Aksharathalukal

❤️പ്രണയശ്രാവണാസുരം❤️ - 4

❤️പ്രണയശ്രാവണാസുരം❤️
 
Part-4
 
അമീന 📝
 
🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋
 
ഒരുവേള തന്റെ സ്വപ്നം കണ്മുന്നിൽ തെളിഞ്ഞു വന്നതും...... സ്വബോധം വീണ്ടെടുത് കൊണ്ട് എന്തോ ഉൾപ്രേരണയാൽ അവൾക് പുറകയായി  പുറത്തോട്ടിറങ്ങി ഓടിയതും..... 
 
എതിരേ വന്ന എബിയെ തട്ടി മാറ്റവേ തന്റെ മുന്നിലായി ഓടിയകലുന്ന ശ്രാവണിയിൽ മിഴികൾ ഉടക്കവേ....അവളെ ലക്ഷ്യം വെച് അവന്റെ കാലുകൾ അതിവേഗം ചലിച്ചു കഴിഞ്ഞിരുന്നു.....
 
മുന്നേ ഓടിയ ശ്രാവണി ഒരുവേള തിരിയവേ.... തന്നിലേക് ഓടിയടുക്കുന്ന  ഡേവിഡിനെ കണ്ട് പെട്ടന്ന് അടുത്തുള്ള സ്റ്റെയർ ഇറങ്ങി ആൾക്കൂട്ടത്തിലേക്ക്  മറഞ്ഞു കഴിഞ്ഞിരുന്നു.... 
 
ന്റെ കൃഷ്ണ..... ആ കാലൻ.....കാലൻ അല്ല അസുരനാണവൻ..... കണ്ണീച്ചോര ഇല്ലാത്ത കഷ്മലൻ......അങ്ങേര് ന്റെ കയ്യൊക്കെ പിടിച്ചു ഓടിച്ചു.....ഇനി ആൾടെ മുന്നിൽ പെടാതെ നിക്കുന്നതാ നല്ലത്......അല്ലേൽ ഞാൻ കൊടുത്ത കടിക്ക്......ന്നെ ചുമരിന്ന് വടിക്കേണ്ടി വന്നേനെ....... 
 
ന്ന് കരുതി ആകെ ഒന്ന് വീക്ഷിചൊണ്ട് മുന്നോട്ട് നടന്നതും...... പെട്ടന്ന് കാൽ  എന്തിലോ തടഞ്ഞു മുന്നോട്ട് വീഴാൻ പോയതും...... നോക്കുമ്പോൾ ഷാൾ നിലത്തൂടെ ഊർന്ന് വീണു കിടക്കുന്നു.... 
 
നേരത്തെ ആ അസുര ജന്മം പിടിച്ചു വലിച്ചതല്ലേ......അത്‌ ഓർക്കും തോറും ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല....ന്റെ കവിളിൽ ചുമ്മാ അടിക്കും ചെയ്തു......എന്തൊക്കെയാ വിളിച്ചു പറഞ്ഞെ......ന്റെ കൃഷ്ണ തിരിച്ചു പോയി ഒന്ന് പൊട്ടിച്ചാലോ ഞാൻ....... 
 
ന്ന് പറഞ് ഷാൾ എടുത്തു കഴുത്തിലായി ഇട്ടോണ്ട് ബാഗ് താങ്ങി പിടിച്ചു കയ്യിലുള്ള ചിലങ്ക അതിലേക് വെച്ചു..... 
 
ബാഗ് ആകെ പൊട്ടി പോയി....പുതിയൊരെണ്ണം  മേടിക്കണം....ആകെ ഉള്ളതാ ആ പരട്ടയുടെ വലിയിൽ ഈ പരുവം ആയത്...... ന്റെ കൃഷ്ണ വന്ന അന്ന് തന്നെ എനിക്കിട്ട്  പണിയല്ലേ.....
 
ന്ന് മുകളിലേക് നോക്കി പറഞോണ്ട് നേരെ മുന്നോട്ട് നടന്നു..... 
 
ആ അഡ്രെസ്സ് ആണേൽ കയ്യീന്ന് പോകും ചെയ്ത്... പേപ്പർ എവിടെ പോയോ ആവോ ... DK റ്റെസ്റ്റൈൽസ്സ്ന്നാണ് പേര്.... ഇനി ഇപ്പൊ അത്‌ കണ്ട് പിടിക്കണം.....
 
ന്ന് കരുതി ആൾക്കൂട്ടത്തിനിടയിലൂടെ മുന്നോട്ട് നടന്നതും...... എതിരെ വരുന്ന ഡേവിഡ്നെ കണ്ട് എങ്ങോട്ടോടണമെന്ന് അറിയാതെ വെപ്രാളപ്പെട്ട്.....പെട്ടന്ന് മുന്നിലുള്ള ഷോപ്പിനുള്ളിലേക്ക് ഓടി കയറി......
 
 
ഓടിയത് അങ്ങേരെ പേടിച്ചിട്ടൊന്നും അല്ല.......ഇവിടെ ഇന്ക് ജോലി ചെയ്യേണ്ടതാണ്.....മറ്റുള്ളവരുടെ മുന്നിൽ പ്രശ്നം ഉണ്ടാക്കി ആകെ കൂടെ ഉള്ള ഈ കച്ചിത്തുരുമ്പ് കളയാൻ തോന്നിയില്ല.....
 
അല്ലേൽ ഈ ശ്രാവണി ആരാന്നു ആ പരട്ട... ന്താ പേര് ഡേവിഡ്.....ആ അസുരൻ അറിഞ്ഞേനെ.....തീയാണോ അങ്ങേര് കഴിക്കണേ.....കത്തി ജോലിക്കുവല്ലേ കണ്ണ്......ഹോ....
 
ന്ന് കരുതി ഷോപ്പിനുള്ളിലെ ഒരു സ്റ്റാച്യുന്ന് പുറകിൽ നിന്നോണ്ട് ചില്ലിലൂടെ പുറത്തോട്ട് നോക്കിയതും....... അങ്ങേര് അതാ കൊടുങ്കാറ്റ് പോലെ ആ കതക് തള്ളി തുറന്ന് കൊണ്ട് അകത്തേക്കു വരുന്നു..... 
 
"ന്റെ കൃഷ്ണ......"
 
ന്ന് വിളിച്ചു പെട്ടന്ന് നിവർന്നു നിന്ന് ആ പ്രതിമയുടെ മറവിലേക്ക് ചേർന്ന് നിന്നതും..... പെട്ടന്നാണ് അരികിലൂടെ എന്തോ ഒന്ന് ഓടി പോയത്...... 
 
വേറെ ആര്..... ആ അസുരൻ അതാ വേഗത്തിൽ മുന്നോട്ട് പോയി ഒരു റൂമിന്റെ കതക് തുറന്ന് അകത്തേക്കു കയറി......
 
അങ്ങേര് ഇങ്ങോട്ട് വന്നതോടെ ഇനി ഇവിടെ നിൽക്കുന്നത് അത്ര പന്തി അല്ലെന്ന് കണക്ക് കൂട്ടി ബാഗും കൂട്ടി പിടിച് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും... 
 
"എസ്ക്യൂസ്‌മി മേടം....."
 
ന്ന് പറഞ്ഞു ഒരു സാരി ഒക്കെ ഉടുത്ത ഒരു സെയിൽസ് ഗേൾ ചിരിച്ചോണ്ട് അടുത്തോട്ടു വന്നതും.....ഞാനും നന്നായൊന്ന് ഇളിച് കൊടുത്തു......ചുമ്മാ ഓടിക്കയറിയ ന്നെ മേടം ന്നൊക്കെ വിളിച്ചതല്ലേ.... ന്റെ ചിരി കണ്ട്.... ആ പെണ്ണ്.... 
 
" മേടം......മേഡത്തിന് ഏത് മോഡൽ ഡ്രസ്സ് ആണ് വേണ്ടത്.....എല്ലാ മോഡലും ഇവിടെ ഉണ്ട്... വരൂ മേടം....DK റ്റെസ്റ്റൈൽസ്സ് ബ്രാൻഡഡ് ഡ്രെസ്സസാണ് സൈൽ ചെയ്യുന്നത്......ക്വാളിറ്റി ഹൈ ആണ്......"
 
 
"ഓഹ്.... വാട്ട്‌.... കു.... കുട്ടി എന്താ പറഞ്ഞെ......"🙄
 
 
"അത്‌.... ക്വാളിറ്റി മേടം.... ഗുഡ് ക്വാളിറ്റി ആണ്......" 
 
 
"അതല്ല.... അതിൻ മുന്നേ പറഞ്ഞില്ലേ....."😁
 
 
"ബ്രാൻഡഡ് ആയിട്ടുള്ള ഡ്രസ്സ്‌ ആണ്......" 
 
 
"അതല്ല.....ഈ ഷോപ്പിന്റെ പേര് എന്തോ പറഞ്ഞില്ലേ......"
 
 
"ഓഹ്.... അതാണോ മേടം...DK textiles....."
 
 
"ആ.... അത്‌ തന്നെ.... ഇതാണോ DK textiles.... "
 
 
"അതെ.....ഞങ്ങളുടെ ഷോപ്പ് വളരെ ഫേമസ് ആണ് മേടം..... മേഡത്തിന് വേണ്ടത് എന്താണെന്ന്....." 
 
"ജോലി..... "
 
ന്ന് അവള് പറയുന്നതിനിടയിൽ പെട്ടന്ന് കയറി പറഞ്ഞതും....... 
 
"വാട്ട്‌.....മേടം....."
 
ന്ന് ഞെട്ടി കൊണ്ട് ആ പെണ്ണ് പറഞ്ഞപ്പോഴാണ്.... നേരെത്തെ പോയ കൊടുങ്കാറ്റിനെ ഓർമ വന്നത്..... അയാൾക് എന്താ ഇവിടെ കാര്യമെന്ന് അറിഞ്ഞിട്ട് ജോലിയുടെ ആവശ്യവുമായി മുന്നോട്ട് പോകാംന്ന് കരുതി...... ഒന്ന് ചിരിച്ചോണ്ട്..... 
 
"അതെ കുട്ടി....ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.... നേരത്തെ ഇതിലൂടെ തുള്ളികൊണ്ട് പോയില്ലേ അതാരാ......" 
 
"ഏത്.....ആര് പോയെന്ന....മേടം....."
 
 
"അത്‌ ഇപ്പോ ഓടി കൊണ്ട് പോയില്ലേ.....കാൽ മുട്ടിന്റെ അവിടെ ഒക്കെ കീറിയത് പോലെ ബ്ലൂ കളർ ജീനും ഒരു വൈറ്റ് ടി ഷർട്ടുo ഇട്ട്...... കയ്യിൽ ഒക്കെ കുത്തി വരച്ചോണ്ട് ഒരുത്തൻ...... ഇപ്പൊ ഇതിലൂടെ തുള്ളി കൊണ്ട് പോയി ആ റൂമിലേക്ക് കയറിയില്ലേ.....അതാരാ.... അയാൾക് എന്താ ഇവിടെ കാര്യം......." 
 
ന്ന് ചോദിച്ചതും.....പെണ്ണ് ഭയത്തോടെ ന്നെ പിടിച്ചു അടുത്തേക് നിർത്തി.... ചുറ്റുമൊന്ന് കണ്ണോടിച്ചു കൊണ്ട് പതിഞ്ഞ സ്വരത്തിൽ.....
 
"മേടം....പതുക്കെ പറയ്‌.....ഇതെങ്ങാനും ആ പോയ ആള് കേട്ടാൽ പിന്നെ മേഡത്തിന്  ഈ ഷോപ്പിൽ പിന്നെ വരേണ്ടി വരില്ല......"
 
"ഹേ....അതെന്താ......"🙄
 
"അപ്പൊ മേഡത്തിന് ആളെ അറിയില്ലേ......"
 
ന്ന് അത്ഭുതത്തോടെ ചോദിച്ചതും.... 
 
"മ്‌ച്ചും......."😁
 
ന്ന് പറഞ്ഞു തോൾ അനക്കി ഇല്ലാന്ന് പറഞ്ഞതും......അവള്.......
 
"മേടം......ഇനി ആളെ കുറിച് ആരോടും ഇങ്ങനെ ഒന്നും ചോയ്ക്കരുത്......സാർ  ആണ് ഈ ഷോപ്പിന്റെ ഓണർ.....എന്തിന് ഈ മാൾ പോലും ആൾടെ ആണ്......"
 
 
"സുഭാഷ്......"🙄
 
 
"ഡേവിഡ് കളത്തിൽ പറമ്പൻ.....കോടികണക്കിന് സ്വത്തുക്കളുടെ അവകാശി.....DK ന്ന് പറയുന്നത് തന്നെ ഡേവിഡ് കളത്തിൽ പറമ്പനെന്നാണ്....."
 
അപ്പോ ഈ ജോലി പോയി കിട്ടി.....കൃഷ്ണ യു ടൂ......🤨
 
ന്ന് മനസ്സിൽ കൃഷ്ണനോട്‌ പരാതി പറഞ്ഞതും..... അവള് അവിടെ നിന്ന് കത്തിക്കയറുവാ...... 
 
"മേഡത്തിന് അറിയോ.....സാർന്ന് ഒടുക്കത്തെ ദേഷ്യമാണ്...ദേഷ്യം വന്നാലോ... മുന്നും പിന്നും ഇല്ല.... മുന്നിൽ നിക്കുന്നവന്റെ കാര്യം പോക്കാ.....
 
ഇപ്പൊ വന്നത് തന്നെ ആരെയോ ചീത്ത വിളിച്ചോണ്ടാ......അതോണ്ട് ഞങ്ങൾ ആരും തന്നെ പോയി മുന്നിൽ പെടാൻ നിന്നില്ല.....ദേഷ്യക്കാരൻ ആണേലും ജോലിയുടെ കാര്യത്തിൽ ആൾക്ക് ഒരു വിട്ടു വീഴ്ചയും ഇല്ല..... ആൾടെ അധ്വാനം കൊണ്ട് കേരളത്തിന് അകത്തും പുറത്തും എത്ര DK  റ്റെസ്റ്റൈൽസ്സ് ഉണ്ടെന്ന് അറിയോ.... അത് കൂടാതെ ജൂവലറി,സിനിമ തിയറ്റർ, കോളേജ്....... അങ്ങനെ ഒത്തിരി സ്ഥാപനങ്ങൾ ഉണ്ട്......
 
പിന്നെ ആൾടെ പുറകെ വാല് പോലെ പോയില്ലേ ഒരാൾ.......അതാണ് എബി തരകൻ.....ഡേവിഡ് സാർന്റെ കസിനാണ്.... ആള് പാവ..... ഞങ്ങൾ എന്തെങ്കിലും ഡേവിഡ് സാറിനോട്‌ പറയാനുണ്ടേൽ എബി സാറിനെയ കാണാ......"
 
ന്ന് അവള് കത്തികയറിയപ്പോൾ.....ആ അസുരന്റെ ആധാർ കാർഡ് കൂടെ താ പെണ്ണെന്ന് പറയാൻ വരെ തോന്നി പോയി....... വലിയ കൊമ്പത്തെ ആളൊക്കെയാകുo അങ്ങേര്....... അതിന്റെ ഹുങ്ക് ശ്രാവണിയുടെ അടുത്തേക് കൊണ്ട് വന്നാൽ ഉണ്ടല്ലോ....നേരെത്തെ കൊടുത്ത കടിയിൽ നിർത്തില്ല.......സ്ത്രീകളെ ബഹുമാനിക്കാൻ  അറിയാത്ത അലവലാതി......
 
ന്ന് മനസ്സിൽ പല്ല് കടിച്ചു പറഞ്......നേരത്തെ കിട്ടിയ അടി ഓർത്ത് കവിളിൽ കൈ ചേർത്ത് വെച്ചതും..... ആ പെണ്ണ്... 
 
"ന്താ മേടം..... കവിളിൽ......."
 
ന്ന് പറഞ്ഞതും.....
 
"ഡി........."
 
ന്നുള്ള അലർച്ച കെട്ട് ഞെട്ടിച്ചു തിരിഞ്ഞു നോക്കിയതും..... കണ്ടത് കട്ട കലിപ്പിൽ ആ ഓഫീസ് ഡോർ തുറന്ന് നിക്കുന്ന ആ അസുരനെയാണ്.......
 
********************************************************
 
(ഡേവിഡ്)
 
അവൾക്ക് പുറകെ എക്സ്ക്ലവേറ്റർ വഴി താഴോട്ട് ഇറങ്ങിയെങ്കിലും......ആൾകൂട്ടം കൊണ്ട് അതിനിടയിൽ നിന്ന് അവളെ കാണാതെ മിസ്സ്‌ ആയതും..... അതിന്റെ ദേഷ്യം തീർത്തത് അടുത്തുള്ള വേസ്റ്റ് ബിന്നിൽ ചവിട്ടി കൊണ്ടായിരുന്നു......
 
ചിലങ്ക, പ്രത്യേക തിളക്കമാർന്ന മയിൽ‌പീലി ടാറ്റൂ.....എന്റെ ഉറക്കം കെടുത്തുന്ന ആ കാഴ്ചയ്ക്ക് ഉത്തരമെന്നോണമാണ് ഇന്ന് അത്‌ അവളിൽ കണ്ടത്.......
 
ന്റെ സ്വപ്നത്തിന്റെ അർത്ഥം ഒരുപക്ഷെ അവൾക് അറിയുമായിരിക്കും.....അത്‌ അറിയണേൽ അവളെ കയ്യിൽ കിട്ടിയേ പറ്റൂ......അത്‌ മാത്രം അല്ലല്ലോ......ഒരു പീറ പെണ്ണ്....ഡെവിയെ വേദനിപ്പിചെച്ചും അങ്ങനെ സമാധാനത്തിൽ ജീവിക്കില്ല......നിന്നെ എന്റെ കയ്യിൽ കിട്ടും പുന്നാര മോളെ......
 
ന്ന് പറഞ്ഞു നെഞ്ചിലായി അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ ഭാഗത്ത് കൈ വെച്ചു ഉള്ളിൽ നുരഞ്ഞു പൊങ്ങിയ ദേഷ്യം അടക്കാൻ  ശ്രമിക്കവേ......പുറകെ ഓടി വന്ന എബി... 
 
"ഡെവി....എങ്ങോട്ടാടാ നി ഓടിയെ......സത്യം പറയടാ അ കൊച്ചിനെ നി എന്നാടാ ചെയ്തേ......"
 
"ഒരു കോച്.....എബി നീയൊന്ന് മിണ്ടാതെ പോയെ....."
 
"ആഹാ..... ഇത് നല്ല കൂത്ത്.....ആ കൊച്ചിനെ പിടിച്ചു ലിഫ്റ്റിൽ കയറ്റി....ആ കണ്ട സ്റ്റെപ് മുഴുവൻ ന്നെ ഓടിച്ചിട്ട് മിണ്ടാതെ പോകാനോ....."
 
ന്നുള്ള ഐബിയുടെ സംസാരത്തിൽ കത്തുന്ന കണ്ണാലെ ഒന്ന് നോക്കിയതും... അവൻ..... 
 
"ടാ... ടാ... ഡേവി..... പറയടാ..... ആ കൊച്ചിനെ നി കയറി പിടിക്ക വല്ലതും ചെയ്തോട....."😁
 
"ടാ പന്ന &&#&&#......കണ്ണി കണ്ടവളുമാരെ കേറി പിടിക്കാൻ മാത്രം അധഃപതിച്ചിട്ടില്ല ഞാൻ....."
 
"അയ്യേ അതിന് ഞാൻ അങ്ങനെ അല്ല പറഞ്ഞെ.....അതിനെ ആ പാവത്തിനെ പൊട്ടിച്ചോ മറ്റൊ.....അല്ലാതെ....."😁
 
"മിണ്ടരുത് നി...... പാവം.... വടയക്ഷിയ അവള് വടയക്ഷി.....ന്റെ കയ്യിൽ തന്നെ കിട്ടും അതിനെ......ഡേവിഡിനെ അറിയത്തില്ല അവൾക്ക്....."
 
"അപ്പൊ മോന്ക് കാര്യമായിട്ട് കിട്ടിയെന്ന് തോനുന്നു......നി നോക്കി പേടിപ്പിച്ചിട്ടൊന്നും കാര്യം ഇല്ല.....നിന്റെ സ്വഭാവം അറിയാവുന്നതോണ്ട് പറയുവാ.....അതിനെ വിട്ടേക്ക്.....ഇനി പുറകെ പോകണ്ട......."
 
"അങ്ങനെയൊന്നും അവളെ വിടാൻ ഉദ്ദേശിക്കുന്നില്ല.....ന്നോട് കയർത്തു സംസാരിച്ചേച്ചും അവള് സമാധാനത്തിൽ ജീവിക്കില്ല.....അഹങ്കാരിയാണവൾ.....അതിന് മറുപണി കൊടുത്തേ അടങ്ങത്തൊള്ളൂ......"
 
ന്ന് പറഞ്ഞു മുന്നോട്ട് പോയതും.....എബി ഓടി വന്നു ഡെവിക്ക് മുന്നിലായി കയറി നിന്നോണ്ട്..... 
 
"സ്റ്റോപ്പ്‌.....സ്റ്റോപ്പ്‌....സ്റ്റോപ്പ്‌....നീ....യെന്നാ ഇപ്പൊ പറഞ്ഞത്.....നിന്നോട് എതിർത് സംസാരിച്ചെന്നോ.....അതും ഒരു പെൺകൊച്......ന്റെ കർത്താവെ അങ്ങനെയും ഒരു പെണ്ണോ.....ഉണ്ടേൽ അതിനെ നിതന്നെ  കാത്തോണേ......"
 
ന്ന് മേല്പോട്ട് നോക്കി പറഞ്ഞതും.....ഡെവി അവനെ രൂക്ഷമായി നോക്കി മുന്നോട്ട് നടന്ന് മുന്നിലായുള്ള DK റ്റെസ്റ്റൈൽ ഷോപ്പിലേക് കതക് തള്ളി തുറന്ന് പ്രവേശിചു......
 
അവനെ കണ്ട് സ്റ്റാഫ്സ്സ് എല്ലാം എണീറ്റ് നിന്നെങ്കിലും ആരെയും മുഖവിലക്കെടുക്കാതെ ഓഫീസ് റൂമിലേക്ക്‌ തള്ളി കയറി പോയതും.....അവന് പുറകെ ഐബി അകത്തേക്ക് കയറി......
 
കേറിയ പാടെ അവന് നേരെ എന്തോ ഒന്ന് പറന്നു വന്നതും....ഞൊടിയിടയിൽ  കുനിഞ്ഞിരുന്നത് കൊണ്ട് അടഞ്ഞ ഡോറിൽ തട്ടി ഒത്തിരി പേപ്പേഴ്സ് നിലത്ത് വീണു ചിന്നി ചിതറി.... 
 
മുന്നോട്ട് നോക്കിയപ്പോ സംഹാരമാടാൻ ഒരുങ്ങുന്ന അസുരൻ.....അടുത്ത ലക്ഷ്യം ടേബിളിൽ ഉള്ള പേപ്പർ വെയിറ്റ് ആണെന്ന് മനസിലാക്കിയ എബി.... അവൻ അതെടുക്കും മുന്നേ അതിലേക് ചാടി വീണു കയ്കലാക്കിയുരുന്നു...... 
 
"ഡെവി......എന്നാടാ.... ഒരു പെണ്ണ് ഏതാണ്ടൊക്കെയോ പറഞ്ഞതിനാണോ നി ഇങ്ങനെ.....വിട്ട് കളയണം ഡെവി വിട്ട് കളയണം........"😁
 
"ടാ കോപ്പേ......അവളെ.... ആ പീറ പെണ്ണിനെ ആലോചിക്കുമ്പഴെ എരിഞ് കയറുവാ......അതിനിടയിൽ നിന്റെ ഓഞ്ഞ ഡയലോഗും കൊണ്ട് വന്നേച്ചാലുണ്ടല്ലോ....."
 
ന്ന് കലിപ്പിൽ പറഞ്ഞു അടുത്തുള്ള ചെയറിൽ ഇരുന്നു കണ്ണുകൾ ഇറുകെ അടച്ചതും......നേരത്തെ ലിഫ്റ്റിൽ വെച്ചു അവളെ ആ മയിൽ‌പീലി ടാറ്റൂവിൽ കിസ്സ് ചെയ്യാൻ പോയത് മൈൻഡിലേക്ക് കടന്നു വന്നതും തല പെരുത്ത് കയറി.........അറിയാതെയുള്ള ന്റെ ആ പ്രവർത്തിയും......സ്വപ്നവും കൂടി കലർന്ന് മൈൻഡ് ആകെ ഡിസ്റ്റർബ് ആയതോടെ....... പൊടുന്നനെ ചെയറിൽ നിന്നെണീട്ട് സിഗെരെറ്ന്നായി ഡ്രോയർ തുറക്കാൻ ഒരുങ്ങവെ......അറിയാതെ മിഴികൾ മുന്നിലെ ടീവിയിൽ ഉടക്കിയത്... 
 
ഷോപ്പിനുള്ളിലെ സി.സി.ടി.വി  വിഷുവൽസിൽ ആ പരട്ട പെണ്ണ് ഏതൊ സ്റ്റാഫിനോട് സംസാരിക്കുന്നത് കണ്ടതും......മറുത്തൊരു ചിന്തകൾക്ക് നിൽക്കാതെ ഓടി കതക് തുറന്ന് പുറത്തോട്ടിറങ്ങിയതും.......കുറച്ചു മുന്നിലായി അവള് നിൽക്കുന്നത് കണ്ട്..... നെഞ്ചിലായി അവളുടെ പല്ലുകൾ ആഴ്ന്ന ഭാഗത്ത്‌ കൈ വെച്..... 
 
"ഡി......."
 
ന്ന് അലറിയതും...... ഞെട്ടിത്തിരിഞ്ഞവൾ ഡെവിയെ കണ്ട് സ്തംഭിച്ചു നിന്നതും..... അവൻ അവൾക്കടുത്തേക്കായി ഓടി.....
 
 
 
 
"ന്റെ കൃഷ്ണ......ആ കാലമാടൻ ന്നെ കണ്ടല്ലോ.....ശ്രാവണി എസ്‌കേപ്പ്.....അല്ലേൽ ഇത്രയും പേരുടെ മുന്നിലിട്ട് ഇഷ്യു ഉണ്ടാക്കും അങ്ങേര്......"
 
ന്ന് കരുതി പെട്ടന്ന് തിരിഞ്ഞോടിയതും..... മുന്നിലെ ആ പ്രതിമയിൽ ചെന്ന് ഇടിച്ചു അതിന് മേല്ക്കൂടെ മുന്നോട്ട് വീണതും..... ഒരു വിധം അതിന്മേൽ നിന്ന് കൊട്ടിപിടഞ്ഞു എണീറ്റ്..... ആ പ്രതിമയ്ക്ക് മുകളിലൂടെ ചാടി കതക് തുറക്കാൻ ഓടിയതും.... അങ്ങേര്... 
 
"നോക്കി നിക്കാതെ പിടിക്കേടോ  അവളെ......."
 
ന്ന് അവിടെ നിക്കുന്നവന്മാരോട് അലറി പറഞ്ഞതും.....അവരൊക്കെ ന്റെ അടുത്തേക് ഓടി അടുക്കവേ.... വാതിലിനരികിലായ്‌യി ഡിസ്പ്ലേ വെച്ച ഒരു കുഞ്ഞു കുട്ടിയുടെ പ്രതിമ എടുത്തു അവരുടെ മേലേക്ക് വലിച്ചെറിഞ്ഞു...... കതക് വലിച്ചു തുറന്ന് പുറത്തോട്ടിറങ്ങി ഓടി...... 
 
നേരെ ഓടി ചെന്ന് പെട്ടത് ആ എസ്‌ക്ലവാറ്റർ  ന്റെ മുന്നിൽ.... പിന്നോട്ട് നോക്കുമ്പോൾ കാലൻ അതാ പുറകെ.....ഇനി ഒന്നും നോക്കീട്ട് കാര്യമില്ലന്ന് കരുതി ഒരു വിധം വിറച് കൊണ്ട് കാൽ അതിലേക് എടുത്തു വെച്ചതും.....അതാ പുറകിലേക്ക് പോകുന്നു..... കോപ്പ്..... താഴോട്ട് പോകാനുള്ളത തിരിച്ചു മേലേക്ക് കൊണ്ട് പോണേ.....
 
ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ കാലൻ ഓടി വരുന്നു.....പുറകിലായി എബി സാറും..... 
 
അതോടെ അതിലൂടെ തന്നെ ചാടി ഇറങ്ങുന്നത് കണ്ട് ആ സ്റ്റെപ്പിലൂടെ  മുകളിലേക്കു പോകുന്നവർ.....ന്റെ നേരെ എന്തോ പോലെ നോക്കിയതും...... അതൊന്നും മൈൻഡ് ചെയ്യാനുള്ള സാഹചര്യം അല്ലാത്തത് കൊണ്ട് സ്റ്റെപ് ചാടി  ഫ്ലോർ വഴി ഇറങ്ങിയോടി...... 
 
എങ്ങനെയെങ്കിലും അവിടെ നിന്നൊന്ന് പുറത്തു കടക്കണമെന്ന് കരുതി ഓടിയതും....... എതിരെ വന്ന ആളെ തമ്മിൽ കൂട്ടി ഇടിച്ചതും...... കയ്യിലെ ബാഗിൽ തട്ടി ബാഗിനുള്ളിലെ ചിലങ്ക അകലെയായി നിലത്തോട്ട് തെറിച്ചു വീണു...... 
 
പിന്തിരിഞ്ഞു കൊണ്ട് പെട്ടന്ന് തന്നെ അതെടുക്കാനായി തിരിഞ്ഞോടാൻ നിന്നതും.... അതിനരികെ നിൽക്കുന്നവനെ കണ്ട് തറഞ്ഞു നിന്ന് പോയി..... 
 
ഡേവിഡ്..... 
 
അസുരൻ അത്‌ കയ്യിലെടുത് വിജയി ഭാവത്തിൽ നോക്കി മുന്നോട്ട് നടന്ന് വന്നു കൊണ്ടിരുന്നു.......
 
ഇവിടെ ഇങ്ങനെ നിൽക്കുന്നത്......ഒന്ന് കൊണ്ടും എനിക്ക് നല്ലതാവില്ലന്ന് ഉത്തമ ബോധ്യo ഉണ്ട്...... 
 
ഇത്രയും പേരുടെ മുന്നിൽ വെച് അപമാനിക്കാനും മടിക്കില്ല......അത്‌ മാത്രമല്ല.....അയാൾ രണ്ട് പറയും.....അതിന്  ഞാൻ പത്ത് തിരിച് പറയും.....അതോടെ ചിലപ്പോ അയാൾ കൈക്കലാക്കിയ  ന്റെ ചിലങ്ക തിരികെ തരാതെ പോകും.....അല്ലേലും അത്ര പെട്ടന്ന് അത്‌ ഇനി കിട്ടില്ല......അസുരനാണ് ഇയാള്..... അല്ലേൽ ഒറ്റയ്ക്കു നിന്ന എന്നോട് ആ പ്രവർത്തി ചെയ്തെങ്കിൽ.....ഇത്രയും പേരുടെ മുന്നിൽ ഉറപ്പായും ന്നെ വെറുതെ വിടില്ല......
 
ന്നൊക്കെ മൈൻഡിലേക് കടന്ന് വന്നതും..... നടന്ന് വരുന്ന അവന്റെ കയ്യിലെ ചിലങ്കയിലേക്ക് ഒന്ന് നോക്കിയതും കണ്ണ് നിറഞ്ഞു....... 
 
ഏത് വിതേനയും അത്‌ നേടിയെടുക്കുo...... ന്ന് മനസ്സിൽ ഉറപ്പിച് നിറയാൻ തുടങ്ങിയ കണ്ണ് തുടച് കയ്യിലെ ബാഗും നെഞ്ജോടടക്കി....അവനെ ഒന്ന് നോക്കി രണ്ടടി പുറകിലേക്ക് കാൽ വെച്ച്...... തിരിഞ്ഞു ഓടി....... 
 
 
ഇത് കണ്ടാൽ അവള് നിന്നിടത്തു നിന്നൊന്നനങ്ങില്ല ന്ന് കരുതിയ ഡെവി......അവള് ഓടുന്നത് കണ്ട് കിളി പോയ പോലെ നിന്ന്..... കയ്യിലെ ചിലങ്കയിലേക്ക്  നോട്ടമിട്ടു അവള് പോയ ദിശയിലേക്കു നോക്കി ദേഷ്യത്തോടെ അത്‌ കയ്യാൽ ഞെരിച്ചു പിടിച്ചു ഊക്കോടെ നിലത്തേക്കായി എറിയാൻ ഒരുങ്ങവെ......
 
എന്തോ ഉൾപ്രേരണയാൾ ഉയർത്തിയ കൈ പതിയെ താഴ്ത്തി തിരിഞ്ഞു ഓടി വരുന്ന എബിയെ നോക്കി കൊണ്ട്...... 
 
"എബി.....ഷോപ്പിലെ കണക് ക്ലിയർ ചെയ്തേച്ചും അതുമായി വീട്ടിലോട്ട് വന്നേര്......"
 
ന്ന് വിളിച്ചു പറഞ് അവൻ അടുക്കും മുന്നേ......മാളിൽ നിന്നിറങ്ങി പാർക്കിങ്ങിൽ പോയി ലാമ്പോർഗിനി എടുത്തു കുതിച്ചു പാഞ്ഞു...... 
 
 
കോംബൗണ്ട് കടന്ന് ലാമ്പോർഗിനി കുതിച്ചു പോയതും...... അതിന് പുറകിലെ തൂണിന് മറവിൽ നിന്ന ശ്രാവണി പുറത്തോട്ട് വന്നു ആ വാഹനം അകന്ന് പോകുന്നത് നോക്കി കണ്ണ് നിറച്ചു..... 
 
അമ്മ.....അത്‌ അമ്മേടെ മോൾ നഷ്ടപെടുത്തില്ല...... അമ്മേടെ ജീവൻ ആണ് ആ ചിലങ്ക എന്നറിയാം.....ആ ജീവൻ ന്റെ കൂടെ തന്നെ എന്നുമുണ്ടാകും......അത്‌ എങ്ങനെയെങ്കിലും നേടിയെടുക്കും ശ്രാവണി.......
 
ന്ന് കരുതി ബാഗും കൊണ്ട് എങ്ങോട്ടെന്നില്ലാതെ മുന്നോട്ട് നടന്നു.....നേരം ഇരുട്ടി തുടങ്ങി.....പോകാൻ ഒരിടം പോലും ഇല്ല.... ആകെ പ്രതീക്ഷ ആ ജോലി ആയിരുന്നു.....ചിറ്റയോട് ഇനി എന്ത് പറയും..... 
 
കൃഷ്ണ വന്നിട്ട് നേരം ഇത്ര ആയിട്ടും ചിറ്റയെ ഒന്ന് വിളിച്ചില്ലല്ലോ.......
 
ന്ന് കരുതി ബാഗിൽ നിന്ന് പഴയ മോഡൽ സ്വിച് ഫോൺ എടുത്തു ചിറ്റയെ വിളിച്ചു വിവരം പറഞ്ഞു.....രാഘു ചേട്ടൻ വന്നിട്ടുണ്ട്.....ന്റെ ഈ അവസ്ഥ മാത്രം അറിയിച്ചില്ല..... അറിഞ്ഞാൽ ഒത്തിരി സങ്കടമാകും ചിറ്റയ്ക്.......
 
 
പിന്നീട് സ്ട്രീറ്റ് ലൈറ്റ് ന്റെ വെളിച്ചത്തിൽ റോഡരുക് ചേർന്ന് മുന്നോട്ട് നടന്നു......നേരം ഇത്രയും ആയി ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല......ന്റെ കൃഷ്ണ ഈ രാത്രി എങ്ങോട്ട് പോകും ഞാൻ....... 
 
ന്ന് കരുതി.... നടന്ന ഷീണത്തിൽ ഒന്ന് നിന്ന് കാൽ മുട്ടിലായി കൈകൾ ഊന്നി നിന്നതും.....മുന്നിലായി മൂന്ന് ജോഡി കാലുകൾ കണ്ടതും സംശയത്തോടെ നിവർന്നു നിന്നതും...... മുന്നിൽ നിൽക്കുന്നവരെ കണ്ട് ഉള്ളിലൂടെ വിറയൽ കടന്ന് പോയി..... 
 
മൂന്ന് പേര് ഒരു മാതിരി വൃത്തികെട്ട രീതിയിൽ ന്നെ നോക്കുന്നു......കയ്യിലാണേൽ മദ്യത്തിന്റെ ബോട്ടിലും ഉണ്ട്...... അവരുടെ കണ്ണുകൾ ശരീരത്തിൽ അലഞ്ഞു നടക്കുന്നത് കണ്ട് അറപ്പ് തോന്നി പിന്തിരിഞ്ഞു നടക്കവേ.......
 
അതിലൊരുത്തൻ കയ്യിലായി പിടിച്ചു അയാളിലേക്ക് വലിച്ചതും.....ഭയം ശരീരത്തെ ബാധിക്കാതെ തളർന്നു പോകാതെ ധൈര്യം സംഭരിച്ചു കൊണ്ട് തിരിഞ്ഞു കയ്യാൽ കവിളിലായി ആഞ്ഞടിച്ചു തള്ളി മാറ്റി മുന്നോട്ട് ഓടി.....
 
 
"പിടിക്കവളെ........"
 
ന്ന് നാക്ക് കുഴഞ്ഞു പറഞ്ഞു പിറകെയായി  ഓടി വന്ന അവന്മാരിൽ നിന്ന് രക്ഷപെടാനെന്നോണം ഓടി റോഡ് ക്രോസ് ചെയ്യവേ........റോഡിനു നടുക്കായി കാൽ വെച്ച് കുത്തി ചെരുപ്പ് പൊട്ടി കൈ കുത്തി നിലത്തോട്ട് വീണു.......
 
നിലത്ത് നിന്നെണീക്കാൻ ഒരുങ്ങിയതും.......ശക്തമായ ഹോൺ കാതിൽ മുഴങ്ങിയതും.......മിഴികൾ ഉയർത്തി നോക്കിയതും കണ്ടത്..... ന്നെ ലക്ഷ്യവെച്ച് കുതിച്ചു വരുന്ന വാഹനമായിരുന്നു.......
 
തുടരും.......
 
ആരെങ്കിലും വായിക്കുന്നുണ്ടോ.... ഉണ്ടേൽ ഒന്ന് കമന്റ് ചെയ്തേക്കണേ.... അടുത്ത പാർട്ട്‌ പോസ്റ്റാൻ ആയിരുന്നു......
 
💘ആമി💘 

❤️പ്രണയശ്രാവണാസുരം❤️ - 5

❤️പ്രണയശ്രാവണാസുരം❤️ - 5

4.4
6022

❤️പ്രണയശ്രാവണാസുരം❤️ Part-5 അമീന 📝   🦋🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🦋   കുതിച്ചു വരുന്ന വാഹനം കണ്ട് ഒന്ന് ചലിക്കാൻ പോലുമാകാതെ തറഞ്ഞു നിന്നതും..... പൊടുന്നനെ ന്റെ കയ്യിൽ മറ്റൊരു കൈ പിടിച്ചു വലിച്ചു മാറ്റിയതും...... ന്നെയും മറികടന്നു ആ വാഹനം മുന്നോട്ട് കുതിച്ചു പാഞ്ഞു പോയതും...... ഉയർന്നു പൊങ്ങിയ നെഞ്ചിടിപ്പോടെ ന്റെ കയ്യിലായി പിടിച്ച ആ കൈകളുടെ ഉടമയിലേക്ക്  നോക്കിയതും പകച്ചു പോയി.....    എബി സാർ.....    ന്ന് മനസ് മന്ത്രിച്ചതും....ആ നിമിഷം ന്റെ കണ്ണുകൾ തിരഞ്ഞത് ആ അസുരനെ  ആയിരുന്നു......    ഇവന്റെ കൂടെ അവനും ഉണ്ടേൽ......ന്നെ വെറുതെ വിടില്ല....ഈ രാത്രി ന്റെ സുരക്ഷ എനിക്