Aksharathalukal

പ്രണയവർണ്ണങ്ങൾ - 5

കൃതി ഒരു ഭയത്തോടെയാണ് സ്റ്റയർ കയറി മുകളിൽ എത്തിയത്. അവൾ കുറച്ച് നേരം പേടിയോടെ എബിയുടെ മുറിക്ക് മുന്നിൽ തന്നെ നിന്നു.
 
ശേഷം പതിയെ വാതിൽ തുറന്ന് അകത്ത് കയറി.എബിയെ മുറിയിൽ ഒന്നും കാണാനില്ല. അവൾ ഒരു ആശ്വാസത്തോടെ ഡോർ അടച്ച് തിരിഞ്ഞതും എബി ബാത്ത് റൂമിൽ നിന്നു ഇറങ്ങി വന്നതും ഒരുമിച്ചായിരുന്നു.
 
 
കൃതിയെ കണ്ടതും എബിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
 
 
"ഡീ " അവൻ അലറി കൊണ്ട് അവൾക്കരികിലേക്ക് നടന്നു.
 
 
" ആരോട് ചോദിച്ചിട്ടാടീ നീ ഈ ഡ്രസ്സ് എടുത്തത് " എബി അവൾക്ക് നേരെ കൈ ചൂണ്ടി കൊണ്ട് ചോദിച്ചു.
 
 
" അത് ...അത് പിന്നെ അമ്മ തന്നപ്പോ ഞാൻ " അവൾ പേടിയോടെ പറഞ്ഞൊപ്പിച്ചു.
 
 
"ആരാടി നിൻ്റെ അമ്മ. ഇവിടെ ഒരു അമ്മയെ ഉള്ളു. അത് എൻ്റെയും, ആദിയുടെയും മാത്രം അമ്മയാണ്.അല്ലാതെ നിന്നെ പോലെ വലിഞ്ഞ് കയറി വന്നവർക്ക് അങ്ങനെ വിളിക്കാൻ ഒരു അവകാശവും ഇല്ല."
 
 
" അത് ഞാൻ... അമ്മ അങ്ങനെ" അവൾക്ക് എന്തൊക്കെയോ പറയണം എന്ന് ഉണ്ട് പക്ഷേ വാക്കുകൾ പുറത്തേക്ക് വരുന്നില്ല.
 
 
'' ഛി നിർത്തടി. ഇനി നീ എങ്ങാനും ഈ ഡ്രസ്സുകളിൽ തൊട്ടു പോയാൽ എൻ്റെ തനി സ്വഭാവം നീ അറിയും" അവൻ അത്രയും പറഞ്ഞ് ഷെൽഫിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് ഇട്ടു.
 
 
ശേഷം മുറിക്ക് പുറത്തേക്ക് പോയതും കൃതിയുടെ കണ്ണുകൾ നിറഞ്ഞെഴുകി.
 
 
 
അവൾ വേഗം ആ സാരി മാറ്റി. തൻ്റെ ബാഗിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് ഇട്ടു. ശേഷം ഒരു പേടിയോടെ താഴേക്ക് ചെന്നു.
 
 
താഴേ എവിടെ എങ്കിലും എബി ഉണ്ടോ എന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു. അവൻ മുറ്റത്ത് ഗാർഡൻ എരിയയിൽ ആരോടോ ഫോണിൽ സംസാരിക്കുകയാണ്.
 
 
 
അവൾ ആശ്വാസത്തോടെ ഡെനിങ്ങ് റൂമിലേക്ക് നടന്നു.
 
 
അവിടെ അച്ഛനും, അമ്മയും, ആദിയും പിന്നെ അവൾക്ക് പരിചയം ഇല്ലാത്ത ഒരു പെൺകുട്ടിയും ഇരിക്കുന്നുണ്ട്.
 
 
അവൾ ചെറിയ ഒരു മടിയോടെ അവരുടെ അരികിലേക്ക് നടന്നു.
 
 
" എട്ടത്തി എന്താ അവിടെ നിൽക്കുന്നേ ഇവിടെ വന്ന് ഇരിക്ക് " ആദി അവനരികിലെ ചെയർ വലിച്ചിട്ടു കൊണ്ട് പറഞ്ഞു.
 
 
കൃതി ഒരു പുഞ്ചിരിയോടെ അവൻ്റെ അരികിൽ വന്ന് ഇരുന്നു.
 
 
" എട്ടത്തി ഇത് മയൂരി .അപ്പുറത്തെ വീട്ടിലെ ഒരു തല തെറിച്ച ദരിദ്രവാസി അല്ല അയൽവാസിയാ"ആദി കൃതിയോടായി പറഞ്ഞു.
 
 
"ഡാ ആദി പൊട്ടാ നീ വായ അടച്ച് വച്ചോ. അല്ലെങ്കിൽ എൻ്റെ കയ്യിൽ നിന്നും നീ വേടിക്കും" ആദിയെ നോക്കി പറഞ്ഞ് കൊണ്ട് മയൂരി കൃതിയുടെ അരികിൽ വന്ന് ഇരുന്നു.
 
 
''ചേച്ചിടെ പേര് എന്താ "
 
 
"സംസ്"
 
 
''സംസ്കൃതി എന്ന് അല്ലേ " കൃതി പറയുന്നതിനു മുൻപ് തന്നെ മയൂരി പറഞ്ഞു.
 
 
 
കൃതി ഒരു പുഞ്ചിരിയോടെ തലയാട്ടി.
 
 
" ഞാൻ മയൂരി. ദാ അപ്പുറത്താണ് എൻ്റെ വീട്. പക്ഷേ ഇതും എൻ്റെ വീടാണ് ട്ടോ "
 
 
" ഉം അതെ അതെ .വലിഞ്ഞ് കയറി വരുന്നതാണ് ഇവളുടെ ഹോബി "ആദി കളിയാക്കി കൊണ്ട് പറഞ്ഞു.
 
 
" ചേച്ചി വാ .നമ്മുക്ക് ഹാളിൽ പോയി ഇരിക്കാം. ഇനിയും ഇവിടെ ഇരുന്നാൽ ഒരു കൊല നടക്കും" മയൂരി കൃതിയുടെ കൈ പിടിച്ച് ഹാളിലേക്ക് നടന്നു.
 
 
" ഇത് എന്താ " മയൂരിയുടെ കൈയ്യിലേക്ക് നോക്കി കൊണ്ട് കൃതി ചോദിച്ചു.
 
 
" ഇത് മൈലാഞ്ചി. ഞാൻ ഒരു ഡാൻസ് ട്രൂപ്പിൽ ഉണ്ട്. ഈ മാരേജ് ഫങ്ങ്ഷന് ഒക്കെ പ്രോഗ്രം ഉണ്ട് .അതിന് പോവും.
 
 
നാളെ ഒരു പ്രോഗ്രാം ഉണ്ട് .അതും മുസ്ലീം മാരേജ് ആണ്. അപ്പോ ഡാൻസിന് മെഹന്തി ഇടാൻ വന്നതാ "
 
 
" അതിന് അമ്മ നന്നായി മെഹന്തി ഇടുമോ " കൃതി സംശയത്തോടെ ചോദിച്ചു.
 
 
" എയ് ആദി ഇടും. മെഹത്തി"
 
 
''ഇവൾ പിശുക്കിയാ എട്ടത്തി. പുറത്ത് പോയി മെഹന്തി ഇടുമ്പോൾ കാഷ് കൊടുക്കണം. ഞാൻ ആവുമ്പോ ഫ്രീ ആയി ഓസിക്ക് ഇടാം ലോ" ആദി അവരുടെ അരികിൽ വന്ന് ഇരുന്നു കൊണ്ട് പറഞ്ഞു.
 
 
"അല്ല ചേച്ചി. ഇവൻ കള്ളം പറയാ. ഇവന് മെഹന്തിടെ പേരിൽ എൻ്റെ കയ്യിൽ നിന്നും കമ്മീഷൻ വാങ്ങിക്കും. നൂറ് രൂപ"
 
 
"ഓഹ് ഒരു നൂറ് രൂപ."ആദി പുഛത്തോടെ പറഞ്ഞു.
 
 
" മയൂരി ഡാൻസ് പഠിച്ചിട്ടുണ്ടോ " ഇനിയും സംസാരം തുടർന്നാൽ അവിടെ ഒരു അടി നടക്കും എന്ന് അറിയാവുന്നത് കൊണ്ട് കൃതി വിഷയം മാറ്റാനായി ചോദിച്ചു.
 
 
" ഉം പഠിച്ചിട്ടുണ്ട് " അവൾ പുഞ്ചിരിയോടെ പറഞ്ഞു.
 
 
"ക്ലാസ്സിക്കൽ ആണോ" കൃതി ചോദിച്ചു.
 
 
"അതെ ചേച്ചി 3 വർഷം. പിന്നെ നിർത്തി "
 
 
" ചേച്ചി പഠിച്ചിട്ടുണ്ടോ "
 
 
" ഉം ഉണ്ട്"
 
 
"എത്ര വർഷം "
 
 
 
"13 വർഷം.കലാമണ്ഡലത്തിൽ ആയിരുന്നു." ഹാളിലേക്ക് കയറി വന്ന എബി കൃതി പറയുന്നത് കേട്ടാണ് ഉള്ളിലേക്ക് വന്നത്. അവൻ ഒരു നിമിഷം ഞെട്ടി എങ്കിലും കൃതിയെ നോക്കി ഒന്ന് പുഛിച്ച് മുകളിലേക്ക് പോയി.
 
 
"കലാ മണ്ഡലത്തിലോ " മയൂരി അത്ഭുതത്തോടെ ചോദിച്ചു.
 
 
" ഉം അതെ "
 
 
"മായു നിനക്ക് മെഹന്തി ഇടണോ. എനിക്ക് വേറെ പണികൾ ഉണ്ട്". ആദി മയൂരിയോട് പറഞ്ഞു.
 
 
'' ഉം വേണം.ദാ ഈ ഡിസൈൻ മതി" ഫോണിലെ പിക്ക് കാണിച്ച് കൊണ്ട് മയൂരി പറഞ്ഞു.
 
 
"അയ്യേ ഇതൊന്നും വേണ്ട. എൻ്റെ അടുത്ത് വേറേ അടിപൊളി ഡിസൈൻ ഉണ്ട് അത് മതി"
 
 
" അത് വേണ്ട. കഴിഞ്ഞ തവണ നീ ഇങ്ങനെ പറഞ്ഞ് മെഹന്തി ആകെ കുളമാക്കി. അതോണ്ട് ഈ പിക്കിലെ ഡിസൈൻ മതി.
 
 
" പറ്റില്ല. എന്നാൽ നീ വേറെ ആരോടെങ്കിലും മെഹന്തി ഇട്ട് തരാൻ പറ" ആദി ദേഷ്യത്തോടെ തിരിച്ച് നടന്നു.
 
 
" ഇത് നോക്ക് ചേച്ചി. അവനോട് ഒന്ന് പറ ഇട്ട് തരാൻ പ്ലീസ്"
 
 
"ആദി  ആ കുട്ടി പാവം ട്ടേ. ഒന്ന് ഇട്ട് കൊടുക്കടാ " കൃതി അവനോടായി വിളിച്ചു പറഞ്ഞു.
 
 
 
" ഉം ശരി .പക്ഷേ എൻ്റെ മനസിലുള്ള ഡിസൈനെ ഞാൻ ഇടു. " അവൻ വാശിയോടെ പറഞ്ഞു.
 
 
" അത് പറ്റില്ല." മയൂരി പറഞ്ഞു.
 
 
" എന്നാ നീ അവിടെ തന്നെ ഇരുന്നോ. ഞാൻ ഇടില്ല" ആദിയും വിട്ടു കൊടുത്തില്ല.
 
 
" എന്നാ ഒരു കാര്യം ചെയ്യാം നീ ആദ്യം ആ ഡിസൈൻ ചേച്ചിടെ കയ്യിൽ ഇടൂ. എന്നിട്ട് നോക്കാം നല്ലതാണോ എന്ന് " മയൂരി പറഞ്ഞു.
 
 
" ആ ശരി" ആദി കൃതിയുടെ അരികിൽ വന്ന് ഇരുന്നു.
 
 
 
"നിങ്ങൾ രണ്ടും കൂടെ എന്നേ പരീക്ഷണ വസ്തു ആക്കുകയാണ് ലേ"
 
 
"അല്ല എട്ടത്തി. എൻ്റെ കഴിവ് ഇവൾക്ക് തെളിയിച്ച് കൊടുത്തിട്ട് തന്നെ കാര്യം " ആദി കൃതിയുടെ കൈയ്യിൽ മെഹന്തി ഇടാൻ തുടങ്ങി.
 
 
**
 
"അമ്മേ ഞാൻ പുറത്ത് പോയിട്ട് വരാം " ജീപ്പിൻ്റെ കീ എടുത്ത് കൊണ്ട് എബി പുറത്തേക്ക് നടന്നു.
 
 
 
" എബി നീ എങ്ങോട്ടാ " അമ്മ പിന്നിൽ നിന്ന് ചോദിച്ചു.
 
 
" ഞാൻ വെറുതെ ഒന്ന് പുറത്ത് പോവാൻ. വേഗം വരാം അമ്മേ " എബി പറഞ്ഞു.
 
 
'' വേണ്ട നീ എങ്ങോട്ടും പോവുന്നില്ല. കയറി പോ അകത്തേക്ക്. രാത്രി അല്ലേ നിൻ്റെ ഒരു കറങ്ങാൻ പോക്ക് " അമ്മ ശാസനയോടെ പറഞ്ഞു.
 
 
 
"അമ്മ പ്ലീസ്. ഞാൻ വേഗം പോയി വരാം"
 
 
" പറ്റില്ല എബി.അകത്ത് പോ" അത് കേട്ടതും അവൻ ദേഷ്യത്തോടെ കീ താഴേക്ക് എറിഞ്ഞ് കൊണ്ട് റൂമിലേക്ക് പോയി.
 
 
അത് കണ്ട് കൃതി അറിയാതെ ഒന്നു ചിരിച്ചു. എബി അവളെ നോക്കി പേടിപ്പിച്ച് റൂമിലേക്ക് നടന്നു.
 
 
"എന്താലേ ഒരു പോലീസ് കാരൻ പോവുന്ന പോക്ക് നോക്ക്."ആദി അവൻ പോവുന്ന വഴി നോക്കി പതുക്കെ പറഞ്ഞു.
 
 
" എബി ചേട്ടായിക്ക് അമ്മയെ അത്രയും ഇഷ്ടം ആണ് .അതാ ട്ടോ ചേച്ചി" മയൂരി കൃതിയെ നോക്കി പറഞ്ഞു.
 
 
 
കുറച്ച് കഴിഞ്ഞതും ആദി കൃതിയുടെ രണ്ട് കയ്യിലും മെഹന്തി ഇട്ടിരുന്നു.
 
 
"ആ ഇത് കുഴപ്പം ഇല്ല .ഈ ഡിസൈൻ മതി" മയൂരി കുറച്ച് പുഛത്തോടെ പറഞ്ഞു.
 
 
" കുഴപ്പം ഇല്ല എന്ന് അല്ല .നല്ല രസം ഉണ്ട്" കൃതി ആദിയെ സപ്പോർട്ട് ചെയ്യ്ത് കൊണ്ട് പറഞ്ഞു.
 
 
 
"അങ്ങനെ പറഞ്ഞ് കൊടുക്ക് എൻ്റെ എട്ടത്തി"
 
 
" മക്കളെ വാ ഭക്ഷണം കഴിക്കാം " അമ്മ ഡെയ്നിങ്ങ് റൂമിൽ നിന്നും വിളിച്ചു പറഞ്ഞു.
 
 
"ഹായ് ഫുഡ് റെഡിയായി വാ കഴിക്കാം"ആദി ഡെയ്നിങ്ങ് റൂമിലേക്ക് ഓടി
 
 
"ഡാ ആദി എനിക്ക് ഇട്ട് തന്നിട്ട് പോടാ " മയൂരി അലറി.
 
 
"ഫസ്റ്റ് ഫുഡ്. അതു കഴിഞ്ഞ് മെഹന്തി " അവൻ കൈ കഴുകി കൊണ്ട് പറഞ്ഞു.
 
 
" ഉം. ശരി. വാ ചേച്ചി നമ്മുക്ക് കഴിക്കാം"
 
 
"No ....."ആദി അലറി കൊണ്ട് വാഷ് ബേസിനടുത്തേക്ക് ഓടി .
 
 
" ചേച്ചി എന്താ ഈ ചെയ്യുന്നേ. ഞാൻ ഇത്രേ നേരം കഷ്ടപ്പെട്ട് ഇട്ട മെഹന്തി ചേച്ചി ഒറ്റടിക്ക് കഴുകി കളയുകയാണോ "
 
 
***
 
 
എബി ബാൽക്കണിയിലെ ചെയറിൽ ഇരുന്ന് ആകാശത്തിലേക്ക് നോക്കുകയാണ്. ഹെഡ്സെറ്റിൽ പാട്ട് വച്ചിട്ടുണ്ട്.
 
 
" എബി ചേട്ടായി " മയൂരി വന്ന് വിളിച്ചതും എബി ചെയറിൽ നിന്നും എണീറ്റു.
 
 
 
"എന്താ മായൂ"
 
 
"ചേട്ടായി ഫുഡ് കഴിക്കാൻ വായേ "
 
 
"ഉം .ദാ വരുന്നു." അത് കേട്ടതും മയൂരി തിരികെ നടന്നു.
 
 
''ചേട്ടായി "അവൾ എന്തോ ഓർത്ത പോലെ തിരിഞ്ഞ് നിന്ന് വിളിച്ചു.
 
 
"എന്താ മോളേ "
 
 
"ചേട്ടായിയും കൃതി ചേച്ചിയും കാണാൻ നല്ല മാച്ച് ആണ്. ശരിക്കും made for each other ആണ് ".
 
 
മനസിലെ വെറുപ്പ് മറച്ച് വച്ച് കൊണ്ട് എബി അവളെ നോക്കി പുഞ്ചിരിച്ചു.
 
 
 
മയൂരി താഴേക്ക് പോയതും എബി വാഷ് റൂമിൽ പോയി ഫ്രഷ് ആയി താഴേക്ക് വന്നു.
 
 
താഴേക്ക് എത്തിയ എബി കൃതിക്ക് ഭക്ഷണം വാരി കൊടുക്കുന്ന അമ്മയെ ആണ് കണ്ടത്.
 
 
 
അവൻ ദേഷ്യത്തോടെ രണ്ടടി മുന്നോട്ട് നടന്നതും അപ്പുറത്ത് ഇരിക്കുന്ന മയൂരിയെ കണ്ട് അവൻ തൻ്റെ ദേഷ്യം നിയന്ത്രിച്ചു.
 
 
 
ശേഷം കൈ കഴുകി ഭക്ഷണം കഴിക്കാനിരുന്നു. മയൂരി എബിക്ക് ഭക്ഷണം വിളമ്പി കൊടുത്തു.
 
 
 
ഭക്ഷണം കഴിക്കുന്നതിനിടയിൽ എബി ദേഷ്യത്തോടെ കൃതിയെ നോക്കിയിരുന്നു. പക്ഷേ അതൊന്നും അവൾ അറിഞ്ഞിരുന്നില്ല.
 
 
 
വർഷങ്ങൾക്ക് ശേഷം ഒരു അമ്മയുടെ സ്നേഹം കിട്ടിയ സന്തോഷത്തിൽ ആയിരുന്നു കൃതി.
 
 
 
എന്നാൽ എബിയുടെ മുഖത്തെ ദേഷ്യം ആദി ശരിക്കും കണ്ടിരുന്നു.
 
 
" എട്ടത്തി ,എൻ്റെ എട്ടൻ ഉണ്ടല്ലോ. ആൾ അമ്മയുടെ കാര്യത്തിൽ കുറച്ച് സെൽഫിഷ് ആണ് എന്നോട് പോലും കുറച്ച് സ്നേഹ കൂടുതൽ കാണിക്കുന്നത് എട്ടന് ഇഷ്ടം അല്ല. അപ്പോ എട്ടത്തിടെ കാര്യം പറയണ്ട ആവശ്യം ഇല്ലാലോ.കുറച്ച് സൂക്ഷിക്കുന്നത് നല്ലതാ" കൃതിയെ ആദി ഉപദേശിച്ചു.
 
 
 
കൃതി ഇടം കണ്ണിട്ട് എബിയെ ഒന്ന് നോക്കി. ഭക്ഷണം കഴിക്കുന്ന എബി തന്നെ ദേഷ്യത്തോടെ നോക്കി ഇരിക്കുന്നത് കണ്ട് അവൾ പേടിച്ചു.
 
 
പെട്ടെന്ന് ഭക്ഷണം അവളുടെ തലയിൽ കയറി ചുമക്കാൻ തുടങ്ങി.
 
 
"മോളേ എന്ത് പറ്റി " അമ്മ ആധിയോടെ ചോദിച്ച് ഗ്ലസ്സിൽ വെള്ളം എടുത്ത് കൃതിയെ കുടിപ്പിച്ചു.
 
 
അതു കൂടെ കണ്ടതും എബിയുടെ സർവ്വ നിയന്ത്രണവും വിട്ടു.
 
 
"കൃതി '' എബി ഉറക്കെ വിളിച്ചു. പെട്ടെന്ന് എല്ലാവരും അവനെ തന്നെ നോക്കി
 
 
 
 
 
(തുടരും)
 
 
 
★APARNA ARAVIND★
 

പ്രണയവർണ്ണങ്ങൾ - 6

പ്രണയവർണ്ണങ്ങൾ - 6

4.5
10471

"കൃതി '' എബി ഉറക്കെ വിളിച്ചു. പെട്ടെന്ന് എല്ലാവരും അവനെ തന്നെ നോക്കി.   " നീ പോയി കൈകഴുക് .എന്നിട്ട് സ്വയം ഭക്ഷണം കഴിക്ക്." എബി മയൂരി ഉള്ളതു കൊണ്ട് കുറച്ച് മയത്തിൽ ആണ്  അത് പറഞ്ഞത്.   അത് കേട്ടതും കൃതി ചെയറിൽ നിന്നും എഴുന്നേറ്റു.     ''എട്ടൻ അങ്ങനെ ഒക്കെ പറയും. എട്ടത്തി അവിടെ ഇരുന്നേ " ആദി കൃതിയെ ചെയറിലേക്ക് ഇരുത്തി കൊണ്ട് പറഞ്ഞു.     ''എൻ്റെ ഭാര്യയുടെ കാര്യം ഞാൻ ആണ് തിരുമാനിക്കുന്നത്. കൃതി നിന്നോട് പോയി കൈ കഴുകാൻ അല്ലേ പറഞ്ഞത് ".     അത് കേട്ടതും അവൾ നേരെ പോയി കൈ കഴുകി തിരികെ വന്നിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.     കൃത