽ എത്തി.

മാർട്ടിൻ അവിടെ ഇല്ലായിരുന്നു.

പെട്ടെന്ന് അവൾക്ക് നേരെ ഒരു വാൾ പിടിച്ച കൈ വന്നു.

അവൾ. പിന്നിലേക്ക് മാറി ആ കൈ പിടിച് കറക്കി. വെട്ടാൻ വന്നവന്റെ നെറ്റിയിൽ അടുത്ത വെടി പൊട്ടിച്ചു.

കൂട്ടത്തിൽ ഉള്ളവർ എലാം അവസാനിച്ചിരുന്നു.അവളുടെ കണ്ണുകൾ മാർട്ടിനെ തെടി.

ഇതേ സമയം അവൻ ബിൽഡിങ്ങിന്റെ മറ്റൊരു ഭാഗത്ത്‌ കിതാചോടുകയായിരുന്നു.

കുറച്ച് ദൂരം എത്തിയതും അവന്റെ മുഖത്തേക്ക് ശക്തിയായി ഒരു കാറ്റ് വീശി.

സ്കെറ്റ് ചെയ്ത് കൊണ്ട് അശ്വതി അവന്റെ മുന്നിൽ നിന്നു.

ഒരു നിമിഷം അവൻ പകച്ചു നിന്നു.

"ഹായ് ചെല്ലം ഒന്നെ പാകൃതക്ക് താനെ നാൻ ആസയാ വന്തേ".

അവൾ തന്റെ ഗൺ അവന് നേരെ പോയിന്റ് ചെയ്ത് കൊണ്ട് ഒന്ന് കണ്ണിറുക്കി.

"മേഡം പ്ലീസ്‌ എന്നെ കൊല്ലരുത് പ്ലീസ്‌ എന്ത് വേണേലും ചെയാം".

അവൻ അവൾക്ക് മുന്നിൽ മുട്ടു കുത്തി.

"എന്താ മാർട്ടിൻ നിന്നെ പറ്റി ഇങ്ങനെ ഒന്നും അല്ല ഞാൻ കരുതിയത്, ചെ ഒരു തോക്ക് കണ്ടപ്പോഴേക്കും നീ പേടിച്ചു വിറച്ചു, ടൂ ബാഡ്".

അവൾ ഗൺ താടിയിൽ വെച്ച് തടവി കൊണ്ട് പറഞ്ഞു.

"മേഡം പ്ലീസ്‌ എന്നെ കൊല്ലരുത് ഞാൻ സറണ്ടർ ആയിക്കോളാം".

അവൻ അവൾക്ക് മുന്നിൽ കൈ കൂപ്പി.

"സോറി മാർട്ടിൻ,അറസ്റ്റ്, ജയിൽ ഇതൊന്നും എന്റെ രീതിയിൽ ഇല്ല, ഓൺളി ജഡ്ജ്മെന്റ്".

അടുത്ത നിമിഷം രണ്ട് ബുള്ളേറ്റുകൾ അവന്റെ നെറ്റി തുളച്ചു പോയി.

ജീവനറ്റ അവന്റെ ശരീരം കെട്ടിടത്തിൽ നിന്ന് നിലത്തേക്ക് പതിച്ചു.

"മിഷൻ കംപ്ലീറ്റഡ്".

അവൾ തന്റെ തോക്ക് എളിയിൽ തിരുകി കൊണ്ട് പറഞ്ഞു.

അവളുടെ ഫോൺ പെട്ടെന്ന് റിങ് ചെയ്തു.

"ഹലോ സർ മാർട്ടിൻ ഈസ്‌ ഫിനിഷ്ഡ്".

അവൾ ആവേശത്തോടെ പറഞ്ഞു.

"ഗുഡ് മൈ ലേഡി ലയൺ, കം ടു മൈ ഓഫീസ് ദേർ ഈസ്‌ എ സീരിയസ് മാറ്റർ".

ഫോണിലൂടെ ഗാവീര്യം ഉള്ള ഒരു ശബ്ദം അവളുടെ കാതിൽ പതിച്ചു.

"ഒക്കെ സർ ഐ വിൽ റീച് ദേർ ഇൻ മിനിറ്റ്സ്".

അവൾ അത് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

"ഐ തിങ്ക് ഇട്സ് ടൈം ഫോർ നെക്സ്റ്റ് മിഷൻ".

അവൾ പോക്കറ്റിൽ നിന്ന് ഒരു റായ് ബൻ ഗ്ലാസ്‌ എടുത്ത് വെച്ച് ഒരു ചിരി തൂകി കൊണ്ട് നടന്നു.

അവളുടെ ജീപ്പ് കോമ്പാസ് മേലുദ്യോഗസ്ഥന്റെ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി.

തുടരും..

(ഈ പ്ലേഫോമിൽ ഞാൻ ആദ്യമായാണ് ഒരു കഥ പോസ്റ്റ്‌ ചെയുന്നത്, ഇത് എന്റെ പുതിയ കഥയാണ് എല്ലാവരും വായിച്ചു അഭിപ്രായം പറയും എന്ന് വിശ്വസിക്കുന്നു, സപ്പോർട്ടും പ്രതീക്ഷിക്കുന്നു).

സ്നേഹത്തോടെ ബിജേഷ് എഴുതുകാരൻ ✍️✍️