CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:27
_______________________
Written by :✍🏻️salwaah... ✨️
:salwa__sallu
_______________________
ഹായ് guys
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )
പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.
എന്ന് തങ്കപ്പെട്ട salwa എന്ന njan😌
____________🌻____________
നമുക്ക് കാണാം... അവൾ എന്ന ദുർആത്മാവ് ജയിക്കുമോ.. അതോ മാലാഖയുടെ ജന്മം ആയ അവളുടെ നല്ല ആത്മാവ് ജയിക്കുമോ... ഈ കളിയിൽ എന്ന്..
_________________🌻_________________
(അഹ്‌ന )
അതിനുള്ളിലെ കാഴ്ച കണ്ട് ഞാൻ ഞെട്ടി.
ആ മുറിയുടെ ഓരോ ചുവരിലും ഹസീനുമ്മാന്റെയും റസീനുമ്മാന്റെയും ഫോട്ടോകൾ ആയിരുന്നു..
ഉമ്മാന്റെ കാപ്പി മുടിയിയകളും കണ്ണുകൾക്കും പ്രത്യേക ആകർശനമായിരുന്നു...
ആ കണ്ണുകളിലെ സന്തോഷം കണ്ട് എന്നിൽ സങ്കടം തളം കെട്ടി..
എന്തിനാണുമ്മ... എന്നേ വിട്ട് പോയത്... ഒരു നോക്ക് കാണാനാവാതെ ഞങ്ങളെ വിട്ടെന്തിന് പോയി....
ഞാൻ ചുവരിലെ ചിത്രം നോക്കി പറഞ്ഞു.
എന്റെ കാഴ്ച ഉമ്മയും റസീനുമ്മയും കെട്ടിപിടിച്ചോണ്ടുള്ള ഒരു ഫോട്ടോയിൽ പതിഞ്ഞു...
അവരുടെ സ്നേഹം കണ്ട് എന്റെ കണ്ണിൽ നിന്നൊരിറ്റ് കണ്ണുനീർ പൊടിഞ്ഞു..
എന്തിനാണുമ്മാ... എന്നേ എന്റെ ഇരട്ടയിൽ നിന്നകറ്റിയത്.. ഒരുമിച്ചു ജനിച്ചതായിട്ടും അവളെ കൂടെ ജീവിക്കാനുള്ള ഭാഗ്യം എനിക്കില്ലേ ..
അല്ല എനിക്കത്തിനുള്ള ഭാഗ്യമുണ്ടാവും..
അധികം വയിക്കിക്കാതെ അവൾ എല്ലാർക്കും മുന്നിൽ വരും... കൊണ്ട് വന്നിരിക്കും ഞാൻ....
എന്റെ ശബ്ദം ഉറച്ചതായിരുന്നു... ഞാൻ കണ്ണുനീർ തുടച്ചു... ഒന്ന് പുഞ്ചിരിച്ചു...
കളി തുടങ്ങാൻ പോവുകയാണ്... ഈ കളിയുടെ അവസാനം നിങ്ങളെ ഒക്കെ തൂക്കുകയറിന് മുന്നിൽ നിർത്തിച്ചു കൊണ്ടായിരിക്കും..
"Dil rowdy " താനെന്റെ കൂടെ നിന്ന് എന്റെ ശരീരം മോഹിച്ചു നടക്കുകയാണെന്ന് എനിക്കറിയാം..
ഞാൻ പറഞ്ഞു.
എന്നാലും ഇവിടെ എന്തിനാണ് ഇങ്ങനെ ഒരു റൂം അങ്ങനെ ഒരു സംശയം എന്നിൽ ഉളവെടുത്തു..
ഞാൻ മുഴുവനായിട്ട് ഒരു ഫോട്ടോയെടുത്തു.
ഉമ്മാക് ഇടാൻ ഒരു ചുരിദാർ എടുത്ത് പുറത്തിറങ്ങി.
ഉമ്മാ ഇങ്ങൾ ഇന്നലെ മുംബൈയിൽ വന്നീനോ...
എന്റെ ചോദ്യം കേട്ടു ഉമ്മയൊന്ന് ഞെട്ടി.ആ കറുപ്പിൽ grey കലർന്ന കണ്ണുകളിലെ ഭയം മറച്ചു പിടിക്കാനുമ്മ ഒരുപാട് കഷ്ടപെടുന്നുണ്ട്..
ഇല്ലല്ലോ... ആ ടിക്കറ്റ് കഴിഞ്ഞ വർഷത്തേതാ.. ഉമ്മ ഒരു തരം വിറയലോടെ പറഞ്ഞു..
ഞാനതിന് ടിക്കറ്റ് ന്റെ കാര്യം പറഞ്ഞേനെല്ലല്ലോ... ഞാനൊരു സംശയത്തോടെ ഓർത്തു.
റൂമിന്റെ കാര്യം ഞാൻ ചോദിച്ചില്ല... ചോദിച്ചാലും ഒരു വ്യക്തമായ മറുപടി കിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു.
ഇതാ... ഇങ്ങളെ ചുരിദാർ...
അതും പറഞ്ഞു ഞാൻ എടുത്തിരുന്ന ചുരിദാർ ഉമ്മാന്റെ കൈയിൽ കൊടുത്തു..
ഉമ്മ അത് മുഴുവൻ ഒന്ന് നോക്കി..
ഇത് എനിക്ക് ഇഷ്ടല്ല.. ഞാൻ വേറെ എടുത്തിട്ട് വരാം....
അതും പറഞ്ഞു ഉമ്മ അവിടെ നിന്ന് പോയി.
ഉമ്മാ... നിങ്ങൾ എന്തിന് ഞാൻ നിങ്ങളെ മകൾ അല്ലെന്ന് എന്നോട് മറച്ചു വെക്കുന്നു... അതല്ലാതെ പലതും നിങ്ങളെന്നോട് മറച്ചു വെക്കുന്നുണ്ടെന്നെനിക്കറിയാം...
ഞാൻ സ്വയം പറഞ്ഞു..
__________________🌻__________________
അഹ്‌നയോട് സംസാരിച്ചു റൂമിന്റെ ഉള്ളിൽ കയറിയ അവളുടെ ഉമ്മാ ശ്വാസം ആഞ്ഞു വലിച്ചു.
അവൾ ടേബിളിൽ നിന്ന് ടിക്കറ്റ് എടുത്ത് മാറ്റി വെച്ചു..
അപ്പോഴാണ് അവൾ നല്ലോണം അടയ്ക്കാത്ത സീക്രെട് റൂം കണ്ടത്...
അവൾ ഒന്ന് ഭയന്നു.. ആ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ആശങ്ക പടർന്നു..
അഹ്‌ന സത്യങ്ങളൊക്കെ മനസ്സിലാക്കിയോ...
അവൾ സ്വയം ഓർത്തു..
പെട്ടെന്ന് അവളുടെ മുഖം മാറി..
അവൾ സത്യം മനസ്സിലാക്കുകയാണെല്ലോ വേണ്ടത്... ആ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ നേരത്തെ ഉണ്ടായിരുന്ന ആശങ്കയുടെ ഒരംശം പോലുമില്ലായിരുന്നു..
ആ കണ്ണിൽ തന്റെ ഇരട്ട സഹോദരിയുടെ മരണത്തിന് പിന്നിലുള്ളവരോടുള്ള ദേഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു...
ഞാൻ കൊന്നാൽ ഒരു ഉറുമ്പ് പോലും മരിക്കില്ല.. എന്റെ കൈകൾ കൊണ്ട് ഒന്നിന്റെയും അന്ത്യം സംഭവിക്കില്ല... എനിക്ക് കിട്ടിയ വരമാണ് അതെങ്കിലും ഞാൻ ഇപ്പോൾ അതിനെ വെറുക്കുന്നു. എന്റെ സഹോദരിയെ കൊന്നവരെ കൊല്ലാൻ ആവാത്തത്തിൽ ഞാൻ സ്വയം കുറ്റബോധം താങ്ങുന്നു...
അവൾ കണ്ണാടിയിലേക് നോക്കി പറഞ്ഞു.
അഹ്‌ന അവളെ രാജകുമാരി യെ പോലെയാ നോക്കുന്നത് പക്ഷേ... അവളുടെ ഇരട്ടയെ.... അവളെ പലപ്പോഴും കാണാൻ ശ്രമിക്കാരുണ്ടെങ്കിൽ പോലും കാണാറില്ല എന്നത് അവൾ വേദനയോടെ ഓർത്തു..
അധികം വയിക്കിക്കാതെ അവൾ ഒരു ഡ്രസ്സ് എടുത്തിട്ട് തായൊട്ട് ചെന്നു.
__________________🌻__________________
ദിൽഖിസും കുടുംബവും മാളിലൂടെ നടക്കുമ്പോയായിരുന്നു ഒരാൾ ദിൽറുബയെ വന്ന് തട്ടിയത്..
അയാളെ കണ്ടതും അവളുടെ ചെന്നിയിൽ നിന്ന് വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങി... അവളെ കണ്ണിൽ ഭയം നിയലിച്ചു...
അയാൾ അവളെ മനപ്പൂർവംമായിരുന്നു ഇടിച്ചത്..
അയാൾ അവളോട് കണ്ണുകൾ കൊണ്ട് വാഷ് റൂമിലേക്കു വരാൻ പറഞ്ഞു.
അയാൾ അവിടെ നിന്ന് പോയി.
കാക്കു ഞാൻ വാഷ് റൂമിൽ പോയി വരാം...
കുറച്ചു മുന്നോട്ട് പോയതും ദിൽറുബ ദിൽഖിസിനോട് പറഞ്ഞു.
ശേഷം വാഷ് റൂമിന്റെ ഭാഗത്തേക് നടന്നു.
ദിൽറുബ വാഷ് റൂമിൽ കയറി. അവളെ വന്നിടിച്ചത് ക്രിസ്റ്റോഫർ ആയിരുന്നു... അയാൾ കണ്ണ് കൊണ്ട് ഇങ്ങോട്ട് വരാൻ പറഞ്ഞിട്ടായിരുന്നു
അവൾ ഭീതിയോടെ അവിടെ ഉള്ള അയാളെ നോക്കി..
എന്നേ ഒന്നും ചെയ്യരുത...
അവൾ യാചനയുടെ സ്വരത്തിൽ പറഞ്ഞു..
അയാൾ അവളെ അടുത്തേക് വന്നുകൊണ്ടിരുന്നു.. അതിനനുസരിച്ചു അവൾ പിന്നിലേക്കും നീങ്ങി...
പെട്ടന്ന് അവിടെ സംഭവിച്ചത് വിശ്വസിക്കാനാവാതെ അവൾ തായോട്ട് നോക്കി..
എന്റെ കാൽ വിട്... പ്ലീസ്..
ഇല്ല... കുട്ടി എനിക്ക് മാപ്പാക്കണം...എന്നാലേ ഞാൻ വിടുള്ളു...
നിങ്ങളെന്താണീ ചെയ്യുന്നത്....
കുട്ടിക്ക് പറഞ്ഞാൽ മനസ്സിലാവില്ല... കുട്ടി മാപ്പ് തന്നില്ലേൽ അവനെന്നെ കൊല്ലും...
അയാൾ യാചനയോടെ പറഞ്ഞു.
നിങ്ങൾ ഇതാരുടെ കാര്യമാ പറയുന്നേ...
കുട്ടീടെ ... ബോയ് ഫ്രണ്ടിന്റെ....
ആര് ആഹ്ക്കിൽ ഓ...
അവൾ ചോദിച്ചു.
കുട്ടിനെ അന്ന് രക്ഷിച്ച ആൾ...
അയാൾ പറഞ്ഞു..അവനെ കുറിച്ച് ഓര്കുമ്പോൾ തന്നെ അയാൾക് ഭയം തോന്നി.
അവൾ ഒന്ന് ഞെട്ടി...
നിങ്ങൾ ഒന്നെണീച്ചെ.. ഞാൻ മാപ്പ് തന്നിരിക്കുന്നു...
താങ്ക്യ് കൊച്ചേ.... അതും പറഞ്ഞു അയാൾ എണീറ്റു.. ശരീരമുഴുവൻ ഒന്ന് തൊട്ട് നോക്കി.. ആഹ്ക്കിൽ അടിച്ച സ്ഥലത്തെ വേദന താങ്ങാനാവുന്നില്ലായിരുന്നു..
അയാൾ അവിടെ നിന്ന് പോയതും ദിൽറുബ ശ്വാസം ഒന്ന് നേരെ വിട്ടു... അവൾക് ആഹ്ക്കിൽ നോട് ഒരിഷ്ടം തോന്നി..
പക്ഷേ... "നിന്നെ എനിക്കിഷ്ടമല്ല... നിന്നെ രക്ഷിച്ചത് ഞാൻ കാരണമാണ് നീ അകപ്പെട്ടത് എന്നതിലെ കുറ്റബോധം കൊണ്ട് മാത്രമാണ് " അവന്റെ ആ വാക്കുകൾ അവളിൽ സങ്കടം പടർത്തി.
__________________🌻__________________
നമ്മുടെ കൂടെ ഹാജറ കൂടി ഉണ്ടായിരുന്നേൽ....
അവരുടെ മുഖത്ത് സങ്കടം നിഴലിച്ചിരുന്നു..
ഉപ്പ കയറ്റാനിട്ടല്ലേ... അല്ലേൽ അവളും ഇന്ന് നമ്മുടെ കൂടെ ഉണ്ടാവുമായിരുന്നു..
മറ്റൊരാൾ പറഞ്ഞു..
ജൗഹറിക്ക ഉണ്ടായിരുന്നേൽ അവളെയും ഭാസിമിനെയും കയറ്റുമായിരുന്നു...
ജൗഹറിക്കയും ഹസീനയും പറഞ്ഞാൽ ഉപ്പാക് മറുവാകില്ലായിരുന്നു... പലപ്പോഴും അവർ നമുക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച പോവും..
എന്റെ ഉപ്പാന്റെ സഹോദരിമാരുടെ സംസാരം കേട്ടു ഞാൻ അങ്ങോട്ട് കയറാതെ അവിടെ തന്നെ നിന്നു...
ഞാൻ അകത്തുകയറിയതും അവരൊക്കെ കണ്ണുനീർ തുടച്ച് ഒന്നും നടക്കാത്ത പോലെ നിന്നു..
മോൾ എന്നാ വന്നത്....
ഒരമ്മായി ചോദിച്ചു..
ഇന്ന് രാവിലെ..
ഞാൻ അധികം അവിടെ നിൽക്കാതെ ജഹാനയുടെ അടുത്തേക് നടന്നു..
ശോ എന്നേ കൊണ്ട് വയ്യ....
കുട്ടി നാണം അഭിനയിച്ചു പറയുന്നത് കേട്ടു ഞാനൊരു തട്ട് കൊടുത്തു..
പ്രേമിച്ച ചെക്കനെ ബ്രോക്കര്ക് ക്യാഷ് കൊടുത്തു കൊണ്ടൊരുപ്പിച്ചു ഓളെ ഒരു നാണം...
ഞാനത് പറഞ്ഞപ്പോൾ ഓൾ ഇളിച്ചു കാണിച്ചു തന്നു..
അവളെ എൻഗേജ്മെന്റ് ഭംഗിയായി നടന്നു..
ഞങ്ങൾ ബീച്ച്ലേക് പോയി...
"Are you safe "...
പോവുന്ന ഞാൻ എന്റെ ഫോണിൽ "twin jaan " എന്ന contact ലേക്ക് മെസ്സേജ് അയച്ചു..
_____________________🌻_____________________
{ മുംബൈയിൽ }
പ്രതികാര ദാഹിയായ മായവതിയുടെ ആത്മാവ് സജ എന്ന അൽഫ ഷെഹാന്റെ മകളെ അന്ത്യം കാണാൻ വേണ്ടി അന്തരീക്ഷത്തിലൂടെ അവളെ അഡ്മിറ്റ് ചെയ്ത ആശുപത്രിയിലേക് പോയി.. അവൾ അവിടെ എത്തിയതും തന്റെ രക്തനിറം കലർന്ന കണ്ണുകൾ കൊണ്ട് ബെഡിൽ കിടക്കുന്ന സജയെ നോക്കി..
തന്റെ മകൾ ദുരന്തത്തിലേക് പോവുന്നതറിഞ്ഞ അൽഫ യുടെ ആത്മാവ് അല്ലുവിൽ നിന്ന് വേറിട്ടു..
മ്യാവൂ.... ഒരു ഏങ്ങലോടെ അല്ലു തളർന്നു വീണു..
അൽഫയുടെ ആത്മാവ് അവിടെ എത്തിയതും മായവതിയുടെ ആത്മാവിനു ശക്തി നഷ്ടപെടുന്ന പോലെ തോന്നി..
അൽഫ എന്ന കവചം സജയെ പൊതിഞ്ഞു പിടിച്ചു..
മായവതിയുടെ ആത്മാവിന് അരിശം താങ്ങാനായില്ല...
എല്ലാവരെയും ഞാൻ കൊല്ലും.... ആ അട്ടഹാസം ശബ്ദത്തിൽ ആയിരുന്നുവെങ്കിലും പ്രേതങ്ങൾക് മാത്രമേ കേൾക്കാൻ പറ്റൂള്ളൂവായിരുന്നു...
__________________🌻__________________
നീ ഞങ്ങളെ ഉമ്മാന്റെ ശരീരത്തിൽ ഈ drug തന്നെയല്ലെടോ ഇൻജെക്ട് ചെയ്തത്...
അതും പറഞ്ഞു അവർ രണ്ട് പേരും അയാൾക് മുന്നിൽ മുട്ട് കുത്തി ഇരുന്നു..
അവർ രണ്ട് പേരുടെയും..കണ്ണുകൾ കറുപ്പിൽ grey കലർന്നതായിരുന്നു.. ആ കണ്ണുകളിൽ ആളി കത്തുന്ന പ്രതികാരത്തിന്റെ കാഠിന്യത അയാൾക് താങ്ങാനായിരുന്നില്ല...
അതിൽ ഒരു കുട്ടിയുടെ മുടിയിയകൾ കറുപ്പും മറ്റേ കുട്ടിയുടെ മുടിയിഴകൾ കാപ്പിയുമായിരുന്നു.
അവളിൽ കാപ്പി മുടികൾ ഉള്ള പെൺകുട്ടി അയാളെ ശരീരത്തിലേക് drug ഇൻജെക്ട് ചെയ്തു..
ആ........
ഒരലർച്ചയോടെ അയാൾ ഞെട്ടിയേണീറ്റു..
അയാൾ ചുറ്റും നോക്കി...
അത് വെറും സ്വപ്നമാണെന്ന് കണ്ടതും അയാൾ ഒന്നാശ്വസിച്ചു...
"ഞങ്ങളുടെ ഉമ്മയുടെ " സ്വപ്നത്തിലെ ആ ഭാഗം അയാൾക് ചെവിയിൽ അലയടിച്ചു കേൾക്കുന്ന പോലെ തോന്നി...
അതിനി ഹസീനയുടെ മക്കൾ ആവുമോ...
അയാൾ തന്റെ സംശയം തീർക്കാൻ വേണ്ടി അവളെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ റോസിയെ വിളിച്ചു.
അവരുടെ മറുപടി കേട്ടു അയാൾ ഞെട്ടി..
അയാൾ ഫോൺ വെച്ചു.. ഞെട്ടൽ വിട്ടുമാറാതെ സോഫയിലേക് ഇരുന്നു..
അപ്പോൾ haseena മരിച്ചത് drug ഇൻജെക്ട് ചെയ്തിട്ടല്ലേ... മറിച്ചു തീ വെച്ചായിരുന്നു...
റോസി പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൾ മരണത്തിന് മണിക്കൂറുകൾ മുൻപായിരുന്നു പ്രസവിച്ചത്....
അങ്ങനെ എങ്കിൽ അത് അവളുടെ മക്കൾ തന്നെ ആയിരിക്കും...
അതിൽ ഒരാൾ ഡിസ്ട്രിക്ട് കളക്ടർ അഹ്‌ന ലൈലത്ത് ആണെങ്കിൽ മറ്റേ ആൾ ആരായിരിക്കും...
_________________🌻_________________
Its me.....
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു..
പെട്ടെന്നവൾ അവളുടെ കണ്ണുകൾ തുറന്നു.
ആ കറുപ്പിൽ grey കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി... മുന്നോട്ട് വന്ന തന്റെ കറുപ്പ് മുടിയിയകളെ അവൾ ഒതുക്കി വെച്ചു..
"Are you safe?" തന്റെ ഫോണിലെ "AHNA JAAN " എന്ന നമ്പർ നിന്ന് വന്ന മെസ്സേജിന്
"Yes babe..."..
എന്ന മറുപടി കൊടുത്തു അവൾ ഫോൺ ആരും കാണാത്ത വിധത്തിൽ ഒരു മൂലയിലേക് എറിഞ്ഞു..
കാത്തിരുന്നോ എല്ലാവരും... ഞാനെന്ന "Haseena Laila jouhar ന്റെയും jouhar ali യുടെയും ഇളയ മകൾക് വേണ്ടി..
ഞാനും എന്റെ ahna യും ഒരുമിച്ചു വരും.. ആരെയും കൊല്ലാൻ അല്ല.. പലരെയും ഒന്ന് കുത്തി നോവിക്കാൻ...
അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു..
___________________🌻___________________
{കോഴിക്കോട് ബീച്ചിൽ..}
സജയുടെ അനിയൻ ഗൺ തന്റെ ലക്ഷ്യസ്ഥാനം ആയ ബീച്ചിലൂടെ നടന്നു പോകുന്ന ali ahammed ന് നേരെ പിടിച്ചു.
ട്ടേഹ്... ഒരു ശബ്ദത്തോടെ ആ വെടിയുണ്ട ലക്ഷ്യസ്ഥാനത്തേക് കുതിച്ചുയർന്നു..
അത് ali ahammed ന് കൊള്ളുന്നതിന് മുൻപേ ali ahammed നെ അവിടെ നിന്ന് രണ്ടു കരങ്ങൾ പിടിച്ചു മാറ്റി.
ഷിറ്റ്....
ഇത് കണ്ട സജയുടെ അനിയൻ തന്റെ പ്ലാൻ ഫ്ലോപ്പ് ആയതിന്റെ ദേഷ്യത്തിൽ അവിടെ നിന്ന് പോയി.
ഇതേ സമയം അയാളെ രക്ഷിച്ചയാൾ തലയുയർത്തി..
അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകൾ കണ്ട് അയാൾ ഒരമ്പറപ്പോടെ അവളെ നോക്കി..
ശക്തമായ കടൽ കാറ്റിൽ അവളുടെ കാപ്പി മുടികൾ പാറി കളിക്കുന്നുണ്ടായിരുന്നു..
"Lailaa " അയാളെ ചുണ്ടുകൾ മൊഴിഞ്ഞു.
അയാൾ lens വെച്ചത് കൊണ്ട് അയാളെ അവൾക് മനസ്സിലായില്ല.
നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ...
അവളുടെ ശബ്ദം കേട്ടു അയാൾ ഞെട്ടികൊണ്ട് അവളെ നോക്കി..
ആ ശബ്ദം എവിടെയോ കേട്ടു മറന്നത് പോലെ അയാൾക് തോന്നി.
"അതെ ഹസീനയുടെ ശബ്ദം.." അയാൾ ഓർത്തെടുത്തു..
മോളെ പേരെന്താ...
Ahna Lailath...
അവളെ പേരിലെ laila എന്ന ഭാഗം കൂടി കേട്ടതും അയാൾക് തളരാതിരിക്കാനായില്ല..
എന്നാ പിന്നേ ഞാൻ പോവട്ടെ...
അതും പറഞ്ഞു അവൾ പോയി.
അവൾ പോവുന്നത് അയാൾ ഒരു വിറയലോടെ നോക്കി കണ്ടു... "Ahna Lailath ".. അവൾ chamak കുടുംബത്തിലെ ആരായിരിക്കും...
പെട്ടെന്നായിരുന്നു അയാളെ ഫോൺ റിങ് ചെയ്തത്..
ഹെലോ ബോസ്സ്... എന്താ...
അയാൾ ഫോൺ എടുത്ത് കൊണ്ട് ചോദിച്ചു..
മറുതലക്കൽ നിന്ന് പറയുന്നത് കേട്ടു അയാൾ തളരാതിരിക്കാൻ ശ്രമിച്ചു.
ഹസീനയുടെ മക്കൾ ജീവിച്ചിരിളുണ്ട്.. അതിൽ ഒരാളെ പേര് "ahna lailath "എന്നാണ്.. അയാൾക് കേട്ടത് വിശ്വസിക്കാനായില്ല..
താനല്പം മുൻപ് കണ്ടത് ഹസീനയുടെ മകളെ ആണെന്നുള്ളത് അയാൾക് ആവിശ്വാസനീയമായിരുന്നു..
ഹസീനക്ക് ചെയ്യാനും കണ്ടെത്താനും ആവാത്തത് പലതും ഇവൾക്ക് സാധിക്കും....
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
__________________🌻__________________
ആരാണ് പറഞ്ഞത് haseena ഒന്നും കണ്ടെത്തിയിട്ടില്ലെന്ന്...
ജൗഹർ ഫോണിൽ അൽത്താഫിനോട് ചോദിച്ചു.
ജൗഹർ അത് പിന്നേ ഞാൻ..ഒന്നും ഇത് വരെ പുറത്ത് വരാത്തതോണ്ട്..
ജൗഹറിന്റെ ദേഷ്യം നിറഞ്ഞ ശബ്ദം കേട്ടു അൽത്താഫ് വിക്കി പറഞ്ഞു.
അവൾ എല്ലാ എവിഡൻസും കണ്ടെത്തിയിട്ടുണ്ട് അത് എവിടെയാണ് അവൾക്കല്ലാതെ ഒരാൾക്കെ അറിയുള്ളു.. അവളുടെ ഉറ്റ സുഹൃത്ത് ഭാസിമിന്..
അത്രയും പറഞ്ഞു അയാൾ ഫോൺ വെച്ചു..
അവൾക് അയാൾക്കെതിരെ ഉള്ള തെളിവുകൾ കണ്ടെത്താനായില്ല എന്ന് പറയുന്നത് അവളെ കഴിവ് കെട്ടവൾ ആയി വിശേഷിപ്പിക്കുന്നതിന് തുല്യമാണ്..
അയാൾ ഓർത്തു.
തന്റെ പ്രാണനായ ഹസീന യെ അറിയാതെ പോലും ആരും തള്ളി പറയുന്നത് ജൗഹറിന് ഇഷ്ടമല്ലായിരുന്നു..
അവൾ അയാളുടെ അടുത്തില്ലെങ്കിലും ഒരിക്കലും തകരാത്ത അത്രയും അനശ്വരമായ പ്രണയമായിരുന്നു അവർ തമ്മിൽ.
_____________________🌻_____________________
എന്തോ അയാളെ ഭാഗ്യം കൊണ്ടാവാം ഞാൻ കൃത്യസമയത് അത് കണ്ടത്... എന്നാലും ആരായിരിക്കും ആ പാവം മനുഷ്യനോട് വൈര്യമാക്യമുള്ളയാൾ.
Ahna ഓർത്തു...
അത് പറയുമ്പോൾ അവൾക്കറിയുമായിരുന്നില്ല അവൾ പറഞ്ഞ ആ പാവം മനുഷ്യൻ ആണ് അവളുടെ ശത്രു വെന്ന്..
നീ എവിടെയായിരുന്നു..
ആഹ്ക്കിലിന്റെ ചോദ്യം കേട്ടു അവൾ അവനെ നോക്കി...
എവിടേലും പോയി കിടക്കും മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ...
ശാസനയോടെ ആണ് പറഞ്ഞതെങ്കിലും അതിൽ നിന്ന് അവൾക് മനസ്സിലായിരുന്നു അവന്റെ വേവലാതി..ഇപ്പൊ നേരത്തെ നടന്ന സംഭവം പറഞ്ഞാൽ ആ ഉണ്ട തന്റെ നേരെ വന്നതാണ് എന്ന് വരെ പറഞ്ഞു ആഹ്ക്കിൽ ടെൻഷൻ അടിക്കുമെന്ന് അവൾക്കറിയാമായിരുന്നു.
അതിന് താൻ പേടിക്കണ്ട.. ഇത് ആൾ വേറെയാ...
അവൾ ഷർട്ട് പോക്ക് പറഞ്ഞു..
പ്ഫാ.. ബാക്കി ഉള്ളോൽ ഇവിടെ തീ തിന്നുമ്പോഴാ അവളെ ഒരു ചളി...
ഇവിടെ എന്തൊക്കെ തിന്നാൻ ഉണ്ട് നിങ്ങളോട് ആര് തീ തന്നെ തിന്നാൻ പറഞ്ഞു.
അവൾ അവനെ ചൂട് കൂട്ടാൻ പറഞ്ഞു.
ഡീ......
ഒരൊറ്റ അലർച്ചയായിരുന്നു..
ഒന്ന് നിർത്തുന്നുണ്ടോ...
മാഷ പറഞ്ഞത് കേട്ടു രണ്ടും അടങ്ങി നിന്നു..
അവർ തിരമാല മുത്തമിടുന്ന ആ മണൽ പരപ്പിലൂടെ മുന്നോട്ട് നടന്നു.
പെട്ടെന്നായിരുന്നു ജമാൽ ഒരു സ്ത്രീയെ പോയി തട്ടിയത്..
അയാൾ തലയുയർത്തി മുന്നിലേക്ക് നോക്കി.. മുന്നിലുള്ള ആളെ കണ്ട് ജമാലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
തുടരും..........
Written by salwa Fathima 🌻