CHAMAK OF LOVE✨
(പ്രണയത്തിന്റെ തിളക്കം )
Part:29
_______________________
Written by :✍🏻️salwaah... ✨️
_______________________
ഹായ് guys
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )
പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.
____________🌻____________
ഞങ്ങൾ മുന്നോട്ട് നീങ്ങി... ഇന്ന് എങ്ങനെ ചാടാം എന്ന ചിന്തയോടെ...
"LITHIFRAZ villa "
സ്ഥലം എത്തി...
നാച്ചു പറയുന്നത് കേട്ടു ഞാൻ ഓളെ തലക്കൊന്ന് കൊടുത്തു..
നമ്മക്ക് മതിൽ ചാടാനാണ്... വല്ല ഓർമയും ഉണ്ടോ..
അതും പറഞ്ഞു ഞാൻ വണ്ടി മുന്നോട്ട് എടുത്തു. അവരെ വീടിന്റെ പിൻഭാഗത്ത് എത്തിയതും ഞങ്ങൾ വണ്ടി നിർത്തി പുറത്തിറങ്ങി.. ആദ്യം നാച്ചു മതിൽ ചാടി... ഞാൻ പിന്നാലെ ചാടാൻ വേണ്ടി മതിലിമ്മേൽ കയറി. അപ്പോയായിരുന്നു നാച്ചുവിന്റെ പിന്നിലെ നക്ഷത്രകൃതിയിൽ ഉള്ള മറുക് ശ്രദ്ധിച്ചത്..
ആകാശത്ത് വെട്ടി തിളങ്ങുന്ന ചന്ദ്രൻ തന്റെ വെളിച്ചം അതിനും പകരുന്നുണ്ടായിരുന്നു.. അതിനാൽ അതും യദാർത്ഥ നക്ഷത്രത്തെ പോലെ വെട്ടി തിളങ്ങി..
"അവനിലെ അസുരനെ തളയ്ക്കാൻ കഴിവുള്ള മാലാഖ.."
എന്റെ ചുണ്ടുകൾ മൊഴിഞ്ഞു..
ഹരേ.... ലാലൂട്ടി എന്ത് സ്വപ്നം കണ്ടിരിക്കാ...
നാച്ചു അത് പറഞ്ഞപ്പോൾ ഞാൻ മതിൽ ചാടി..
പമ്മി പമ്മി അകത്തേക്ക് കയറി.
ഹാ ആരിത് ചാട്ടക്കാരോ...
ഷാകിറ മാമി.. അഥവാ എന്റെ അഷ്‌റഫ് മാമന്റെ വൈഫ്... എന്നോട് ചോദിച്ചു.
എനിക്ക് ഈ വീടിന്റെ പടി ചവിട്ടൽ നിരോധിച്ചതല്ലേ..
ഞാൻ ചിരിയോടെ ആണത് പറഞ്ഞതെങ്കിലും ഉള്ളിൽ ഒരു നോവായി അതുണ്ടായിരുന്നു...
ഞാൻ അകത്ത് കയറിയതും ആരെയോ പോയി ഇടിച്ചു... തലയുയർത്തി നോക്കിയപ്പോൾ അല്ലേ മനസ്സിലായത് എന്റെ ചങ്കും കുടലും ആയ afraz ആയിരുന്നു..
മതിൽ ചാട്ടക്കാർ റീ ലാൻഡഡ്..
അവൻ ഞങ്ങളെ നോക്കി പറഞ്ഞത് കേട്ടു ഞാൻ പുച്ഛിച്ചു മുന്നോട്ട് നടന്നു.
ഞങ്ങളെ പിന്നാലെ അവനുമുണ്ടായിരുന്നു...
ഞാൻ ആ അടഞ്ഞു കിടക്കുന്ന റൂമിൽ കയറി..
ആ റൂമിന്റെ ഒരു കോണിൽ വീൽ ചെയറിൽ ഇരിക്കുന്ന അഫ്ര ദീദിയെ കണ്ട് എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി..
എങ്ങനെ ഇരുന്നിരുന്ന ഇത്തുവാ... എന്റെ മനസ്സിൽ ഇത്തു ആക്സിഡന്റിന് തൊട്ട് മുൻപ് ചെയ്തിരുന്ന സ്റ്റേജ് ഷോ ഓർമ വന്നു..
•°•°•°•°•°••
Next on the stage our most expert dancer afra ashraf..
അവതാരിക വിളിച്ചു പറഞ്ഞു തീരും മുൻപേ കാണിക്കൾക്കിടയിൽ ആരാവങ്ങൾ തുടങ്ങിയിരുന്നു..
Afra... Afraa.... കാണികൾ ശബ്ദത്തിൽ ഒരുമിച്ചു പറഞ്ഞു..
Moon ലൈറ്റ് ന്റെ കൂടെ അവൾ സ്റ്റേജിലേക് കയറി..
ആ കൂട്ടത്തിൽ കാണികളായി ദിൽഖിസും ഉണ്ടായിരുന്നു... അവൻ അവളെ നോക്കിയത് ഒരു തരം ദേഷ്യത്തോടെ ആയിരുന്നു..
അവൾക്കത് ഒരു നോവായിരുന്നു എങ്കിലും... അവൾ അതി ഉജ്വലയമായ സോളോ പെർഫോമൻസ് സ്റ്റേജിൽ കാഴ്ച വെച്ചു...
അവൾക്കൊപ്പം ആ കാണികൾ മുഴുവൻ ഡാൻസ് കളിച്ചു.
അവൾ എല്ലാവരെയും ഒന്ന് നോക്കി.
.
Thankyou all... നിങ്ങളെ എല്ലാം സപ്പോർട്ടിനും എത്ര നന്ദി പറഞ്ഞാലും തീരില്ല.. നിങ്ങളെ സപ്പോർട്ട് കൊണ്ട് ഞാൻ നാളെ ലോകം അറിയുന്ന ഒരു ഡാൻസർ ആവട്ടെ എന്ന് ഞാൻ സ്വയം പ്രാർത്ഥിക്കുന്നു...
•°•°•°•°•°•°•°•°•°••
അതിന്റെ പിറ്റേ ദിവസം ഞാൻ കേട്ടത് ദീദിക്ക് ആക്‌സിഡന്റ് പറ്റി എന്നാ..
ഓടി അവിടെ എത്തിയപ്പോൾ കണ്ടത് icu വിൽ ഒരു കാലില്ലാതെ കിടക്കുന്ന ദീദിയെ ആണ്...
അന്ന് ദീദിടെ കാലിന്റെ കൂടെ എനിക്ക് നഷ്ടമായത് എന്റെ ഡ്രീംസ് കൂടി ആയിരുന്നു.. ദീദി ആയിരുന്നു എനിക്ക് ഡാൻസ് പഠിപ്പിച്ചു തരാർ.. എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ദീദിയെ പോലെ ഒരു ഡാൻസർ ആവുക എന്നത്..
കുറേ അന്വേഷിച്ചപ്പോൾ അന്ന് സ്പോട്ടിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു ഒരു ചെക്കനും ആയിട്ട് എന്തോ ഉടക്ക് ഉണ്ടാക്കിയിരുന്നു എന്ന്.. അവിടത്തെ cctv ചെക്ക് ചെയ്തപ്പോൾ അതിൽ ദിൽഖിസിനെ കണ്ടു... അന്ന് മുതൽ ഞാൻ എന്റെ പ്രണയത്തെയും കുഴിച്ചു മൂടാൻ ശ്രമിച്ചു..
അഹ്നു....
വീൽ ചെയറിൽ എന്റെ അടുത്തേക് വരുന്ന ദീദിയെ കണ്ട് എനിക്ക് ദിൽഖിസിനെ ഇങ്ങനെ ഇരുത്താൻ ഒക്കെ തോന്നിപോവും... ഞാൻ കണ്ണുകൾ മുറുകെ അടിച്ചു..
അപ്പോഴാണ് ദീദി നേരത്തെ നോക്കിയിരുന്ന ആ ചിത്രം പിന്നിലേക്ക് പിടിച്ചു വെച്ചത് ശ്രദ്ധിച്ചത്...
ഞാൻ അത് നിവർത്തി നോക്കി... അതിൽ ചിരിച്ചോണ്ട് നിൽക്കുന്ന ലിതിയ യെ നോക്കിയാണ് ദീദി ഇത്രയും നേരം കണ്ണുനീർ പോയിച്ചതെന്ന് ഓര്കുമ്പോൾ എനിക്ക് സ്വയം കുറ്റബോധം തോന്നി...
'അവൾ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് ദീദി... "
ഞാൻ മനസ്സിൽ പറഞ്ഞു..
ഞാൻ ദീദിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
ഇന്നും മതിൽ ചാടിയാണോ വന്നത്....
ദീദിയുടെ ചോദ്യത്തിന് ഞാൻ മുപ്പത്തിരണ്ട് -1 പല്ല് കാണിച്ചു കൊടുത്തു..
എന്തിനാ അഹ്നു ഉപ്പാനോട് ക്ഷമിച്ചൂടെ...
അതിൽ യാചന കലർന്നിരുന്നു...
ഇല്ല ഇത്തു അതിന് മാത്രം വിശാല മനസ്സൊന്നും അല്ല എനിക്ക്... ഒരു തവണ എന്നേ തള്ളി പറഞ്ഞപ്പോൾ ഞാൻ പട്ടിയെ പോലെ പിന്നാലെ നടന്നു.. പക്ഷേ രണ്ടാമത് തള്ളി പറഞ്ഞത് എന്നേ അല്ല എന്റെ ഇനുവിനെയും ഇവാനെയും ആണ്.. അതിന് മാപ്പില്ല...
എന്റെ മുന്നിൽ അന്നത്തെ സംഭവം ഓടിയെത്തി..
•°•°•°•°•°•°•°•°•°•°•°•°••
മുംബൈയിലെ high ട്രാഫിക് ന് ഇടയിൽ കൂടി ഞങ്ങൾ മുന്നോട്ട് നടന്നു..
ലാലൂട്ടി മക്കളെ നല്ലോണം നോക്കണേ... പൊടി തട്ടും....
അവന്റെ സംസാരം കേട്ടു ഞാൻ അവനെ തുറിച്ചു നോക്കി..
അറിയില്ലായിരുന്നു അറിവ് പകർന്നതിന് നന്ദി...
ഹി ഹി ഹി.... ഇതാരാ എന്ന് നോക്കിയപ്പോൾ ഇനു എന്നേ നോക്കി വന്നിട്ടുള്ള മുഴുവൻ പല്ലും കാണിച്ച ചിരിക്കാണ്... ഓളെ കറുപ്പിൽ grey കലർന്ന കണ്ണുകൾ ചിമ്മി തുറന്നു കളിക്കുന്നുണ്ട്...
മമ്മാ..... അവൾ അവൾക്കാവുമ്പോലെ എന്നേ നോക്കി വിളിച്ചു..
ഞാനും ഓളാക്കിയ പോലെ കണ്ണ് ചിമ്മി തുറന്നു കാണിച്ചു..
അത് കണ്ട് ഇനു ഓളെ നുണക്കുഴി കാണിച്ചു ഒന്ന് പുഞ്ചിരിച്ചു..
എന്റെ ഇനു മോളെ നുണക്കുഴി അനുകരിക്കാൻ പറ്റുവോ സഖീർ ഭായിക്ക്..
ഇവരുടെ പപ്പ... എന്ന ആ മരങ്കോന്തൻ എന്നേ നോക്കി ചോദിച്ചു...
ലാലൂ... എന്റെ കൈ മുറുകെ പിടിക്കണേ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ...
ഇഖ്ലാസ് പറഞ്ഞത് കേട്ടു ഞാൻ അവനെ പുച്ഛിച്ചു...
അതിന് ഞാൻ ചെറിയ കുട്ടി അല്ല..
You know ഞാൻ രണ്ട് കുട്ടികളുടെ മമ്മയാ...
അതും പറഞ്ഞു ഞാൻ ഇനുവിനെ പിടിച്ചു റോഡ് ക്രോസ്സ് ചെയ്യാൻ നോക്കി... പെട്ടെന്നായിരുന്നു എവിടെ നിന്നോ വന്ന ഒരു വാഹനം എന്നേ ഇടിക്കാൻ പോയത്...
അതിന്റെ ഡ്രൈവർ പുറത്തിറങ്ങി...
അവരെ കണ്ടതും ഞാൻ ഭയന്നു വിറച്ചു...
അഷ്‌റഫ് മാമൻ.... എന്റെ ചുണ്ടുകൾ മൊഴിഞ്ഞു...
അല്ലെങ്കിൽ തന്നെ എന്നേ ഇഷ്ടമല്ല ഒപ്പം ഇതും കൂടി... ഞാൻ എന്ത് ചെയ്യണമെന്നറിയാതെ എന്റെ കൈയിലുള്ള ഇനുവിനെ നോക്കി....
മാമൻ എന്നെയും ഇനുവിനെയും ഒന്ന് ഉഴിഞ്ഞു നോക്കി...
എല്ലാ വൃത്തി കെടും ഉണ്ടെന്നറിയാം... ഇതും ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത്.. ഇതിന്റെ തന്ത ആരാണെന്ന് നിനക്കറിയോ....
മാമന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആയിരുന്നു തറച്ചത്...
എന്തോ... മാമൻ എന്നേ കുറിച്ച് ഇങ്ങനെയാണോ കരുതിയത് എന്നോർക്കുമ്പോൾ മനസ്സിൽ ഒരു നോവ്..
ലാലൂട്ടി......
അപ്പോയായിരുന്നു.... ഇഖ്ലാസ് അതും വിളിച്ചു എന്റെ അടുത്തേക് വന്നത്...
അവനെയും അവന്റെ കൈയിൽ ഉള്ള ഇവാനെയും കണ്ട് മാമൻ ഒന്ന് കൊട്ടി ചിരിച്ചു..
അപ്പൊ ഇങ്ങനെ ഒക്കെയാണ് കാര്യത്തിന്റെ കിടപ്പ്... നിങ്ങളെ രണ്ടിനെയും ഇങ്ങനെ കയറൂരി വിടരുത് എന്ന് ഞാൻ എപ്പോഴും നിങ്ങളെ ഉപ്പയോടും ഉമ്മയോടും പറയുന്നതാ... അപ്പൊ അവർക്കെന്നെ പുച്ഛം.. ഇപ്പൊ എന്തായി കൊച്ചു മക്കൾ ആണെന്ന് പറഞ്ഞു വളർത്താൻ രണ്ട് അവിഹിത സന്തതികളെ കിട്ടിയല്ലോ....
മാമന്റെ സംസാരത്തിൽ പുച്ഛം നിറഞ്ഞിരുന്നു...
•°•°•°•°•°•°•°••
"അവിഹിത സന്തതികൾ ".. ഇല്ലാ അതിനൊരിക്കലും മാപ്പില്ല..
മാമൻ അങ്ങനെ വിശേഷിപ്പിച്ചത് ഹസീന laila ജൗഹറിന്റെയും ജൗഹർ അലിയുടെയും പേര കുട്ടികളെ കുറിച്ചാണ്..
അതുമല്ല ഇനുവും ഇവാനും ജനിച്ചത് ഇഖ്ലാസുമായിട്ടുള്ള കല്യാണത്തിന് ശേഷമാ..
__________________🌻__________________
ഒപ്പിട്ടോ........
കൈകൾ വിറക്കുന്നു...
നമ്മുടെ പ്രണയം പൂവണിയാണ് പോവുകയാണ് നീ ധൈര്യമായി ഒപ്പിട്ടോ...നിന്നെ പൊന്ന് പോലെ നോക്കും...
അവന്റെ വാക്കുകൾ കേട്ടു അവൾ രജിസ്റ്ററിൽ ഒപ്പ് വെച്ചു..
പേന അവിടെ വെച്ചു അവനെ നോക്കി...
അവളെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു...
അവൻ പെട്ടെന്ന് ഞെട്ടി എണീറ്റു...
അവന്റെ മനസ്സിൽ ഇനുവും ഇവാനും അതിന് പിന്നിൽ ഓടി വരുന്ന അഹ്‌നയും ഓടിയെത്തി...
"എന്റെ ഭാര്യയും മക്കളും "
അവന്റെ ചുണ്ടുകൾ അത് മൊഴിയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു. ഇഖ്ലാസിന്റെ വെള്ളാരം കണ്ണുകളിൽ നിരാശ പടർന്നിരുന്നു...
"നിന്നെ പൊന്ന് പോലെ നോക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ നീ എന്നേ ഇവിടെ നിന്ന് പുറത്തിറക്കാൻ കഷ്ടപെടുന്നു.."
എന്നാ പടച്ചോനെ ഇവിടുന്ന് പുറത്ത് കടക്കുക...
അവൻ ഇരുട്ട് മാത്രമുള്ള chamak imarat ന്റെ ഉൾ ഭാഗം നോക്കി പറഞ്ഞു..
___________________🌻___________________
{ദിൽഖിസ് }
ഞാൻ വീട്ടിൽ എത്തിയപ്പോൾ അവിടെ നിര നിരയായിട്ട് 5 ആൾകാർ നില്കുന്നുണ്ട്..
ചങ്കുകളെ.... ഞാൻ അതും പറഞ്ഞു അവരെ എല്ലാത്തിങ്ങളെയും കെട്ടി പിടിച്ചു..
എന്നാലും നീ വന്നിട്ട് ഞങ്ങളെ ആരെയും അറിയിച്ചില്ലല്ലോ... സോ സാലഡ്...
തേരാ പാര എന്നിരട്ട പേരുള്ള ഇഫ്തിന് മുഹമ്മദ് എന്ന ചോദിച്ചു..
ഞാൻ വരും എന്നത് നിങ്ങൾ ഊഹിക്കണ്ടേ...
ഞാൻ പറഞ്ഞത് കേട്ടു അജു എന്നേ തുറിച്ചു നോക്കി.... അജ്നാസ്... ഇവൻ എന്ത് ചെയ്യുന്നു എന്ന് ഞാൻ മുൻപ് പറഞ്ഞിട്ടുണ്ട്...
ഡോ... നമുക്ക് നിതിൻ ന്റെ കല്യാണത്തിന് ഡാൻസ് വേണ്ടേ... Sanva പറഞ്ഞു.
ഓഹ് അതിന് നിതിനും ഉണ്ടോ...
ഞാൻ നിതിനെ നോക്കി ചോദിച്ചത് കേട്ടു ലെവൻ പുഞ്ചിരിച്ചു..
ചർച്ച വഴി മാറും മുൻപ് നമുക്ക് കാര്യത്തിലേക് കടക്കാം...
അതും പറഞ്ഞു ഞങ്ങൾ അകത്ത് കയറി..
ഡാൻസർ afra യുടെ ടോട്ടോറിൽസ് നോകാം...
Sanva അതും പറഞ്ഞു അഫ്രയുടെ ഒരു വീഡിയോ വെച്ചു...
അതിൽ കാലുകൾ കൊണ്ട് മനോഹരമായ ചുവടുകൾ വെക്കുന്ന അവളെ കണ്ട് എനിക്ക് സ്വയം കുറ്റബോധം തോന്നി..
കാലില്ലാതെ വീൽ ചെയറിൽ ഇരിക്കുന്ന അവളെ ഓർത്തതും എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി... അറിയാതെ ആണെങ്കിലും ഞാൻ കാരണമല്ലേ അവൽകീ അവസ്ഥ.. അതോർക്കുമ്പോൾ ഉള്ള നീറി പുകഞ്ഞു...
അവരെ കൂടെ ഡാൻസ് ഒക്കെ സെറ്റ് ആക്കി സോങ് ഞങ്ങൾ 7 ആൾകാർ തന്നെ കമ്പോസ് ചെയ്തിട്ടുണ്ട്... ഭക്ഷണം കയിച്ച ശേഷം അവർ അവിടെ നിന്ന് പോയി.
___________________🌻___________________
ഹസീനാ.......
എന്ന് നിലവിളിച്ചു കൊണ്ട് ഭാസിം ഉറക്കത്തിൽ നിന്ന് ഞെട്ടി എണീറ്റു..
ഇക്കാ എന്ത് പറ്റി.. ഹാജറ വേവലാതി യോടെ ചോദിച്ചു..
അത് പെട്ടെന്ന് ഹസീനയെ....
അവരുടെ മോളെ കണ്ടത് കൊണ്ടായിരിക്കും... അവൾ അഹ്‌ന നമ്മളെ മോന് വേണ്ടി പിറന്ന പെണ്ണാ...
ഹാജറ പറഞ്ഞത് കേട്ടു അയാൾ ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു...
അയാൾ ബെഡിൽ നിന്നെണീറ്റു പൊടി പിടിച്ചു കിടക്കുന്ന ആ പെട്ടി തുറന്നു..
ആദ്യം തന്നെ അയാളെ കണ്ണുടക്കിയത് ഹസീനയും ആയി ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോയിൽ ആയിരുന്നു.
അയാളെ കണ്ണിൽ നിന്ന് കണ്ണുനീർ ഉറ്റി.. ഒരുനിമിഷം അയാൾ കളിയും ചിരിയും ആയി നടന്നിരുന്ന ഹസീനയെ ഓർത്തു പോയി..
അയാൾ അതിൽ നിന്ന് ഒരു കൊച്ചു പെട്ടിയിൽ സൂക്ഷിച്ച ആ കടലാസ് കഷ്ണം കയ്യിലെടുത്തു..
ഹസീന മരിക്കുന്നതിന് മുൻപ് തന്നെ ഏല്പിച്ചതായിരുന്നു ഇത്..
ഇത് തരുമ്പോൾ അവൾ ഒന്നേ പറഞ്ഞിട്ടുള്ളു...
"ഇത് കൊണ്ട് ഉപകാരം ഉണ്ടാവും എന്ന് തോന്നുന്ന ഒരാൾക്ക് ഇത് കൊടുക്കുക..."
ഇപ്പോൾ ഇതിന് ഏറ്റവും ഉത്തമ അവകാശി നിന്റെ മകൾ തന്നെയാ...
അയാൾ അത് ഭദ്രമായി തിരിച്ചു വെച്ച് കൊണ്ട് മനസ്സിൽ മൊഴിഞ്ഞു.
___________________🌻___________________
ഇതേ സമയം മുംബൈയിലെ ആ കൊച്ചു മിനാരത്തിൽ...
തന്റെ കൈയിലുള്ള കണ്ണാടിയിലേക് കമറുദ്ധീൻ അക്തർ നോക്കി..
അതിൽ അച്ഛനെയും സഹോദരനെയും ചോര കണ്ണുകൾ കൊണ്ട് നോക്കുന്ന മായവതി യെ കണ്ട് അയാൾ ആ കണ്ണാടി അവിടെ നിന്ന് മാറ്റി വെച്ചു.
അവൾ കളി തുടങ്ങുന്നതിനു മുൻപ് അവളെ തുടച്ച് മാറ്റണം.
അതിനുള്ള കഴിവുള്ള ഒരാൾ മാത്രമേ ഉള്ളു... അവളെ രക്തത്തിൽ ജനിച്ച അവളുടെ സന്തതി..
അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.
___________________🌻___________________
Dil imarat ൽ.
അവൾ ഒരു ഉറക്കത്തിന് ശേഷം കണ്ണുകൾ വലിച്ചു തുറന്നു..
ചുറ്റും ഇരുട്ട് കൂടി നിൽക്കുന്നത് കണ്ട് റഹിന ഒന്ന് ഭയന്നു..
അവിടെ എവിടെയും തന്റെ ഉപ്പാ ഇല്ലെന്ന് കൂടി കണ്ടതും അവൾ ആ ഇരുട്ട് നിറഞ്ഞ മുറിയിലെ ഫിലമെന്റ് ബൾബ് on ആക്കി..
നിമിഷങ്ങൾ കൊണ്ട് അവൾ മനസ്സിലാക്കിയിരുന്നു.. മാസങ്ങൾ അവിടെ താമസിച്ച ഇഖ്ലിയ യുടെ കഷ്ടപ്പാട്..
_________________🌻_________________
Dil rowdy.. ദിൽ ഇമറാട്ടിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്...
LIA.. എന്ന തന്റെ ഫോണിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ "aishu" എന്ന കോണ്ടക്റ്റിൽ നിന്നു വന്ന മെസ്സേജ് കണ്ട് അഹ്‌ന ഒന്ന് പുഞ്ചിരിച്ചു..
""അത് തന്നെയാണാല്ലോ നമുക്ക് വേണ്ടത്... അയാളെ അകത്ത് കയറ്റിയത് എന്റെ പ്ലാൻ ആണെങ്കിൽ പുറത്തിറക്കിയതും എന്റെ പ്ലാൻ തന്നെയാ... പാവം അയാൾ അറിയാതെ അയാൾ സ്വയം നമ്മളെ ട്രാപ്പിൽ വന്ന് പെട്ടിരിക്കുന്നു...""
അതിന് voice ആയിട്ട് അവൾ റിപ്ലൈ കൊടുത്തു.
നാച്ചുവിനെ അവളെ വീട്ടിൽ ആക്കി തിരിച്ചു പോവുമ്പോൾ ആയിരുന്നു ഈ മെസ്സേജ് വന്നത് അവൾ ഫോൺ പോക്കറ്റിൽ ഇട്ടു തണ്ടർ ബർഡിൽ വീട്ടിലേക് ചെന്നു..
ആഹാ നേരത്തെ ആണല്ലോ...
അവളെ കണ്ടതും ജമാൽ പരിഹാസത്തോടെ ചോദിച്ചു..
അവൾ ക്ലോക്കിൽ നോക്കി.. 11.00 മണി...
അവൾ ഒന്ന് ഇളിച്ചു കൊടുത്തു റൂമിൽ ചെന്നു ഫ്രഷ് ആയി കിടന്നുറങ്ങി..
ഇതേ സമയം നിമിഷ നേരം കൊണ്ട് മായവതിയുടെ ആത്മാവ് മുംബൈയിൽ നിന്ന് അഹ്‌നയുടെ വീട്ടിൽ എത്തി..
അവളുടെ ആത്മാവ് അവിടെയെത്തിയതും ശക്തമായ കാറ്റ് വീശി.. ആ കാറ്റിൽ മരങ്ങൾ ആടി ഉലഞ്ഞു.. കരിയിലകൾ പാറി കളിച്ചു... നക്ഷത്രങ്ങൾ വെട്ടി തിളങ്ങി...
ആ ആത്മാവ് അഹ്‌നയുടെ മുറിയിൽ എത്തി..
കിടന്നുറങ്ങുന്ന അഹ്‌നയെ അവൾ തന്റെ രക്ത കണ്ണുകൾ കൊണ്ട് നോക്കി...
തുടരും........
Written by salwa Fathima 🌻🌻