Aksharathalukal

നീഹാരം_💜 - 1

*നീഹാരം__💜*
 
*Part_1*
 
*AMMU*
 
*•••••••••••••••••••••••••••••••••••••••••••••••••••••💜*
 
“എന്താ പപ്പ ഇത്....എനിക്ക് കല്യാണം വേണ്ട....പിന്നെ എന്തിനാ എന്നെ നിർബന്ധിക്കുന്നത്....?"
 
“പിന്നെ....ഇത് വരെ എല്ലാം നിന്റെ ഇഷ്ടത്തിന് ആയിരുന്നു എല്ലാം....പക്ഷേ ഇനി അങ്ങനെ അല്ല....ഇനി അതുപോലെ നിന്നെ അഴിച്ച് വിടാൻ എനിക്ക് പറ്റില്ല...!!!"
 
“ഞാൻ എന്റെ ഇഷ്ടത്തിന് തന്നെ നടക്കും....എന്റെ കാര്യങ്ങള് തീരുമാനിക്കാൻ എനിക്കറിയാം..."
 
“STOP IT NIHAA...*എന്ന അലർച്ച കേട്ട് നിഹയും വിശ്വനും തിരിഞ്ഞ് നോക്കി.അവിടെ ദേഷ്യത്തിൽ നിൽക്കുന്ന മായയെ കണ്ട് നിഹാ  വേറെ എങ്ങോട്ടോ നോട്ടം തെറ്റിച്ചു..
 
“ഇപ്പൊ പപ്പയുടെ മുന്നിൽ വച്ച് നിനക്ക് എന്തും പറയാം എന്നായോ...!!!"
 
“പിന്നെ...,,,എന്റെ കാര്യങ്ങള് തീരുമാനിക്കാൻ എനിക്കറിയാം...അതിലാരും ഇടപ്പെടെണ്ടാ..."
 
“*ഇടപ്പേടും,,, കാരണം നീ ഞങ്ങളുടെ മകളാണ്*....ഈ ആലോചന കൊണ്ട് വന്നത് നിന്റെ അങ്കിൾ ആണ്...നീ ഇതിന് YES പറഞ്ഞാലും NO പറഞ്ഞാലും ഞങ്ങളിത് നടത്തും..."
 
“മമ്മ...ഞാൻ പറയുന്നത്..."നിഹ നിസ്സഹായ അവസ്ഥയിൽ മായയെ നോക്കി.
 
“ഇനി നീയൊന്നും പറയേണ്ടാ..."
 
“ഒന്നരവർഷം മുമ്പ് നടന്ന കാര്യങ്ങള് നിങ്ങള് മറന്ന് പോയോ..."അവള് വേദനയോടെ ചോദിച്ചു...
 
“അതുകൊണ്ട് തന്നെയാ ഇങ്ങനെയൊരു തീരുമാനം എടുത്തത്...ഇനിയും നീ അതാലോചിച്ച് സങ്കടപ്പെടുന്നത് കാണാൻ ഞങ്ങൾക്ക് വയ്യാ.."
 
“അപ്പോ നിങ്ങൾക്ക് അതോർത്ത് ഒരു വേദനയുമില്ല...!!!"
 
“അതിനേക്കാൾ വേദന ഞങ്ങൾക്ക് ഇപ്പൊ നിന്നെ ഓർത്തിട്ടാ മോളെ..."
 
“അപ്പോ എന്റെ ഫീലിങ്ങിസിന് ഇവിടെ യാതൊരു വിലയും ഇല്ലേ മമ്മ...?"അവള് ദേഷ്യത്തോടെ ചോദിച്ചു..
 
“നീ ദേഷ്യപ്പെട്ടിട്ട്‌ ഒരു കാര്യവും ഇല്ല...ഇത് ഞങൾ നടത്തും.."നിഹ മായയെ ദേഷ്യത്തിൽ നോക്കി അവിടെയുള്ള ഫ്ളവർ വൈസ് എറിഞ്ഞുടച്ച്.അവള് അത് പൊട്ടിച്ചിട്ടും വിശ്വനും മായക്കും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..അവളുടെ സ്വാഭാവം അറിയാവുന്നത് കൊണ്ട് തന്നെ യാതൊരു ഭാവ വ്യത്യാസവും കൂടാതെ അവളെ നോക്കി.
 
“ഒന്നവിടെ നിൽക്ക്...."ദേഷ്യത്തിൽ സ്റ്റയർ കയറി പോകുന്ന നിഹ മായയുടെ വിളി കേട്ട് അവിടെ തന്നെ നിന്നു
 
“ദാ ഇത് അവന്റെ ഫോട്ടോയും വിവരങ്ങളും ആണ്.ഫോൺ നമ്പറും ഉണ്ട്..."
 
“ഇതെന്തിനാ എനിക്ക്...."
 
“കല്യാണത്തിന് മുൻപ് പരിചയപ്പെടുന്നത് നല്ലതല്ലേ..."മായ അത് അവളുടെ കയ്യിൽ വച്ച് കൊടുത്തു.അവള് അവരെ തുറിച്ച് നോക്കിയതിനു ശേഷം മുകളിലോട്ട് കയറിപ്പോയി.
 
“മായ..."
 
“അവള് എന്താ വിശ്വേട്ട നമ്മളെ മനസ്സിലാക്കാത്തത്..."മായ ഒഴുകി വന്ന കണ്ണീരിനെ തുടച്ച് മാറ്റിക്കൊണ്ട് ചോദിച്ചു..
 
“ നീ വിഷമിക്കണ്ട...അവള് പഴയ പോലെ ആകും... നമ്മളെ മനസ്സിലാക്കുന്ന മകളായി..."വിശ്വൻ മായയുടെ നെറ്റിയിൽ തലോടി കൊണ്ട് പറഞ്ഞു.
 
 
•••••••••••••••••••••••••••••••••••••••••••••••••••••••••
 
നിഹ മുകളിലോട്ട് ചെന്ന് അവിടെയുള്ളത് എല്ലാം വലിച്ചെറിഞ്ഞു...എന്നിട്ട് വേദനയോടെ ബെഡില്ലേക്ക്‌ ഇരുന്നു.
 
“അവർ എന്താ എന്നെ മനസ്സിലാക്കാത്തത്....എനിക്കറിയാം നിങ്ങളുടെ വേദന..."അവള് വേദനയോടെ മൊഴിഞ്ഞു...എന്നിട്ട് മായ കൊടുത്ത പേപ്പർ കയ്യിലെടുത്തു.
 
“*DIHAAN MADHAV...* IAS..."അവള് പുച്ഛത്തോടെ വായിച്ചു.എന്നിട്ട് അതിൽ കണ്ട നമ്പർ മൊബൈലിൽ ഡയൽ ചെയ്ത് കോൾ ചെയ്തു.അഞ്ചാറു വട്ടം വിളിച്ചെങ്കിലും അവൻ കോൾ അറ്റൻഡ് ചെയ്തില്ല.അവള് ദേഷ്യത്തോടെ മൊബൈൽ ബെഡിലേക്ക്‌ വലിച്ചെറിഞ്ഞു...
 
 
*••••••••••••••••••••••••••••••••••••••••••••••••••••💜*
 
“may i coming sir...."നിത്യ  വാതിലിൽ മുട്ടി കൊണ്ട് ചോദിച്ചു...
 
“yeah...." ഉള്ളിൽ നിന്നും മറുപടി വന്നതും അവള് ഒരു  കവർ എടുത്ത് അകത്തേക്ക് കയറി.
 
“sir..ഇത് വീട്ടിൽ നിന്നും കൊടുത്തയച്ചതാണ്...."അവള് ലാപ്പിൽ എന്തോ ചെയ്ത് കൊണ്ടിരുന്ന അവനോട് പറഞ്ഞു...
 
“എന്താ ഇത്...!!!"
 
“അറിയില്ലാ സാർ..."
 
“മമ്മ എന്നോട് ഒന്നും പറഞ്ഞില്ല...."
 
“എനിക്ക് വിളിച്ചിട്ടുന്തായുരുന്ന്...സാറിനെ വിളിച്ചിട്ട് കിട്ടിയില്ല എന്ന് പറഞ്ഞ്..."
 
“അത് സൈലന്റ് ആയിരുന്നു..." അവൻ MOM എന്ന് save ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്ത് കൊണ്ട് പറഞ്ഞു...രണ്ട് റിങ്ങിൽ തന്നെ അവർ കോൾ എടുത്ത്..നിത്യ പുറത്തേക്കും പോയി..
 
“ഹലോ..മമ്മ....എന്താ ഈ കവറിൽ...?"
 
“നീ അത് ആദ്യം തുറന്ന് നോക്ക്..."അവർ പറഞ്ഞതും അവൻ ആ കവർ തുറന്ന് ഒരു ഫോട്ടോ പുറത്തെടുത്തു...അത് ഒരു പെൺകുട്ടിയുടെ ഫോട്ടോ ആയിരുന്നു..
 
“നോക്കിയോ...!"
 
“ഹാ...നോക്കി..."
 
“എങ്ങനെയുണ്ട്...?"
 
“എന്ത്..."
 
“അവളെ കാണാൻ...."
 
“ബ്യൂട്ടിഫുൾ..."അവൻ മനസിലുള്ളത് പറഞ്ഞു..
 
“അപ്പോ ഇത് ഉറപ്പിക്കാം അല്ലേ...?"
 
“എന്ത് ഉറപ്പിക്കാം എന്ന്...??"
 
“നിങ്ങളുടെ കല്യാണം..."
 
“what... കല്യാണമൊ...."അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു
 
“എന്താ അത് നീ ഇത് വരെ കേട്ടിട്ടില്ലേ..."
 
“എന്നാലും...എനിക്ക് വേണ്ടാമ്മ ഈ കല്യാണമൊക്കെ..."
 
“നിനക്ക് ഭാര്യയെ വേണ്ടായിരിക്കും...പക്ഷേ എനിക്ക് ഒരു മരുമോലെ വേണം..."
 
“മരുമകൾ വേണമെന്നുണ്ടെങ്കിൽ നമ്മൾക്ക് വിച്ചുവിനെ കൊണ്ട് കെട്ടിക്കാം..."
 
“എടാ അവൻ ചെറിയ പയ്യനാ...ഇപ്പോളും കുട്ടിക്കളി കളിച്ച് നടക്കുന്നവൻ...പക്ഷേ നീയോ..നിനക്കിപ്പോൾ തീരുമാനമെടുക്കാൻ ഉള്ള പക്വത ഒക്കെ ആയി.."
 
“എന്ന് വച്ച്...എനിക്ക് വേണ്ടാ കല്യണമൊന്നും..."
 
“മാധവ്...."അവർ അവനെ ഗൗരവത്തോടെ വിളിച്ചു..
 
“എന്തായാലും ശരി..ഞാൻ വീട്ടിൽ വന്നിട്ട് ബാക്കി സംസാരിക്കാം.."അവൻ കോൾ കട്ട് ചെയ്തു...എങ്ങനെ ഇതിൽ നിന്നും ഒഴിയാം എന്നായിരുന്നു പിന്നെ അവന്റെ ചിന്ത...
 
*••••••••••••••••••••••••••••••••••••••••••••••••••••💜*
 
 
“സാർ..."ASP ശരത്ത് വാതിലിൽ കൊട്ടി അകത്തേക്ക് നോക്കിക്കൊണ്ട് വിളിച്ചു..
 
“അകത്തേക്ക് വരൂ..."ഉള്ളിൽ നിന്നും DGP ശേഖരിന്റെ ഒച്ച കേട്ടതും അവൻ അവരുടെ അടുത്ത് ചെന്ന് സല്യൂട്ട് ചെയ്തു.
 
“sit..."ശേഖർ പറഞ്ഞതും അവൻ അവിടെയുള്ള ചെയറിൽ ഇരുന്നു..
 
“എന്തെങ്കിലും വിവരങ്ങൾ...??"
 
“Noo സാർ...Well Planned murder ആണിത്....."
 
“മുകളിൽ നിന്നും നല്ല പ്രെഷർ ആണ്...അറിയപ്പെടുന്ന ബിസ്സ്‌നസ് മാൻ ബാസ്‌കറിന്റെ മകനാണ് ഈ കൊല്ലപ്പെട്ട രാഹുൽ..."
 
“i know sir..but
.. no clues..."
 
“എത്രയും പെട്ടെന്ന് കൊലയാളിയെ കണ്ടുപിടിക്കണം..."
 
“സാർ...എനിക്ക് തോന്നുന്നു ഇനിയും ഇങ്ങനെയുള്ള കേസുകൾ വരാൻ സാധ്യത ഉണ്ടെന്ന്..."
 
“കാരണം..അത്രയ്ക്കും ക്രൂരമായാണ് രാഹുലിനെ കൊലപ്പെടുത്തിയിരിക്കുന്നത്‌..."
 
“*I THINK THE KILLER WAS A PHYCHO...*"
 
 
തുടരും......
 
 
കൊള്ളാവോ gooys....