Aksharathalukal

പ്രണയ വർണ്ണങ്ങൾ - 10

 
" ഈ വരുന്ന സൺഡേ എൻ്റെ കല്യാണം ആണ്. നീയും നിൻ്റെ വൈഫും എന്തായാലും വരണം. " അവൻ കയ്യിലെ കാർഡ് നീട്ടി കൊണ്ട് പറഞ്ഞു.
 
എബി ആ കാർഡ് വാങ്ങി.അതിലെ വധുവിൻ്റെ പേര് കണ്ട് അവൻ ഒന്ന് ഞെട്ടി.
 
 
Roy weads  anvi 
 
 
"നിനക്ക് സ്വന്തം എന്ന് കരുതുന്നതൊക്കെ സ്വന്തമാക്കാനാണ് എനിക്ക് ഇഷ്ടം. ചെറുപ്പം മുതൽ അങ്ങനെയാണ് "
 
 
"കല്യാണത്തിനു കാണാം " റോയിയേ നോക്കി പറഞ്ഞു കൊണ്ട് എബി തിരിഞ്ഞ് നടന്നു.
 
 
***
 
" എട്ടത്തി" ആദി മുറിയിലേക്ക് വന്നു.
 
 
ആദിയെ കണ്ടതും കൃതി എണീറ്റ് ഇരുന്നു.
 
 
" എട്ടത്തി പനി കുറവ് ഉണ്ടോ "
 
 
" ഉം കുറവുണ്ട് ആദി" അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
 
" ഉം " ആദി ഒന്ന് മൂളി.
 
 
"ആദി നിനക്ക് എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ "കൃതി സംശയത്തോടെ ചോദിച്ചു.
 
 
"അതെ എട്ടത്തി."
 
 
നമ്മുടെ പപ്പടെ ഫ്രണ്ടിൻ്റെ മകൾ ആയിരുന്നു ആൻവി ചേച്ചി. നമ്മുടെ റിലേറ്റവും ആണ്.
 
 
എട്ടൻ അന്ന് +2 വിൽ ആണ് തോന്നുന്നു .ആൻവി ചേച്ചി പത്തിലും.
 
 
ഒരു ദിവസം ഞങ്ങൾ സ്കൂൾ വിട്ട് വരുന്ന വഴിയാണ്. ഞങ്ങൾ മൂന്നു പേരും കൂടിയാണ് വരാറുള്ളത്.
 
 
അപ്പോ ചേച്ചി കരഞ്ഞു. ഞാൻ പെട്ടെന്ന് പേടിച്ചു ട്ടോ ചേച്ചി കരഞ്ഞപ്പോ .എന്താ കാര്യം എന്ന് ഒരു പാട് ചോദിച്ചു. ആദ്യം ഒന്നും ചേച്ചി കാരണം പറഞ്ഞില്ല.
 
 
എന്നിട്ട് അവസാനം ആണ് പറഞ്ഞത്. ചേച്ചിക്ക് എബിയേട്ടനെ ഇഷ്ടം ആണ് എന്ന്. എട്ടൻ ദേഷ്യപ്പെട്ടു.പിന്നെ കുറച്ച് കാലം പിന്നാലെ നടന്ന് പറഞ്ഞപ്പോൾ ആണ് എട്ടൻ തിരിച്ച് ഇഷ്ടം ആണ് എന്ന് പറഞ്ഞത്.
 
 
പിന്നീട് അവരുടെ  പ്രണയം ഒരു അത്ഭുതം ആയിരുന്നു.ആർക്കും അസൂയ തോന്നുന്ന ഒരു പ്രണയം.
 
 
ആൻവി ചേച്ചിയേ എട്ടന് ജീവൻ ആയിരുന്നു. തിരിച്ച് ചേച്ചിക്കും അങ്ങനെ തന്നെ ആയിരുന്നു.
 
 
അങ്ങനെയുള്ള ചേട്ടൻ വേറെ ഒരു കല്യാണം കഴിച്ചു എന്ന് പറയുമ്പോൾ അതിനും മാത്രം എന്ത് കാരണം ആണ് വയനാട്ടിൽ ഉണ്ടായത്." ആദി കൃതിയോട് ചോദിച്ചു.
 
 
" എല്ലാത്തിനും കാരണം എൻ്റെ സ്വാർത്ഥതയാണ്. ഞാൻ എൻ്റെ കാര്യം മാത്രം നോക്കിയതു കൊണ്ടാണ് നിങ്ങളെ ഒക്കെ വിഷമിപ്പിക്കേണ്ടി വന്നത് " കൃതി പൊട്ടി കരയാൻ തുടങ്ങി.
 
 
" ചേച്ചി ഇങ്ങനെ കരയാതെ. ചേച്ചിയേ കുറിച്ച് അമ്മ എന്നോട് എല്ലാം പറഞ്ഞു. അതിൽ  നിന്നും എനിക്ക് ചേച്ചിയുടെ അവസ്ഥ മനസിലായി. "
 
 
കുറച്ച് നേരം അവർക്കിടയിൽ മൗനം നിലനിന്നു. പിന്നീട് കൃതി പറയാൻ തുടങ്ങി.
 
 
"ഒരു ചതിയിലൂടെയാണ് ഞങ്ങളുടെ കല്യാണം നടന്നത്.
 
 
റെയിൽവേ സ്റ്റേഷനിൽ നിന്നും കിട്ടിയ ബസിൽ കയറി വയനാട്ടിൽ എത്തിയ ഞാൻ ഒരു കാട്ടിനുള്ളിൽ ആണ് എത്തി പെട്ടത്.
 
 
നേരം ഇരുട്ടിയിരുന്നു. ഒപ്പം എന്നേ പിൻതുടർന്ന് വന്നവർ എൻ്റെ പിന്നിൽ തന്നെ ഉണ്ടായിരുന്നു.
 
 
ഞാൻ ഓടി എത്തപ്പെട്ടത് ആദിയുടെ എട്ടൻ്റെ വണ്ടിക്ക് മുന്നിൽ ആണ്. വണ്ടി എന്നേ ഇടിച്ചതും എൻ്റെ ബോധം പോയിരുന്നു.
 
 
കണ്ണു തുറന്ന് നോക്കുമ്പോൾ ഞാൻ ഉള്ളത് ഒരു ആദി വാസി കുടിലിൽ ആയിരുന്നു.
 
 
അവിടെ എനിക്കായി എൻ്റെ അമ്മാവൻമാരും ഉണ്ടായിരുന്നു. എന്നേ കൊണ്ടു പോവാനാണ് അവർ വന്നത്.
 
 
പക്ഷേ അവരോടൊപ്പം എനിക്ക് പോവാൻ കഴിയില്ല. ദുഷ്ടൻമാർ ആണ് അവർ.പണത്തിന് വേണ്ടി ഒന്നും ചെയ്യാൻ മടിക്കാത്തവർ ആണ്.
 
 
അതു കൊണ്ട് ഞാൻ എന്നേ രക്ഷിച്ച എബിയേ ചതിച്ചു. എന്നേ വണ്ടി ഇടിച്ചപ്പോൾ രക്ഷിച്ചതിനാൽ നല്ലവൻ ആണ് എന്ന് തോന്നി.
 
 
അതു കൊണ്ട് ഞാൻ....." അവളുടെ സ്വരം ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകി.
 
 
" എബി എന്നേ വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്ന് ഞാൻ അവരോട് പറഞ്ഞു.
 
 
എബി ഒരുപാട് എതിർത്തെങ്കിലും ആ ആദിവാസികൾ സമ്മതിച്ചില്ല. അവിടെ വച്ച് ഞങ്ങെളുടേ വിവാഹം നടത്തി.
 
 
അതോടെ അമ്മാവൻമാർക്ക് തിരിച്ച് പോവേണ്ടി വന്നു. പക്ഷേ അവർ എന്നേ പിൻ തുടരും എന്ന് എനിക്കറിയാമായിരുന്നു.
 
 
അതുകൊണ്ടാണ് ഞാൻ എബിക്ക് ഒപ്പം ഇവിടേക്ക് വന്നത്.
 
 
പക്ഷേ എൻ്റെ അമ്മയാണേ സത്യം അദേഹത്തിൻ്റെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം എനിക്ക് അറിയില്ലായിരുന്നു.
 
 
അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും വരുമായിരുന്നില്ല ഇവിടേക്ക്." കൃതി കരഞ്ഞ് കൊണ്ട് പറഞ്ഞു.
 
 
" എട്ടത്തി കരയണ്ട. ഇങ്ങനെയൊക്കെ നടക്കണം എന്നായിരിക്കും കർത്താവിൻ്റെ തിരുമാനം. ആ തിരുമാനം മാത്രമേ നടക്കുകയുള്ളു. " ആദി കൃതിയേ ആശ്വാസിപ്പിച്ചു.
 
 
***
 
രാത്രി നേരം ഒരുപാട് വൈകി. എബിയേ കുറേ നേരം ആയി കൃതി കാത്തിരിക്കുകയാണ്. ഇന്ന് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എബിയോട് തുറന്ന് പറയണം എന്ന് മനസിൽ ഉറപ്പിച്ചാണ് കൃതി ഇരിക്കുന്നത്.
 
 
പുറത്ത് ഗേറ്റ് കടന്ന് എബിയുടെ കാർ കടന്ന് വരുന്നത് കണ്ടതും കൃതി താഴേക്ക് ഓടി.
 
 
അമ്മയും ,അച്ഛനും, ആദിയും എല്ലാം ഉറങ്ങിയിരുന്നു.
 
 
അതു കൊണ്ട് തന്നെ എബി കോണിങ്ങ് ബെൽ അടിക്കുന്നതിനു മുൻപേ കൃതി വാതിൽ തുറന്നു.
 
 
കൃതി മുന്നിൽ നിൽക്കുന്ന എബിയെ കണ്ട് ശെരിക്കും ഞെട്ടിയിരുന്നു.
 
 
മദ്യപിച്ചായിരുന്നു എബി എത്തിയത്. അവൻ കൃതിയെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നതും പെട്ടെന്ന് വീഴാൻ പോയി.
 
 
" വിടടി എന്നേ. എന്നേ താങ്ങാൻ നീ ആരാടി പുല്ലേ " എബി ദേഷ്യത്തോടെ അലറി.
 
 
" പതിയേ പറ അമ്മ കേൾക്കും" കൃതി ചുറ്റും നോക്കി കൊണ്ട് പറഞ്ഞു .
 
 
അത് കേട്ടതും എബി പിന്നെ ഒന്നും മിണ്ടാതെ മുകളിലേക്ക് കയറി പോയി. കൃതി വാതിൽ അടച്ച് എബിക്ക് പിന്നാലെ റൂമിലേക്ക് നടന്നു.
 
 
റൂമിലേക്ക് വന്ന കൃതി ബെഡിൽ ഇരുന്ന് എന്തോക്കെയോ പിറുപിറുക്കുന്ന എബിയെ ആണ് കണ്ടത്.
 
 
പാതി ബോധമേ എബിക്ക് ഉള്ളു എന്ന് അവൾക്ക് മനസിലായി.
 
 
അവൾ പതിയെ എബിക്കരികിൽ വന്ന് ഇരുന്നു.എബി പറയുന്നതിന് കാതോർത്തു.
 
 
"പോയി അവൾ എന്നേ വിട്ട് പോയി. ഞാൻ ജീവനായി അവളെ സ്നേഹിച്ചതല്ലേ. എൻ്റെ ദാ ഇവിടെ കൊണ്ടു നടന്നതല്ലേ ഞാൻ " നെഞ്ചിൽ കൈ വച്ച് കൊണ്ട് എബി പറഞ്ഞു.
 
 
" ഞാൻ പറയുന്നത് ഒന്ന് കേൾക്കാൻ പോലും നീ തയ്യാറായില്ലലോ. എന്നേ വിശ്വാസിച്ചില്ല ലോ " ഒപ്പം അവൻ്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
 
 
എബിയുടെ ആ വാക്കുകൾ കൃതിയുടെ ഹൃദയത്തിൽ തന്നെ കൊണ്ടു.
 
 
" ഞാൻ അറിഞ്ഞില്ല ഒന്നും . അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇവിടേക്ക് വരില്ലായിരുന്നു." കൃതി അവൻ്റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
 
 
" മിണ്ടി പോവരുത് പന്ന മോളേ. നീയാണ് എല്ലാത്തിനും കാരണം. എൻ്റെ ജീവിതം നശിപ്പിച്ച് അവളുടെ ഒരു ക്ഷമ പറച്ചിൽ '' എബി അവളുടെ കഴുത്തിന് കുത്തി പിടിച്ചു.
 
 
കൃതി ശ്വാസം കിട്ടാതെ പിടഞ്ഞു. അവൾ കാണുകയായിരുന്നു, അറിയുകയായിരുന്നു എബിയുടെ ദേഷ്യം.
 
 
" അല്ലെങ്കിലും സ്നേഹത്തിൻ്റെ വില, സ്നേഹിക്കുന്നവരുടെ മനസ് നിന്നേ പോലെ അഴിഞ്ഞാടി നടക്കുന്നവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല "
 
 
അവൻ പെട്ടെന്ന് കൃതിയുടെ കഴുത്തിലെ പിടി വിട്ടു. ഒപ്പം അവൻ ബോധം മറഞ്ഞ് ബെഡിലേക്ക് വീണു.
 
 
കൃതി ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞ് ഇരുന്നു.
 
 
(തുടരും)
 
 
★APARNA ARAVIND ★
 
 
*********************************************
 

പ്രണയ വർണ്ണങ്ങൾ - 11

പ്രണയ വർണ്ണങ്ങൾ - 11

4.5
9370

" അല്ലെങ്കിലും സ്നേഹത്തിൻ്റെ വില, സ്നേഹിക്കുന്നവരുടെ മനസ് നിന്നേ പോലെ അഴിഞ്ഞാടി നടക്കുന്നവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല "     അവൻ പെട്ടെന്ന് കൃതിയുടെ കഴുത്തിലെ പിടി വിട്ടു. ഒപ്പം അവൻ ബോധം മറഞ്ഞ് ബെഡിലേക്ക് വീണു.     കൃതി ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞ് ഇരുന്നു.     എബി പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.     സ്നേഹത്തിൻ്റെ വില മറ്റാരേക്കാളും നന്നായി എനിക്കറിയാം. ജീവനു തുല്യം സ്നേഹിച്ച ആളെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഞാനും ഒരിക്കൽ അനുഭവിച്ചതാണ്.     കൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവർ ബെഡിൻ്റെ