ഒരു കാർ പെട്ടെന്ന് വന്ന് അവളുടെ മുന്നിൽ വന്നതും കാറിനുള്ളിൽ നിന്നും ഒരാൾ അവളെ അതിനുള്ളിലേക്ക് വലിച്ചിട്ടതും ഒരുമിച്ച് ആയിരുന്നു.
ആ കാർ നേരെ ചെന്ന് നിർത്തിയത് "*നാഗമഠം*" തറവാട്ടിന് മുന്നിൽ ആണ് .
" കാറിൽ നിന്നും അവളെ ആരോ പുറത്തേക്ക് വലിച്ചിറക്കി "
"അമ്മേ.... " അവൾ അലറി വിളിച്ചു.
"എന്താ മോളേ എന്താ പറ്റിയെ " അടുത്തിരുന്ന അമ്മ ഞെട്ടി എണീറ്റു.
" ഞാൻ... അവര് അവര് എന്നേ " അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്.
" മോള് പേടിക്കണ്ട സ്വപ്നം കണ്ടത് ആണ്" അമ്മ അവളുടെ നെറ്റിയിൽ നന്നച്ചിട്ടിരിക്കുന്ന തുണി എടുത്ത് കൊണ്ട് പറഞ്ഞു .
"മോള് ഉറങ്ങിയോ എന്ന് നോക്കാൻ വന്നപ്പോ മോൾ എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നു.
അടുത്ത് വന്ന് നോക്കിയപ്പോൾ ചുട്ടുപ്പൊള്ളുന്ന പനി . ഞാൻ അപ്പോ തന്നെ ഒരു തുണി നനച്ച് നെറ്റിയിൽ ഇട്ടു
ഇപ്പോ ഒന്ന് മയങ്ങിയെ ഉള്ളു. അപ്പോൾ ആണ് പെട്ടെന്ന് മോളുടെ നിലവിളി കേട്ട് ഉണർന്നത്.
അമ്മ നനച്ച തുണി വീണ്ടും അവളുടെ നെറ്റിയിൽ ഇട്ടു കൊടുത്തു. അവൾ ഈ സമയം അമ്മയെ അത്ഭുതത്തോടെ നോക്കുകയായിരുന്നു.
ഒരു അമ്മയുടെ സ്നേഹം അവളും അറിയുകയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
" മോള് കിടന്നോ. പനി ഇത്തിരി കുറഞ്ഞിട്ടുണ്ട്. " അമ്മ അവളെ പുതപ്പിച്ചു കൊണ്ട് പറഞ്ഞു.
ശേഷം അമ്മ അവളുടെ അരികിൽ വന്ന് ഇരുന്നു. ക്ഷീണം കൊണ്ട് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു പോയി.
ആ സമയം മുറ്റത്ത് മഴ തിമിർത്ത് പെയ്യുന്നുണ്ടായിരുന്നു.
***
എബി ആ മഴ മുഴുവൻ നനഞ്ഞു.നേരം പുലരാറായി. അവൻ മനസിൽ എന്തൊക്കെയോ തിരുമാനിച്ച് ഉറപ്പിച്ചിരുന്നു.
ജീപ്പ് സ്റ്റാർട്ട് ചെയ്യ്ത് അവൻ നേരെ വീട്ടിലേക്ക് തിരിച്ചു.
'
വീട്ടിൽ വന്ന് അവൻ അടുക്കളയിലും എല്ലായിടത്തും അമ്മയെ തിരഞ്ഞെങ്കിലും അമ്മയെ കണ്ടില്ല.
അവൻ നേരെ മുകളിലേക്ക് നടന്നു. മുറി തുറന്ന് അകത്ത് കയറിയപ്പോൾ മുന്നിൽ കണ്ട കാഴ്ച്ച അവനെ ഞെട്ടിച്ചു .
ബെഡിൽ ചാരി ഇരിക്കുന്ന കൃതി.മുഖത്ത് നല്ല ക്ഷീണം ഉള്ളതായി തോന്നുന്നുണ്ട്. വലത് വശത്ത് അമ്മ ഇരിക്കുന്നുണ്ട്.
അമ്മ അവൾക്ക് കഞ്ഞി കോരി കൊടുക്കുകയാണ്.
ഇടത് വശത്തായി ആദിയും ഇരിക്കുന്നുണ്ട്. എബി നേരെ അവർക്കരികിലേക്ക് നടന്നു.
" ആ എട്ടൻ വന്നോ. രണ്ട് ദിവസം എട്ടൻ എവിടെ ആയിരുന്നു .എട്ടനെ കാണാതെ ടെൻഷൻ അടിച്ച് എട്ടത്തിക്ക് പനി പിടിച്ചു. "എബി ബെഡിൽ നിന്നും എണീറ്റ് കൊണ്ട് പറഞ്ഞു .
"മതി അമ്മേ " കഞ്ഞി കോരി തരുന്ന അമ്മയോടായി കൃതി പറഞ്ഞു.
" പനി ശരിക്ക് മാറിയിട്ടില്ല. എന്തായാലും ഹോസ്പിറ്റൽ പോവാം'. അമ്മ കൃതിയുടെ നെറുകിൽ കൈ വച്ച് കൊണ്ട് പറഞ്ഞു .
" വേണ്ട അമ്മേ. ഇപ്പോ നല്ല കുറവ് ഉണ്ട്. " അവൾ പറഞ്ഞു.
"അതൊന്നും പറഞ്ഞാൽ പറ്റില്ല .എന്തായാലും ഡോക്ടറെ കാണണം. ആദി നീ മോളേ ഒന്ന് ഡോക്ടറെ കാണിച്ചിട്ട് വാ "
" ഞാൻ കൊണ്ടു പോവാം " എബി ചാടി കയറി പെട്ടെന്ന് പറഞ്ഞു .
" വേണ്ട. എന്നിട്ട് നിനക്ക് എൻ്റെ മോളേ അവിടെ കളഞ്ഞിട്ട് വരാൻ അല്ലേ .നീ ബുദ്ധിമുട്ടണം എന്നില്ല .ആദി കൊണ്ടു പോയ്ക്കോള്ളും" അമ്മ തറപ്പിച്ച് പറഞ്ഞു.
"ഇവൾ എൻ്റെ ഭാര്യയാണ്. അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോവാൻ ഭർത്താവായ ഞാൻ ഇവിടെ ഉണ്ട്. അപ്പോ വെറെ ആരുടേയും സഹായം വേണ്ട."
അത്രയും പറഞ്ഞ് എബി നേരെ ബാത്ത് റൂമിലേക്ക് നടന്നു .
കൃതി എബിയുടെ ആ ഭാവം കണ്ട് അന്തം വിട്ട് ഇരിക്കുകയാണ്. ആദിയുടെ അവസ്ഥയും ഏറെ കുറേ അതുപോലെയാണ്.
" മോള് ഹോസ്പിറ്റലിൽ പോവാൻ റെഡിയായിക്കോ" അമ്മ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
അമ്മ എണീറ്റ് പുറത്തേക്ക് നടന്നു.അമ്മക്കു പിന്നാലെ ആദിയും പുറത്തേക്ക് നടന്നു .
"എന്താ ഇവിടെ നടക്കണത്. ഇനി എട്ടൻ്റെ തലയിൽ വല്ലതും വീണോ. പെട്ടെന്ന് എന്താ ഇങ്ങനെ ഒരു മാറ്റം."
അത് കേട്ട് ചിരിച്ച് കൊണ്ട് അമ്മ താഴേക്ക് നടന്നു.
"എന്താ അമ്മേ ചിരിക്കണേ. എന്താ കാര്യം" ആദി ഒന്നും മനസിലാവാതെ ചിരിച്ചു.
" ഈ എന്നോടാ നിൻ്റെ എട്ടൻ്റെ കളി. " അമ്മ ഒരു ചിരിയോടെ ഇന്നലത്തെ കാര്യം പറഞ്ഞു.
അമ്മ പറയുന്നത് കേട്ട് ആദി കിളി പോയ പോലെ നിൽക്കുകയാണ്.
" ഈ കുണിറ്റ് ബുദ്ധി ഒക്കെ അമ്മക്ക് എവിടെ നിന്ന് കിട്ടി " ആദി താടിക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു.
" അത് ഞങ്ങൾ ഈ *നാഗമഠം* തറവാട്ടുക്കാരുടെ പാരമ്പര്യം ആണ് " അമ്മ കളിയാലെ പറഞ്ഞു. ശേഷം തൻ്റെ ജോലി ചെയ്യാൻ തുടങ്ങി.
"ഓഹ് പിന്നെ ഒരു നാഗമഠം തറവാട്ടുക്കാര്. അതൊന്നും ഞങ്ങൾ പാലക്കാരൻ അച്ചായൻ മാരുടെ അത്രയൊന്നും ഇല്ല." ആദി അമ്മയെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
"ആദി വേണ്ടാ ട്ടോ. തറവാടിനെ തൊട്ടുള്ള കളി വേണ്ട. കാര്യം വിടും വീട്ടുക്കാരെയും ഉപേക്ഷിച്ച് വന്നിട്ട് പത്ത് ഇരുപത്തിനാല് കൊല്ലം ആയെങ്കിലും തറവാട്ടിനെ തൊട്ട് കളിച്ചാൽ എനിക്ക് സഹിക്കില്ല."
"അയ്യോ ഇല്ലേ.ഞാൻ ഒന്നും പറഞ്ഞില്ലേ ."അവൻ ഇരു കൈകളും കൂപ്പി കൊണ്ട് പറഞ്ഞു.
***
" നീ എന്താ റെഡിയായില്ലേ." കുളിച്ച് ഇറങ്ങിയ എബി ബെഡ് റെസ്റ്റിൽ ചാരി ഇരിക്കുന്ന കൃതിയെ നോക്കി ചോദിച്ചു.
" അത്.... അത് പിന്നെ എനിക്ക് ഒരു കാര്യം "
"Stop it. നീ എന്നോട് ഒന്നും പറയണ്ട. വേഗം റെഡിയാവാൻ നോക്ക്. നിന്നേ ഹോസ്പിറ്റലിൽ കാണിച്ചിട്ട് വേണം എനിക്ക് സ്റ്റേഷനിൽ പോവാൻ " എബി ധൃതിയോടെ പറഞ്ഞു.
" ഞാൻ താഴേ ഉണ്ടാവും. റെഡിയായി അവിടേക്ക് വന്നാ മതി." അത്രയും പറഞ്ഞ് എബി നേരെ താഴേക്ക് നടന്നു.
കൃതിയ്ക്ക് എബിയുടെ ആ ഭാവമാറ്റത്തിൻ്റെ അർത്ഥം എന്താണ് എന്ന് മനസിലായില്ല. അവൾ വേഗം റെഡിയായി താഴേക്ക് വന്നു.
താഴേ എബി ഭക്ഷണം കഴിക്കുകയാണ്.
" എട്ടത്തി റെഡിയായോ."
" ഉം " അവൾ ചിരിയോടെ പറഞ്ഞു.
" ഞാനും വന്നാലോ എട്ടത്തി." അത് പറഞ്ഞ് ആദി തിരിഞ്ഞതും തന്നെ നോക്കി ദഹിപ്പിക്കുന്ന എബിയെ ആണ് കണ്ടത് .
" അല്ലെങ്കിൽ ഞാൻ ഇല്ല. എട്ടത്തി പൊയ്ക്കോ" ആദി പതിയെ എണീറ്റ് റൂമിലേക്ക് നടന്നു.
ഭക്ഷണം കഴിച്ച് കഴിഞ്ഞതും അവർ നേരെ ഹോസ്പിറ്റലിലേക്ക് ഇറങ്ങി. കാറിൽ ആണ് അവർ പോയത്.
യാത്രയിൽ മുഴുവൻ അവർ ഒന്നും സംസാരിച്ചില്ല. കൃതി സീറ്റിൽ തല ചായ്ച്ച് കിടന്ന് പുറത്തെ കാഴ്ച്ചകൾ നോക്കി ഇരുന്നു.
"എനിക്ക് ഒരു കാ" പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ പറയാൻ നിന്നതും എബി എതിർത്തു
"മര്യാദക്ക് മിണ്ടാതെ വായ അടച്ച് ഇരുന്നില്ലെങ്കിൽ നിന്നെ വലിച്ച് പുറത്തിടും " എബി ദേഷ്യത്തോടെ പറഞ്ഞതും കൃതി പിന്നേ ഒന്നും മിണ്ടാൻ പോയില്ല .
ഹോസ്പിറ്റലിൽ എത്തിയതും എബി ക്യതിയെ ചെയറിൽ ഇരുത്തി.ശേഷം പുറത്തേക്ക് പോയി.
പത്ത് മിനിറ്റ് കഴിഞ്ഞതും കയ്യിൽ ഒരു പേപ്പറുമായി വന്നു.മെഡിസിൻ സ്ലിപ്പ് ആയിരുന്നു അത്.
" അവൻ അത് കൃതിയുടെ കൈയ്യിൽ കൊടുത്തു. കൃതി വെറുതെ സ്ലിപ്പിലേക്ക് നോക്കി. അത് കണ്ട് അവൾ എബിയെ നോക്കി.
"എന്താ ." കൃതിയുടെ നോട്ടം കണ്ട് എബി ചോദിച്ചു
(തുടരും)
★APARNA ARAVIND★