Aksharathalukal

പ്രണയ വർണ്ണങ്ങൾ - 9

" അവൻ അത് കൃതിയുടെ കൈയ്യിൽ കൊടുത്തു. കൃതി വെറുതെ സ്ലിപ്പിലേക്ക് നോക്കി. അത് കണ്ട് അവൾ എബിയെ നോക്കി.
 
"എന്താ ." കൃതിയുടെ നോട്ടം കണ്ട് എബി ചോദിച്ചു
 
 
" ഈ മോൾ ആരാ " സ്ലിപ്പിൽ എഴുതിയിരിക്കുന്ന പേരിൽ നോക്കി കൃതി ചോദിച്ചു.
 
 
''നീ അല്ലാതെ ആരാ. നിൻ്റെ പേര് എനിക്ക് പെട്ടെന്ന് ഓർമ വന്നില്ല. അമ്മ നിന്നെ എപ്പോഴും മോളേ എന്ന് അല്ലേ വിളിക്കാറ്. അത് കൊണ്ട് ആ പേര് കൊടുത്തു. " 
 
 
"ഇന്നത്തെ കാലത്ത് ആർക്കെങ്കിലും ഇമ്മാതിരി പേര് ഇടുമോ മനുഷ്യാ " പറഞ്ഞതിനു ശേഷം ആണ് അവൾക്ക് താൻ എന്താ പറഞ്ഞത് എന്ന് ഓർമവന്നത്.
 
 
" പേരിൻ്റെ ഭംഗി  നോക്കിയല്ല. ഇവിടെ ട്രീറ്റ്മെൻ്റ് തരുക .അതോണ്ട് ഇനി അത് പറഞ്ഞ് ടെൻഷൻ ആവണ്ട" എന്ന് പറഞ്ഞ് എബി ഡോക്ടറുടെ ക്യാബിനിലേക്ക് നടന്നു.
 
 
''അതേയ് ഒരു കാര്യം " കൃതി പിന്നിൽ നിന്നും അവനെ വിളിച്ചു
 
 
''എന്താ " അവൻ ദേഷ്യത്തോടെ തിരിഞ്ഞ് നിന്നു കൊണ്ട് ചോദിച്ചു.
 
 
" എൻ്റെ age ഇത് അല്ല ". സ്ലിപ്പിലേക്ക് ചൂണ്ടി കൊണ്ട് കൃതി പറഞ്ഞു.
 
 
''പിന്നേ " അവൻ സംശയത്തോടെ ചോദിച്ചു.
 
 
"എത് വകക്കാ എനിക്ക് 18 വയസ്സ്. എനിക്ക് 21 വയസ് ആയി "അവൾ ഇടുപ്പിൽ കൈ ഊന്നി കൊണ്ട് പറഞ്ഞു.
 
 
" ഇരുപത്തൊന്നോ.നിനക്ക് പതിനെട്ട് വയസായോ എന്ന് തന്നേ എനിക്ക് സംശയം ആയിരുന്നു. " .അവൻ അത്ഭുതത്തോടെ ചോദിച്ചു.
 
 
''താൻ എന്നേ അധികം കളിയാക്കണ്ട. എനിക്ക് പ്രായം ഒക്കെ ഉണ്ട് .ഞാൻ വലിയ കുട്ടി ആണ് "
 
 
അത് പറഞ്ഞ് കൃതി ക്യാമ്പിനിലേക്ക് നടന്നു.എബി അപ്പോഴേക്കും സ്ലിപ്പിലെ എയ്ജ് തിരുത്തിയിരുന്നു'
 
 
എനിക്ക്  അറിയാം അയാൾ എന്നേ മനപൂർവ്വം കളിയാക്കാനാ ഇങ്ങനെ ചെയ്യ്തത്. അയാൾക്ക് എൻ്റെ പേരോക്കെ അറിയാം. അന്ന് എന്നേ വിളിച്ചതാണല്ലോ കൃതി എന്ന് .
 
 
കൃതി ഓരോന്ന് പിറുപിറുത്ത് കൊണ്ട്  എബിയോടോപ്പം ക്യാബിനിലേക്ക് കയറി.
 
 
" ഇത് സാധാരണ പനി ആണ്. എന്നാലും നമ്മുക്ക് ഒരു ബ്ലെഡ് ടെസ്റ്റ് നടത്താം. അപ്പുറത്തെ ബ്ലോക്കിൽ ആണ് ലാമ്പ് " ഡോക്ടർ ബ്ലെഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞതും കൃതി ഞെട്ടി.
 
 
" ഒക്കെ ഡോക്ടർ " എബി കൃതിയേയും കൊണ്ട് ക്യബിനു പുറത്തിറങ്ങി.
 
 
എബി നേരെ ലാബിനരികിലേക്ക് നടക്കാൻ തുടങ്ങി. കുറച്ചു ദൂരം മുന്നോട്ട് പോയതും കൃതിയേ കാണാതായപ്പോൾ എബി പിന്നിലേക്ക് തിരിഞ്ഞ് നോക്കി.
 
 
അവൾ ഇപ്പോഴും ഡോക്ടറിൻ്റെ കാബിനു മുന്നിൽ തന്നെ നിൽക്കുകയാണ്.
 
 
എബി ദേഷ്യത്തോടെ തിരിഞ്ഞ് നടന്ന് കൃതിക്കരികിൽ എത്തി.
 
 
" നിന്നോട് എൻ്റെ ഒപ്പം വരാൻ ഇനി പ്രത്യേകം പറയണോ" എബി ദേഷ്യത്തോടെ പറഞ്ഞതും ചുറ്റും ഉള്ളവർ എല്ലാം അവരെ ശ്രദ്ധിക്കാൻ തുടങ്ങി.
 
അതു കൊണ്ട് എബി ശബ്ദം താഴ്ത്തി
 
 
"വാ" അവൻ അവളുടെ കൈയ്യും പിടിച്ച് മുന്നോട്ട് നടന്നു.
 
 
"അതേയ് എനിക്ക് ഈ ഡോക്ടറേ കാണിക്കണ്ട. ഗവൺമെൻ്റ് ഹോസ്പിറ്റലിൽ പോയാ മതി. അവിടെ ആവുമ്പോൾ പാരസെറ്റമോൾ മാത്രമേ തരുള്ളു. ഈ ടെസ്റ്റുകൾ ഒന്നും ചെയ്യണ്ട .
 
 
"ഏത് ഡോക്ടറെ കാണിക്കണം എന്ന് നീ അല്ല ഞാൻ ആണ് തിരുമാനിക്കുന്നത്. " അത്രയും പറഞ്ഞ് എബി അവളുടെ കൈയ്യും പിടിച്ച് വീണ്ടും മുന്നോട്ട് നടന്നു.
 
 
"അയ്യോ ഞാൻ ഇപ്പോഴാ ഓർത്തേ. എൻ്റെ പനി മാറി.ദേ നോക്കിക്കെ ഒട്ടും ചൂട് ഇല്ല "നെറ്റിയിൽ കൈവച്ച് കൊണ്ട് കൃതി പറഞ്ഞു.
 
 
" ആക്ഷ്വാലി നിൻ്റെ പ്രോബ്ലം എന്താ." എബി ഇരു കൈകളും കെട്ടി അവൾക്ക് നേരെ തിരിഞ്ഞ് നിന്ന് കൊണ്ട് ചോദിച്ചു.
 
 
"പ്രോബ്ലമോ എന്ത്... പ്രോബ്ലം. എനിക്ക് ..ഒരു പ്രോബ്ലവും ഇല്ല ." അവൾ വിക്കി വിക്കി പറഞ്ഞു.
 
 
''sure" അവൻ പിരികം ഉയർത്തി കൊണ്ട് ചോദിച്ചു.
 
 
" അത്... അത് പിന്നെ.ഈ ബ്രഡ് ടെസ്റ്റ് എന്നോക്കെ പറഞ്ഞാൽ സിറിഞ്ച് കൊണ്ട്.... "
 
 
"ഓഹ് ഇതായിരുന്നോ. അതൊന്നും അത്ര വലിയ കാര്യം അല്ല. ചെറിയ വേദനയെ ഉണ്ടാവുള്ളു. ഞാൻ ഇല്ലേ കൂടേ " എബി അവളേയും കൊണ്ട് ലാമ്പിൽ കയറി.
 
 
അവളെ ചെയറിൽ ഇരുത്തി. അപ്പോഴേക്കും ഒരു സിസ്റ്റർ സിറിഞ്ചുമായി വന്നു .
 
 
നിനക്ക് ഞാൻ കാണിച്ച് തരാമെടി. നിന്നോട്ട് നേരിട്ട് ദേഷ്യം തീർക്കാൻ പറ്റില്ല. ഇങ്ങനെയൊക്കെ മാത്രമേ തീർക്കാൻ പറ്റുള്ളു.
 
 
എബി മനസിൽ പറഞ്ഞു കൊണ്ട് എബി കൃതിയെ നോക്കി.
 
 
സിസ്റ്റർ സിറിഞ്ചുമായി അടുത്ത് എത്തിയതും  കൃതിയുടെ ഭാവം മാറാൻ തുടങ്ങി.
 
 
അവൾ കൈ പിന്നോട്ട് വലിച്ച് കൊണ്ട് സിസ്റ്ററെ ബ്ലഡ് എടുക്കാൻ സമ്മതിക്കുന്നില്ല. നഴ്സിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.
 
 
"നിങ്ങൾക്ക് കുട്ടികളി കളിക്കാൻ ഉള്ള സ്ഥലം അല്ല ഇത് " അത്രയും പറഞ്ഞ് നഴ്സ് അവളുടെ കൈയ്യിൽ നിന്നും ബ്ലഡ് എടുത്തു.
 
 
തിരിച്ച് ലാബിൽ നിന്നും ഇറങ്ങുമ്പോൾ കൃതിയുടെ മുഖഭാവം കണ്ട് എബിക്ക് ചിരി വന്നു.
 
 
പക്ഷേ അവൻ അത് മുഖത്ത് കാണിച്ചില്ല.അവർ റിസൽറ്റിനായി വെയ്റ്റ് ചെയ്യ്തു.
 
 
നിനക്ക് ഇനിയും പണികൾ വരുന്നുണ്ട് കൃതി. എനിക്ക് നിൻ്റെ പേര് ഒക്കെ അറിയാം. പക്ഷേ ...
 
 
അപ്പോഴേക്കും റിസൾട്ട് വന്നു.അവർ റിസൾട്ട് വാങ്ങി വീണ്ടും ഡോക്ടറുടെ കാബിനിലേക്ക് നടന്നു.
 
 
"സാധാരണ വരാറുള്ള പനിയാണ്. പേടിക്കാൻ ഒന്നും ഇല്ല.പക്ഷേ കുറച്ച് വിറ്റാമിൻ കുറവ് ഉണ്ട്. അതിന് ഞാൻ ടാബ്ലറ്റ് എഴുതി തരാം.
 
 
പിന്നെ ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഇലക്കറി ഒക്കെ ധാരളം കഴിക്കുക "
 
 
" ഒക്കെ ഡോക്ടർ " അവർ ഇരുവരും പുറത്തേക്ക് ഇറങ്ങി.
 
 
ശേഷം മെഡിസിൻ ഒക്കെ വാങ്ങി കാറിൽ കയറി.
 
 
തിരിച്ചുള്ള യാത്രയിൽ അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല .കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ വീട്ടിൽ തിരിച്ച് എത്തി.
 
 
തന്നെ കുറിച്ചുള്ള കാര്യങ്ങൾ  എബിയെ അറിയിക്കണം എന്ന് ക്യതി കരുതിയിരുന്നെങ്കിലും എബി അത് പറയാനുള്ള സാവകാശം അവൾക്ക് കൊടുത്തില്ല.
 
 
"നീ ഇവിടെ ഇറങ്ങിക്കോ. ഞാൻ വീട്ടിൽ കയറുന്നില്ല ." കൃതിയേ വീടിനു മുന്നിൽ ഇറക്കി കൊണ്ട് എബി പറഞ്ഞു.
 
 
അവൾ കാറിൽ നിന്നും ഇറങ്ങിയതും എബി കാർ മുന്നോട്ട് എടുത്തു.
 
 
***
 
എബി നേരെ ചെന്നത് സ്റ്റേഷനിലേക്ക് ആണ്. എന്തോ അത്യവശ്യ കാര്യം  സംസാരിക്കാനായി എബിയെ കമ്മീഷനർ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.
 
 
സ്റ്റേഷൻ്റെ മുറ്റത്ത് തന്നെ റോയ് നിൽക്കുന്നുണ്ട്. ഫോണിൽ ആരോടോ സംസാരിക്കുകയാണ്.
 
 
എബിയെ കണ്ടതും റോയ് പുഛത്തോടെ ഒന്ന് പുഞ്ചിരിച്ചു.
 
 
എന്നാൽ എബി അത് കാര്യമാക്കാതെ സ്റ്റേഷനുള്ളിലേക്ക് കയറി.
 
 
റോയ്.തൻ്റെ ഒപ്പം വർക്ക് ചെയ്യുന്നുണ്ടെങ്കിലും അവൻ എബിയുടെ റിലേറ്റീവ് കൂടിയാണ്. എല്ലാ കാര്യത്തിലും എബിയേക്കാൾ മുകളിൽ എത്തണം എന്ന വാശി റോയ്ക്ക് ഉണ്ട്.
 
 
എബിയെ തോൽപ്പിക്കാനായി റോയ് എത് മാർഗവും സ്വീകരിച്ചിരുന്നു.
 
 
എബി നേരെ ചെന്നത് കമ്മിഷനറെ കാണാൻ ആണ്.
 
 
"ഇരിക്കടോ " എബിയെ കണ്ടതും അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
 
" എന്തായി തൻ്റെ ആ വയനാട്ടിലെ ഡ്രഗ്ഗ്സ് മായി ബന്ധപ്പെട്ട അന്വോഷണം "
 
 
"സാർ എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അവസാന അന്വേഷണം വരെ എത്തിയതാണ് പക്ഷേ... "
 
 
" അപ്പോഴേക്കും അവന് ഒരു കല്യാണം കഴിക്കേണ്ടി വന്നു സാർ " പുഛത്തോടെ പറഞ്ഞ് കൊണ്ട് റോയ് അകത്തേക്ക് വന്നു.
 
 
എബിക്ക് ദേഷ്യം ഇരച്ചു കയറി എങ്കിലും അവൻ ദേഷ്യം സ്വയം നിയന്ത്രിച്ചു .
 
 
'' look Amar  ഇനി മുതൽ വയനാട്ടിലെ ആ കേസ് അന്വേഷിക്കുന്നത് റോയ് ആണ് "
 
 
"സാർ ആ കേസ് ഞാൻ ഏറെ കുറെ കംപ്ലീറ്റ് ചെയ്യ്തതാണ് "
 
 
" It's ok Amar . ആ കേസുമായി ബന്ധപ്പെട്ട ഫയൽസ് താൻ റോയിക്ക് കൈ മാറി കൊള്ളു. "
 
 
"Ok sir " എബി പറഞ്ഞു. ശേഷം അവൻ ' ഓഫീസ് വിട്ട് പുറത്തിറങ്ങി.
 
 
" ഛേ " എബി മുഷ്ഠി ചുരുട്ടി കൊണ്ട് തൻ്റെ ദേഷ്യം നിയന്ത്രിച്ചു.
 
 
ഇതിനെല്ലാം കാരണം അവൾ ഒറ്റ ഒരുത്തിയാണ്. എൻ്റെ കരിയർ, ലൈഫ് എല്ലാം അവൾ ഇല്ലാതാക്കി.
 
 
" Hello Mr amarnadh ips "കൈയ്യിൽ ഒരു കാർഡുമായി റോയ് അവൻ്റെ അരികിലേക്ക് നടന്ന് വന്നു.
 
 
" I wish you a happy married life " എബിക്ക് നേരെ കൈ നീട്ടി കൊണ്ട് റോയ് പറഞ്ഞു.
 
 
എ ബി വലിയ താൽപര്യം ഇല്ലാത്ത രീതിയിൽ തിരിച്ച് കൈ കൊടുത്തു.
 
 
"സത്യം പറയാലോ എബി. നീ ഇങ്ങനെ എൻ്റെ മുന്നിൽ തോറ്റ് നിൽക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ. അത് പറഞ്ഞറിയിക്കാൻ പറ്റില്ല.
 
 
" ഇത് എൻ്റെ പരാജയം അല്ല റോയ്. എനിക്ക് ആ സാഹജര്യത്തിൽ കേസ് ഉപേക്ഷിച്ച് വരേണ്ടി വന്നു. അപ്പോഴത്തെ എൻ്റെ സിറ്റ്യൂവേഷൻ അങ്ങനെ ആയത് കൊണ്ട് മാത്രം" 
 
 
അത്രയും പറഞ്ഞ് എബി സ്റ്റേഷനു പുറത്തേക്ക് നടന്നതും റോയ് അവനെ പിന്നിൽ നിന്നും വിളിച്ചു.
 
 
"അങ്ങനെ പോയാലോ എൻ്റെ സാറേ .എനിക്ക് പറയാനുള്ള ഒരു കാര്യം കൂടി കേട്ടിട്ട് പോകു'' റോയ് പരിഹാസത്തോടെ പറഞ്ഞു.
 
 
"എന്താ റോയ് .എന്താ നിനക്കിനി വേണ്ടത്. " ഇരു കൈകളും കെട്ടി നിന്നു കൊണ്ട് എബി ചോദിച്ചു.
 
 
" ഈ വരുന്ന സൺഡേ എൻ്റെ കല്യാണം ആണ്. നീയും നിൻ്റെ വൈഫും എന്തായാലും വരണം. " അവൻ കയ്യിലെ കാർഡ് നീട്ടി കൊണ്ട് പറഞ്ഞു.
 
 
എബി ആ കാർഡ് വാങ്ങി.അതിലെ വധുവിൻ്റെ പേര് കണ്ട് അവൻ ഒന്ന് ഞെട്ടി.
 
 
 
 
(തുടരും)
 
 
★APARNA ARAVIND ★
 

പ്രണയ വർണ്ണങ്ങൾ - 10

പ്രണയ വർണ്ണങ്ങൾ - 10

4.5
8997

  " ഈ വരുന്ന സൺഡേ എൻ്റെ കല്യാണം ആണ്. നീയും നിൻ്റെ വൈഫും എന്തായാലും വരണം. " അവൻ കയ്യിലെ കാർഡ് നീട്ടി കൊണ്ട് പറഞ്ഞു.   എബി ആ കാർഡ് വാങ്ങി.അതിലെ വധുവിൻ്റെ പേര് കണ്ട് അവൻ ഒന്ന് ഞെട്ടി.     Roy weads  anvi      "നിനക്ക് സ്വന്തം എന്ന് കരുതുന്നതൊക്കെ സ്വന്തമാക്കാനാണ് എനിക്ക് ഇഷ്ടം. ചെറുപ്പം മുതൽ അങ്ങനെയാണ് "     "കല്യാണത്തിനു കാണാം " റോയിയേ നോക്കി പറഞ്ഞു കൊണ്ട് എബി തിരിഞ്ഞ് നടന്നു.     ***   " എട്ടത്തി" ആദി മുറിയിലേക്ക് വന്നു.     ആദിയെ കണ്ടതും കൃതി എണീറ്റ് ഇരുന്നു.     " എട്ടത്തി പനി കുറവ് ഉണ്ടോ "     " ഉം കുറവുണ്ട് ആദി&qu