Aksharathalukal

CHAMAK OF LOVE - Part 20

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:20
_______________________

Written by :✍️salva🌻✨
              :salva__sallus 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salva എന്ന njan😌
____________🌻_____________
  
അതിൽ തെളിഞ്ഞു വന്ന ആളെ കണ്ട് ഞാൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു പോയി.

ഞാൻ വിശ്വസിക്കാനാവാതെ ഒന്ന് കൂടി നോക്കി....

 അത് തന്നെയാണെന്ന് മനസ്സിലായതും ഞാൻ അക്തറിനെ വിളിച്ചു.

  ഇന്നിപ്പോ തന്നെ ഒരു അറസ്റ്റ് വാറന്റ് തയാറാകണം.. MLA യുടെ കൊലപാതകത്തിന് പിന്നിലുള്ള പ്രതിയെ നമ്മൾ നാളെ അറസ്റ്റ് ചെയ്യുന്നു....

  ഒരു ആമുഖംവുമില്ലാതെ അത്ര മാത്രം പറഞ്ഞു ഞാൻ call കട്ട്‌ ചെയ്തു.

  എന്നിട്ട് ഫോണിൽ മറ്റൊരു നമ്പർ ഡയൽ ചെയ്തു..

  ഹലോ... Acp of കോഴിക്കോട്..

    മറുതലക്കൽ നിന്ന് പറയുന്നത് കേട്ടു എനിക്ക് ചിരി പൊട്ടി....

  മോനുസേ ബിൽഡ്പ്പ് വേണ്ട ഇത് ഞാനാ ahna...

  Ngeh നീ ആയിരുന്നോ.... എന്താ ഇപ്പൊ...

  എനിക്ക് ഇപ്പൊ അവിടുന്ന് ഒരാളെ ഇങ്ങോട്ട് ആവശ്യമുണ്ട്.

  ആരെ... നീ പറഞ്ഞാൽ ഇപ്പൊ അവിടെ എത്തും..


  "ദിൽറുബ മെഹ്റിൻ ".

 She is missing....

  അവന്റെ മറുപടി കേട്ടു എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... അവളില്ലെങ്കിൽ എനിക്കിന്ന് ഈ കേസ് തെളിയിക്കാനാവില്ല.. She is the only witness of this case....

  ഇനിപ്പോ എന്ത് ചെയ്യും.... എന്തായാലും നാളെ സജയെ ഞാൻ അറസ്റ്റ് ചെയ്യിപ്പിക്കും..... അവൾ കളിപ്പിച്ചത് അഹ്‌നയെ ആണ് അതിനുള്ളത് അവളെ കൊണ്ട് ഞാൻ അനുഭവിപിച്ചിരിക്കും...


  ഞാൻ ഒരു കോഫിയിട്ട് വരാന്തയിൽ ചെന്നു....

  ആഹ് മോൾ ഇവിടെ ഉണ്ടോ...

  നീല കണ്ണുള്ള ഇത്തു എന്റെ അടുത്ത് വന്ന് ചോദിച്ചു....

  ആഹ്... നിങ്ങളെ ഫാമിലി ഒക്കെ എന്ത് ചെയ്യുന്നു...

  ഞാൻ അവരോട് ചോദിച്ചപ്പോൾ അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചു വരുന്നത് ഞാൻ ശ്രദ്ധിച്ചു...

  നിങ്ങൾക് സങ്കടമായെങ്കിൽ സോറി...

 ഏയ് അത് പ്രശ്നമില്ല.. Iam a orphan...
  ഇത്തു കണ്ണുനീർ തുടച്ചോണ്ട് പറഞ്ഞു...

  ഞാൻ ഒന്ന് പുഞ്ചിരിച്ചു... പിന്നേ ഒന്നും മിണ്ടിയില്ല.... അങ്ങനെ നിൽകുമ്പോഴാണ് എന്റെ ശ്രദ്ധ എന്റെ റൂമിന്റെ തൊട്ടടുത്തുള്ള room no 124 ലേക്ക് പോയത്... ലിതിയ്ക്ക് room set ആക്കി കൊടുക്കാം എന്ന് പറഞ്ഞത് ഓർമ വന്നു.. ഇവിടെ ഇന്നേ വരെ ആരെയും കണ്ടിട്ടില്ല.ഇതാവുമ്പോ എനിക്ക് എപ്പഴും ഇവളെ ശ്രദ്ധിക്കാം...
_____________🌻____________

 (ദിൽഖിസ് )

  അവൾ വിളിച്ചു പറഞ്ഞതോണ്ട് ഞാൻ ലാപ്പിൽ അറസ്റ്റ് വാറന്റിന്റെ കാര്യങ്ങൾ set ആക്കി.. അവൾ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നാളെ അറസ്റ്റ് ചെയ്യാ എന്ന് പറഞ്ഞതെന്ന് അവൾക്ക് മാത്രമേ അറിയൂ...

 ഡും.....

  ഡോർ തുരുതുര മുട്ടുന്നത് കേട്ടു ഞാൻ പോയി ഡോർ തുറന്നു കൊടുത്തു..
 
  അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ നെട്ടി....

  നീ.... നീ എങ്ങനെ രക്ഷപെട്ടു മോളെ...

  അതും പറഞ്ഞു ഞാൻ അവളെ കെട്ടി പിടിച്ചു...

  ദിൽറുബ മെഹ്റിൻ ഒന്ന് ഞൊട്ടിയാൽ അവർ ഒക്കെ എന്നെ വെറുതെ വിടും.... അവൾ തോൾ പൊക്കി പറഞ്ഞു..

  ഒന്ന് പോടീ.... മര്യാതിക്കു പറഞ്ഞോ...

  അവർ തന്നെയാണ് എന്നെ ഇങ്ങോട്ട് വിട്ടത്...

  ഓൾ പറഞ്ഞത് വിശ്വാസം വന്നില്ലെങ്കിലും ഞാൻ മൂളി കൊടുത്തു..

  ഇനിപ്പോ. ഞാൻ മറ്റന്നാൾ നാട്ടിൽ പോവും അത് വരെ ഇവിടെ നിന്നോ...

  അതും പറഞ്ഞു ഞാൻ ഓളെ ഹോസ്റ്റലിലേക് അവൾ ഇവിടെ എത്തിയത് വിളിച്ചു പറഞ്ഞു..

  റ്റു... ടുടോ....
ഓൾ ടോണി യെ കളിപ്പിച്ചു ഇരുന്നു...
  കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഓളെയും വിളിച്ചു കിടന്നുറങ്ങി.
____________🌻_____________
അവൾ റൂമിന്റെ അകത്തു കയറിയതും അവൻ തന്റെ bike മുന്നോട്ട് എടുത്തു. അവന്റെ കണ്ണിൽ ഉണ്ടായിരുന്നത് പ്രതികാരാഗ്നി ആയിരുന്നു. തന്റെ ഉമ്മാന്റെ മരണത്തിന് പിന്നിലുള്ളവരോടുള്ള പ്രതികാരം..
   അവന്റെ വാഹനം ജൗഹർ അലി യുടെ മാൻഷൻ മുന്നിൽ നിന്ന്.
____________🌻_____________
 (Ahna)

  ഞാൻ dress എടുത്ത് വാഷിംഗ്‌ മെഷീനിൽ ഇടാൻ പോവുമ്പോയാണ്. ആ കാട്ടിൽ നിന്ന് എടുത്ത തൂവാല കണ്ടത് ഞാൻ അത് കൈയിൽ എടുത്തതും പോക്കറ്റിൽ നിന്ന് ഒരു photo നിലത്ത് വീണു.

  ഞാൻ ആ photo കൈയിൽ എടുത്തു. അതിൽ തെളിഞ്ഞു നിൽക്കുന്ന എന്റേത് പോലുള്ള കണ്ണുകൾ ഉള്ള ഒരു സ്ത്രീ... അല്ല ഹസീന ലൈല ജൗഹർ എന്ന എന്റെ ഉമ്മ..

  ഉമ്മാ.... നിങ്ങളെ കൊലപാതകിയെ ഞാൻ ഉടൻ തന്നെ കണ്ട് പിടിക്കും അതിന് മുൻപ് എനിക്കറിയണം എന്തായിരുന്നു നിങ്ങളെ past.. നിങ്ങൾ മരിച്ചെങ്കിൽ ഞങ്ങൾ എങ്ങനെ രക്ഷപെട്ടു.. എങ്ങനെ ഞാനും എന്റെ ഇരട്ട സഹോദരിയും വേറെ വേറെ സ്ഥലത് എത്തി...

   ഇതിനൊക്കെ ഉള്ള ഉത്തരം ഉള്ള ഒരു സ്ഥലം മാത്രമേ ഉള്ളു "CHAMAK IMARAT " പക്ഷെ അത് എവിടെയാണെന്ന് എനിക്കറിയില്ല..

   പിന്നേ ഉമ്മാ ഞാൻ ഉപ്പാനെ കണ്ടു... "ജൗഹർ അലി " ജനിച്ചിട്ട് 23 വർഷമായിട്ടും ഉപ്പാനെ കണ്ടത് വെറും ദിവസങ്ങൾക്കു മുൻപ്.. എന്ത് ഹതഭാഗ്യ ആണ് ഞാൻ.. ഉപ്പാക് എന്നെ മനസ്സിലായി കാണില്ല...

  ഇത്രയും ആ photo നോക്കി പറഞ്ഞതും എന്റെ കണ്ണിലൂടെ കണ്ണ് നീർ ഒലിച്ചിറങ്ങി..

   ഞാൻ സ്വയം അത് തുടച്ചു കളഞ്ഞു.. നിന്റെ സിരയിലൂടെ ഒഴുകുന്നത് സിംഹങ്ങളുടെ രക്തമാ... അതോണ്ട് നീ കരയരുത്..

  ഞാൻ സ്വയം പറഞ്ഞു പഠിപ്പിച്ചു..

  പിന്നേ കിടന്നുറങ്ങി.
____________🌻_____________

  കൃത്യം 12 മണിക്ക് CHAMAK IMARAT ലെ ആ ഘടികാരം അടിഞ്ഞു...

  ആകാശത്തുനിന്ന് മഴത്തുള്ളികൾ ഭൂമിക്ക് മുത്തം നൽകി... അന്നത്തെ ചന്ദ്രന് ഒരു പ്രത്യേക തിളക്കമായിരുന്നു.. Chamak imarat ലെ ചരിത്ര ഗ്രന്ഥത്തിന്റെ താളുകൾ മറിഞ്ഞു. Meeting of laikthar എന്ന പേജിൽ നിന്ന് പെട്ടെന്ന് അത് മറിഞ്ഞു.. The death of devil chamak എന്ന പേജിൽ തങ്ങി നിന്നു. 

  അതെ ഇന്നാണാ ദിവസം ആദ്യത്തെ ലൈല യും അക്തരും കണ്ട് മുട്ടിയതിന്റെ 128 മത്തെ വാർഷികം...

   Chamak imarat ലെ മണി സ്വയം അടിഞ്ഞു..

   അതിനുള്ളിൽ ഉള്ള ഇഖ്ലാസിന്റെ വെള്ളാരം കണ്ണുകൾ തിളങ്ങി.. അവന് അത് എല്ലാ വർഷവും കാണുന്ന ഒരു കാഴ്ചയായിരുന്നു..

   ഇതെല്ലാം ആദ്യമായിട്ട് കാണുന്നതായത് കൊണ്ട് തന്നെ അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ഭയം ആയിരുന്നു..

  അവൻ അവളെ സ്നേഹത്തോടെ സമാധാനിപ്പിച്ചു.
_____^__^___🌻___^__^_____
     ടിങ്......... ടിങ്.........

  മണിയടിയുന്ന ശബ്ദം കെട്ടാൻ dil imarat ൽ നിന്ന് അവൾ ഞെട്ടി എണീറ്റത്.. അവിടത്തെയും പ്രകൃതി അതായിരുന്നു...

   പതിയെ അവളുടെ കണ്ണുകളിൽ പ്രതികാര ആളി കത്തി...

   അധികനാൾ ഒന്നും നീ ഞാൻ ആണെന്ന് പറഞ്ഞു വിലസില്ല "Rahina " മറ്റുള്ളവരുടെ മുന്നിൽ missing ആയത് നീ ആണെന്ന് പറഞ്ഞുപരത്തി... നീ എന്റെ അധികാരം കൈയിൽ ഇട്ട് തട്ടിക്കളിക്കുന്നത് അധികം നീളില്ല.... അതിന് മുൻപ് നിന്നെയും നിന്റെ തന്തയെയും ഒക്കെ കാറ്റിൽ പരത്തി . എന്റെ ലാലൂട്ടി (ahna തന്നെയാണ് അവളെ റിലേയ്റ്റീവ്സ് അങ്ങനെ ആണ് വിളിക്കാർ (വരും....

   ഇത് പറയുന്നത് ikhliya nasrin IPS ആണ്....

    അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു... അവളുടെ വെള്ളാരം കണ്ണുകൾ വെട്ടി തിളങ്ങി✨️.
_____________🌻____________

മറ്റൊരു സ്ഥലത്തു ahna യും ദിൽഖിസും ഞെട്ടിയേണീറ്റു ഏതോ ലോകത്ത് എന്ന പോലെ നിന്നു.. ജൗഹർ മങ്ഷനിൽ ജൗഹറും എണീറ്റിരുന്നു.. അവരെയെല്ലാം ഒരു തണുത്ത കാറ്റ് തഴുകി പ്പോയി..
_____________🌻____________

നിവാസ് കോളേനിയിലെ ഒരു വീട്ടിൽ ഉള്ള ആ അഞ്ചു വയസ്സ് കാരിയും എണീറ്റിരുന്നു...
  
    അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകൾ തിളങ്ങി. തന്നെ തഴുകിയ കാറ്റിൽ മുന്നോട്ട് വന്ന കാപ്പി മുടിയിയകളെ അവൾ ഒതുക്കി വെച്ചു...

  "ഇൻവ " നീ എന്തിനാ എണീറ്റെ.....

  തന്റെ ഇരട്ടസാഹോദരന്റെ വിളി കേട്ടു അവൾ നിലത്ത് വിരിച്ച പാഴായിലേക് തന്നെ കിടന്നു..

  എല്ലാവരും ആ ഞെട്ടളൂടെ തന്നെ ഉറക്കത്തിലേക് വഴുതി വീണു.
_____________🌻____________

 അലി ഇക്കാ അവൾ.. അവൾ എന്നെ കൊല്ലാൻ നോക്കി....

  ഒരു സൈഡിൽ ഉള്ള alfa യെ ചൂണ്ടി തന്റെ പ്രാണൻ ആയ മായവതി പറഞ്ഞപ്പോൾ അയാൾക് ദേഷ്യം അടക്കാൻ ആയില്ല..

  അയാൾ അവളെ നേരെ ദേഷ്യം പിടിച്ചു ചെന്നപ്പോൾ ഹസീന അവളെ ന്യായീകരിച്ചു സംസാരിച്ചു.

   മായവതി കുത്തന്ദ്രങ്ങൾ കൊണ്ട് മെനഞ്ഞാ പുതിയ അലി ahammed ആയിരുന്നു അത്.അവന് സൗഹൃദത്തേക്കാൾ വലുത് പ്രണയമായിരുന്നു.

  അവൻ ഒരു വാൾ എടുത്തു അൽഫക്ക് നേരെ വീശി.

   ച്ലിക്ക്.......

 ഒരു ശബ്ദത്തോടെ അവളുടെ ശരീരത്തിൽ നിന്ന് രക്തത്തുള്ളികൾ ചുറ്റും തെറിച്ചു...

   തലയും ശരീരവും വേറിട്ടു നിൽക്കുന്ന alfa യുടെ ശരീരം കണ്ടിട്ടും അയാൾക് കുറ്റ ബോധം തോന്നിയില്ല..

   തന്റെ മുഖത്ത് തെറിച്ച രക്തം തുടച്ചു കൊണ്ട് ഹസീന മുട്ട് കുത്തി ഇരുന്നു...

   അലറി വിളിക്കാൻ പോലുമാവാതെ അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി...

   ചെറുപ്പം മുതൽ തന്റെ കൂടെ യുള്ള നീല കണ്ണത്തി ഇനി ഉണ്ടാവില്ല എന്ന് അവൾക് അംഗീകരിക്കാനായില്ല. ആ നീല കണ്ണുകൾ ഇനി തുറക്കില്ല എന്ന കാര്യം അവൾ വേദനയോടെ തിരിച്ചറിഞ്ഞു. അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ പ്രതികാര ആളി കത്തി.

   ഇത് കണ്ട് വന്ന basim ഞെട്ടി.. അവനും അത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് ആയിരുന്നു..

  എവിടെ നിന്നോ ധൈര്യം സംഭരിച്ചു അവർ ഇരുവരും എണീറ്റു നിന്നു.

" തന്നെ പോലെ ഒരു നീച്ചനെ ഞങ്ങൾക്കിനി സുഹൃത്തയോ സഹായി ആയോ വേണ്ട. " ഹസീന അലറി.

   ഈ കേസ് ഞാൻ അന്വേഷിക്കും. ഇനി മുതൽ ഞാൻ തന്റെ സുഹൃത്തോ കസിനോ അല്ല "adv :ഹസീന ലൈലാ ജൗഹർ " മാത്രമായിരിക്കും. കൊലപാതകികൾ ആയ നിന്നെയും നിന്റെ കാമുകി എന്ന് പറയുന്ന മായവതി യെയും തൂകുകയറിന് മുന്നിൽ നിർത്തിക്കും.

  ശേഷം അവൾ മായവതിക്ക് നേരെ നടന്നടുത്തു.

  നീ ആണ് "അലൈക ഷെഹാൻ " nne കൊന്നത് എന്ന് എനിക്കറിയാം.. എന്തിന് വേണ്ടി... ആ ചോദ്യത്തിനുള്ള ഉത്തരം ഞാൻ വായിക്കാതെ കണ്ട് പിടിക്കും... ഹസീന അവൾക് നേരെ വിരൽ ചൂണ്ടി പറഞ്ഞു.
•°•°•°•°•°•°•°•°•
പെട്ടെന്നു അലി അഹമ്മദ്‌ ഉറക്കത്തിൽ നിന്ന് ഞെട്ടിയേണീറ്റു.

  അയാളെ നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങി. അയാളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ഒരു പ്രത്യേക ഭാവം ആയിരുന്നു. അത് ഒരിക്കലും alfa യെ കൊന്നതിൽ ഉള്ള കുറ്റ ബോധമായിരുന്നില്ല തന്റെ പ്രാണനെ തൂക്കുകയറിന് മുന്നിൽ നിർത്തിച്ചവരോട് ഉള്ള പ്രതികാരം ആയിരുന്നു..

    നാളെ നൂൺ ഫ്ലൈറ്റിന് എനിക്ക് കോഴിക്കോടെക് പോവാൻ ഒരു ടിക്കറ്റ് book ചെയ്യണം....
   അയാൾ അൽഹിനയോട് പറഞ്ഞു..

 ആഹ് സർ..... (അൽഹിന )

  കാത്തിരുന്നോ basim എന്റെ മായവതിയുടെ മരണത്തിന് പിന്നിൽ ഉള്ള നിന്നോട് പകരം വീട്ടാൻ ഞാൻ വരാൻ പോവുകയാണ്...

   അത്രയും പറഞ്ഞു അയാൾ അവിടെ നിന്ന് പോയി.

  അയാൾ അവിടെ നിന്ന് പോയതും അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു..

   " ഞാൻ *അലൈക ഷെഹാൻ* ന്റെയും *althaf zain* ന്റെയും മകൾ ആണേൽ... തന്റെ അറസ്റ്റ് ന് കാരണക്കാറിൽ ഒരാൾ ആയി *alhina sherin* എന്ന ഞാനും ഉണ്ടാവും..

   അവളുടെ മുന്നിൽ തന്റെ ഉമ്മ "അലൈക ഷെഹനും" അവരുടെ സഹോദരി "അൽഫ ഷെഹാനും " മാത്രമായിരുന്നു.
_____________🌻____________
അങ്ങനെ രാവിലെ 6 മണിയോടെ മുംബൈയിലെ പോളിംഗ് ബൂത്തുകളിൽ ഇലക്ഷന് തുടങ്ങി.. വരുന്നതിൽ അധിക പേരും ജൗഹറിന്റെ ചിഹ്നത്തിൽ അമർത്തി.. 

  വര്ഷങ്ങളോളം മുംബൈയിൽ തന്നെ ആയത് കൊണ്ട് ജൗഹരിനും വോട്ട് അവിടെ തന്നെ ആയിരുന്നു..

  പ്രായത്തിന്റെ ഒരു കോട്ടവും ഇല്ലാത്ത അയാളുടെ സൗന്ദര്യവും മുഖത്തിന്റെ തിളക്കവും കണ്ട് എല്ലാവരും നോക്കി നിന്നു. അയാൾ തന്റെ നുണക്കുഴി കാണിച്ചു ഒന്ന് പുഞ്ചിരിച്ചോണ്ട് പോയി വോട്ട് ചെയ്തു.
_____________🌻____________
(Ahna )

  ഞാൻ രാവിലെ തന്നെ എണീറ്റു റെഡി ആയി...

   അല്ലുവിന് ഫുഡ്‌ കൊടുത്തു ഫുഡും കഴിച്ചു റെഡി ആവാൻ നിന്നു.

  ഇന്ന് തന്നെ സജയെ അറസ്റ്റ് ചെയ്തേ പറ്റുള്ളൂ. ഇന്നായാൽ ഇലക്ഷന്റെ തിരക്കിൽ മാധ്യമങ്ങളുടെ ശല്യമുണ്ടാവില്ല. But ഏക witness ആയ ദിൽറുബ മെഹ്റിൻ ഇല്ലാതെ എങ്ങനെ.... അതെന്തായാലും ഇന്ന് തന്നെ വേണം തത്കാലം സംശയരൂപേനെ അറസ്റ്റ് ചെയ്തത് ആണെന്ന് ലോകത്തെ പറഞ്ഞു വിശ്വസിപ്പിക്കാം... ദിൽറുബയെ കണ്ട് കിട്ടിയാൽ മാധ്യമങ്ങളെ അറിയിക്കാം..

    അങ്ങനെ ഒക്കെ തീരുമാനിച്ചു ഞാൻ പുറത്തിറങ്ങി..

  മോളെ ഇന്ന് പൂച്ചനെ നോക്കണോ....

   ഞാൻ പുറത്തിറങ്ങിയപ്പോൾ ആ ഇത്തു വന്ന് ചോദിച്ചു..

  വേണ്ട....

അതും പറഞ്ഞു ഞാൻ പുറത്തിറങ്ങി ഡ്രൈവറെ വിളിക്കാതെ ഒരു ഓട്ടോയിൽ അക്തറിന്റെ ഫ്ലാറ്റിലേക് വിട്ടു..

   അവിടെ എത്തി അവന്റെ റൂമിന്റെ bell ക്ലിക്ക് ചെയ്തതും ഒരു പെൺകുട്ടി ആയിരുന്നു ഡോർ തുറന്നത്..
   അവളെ മുഖം കണ്ടതും ഞാൻ ഞെട്ടി..
  "ദിൽറുബ മെഹ്റിൻ " എന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

  ഞാൻ അപ്പൊ തന്നെ എല്ലാ media കളെയും വിളിച്ചു അറസ്റ്റിന്റെ കാര്യം പറഞ്ഞു.

  അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. പിന്നേ എന്തോ മുൻ വൈരാഗ്യം ഉള്ള പോലെ മുഖം തിരിച്ചു..

  ഞാൻ അത് mind ചെയ്യാതെ അകത്തു കയറി.

  എന്നാലും ഇവളെന്താ ഇവിടെ...

  ഹായ് ahna... ഞാൻ അങ്ങോട്ട് വരാൻ നിൽക്കായിരുന്നു.
   എന്നെ കണ്ടതും അക്തർ പറഞ്ഞു..

ഇതാരാ.... ഞാൻ ദിൽറുബയെ ചൂണ്ടി ചോദിച്ചു.

  ഇതെന്റെ പെങ്ങൾ.. ദിൽറുബ മെഹ്റിൻ.

   ആഹ്.....നീ വേഗം വാ ഇപ്പൊ തന്നെ അറസ്റ്റ് നടക്കണം..

 പക്ഷെ ഒരു എവിടെങ്സോ സാക്ഷിയോ ഇല്ലാതെ എങ്ങനെ അറസ്റ്റ് ചെയ്യും....

  സാക്ഷി അല്ലേ നിന്റെ പെങ്ങൾ... ഞാൻ ദിൽറുബയെ ചൂണ്ടി അത് പറഞ്ഞതും അവളിൽ ഭയം ഉടലെടുത്തത് ഞാൻ ശ്രദ്ധിച്ചു..

   അക്തർ തൊള്ളയും തുറന്നു നോക്കി നില്കുന്നുണ്ട്...

   അധികം ഒന്നിനും നില്കാതെ.. ദിൽറുബയോട് ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞു.ഞാൻ ആക്താറിനെയും കൂട്ടി കാറിൽ കയറി.

  എന്നിട്ട് അവളെ അറസ്റ്റ് ചെയ്യാൻ ഉള്ള അഡ്രെസ്സ് കൊടുത്തു.

   ആ അഡ്രെസ്സ് വായിച്ചു അവൻ എന്നെ അത്ഭുതത്തോടെ എന്നെ നോക്കി...

  ഞാൻ അതെ എന്ന ഭാവത്തിൽ തല ഇളക്കി..

   അധികം late ആവാതെ ഞങ്ങൾ ലക്ഷ്യസ്ഥാനത് എത്തി.. അവിടെ ചുറ്റും media കാർ ഉണ്ടായിരുന്നു..

  ഞങ്ങൾ പുറത്തിറങ്ങി.. അപ്പോയെക്കും മീഡിയക്കാർ ഞങ്ങളെ വളഞ്ഞിരുന്നു. ഞങ്ങൾ അവരെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്നു. ഞാൻ പുറത്തു നിന്നു. അവനും ഒരു വനിതാ പോലീസും കൂടി അറസ്റ്റ് ചെയ്യാൻ പോയി.

  അവർ അറസ്റ്റ് ചെയ്തു പുറത്തിറങ്ങി..

  സജയുടെ നീല കണ്ണുകൾ എന്റെ നേരെ തന്നെയാണെന്ന് എനിക്ക് മനസ്സിലായി. അതിനേക്കാൾ എന്നെ അത്ഭുതപെടുത്തിയത് അപ്പോഴും പുഞ്ചിരിക്കുന്ന അവളുടെ മുഖമാണ്. ശിഖ അവളെ ബൊലേറോയിൽ പിടിച്ചു കയറ്റി..

  ഞാൻ തെളിവ് ഷെകരണത്തിന് എന്നപോലെ അക്തറിന്റെ കൂടെ അവളെ അറസ്റ്റ് ചെയ്ത റൂമിൽ കയറി. പിന്നേ ഒന്ന് റിവേഴ്‌സ് എടുത്തു വന്ന് ആ റൂമിന്റെ മുന്നിലെ board ൽ എഴുതിയത് വായിച്ചു.

  "ROOM NO:122"

 എന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.

   തുടരും....Written by salva Fathima 🌻.
  ______________


CHAMAK OF LOVE - Part 21

CHAMAK OF LOVE - Part 21

4.4
2658

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:21 _______________________ Written by :✍️salva🌻✨               :salva__sallus  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്