Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ - 2

❤️പ്രണയശ്രാവണാസുരം❤️
 
Part-2
 
അമീന 📝
 
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
 
ഒരിരമ്പലോടെ കോംബൗണ്ടിലായി വന്നു നിന്നതും..... കോ ഡ്രൈവർ സീറ്റിലിരുന്നവൻ പുറത്തേക്ക് ചാടി ഇറങ്ങി ശ്വാസം വലിച്ചു വിട്ടൊണ്ട് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നവന് നേരെ കുനിഞ്ഞു നിന്നൊന്ന് നോക്കിയതും.... 
 
"ചാടി തുള്ളി അകത്തേക്ക് പോയി അവിടെ വല്ലതും വിളമ്പാനാണ് പൊന്നു മോന്റെ ഉദ്ദേശമെങ്കില്..... അറിയാലോ എബി തരകൻ...... എണീച് നടക്കാൻ നിനക്ക് കാൽ കാണുവേല.....അത്‌ ഓർത്താൽ നല്ലത്.....ഇനി ചെന്നേര് കാവടി തുള്ളി കൊണ്ട്....."
 
ന്ന് പറഞോണ്ട് ഡ്രൈവർ സീറ്റിൽ നിന്നിറങ്ങി വന്ന ഡെവിയുടെ ഡയലോഗിൽ....കാറ്റ് പോയ ബലൂൺ കണക്കെ നിന്ന എബിച്ചന്റെ  കഴുത്തിലൂടെ കൈ ചുറ്റി..... 
 
"വാടാ.....നമുക്ക് ഒരുമിച് മുഖം കാണിച്ചേക്കാം....ന്റെ ഗ്രേറ്റ്‌ സകരിയ  കളത്തി പറമ്പനെ......"
 
"ടാ പര നാറി അത്‌ നിന്റെ അപ്പൻ  അല്ലെ....അങ്ങേര് എങ്ങാനും ഇന്നത്തെ നിന്റെ പെർഫോമൻസ് അറിഞ്ഞാൽ പൊന്നു മോനെ ഡെവിടെ......"
 
"അതിന് അറിയത്തില്ലല്ലോ...." 
 
"ഞാൻ പറയാലോ....."😁
 
ന്ന് ഇളിച്ചോണ്ട് പറയലും..... കഴുത്തിലെ പിടി മുറുകിയതും.... 
 
"ടാ പന്നി കൈ എടുക്കട......"
 
ന്ന് പറഞ്ഞു ചുറ്റിയ കൈ വലിച്ചു മാറ്റി സ്വയം കഴുത്തിൽ തോട്ട് കൊണ്ട്...... 
 
"നിനക്ക് കണ്ണീച്ചോര ഉണ്ടോടാ.....കഴുത്ത്  പിടിച്ചു ഞെരിചെച്ചും....എനിക്ക് എന്നതേലും പറ്റിയിരുന്നേൽ...... ഞാൻ എങ്ങനെ ഫുഡ്‌ കഴിക്കൂടാ.... പറയടാ......"
 
"ഒന്ന് പോടാ........" 
 
ന്ന് പറഞ്ഞു ഇട്ടിരുന്ന ഹൂഡി ജാക്കറ്റ് ഊരിയെടുത്തു തൊളിലായി ഇട്ടോണ്ട് അകത്തേക്കു കടന്ന് ചുറ്റുമൊന്ന് നോക്കി..... ഹാളിലായി ആരെയും കാണാതെ വന്നതും....മെല്ലെ സ്റ്റെയർ കയറാൻ ഒരുങ്ങവെ.... 
 
"ഡെവി........" 
 
ന്നുള്ള ഗനാഗാഭീര്യമുള്ള ശബ്ദം കാതിൽ പതിഞ്ഞതും...... സ്റ്റെപ്പിലേക്കായി എടുത്തു വെച്ച കാൽ പതിയെ അതുപോലെ തിരിച്ചു കൊണ്ട് പുറകിലേക്കായി തിരിഞ്ഞതും.....തോട്ട് മുന്നിലായി ഗൗരവമേറിയ മുഖഭാവത്താലേ നിൽക്കുന്ന മധ്യവയസ് പ്രായം ഉള്ള ഒരാൾ ഡെവിയെ ഉറ്റു നോക്കിയതും......അവൻ അലസമായി നോട്ടം പായിച്ചു കൊണ്ട് നിന്നതും.....അവനടുത്തേക്ക് വന്ന ആള് ഡെവിക്ക് തോട്ട് മുന്നിലായി നിന്ന് കൊണ്ട്....... 
 
"ഇന്ന് എന്ത് ഒപ്പിച്ചേച്ചും ഉള്ള വരവ ഡേവി നിന്റെ....."
 
"അപ്പച്ചാ.....ഇന്ന് ഒന്നും നടന്നില്ല.....ഓഫീസിൽ നിന്ന് നേരിട്ട് ഇങ്....."
 
"മോനെ ഡെവി.....ഞാനെ നിന്റെ അപ്പന...അത്‌ മറക്കല്ലേ.....അവൻ ജീവനോടെ ഉണ്ടോടാ....." 
 
"അത്‌ അപ്പച്ചാ....."
 
ന്ന് പറഞ്ഞു ഒന്ന് പരുങ്ങി കൊണ്ട് പെട്ടന്ന് ദൃഢമായ ശബ്ദത്തോടെ..... 
 
"എല്ലാം അറിഞ്ഞേച്ചും ആണ് ഈ ചോദ്യമെങ്കിൽ ഒന്നേ പറയാനുള്ളൂ......ഇനി അവന്റെ പത്തി ഉയരില്ല.....അതിനുള്ളത് ഞാൻ കൊടുത്തേച്ചാണ് ഇങ് വന്നേ......"
 
"ഒത്തിരി പൊട്ടിച്ചോടാ......." 
 
"പൊട്ടിച്ചൊന്നൊ...... അവനെ കൊന്നില്ലന്നെ ഒള്ളു.....എന്നാ അടിയ വല്യപ്പ ഇവൻ അടിച്ചേ....."
 
ന്ന് പറഞ്ഞോണ്ട് എബി അടുത്തേക്ക് വന്നതും.....ഡെവി..... 
 
"ടാ കോപ്പേ....പതിയെ പറയടാ.......നിന്റെ ഡയലോഗ് എങ്ങാനും കേട്ട് അമ്മച്ചിയൊ വല്യമ്മച്ചിയോ വന്നേച്ചാൽ ഉണ്ടല്ലോ....."
 
"എണീറ്റ് നടക്കുവേലന്നല്ലേ....."😏
 
"അപ്പോൾ പൊന്നു മോന് അറിയാം....."
 
"ഡെവി.....ഇത് ഞാൻ ക്ഷമിച്ചത് ആൽഫ്രഡ്‌ നമ്മടെ കമ്പനിക്കെതിരെ കളിച്ചത് കൊണ്ട് മാത്രമാണ്......അത്‌ കരുതി ഇനിയും ഇത് ആവർത്തിച്ചാൽ അറിയാലോ.....എന്നെ....."
 
"അപ്പന് എന്നാ പറഞ്ഞാലും.....പൊട്ടിക്കേണ്ടി വന്നാൽ ഡേവിഡ് പൊട്ടിച്ചിരിക്കും....അത്‌ ഏത് കൊമ്പനായാലും.....പിന്നെ എന്നാന്ന് വെച്ചാൽ ഇതൊന്നും അമ്മച്ചിയും വല്യമ്മച്ചിയും അറിയണ്ട....."
 
"അവരൂടെ അറിയട്ടെ....ന്റെ പുത്രന് ആകെ പേടി അവന്റെ അമ്മച്ചിയെo വല്യമ്മച്ചിയെ യെങ്കിലും ഉണ്ടല്ലോ..... ന്റെ കർത്താവെ...."
 
"വല്ലാണ്ട് കർത്താവിന് പണി കൊടുക്കണ്ട അപ്പച്ചാ......അത്‌ ഭയം കൊണ്ടല്ല....അവരുടെ സ്നേഹത്തിനു മുന്നിലെ ഡെവി എന്നും തോറ്റിട്ടോളു.... തോറ്റ് കൊടുക്കത്തും ഒള്ളു......."
 
"നി ഇങ്ങനെ അമ്മച്ചി പുരാണം പറഞ്ഞു നടന്നിട്ടും..... നിനക്ക് ആ സ്നേഹം മറ്റു സ്ത്രീകളോട് ഇല്ലാലോ....ബഹുമാനവും ഇല്ല.... അവരും നിന്റെ അമ്മച്ചിയെo പോലെ  സ്ത്രീകൾ തന്നെയല്ലെ......"
 
"വേണ്ട.....ഇവിടെയുള്ളവരെ  മറ്റു സ്ത്രീകളുമായി കമ്പയർ ചെയ്യാൻ നിക്കേണ്ട......സ്നേഹത്തിന്റെ കാര്യത്തിൽ എനിക്ക് ഇവിടെയുള്ളവരെ  മാത്രമേ വിശ്വാസം ഒള്ളു.....വേറെ ഒരുത്തിയേം വിശ്വസിക്കുവേല.....എല്ലാം പണത്തിന് വേണ്ടി പുറകെ കൂടുന്നവരാ......" 
 
"ആർക്കട വിശ്വാസം ഇല്ലാത്തത്......ആർക് പണം കൊടുക്കുന്ന കാര്യം ആണ് അപ്പനും മോനും കൂടെ പറയുന്നേ....."
 
ന്ന് പറഞ്ഞു കൊണ്ട് അടുക്കളള ഭാഗത്ത്‌ നിന്ന് സാരിത്തലപ്പിൽ കൈ തുടച്ചു കൊണ്ട് പുഞ്ചിരിയോടെ ഒരു മധ്യവയസ്‌ക അവർക്കരികിലേക് വന്നതും.... അതുവരെ ദേഷ്യം നിറഞ്ഞ ഡേവിഡിന്റെ മുഖം പതിയെ ശാന്തമായി മാറി..... 
 
ആ സ്ത്രീ വന്ന ഉടനെ.... ഡെവിയുടെ ചെവിക്ക് പിടിച്ചു കൊണ്ട്.... 
 
"എവിടെ ആയിരുന്നടാ ഇത്ര നേരം..... നിന്നോട് പറഞ്ഞിട്ടില്ലേ നേരെത്തെ വീട്ടിൽ വന്നേക്കണമെന്ന്.... പറഞ്ഞാ കേക്കുവേല....നിന്നെ ഇങ്ങനെ വിടാൻ പറ്റത്തില്ല......"
 
ന്ന് പറഞ്ഞു തിരിഞ്ഞു കൊണ്ട്.... 
 
"ഇച്ചായ ഇവന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കണം... ഇങ്ങനെ അഴിച് വിടാൻ പറ്റില്ല....നേരം കാലം ഇല്ലാത്ത വരവും പോക്കും.....ഞാൻ അറിയത്തില്ലെന്നൊന്നും കരുതണ്ട നി....നിന്റെ ദേഷ്യം നിന്നെ കൊണ്ട് പലതും ചെയ്യിക്കുന്നുണ്ട്.....അതിനൊക്കെ ഒരു അവസാനം വേണം...."
 
"അത്‌ ഉണ്ടാവുമെന്ന് തോന്നുന്നില്ല ആന്റി....."
 
ന്ന് പറഞ്ഞു ഇളിച്ചോണ്ട് അതിനിടയിലേക് എബി കടന്ന് വന്നതും... ഡെവിയുടെ കത്തുന്ന നോട്ടത്തിൽ അവൻ പറയാൻ വന്നത് അതുപോലെ പഴം വിഴുങ്ങിയ കണക്ക് നിന്നതും.... അമ്മച്ചി.....
 
"നി അവനെ നോക്കണ്ട.....അവനൊന്നും അല്ല എനിക്ക് പറഞ് തരുന്നേ.....ഞാൻ ഒരു കാര്യം തീരുമാനിച്ചു.... നിന്നെ കൊണ്ട് മിന്ന് കെട്ടിക്കാൻ......."
 
"അമ്മച്ചി....." 
 
"അലറി വിളിക്കണ്ട നി..... വയസ് എത്ര ആയെന്ന വിചാരം......ഇങ്ങനെ കുതിര കളിച്ചു നടക്കാൻ ഇനി പറ്റുവേല....അല്ലേൽ നിയായിട്ട് ഒരുത്തിയെ കൊണ്ടുവ....അതും ഇല്ല.....നി ഇങ്ങനെ കമ്പനി കാര്യങ്ങൾ ഒക്കെ നോക്കി നടത്തിയാൽ മാത്രം മതിയില്ല.....ആകെ ഉള്ള ആൺത്തരിയുടെ കെട്ട് കാണാൻ ഞങ്ങൾക്ക് പൂതി കാണുവേലെ....കേട്ട് കഴിഞ്ഞാലെങ്കിലും നേരത്തെ കാലത്തെ വീട്ടിൽ വരുവല്ലോ......"
 
ന്ന് പറഞ്ഞു നിർത്തിയതും..... അടുത്തുള്ള വൈസ് നിലത്ത് വീണു ചിന്നി ചിതറിയതും നിമിഷം നേരം കൊണ്ടായിരുന്നു.... 
 
"ആയിരം പ്രാവശ്യം പറഞ്ഞതാ കല്യാണം ന്ന് പറഞ്ഞു എന്റെ അടുക്കലേക്ക് ആരും വന്നേക്കരുതന്ന്.......വീട്ടിൽ നേരത്തെ വരാൻ കെട്ടണമെന്നില്ല.... ഇനി മുതൽ നേരത്തെ ഇവിടെ വന്നിരിക്കും...... അതിന്റെ പേരിൽ ഇനി കെട്ടിക്കാൻ നടന്നാൽ.... ഡേവി അടങ്ങി നിന്നെന്ന് വരില്ല......എന്റെ ജീവിതത്തിൽ ഒരു പെണ്ണിനെയും  കൊണ്ടുവരാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..... പിന്നെ അമ്മച്ചി പറയുന്നത് എന്തും ഞാൻ  കേൾക്കും..... ഇതൊഴിച്.....
 
ഇനി ഒന്നൂടെ പറഞ്ഞേക്കാം.....ഇതും പറഞ് ആരും ആരുടേയും വക്കാലത്ത് കൊണ്ട് എന്റെ അടുക്കലേക്ക് വരണമെന്നില്ല....."
 
ന്ന് പറഞ്ഞു കത്തുന്ന കണ്ണാലെ എബിയെ ദഹിപ്പിച്ചോന്ന് നോക്കി സ്റ്റെയർ കയറി പോയതും...... മൂന്നും അവന്റെ പോക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ടതും....
 
"നിനക്ക് വല്ല ആവശ്യം ഉണ്ടായിരുന്നോ ന്റെ കൊച്ചേ....നിനക്ക് അറിയത്തില്ലേ കല്യാണം ന്ന് പറഞ്ഞാൽ അവന്റെ ടെംപേർ തെറ്റുമെന്ന്....."
 
"അത്‌ ഇച്ചായ....ഞാൻ ഒന്ന് പറഞ്ഞു നോകിയതല്ലേ...... അഥവാ മനസ് മാറിചാൽ പിടിച്ചു കെട്ടിക്കാൻ....." 
 
"ഇപ്പൊ അറിഞ്ഞല്ലോ....അവന്റെ കോൺസെപ്റ്റനുസാരിച് നിങ്ങൾ അല്ലാത്തവരൊക്കെ പണത്തിന് ഇമ്പോര്ടന്റ്റ്‌ കൊടുത്ത് സ്നേഹo വിൽക്കുന്നവരാ.....അവന്റെ പണം കണ്ട് വരുന്നവരായെല്ലാം.....അവരിലെല്ലാം അവന് ആത്മാർത്ഥ സ്നേഹ കണ്ടത്താൻ കഴിഞ്ഞിട്ടില്ല......ഏത് സമയവും അങ്ങനെ കരുതി നടക്കുന്നവനെ എങ്ങനെയാ കൊച്ചേ പിടിച്ചു കെട്ടിക്കുന്നേ......"
 
"ന്നാലും ഇച്ചായ.....വയസ് 28 കഴിയാറായി......അവന്റെ ഈ പോക്ക് കണ്ടിട്ടാണേൽ പേടി തോന്നുവാ.....ദേഷ്യം പിടിച്ചാൽ അവന് കണ്ണ് കാണില്ല......"
 
"നി ഇങ്ങനെ ടെൻഷൻ അടിക്കാതെ ട്രീസ കൊച്ചേ.....അവനായിട്ട് കർത്താവ് ഒന്നിനെ ഇറക്കി കാണും.....അല്ലാണ്ട് ഇവനെ ഒക്കെ ഇങ്ങനെ വിടുവോ നിന്റെ കർത്താവ്.....ഏത് നേരവും ആ തിരുമുമ്പിൽ മുട്ടിപ്പായി പ്രാർത്ഥിക്കുന്നത് ഈ ഒരു കാര്യം അല്ലിയോ....അപ്പൊ അത്‌ നടത്തി തരാതെ  എവിടെ പോകാനാ......
 
ആ സമയം ആകുമ്പോൾ അവന്റെ വാരിയെല്ല് അവനിലേക് തന്നെ വരത്തിലേയോ.....അപ്പൊ ദേ ചവിട്ടി തുള്ളി പോയവൻ തന്നെ പുറകെ വന്നോളും......ഇപ്പൊ കോച് പോയി കഴിക്കാൻ വല്ലതും എടുത്തു വെക്ക്.....അമ്മച്ചിയും മോളും എവിടെ....അവര് കഴിച്ചോ......"
 
 
"അവര് രണ്ടു പേരും നേരത്തെ കഴിച്ചു  കിടന്നു......ദേഷ്യം പിടിച്ച പോയേക്കുന്നെ അവന് ഇനി വരത്തില്ല.....നിങ്ങൾ വാ ഞാൻ കഴിക്കാൻ എടുത്ത് വെക്കാം....."
 
ന്ന് പറഞ്ഞു കിച്ചണിലേക് പോയതും.... സ്റ്റെയർ കയറാൻ നിന്ന എബിയോട്....
 
"ടാ എബി മോനെ.....ഇപ്പൊ അങ്ങോട്ട് പോണോടാ....നിന്നെയിട്ട് അലക്കും....."
 
"അത്‌ സാരമില്ല വല്യപ്പ......ട്രീസാമ്മ ഫുഡ്‌ എടുത്തു വെക്ക്മ്പഴേക്കും അവനേം കൊണ്ട് ഞാനിങ് വരത്തില്ലെയോ....."
 
"സൂക്ഷിച്ചു പോണേ മോനെ....."
 
ന്ന് പറഞ്ഞതും.....ഇതൊക്കെ എത്ര കണ്ടതാ.... 
 
ന്നുള്ള ഭാവത്തിൽ അവൻ ചാടി തുള്ളി സ്റ്റെയർ കയറി പോയി...... 
 
അപ്പൊ ഇനി നമുക്ക് ഇവരെ കൂടെ ഒന്ന് പരിചയപ്പെടാം അല്ലെ.... 
 
*കളത്തിൽ പറമ്പിൽ ഫാമിലിയുടെ നെടുംതൂൺ *ചാക്കോ* കളത്തിൽ പറമ്പൻ....ആള് നേരത്തെ കർത്താവിന്റെ വിളിക്ക് ഉത്തരം കൊടുത്തേ പിന്നെ എല്ലാം  ചാക്കോയുടെ ഭാര്യയും ഇവരുടെ വല്യമ്മച്ചിയും ആയ *ത്രേസ്സ്യ* ചാക്കോ കളത്തിൽ പറമ്പന്റെ നിയന്ത്രണത്തിലായി.....അവർക്ക് രണ്ട് മക്കളാണ്.....*സകരിയ*ആൻഡ് *തരകൻ*.....
 
നേരത്തെ കണ്ടതിൽ മധ്യവയസായ ആളാണ് സകരിയ കളത്തിൽ പറമ്പൻ...നമ്മുടെ ഡേവിഡെ അപ്പച്ചൻ....മറ്റേത് ട്രീസ സകരിയ കളത്തിൽ പറമ്പൻ......സകരിയയുടെ ഭാര്യയും ഡെവിയുടെ അമ്മച്ചിയും......
 
ഇവർക്കു രണ്ട് മക്കൾ....മൂത്തവൻ ആണ് *ഡേവിഡ്* കളത്തി പറമ്പൻ....ഇളയത്  അനിയത്തി...."ആൽഫിയാ" കളത്തി  പറമ്പൻ എന്ന അല്ലു..... 
 
നേരത്തെ കാവടി തുള്ളി പോയവൻ ആണ് *എബി തരകൻ*....ഡേവിഡിന്റെ ചങ്ക് കം ക്രൈം പാർട്ണർ ആൻഡ് പേർസണൽ അസിസ്റ്റന്റ്......കൂടാതെ സകരിയ കളത്തിൽ പറമ്പന്റെ അനിയൻ *തരകൻ*കളത്തിൽ പറമ്പന്റെ ആകെ ഉള്ള ആണ്തരി....തരകന്റെ ഭാര്യ *റോസ്‌ലി* തരകൻ...
 
വല്യമ്മച്ചീടെ ചെല്ലമാണ് നമ്മുടെടെ നായകനായ ഡേവിഡ്....കാരണം മറ്റൊന്നും അല്ല വല്യപ്പച്ചൻ ചാക്കോച്ചന്റെ ഉശിര് ആണ് അവനുള്ളതെന്ന് പറഞ്ഞ് എപ്പഴും അവനെ സ്‌പോർട് ചെയ്യലാണ് ആൾടെ പണി....അത് കൊണ്ട് തന്നെയാണ് അവനിങ്ങനെ താന്തോന്നി ആയിട്ട് നടക്കുന്നെന്നാണ് നമ്മടെ അമ്മച്ചിയുടെ വെപ്പ്......മറ്റാരോടും ഇല്ലാത്ത പ്രത്യേക സ്നേഹം ആണ് അമ്മച്ചിയേം വല്യമ്മച്ചിയേം.....അവന്റെ ദേഷ്യം തെല്ലൊന്ന് അടങ്ങുന്നതും അവരുടെ മുന്നിലാണ്.......
 
അപ്പൊ ഇതാണ് കളത്തിൽ പറമ്പൻ ഫാമിലി.....
 
ഇനി നമുക്ക് നേരത്തെ കാവടി തുള്ളി പോയവന് പുറകെ ഒന്ന് ചെന്ന് നോക്കാം.....അവനെ ഇനി ചുമരിന്ന് വടിച്ചെടുക്കേണ്ടി വരുവോ ആവോ..... 
 
തുള്ളി കൊണ്ട് പോയ എബി കതക് തുറന്ന് അകത്തേക്ക് കയറിയതും.....ഓൺ ദി സ്പോട്ടിൽ പുറത്ത് വീണ പ്രഹരത്തിന്റെ ആഖാതത്തിൽ ലാൻഡ് ചെയ്തത് ബെഡിൽ ആയിരുന്നു...... 
 
"ന്റമ്മച്ചി........"
 
ന്ന് പറഞ്ഞു മലർന്നടിച്ചു വീണതും.....ബെഡിലായി ഉയർന്നു പൊങ്ങിയ എബി പെട്ടന്ന് തിരിഞ് കിടന്നു തലയുയർത്തി നോക്കിയതും..... കലിപ്പിൽ വന്ന ഡെവി എബിയെ കോളറിൽ പൊക്കിയെടുത്ത് വയറിനിട്ട് ഇടിച്ചതും..... 
 
"ടാ നാറി....നീർത്തട..... ഞാൻ ഒന്നും പറഞ്ഞില്ലടാ....ഇടിച്ചു കൊല്ലാതെടാ....."
 
"നി പറയാതെ യെങ്ങനെയാടാ വന്ന ഉടനെ അപ്പച്ചൻ പൊക്കിയെ......"
 
"ആൾക്ക് സഹജാവ ബോധം ഉണ്ടെടാ....."
 
ന്ന് പറഞ്ഞതും.....
 
"വാട്ട്‌.....സഹജാവ.....ഓരോ വാക്കും കൊണ്ട് വന്നേക്കുവാ......"
 
ന്ന് പറഞ്ഞു അവന് നേരെ വന്നതും എബി....
 
"ടാ.....അത്‌ പറഞ്ഞാൽ സിസ്ത് സെൻസ് ആട....."
 
ന്ന് പറഞ്ഞ് ഇളിച്ചതും.... കലിപ്പിലുള്ള ഡെവിയുടെ നോട്ടം കൊണ്ട് ചെക്കൻ നിഷ്കു ആയി......
 
"അത്‌ പിന്നെ..... നി അവനിട്ടു പൊട്ടിക്കുന്ന നേരം വല്യപ്പ വിളിച്ചെ.... അപ്പോൾ ഞാൻ അറിയാതെ.... കാൾ......" 
 
"നി എന്തിനാടാ കോപ്പേ ആ നേരം കാൾ എടുത്തേ......."
 
ന്ന് പറഞ്ഞു കൈ പിടിച്ചു പിറകിലേക്ക് തിരിച്ചതും...... അവന് തുള്ളി കൊണ്ട്..... 
 
"ടാ ടാ വിടാടാ....വേണേൽ ഇടത് കൈ പിടിച്ചോ.....ഇത് പോയാൽ അന്നം മുട്ടും......"
 
"നിന്നോടൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.....അപ്പച്ചന്റെ പോട്ടെ..... അമ്മച്ചി എന്തിനാടാ..... ഈ കെട്ടും താങ്ങി പിടിച്ചോണ്ട് വരുന്നേ.....അതീന്നു ഒന്ന് ഒഴിഞ്ഞു മാറാനാ രാത്രി ലേറ്റ് ആകുന്നെ......" 
 
ന്ന് പറഞ്ഞു ഡ്രോയർ തുറന്ന് സിഗെരെറ് കയ്യിൽ എടുത്തു വായിൽ വെച്ച് ലൈറ്റർ എടുത്തു കത്തിച്ചു ഒരു പഫ് എടുത്തു അടുത്തുള്ള ബിൻ ബാഗിലേക് ചാഞ്ഞതും..... കയ്യും ഉഴിഞ്ഞു എബി ബെഡിൽ എണീറ്റിരുന്നു.... 
 
"ടാ ഡെവി മോനെ....അവർ ഓൾഡ് പീപ്ൾസിനും കാണില്ലേ  ഓരോ ആഗ്രഹങ്ങൾ.....യൂ കനൗ നിന്റെ കൊച്ചിനെ കളിപ്പിക്കാനുള്ള ആഗ്രഹം......."
 
ന്ന് പറഞ്ഞതെ തറപ്പിച്ചുള്ള നോട്ടത്തിൽ ബാക്കി വിഴുങ്ങി കൊണ്ട്.... 
 
"നി ഇങ്ങനെ നോക്കിയിട്ട് കാര്യം ഇല്ല.... നിനക്ക് എന്നാടാ ഒന്ന്  കെട്ടിയാൽ......"
 
ന്ന് പറയലും ദേഷ്യം കൊണ്ട് കണ്ണുകൾ  ചുമന്നു വന്നതും...... അടുത്ത് ചുമരിലായി ഘടിപ്പിച്ച ടീവി കയ്യിൽ പറിച്ചെടുത്ത് നിലതെക് എറിയാൻ ഒരുങ്ങവെ....എബി അവന്റെ കയ്യിൽ കയറി പിടിച് തടഞ്ഞു കൊണ്ട്... 
 
"ഡെവി....നിനക്ക് എന്താടാ....ഒന്ന് പറഞ്ഞാൽ രണ്ടിന് ദേഷ്യം.....നിന്റെ ദേഷ്യം ആദ്യം ഒന്ന് കുറക്ക്......ന്നിട്ട് അമ്മച്ചി പറഞ്ഞതിനെ കുറിച്ച് മനസിരുത്തി ആലോചിക്ക്......"
 
"എന്താടാ ഞാൻ കുറക്കണ്ടേ.....ദേഷ്യം ആണേൽ പറയണ്ട.....ഞാൻ ഇങ്ങനെയാ.....പിന്നെ അമ്മച്ചി പറഞ്ഞതിൽ ആലോചിക്കാൻ ഒന്നുമില്ല.....നിനക്ക് അറിയാവുന്നതല്ലേ ഈ ഡെവിക്ക് ഒരുത്തിയേം സ്നേഹിക്കാൻ കഴിയില്ലന്ന്......ഈ ജീവിത്തത്തിലേക്ക് പണത്തിന് വേണ്ടി മാത്രമേ ഏതൊരുത്തിയും വരത്തൊള്ളൂ......."
 
"ടാ....എല്ലാവരും അങ്ങനെ......."
 
"ആണ്.....ഈ ഡെവിയുടെ പുറകെ വരുന്നവളുമാരെല്ലാം അതിന് വേണ്ടി തന്നെയാ.......അമ്മച്ചി പറയാറില്ലേ ഇടക്ക്...... എന്റെ ദേഷ്യം കെട്ടിക്കൊണ്ട് വന്നവൾ സഹിക്കില്ലാന്ന്.....
 
അതെ എനിക്കും പറയാൻ ഒള്ളു എന്നെയോ എന്റെ ദേഷ്യത്തെയോ സഹിക്കില്ല ആരും.........അഥവാ അങ്ങനെ ഒരുത്തി ഉണ്ടേൽ അവള് പണം മാത്രം കണ്ടിട്ട് തന്നെയാകും എന്റെ പുറകെ കൂടുന്നത്.....സത്യമായ സ്നേഹo ഇപ്പൊ ഇല്ല എബി......ഞാൻ ജീവിതത്തിൽ രണ്ട് തരം സ്ത്രീകളെയെ കണ്ടിട്ടോള്ളു........ ഒന്ന് ന്റെ ദേഷ്യം കണ്ട് ഭയത്തോടെ അകന്ന് മാറുന്നവൾ.... മറ്റൊന്ന് ദേഷ്യം കാണിച്ചാലും ഒലിപ്പിച്ചൊണ്ട്  വരുന്നവൾ......
 
അല്ലാതെ ഈ ഡേവിഡ് കളത്തിൽ പറമ്പൻ എന്ന ലേബൽ അറിഞ്ഞിട്ടും കട്ടക്ക് ഏറ്റ്  മുട്ടുന്ന ഒരുത്തിയെങ്കിലും ഉണ്ടോ ഇവിടെ.....ദേ കണ്ണിൽ കണ്ണിൽ നോക്കി വെല്ലുവിളിക്കുന്ന ഒരുത്തി ഉണ്ടോ......"
 
"അങ്ങനെ ഒരുത്തി ഉണ്ടേൽ......."
 
"ഉണ്ടേൽ ഇവിടെ ഈ വീട്ടിൽ ഉണ്ടാകും അവള്...... ഈ ഡേവിഡ് കളത്തി പറമ്പന്റെ കെട്ടിയോൾ ആയിട്ട്......ന്റെ റേഞ്ച്ന്ന് പറ്റിയവൾ ഉണ്ടേൽ പറ.....ഒന്ന്.....ഒന്ന് പോലും ഈ ഡേവിഡിന്റെ നേർക്ക് മുട്ടാൻ വളർന്നിട്ടില്ല......"
 
ന്ന് പറഞ്ഞു അടുത്തുള്ള ചില്ല് ടേബിളിൽ വേസ്‌ കൊണ്ട് ദേഷ്യത്താൽ എറിഞ്ഞുടച് ബാല്കണിയിലേക് ഇറങ്ങി പോയി..... 
 
അവന് പോയതും അവന് കേൾക്കാനെന്ന പോലെ ഉച്ചത്തിൽ......
 
"വാചകമടിക്കല്ലേ....ഡെവി.....നിന്റെ അസുര ഭാവത്തെ അടക്കാൻ കർത്താവിനോട് റെക്കമെന്റ് ചെയ്‌താൽ പോലും ഒരുത്തിയേം കിട്ടാൻ പോകുന്നില്ല....അങ്ങനെ ഒരുത്തി ഉണ്ടേൽ അവൻ കെട്ടും പോലും..... അങ്ങനെ ഒന്ന് ഉണ്ടേൽ നി അവളുടെ കട്ടേം പടോം ആക്കും എന്ന് എനിക്ക് അറിയാടാ.......നിന്നോട് എതിർക്കുന്നവളെ പോലും നി തകർത്തു കളയുന്നവൻ അല്ലെ.....എന്നിട്ട് കെട്ടി കൊണ്ട് വരും പോലും......
പിന്നെ അങ്ങനെ ഒരുത്തി ഇവിടെ വേണേൽ..... ഒന്നേയൊള്ളു പ്രണയം..... അത്‌ നിന്നിൽ പൊട്ടി മുളക്കണം..... അതിൽ എനിക്ക് വലിയ പ്രതീക്ഷ ഇല്ല മോനെ....."
 
"ഇല്ലല്ലോ....അപ്പോൾ ഈ ഡേവിഡിന്റെ ജീവിതത്തിൽ ഒരു പെണ്ണിനെ കൊണ്ട് വരാൻ നീയെങ്ങാനും ഇവിടെത്തെ പെണ്പടകളുടെ കൂടെ കൂടിയെന്ന് ഞാനറിഞ്ഞാൽ പൊന്നു മോനെ....."
 
"നി കെട്ടണ്ടടാ.....നിനക്കൊക്കെ പ്രണയം വരുന്നതും കോഴിക്ക് അകിട് വരുന്നതും ഒക്കെ സ്വപ്നങ്ങളിൽ മാത്ര.....നി ഇങ്ങനെ നടന്നോ.....നിന്നെ കല്യാണം കഴിപ്പിക്കുന്ന നേരം ഞാൻ പോയി വല്ലതും കഴിക്കട്ടെ..... നിന്നെ ഉപദേശിച്ച നേരം കൊണ്ട് പോയി കഴിച്ചാൽ അതായി....."
 
"ആ.....പോ.... പോയി തിന്നട.....നാറി......"
 
"തിന്നൂടാ.....അതിനാ പോകുന്നെ.....പിന്നെ കതക് അടക്കണ്ട ഞാൻ ഇന്നിവിട....." 
 
"ഈ റൂമിൽ കയറിയാൽ നിന്റെ കാൽ തള്ളി ഓടിക്കും...."
 
ന്ന് പറഞ്ഞു ബാൽക്കണിയിൽ നിന്ന് അകത്തേക്കു വന്നപ്പഴേക്കും..... അവന് കതക് തുറന്ന് പുറത്തോട്ടൊടിയിരുന്നു......
 
എരിഞ്ഞു തീരാറായ സിഗെരെറ് മിറർ ടേബിളിലുള്ള സിഗെരെറ് ബൗളിൽ ഇട്ട് മലർന്നു ബെഡിലേക് വീണതും..... പതിയെ കണ്ണുകൾ അടഞ്ഞു തുടങ്ങവേ......കണ്ണിലായി മങ്ങിയ ചിത്രo പോലെ മയിൽ‌പീലിയിലായി അധരം പതിഞ്ഞു കൊണ്ട് അതിനകമ്പടിയെന്നോണം പ്രത്യക ഈണത്തിൽ ചിലങ്ക കെട്ടി ചുവടു വെക്കുന്ന കാൽപാദങ്ങൾ തെളിഞ്ഞു വന്നതും.....
 
ഒരു ഞെട്ടലോടെ കണ്ണുകൾ വലിച്ചു തുറന്ന് ബെഡിലായി ചാടിയെണീറ്റ ഡെവി ഇതുവരെ തന്റെ കണ്ണിൽ മിന്നി മറഞ്ഞ കാഴ്ചയുടെ ഉത്തരം അറിയാതെ തല പെരുത്ത് വന്നതും....കയ്യിൽ കിട്ടിയ ഫോൺ എടുത്തു നിലത്തേക്കായി എറിഞ്ഞുടച് കൊണ്ട് ബെഡിലായി കമിഴ്ന്നു കിടന്നു തലയിണയിൽ മുഖം പൂഴ്ത്തി...
 
*******************************************************
 
(ശ്രാവണി)
 
കുളി കഴിഞ്ഞു മുടി കോതി വിടർത്തി ഇട്ട് മുന്നിലെ മിററിലായി മിഴികൾ ചലിച്ചു... അത്‌ തടഞ്ഞു നിന്നത് തന്റെ കഴുത്തിനു താഴെ മാറിന് തൊട്ട് മുകളിൽ.....ഇടത് ഭാഗത്തായി  തെളിമയോടെ കാണുന്ന ടാറ്റൂ ചെയ്ത പോലെയുള്ള ആ മയിൽ പീലിയിൽ ആയിരുന്നു.....ഒരുനിമിഷം അതിലേക് നോക്കി നിന്ന് പതിയെ അതിലായി കൈകൾ ചേർത്ത് വെച് കണ്ണുകൾ അടച്ചതും...... തെളിഞ്ഞു വന്നത് ഇരു ചെമ്പൻ മിഴികൾ ആയിരുന്നു... 
 
അത്‌ കണ്ടതോടെ മിഴികൾ വലിച്ചു തുറന്ന്...ഇപ്പൊ എന്താണ് കണ്ടതെന്ന് ഓർത്ത്....കിളി പോയ കണക്കെ നിന്ന്.....തലയൊന്ന് കുടഞ്......പെട്ടന്ന് കട്ടിലിലുള്ള ദാവണി ഷാൾ എടുത്തു ഉടുത്തു.....മുടി കുളിപ്പിന്നൽ കെട്ടി വെളിയിൽ ഇറങ്ങി....നേരെ വീണയുടെ റൂമിന് വെളിയിൽ വന്നു നിന്ന് തട്ടി വിളിച്ചു.....
 
"വീണേ.... മോളെ....എണീക്കുന്നുണ്ടോ നിയ്.....8. 00 ക്കുള്ള ബസിന് പോയാലേ 10.00 ക്ക് കോളേജിൽ എത്തുള്ളു.....അവിടെ ചെന്നു എല്ലാം ഒന്ന് ശരിയാക്കണ്ടേ.....എണീക്കടി പോത്തേ....."
 
"ശിവേച്ചി ....എണീക്കുവാ..... ഒരഞ്ചു മിനുട്ട്....."
 
ന്ന് പറഞ്ഞതും...... പെട്ടന്ന് കതക് തുറന്ന് അകത്തേക്കു കയറി മൂടി പുതച്ച പുതപ്പ് വലിച്ചെടുത്തു ബാക്കിനിട്ട് ഒന്ന് പൊട്ടിച്ചിട്ട്.... 
 
"വീണേ......മര്യാദക്ക് കുളിച്ചു ഒരുങ്ങുന്നത നിനക്ക് നല്ലത്.....ഒരു കാര്യം പറഞ്ഞേക്കാം....ഞാൻ പാല് ദാസേട്ടന്റെ കടയിൽ കൊടുത്തു വരുമ്പോ..... നി ഈ കിടപ്പാണേൽ തൊടൽ പൊട്ടിച്ചു അടിക്കും......അത്‌ വേണ്ടേൽ പെട്ടന്ന് കുളിച്ചു റെഡി ആയിക്കോ....."
 
"ശ്രാവണി അല്ല റൗഡി ശ്രാവൺ ആണ്.....ന്റെ ശിവേച്ചി ....ഞാൻ എണീറ്റു.... ദേഷ്യം കുറച്ച് കുറക്കണം ട്ടോ......ഇന്നലെ വടക്കേതിലെ രമേഷനിട്ട് പൊട്ടിച്ച വിവരമൊക്കെ ഞാൻ അറിഞ്ഞു അമ്മയോട് പറയട്ടെ...."
 
ന്ന് ബെഡിൽ നിന്ന് എണീറ്റിരുന്ന് അവള് പറയലും ഇത് കേട്ട് വന്ന ചിറ്റ തുടങ്ങിയില്ലേ പൂരം.... 
 
"ന്റെ ഭഗവതി നി ഇത് കാണുന്നില്ലേ....കെട്ടിക്കാൻ ആയ പെണ്ണാ വഴിയിൽ കാണുന്നവരുടെ  ഒക്കെ മെക്കിട്ട്  കേറുന്നേ....പറഞ്ഞിട്ട് ഒരു കാര്യം ഇല്ല അച്ഛന്റെ ദേഷ്യം അപ്പിടി കിട്ടിയിട്ടുണ്ട്....ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി അടിയുണ്ടാക്കാൻ നടക്കുന്ന ഒരുത്തി....അത്‌ കണ്ട് നാട്ടാര് റൗഡി ന്ന് പറഞ്ഞു വിളിക്കാനും.....നല്ലൊരു ആലോചന വരോ നിനക്ക്.....ഇതൊക്കെ കാണാൻ ആണല്ലോ ഭഗവാനെ നി ന്നെ....."
 
"ദേ ചിറ്റേ.....നാട്ടാരെ വാ അടപ്പിച്ചിട്ട് ഇന്ക് നല്ല സർട്ടിഫിക്കറ്റ് വേണ്ട....ഈ കള്ള കരച്ചിലിന്റെ പോക്ക് എങ്ങട് ആണെന്ന് ഇന്ക് മനസിലാവും.....ആ പരിപ്പ് ഈ കലത്തിലിറക്കി വേവിക്കണ്ട...നിക്ക് ആരേം കെട്ടും വേണ്ട.... ന്നെ കെട്ടിക്കും വേണ്ട.... പിന്നെ ഞാൻ ആവശ്യം ഇല്ലാത്തതിന് ആരേം കേറി അടിച്ചിട്ടില്ല.....അവന്റെ കോപ്പിലെ കയ്യിന്നു ഒരിളക്കം അതിനുള്ള ഒറ്റമൂലിയാ  കൊടുത്തേ....."
 
"എന്ത് ആ കൊച്ചന്റെ കൈ തല്ലി ഓടിച്ചതോ....."
 
"അപ്പോൾ ചിറ്റയും അറിഞ്ഞോ.....നാട്ടാര്  തെണ്ടികൾ.....ഇല്ലാത്തതു പറഞ്ഞുണ്ടാക്കുവാ......അവന്റെ കൈ ഒടിഞ്ഞിട്ടൊന്നൂല്ല.......ചതഞ്ഞതേ ഒള്ളു....തൈലം കൊണ്ട് പോണത് ഞാൻ കണ്ടതാ.....ന്നെ മെക്കിട്ടു കേറാൻ വന്നാൽ അത്‌ ഏത്  ദേവേന്ദ്രന്റ  മോൻ മുത്ത് പട്ടര് ആണേലും ഞാൻ വേണ്ടിവന്നാൽ ഒന്ന് പൊട്ടിച്ചിരിക്കും....."
 
"വെറുതെ അല്ല നാട്ടുകാര് ദാവണി ചുറ്റിയ ശ്രാവൺ ന്ന് വിളിക്കുന്നെ.....ആണുങ്ങളെ തന്റെടം കൊണ്ട് ഇറങ്ങിയേക്കുവാ......."
 
ന്ന് ചിറ്റയുടെ പിറുപിറുക്കൽ കേട്ട് ഇളിച്ചോണ്ടിരുന്ന വീണയെ ഓടിച്ചു വിട്ടു.....
 
പിന്നീട് ഞാൻ പെട്ടന്ന് തന്നെ പാൽ കുപ്പികളുമെടുത്തു പടികൾ ഇറങ്ങി..... ഇറയത്ത് ചാരി വെച്ച സൈക്കിൾ എടുത്തു നേരെ ദാസേട്ടന്റെ പീടികയിൽക്ക് വിട്ടു..... അല്ലേൽ ചിറ്റ ഇന്ന് പുരാണം നിർത്തില്ല.....രണ്ട് മിനുട്ട് നേരത്തെ കുശലാന്വേഷണം  കഴിഞ്ഞു അവിടെന്ന് നേരെ അമ്പലത്തിലോട്ട്  വിട്ടു.... 
 
ഭഗവാന് മുന്നിൽ തൊഴുതു....ഇനിയുള്ള ജീവിതത്തിൽ പ്രയാസം ഉണ്ടാവല്ലേ ന്നൊക്കെ പ്രാർത്ഥിച്ചു പ്രസാദം മേടിച്ചു വീട്ടിലേക്ക് തിരിച്ചു.....വീട്ടിലെത്തിയപ്പഴേക്കും വീണ റെഡി ആയി കാത്തു നിന്നിരുന്നു.... 
 
അത്കൊണ്ട് തന്നെ പെട്ടന്ന് ദാവണി മാറ്റി..... ഉള്ളതിൽ നല്ല ഒരെണ്ണം നോക്കി ചുരിദാർ എടുത്തു ഇട്ട് മുടി പിന്നി മടക്കി കെട്ടി വെച്......ഷാളും എടുത്തിട്ട് ഇറങ്ങി...അപ്പഴേക്കും ചിറ്റ കഴിക്കാൻ എടുത്തു വെച് കഴിഞ്ഞിരുന്നു....പിന്നീട് ഒരുമിച്ച് ഭക്ഷണ കഴിച്..... ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.... രാഘു ചേട്ടൻ വൈകുന്നേരം വരുവോള്ളു....
 
"ചെന്നിട്ട് വിവരം പോലെ വിളിക്കണേ ശിവ മോളെ....."
 
ന്നുള്ള ചിറ്റയുടെ വാക്കുകൾക്ക് പുഞ്ചിരിയോടെ വിളിക്കാം ന്ന് പറഞ്ഞു പെട്ടന്ന് ബാഗും എടുത്തിറങ്ങി.....കവലയിൽ നിന്ന് ടൗണിലേക്കുള്ള ബസിൽ  കയറി.....ഒരുമണിക്കൂർ യാത്ര കൊണ്ട് ടൗണിൽ എത്തി..... അവിടെ നിന്ന് മറ്റൊരു ബസിൽ കയറി കോളേജ് പടിയിലേക് ടികെറ്റ് എടുത്തു.....
 
കോളേജിലെത്തി എല്ലാ ഫോര്മാലിറ്റീസും തീർത്തു അവളെ ഹോസ്റ്റലിൽ ആക്കിയിട്ട് നേരെ ന്റെ കയ്യിലെ പത്രത്തിലുള്ള സെയിൽസ് ഗേൾ വാക്കൻസി ഉള്ള D.K ടെക്സ്റ്റൈൽസിലേക്കുള്ള അഡ്രസ്സും കൊണ്ട് ഒരോട്ടോയിൽ കയറി....ഓട്ടോ കൊണ്ട് നിർത്തിയത് ഒരു പടുകൂറ്റൻ മാളിന് മുന്നിലായി നിർത്തിയതും..... ക്യാഷ് കൊടുത്തു പതിയെ ബാഗും കയ്യിൽ പിടിച്ചു നേരെ തലയുയർത്തി നോക്കിയതും...
 
*K.P. mall*
 
ന്ന് പതിയെ വായിച്ചു എൻട്രൻസ് വഴി അതിനകത്തേക്ക് വിട്ടു.....അങ്ങോട്ടായി പ്രേവേശിച്ചതും.......ഒത്തിരി ആളുകളാൽ നിറഞ്ഞ വിശാലാമായ ഗ്രൗണ്ട് ഫ്ലോറിൽ നിന്നോണ്ട് മുകളിലേക്കു നോക്കി നിന്നു......ഒന്ന് നെടുവീർപ്പിട്ടു കൊണ്ട്  ചുറ്റുപാടുമുള്ള കാഴ്ചയിലൂടെ മിഴികൾ ഒഴുകി നടന്നു..
 
***********
 
ഇതേസമയം....KP മാൾ അഥവാ കളത്തിൽ പറമ്പൻ ഗ്രൂപ്പസിന്റെ മാളിന് മുന്നിലായി ബ്ലാക് ലാമ്പോർഗിനി ഒരിരമ്പലോടെ പൊടിപടർത്തി കൊണ്ട് വന്നു നിന്നതും......എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് പതിഞ്ഞ നിമിഷം ഡ്രൈവർ സീറ്റിൽ നിന്നുo.....ഇറങ്ങിയ ഡേവിഡിലേക്കായി ഒത്തിരി മിഴികൾ പതിഞ്ഞു......
 
കാറിൽ നിന്നിറങ്ങി ഇടത് കയ്യാൽ ഡോർ വലിച്ചടച്ചു കൊണ്ട് മുന്നിലായി കെട്ടിവെച്ച തിട്ടയിൽ വലത് കാലെടുത്തു വെച്ച് അഴിയാറായ ഷൂ ലെയ്സ് കെട്ടിവെക്കവേ......ടി ഷർട്ടിലായി വലിഞ്ഞു മുറുകിയ ദൃഢമേറിയ പേശികളിലെ ടാറ്റൂ  ചിത്രപ്പണിയിലേക്കും ആ ശരീരത്തിലേക്കും പ്രണയത്തോടെയും ആഗ്രഹത്തോടെയും ഭയത്തോടെയും നോക്കുന്ന നിരവധി മിഴികളെ അവഗണിച്ചു കൊണ്ട് നിവർന്നു നിന്ന് പാന്റിന് പോക്കറ്റിൽ നിന്ന് സ്‌പെക്സ് എടുത്തു കണ്ണിലായി വെച്ച് കൊണ്ട്.....മുഖത്തെ സ്ഥായി ഭാവമായ ഗൗരവത്തോടെ മാളിനകത്തേക്കായി പ്രവേശിച്ചു കഴിഞ്ഞിരുന്നു..
 
തുടരും....
 
ആരെങ്കിലും വായിക്കുന്നുണ്ടോ ഇത്.... ബാക്കി പോസ്റ്റാണോന്ന് അറിയാന....ഉണ്ടേൽ പറയണേ......
 
💘ആമി💘
 

❤️പ്രണയശ്രാവണാസുരം❤️ - 4

❤️പ്രണയശ്രാവണാസുരം❤️ - 4

4.4
7230

❤️പ്രണയശ്രാവണാസുരം❤️   Part-4   അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   ഒരുവേള തന്റെ സ്വപ്നം കണ്മുന്നിൽ തെളിഞ്ഞു വന്നതും...... സ്വബോധം വീണ്ടെടുത് കൊണ്ട് എന്തോ ഉൾപ്രേരണയാൽ അവൾക് പുറകയായി  പുറത്തോട്ടിറങ്ങി ഓടിയതും.....    എതിരേ വന്ന എബിയെ തട്ടി മാറ്റവേ തന്റെ മുന്നിലായി ഓടിയകലുന്ന ശ്രാവണിയിൽ മിഴികൾ ഉടക്കവേ....അവളെ ലക്ഷ്യം വെച് അവന്റെ കാലുകൾ അതിവേഗം ചലിച്ചു കഴിഞ്ഞിരുന്നു.....   മുന്നേ ഓടിയ ശ്രാവണി ഒരുവേള തിരിയവേ.... തന്നിലേക് ഓടിയടുക്കുന്ന  ഡേവിഡിനെ കണ്ട് പെട്ടന്ന് അടുത്തുള്ള സ്റ്റെയർ ഇറങ്ങി ആൾക്കൂട്ടത്തിലേക്ക്  മറഞ്ഞു കഴിഞ്ഞിരുന്നു....    ന്റ