Aksharathalukal

CHAMAK OF LOVE - Part 26

CHAMAK OF LOVE✨
 
 (പ്രണയത്തിന്റെ തിളക്കം )
 
Part:26
_______________________
 
Written by :salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )
 
  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.
 
         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________
   അവരുടെ ജീവിതം തന്നെ ഇവിടെ വെച്ച് മാറിമറിയുമെന്നറിയാതെ അവർ നാല് പേരും ഒപ്പം ali ahammed ഉം പുറത്തിറങ്ങി.
 
   ലാലൂട്ടി............
 
   അതും പറഞ്ഞു നാച്ചു അഹ്‌നയെ കെട്ടിപിടിച്ചു..
 
   ഓഹ് അനക് ലാലൂട്ടി യെ മതിയല്ലേ....
 
   അതും പറഞ്ഞു ആഹ്ക്കിൽ മുഖം കോട്ടി..
 
   ആഹ്ക്കിൽ കാക്കു....
 
  അതും പറഞ്ഞു അവൾ അവനെയും കെട്ടിപിടിച്ചു.
 
  ഇതൊക്കെ നോക്കി ദിൽഖിസും ദിൽറുബ യും മറ്റൊരു സൈഡിൽ ഉണ്ടായിരുന്നു.
 
  നാച്ചുവിന്റെ സ്നേഹപ്രകടനം കണ്ട് ദിൽറുബ യുടെ മുഖം വലിഞ്ഞു മുറുകി..
 
   ദിൽഖിസ് അവരെ അടുത്തേക് നടന്നു.
 
  ഇത് നിന്റെ ആരാ അവൻ അഹ്‌നയോട് നാച്ചുവിനെ ചൂണ്ടി ചോദിച്ചു.
 
  അപ്പോഴാണ് നാച്ചു അവനെ ശ്രദ്ധിച്ചത്.
 
 ഈ അലവലാതി എന്താ ഇവിടെ....
 
   അലവലാതി അന്റെ.....
 
   ദിൽഖിസ് ദേഷ്യം പിടിച്ചു പറഞ്ഞു.
 
  നിർത്തി.... ഇത് എന്റെ കസിൻ ആണ് ഉമ്മാന്റെ sister zulaiha ആന്റിയുടെ മോൾ...
 
   അഹ്‌ന പറഞ്ഞു..
 
  പിന്നേ എന്റെ മുറപെണ്ണും...
 
   ആഹ്ക്കിൽ അവളെ ചേർത്ത് നിർത്തി ദിൽറുബയെ നോക്കി പറഞ്ഞു.
 
  അവൾ പുച്ഛിച്ചു മുഖം തിരിച്ചു..
 
  ഹ ഹ ഹാ....
 
  ഒരു സൈഡിൽ നിന്ന് അഹ്‌നയുടെ പൊട്ടി ചിരി കേട്ടു അവർ അങ്ങോട്ട് നോക്കി..
 
  എന്തേയ്.....കുരിപ്പേ ചിരിക്കൂന്നേ...
 
   ന്റെ കാകുവോ.. ദിൽറുബ നെ പൊസ്സസീവ് ആകാൻ ആണെങ്കിലും ഇജാതി കല്ല് വെച്ച നുണ പറയരുത്... ഇതിനെ ഒക്കെ നാത്തൂൻ ആയി കിട്ടിണേലും ബേധം പോയി ചാവുന്നതാ...
 
  You.... ബ്ലഡി....
 
   അതും പറഞ്ഞു നാച്ചു ഓളെ പിന്നാലെ പോയി... അഹ്‌ന അവിടെ നിന്ന് ഓടി.
 
  കുറച്ചു കഴിഞ്ഞു രണ്ടും തോളിൽ കൈയിട്ടു തിരിച്ചു വന്നു.
 
  എന്നാ നമുക്ക് പോവാം അതും പറഞ്ഞു ആഹ്ക്കിൽ അവരെയും കൊണ്ട് ഡോമെസ്റ്റിക് വിഭാഗത്തിൽ നിന്ന് പുറത്തിറങ്ങി..
 
   അപ്പോഴാണ് ഇന്റർനാഷണൽ വിഭാഗത്തിൽ നിന്നിറങ്ങി വരുന്ന അവനെ അഹ്‌ന കണ്ടത്... അവൾ ഓടി പോയി അവനെ കെട്ടിപിടിച്ചു..
 
  Afraz what a suprise...
 
  അതും പറഞ്ഞു അവൾ അവനെ കാണുമ്പോൾ കൊടുക്കുന്ന സ്പെഷ്യൽ ഷേക്ക്‌ ഹാൻഡ് കൊടുത്തു.
 
  അപ്പോഴാണ് അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകുന്നത് അവൾ ശ്രദ്ധിച്ചത്...
 
   എന്ത്‌ പറ്റിയെടോ....
 
 
  അത്... 3 വർഷം മുൻപ് ഇങ്ങനെ ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്തപ്പോയായിരുന്നു ikhlas നെ നമ്മൾ അവസാനമായി കണ്ടത്..
 
  അവൻ അത് പറഞ്ഞപ്പോൾ അറിയാതെ അവളെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി..
 
  കുറച്ചു കഴിഞ്ഞു അഹ്‌നയും ടീമും അവരെ വീട്ടിലേക്കും ദിൽഖിസും ദിൽറുബയും അവരെ വീട്ടിലേക്കും പോയി.
 
__________________🌻__________________
 
  ഇതേ സമയം തന്റെ ഉമ്മയുടെ കൊലയാളിയെ കൊല്ലാൻ വേണ്ടി സജയുടെ അനിയൻ മുംബൈയിലേക്കു പോവാൻ എയർപോർട്ടിൽ വന്ന പോയാണ് അവിടെ നിന്നിറങ്ങി വരുന്ന ali ahammed നെ കണ്ടത്..
 
  എന്റെ ഇര ഇവിടെ ഉള്ളപ്പോൾ ഞാനെന്തിന് അങ്ങോട്ട് പോവണം.
 
   അവൻ സ്വയം അങ്ങനെ പറഞ്ഞു. ടിക്കറ്റ് ക്യാൻസൽ ചെയ്ത് അവന്റെ വാഹനം എടുത്ത് ഒരു പീടിക മുറിയിൽ പോയി.. അതിന്റെ അകത്തു കയറി..
 
  ആ മുറിയിലെ ചുവര് മുഴുവൻ സജയുടെയും അൽഫയുടെയും ziam ന്റെയും ഫോട്ടോ ആയിരുന്നു.
 
  അവൻ അത് മുഴുവൻ ഒന്ന് നോക്കി..
 
  അവരോടൊപ്പമുള്ള ഓരോ ഓർമകളും അവനെ തഴുകി പോയി..
 
   അവൻ അവിടെയുള്ള ഒരു മേശയുടെ ഉള്ളിൽ നിന്ന് തന്റെ റെവോൾവർ കയ്യിലെടുത്തു.
 
  Ali ahammed... ഇന്നാണ് നിന്റെ അന്ത്യം....
 
   അവൻ ആ റിവോൾവർ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.
___________________🌻___________________
 
  (അഹ്‌ന)
 
  വീട്ടിൽ എത്തിയപ്പോ തന്നെ കണ്ടത് എന്റെ thunder bird ആണ്..
 
  എന്തോ അത് കാണുമ്പോൾ സങ്കടം തോനുന്നു.. 
 
   Ikhlas പോവുന്നതിനു മുൻപുള്ള ലാസ്റ്റ് birthday ക്ക് അവൻ തന്ന gift ആണ് ഞാനോർത്തു..
 
  കാക്കു തട്ടി വിളിച്ചതും ഞാൻ അവനെ തിരിഞ്ഞു നോക്കി..
 
  എന്തേയ്..
 ഇഖ്ലാസിനെ ഓർത്തതാണോ...
 
   മറക്കാനാവില്ലല്ലോ... പ്രാണൻ അല്ലായിരുന്നോ...
 
   അത് പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നത് ഞാൻ സ്വയം അറിഞ്ഞു.
 
  ഇല്ല തളരില്ല.... സ്വയം പറഞ്ഞു പഠിപ്പിച്ചു.
 
   വീട്ടിൽ കേറിയപ്പോ തന്നെ സ്നേഹപ്രകടണം ആയിരുന്നു.. എന്നെയല്ല കാക്കൂനെ ഓന് വർഷത്തിൽ ഒരിക്കലേ ലീവ് കിട്ടാറുള്ളു.. അതോണ്ടാ ഞാൻ അധികം അവിടെ നില്കാതെ മുകളിൽ എന്റെ റൂമിൽ പോയി ഫ്രഷ് ആയി..
 
  ലാപ് തുറന്നു... ഇവിടെ ആണേലും ഡ്യൂട്ടി ആവുമ്പോലെ ഒക്കെ ചെയ്യണം..
 
   Das കൺസ്ട്രക്ഷൻ ന്റെ mail എടുത്തു.
 
  "I can't sign it, I want a detailed file "
 
   അത്രയും type ചെയ്തു ഞാൻ തായൊട്ട് ചെന്നു.
 
   റസീനുമ്മാ.....
 
  എന്താടി.... നിനക്കിപ്പോ റസീനുമ്മ ആദ്യം ഉമ്മ മാത്രം ആയിരുന്നെല്ലോ...
 
   ഉമ്മ എന്നോട് അത് ചോദിച്ചപ്പോൾ ആണ് ഞാൻ അതോർത്തത്. ഇവരെന്റെ യഥാർത്ഥ ഉമ്മയും ഉപ്പയും അല്ലെന്ന് അറിഞ്ഞ മുതൽ ഞാൻ ഇവരിൽ നിന്ന് അകലം പാലിക്കാറുണ്ട് ഞാൻ ഓർത്തു.
 
  ഇവർക്കിനി സങ്കടം ആയി കാണുമോ...
 
  ന്റെ ഉമ്മാ... ഞാനൊരു ഗുമ്മിന് വിളിച്ചതാ.. അതും പറഞ്ഞു ഞാൻ ഉമ്മാനെ കെട്ടിപിടിച്ചു.
 
  ഉമ്മയെന്റെ തലയിലൂടെ തലോടി.
 
  എന്തോ... ഇവരൊന്നും എന്റെ സ്വന്തമല്ലെന്ന് ഓർത്തതും ഒരു സങ്കടം...
__________________🌻__________________
 
   ഇതേ സമയം മുംബൈ das കൺസ്ട്രക്ഷൻ ഓഫീസിൽ..
 
  " I can't sign it, I want a detailed file "
 
   അഹ്‌നയുടെ മെസ്സേജ് കണ്ടതും ദേവദാസിന്റെ മുഖം വലിഞ്ഞു മുറുകി..
 
  ഇവൾ ഒരു നിലക്കും അടങ്ങില്ല... അങ്ങനെ ആണെങ്കിൽ ഈ പ്രൊജക്റ്റ്‌ ഒഴിവാക്കേണ്ടി വരും..
 
  കോടികളെ പ്രൊജക്റ്റ്‌ ആണ്... എന്തെങ്കിലും ചെയ്തു ഇത് നടത്തിയേ തീരുള്ളൂ...
 
  "അഹ്‌ന ലൈലത്ത്..." നിനക്ക് ഹസീനയും ആയി എന്താ ബന്ധം എന്നെനിക്കറിയില്ല.. പക്ഷേ നിങ്ങൾ തമ്മിലെന്തോ.. ബന്ധമുണ്ട്.. നീ അന്ന് വിളിച്ചപ്പോൾ ഞാൻ കേട്ട ആ ശബ്ദം അത് ഹസീനയുടേതാണ്.. ഒന്നിന് മുന്നിലും തോറ്റു കൊടുക്കാത്ത ആ സ്വഭാവം... ഇതെല്ലാം ഹസീനക്കും ഉണ്ടായിരുന്നു..
 
  അയാൾ ഓർത്തു..
 
____________________🌻____________________
 
  (ദിൽഖിസ് )
 
  എടിയേ.... എന്ത്‌ പറ്റി....
 
    ഞാൻ ജൈസ നെ തോണ്ടി വിളിച്ചു.
 
  ഞാൻ വന്നപ്പോ തുടങ്ങിയ ഇരുത്തം ആണ് ഈ കുരിപ്പ്..
 
   എന്നാലും...
 
   എന്താ ഒന്ന് തെളിച്ചു പറ...
 
   അതില്ലേ.... ഈ കാകൂന് ആരെ ഫേസ് കട്ട്‌ ആണ്.. ന്തായാലും ഉമ്മാന്റെതും ഉപ്പാന്റെതും അല്ല...
 
   ഓൾ ഒന്ന് ആലോചിച്ചു പറഞ്ഞു.
 
   അവന് അവന്റെ മാമന്റെ മുഖചായ ആണ്..
 
   അതും പറഞ്ഞു ഉമ്മ അങ്ങോട്ട്‌ വന്നു..
 
  അതിനാ മാമൻ എവിടെ.. ഇങ്ങളെ കുടുംബത്തിൽ ഉള്ളോൽ എന്താ ഇപ്പോഴും നമ്മളെ അംഗീകരിക്കാതെ...
 
   ജൈസയൊരു നിരാശയോടെ പറഞ്ഞു.
 
   ആ മാമൻ ഇവിടെ ഉണ്ടായിരുന്നേൽ.. അവൻ നമ്മളെ അംഗീകരിക്കുമായിരുന്നു...
 
  ഉമ്മ അത് പറയുമ്പോൾ ഉമ്മാന്റെ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
 
  ഉമ്മാ... Don't be sad... നമുക്ക് നമ്മൾ ഇല്ലേ... ഉമ്മാനെ ഒരിക്കലും കൈ വിടാതെ ഞങ്ങൾ നാല് മക്കൾ ഇല്ലേ...
 
  അതും പറഞ്ഞു ഞങ്ങൾ മൂന്നും ഉമ്മാനെ കെട്ടിപിടിച്ചു.
 
  എനിക്ക് ശ്വാസം മുട്ടുന്ന്..
 
   ഉമ്മയത് പറഞ്ഞപ്പോൾ ഞങ്ങൾ വിട്ടു നിന്നു.. ഉമ്മാനെ നോക്കി ഇളിച്ചു കാണിച്ചു.
 
  കുറച്ചു കഴിഞ്ഞു ഉപ്പ വന്നു. നിത്യന്റെയും നിഥിന്റെയും കല്യാണത്തിന് ഡ്രസ്സ്‌ എടുക്കണം ജൈസന്റെ എൻഗേജ്മെന്റ് ന് ഡ്രസ്സ്‌ എടുക്കണം അതോണ്ട് ഞങ്ങൾ ഷോപ്പിങ്ങിന് ഇറങ്ങി.
__________________🌻__________________
 
  ഞാൻ ബാഗിൽ നിന്ന് ഹെഡ്സെറ്റ് തപ്പുമ്പോയാണ് ദിൽഖിസ് വാങ്ങി തന്ന ചോക്ലേറ്റസ് ശ്രദ്ധയിൽ പെട്ടത്... ഞാനത് കൈയിൽ എടുത്തു.
 
  അവന്റെ മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു..
 
  എത്ര വെറുക്കാൻ ശ്രമിച്ചാലും എന്നേ കൊണ്ട് പറ്റുന്നില്ല ദിൽഖിസ്....
 
   ഒരു നിമിഷം ഞാനത്തോർത്തു സങ്കടപ്പെട്ടു... പെട്ടെന്നതിനെ തുടച്ചു കളയാൻ പാകത്തിന് വീൽ ചെയറിൽ ഇരിക്കുന്ന എന്റെ അഫ്ര ദീദിന്റെ മുഖം ഓർമ വന്നു..
 
  ദീദി... ആരെയും കൊല്ലരുത് എന്നാണ് എന്നേ പഠിപ്പിച്ചത്.. എന്നാലും ദീദിനെ ഈ അവസ്ഥയിൽ ആകിയതിനുള്ളത് ഞാൻ നിനക്ക് തന്നിരിക്കും ദിൽഖിസ് അക്തർ....
 
   എന്റെ 6 ലക്ഷ്യങ്ങളിൽ ഒന്ന്... എന്റെ ഉമ്മാന്റെ കൊലയാളിയെ നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്നതാണേൽ..
 
  2: മത്തേത് Lithiya യെ പൂർവ സ്ഥിതിയിൽ എത്തിക്കുക.
 
  3 മത്തേത്.. Alfa ഷെഹന്റെ കൊലയാളി യുടെ മരണം
 
  4: ദിൽഖിസ് അക്തറിനോട് അഫ്ര ദീദിയുടെ ഈ അവസ്ഥക്കുള്ള പ്രതിക്കാരം ചെയ്യുക..
 
  5 : എന്റെ ഇനൂനും ഇവാനും അവരെ ഉപ്പാനെ കൊടുക്കുക അഥവാ ഇഖ്ലാസ് നെ കണ്ടുപിടിക്കുക... അവരുടെ മമ്മ എന്ന നിലയിൽ അതെന്റെ ഉത്തരവാദിത്തം.. ആണ്..
 
   ഇനൂനെയും ഇവാനെയും ഓർത്തപ്പോൾ എന്തോ ഒരു വിങ്ങൽ പോലെ...
 
  അവരെ മമ്മാ.......എന്ന വിളി ചെവിയിൽ മുഴങ്ങി കേൾക്കുന്ന പോലെ..
 
  എത്ര നാൾ അവരെ ഉപ്പ ഗൾഫിൽ പോയി എന്ന് പറഞ്ഞു പറ്റിക്കാൻ പറ്റും..
 
   ഞാൻ എന്റെ ഫോൺ തുറന്നു ഗാലറിയിലെ ആ ഫോട്ടോയെടുത്തു.
 
  ഞാനും ഇവാനും ഇൻവയും ചേർന്നുള്ള ഫോട്ടോ ആയിരുന്നു.
  "ഇൻവ ലൈലത്ത് "
.  എന്റെ ഇനൂട്ടി അവൾക് എന്റെ കാപ്പി മുടിയികളും കണ്ണും ആണേൽ അവളുടെ നുണക്കുഴി അത് ഇഖ്ലാസിന്റേത് ആണ്..
  "ഇവാൻ ഇഖ്ലാസ് "  അവന്റെ ഉപ്പ അഥവാ ഇഖ്ലാസിന്റെ അതെ കോലം ആണ് അവന് ആ വെള്ളാരം കണ്ണുകൾ പോലും...
 
   ഞാൻ ഓർത്തു ഇഖ്ലാസ് കൂടി ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു..
  ഞാൻ ഓർത്തു..
 
  ഇനിയെന്റെ 6 മത്തെ ലക്ഷ്യം... ഒരിക്കലും നടക്കില്ലെന്നറിയാം എന്നാലും എന്റെ ഇരട്ടയുടെ കൂടെ ഒരു സന്തോഷ ജീവിതം...
 
  കൊയ്‌ലാ....
.
 പിന്നിൽ നിന്നുള്ള വിളി കേട്ടു ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.
 
  അവിടെ നിൽക്കുന്ന ആളെ കണ്ട് ഞാൻ കൊഞ്ഞനം കുത്തി.
 
  ഡീ കഞ്ഞി ഞാൻ അന്റെ മൂത്തതാ.. വല്ലതും ബഹുമാനവും അനക്കുണ്ടോ..
 
  നിങ്ങൾക്കാളെ മനസ്സിലായി കാണില്ല അല്ലേ... ഇത് "MASHAH  ANNATH ALI " എന്റെ അനിയത്തി.. സ്വന്തം അല്ല റസീനുമ്മന്റെ മോൾ..
 
  അതിന് മാഷയല്ലേ മൂത്തത്....
 
   ഉപ്പ അങ്ങോട്ട് വന്ന് ചോദിച്ചത് കേട്ടു.... ഞാൻ ഉപ്പാനെ ഒന്ന് നോക്കി.
 
  ഉപ്പാ ഇങ്ങളെ നട്ടും ലൂസ് ആയോ ഈ മാഷാന്റേത് പോലെ...
 
   അപ്പൊ ഉപ്പ സ്വയം തലക്കടിച്ചു...
 
  ഒന്നുല്ല.... അറിയാതെ പറഞ്ഞു പോയതാ ഇനി അതിന്റെ മേൽ പിടിക്കേണ്ട...
 
  മ്മ്...
 
  നിങ്ങൾക് ഉപ്പാനെ പരിചയപ്പെടുത്തി തന്നീലല്ലോ... The ഗ്രേറ്റ്‌ ബിസിനസ്‌ മാൻ "ജമാൽ അലി".
 
   അല്ല ഉപ്പാ ഇപ്പൊ എന്താ നിങ്ങൾ ഇവിടെ...
 
  അത് മോളെ... ഇന്ന് ജിനൂന്റെ എൻഗേജ്മെന്റ് ഉണ്ട്...
 
  ആഹ് ഞാനോർക്കുന്നു..
 
  ഞാനിപ്പോ വരാവേ....
 
    അതും പറഞ്ഞു ഞാൻ ഡ്രെസ്സും കൊണ്ട് ഡ്രസിങ് റൂമിൽ കയറി..
 
  ജിനു എന്റെ ഉപ്പാന്റെ ഒരു സിസ്റ്ററിന്റെ മകൾ ആണ്..
 
  ഞാൻ പുറത്തിറങ്ങി നോക്കിയപ്പോൾ ഉമ്മാ ഒഴിച്ചു എല്ലാരും ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തിട്ടുണ്ട്..
 
    ഉമ്മാ നിങ്ങൾ ഒരുങ്ങിയില്ലേ.... ഇങ്ങക്കുള്ള ഡ്രസ്സ്‌ ഞാൻ എടുത്ത് തരാം...
 
   അതും പറഞ്ഞു ഞാൻ ഉമ്മാന്റെ റൂമിലേക്കു പോയി..
 
  വാതിൽ തുറന്നു അകത്തു കയറി..
 
   ആദ്യം തന്നെ എന്റെ കണ്ണുകൾ ഉടക്കിയത് ടേബിൾ ഉള്ള ഒരു ഫ്ലൈറ്റ് ടിക്കറ്റിൽ ആയിരുന്നു..
 
  ഞാൻ അത് കൈയിൽ എടുത്തു.
 
  "RASEENA JAMAL " അതിൽ എഴുതിയിട്ടുണ്ട്.. ഇന്ന് മോർണിംഗ് മുംബൈയിൽ നിന്ന് കരിപ്പൂരിലേക് ഉള്ള ഫ്ലൈറ്റ് ടിക്കറ്റ് ആണ്.
 
  ഉമ്മാ എന്തിന് മുംബൈയിൽ വന്നു എപ്പോ വന്നു....
 
  ഞാൻ സ്വയം ചോദിച്ചോണ്ട് ഡ്രസ്സ്‌ എടുക്കാൻ ഷെൽഫിന്റെ അടുത്തേക് നടന്നു. അപ്പോഴാണ് shelf കുറച്ച് നീങ്ങിയത് ശ്രദ്ധിച്ചത്. ഞാൻ അത് ഒന്ന് കൂടി മാറ്റി. അവിടെ ഡോർ പോലെ എന്തോ ഒന്ന് ഉണ്ടായിരുന്നു.. ഞാനത് തുറന്നു..
 
  അതിനുള്ളിലെ കാഴ്ച കണ്ടു ഞാൻ ഞെട്ടി...
__________________🌻__________________
 
  ഇതേ സമയം ആ വെള്ളാരം കണ്ണുകൾകുടമ ഈവെനിംഗ് ഫ്ലൈറ്റിൽ കരിപൂർ വിമാന താവളത്തിൽ വന്നിറങ്ങി.
 
  അവൾ പുറത്തിറങ്ങി കൈയിലെ ഫ്ലൈറ്റ് ടിക്കറ്റിലെ പേര് വായിച്ചു.
 
  "Ikhliya nasrin "..
 
  ഞാൻ എന്റെ നാട്ടിൽ വന്നിറങ്ങി. പക്ഷേ വീട്ടിൽ പോവാനായിട്ടില്ല... അതിനുള്ള സമയം ആവുന്നേ ഉള്ളു..
 
  അവൾ ഒരു ടാക്സി വിളിച്ചു തത്കാലം അവൾ താമസിക്കുന്ന കോട്ടെസിലേക് പോയി.
 
   കുറേ കാലങ്ങൾക് ശേഷം കാണുന്നതായോണ്ട് അവൾ ഓരോ കാഴ്ചയും ആസ്വദിച്ചു.. അവിടത്തെ കാറ്റിന് വരെ പ്രത്യേക സുഖം ആണെന്ന് അവൾക് തോന്നി
 
{{{{{{{{{{{{{{{{{{🌻}}}}}}}}}}}}}}}}}
 
   ഇതേ സമയം മുംബൈയിൽ..
 
   Dil rowdy..യുടെ സാന്നിധ്യം dil imarat ൽ ഉള്ളത് അറിഞ്ഞ ശരീരം മുഴുവൻ കത്തി കരിഞ്ഞ.കറുപ്പിൽ grey കലർന്ന കണ്ണുകളുള്ള ആ രൂപം അന്തരീക്ഷത്തിലൂടെ അങ്ങോട്ട് എത്തി.
 
  അവളെ സ്വീകരിക്കാൻ വേണ്ടി അവിടത്തെ ഓരോ പുല്ലും എണീറ്റു നിന്നു..
 
  അവൾ അവിടെയെത്തി അകത്തു കയറാൻ നോക്കിയതും എന്തോ ഒരു ശക്തി അവളെ തടഞ്ഞു..
 
   ആ കെട്ടിടം മുഴുവനും ഉണ്ടാക്കിയത് ഒരു പ്രത്യേക ചെങ്കൽ കൊണ്ടായിരുന്നു.. ജീവനുള്ള ശരീരത്തിനല്ലാതെ ഒരു ശക്തിക്കും അവിടെ പ്രവേശിക്കാനവുമായിരുന്നില്ല.
 
   അവൾ അകത്തു കയറാനാവാത്ത അരിശം തന്റെ കൈ ശക്തായി വീശി തീർത്തു.. അതിന്റെ അഗാദത്തിൽ  അവിടത്തെ ഓരോ മരങ്ങളും ആടി കളിച്ചു.. ചുറ്റുമുള്ള കരിയിലകൾ പാറി കളിച്ചു.
 
 അവളുടെ ആത്മാവ് അവിടെ തന്നെ നിന്നു.
 
    ഇതേ സമയം dil imarat ന്റെ ഉള്ളിൽ..
 
    റഹിന ഉറങ്ങി എന്ന് കണ്ടതും അയാൾ എണീറ്റു..
 
  മോളെ ഇപ്പൊ നിന്നെ ചതിച്ചേ പറ്റൂ.... അവളെ ഇവിടെ നിന്ന് പുറത്തിറക്കിച്ചതും നിന്നെ  അകത്തു കയറ്റിയതും എന്റെ പ്ലാൻ ആണ്..
 
   റഹിന യെ നോക്കി അത്രയും പറഞ്ഞു അയാൾ തന്റെ പോക്കറ്റിൽ ഉള്ള dil imarat ന്റെ മറ്റൊരു താക്കോൽ പുറത്തെടുത്തു.
 
  അയാൾ കവാടം ഉള്ളിൽ നിന്ന് തുറന്നു പുറത്തിറങ്ങി. അത് അടച്ചു.
 
   നീ എന്താടി വിചാരിച്ചത് ikhliya nasrin... നിന്നെ പോലെ ഒരു പീറപെണ്ണ് രണ്ടെണ്ണം തന്നാൽ ഞാനിവിടെ കിടക്കുമെന്നോ... നിന്റെ മുന്നിൽ വെറുതെ അഭിനയിച്ചതാ.. കാരണം നീ പുറത്തിറങ്ങിയാലെ എനിക്ക് നിന്നിലൂടെ അതീവ സൗന്ദര്യവതിയായ എന്റെ laila യെ ലഭിക്കുകയുള്ളു... "അഹ്‌ന  ലൈലത്ത്". നിന്നെ എനിക്ക് വേണം കിട്ടിയില്ലെങ്കിൽ നിന്റെ അന്ത്യം ഞാൻ നടത്തും...
 
   അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു..
 
   ഇതിനെല്ലാം സാക്ഷിയായി ആ കത്തികരിഞ്ഞ രൂപത്തിന്റെ കറുപ്പിൽ grey കലർന്ന കണ്ണുകളുണ്ടായിരുന്നു..
 
{{{{{{{{{{{{{{{{{{{🌻}}}}}}}}}}}}}}}}}}
 
  ഇതേ സമയം ഒരു കൊച്ചു മിനാരത്തിൽ...
 
   അയാൾ കണ്ണുകൾ തുറന്നു. അയാളെ കടും കാപ്പി കണ്ണുകൾ വെട്ടി തിളങ്ങി. അയാൾ തന്റെ നുണക്കുഴി കാണിച്ചു ഒന്ന് പുഞ്ചിരിച്ചു. 120 ഓളം വയസ്സുള്ള അയാളെ മുഖത്തെ ചുക്കി ചുളിവിനിടയിലും ആ നുണക്കുഴികൾ മനോഹരമായിരുന്നു..
 
   അയാൾ കൈയിലെ തസ്ബീഹ് മാല കൈ വിടാതെ മുറുകെ പിടിച്ചു.
 
   അവൾക്കുള്ള ശത്രു രൂപം കൊണ്ടിരിക്കുന്നു.. ആ ചുണ്ടുകൾ മൊഴിഞ്ഞു.
 
   അയാളായിരുന്നു..  രണ്ടാമത്തെ അക്തർ... "കമറുദ്ധീൻ അക്തർ ".
 __[[[_[[[[[[___[[[🌻]]]___]]]]]]_]]]__
 
  (Mumbai യിലെ ജയിലിന് അരികിലെ തൂകിക്കൊന്നവരെ സംസ്കരിക്കുന്ന പറമ്പിൽ..)
 
    തന്റെ ശരീരം സംസ്കാരം ചെയ്യപ്പെട്ട  സ്ഥലത്ത് ആ രൂപം ചുരുണ്ടു കൂടി ഇരുന്നു. പെട്ടെന്ന് ആ രൂപം അതിന്റെ തലയുയർത്തി. അതിന്റെ കണ്ണുകൾക്ക് രക്തനിറമായിരുന്നു.
 
   അവിടെയുള്ള ഫലകത്തിലെഴുതിയ
" MAYAVATHI "എന്ന നാമം വെട്ടി തിളങ്ങി..
 
  അവൾ വന്നിരിക്കുകയാണ് തന്റെ മരണത്തിന് പിന്നിലുള്ള ആൾക്കാരെ മരണത്തിന് വേണ്ടി.
 
   നമുക്ക് കാണാം... അവൾ എന്ന ദുർആത്മാവ് ജയിക്കുമോ.. അതോ മാലാഖയുടെ ജന്മം ആയ അവളുടെ നല്ല ആത്മാവ് ജയിക്കുമോ... ഈ കളിയിൽ എന്ന്..
 
   തുടരും......
 
 Written by Salwa Fathima 🌻

CHAMAK OF LOVE - Part 27

CHAMAK OF LOVE - Part 27

4.4
2768

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:27 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന