Aksharathalukal

CHAMAK OF LOVE - Part 24

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:24
_______________________

Written by :salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________
   ദേഷ്യം മുഴുവൻ സ്റ്റൈറിങ്ങിനോട് തീർത്തു അവന്റെ വാഹനം ലക്ഷ്യസ്ഥാനത്തേക് നീങ്ങി..

  GREEN VALLEY APPARTMENT..

    അത് വായിച്ചോണ്ട് അവന്റെ വാഹനം കോമ്പൗണ്ടിലേക് പോയി.

   പുറത്തിറങ്ങിയ അവന് ലിഫ്റ്റിൽ കയറി.. 3rd ഫ്ലോറിൽ എത്തി.

   Room no :123.

    അവൻ അവിടെയെത്തി bell ക്ലിക്ക് ചെയ്തു..

    Ahna ആയിരുന്നു ഡോർ തുറന്നത്..

    അവൻ അവളെ കഴുത്തിന് പിടിച്ചു ചുവരിന് നേരെ നിർത്തി ഉയർത്തി പിടിച്ചു..

   അക്തർ എന്താ.... ഈ കാണിക്കുന്നത്....

    അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു..

   പറഞ്ഞു തരാമെടി #₹%* മോളെ... കൂടെ നിന്നു ചതിക്കുന്നോ....

   അവൻ അവളുടെ കഴുത്തിൽ കൈ അമർത്തി കൊണ്ട് പറഞ്ഞു.

   ഇത്രയും നേരെ പേടിച്ചു നിന്ന ahna യുടെ മുഖത്ത് പുച്ഛം നിറഞ്ഞു..

   പുച്ഛിക്കുന്നോ..... എന്തിനാടി നിനക്ക് District Collector എന്ന സ്ഥാനമുള്ളപ്പോൾ LIA എന്ന മുഖം മൂടി.

   അവൻ അവളുടെ കഴുത്തിന് ഒന്ന് കൂടി അമർത്തി ദേഷ്യത്തോടെ ചോദിച്ചു.

    അക്തർ എനിക്ക് വേദനിക്കുന്നു......

   നിനക്ക് വേദനിക്കണമെടി.....

    അവൻ അലറി...

  പെട്ടെന്നവൻ തെറിച്ചു നിലത്ത് വീണു..

   അവൻ ഒന്നും മനസ്സിലാവാതെ അൽപ്പം മുൻപ് നടന്നത് ഓർത്തെടുത്തു.
   അവൻ പൊക്കി പിടിച്ചതോണ്ട് അവളുടെ കാലുകൾ അന്തരീക്ഷത്തിൽ ആയിരുന്നു. പെട്ടെന്നവൾ അവളെ കാലുകൾ ബെൻഡ് ചെയ്തു അവന്റെ നെഞ്ചത് ചവിട്ടി. അവളുടെ ചവിട്ടിന്റെ ശക്തി കൊണ്ടും അവൻ അത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയതോണ്ടും അവൻ തെറിച്ചു വീണു..

   അവൾ നിലത്ത് വീണു കിടക്കുന്ന അവന് മുന്നിൽ മുട്ട് കുത്തി ഇരുന്നു.

   "അതേടാ..... ഞാൻ തന്നെയാണ് LIA.....
   താനെന്നെ കൊല്ലാൻ ആവുമെങ്കിൽ കൊന്ന് നോക്... പക്ഷേ അവില്ല... ചതിയിലൂടെ അല്ലാതെ എന്നേ ആരും ഇത് വരെ കീഴധിക്കിയില്ല...

  അതിന് നിനക്ക് ചതിക്കൽ ഒക്കെ നിസാരം അല്ലേ.... നീ കാരണം ഒരു സ്ത്രീ ഇന്ന് കാലില്ലാതെ നിൽക്കുന്നില്ലേ... ഫേമസ് ഡാൻസർ ആയ അവളെ പാഷൻ നീ ഇല്ലാതാക്കിയില്ലേ..."

   അവളുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് ഞെട്ടി.. അവന് അവൾ ആരെ കുറിച്ചാ പറയുന്നത് എന്ന് മനസ്സിലാവുന്നില്ലായിരുന്നു.

   അവൾ വീണ്ടും തുടർന്നു.

   നീ എന്താ വിചാരിച്ചത്... കഴുത്തിന് പിടിച്ചു പൊക്കിയാൽ ഞാൻ പേടിച്ചു പോവുമെന്നോ....

   എന്നാൽ നിനക്ക് തെറ്റി... ഇത് ആൾ വേറെയാ....
    YOUR PLAYING WITH LAILATH..

    അവൻ അവളെ കാൽ തട്ടി അവൾ നിലത്ത് വീണു കിടന്നു. അവൻ അവളെ മേലെ കൈ കുത്തി നിന്നു...

  നീ ahna lailath ആണേൽ ഞാൻ dilkhis akthar ആണ്....

    അതും പറഞ്ഞു അവൻ അവളെ കൈ പിടിച്ചു നേരിച്ചു.

    പെട്ടെന്ന് ദിൽഖിസ് വീണ്ടും തെറിച്ചു വീണു...


    "എന്റെ പെങ്ങളെ തൊടുന്നോ... #₹%& മോനെ.."

    ആഹ്ഖിലിന്റെ അലർച്ച ആ room മുഴുവൻ പ്രതിഫലിച്ചു കേട്ടു..

   അവൻ ദിൽഖിസിന്റെ അടുത്ത് പോയി അവനെ പൊക്കി പിടിച്ചു ആ റൂമിൽ നിന്ന് പുറത്താക്കി...

   ഇത് കണ്ട ahna യുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു..

   അകത്തു കയറിയ അഹ്ക്കിൽ... ആ റൂമിൽ ഉള്ള സകല സാധനവും എറിഞ്ഞു പൊട്ടിച്ചു.

  കാകു......

   Ahna യുടെ വിളി കേട്ടു... അവൻ അവളെ നോക്കി. അവളെ കഴുത്തിൽ അവന്റെ വിരലടയാളം പതിഞ്ഞിരുന്നു.

   അഹ്ക്കിൽ സ്വയം ശാന്തനാവൻ ശ്രമിച്ചു കൊണ്ട് റൂമിൽ പോയി ointment എടുത്ത് കൊണ്ട് വന്നു. അഹ്‌നയെ സോഫയിൽ ഇരുത്തിച്ച് അവളെ അടുത്തിരുന്നു ointment തേച്ചു കൊടുക്കുമ്പോൾ അവന്റെ മനസ്സ് നീറുന്നുണ്ടായിരുന്നു.. അവളിൽ ഒരു പോറൽ പോലും പറ്റുന്നത് അവനിഷ്ടമല്ലായിരുന്നു.
അവന് ദിൽഖിസിനോട് ദേഷ്യവും സ്വയം കുറ്റബോധവും തോന്നി.
   മരിക്കുന്നതിന് മുൻപ് ഒരു ദിവസം haseena അവനോട് പറഞ്ഞത് അവന്റെ ഓർമയിൽ വന്നു.

•°•°•°•°•°•••

   Ahqil ഉമ്മ മരിച്ചാൽ.. നീ ബേബിസിനെ നോക്കൂലേ...

   Haseena അവനെ നോക്കി കൊണ്ട് ചോദിച്ചു..

  ഉമ്മ ന്തിനാ.. മരിക്കുന്നേ...

  ആ 4 വയസ്സുകാരന്റെ ചോദ്യത്തിൽ നിഷ്കളങ്കത നിറഞ്ഞിരുന്നു.

  ഒന്നൂല്ല... ഉമ്മ മരിച്ചാലോ... അങ്ങനെ ആണേൽ നീ അവരെ angels നെ പോലെ നോക്കണം... നോക്കൂലേ... ഉമ്മക് promise താ...

   ആ 4 വയസ്സ് കാരൻ അവളെ കൈയിൽ കൈ വെച്ചു.

  Promise... എന്റെ ബേബിസിനെ ഞാൻ angels നെ പോലെ നോക്കും..
•°•°•°•°•°•°•°•°••

   അവൻ ആ സംഭവം ഓർത്തു.

  ഇന്നേ വരെ അഹ്‌നക്ക് ഒരു പോറൽ പോലും അവന് വരുത്തിയിട്ടില്ല...

    പക്ഷെ... അവളുടെ ട്വിൻ.... ജീവിച്ചിരിപ്പുണ്ടെന്ന് അറിയാം എന്നല്ലാതെ. എങ്ങനെ എവിടെ ആരായിട്ട് എന്നൊന്നും അവനറിയില്ല എന്ന കാര്യം അവൻ സങ്കടത്തോടെ ഓർത്തു..

   അവളും safe ആയാൽ മതിയായിരുന്നു....

    അവൻ ആഗ്രഹിച്ചു...

   ഏയ്യ്... മിസ്റ്റർ.. എവിടെയാ...

   Ahna അവനെ തോണ്ടി വിളിച്ചപ്പോൾ അവൻ ഞെട്ടികൊണ്ട് അവളെ നോക്കി....

   എന്ത് പറ്റി........

  ഇനി എന്ത് പറ്റാൻ... എന്റെ കഴുത്തിൽ ointment തേച്ചിരുന്ന നീ എന്റെ ചുണ്ടിൽ തേച്ചു. എന്റെ മൂക്കിൽ തേച്ചു... ഇപ്പൊ താ എന്റെ കണ്ണിലേക്കും തേക്കാൻ നോക്കുന്നു...

   അവൾ അത് പറഞ്ഞപ്പോ ആയിരുന്നു അവൻ അവന്റെ കൈ അവളുടെ കണ്ണിന് നേരെ ആണെന്നുള്ളത് അവൻ അറിഞ്ഞത്...

   അവൻ അത് തായതി..

   ഞാൻ നിന്റെ ട്വിൻ നെ ഓർത്തതായിരുന്നു..

   അതോർത്തു നീ പേടിക്കണ്ട.. She is safe...

   അവനോട് അങ്ങനെ പറഞ്ഞെങ്കിലും ഒരു നോവായ് അവൾ അഹ്‌നയുടെ മനസ്സിലും ഉണ്ടായിരുന്നു.

   നിനക്ക് അവൾ ആരാ എന്ന് അറിയാമെങ്കിൽ എന്നോട് ഒന്ന് പറഞ്ഞൂടെ..

   Ahqil ന്റെ ആവശ്യം കേട്ടു ahna ഒന്ന് പുഞ്ചിരിച്ചു.

   കിടക്കട്ടെ... ഒരു ട്വിസ്റ്റ്‌ ആയിട്ട്...

   അവളുടെ ആ വാക്കുക്കൾ പലതും ഒറപ്പിച്ചുള്ളതായിരുന്നു..

   മ്മ്...........

  ഇപ്പൊ കാക്കു പോയി. പോകുമ്പോയേക് സാധനം വാങ്ങി വാ...
   ആ നാച്ചുവിന്റെ favourite ചോക്ലേറ്റസ് ന്റെ ലിസ്റ്റ് വിട്ടിട്ടുണ്ട്.

   Ahna അവനോട് പറഞ്ഞത് കേട്ടു അവൻ മുഖം കോട്ടി.

   നീ തന്നെ പോയിക്കോ...

  അയ്യടാ.... ഇവിടെ എന്റെ ചിലവിൽ ഓസിക്ക് നിക്കുന്നതും പോരാഞ്ഞിട്ട്. ഞാൻ പോയി സാധനം വാങ്ങണം അല്ലേടാ... കിഴവാ...

   ഡീ............

 No എസ്ക്യൂസ്‌.... നാച്ചു വിട്ട സാധനത്തിന്റെ ലിസ്റ്റ് ഞാൻ send ചെയ്തിട്ടുണ്ട്..

   അവൾ പറഞ്ഞത് കേട്ടു അവൻ അവിടെ നിന്ന് പോയി.

  അവൻ അവിടെ നിന്ന് പോയതും ahna mobile എടുത്തു. വാട്സാപ്പിലെ LIA എന്ന ഗ്രൂപ്പ്‌ എടുത്തു.

  "പ്ലാൻ ഫിനിഷ്ഡ് സക്സസ്സ് ഫുളി "

   അങ്ങനെ ഒരു മെസ്സേജ് അയച്ചു അവൾ ഫോൺ ഓഫ്‌ ചെയ്തു. അവളുടെ മുഖത് പുച്ഛം നിറഞ്ഞ ചിരി വിരിഞ്ഞു..
 
    "നീ കരുതും പോലെ ഞാൻ മാത്രമല്ല ദിൽഖിസ് അക്തർ "LIA its a team..."..

    അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു. ഒപ്പം ആ ചുണ്ടുകളിൽ നിഗൂഢത തളം കെട്ടി.
_______________🌻______________

    (മറ്റൊരു സ്ഥലത്ത്.)

   സലാം വീട്ടി.. അവർ ദുആയിലേക്ക് ആണ്ടു. ആ മനസ്സിൽ വിങ്ങലായി. സ്വന്തമല്ലെങ്കിലും സ്വന്തമായി വളർത്തിയ മകൾ ഉണ്ടായിരുന്നു. അവളെ കാണാതായതിൽ അവർക്ക് സ്വയം കുറ്റബോധം തോന്നി. അവൾക് ഒരു പോറൽ പോലും ഏല്പിക്കരുത് എന്ന് പറഞ്ഞായിരുന്നു അവളെ അവർക്ക് ഏല്പിച്ച ആ സ്ത്രീ പറഞ്ഞത്. അവർ 23 വർഷങ്ങൾക് മുൻപ് നടന്ന ആ സംഭവം ഓർത്തു.

•°•°•°•°•°•°••
   മഴ ആയത് കൊണ്ട് പുറത്ത് ആറിയിട്ട വസ്ത്രം എടുക്കാൻ അവർ ആ ഇരുണ്ട രാത്രിയിൽ പുറത്തിറങ്ങി.

  പെട്ടെന്നായിരുന്നു എവിടെ നിന്നോ വന്ന ഒരാൾ അവരെ തോണ്ടി വിളിച്ചത്..

   മുഖം മുഴുവൻ മറച്ച അവരുടെ കറുപ്പിൽ grey കലർന്ന കണ്ണുകൾ വെട്ടി തിളങ്ങിയിരുന്നു.

  ഓടി വന്ന ആ സ്ത്രീ അവരെ കൈയിൽ നിന്ന് ഒരു പെൺകുഞ്ഞിനെ അവർക്ക് കൊടുത്തു.

   ഇവളെ നിങ്ങൾക് നോക്കാമോ.....

   അവൾ യാചനയുടെ സ്വരത്തിൽ പറഞ്ഞു.

   മക്കളില്ലാത്ത അവർക്ക് അതിൽ സന്തോഷം ആയിരുന്നു. അവൾ ആ കുട്ടിയുടെ മുഖത്തേക്ക് നോക്കി. 

   ആ കുട്ടിക്കും അതെ കണ്ണുകൾ ആയിരുന്നു. കറുപ്പ് മുടിയിയകളും..

  അവർ ഓടി വന്ന സ്ത്രീയുടെ കൈയിൽ ഉള്ള മറ്റേ പെൺകുട്ടിയെയും നോക്കി.

   ആ കുട്ടിക്ക് കാപ്പി മുടിയിയകളും അതെ കണ്ണുകളും ആയിരുന്നു.

   നിങ്ങൾ ഇവളെ ഒരു പോറൽ പോലും വരാതെ നോക്കണം.. ഇവളെ നോക്കാൻ എല്ലാ മാസവും നിങ്ങളെ അക്കൗണ്ടിലേക് പൈസ അയക്കും...

   എന്നെങ്കിലും ഇവളുടെ രണ്ട് സഹോദരങ്ങൾ ഇവളുടെ അവകാശം പറഞ്ഞു വരും. അന്ന് നിങ്ങൾ ഇവളെ തിരിച്ചേല്പിക്കണം..

   അത്ര മാത്രം പറഞ്ഞു ആ സ്ത്രീ അവിടെ നിന്ന് ഓടി മറഞ്ഞു.
•°•°•°•°•°•°••
   ആ സംഭവം ഓർത്തപ്പോൾ അവരിൽ ഭയം പടർന്നു..

   ആ സഹോദരങ്ങൾ വന്നാൽ ഞാൻ എവിടെ നിന്ന് അവളെ എടുത്തു കൊടുക്കും...

   അതോർത്തു അവർ അവിടെ ഇരുന്ന്.
______________🌻______________

  (ഇതേ സമയം Das construction ന്റെ main ഓഫീസിൽ.)

   ഓടി കിതച്ചു കൊണ്ട് അവൻ അകത്തു കയറി. അവിടെ അവന്റെ മുത്തച്ഛൻ ദേവദാസും അവന്റെ അച്ഛനും ഇരുന്ന് സംസാരിക്കുന്നുണ്ടായിരുന്നു.

  അച്ഛാ.... അവൾ......

   അവൻ ഭയത്തോടെ അച്ഛനോടും മുത്തച്ഛനോടും പറഞ്ഞു...

  എന്താ ഹേമന്ത്....?

  അച്ഛൻ വേവലാതിയോടെ ചോദിച്ചു.

   അവൾ... "Ayisha Lithiya Navaal "..

   അവളെ ഞാൻ നേരിട്ട് കണ്ടു...

  ഇത് കേട്ട ദേവദാസും അവരുടെ മകനും ഞെട്ടി.

  70 ന് മുകളിൽ പ്രായമുണ്ടേലും പതരാത്ത മനസ്സിനും ശരീരത്തിനും ഉടമയായിരുന്നു ദേവദാസ്..

  പക്ഷേ ഇത് കേട്ടപ്പോൾ ആയാളും ഒന്ന് പതറി..

  അവൾ മരിച്ചതല്ലേ...

  അയാൾ ഒന്ന് വിളറി വെളുത്തു കൊണ്ട് ചോദിച്ചു.

  ഇല്ലാ അത് അവൾ ആണ്. അവൾക് എന്നേ മനസ്സിലായില്ല... മനസ്സിലായാൽ...

   അവന്റെ സംസാരത്തിൽ ഭയം കലർന്നിരുന്നു..

  നീ പേടിക്കണ്ട ആ കേസ് ക്ലോസ് ചെയ്തില്ലേ..

   ഹേമന്തിന്റെ അച്ഛൻ ചോദിച്ചു.

  പക്ഷേ... അന്ന് കേസ് നമ്മൾ ഒതുക്കി തീർത്തതാണ്. ഞാനും വരുണും ചേർന്നാണ് nihala sherin നെ കൊന്നത്. അത് അവർക്കറിയില്ല. അത് കൊണ്ടാണ് അന്ന് വരുണിന് മാത്രം ശിക്ഷ ലഭിച്ചത്... പക്ഷേ lithiya ഒരു മൊഴി കൊടുത്താൽ അവർക്കെന്നെ അറസ്റ്റ് ചെയ്യാനവും...

   അവന്റെ ഉള്ളിലെ ഭയത്തെ ഒട്ടും ഒളിപ്പിക്കാതെ അവൻ പറഞ്ഞത് കേട്ടു ഹേമന്തിന്റെ അച്ഛനും മുത്തച്ചനും ഒന്ന് ഭയന്നിരുന്നു.
__________________🌻__________________

   (ദിൽഖിസ് )

   അവളോട് അങ്ങനെ ചെയ്തതിൽ എനിക്ക് നല്ലോണം കുറ്റ ബോധം തോന്നി. Lia എന്ന മുഖം മൂടിയിലും അവൾ നല്ല കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു. സ്വന്തം ആവശ്യത്തിന് വേണ്ടി ആരെയും ഉഭദ്രവിച്ചിട്ടില്ല. തെറ്റ് എവിടെ ഉണ്ടെങ്കിലും അത് തിരുത്താനെ ശ്രമിച്ചിട്ടുള്ളു... അവളോട് മാപ്പ് പറയണം....

   അങ്ങനെ ഒക്കെ ഞാൻ മനസ്സിൽ തീരുമാനിച്ചു.

  എന്നാലും ഇന്ന് മുഴുവൻ അവൾ ഞങ്ങളെ കൂടെ ഉണ്ടായിരുന്നു. അങ്ങനെ ആണേൽ ഇത് ആര് send ചെയ്തു. അങ്ങനെ ഒരു സംശയവും എന്നിൽ ഉണ്ടായിരുന്നു.

   ഏതായാലും ഇന്ന് രാത്രി തന്നെ അവളോട് സോറി പറയണം ഞാൻ മനസ്സിൽ ഉറപ്പിച്ചു.

__________________🌻__________________

   {മറ്റൊരു സ്ഥലത്ത് }.

  ക്ലാസ്സിന്റെ ഇടക്ക് ഫോണിൽ നോട്ടിഫിക്കേഷൻ വരുന്നത് കണ്ട് അവൾ സർ കാണാതെ ഡസ്കിന്റെ അടിയിൽ വെച്ച് ഫോൺ നോക്കി.

   അതിൽ LIA എന്ന ഗ്രൂപ്പിൽ Ahna... എന്ന contactil നിന്ന് വന്ന.

   "പ്ലാൻ ഫിനിഷ്ഡ് സക്സസ്സ് ഫുളി "
  
    എന്ന മെസ്സേജ് കണ്ടതും അവളുടെ ചുണ്ടുകളിൽ നിഗൂഢമായ ഒരു ചിരി വിരിഞ്ഞു.

   As soon the team LIA നിങ്ങൾക് മുന്നിൽ വരും... Just wait...

    നിഗൂഢത കൈവിടാതെ തന്നെ അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
___________________🌻___________________

 { മറ്റൊരു സ്ഥലത്ത്.....}

  ഉപ്പാ......

   ഒരു വിളിയോടെ റഹിന തന്റെ ഉപ്പാന്റെ അടുത്ത് പോയി..

   ഹൃദയത്തിൽ മിന്നൽ തറച്ച പോലുള്ള അയാളുടെ ടാറ്റുവുള്ള അയാളെ കാലിൽ കയറി അവൾ അയാളെ കവിളിൽ ഒരു മുത്തം കൊടുത്തു..

   തായേ ഇറങ്ങാൻ നേരത്ത് അവളുടെ ശ്രദ്ധ അയാളെ കഴുത്തിലെ ഹൃദയാകൃതിയിൽ ഉള്ള മറുകിൽ ചെന്നു നിന്നു.

   എന്തേ... നിനക്കിത്ര സന്തോഷം...

   അവളുടെ ഉപ്പ അഥവാ Dilrowdy എന്നറിയപ്പെടുന്ന അയാൾ ചോദിച്ചു..

   അയാൾ അവളെ തലോടി... അയാൾ കാമത്തിനല്ലാതെ തലോടുന്ന ഏക ആൾ അവളായിരുന്നു. മായവതിയിൽ അയാൾക് ജനിച്ച കുഞ്ഞ് "RAHINA ".

   ഉപ്പാ എനിക്കൊരാളെ ഇഷ്ടായി... ദിൽഖിസ് അക്തർ ആണ് ആൾ...

  അവൾ പറഞ്ഞതിലെ ദിൽഖിസിന്റെ പേര് കേട്ടു അയാൾ ഒന്ന് ഞെട്ടി..

  മോളെ നമുക്ക് എന്തിനാ പ്രണയം.. നമുക്ക് നമ്മുടെ പ്രതികാരം വീട്ടണ്ടേ...

   ഉപ്പാ നിങ്ങൾ സമ്മതിച്ചില്ലേൽ ഞാൻ ദേവദാസ് മുത്തച്ഛനോട് പറയും...

   അത് കേട്ടു അയാളിൽ പുച്ഛമായിരുന്നു. ദേവദാസിന് എന്നേ പേടിയാണ് അയാൾ സ്വയം പറഞ്ഞു..
   എന്നിട്ട് അവളെ പറ്റിക്കാൻ ഭയം ഉള്ളത് പോലെ അഭിനയിച്ചു..

  ഞാൻ അതല്ല പറഞ്ഞേ... നമ്മുടെ പ്രതികാരം അല്ലേ നമുക്ക് വലുത്...

  അയാൾ അവളോട് പറഞ്ഞു..
 
   ഉപ്പാ നിങ്ങൾ ഒന്നും പറയണ്ട... പ്രതികാരം എന്നിൽ നല്ലോണം ഉണ്ട്.. എന്നേ അമ്മയില്ലാത്തവൾ ആക്കിയ ഹസീനയോടുള്ള പ്രതികാരം അവളെ ഉപ്പ കൊന്നതോണ്ട് ഞാൻ അവളെ മകനോട്‌ തീർക്കും... അതിനായിരുന്നു ഞാൻ ക്രിസ്റ്റഫർ നെ ഏല്പിച്ചു അവന്റെ പെണ്ണിനെ തട്ടി കൊണ്ട് പോവാൻ ശ്രമിച്ചത്.. പക്ഷെ അതും അവൻ നശിപ്പിച്ചു ആ "Ahqil Ali Haq "....

   അവൾ ഒരു അരിശത്തോടെ പറഞ്ഞു നിർത്തി..

   ഇപ്പൊ അച്ഛാ എനിക്കവളെ കാണണം.."ikhliya nasrin " നെ. അവളെ മുന്നിൽ അവളുടെ പേരെഴുതിയ ഈ യൂണിഫോം ഇട്ട് നേളിഞ്ഞു നിക്കണം.... ലക്ഷങ്ങൾ കൊടുത്തു ഉണ്ടാകിച്ച അവളുടെ മുഖമുള്ള ഈ മാസ്കിട്ട് അവളെ അത്ഭുത പെടുത്തണം...

   അവൾ അത് പറഞ്ഞപ്പോൾ dil rowdy ഒന്ന് പുഞ്ചിരിച്ചു.

   അയാൾ അവളെയും കൊണ്ട് പുറത്തിറങ്ങി... വാഹനം "Dil imarat " ലേക്ക് തിരിച്ചു...

    തുടരും...........

  Written by salwa Fathima 🌻

   നാളെ സ്റ്റോറി ഇല്ലാട്ടോ guys... Nki ഒരു ചിന്ന busy...


CHAMAK OF LOVE - Part 25

CHAMAK OF LOVE - Part 25

4.1
2691

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:25 _______________________ Written by :salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന്ന്