Aksharathalukal

CHAMAK OF LOVE - Part 22

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:22
_______________________

Written by :salwaah... ✨️
              :salwa__sallus 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________
  ഹായ് തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം പറയാനുണ്ട്... Past ആണെങ്കിൽ...

   •°•°•°•°•°•°•
താ ഇങ്ങനെ ഉണ്ടാവും അതിന്റെ തുടക്കവും അവസാനവും. ഇതിപ്പോ പറയാനുള്ള കാരണം എന്താണെന്ന് വെച്ചാൽ... കഴിഞ്ഞ പാർട്ടിൽ സജയുടെ പാസ്റ്റണ് lia യുടെ ഭാഗം എന്നാണ് പലരും കരുതി വെച്ചത്. രണ്ടും വേറെ വേറെ സീൻസ് ആണ്.
_______________🌻_______________

  ബാബ ഭയന്നു വിറച്ചു....

  അയാൾ പേടിച്ചു കൊണ്ട് നിലത്തേക് നോക്കിയതും അയാളെ കാലിന് ചുവട്ടിൽ കൂടി രക്തം ഒഴുകി. 

  പെട്ടന്ന് ആകാശത്തു നിന്ന് ഇടി മുഴങ്ങി. കരിയിലകൾ ഇടി മുഴക്കത്തിനനുസരിച് നൃത്തം കളിക്കുന്ന പോലെ പാറി കളിച്ചു. ഓരോ മരങ്ങളും ആടി ഉലഞ്ഞു.

   ക്ടിക്... ക്ടിക്....

  അയാൾ തുറന്നു വെച്ച പൂട്ട് സ്വയം അടഞ്ഞു..

   അയാളെ ചെന്നിയിലൂടെ വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങി..

  ട്ടേഹ്...............

 മുൻപത്തെക്കാൾ ഒക്കെ ഘോര ശബ്ദത്തിൽ അവിടെ ഇടി മുഴങ്ങി..

   ഇടി വെട്ടിയാൽ കൂൺ മുളയ്ക്കുന്ന പോലെ ശരീരം മുഴുവൻ കത്തി കരിഞ്ഞ ആ രൂപം അയാൾക് മുന്നിൽ പ്രത്യക്ഷ പെട്ടു. 

   ആ രൂപത്തിന്റെ കറുപ്പിൽ grey കലർണ കണ്ണുകൾ കണ്ട് ബാബ പേടിച്ചു വിറച്ചു..

  ഹസീനാ..... എന്നേ.... എന്നേ ഒന്നും ചെയ്യരുത്...

   അയാൾ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.

   പെട്ടന്ന് അവിടെ വീണ്ടും ഇടി മുഴങ്ങി.

   അവൾ തന്റെ യഥാർത്ഥ രൂപം കവിഞ്ഞു. വെണ്ണയുടെ നിറമുള്ള കവിളുകൾ തുടിച്ചു നിന്നു. ആ കറുപ്പിൽ grey കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി.. കരി മുടികൾ പാറി കളിച്ചു.

  ഹ ഹ ഹ ഹ ഹാ.....

  അവളുടെ പൊട്ടിചിരി അവിടെ മുഴങ്ങി കേട്ടു.. അവിടെ ഉള്ള ഓരോ ഇലകളും അതിനെ പ്രതിഫലിപ്പിച്ചു..

   അവളുടെ യഥാർത്ഥ മുഖം കണ്ടതും അയാൾ ഞെട്ടി വിറച്ചു... ചിറകുകൾ ഇല്ലാത്ത മാലാഖയായിരുന്നു അവൾ..

  പെട്ടെന്ന് അവിടെ നിന്ന് അവൾ അപ്രത്യക്ഷമായി..

   അയാൾ ഒന്ന് ശ്വാസം വലിച്ചുവിട്ടു കൊണ്ട് തിരിഞ്ഞു നോക്കി.

   അവിടെ ആ രൂപം വീണ്ടും പ്രത്യക്ഷപ്പെട്ടു. അവിടെ ഉള്ള കുളത്തിലെ വെള്ളം രക്തനിരമായി.

   അവിടെ നിന്നും അവൾ അപ്രത്യക്ഷമായി.

     അയാൾ വീണ്ടും ചുറ്റും നോക്കി.

   അയാളെ കണ്ണുകൾ ആല്മരത്തിൽ ഉടക്കി.
    അതിൽ കെട്ടിയിട്ട രൂപത്തിൽ ഉള്ള ഹസീനയിൽ അയാളുടെ കണ്ണുകൾ ഉടക്കി..

   അതിന് ശേഷം 23 വർഷം മുൻപ് അവിടെ നടന്ന ഓരോ സംഭവവും അയാൾക് മുന്നിൽ ഒരു സ്വപ്നം പോലെ വന്നു മറഞ്ഞു..

   അതൊക്കെ കണ്ട അയാൾ സത്യം അംഗീകരിക്കാൻ ആവാതെ തറഞ്ഞു നിന്നു..

  അവളുടെ പൊട്ടി ചിരി അവിടെ വീണ്ടും പ്രതിഫലിച്ചു..

   ബാബാ..... നിങ്ങളെ ഞാൻ വിശ്വസിച്ചപ്പോൾ നീ എന്നേ ചതിച്ചു അല്ലേ.....

     അവളുടെ അട്ടഹാസം അവിടെ മുഴങ്ങി കേട്ടു...

   അയാൾ ഭയന്നു വിറച്ചു...
മറുപടി പറയാൻ വേണ്ടി അയാളുടെ തൊണ്ടകുഴിയിൽ നിന്ന് ഒരക്ഷരം കൂടി വന്നില്ല...

   ബാബാ...... ഇപ്പൊ താൻ എന്നേ തളയ്ക്കാൻ വന്നതാണോ..... അതിന് തനിക്കെന്നല്ല ഒരു ശക്തിക്കും ആവില്ല... ആരോടും ഒരു തെറ്റും ചെയ്യാത്ത എന്നേ ക്രൂരമായി കൊന്ന എല്ലാവരുടെയും അന്ത്യം നടക്കുന്ന വരെ ആർക്കും അതിനാവില്ല..

   വീണ്ടും അവളുടെ അട്ടഹാസം അവിടെ മുഴങ്ങി കേട്ടു.

  പെട്ടന്ന് അവിടെ നിന്ന് അവൾ അപ്രത്യക്ഷമായി..

  അയാൾ ചുറ്റും നോക്കി. അന്തരീക്ഷം ശാന്തമായി തുടങ്ങി..
 

   അയാൾ പേടിച്ചു കൊണ്ട്... വാഹനത്തിൽ കയറി പോയി.
_______________🌻_______________

   27 വർഷങ്ങൾക് മുൻപ് ഞങ്ങളുടെ കുടുംബവും ഒരു സന്തുഷ്ട കുടുംബം ആയിരുന്നു. ഉമ്മയും ഉപ്പയും അനിയനും ചേർന്ന ഒരു സന്തുഷ്ട കുടുംബം. ഉമ്മ ആക്ടറും ഉപ്പ ബിസിനസ്‌ മാനും ആയത് കൊണ്ട് പൈസക്കും ഒരു തടസവുമില്ലായിരുന്നു. അങ്ങനെ ഇരിക്കേ ആണ് ഒരു ദിവസം ആ ദുരന്തം ഞങ്ങളെ തേടിയെത്തിയത്.....

    അവൾ പറഞ്ഞു തുടങ്ങി..

•°•°•°•°•°•°•°•°•...

  സച്ചു..... നീയാണ് മൂത്തത് അപ്പൊ ഇവരെ ഒക്കെ നീ നോക്കണം....

   ആ മൂന്നു വയസ്സ്കാരിയെ നോക്കി അവളുടെ ഉമ്മയുടെ സഹോദരി പറഞ്ഞു.

   ഓക്കേ അലൈകമ്മാ....

  അവൾ അതിന് ഒരു കൊഞ്ചാലോട് മറുപടി പറഞ്ഞു..

  അവൾ തന്റെ അടുത്തുള്ള മാസങ്ങൾ മാത്രം പ്രായമുള്ള മൂന്നു കുട്ടികളെ നോക്കി..

   ശേഷം അവർക്ക് കൂട്ടിനു നിൽക്കുന്ന അൽത്താഫിനെയും...

  ചൊടിയൻ അൽത്താപെ....

   അവൾ അവനെ നോക്കി വിളിച്ചു...

   ഡീ.... കുരിപ്പേ അന്നോട് ഞാൻ പറഞ്ഞില്ലേ എന്നേ അങ്ങനെ വിളിക്കരുതെന്ന്.....

   അവൻ കപട ദേഷ്യം വരുത്തി കൊണ്ട് അവളോട് പറഞ്ഞു..

  പപ്പയും മമ്മയും അങ്ങനെ ആണെല്ലോ വിളിക്കൽ....

   അവൾ നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് പറഞ്ഞു..

   ആ നീല കണ്ണുകൾകുടമയായ 3 വയസ്സ് കാരിയുടെ പേരാണ് സജ സിയാം.. പ്രമുഖ നടി അൽഫ ഷെഹാന്റെയും real ന്യൂസ്‌ ഓണർ സിയാം മുഹമ്മദിന്റെയും മൂത്ത മകൾ..

   അവൾ ആ മൂന്നു കൊച്ചുങ്ങൾക് നേരെ നടന്നു. ഒരു ആൺകുഞ്ഞിനെ നോക്കി..

   ക്യൂട്ട് ആയി കിടന്നുറങ്ങുന്ന അവനെ കണ്ടതും അവളിൽ വാത്സല്യം തുളുമ്പി.. ആ ആണ് കൊച്ച് ആണ് "അഹ്ക്കിൽ അലി ഹഖ് " തന്റെ ഉമ്മാന്റെ ഉറ്റ സുഹൃത്ത് ഹസീന യുടെ മകൻ.

  ശേഷം അവൾ അതിന്റെ അടുത്തുള്ള വേറൊരു ആണ് കൊച്ചിനെ നോക്കി..

   അവൾ അവനെ നോക്കി മുഖം കോട്ടി..

  നീ ബന്ന ചേച്ചം ന്നെ ആകും മൈൻഡ് ഇല്ല.....

   ആ കൊച്ച് പയ്യൻ അവളുടെ സ്വന്തം അനിയൻ ആയിരുന്നു. ഇങ്ങനെ ഒക്കെ പറഞ്ഞാലും അവൾക് അവൻ പ്രാണൻ ആയിരുന്നു.

   പിന്നേ അവൾ അതിനടുത്തുള്ള ഒരു പെൺകുഞ്ഞിന് നേരെ തിരിഞ്ഞു. നീല കണ്ണുകൾ ആയിരുന്നു ആ കൊച്ച് സുന്ദരിക്ക്. ഇതാണ്.
  അൽഹിന ഷെറിൻ. സജയുടെ ഉമ്മാന്റെ അനിയത്തി അലൈകയുടെ മകൾ..

(ഇവരെ പേരെന്റ്സ് നെ കുറിച്ച് മുൻപുള്ള പാർട്ടുകളിൽ പറഞ്ഞിട്ടുണ്ട്.)

   അവൾ മൂന്നാളേയും ഒന്ന് ഉഴിഞ്ഞു നോക്കി..

   പപ്പ പയ്യാറുള്ള പോലെ തിമൂർത്തികൾ ആയ അമ്മളെ ഉമ്മമാർ ഞമ്മളെ ഇട്ടേച് തെന്താണ് പോയി....

   അവൾ താടിക്കും കൈ കൊടുത്തു പറഞ്ഞു..
_______________❤️_______________

(ഇത് പാസ്റ്റിലെ തന്നെ മറ്റൊരു സീൻ ആണ്.)

  അവിടെ നിന്ന് പോയാ ത്രിമൂർത്തികൾ (ഹസീന, അൽഫ, അലൈക, ) കണ്ട മാളിൽ ഒക്കെ പോയി ഷോപ്പിങ് ചെയ്തു നടന്നു.

   പെട്ടെന്നാണ് എവിടെ നിന്നോ വന്ന ഒരാൾ അൽഫയെ തട്ടിയത്... അവൾ വീയാൻ പോവുന്നതിനു മുൻപേ അയാൾ അവളെ താങ്ങി പിടിച്ചു. അപ്പോയായിരുന്നു അയാൾ അവളുടെ മുഖം ശ്രദ്ധിച്ചത്. അവളെ കണ്ടതും അവൻ ഒന്ന് ഞെട്ടി. അവളെ ഏതോ ബിഗ് ഫാൻ ആയിരുന്നു. അവളോട് കുറേ സംസാരിച്ചു. ഇതിനിടയിൽ വായാടി ഹസീനയും അതിൽ പങ്ക് ചേർന്നു. കുറേ നേരം അവർ സംസാരിച്ചു. അയാൾ അവിടെ നിന്ന് പോയപ്പോൾ അവർ തിരിഞ്ഞു നോക്കി. അവിടെയൊന്നും അലൈകയെ കണ്ടില്ല. ഹസീനയും അൽഫയും വേവലാതിയോടെ ചുറ്റും നോക്കി.. അവർ ഓടിക്കൊണ്ട് എൻ‌ട്രൻസിലേക്കു പോയി നോക്കി. അവരുടെ കാഴ്ച ദൂരെ ഉള്ള ഒമ്നിയിൽ പതിച്ചു. അതിൽ പുറത്തേക് ഒരു കൈ ഉണ്ടായിരുന്നു. ആ കൈയിലെ തൂങ്ങി കിടക്കുന്ന അലൈകയുടെ ബ്രയ്‌സ് ലെറ്റ്‌ കണ്ട് അവർ അതിന് പിന്നാലെ പോയി.

   പക്ഷെ ആ വാഹനം പോയി മറയുന്നത് നോക്കി കാണാനേ അവരെ കൊണ്ട് ആയിട്ടുള്ളു..

   അന്ന് രാത്രി ആവുന്നത് വരെ അവർ ആ നഗരം മുഴുവൻ അവളെ തിരഞ്ഞു നടന്നു. അവളെ അവർക്ക് കണ്ടെത്താനായില്ല. അവർ നിരാശയോടെയും ഭയത്തോടെയും കാറിൽ കയറി തിരിച്ചു പോവുമ്പോ ആയിരുന്നു. അവർ ആ കാഴ്ച കണ്ടത് ഒരു ചാക് വഴിയോരത്തായി കിടക്കുന്നത് കണ്ട്. അവർ കാർ നിർത്തി അതിനു നേരെ നടന്നു. ആ ചക്കിനുള്ളിൽ ഉള്ളത് കണ്ട് അവർ തകർന്നു പോയി.. ശരീരം മുഴുവൻ ബ്ലേഡ് പോലെയുള്ള എന്തോ ഒന്ന് കൊണ്ട് ശരീര മുഴുവൻ വരഞ്ഞിട്ടുണ്ട്. അവളുടെ മനോഹരമായ നീല കണ്ണുകൾ ഉണ്ടായിരുന്ന ആ സ്ഥാനം ശൂന്യമായിരുന്നു... 

   അലൈക്കാ...... ഒരലറലോടെ അവർ രണ്ട് പേരും നിലത്തു വീണു..
_______
  പിറ്റേ ദിവസം.........

   ആൾക്കൂട്ടവും മീഡിയ കാരും കൊണ്ട് ആ മുറ്റം നിറഞ്ഞു.

   ഒരു സ്ഥലത്ത് ആകെ തളർന്ന അവസ്ഥയിൽ അൽത്താഫ് കിടന്നു...

   അലൈക്കാ... അലൈക്കാ....

   അവന്റെ ചുണ്ടുകൾ ഓരോ നിമിഷവും മന്ത്രിച്ചു കൊണ്ടിരുന്നു. അവളുടെ മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞു.

  അലൈക്കാമാ.... ഇങ്ങൾ ന്തിനാ... കണ്ണു പൂട്ടി കെക്കുന്നത്.. ഇങ്ങളെ ആരാ കൂക്കു ആക്കിയത്....

   സജയുടെ നിഷ്കളങ്കമായ സംസാരം കേട്ടു കൂടി നിന്നവരിൽ നിന്നൊക്കെ കണ്ണുനീർ ഒലിച്ചിറങ്ങി.. ഇതൊന്നും തിരിച്ചറിയാത്ത ആ 6 മാസം മാത്രം പ്രായമുള്ള അലൈകയുടെ മകൾ അൽഹിന വരുന്നവർക്കൊക്കെ തന്റെ മോണ കാട്ടി ചിരിച്ചു കൊടുത്തു..

   അത് കണ്ടു നിൽക്കാൻ അവിടെ ആർക്കും ത്രാണി ഇല്ലായിരുന്നു..

   അവളെ വേർപാടിന് ശേഷം ആ വീട് മൂകമായിരുന്നു. Althaf എല്ലാർക്കും മുന്നിൽ ചിരിച്ചോണ്ട് തന്റെ വേദനയെ തഞ്ഞിൽ മാത്രമായി ഒതുക്കി. എല്ലാർക്കും വേണ്ടി അവൻ ഒരു IPS ആയി. അൽഫ അഭിനയം നിർത്തി. അൽഹിനയെ സ്വന്തം മകളെ പോലെ വളർത്തി. ഇതിനിടയിലും അൽഫയും ഹസീനയും അവളുടെ കൊലപാതകിയെ കണ്ടെത്താൻ ഉള്ള അന്വേഷണം നടത്തി കൊണ്ടിരുന്നു. അങ്ങനെ അവരുടെ അന്വേഷണം മായവതിയിൽ എത്തി.
   ഇത് തിരിച്ചറിഞ്ഞ മായവതി അവരെ സുഹൃത്തായ അലി അഹമ്മദ്‌ നെ കൊണ്ട് തന്നെ അൽഫ യുടെ മരണം നടത്തി.(ഇതിനെ കുറിച്ച് വ്യക്തമായി മുൻപത്തെ പാർട്ടിൽ പറഞ്ഞിട്ടുണ്ട്.)

   തന്റെ ഉമ്മാന്റെ തലയും ശരീരവും വേറിട്ടു നിൽക്കുന്ന രൂപം കണ്ട് സജ അലറി വിളിച്ചു.

  നിനക്ക് ഉമ്മയായി ഞാൻ ഉണ്ടല്ലോ.... അതും പറഞ്ഞു ഹസീന അവളെ ചേർത്ത് നിർത്തി.

   അന്ന് മുതൽ ഹസീന എത്രയോ ആൾകാരുടെ ഉമ്മയായി..

   അവൾ അൽഹിന യുടെ കേസ് പൂർണമാക്കി.. മായവതിക്ക് തൂകുകയറി തന്നെ ശിക്ഷയായി അവൾ വാങ്ങി കൊടുത്തു.. ദൃക്‌സാക്ഷി ആയിട്ട് പോലും അൽഫയുടെ കേസ് അവൾക് തെളിയിക്കാനായില്ല. ആ സങ്കടം നിറഞ്ഞ കുടുംബത്തിൽ... ഒരു സന്തോഷം വന്നെത്തി. ഹസീന പ്രെഗ്നന്റ് ആയി. പിന്നേ അവിടെ ആഘോഷത്തിന്റെ നാളുകൾ ആയി. ബേബികൾ എന്റേതാണ് എന്ന് പറഞ്ഞു സജയും അഹക്കിലും എന്നും തല്ലായിരുന്നു.

   രണ്ട് ബേബിസ് ഇല്ലേ... എന്ന് പറഞ്ഞു ഹസീന അവരെ സമാധാനിപ്പിക്കുമായിരുന്നു.

  പക്ഷെ ആ സന്തോഷത്തിന് അധികം ആയുസ്സ് കൊടുക്കാതെ... ഹസീനയുടെ മരണം അവരെ തേടിയെത്തി.
   അവളുടെ കൂടെ തന്റെ ബേബിസും പോയി എന്നറിഞ്ഞപ്പോൾ ആഹ്ക്കിലും സജയും ഭക്ഷണം കഴിക്കുന്നത്തെ നിർത്തി. അഹ്ക്കിൽ നെ അവന്റെ ഉമ്മാന്റെ സഹോദരി raseena കൊണ്ട് പോയി.

   സിയാമും അൽത്താഫും അവർക്കൊക്കെ ഉമ്മയും ഉപ്പയും ആയി ജീവിച്ചു..

  വർഷങ്ങൾ പോകും തോറും ആ മരണങ്ങളുടെ സങ്കടം അവരിൽ നിന്ന് അകന്നു പോയി..
•°•°•°•°•°•°•°•°•..

   സജ തുടർന്നു....

  അങ്ങനെ ഇരിക്കേ ഒരു ദിവസം എന്റെ അനിയൻ ടൂറിനു വേണ്ടി പോയ സമയത്താണ്. ഒരു കൂട്ടം ആൾകാർ ഞങ്ങളെ വീട്ടിൽ കയറി വന്നത് ..

   അവറുടെ ഏതോ ഒരു കേസ് ഞങ്ങളെ ചാനൽ പുറത്തുവിട്ടെന്ന് പറഞ്ഞു അവർ കുറേ ബഹളമുണ്ടാക്കി.. അവസാനം അവർ എന്റെ മുന്നിൽ വെച്ച് എന്റെ ഉപ്പാനെയും കൊന്ന്. 

    അവൾ പറഞ്ഞു നിർത്തി..

    അതെ ഞാനാണ് കൊന്നത് എന്റെ ഉപ്പാനെ കൊന്നവരെ എന്റെ ഈ കൈ കൊണ്ടാണ് കൊന്നത്...... അവൾ കൈ ഉയർത്തി പിടിച്ചു കൊണ്ട് അലറി.

   പെട്ടെന്നവൾ ബോധം മറഞ്ഞു നിലത്തേക് ഊർന്നു വീണു..

   സച്ചു ദീദി.......

  അതും പറഞ്ഞു കാകു അവളെ കൈയിൽ കോരി എടുത്തു..

  ഇത് കണ്ട ദിൽരുബയുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ ശ്രദ്ധിച്ചു..

   കാകു ആംബുലൻസ് വിളിച്ചു. അവളെയും കൊണ്ട് പോയി..

   ഇതൊക്കെ കേട്ട ഞാൻ ഏതോ ലോകത്തായിരുന്നു. എന്നിൽ കുറ്റ ബോധം ഉടലെടുത്തു.

  സജ എന്റെ ഇത്തു തന്നെ അല്ലേ.. കർമം കൊണ്ട് എന്റെ ഉമ്മാന്റെ മകൾ തന്നെ അല്ലേ.... അവർ കാത്തിരുന്നത് എനിക്കും എന്റെ അനിയത്തിക്കും വേണ്ടി അല്ലേ.... അങ്ങനെ കുറേ ചിന്തകൾ എന്നേ വേട്ടയാടി..

 ഞാൻ ഉമ്മാന്റെ വാക്കുകൾ ഓർത്തു..

  തെറ്റ് ചെയ്തത് സ്വന്തം ഉപ്പയാണെങ്കിൽ പോലും അർഹിക്കുന്ന ശിക്ഷ നേടി കൊടുക്കണം.

   സജ തെറ്റ് ചെയ്തു അതിനുള്ള ശിക്ഷ അവൾ അനുഭവിച്ചേ പറ്റൂ....

 ഞാൻ സ്വയം പറഞ്ഞു..

  എന്നാലും സജയുടെ brother എവിടെ പോയി..

  അങ്ങനെ ഓരോന്നു ചിന്തിച്ചോണ്ട് ഞാൻ നടക്കുമ്പോഴാണ് ഞാൻ ആരെയോ തട്ടിയത്...

  ങേഹ്...... ചൊറിയൻ അൽത്താഫ് ആയിഞ്ഞോ...

  ഡീ കുരിപ്പേ... അന്നോട് ഞാൻ പറഞ്ഞില്ലേ.. യൂണിഫോമിൽ ഉള്ളപ്പോൾ തന്നേലും എന്നേ അങ്ങനെ വിളിക്കാത്തിരുന്നോടെ.. ഒന്നൂല്ലെങ്കിലും ഞാൻ ഒരു DGP അല്ലേ...
  അങ്ങേര് എന്റെ ചെവി പിടിച്ചു വലിച്ചോണ്ട് പറഞ്ഞു..

  ഞാൻ കിളത്തി കൊടുത്തു..

  You are so ഇൻഡീലിജന്റ്.... എന്റെ സജ മോളെ അറസ്റ്റ് ചെയ്തില്ലേ....

   അൽത്താഫ് ഉപ്പാന്റെ ആ വാക്കിൽ വേദന കലരുന്നത് ഞാൻ ശ്രദ്ധിച്ചു.

   ഞാൻ അങ്ങേരെ കണ്ണ് തുടച്ചു കൊടുത്തു.

  തെറ്റാർ ചെയ്‌താലും ശിക്ഷിക്ക പെടണം...

  ഞാൻ പറഞ്ഞത് കേട്ടപ്പോൾ അൽത്താഫുപ്പ ഒന്ന് പുഞ്ചിരിച്ചു അവിടെ നിന്ന് പോയി.

  അങ്ങനെ ഞാൻ മുന്നോട്ട് പോയപ്പോൾ ആണ് വേറെ ആരോ എന്നേ വന്ന് ഇടിച്ചതു..

 ഒരു police യൂണിഫോമിൽ ഉള്ള പെൺകുട്ടി ആയിരുന്നു അത്..

  എന്റെ ശ്രദ്ധ അവളുടെ name ബോർഡിൽ ആയിരുന്നു.

  "Ikhliya nasrin IPS "

  ഞാൻ വായിച്ചു..

  Iam ahna lailath... ഞാൻ പരിചയപ്പെടാൻ എന്നോണം അവൾക് കൈ കൊടുത്തു പറഞ്ഞു.

 Iam ikhliya nasrin...

  അവൾ തിരിച്ചു കൈ തന്ന് അവിടെ നിന്ന് പോയി..

   അവൾ അവിടെ നിന്ന് പോയതും എന്റെ ചുണ്ടിൽ ഒരു പുച്ഛ ചിരി സ്ഥാനം കൊണ്ടു..

  "കൈ കുഞ്ഞ് ആയ മുതൽ ikhliya യെ കാണുന്ന എന്നേ ikhliya ആണെന്ന് പറഞ്ഞു പറ്റിക്കാൻ നിനക്ക് കഴിയില്ല Rahina. അധികം ലേറ്റ് ആവാതെ നിന്റെ ഈ മുഖം മൂടി ഞാൻ ഊരി എടുക്കും..."

  എന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

    ഡീ ഭക്ഷണം കഴിക്കണ്ടേ...

   പിന്നിൽ നിന്ന് കാകു തോണ്ടി വിളിച്ചപ്പോൾ ഞാൻ തിരിഞ്ഞു അവനെ നോക്കി..

  നീ എപ്പോ വന്ന്...

 ഇപ്പൊ....

  സജക്ക് എങ്ങനെ ഉണ്ട്....

  അവൾ കോമയിലേക് പോയി.... അവൻ ഒരു നിരാശയോടെ പറഞ്ഞു.

   എനിക്ക് ഭക്ഷണം വേണ്ട...

 അയ്യടി മര്യാതിക് വന്നോ......

   അതും പറഞ്ഞു അവൻ എന്റെ കൈ പിടിച്ചു. കൊണ്ട് പോയി. ഞങ്ങളെ പിന്നാലെ അക്തരും ഉണ്ടായിരുന്നു.. ഓപ്പോസിറ്റ് ആയിരുന്നു റെസ്റ്റ്വാറന്റ്.. ഞങ്ങൾ zebra ക്രോസ്സിങ്ങിലൂടെ നടന്നു.

  പെട്ടെന്നാണ് ഒരു വാഹനം ഞങ്ങളെ ഇടിച്ചു ഇടിച്ചില്ല എന്ന പോലെ പോയത്... എന്നേ അതിനേക്കാൾ ദേഷ്യം പിടിപ്പിച്ചത് അതിനുള്ളിലെ ആളെ കണ്ടായിരുന്നു.. കാകു ഉള്ളതോണ്ട് ഒന്നും ചെയ്യാനാവില്ല. ഞാൻ ദേഷ്യം മുഷ്ടി ചുരുട്ടി പിടിച്ചു തീർത്തു.

   തുടരും..........

Written by salwa Fathima 🌻


CHAMAK OF LOVE - Part 23

CHAMAK OF LOVE - Part 23

4.3
2926

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:23 ______________________ Written by :salwaah...  _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന് salwa എന്ന njan😌 ____________🌻____________  ഞാ