Aksharathalukal

CHAMAK OF LOVE - Part 23

CHAMAK OF LOVE✨
 (പ്രണയത്തിന്റെ തിളക്കം )
Part:23
______________________
Written by :salwaah... 
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് salwa എന്ന njan😌
____________🌻____________
 ഞാൻ ദേഷ്യം മുഷ്ടി ചുരുട്ടി പിടിച്ചു തീർത്തു.

  ആ വാഹനത്തിൽ ഉണ്ടായിരുന്നത് അയാൾ ആയിരുന്നു. ആ ബാബ. മുഖം കണ്ടിട്ട് എന്തോ പേടിച്ചപോലെ ഉണ്ട്. എന്നേ തന്നെ നോക്കി നില്കുന്നുണ്ട്.

  അയാൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്..

   ദിൽഖിസ് അയാളോട് കുറേ കലിപ്പാവുന്നുണ്ട്.

   എന്നിട്ടും അയാൾ ഒന്നും പറയാത്തത് കണ്ട് അവന് വീണ്ടും ദേഷ്യം പിടിക്കുന്നുണ്ട്...

   ദിൽറുബ അവനെ പിടിച്ചു വലിച്ചു കൊണ്ട് പോയി.
______________🌻______________

   ഇതേ സമയം ആദ്യമേ പേടിച്ചു ഇരുന്ന അയാൾ അഹ്‌നയെ കണ്ട് വീണ്ടും ഭയന്നു. അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകൾ അയാളിൽ ഭീതി ഉളവാക്കി..

  അയാൾ അവരോട് സോറി പറയാൻ നോക്കി.പക്ഷെ അയാളെ തൊണ്ടകുഴിയിൽ നിന്ന് ഒരക്ഷരം പോലും വീണില്ല.

   അയാൾ അത്ഭുതപ്പെട്ടു. അയാൾ പലതും പറഞ്ഞു നോക്കി. പക്ഷെ ഒരു ശബ്ദം പോലും അയാളിൽ നിന്ന് വന്നില്ല..

   അവളുടെ രഹസ്യം തന്നിൽ നിന്ന് ആരും അറിയാതിരിക്കാൻ അവൾ തന്റെ സംസാര ശേഷി ഇല്ലാതാക്കി എന്ന സത്യം അയാൾ തിരിച്ചറിഞ്ഞു..

   അയാൾ പോവാൻ നേരം ആഹ്ഖിലിന്റെ കൈയിൽ തൂങ്ങി പോവുന്ന അഹ്‌നയെ ഒന്ന് നോക്കി.

   "അവളുടെ പ്രതികാരത്തിന് വേണ്ടി ജനിക്കപ്പെട്ടവരിൽ ഒരാൾ " 
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

  അയാളുടെ വാഹനം ദൂരേക് പോയി മറഞ്ഞു.
_____________🌻______________.
(മറ്റൊരു സ്ഥലത്ത്.)

  മുംബൈയിലെ തുടർ കൊലപാതക പരമ്പര കേസ്.. പ്രതിയെ അറസ്റ്റ് ചെയ്തു. Real ഗ്രൂപ്പ്‌ ഓണർ ആയ ziam muhammed ന്റെയും.. 25 വർഷങ്ങൾക് മുൻപ് മരണപ്പെട്ട actress അൽഫ ഷെഹാന്റെയും മകൾ സജ സിയാം നെയാണ് mumbai police അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ദുരൂഹത നിറഞ്ഞതാണ്. പ്രതി ചോദ്യം ചെയ്യലിനിടയിൽ കുഴഞ്ഞു വീണു.. എന്നാണ് DGP Althaf Zain പറയുന്നത്.

   ടീവിയിൽ നിന്ന് reporter പറയുന്ന കാര്യം കേട്ടു അവൻ ഒരു ഫ്ലവർ vase എടുത്ത് tv എറിഞ്ഞു പൊട്ടിച്ചു. ദേഷ്യം കടിച്ചു പിടിക്കാൻ ആവാതെ അവൻ ആ റൂമിൽ ഉള്ള മുഴുവൻ സാധനവും അവൻ എറിഞ്ഞു പൊട്ടിച്ചു..

  "എന്റെ ഇത്തുവിനെ മാത്രമേ നിങ്ങൾക് അറസ്റ്റ് ചെയ്യാൻ ആയിട്ടുള്ളു. ഞങ്ങളുടെ പ്രതികാര വീട്ടാണ് ഞാൻ ഇവിടെ ഉണ്ട്. "ALFA SHEHAN" ന്റെയും ziam muhammed ന്റെയും മകൻ.. "

  അവന്റെ കണ്ണുകളിൽ പ്രതികാരം ആളി കത്തി.
________________🌻________________
 
   (ദിൽഖിസ് ).

 സീബ്ര ലൈനിലൂടെ പോവുന്ന ഞങ്ങളെ ഇടിക്കാൻ വന്ന അയാളെ കൊല്ലാൻ ആയിരുന്നു സത്യം പറഞ്ഞാൽ എനിക്ക് തോന്നിയത്. ദിൽറുബ പിടിച്ചു കൊണ്ട് വന്നതോണ്ട് അയാൾ രക്ഷപെട്ടു.

  ഞങ്ങൾ റെസ്റ്റ്വാറന്റിൽ കേറി. അഹ്ക്കിൽ ആയിരുന്നു ഫുഡ്‌ ഓർഡർ ചെയ്തത്...

  ഭക്ഷണം വന്നു..

  എനിക്ക് വേണ്ടാ.....

  അതും പറഞ്ഞു ahna എണീറ്റു പോവാൻ നിന്നു. അഹ്ക്കിൽ അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി. ഓരോ ഉരുളയും അവൾക് വാരി കൊടുത്തു. അവൾ വേണ്ടെന്ന് പറയുമ്പോൾ അവൻ കപട ശ്വാസനയോടെ അവളെ തീറ്റിക്കും. സത്യം പറഞ്ഞാൽ they are magical siblings എന്നെനിക്ക് തോന്നിപ്പോയി..

   ഞാൻ അങ്ങനെ നോക്കി നിൽകുമ്പോഴാണ് എന്റെ മടിയിൽ എന്തോ കനമുള്ള പോലെ എനിക്ക് തോന്നിയത്.. നോക്കിയപ്പോ ദിൽറുബ ആയിരുന്നു..

  എനിക്കും ഉണ്ട് ആങ്ങള.....

  അതും പറഞ്ഞു അവൾ എന്റെ നേരെ തിരിഞ്ഞു..

  കാകൂ nki വാരി തരുമോ....

  അവൾ ഒരു ലോഡ് നിഷ്കു വാരി വിതറി എന്നോട് പറഞ്ഞു.

  ഞാൻ ഒരു ഉരുള എടുത്ത് അവൾക് കൊടുത്തു.

  അപ്പോൾ എനിക്ക് ഓർമ വന്നത് ചെറുപ്പത്തിൽ ജൈസക്കും ജൈസൽനും ഇവൾക്കും വാരി കൊടുക്കുമ്പോൾ ഇവളെ ഉരുള വലുതാണ് എന്ന് പറഞ്ഞു കരയുന്ന jaisa നെയാണ്..

  പെട്ടെന്ന് ഞാൻ പരിസരം മറന്നു പൊട്ടി ചിരിച്ചു.

  കാകു എന്ത് പറ്റി....

 (ദിൽറുബ യുടെ നിക്ക് നെയിം ആണ് ) റിനു എന്നേ തോണ്ടി വിളിച്ചു.

  കാകു എന്തായി....

 അത് ഞാൻ പെട്ടെന്ന് jaisa കുരിപ്പിനെ ഓർത്തു പോയി.

  അവളും അതിന് ഒന്ന് പുഞ്ചിരിച്ചു.

   അങ്ങനെ ഇരിക്കുമ്പോഴാണ് ahna യുടെ mobile റിങ് ചെയ്തത്.. അവൾ അതും കൊണ്ട് എങ്ങോട്ടോ പോയി.
_______________🌻_______________

   (കോഴിക്കോട് ജില്ലയിലെ ഹാജറ മനസിലിൽ )

   ഡീ കുരിപ്പേ.....

  പിന്നിൽ നിന്നുള്ള വിളി കേട്ടായിരുന്നു jaisa തിരിഞ്ഞു നോക്കിയത്...

  തന്റെ ഫ്രണ്ട് നിത്യയെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു.

  എടീ ന്റെ കല്യാണം നിശ്ചയിച്ചു.. നിത്യ ആവേശത്തോടെ പറഞ്ഞു..

   അയിന് 😏😏......

  ഡീ... അയിന് നമ്മക് ലാളൂട്ടിനെ വിളിക്കാം....

   ആരെ ലാലൂട്ടിനെയോ....അയിന് അവൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നമുക്കറിയോ.... 3 വർഷം മുൻപ് നമ്മളും ആയിട്ടുള്ള എല്ലാ കോൺടാക്ട് ഉപേക്ഷിച്ചു പോയതല്ലേ അവൾ...

   എന്നാലും... എന്റെൽ അവളെ ഒരു പഴയ നമ്പർ ഉണ്ട് അതിൽ ഒന്ന് വിളിച്ചു നോക്കിയാലോ....

   നിത്യ പ്രതീക്ഷയോടെ jaisa യെ നോക്കി പറഞ്ഞു.

  ഹ്മ്മ്.....

  നിത്യ ഫോൺ എടുത്ത് ആ നമ്പർ ഡയൽ ചെയ്തു.

  ഹെലോ.......(നിത്യ.. )

Ha... Ahna Lailath IAS... മറുതലക്കൽ നിന്ന് പറഞ്ഞു.

   അവർ call ഹോൾഡ്‌ ആക്കി..

  "Ias ഓ അതൊക്കെ എപ്പോ....

   ആർക്കറിയാം..... ഓളെ dream അല്ലായിനോ... ആയിണ്ടാവും...
    Jaisa നിത്യക്ക് മറുപടി പറഞ്ഞു.

  ഹെലോ ലാലൂട്ടി...

   എന്നേ ലാലൂട്ടി എന്ന് വിളിക്കാൻ മാത്രം എന്ത് റിലേഷൻ ആണ് ഞാനും നിങ്ങളും തമ്മിൽ...

   മറുതലക്കൽ ഉള്ള ശബ്ദത്തിന് കാടിന്യം കൂടുതൽ ഉള്ള പോലെ അവർക്ക് തോന്നി..

   ഇത് ഞങ്ങളെ നിത്യയും ജൈസയും...

   അതിന് മറുതലക്കൽ നിന്ന് നിശബ്ദത മാത്രമായിരുന്നു മറുപടി..

  അത് ലാലൂട്ടി next വീക്ക്‌ എന്റെ കല്യാണവും ജൈസന്റെ എൻഗേജ്മെന്റും ഉണ്ട് നീ വരണം...

   നിത്യ അത് പറഞ്ഞു തീർന്നതും മറുതലക്കൽ നിന്ന് call കട്ട്‌ ചെയ്തു..

   അവൾ വരുമോ.....

  ജൈസ വേവലാതിയോടെ ചോദിച്ചു.

   അറിയില്ല... മിക്കവാറും വരില്ല..... അവൾ നിരാശയോടെ പറഞ്ഞു.
______________🌻______________

   ഞാൻ call കട്ട്‌ ചെയ്തു.കാകുന്റെ അടുത്തേക് ചെന്നു.

   കാകു എനിക്ക് നാളെ നാട്ടിൽ പോവണം ഒരു ടിക്കറ്റ് book ചെയ്യാമോ...

   ഞാൻ കാക്കൂനോട് പറഞ്ഞു..

 എന്തേ ഇപ്പൊ ഒരു നാട്ടിൽ പോക്....

   രണ്ട് ദിവസം കഴിഞ്ഞാൽ ന്റെ ഫ്രണ്ടിന്റെ വെഡിങ് ആണ്....

   ആഹ് എന്നാ എനിക്കും book ചെയ്യാം... നമുക്ക് ഒരുമിച്ചു പോവാം...

   അതും പറഞ്ഞു കാകു ഫോണിൽ എന്തൊക്കെയോ... ചെയ്തു...

  Book ചെയ്തു... ഇനി ഞാൻ മാഷനേ വിളിച്ചു പറയട്ടെ ലീവ് എടുത്ത് വീട്ടിൽക് വരാൻ....
   കാകു അതും പറഞ്ഞു മാഷനേ വിളിച്ചു....

  കുറച്ചു കഴിഞ്ഞു ഞാൻ ഡ്രൈവറെ വിളിച്ചു.

   ഡേവിഡ് അങ്കിളിന്റെ കൂടെ പോയാൽ ടൈം പോവുന്നത് അറിയില്ല. ഒരു ഫ്രണ്ട്‌ലി പാവം മനുഷ്യൻ..
___________________🌻___________________

  മറ്റൊരു സ്ഥലത് ഇലക്ഷന് കമ്മീഷൻ ഓഫീസർസ് വോട്ടിങ് മെഷീനുകൾ അടക്കി വെച്ചു.. സെക്യൂരിറ്റി യോടെ ആ വാഹനം വോട്ടന്നൽ സ്ഥലത്തേക് പോയി.

    റിസൾട്ട്‌ അറിയാൻ ഒരാഴ്ചയുണ്ട്... നമുക്കറിയാം ജൗഹർ അലി ആവുമോ ഇനി അവിടത്തെ MLA.
____________________🌻____________________

   ഞാൻ കളക്ടറേറ്റിൽ ചെന്നു.. എന്റെ ഓഫീസിലേക്ക് പോവുമ്പോ ആണ് എന്റെ ഓഫീസിൽ നിന്നിറങ്ങി വരുന്ന സബ് കളക്ടർ.. ഹേമന്ത് നെ കണ്ടത്...

   ഞാൻ അയാളെ ഒന്ന് നോക്കി പുഞ്ചിരിച്ചോണ്ട് ഓഫീസിൽ ചെന്നപ്പോ കണ്ടത്. മുടിയിൽ കൈ കോർത്തു നിലത്ത് കിടക്കുന്ന ലിതിയ യെ ആണ്..

  ഞാൻ വേഗം ചെന്നു അവളെ വാരി പുണർന്നു..

  ആൾ കൂട്ടം.... കിരീടം.....

    അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് ഞാൻ കേട്ടു..

   ഞാൻ അവളെ തലയിലൂടെ തലോടി.....

   പതിയെ അവൾ ശാന്തമായി...

   എന്ത് പറ്റി ലിതിയ....

  ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ ഞെട്ടി എണീറ്റു.. എന്നേ അത്ഭുതത്തോടെ നോക്കി.

   Maam... സോറി തലവേദന...

   അവൾ എന്തോ എന്നിൽ നിന്ന് ഒളിപ്പിച്ചു വെക്കുന്നത് പോലെ പറഞ്ഞു.

  ഹ്മ്മ്..... ഡോക്ടറെ കാണണോ....

   വേണ്ട കുഴപ്പമില്ല....
     അതും പരഞ്ഞു അവൾ തന്റെ വർക്കിൽ മുഴുകി.

     ഞാനും എന്റെ വർക്കിൽ മുഴുകി.. ഒരു സ്ഥാപനത്തിന്റെ ഡീറ്റെയിൽസ് അറിയാൻ വേണ്ടി ഞാൻ old കളക്ടർ മഹേഷ്വർ IAS നെ വിളിച്ചു..
 അങ്ങേര് നാളെ izas cafe യിൽ വെച്ചു meet ചെയ്യാമെന്ന് പറഞ്ഞു..

  നാളെ ഉച്ചക്കാണ് ഫ്ലൈറ്റ് അതിന് മുൻപ് meet ചെയ്യണം...

  അന്നത്തെ എന്റെ work കഴിഞ്ഞതും.. ഞാൻ നിവാസ് കോളേനി യിൽ പോയി.. ശേഷം അപ്പാർട്മെന്റിലേക് തന്നെ പോയി.

   അവിടെ എത്തിയപ്പോൾ.... ആരോടോ ഉള്ള ദേഷ്യം റൂമിനോട് തീർത്തപോലെ അല്ലു മുഴുവൻ അലങ്കോളമാകിയിട്ടുണ്ട്.

   അല്ലൂസെ.... നീ എന്താ ഈ ചെയ്തു വെച്ചത്... ഞാൻ തിരിഞ്ഞു നിൽക്കുന്ന അല്ലൂസിനെ നോക്കി ചോദിച്ചു.

  പെട്ടന്ന് അത് എന്നേ തിരിഞ്ഞു നോക്കി... അതിന്റെ കണ്ണുകൾ നീലയായി.... ഞാൻ ഭയന്നു കൊണ്ട് അതിനെ വീണ്ടും നോക്കിയപ്പോൾ അതിന്റെ നിറം മഞ്ഞ തന്നെ ആയിരുന്നു..

   എനിക്ക് തോന്നിയതാവും എന്ന് വിചാരിച്ചു ഞാൻ room മുഴുവൻ ക്ലീൻ ആക്കി. അല്ലൂസിന് പാൽ കൊടുത്തു..

  ഞാൻ വരാന്തയിലേക് ഇറങ്ങി.

   എന്റെ മനസ്സിൽ കുറച്ചു മുൻപ് അല്ലുവിന്റെ കണ്ണ് മാറിയത് ഓർമ വന്നു.

 "Ghost cat.... Ghost cat.... എന്ന് അല്ലുവിനെ നോക്കി പറഞ്ഞ അക്ഷയ് നെ എനിക്കോർമ്മ വന്നു.

  "ഞാൻ മരിച്ചാൽ ഇതിന്റ മക്കളെ മക്കളെ മക്കളെ മക്കളെ ഉള്ളിൽ കേറാമല്ലോ..."

  Arnav സർ പറഞ്ഞ കഥയിലെ alfa പറഞ്ഞാ ആാാ ഡയലോഗ്...

   എല്ലാം കൂടി എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി....

  പെട്ടെന്നാണ് എനിക്ക് ലിതിയ യുടെ കാര്യം ഓർമ വന്നത്..

  ഞാൻ റിസപ്ഷനിലേക് ചെന്നു.

   എനിക്ക് room no :124 വേണം.....
   ഞാൻ അവിടെ ഉള്ള സ്റ്റാഫിനോട് പറഞ്ഞു.

  സോറി maam... ആ room 30 വർഷത്തോളം ആയി ഒരാൾടെ ഓണർ ഷിപ്പിൽ ആണ്.
  അവർ എന്നോട് പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി.

  അതെങ്ങനെ ഞാൻ ഇവിടെ വന്നിട്ട് ഇന്നേ വരെ... അങ്ങനെ ഒരാളെ കണ്ടിട്ടില്ല...ആ room അടച്ചിട്ടതായിരുന്നു.

  അതിന്റെ ഓണർ ന്റെ നെയിം ഒന്ന് പറയാമോ....


  സോറി maam.... അത് പറയാൻ പറ്റില്ല.. Maam അവരെ കാണാത്തത് അവർ ഇടക്കൊക്കെ ഇവിടെ വരാർ ഉള്ളു..

  ഞാൻ ഇവിടത്തെ കളക്ടർ ആണ്... I want ഡീറ്റെയിൽസ്...

   നോ maam അവരെ കുറച്ചു ഒന്ന് പറയാൻ പറ്റില്ല..

   ഞാൻ ദേഷ്യം പിടിച്ചു തിരിച്ചു വന്നു.

  താമസിക്കാൻ അല്ലെങ്കിൽ അവർക്കെന്തിനാ room....

   ഓരോരോ ദുരന്തങ്ങൾ...

  അതും പറഞ്ഞു ഞാൻ റൂമിൽ ചെന്നു...

  ലിതിയ യെ വിളിച്ചു...

  Helo ലിതിയ ഇത് ഞാൻ ആണ് ahna....
നാളെ മുതൽ നിനക്ക് ലീവ് ആണ്..

   ആഹ് thanks maam......

  ഞാൻ call കട്ട്‌ ചെയ്തു..

  എനിക്കവളെ വീട്ടിൽ കൊണ്ട് പോവണം എന്നുണ്ട്.. എന്നെ ഇവളെ പേരും പറഞ്ഞു തള്ളി കളഞ്ഞവർക് മുൻപിൽ നിവർന്നു നിൽക്കാൻ ആഗ്രഹമുണ്ട്. പക്ഷെ അതിനുള്ള സമയം ആയില്ല. ഇവൾക്ക് ബോധം വരട്ടെ...

  എന്റെ മുന്നിൽ അന്നത്തെ സംഭവം മിന്നി മറഞ്ഞു..

•°•°•°•°•°•°•°•

   ട്ടേഹ്...

  എന്റെ എല്ലാം എല്ലാം ആയ മാമൻ എന്നേ ആദ്യമായി വേദനിപ്പിച്ചു.

  നീയാ... നീയാ... നീ ഒരൊറ്റ ആൾ കാരണമാ... എന്റെ മോൾ മരിച്ചത്.....

   മാമന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തിൽ ആയിരുന്നു കൊണ്ടത്..

  നീയും നിന്റെ ഒരു മോഡലിംങും.... കൊന്നിലെ... എന്റെ മോളെ....

   മാമന്റെ കണ്ണീരിനു മുൻപിൽ ഞാൻ നിസ്സഹായാക്കി ആയിരുന്നു..

  മാമാ..... ഞാൻ മാമന്റെ അടുത്ത് പോയി പറഞ്ഞു.

  തൊട്ട് പോവരുതെന്നെ.... ഇനി മുതൽ എന്റെ സഹോദരിക്ക് ഇങ്ങനെ ഒരു മകൾ ഉള്ളതായി. എന്റെ ഓർമയിൽ പോലുമില്ല..
 
   മാമൻ എന്നേ തള്ളി കൊണ്ട് പറഞ്ഞു..

   ചുറ്റും കൂടി നിന്നവർ ഒക്കെ എന്നേ ദയനീയത യോടെ നോക്കി എന്നല്ലാതെ അവർക്കൊന്നും ചെയ്യാനായില്ല.

  ഞാൻ അന്ന് അവിടെ നിന്ന് കരഞ്ഞോടി..

   എന്റെ എല്ലാം എല്ലാം ആയ എന്റെ മാമൻ എന്നേ തള്ളി പറഞ്ഞപ്പോൾ എനിക്ക് സഹിക്കാനായില്ല.

•°•°•°•°•°•°•..

  അന്നാണ് ഞാൻ മോഡലിംഗ് നിർത്തിയത് ഞാൻ ഓർത്തു...

  ലിതിയാ.... എന്റെ ക്രൈം പാർട്ണർ ആയിരുന്നു.. പക്ഷെ ഇപ്പോൾ അവൾ ആ ഓർമകൾ പോലുമില്ലാത്ത പുതിയ ആൾ..

 അതോർത്തപ്പോൾ എന്റെ കണ്ണിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.

  കുറച്ചു കഴിഞ്ഞു കാകു വന്നു.
_____________🌻____________

ഇതേ സമയം room no 124 ൽ.

   അവൾ തന്റെ കൈയിൽ ഉള്ള ആ ഫോട്ടോയിലേക് നോക്കി..

   അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ നനവ് പടർന്നു.

   അവളും അവളുടെ ഇരട്ട സഹോദരിയും ഒരുമിച്ചുള്ള ഫോട്ടോ....

   അതിന്റെ സൈഡിൽ "forever love HASEENA AND RASEENA " എന്ന് എഴുതിയിരുന്നു.

   നിന്റെ കൊലയാളികളെ അവർ കണ്ടെത്തും കൂട്ടിനു ഞാനും ഉണ്ടാവും.. അല്ലെങ്കിൽ പിന്നേ ഞാൻ നിന്റെ ഇരട്ടയാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം...

   നാളെ എനിക്ക് നാട്ടിലേക് തിരിച്ചു പോവണം ahna അവിടെ എത്തുന്നതിനു മുൻപ് എനിക്കവിടെ എത്തിയെ തീരു...

   അവൾ അതും പറഞ്ഞു ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ എടുത്തു.
_____________🌻____________

  റെസ്റ്റ്വാറന്റിൽ നിന്ന് ദിൽഖിസ് ദിൽറുബ യെ ഫ്ലാറ്റിൽ ആക്കി അവൻ ഓഫീസിലേക്ക് പോയി..

   അവൻ അങ്ങോട്ട് കയറുന്ന സമയത്താണ് ആരോ പോയി ഇടിച്ചതു.. അത് ikhliya എന്ന് പറഞ്ഞു നടക്കുന്ന rahina ആയിരുന്നു.

   അവൾ അവനെ തന്നെ നോക്കി നിന്നു. അവന്റെ കടും കാപ്പി കണ്ണുകളും മനോഹര മുഖവും അവളെ അവനിലേക് വെളിച്ചടുപ്പിച്ചു.

  സോറി....
അതും പറഞ്ഞു അവൻ അവിടെ നിന്ന് ഓഫീസിലേക്ക് വിട്ടു.

   അവൻ ആദ്യം തന്നെ ചെക്ക് ചെയ്തത് ലാപ്ടോപ് ആയിരുന്നു.

   അതിൽ ഒരു mail വന്നിരുന്നു. ആവൻ അത് തുറന്നു.

   To DILKHIS AKTAR..

     " ഈ കളിയിലും ഞാൻ തന്നെ ജയിച്ചല്ലോ... ഞാൻ അറിയിച്ചിട്ടാണല്ലോ ഈ പ്രാവശ്യവും നിങ്ങൾ പ്രതിയെ അറസ്റ്റ് ചെയ്തത്...."
   
   ബാക്കി കൂടി വായിച്ചതും അവന് ദേഷ്യം അരിച്ചു കയറി.

   അതിന്റെ അവസാനം എഴുതിയ..

   From LIA...

  എന്നുള്ളത് കൂടി വായിച്ചതും അവൻ സ്വയം നിയന്ത്രിക്കാനാവാതെ അവിടെ നിന്ന് എണീറ്റു കാറിൽ കയറി.
   ദേഷ്യം മുഴുവൻ സ്റ്റൈറിങ്ങിനോട് തീർത്തു അവന്റെ വാഹനം ലക്ഷ്യസ്ഥാനത്തേക് നീങ്ങി..

   തുടരും.............

 


CHAMAK OF LOVE - Part 24

CHAMAK OF LOVE - Part 24

4.3
2504

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:24 _______________________ Written by :salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന്