Aksharathalukal

CHAMAK OF LOVE - Part 30

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:30
_______________________

Written by :✍🏻️salwaah... ✨️
_______________🌻_______________

   കിടന്നുറങ്ങുന്ന അഹ്‌നയെ അവൾ തന്റെ രക്ത കണ്ണുകൾ കൊണ്ട് നോക്കി...

   അവളുടെ കൈകൾ നിന്നിടത്തു നിന്ന് നീണ്ടു പോയി അഹ്‌നയുടെ കഴുത്തിനെ വരിഞ്ഞു മുറുക്കാൻ ശ്രമിച്ചു... അവൾക് മുന്നിൽ തന്റെ കഴുത്തിൽ കിടന്നു മുറുകിയ തൂക്ക് കയർ മാത്രമായിരുന്നു..

   നീയാ.... നീയാ ഹസീനാ എന്റെ മരണത്തിന് കാരണം... നിന്നോടുള്ളത് ഞാൻ നിന്റെ മകളോട് തീർക്കും....
  അവൾ ശബ്ദത്തിൽ അട്ടഹാസിച്ചെങ്കിലും ഉറക്കത്തിന്റെ ആയത്തിൽ ആരും അത് ശ്രദ്ധിചില്ല..

   അവൾ അഹ്‌നയുടെ കഴുത്തിനെ വരിഞ്ഞു മുറുക്കിയതും അഹ്‌ന ഞെട്ടി എണീറ്റു...

   അവൾ ലൈറ്റ് ഇട്ട് ചുറ്റും നോക്കി... അവിടെയെല്ലാം ശൂന്യമായിരുന്നു..

   അവൾ തന്റെ കഴുത്തിൽ തൊട്ട് നോക്കി...

   അവൾക് സാധാരണ പോലെ ആയിരുന്നു തോന്നിയത്...

    "എന്നാലും എന്റെ കഴുത്തു ആരോ പിടിക്കുന്ന പോലെ തോന്നിയിരുന്നല്ലോ..."

     അവൾ മനസ്സിൽ പറഞ്ഞു ഒന്ന് കൂടി ചുറ്റും നോക്കി...
    സ്വപനം ആയിരിക്കുമെന്ന് വിചാരിച്ചു അവൾ വീണ്ടും നിദ്രയിലേക്കാണ്ടു..

   ഇതേ സമയം അവളെ തന്നെ നോക്കി നിന്ന ആ ചോര കണ്ണുകളിൽ ഞെട്ടൽ ആയിരുന്നു..

   തന്റെ ശക്തികൊണ്ട് അവൾക്കൊന്നും പറ്റിയില്ല എന്നത് ഒരു അത്ഭുതമായിരുന്നു അവൾക്..

   ഇതെല്ലാം നോക്കി ശരീരം മുഴുവൻ കത്തി കരിഞ്ഞ കറുപ്പിൽ grey കലർന്ന കണ്ണുകൾ ഉള്ള ആ രൂപം അവിടെ ഉണ്ടായിരുന്നു.

    അവൾക് കവചമായി ഞാൻ ഉള്ളിടത്തോളം നീ എന്ന ദുർശക്തിക്ക് അഹ്‌ന യെ ഒന്നും ചെയ്യാനാവില്ല... ആ രൂപത്തിന്റെ കത്തിക്കരിഞ്ഞ ചുണ്ടുകൾ മൊഴിഞ്ഞു..

   പെട്ടന്ന് മായവതിയുടെ രൂപവും ആ കത്തിക്കരിഞ്ഞ രൂപവും അവിടെ നിന്ന് അപ്രത്യക്ഷമായി..
_____________________🌻_____________________
  
    ഒരു കൊടും കാട്ടിലൂടെ നടക്കുന്ന അവന് മുന്നിൽ പെട്ടന്ന് ശരീരം മുഴുവൻ കത്തിക്കരിഞ്ഞ ആ രൂപം പ്രത്യക്ഷപ്പെട്ടു..

   ആ രൂപത്തിന്റെ ഒരു കോട്ടവും പറ്റാത്ത കറുപ്പിൽ grey കലർന്ന കണ്ണുകൾ അവന് അത്ഭുതമായിരുന്നു..

   """ വർഷങ്ങൾ മരത്തിലെ ഇലകൾ പോലെ കൊഴിഞ്ഞു പോയി കൊണ്ടിരിക്കുന്നു... എന്റെ ഭൂമി വാസം ഇനി ഒരു വർഷം മാത്രം... അതിനുള്ളിൽ അയാൾക് അർഹമായ ശിക്ഷ നേടി കൊടുക്കണം... ഇല്ലെങ്കിൽ അയാൾക് ഇനി ശിക്ഷയില്ല... """

    അവനോട് അത്രയും പറഞ്ഞു ആ രൂപം അവിടെ നിന്ന് അപ്രത്യക്ഷമായി..

  ആ വിജനമായ കാട് അവനെ ഭയപ്പെടുത്തി... അകലെ നിന്നുള്ള കുറുക്കന്റെ ഓരിയിടലും സിംഹത്തിന്റെ ഗർജ്ജനവും കേട്ടു അവൻ ഭയന്നു വിറച്ചു..

    പെട്ടെന്ന് ഞെട്ടി എണീറ്റു കൊണ്ട് ദിൽഖിസ് കിതച്ചു കൊണ്ട് വെള്ളം എടുത്ത് കുടിച്ചു...

   അവൻ ചുറ്റും നോക്കി.. താനിപ്പോൾ ഉള്ളത് ആ കൊടും കാട്ടിൽ അല്ലാ എന്നുള്ളത് മനസ്സിലായതും അവനൊരു ദീർഘശ്വാസം വലിച്ചു വിട്ടു..

   ആ സ്വപ്നത്തിന്റെ അർത്ഥം അവന് മനസ്സിലായില്ല...
  """ ആരുടെ അന്ത്യത്തെ കുറിച്ചായിരിക്കും ആ രൂപം പറഞ്ഞത്.."""... ഇനി ഇത് വെറും പായ് സ്വപ്നമോ....

   അങ്ങനെ ഒരു ചോദ്യം അവന്റെ മനസ്സിനെ തട്ടി കളിച്ചു..

   ആ രാത്രിയിലെ ചീവിടിന്റെ ശബ്ദം അവന് ആസ്വസ്ഥമായി തോന്നി...

   പതിയെ അവൻ നിദ്രയിലേക് ആണ്ടു...

___________________🌻___________________

   സൂര്യ കിരണങ്ങൾ തന്റെ കണ്ണിൽ തട്ടിയതും അഹ്‌ന ഉറക്കത്തിൽ നിന്ന് എണീറ്റു...

   രാത്രിയിലെ തണുപ്പിനെ സഹിക്കാവയ്യാതെ എടുത്ത് പുതച്ച പുതപ്പ് എടുത്ത് മാറ്റി അവൾ ബെഡിൽ നിന്ന് എണീറ്റു..

   പല്ല് തേച്ചു സ്റ്റെപ് ഇറങ്ങി തായൊട്ട് ചെന്നു.

   Good after noon... കളക്ടർ maam...

   അടുക്കളയുടെ പടിവാതിൽക്കൽ നിൽക്കുന്ന അവളുടെ ഉമ്മയത് പറഞ്ഞപ്പോൾ കുട്ടി ഇളിച്ചു കൊടുത്തു..ക്ലോക്കിൽ നോക്കി... 11 മണി..

   അവൾ സ്വയമൊരു കോഫി ഇട്ട് കുടിച്ചു വർക്ഔട് ചെയ്യാൻ വേണ്ടി ആഹ്ഖിലിന്റെ റൂമിലേക്കു പോയി..

   അവിടെ കിടക്കയിൽ മൂരിയെ പോലെ കിടന്നുറങ്ങുന്ന ആഹ്ഖിലിനെ കണ്ടതും അവൾക് അടിമുടി അരിച്ചു കയറി..

  അവൾ വാഷ് ബൈസിനിൽ നിന്ന് ഒരു കപ്പിൽ വെള്ളം എടുത്ത് അവന്റെ മുഖത്തൊഴിച്ചു..

   ഡീ.... ഒരലർച്ചയോടെ അവൻ എണീറ്റു...

   ഹിഹി.... ഇന്നലെ രാത്രി ഒരുമിച്ചു കറങ്ങി നടന്നത് നമ്മൾ രണ്ടും ആണെങ്കിൽ ഞാൻ എണീറ്റ ശേഷം ഒരു സെക്കന്റ്‌ പോലും നീ ഉറങ്ങണ്ട...

   അവൾ ഇന്നലെ രാത്രിയിലെ സംഭവം ഓർത്തു...പറഞ്ഞു..

  ഹിഹി.... നിന്റെ ആഗ്രഹം അല്ലായ്നോ... പാതി രാത്രിക്ക് ന്നെ വിളിച്ചു ബീച്ചിൽ കൊണ്ടുപോയി.. ഏതോ ഒരു മലന്റെ മുകളിൽ കൊണ്ട് പോയി... ന്നിട്ട് തിരിച്ചു വന്നത് 5 മണിക്ക്... പിന്നേ സുബ്ഹി നിസ്കരിച്ചു കിടന്ന് ഇപ്പയാ നല്ലോണം ഉറങ്ങിയത്.. അപ്പോയെക്കും കുരിപ്പ് വെള്ളം ഒഴിച്ചു..

   അവന്റെ പരാതി കേട്ടു അവൾ ഇളിച്ചു കാണിച്ചു..

   അവൻ എണീറ്റ് പല്ല് തേച്ചു അവളെ കൈയിൽ നിന്ന് കോഫീ തട്ടിപ്പറിച്ചു കുടിച്ചു അവർ ഒരുമിച്ചു work out ചെയ്തു..

   തായേ ചെന്ന് ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു..

   നിങ്ങൾ രണ്ടും ഇപ്പോഴാണോ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നെ... ഞങ്ങളൊക്കെ ഈ ടൈമിൽ ലഞ്ച് ആണ് കഴിക്കൽ..

    മാഷ അവരെ രണ്ടാളെയും പരിഹസിച്ചോണ്ട് പറഞ്ഞു..

    അയിന്.... അവർ രണ്ടും അതിന് ഒരേ ശബ്ദത്തിൽ മറുപടി പറഞ്ഞു അവരെ കാര്യം നോക്കി.

 അവൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചു റൂമിൽ ചെന്ന് ഒരു ഡ്രസ്സ്‌ എടുത്തിട്ട് ഒരു nude ഷെഡ് ലിപ്സ്റ്റിക് മാത്രം ഇട്ട് പുറത്തിറങ്ങി..

  ഉമ്മാ ഞാൻ ലൈലുമ്മാമനെ കാണാൻ പോവാണേ...

   എന്ന് വിളിച്ചു പറഞ്ഞു തണ്ടർ bird എടുത്ത് നാച്ചുവിന്റെ വീട്ടിൽ പോയി അവളെയും കൂട്ടി നാസിം മാമന്റെ വീട്ടിലേക് പോയി.

 അവരെ കണ്ടതും അവരെ സുലൈക മാമി ഇരുന്നോളാണ് പറഞ്ഞു.

   അവർ രണ്ടാളും കോഫീ ഒക്കെ കുടിച്ചു ഉമ്മാമന്റെ അടുത്ത് പോയി..

   ഉമ്മാമ്മാ....

  അതും വിളിച്ചു അഹ്‌ന അവരെ ഉമ്മാമനെ കെട്ടിപിടിച്ചു.

   ആ ഉമ്മാമക് ഒരു നിമിഷം തന്റെ മകൾ ഹസീനയെ തൊട്ട് മുൻപിൽ കണ്ട പോലെ തോന്നി..

   അഹ്‌ന മോളേ....

     ആ ഉമ്മാമ അവളെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.

  ഉമ്മാമ ഇങ്ങൾ എപ്പഴും ഒരു ധീര പെൺകുട്ടിയുടെ കഥ പറഞ്ഞു തരാം എന്ന് പറയാറില്ലേ... അതൊന്ന് പറഞ്ഞു തരുമോ....

    അവളുടെ ചോദ്യം കേട്ടു ഉമ്മാമ ഒന്ന് പുഞ്ചിരിച്ചു. അവരും ആ കഥ അവളോട് എങ്ങനെ പറഞ്ഞു തുടങ്ങും എന്ന ആശങ്കയിൽ ആയിരുന്നു.. തന്റെ ആഗ്രഹം അവൾ ഇങ്ങോട്ട് ചോദിച്ചതിലുള്ള സന്തോഷം ആ കണ്ണുകളിൽ
 പ്രകടമായിരുന്നു.

   അവർ പറഞ്ഞു തുടങ്ങി.

  •°•°•°•°•°•°•••

    1896 CE യിൽ മറാഠി ഗോത്രത്തിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ അവൾ ജനിച്ചു.. കാപ്പി മുടിയിയകളും കറുപ്പിൽ grey കലർന്ന കണ്ണുകളും ഉള്ള പെൺകുട്ടി... അവളുടെ മാതാപിതാക്കൾ അവൾക് ലൈലാ എന്ന് പേര് നൽകി..

   അവൾ വളർന്നു വന്നു.. ധീരയായിരുന്നു.. ഏതിലും സ്വന്തമായി അഭിപ്രായമുള്ളവൾ.. അവൾ ആ നാട്ടിലെ രാജാവിന്റെ കല്പന പ്രകാരം എല്ലാ രാത്രിയും ശത്രുക്കളെ തേടി പോവും.. സ്ത്രീ ആണെങ്കിലും അവൾ പുരുഷന്മാരുടെ ബലമായിരുന്നു..

   അങ്ങനെ ഇരിക്കേ ഒരു ദിവസം അവൾ സാധാരണത്തെ പോലെ തന്റെ കുടിലിൽ നിന്ന് പുറത്തിറങ്ങി ചുറ്റും കൂടി നിൽക്കുന്ന കാടിനെയോ അതിൽ നിന്ന് ഉയർന്നു കേൾക്കുന്ന മൃഗങ്ങളുടെ ശബ്ദത്തെയും അവൾ ഭയന്നില്ല.. ഓരോ വഴിയിലൂടെയും അവളുടെ കുതിര പാഞ്ഞു.. ചുറ്റും അവളുടെ കുതിരയുടെ കുളമ്പടി ശബ്ദം പ്രതിഫലിച്ചു കേട്ടു.

   അന്നത്തെ അവളുടെ ലക്ഷ്യം സ്വന്തം രാജ്യത്തെ ഒറ്റി കൊടുക്കുന്ന ഒരാളെ അന്ത്യമായിരുന്നു...

   അവളുടെ യാത്രക്കിടയിൽ ആ കുതിര തളർന്നു.

   അവൾ കുതിരയെ അൽപ്പം പുൽമെടുകൾ ഉള്ള ഒരു സ്ഥലത്ത് നിർത്തി.. അവൾക്കൊരു അഭയം എന്ന പോലെ അവൾ ചുറ്റും നോക്കി..

    ദൂരെ അവളൊരു നേരിയ വെളിച്ചം കണ്ടു. അവൾ അങ്ങോട്ട് നടന്നു നീങ്ങി.. അവൾക് പിന്നാലെ അവളെ കുതിരയും വന്നു...

   അവൾ ആ വെളിച്ചത്തിന്റെ അടുത്തേക് എത്തിയതും അവൾക് മനസ്സിലായി അതൊരു കുടിൽ ആണെന്ന്.

   അവിടെയെത്തി അതിന്റെ കവാടത്തിന് മുട്ടി..

   ഒരു പ്രായമായ സ്ത്രീ വന്ന് തുറന്നു.

    അവൾ കാര്യം അവതരിപ്പിച്ചപ്പോൾ അവർ അവളെ അകത്തേക്ക് സ്വീകരിച്ചു.

  അവിടെ ആ വൃദ്ധയെ കൂടാതെ ഒരു യുവാവ് കൂടി ഉണ്ടായിരുന്നു. ഒരു പെൺ ശബ്ദം കേട്ടു അയാൾ മുന്നിലേക്ക് നോക്കി.

   തന്റെ മുന്നിൽ നിൽക്കുന്ന ലൈല യെ കണ്ട് അയാൾ അത്ഭുതപ്പെട്ടു.. പല രാത്രിയിലും അയാൾ കാണാറുള്ള കറുപ്പിൽ grey കലർന്ന കണ്ണുകളുള്ള സുന്ദരിയായ പെൺകുട്ടി തന്റെ മുന്നിൽ നില്കുന്നു അയാൾ വിശ്വസിക്കാനാവാതെ ഒന്ന് കൂടി നോക്കി.. അതേ... ഇതവൾ തന്നെ.. അതേ കണ്ണുകൾ.. അതേ കാപ്പി മുടിയിയകൾ..

   മോനെ അക്തറേ.. ഈ പെൺകുട്ടി ഇന്ന് രാത്രി ഇവിടെ താമസിക്കും..

     ആ വൃദ്ധ മറാഠി ഭാഷയിൽ പറഞ്ഞു.

    അപ്പോയായിരുന്നു അവൾ അവനെ ശ്രദ്ധിച്ചത്.. അവന്റെ കാപ്പി കണ്ണുകളും ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴിയും അവളെ ആകർഷിച്ചു..

   അന്ന് രാത്രി തന്നെ അവൻ അവന്റെ പ്രണയം അവളെ അറിയിച്ചു.

   അവൾക്കും അതിൽ സമ്മതം ആയിരുന്നു..

  പിറ്റേ ദിവസം രാത്രി അവൾക്കൊപ്പം അവനുമുണ്ടായിരുന്നു..

   നീണ്ട നേരത്തെ കുതിര പുറത്തുള്ള യാത്രക്ക് ശേഷം അവർ തന്റെ ലക്ഷ്യ സ്ഥാനത് എത്തി.

   ആ ഒറ്റുകാരനെ കണ്ട് അവൾ ഒന്ന് ഞെട്ടി.

   തന്റെ ഉറ്റ സുഹൃത്തും മാതാവിന്റെ സഹോദര പുത്രനുമായ അഹമ്മദ്‌ ആയിരുന്നു അത്... തെറ്റ് ചെയ്ത ആരും ശിക്ഷിക്ക പെടണം എന്നാണ് അവളുടെ നിയമം..

     അവൾ തന്റെ വാൾ ആഞ്ഞു വീശി.. അയാളെ ശരീരത്തിൽ നിന്ന് കഴുത്തു അറ്റ് വീണു.. അതിനു പിന്നിൽ മറ്റൊരാളെ കഴുത്തും അറ്റ് വീനിരുന്നു അയാൾക് പിന്നിലുണ്ടായിരുന്ന രാജപുത്രൻ...

   അവൾ തകർന്നു കൊണ്ട് നിലത്തേക് ഊർന്നു വീണു..

   അവൾ രാജാവിന്റെ മുന്നിൽ തെറ്റ് ഏറ്റു പറഞ്ഞു. അവളെ ആ ഗോത്രത്തിൽ നിന്ന് പുറത്താക്കി..

   അവളും അക്തറും ദൂരെ ഒരു ഗോത്രത്തിൽ താമസമാക്കി..

   അവിടെ ഒരു imarat പണിഞ്ഞു.. ഒരു ഒറ്റ മുറി കരിങ്കൽ കെട്ടിടം.. തന്റെ സുരക്ഷക്ക് വേണ്ടി അവൾ അത് തന്റെ കണ്ണുകൾ കൊണ്ട് നോക്കിയാൽ മാത്രം തുറക്കുന്ന കവാടമുള്ളതാക്കി. ഒരു താക്കോൽ ആക്താറിനെയും ഏല്പിച്ചു.

   അവളുടെ കണ്ണുകൾ കണ്ട് ആ സമൂഹം അവരെ "CHAMAKS" അഥവാ തിളക്കങ്ങൾ എന്ന് വിളിക്കാൻ തുടങ്ങി.

   അങ്ങനെ ആ imarat CHAMAK IMARAT ആയി..

    അധികം കാലതാമസമില്ലാതെ അവർക്കൊരു പെൺ കുഞ്ഞു ജനിച്ചു.. കറുപ്പിൽ grey കലർന്ന കണ്ണുകളും കാപ്പി മുടിയിയകളും ഉള്ള ഒരു പെൺകുട്ടി..

   അവൾക്കവർ ഇഷാന ലൈലത്‌ എന്ന് പേര് നൽകി..

    അവർ വീണ്ടും സുഖത്തോടെയും സന്തോഷത്തോടെയും ജീവിച്ചു..

   കറുപ്പിൽ grey കലർന്ന കണ്ണുകളും കാപ്പിമുടികളും ഉള്ള പെൺകുട്ടിക്ക് ഒരു അതേ പ്രത്യേകതയോടെ കൂടിയ കുഞ്ഞു എങ്കിലും ജനിക്കും.. അവർക്ക് ലൈല എന്ന് പേരിടും.. എല്ലാ ലൈലകൾക്കും ഒരു അക്തറും എവിടെ എങ്കിലും പിറവിയെടുക്കും..

•°•°•°•°•°•°•°••

   ഉമ്മാമ പറഞ്ഞു നിർത്തി..

   മോളെ അഹ്‌ന നിനക്കും ഒരു അക്തർ ഉണ്ടാവും നിന്റെ ഉപ്പാപയുടെ ഉപ്പയുടെ സഹോദരിയുടെ മകളുടെ മകൻ.. അഥവാ നിന്റെ ഉപ്പാന്റെ പെങ്ങമ്മാരിൽ ഒരാളെ മകൻ... നിന്റെ ഇത് വരെ ഉള്ള ഒരു കസിൻസിലും ഞാൻ അക്തറിന്റെ പ്രത്യേകത കണ്ടിട്ടില്ല.. അങ്ങനെ എങ്കിൽ അത് ഹാജറയുടെ മകൻ ആയിരിക്കും...

    ഉമ്മാമ അത് പറഞ്ഞപ്പോൾ അഹ്‌നയുടെ മനസ്സിൽ ദിൽഖിസിന്റെ കാപ്പി കണ്ണുകളും നുണക്കുഴിയും ഓടിയെത്തി. അവളൊന്ന് തല കുടഞ്ഞു..

    നിങ്ങൾക്. മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. നിങ്ങൾ ആറാമത്തെ ലൈലയും അക്തരും ആണ്... "The Devil Chamak ".. അഥവാ കറുപ്പിൽ grey കലർന്ന കണ്ണുകൾക്ക് ഉടമയായ chamak കുടുംബത്തിലെ ഏക പുരുഷൻ...അയാൾക് അയാളെ തെറ്റിനൊക്കെ ഉള്ള തക്കതായ ശിക്ഷ നേടി കൊടുക്കുക അതിനു വേണ്ടി പിറവിയെടുത്തവരാണ് നിങ്ങൾ 

   ഉമ്മാമ അത് പറഞ്ഞപ്പോൾ അവൾക് തന്റെ ഉമ്മാന്റെ കഥയിലെ അലി അഹമ്മദ്‌ നെ ഓർമ വന്നു..

   അവർ രണ്ട് പേരും അവിടെ നിന്ന് പുറത്തിറങ്ങി ഒന്ന് തലക്കുടഞ്ഞു..

   എടിയേ... നിനക്കെന്തേലും മനസ്സിലായോ...

   നാച്ചുവിന്റെ ചോദ്യം കേട്ടു അഹ്‌ന ചിരിച്ചു കൊടുത്തു.

   ഒരു കാര്യം മനസ്സിലായി നമ്മുടെ ഈ കണ്ണ് ഒരു സംഭവം തന്നെയാണ്... പിന്നേ എന്നേ കാണുമ്പോൾ എല്ലാവരും എന്തിനാ "EYES OF CHAMAKS " എന്ന് പറയുന്നത് എന്നും മനസ്സിലായി..

   യായ.. നമ്മളൊക്കെ പണ്ടേ ഭയങ്കര സംഭവങ്ങൾ ആയിരുന്നെടീ...

   നാച്ചു പറഞ്ഞത് കേട്ടു അഹ്‌ന ഒന്ന് പുഞ്ചിരിച്ചു.

   അവർ ലിവിങ് റൂമിൽ ചെന്നപ്പോൾ അവിടെ നാസിം ഇരിക്കുന്നുണ്ടായിരുന്നു.

   അവരെ കണ്ട് അയാൾ ഒരു മങ്ങിയ ചിരി ചിരിച്ചു..

   അഹ്‌ന പോയി അയാളെ കെട്ടിപിടിച്ചു..

   മാമാ....

  അവളെ വിളി കേട്ടതും നാസിം ഇത്രയും നേരം പിടിച്ചു വെച്ച കണ്ണുനീർ ഒഴുകി...

   തന്റെ ഒരു മകനെയും മകളെയും നഷ്ടപ്പെട്ട ആ പിതാവിന്റെ സങ്കടത്തിന് മുന്നിൽ അവൾ നിസ്സഹായി ആയിരുന്നു.

  അവൾ അയാളിൽ നിന്ന് വേറിട്ടു നിന്നു അയാളെ കണ്ണുനീർ തുടച്ചു കൊടുത്തു.

   മാമാ... നിങ്ങളെ രണ്ട് മക്കളെയും ഞാൻ നിങ്ങൾക് മുന്നിൽ കൊണ്ട് വന്നിരിക്കും....

  ഇത് അഹ്‌ന ലൈലത്തിന്റെ വാക്കാണ്...

   അവളുടെ ശബ്ദത്തിലെ ഉറപ്പ് കേട്ടു അയാൾ ഒരു നിമിഷം ഹസീനയെ ഓർത്തു..ഒന്ന് പുഞ്ചിരിച്ചു.. അവളോടുള്ള വിശ്വാസത്തിന്റെ പുഞ്ചിരി ആയിരുന്നു അത്..

   ആട്ടെ ..എന്നേ haqin ന്റെ എൻഗേജ്മെന്റ് ന് വിളിച്ചില്ലല്ലോ...

   അവൾ മുഖം കോട്ടി പറഞ്ഞു..

   അയ്യോ... എൻഗേജ്മെന്റ് ന് വിളിക്കാൻ പറ്റിയ ഒരു മുതല്..

   അങ്ങോട്ട് കയറി വന്ന് കൊണ്ട് haqin പറഞ്ഞു..

   Haqin നാസിമിന്റെ രണ്ടാമത്തെ മകൻ ആണ്..

   അല്ലേലും ഞാൻ വരൂല എനിക്ക് വേറെ കുടുംബക്കാരെ കിട്ടി.. അതും പറഞ്ഞു അവൾ ഹാജറ നെ കണ്ട് മുട്ടിയ കഥ മുഴുവൻ പറഞ്ഞു കൊടുത്തു..

   ആഹാ അപ്പൊ നിനക്ക് അവിടെ പ്രോഗ്രാം ഉണ്ടല്ലേ..

  Yaah... Yaah... എനിക്ക് ഇന്നവിടെ പോവണം... So ഞാൻ പോവാണേ...

   അതും പറഞ്ഞു അവർ പുറത്തിറങ്ങി..

   അവരെ തന്നെ ഉറ്റ് നോക്കുന്ന വെള്ളാരം കണ്ണുകൾക്ക് ഉടമയായ നാച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മൊട്ടിട്ടു..

"" സത്യം പറഞ്ഞാൽ നീ ഒരു മാജിക്‌ ഗേൾ ആണ് അഹ്‌ന.ആരെയും എത്ര വലിയ സങ്കടവും നീ ഒന്ന് ചിരിച്ചു കാണിച്ചാൽ മാറുമല്ലോ..""

   ഇഖ്ലിയ യുടെ ചുണ്ടുകൾ മൊഴിഞ്ഞു.

   അഹ്‌ന യുടെ കണ്ണുകളും ഒരു മരത്തിന് പിന്നിൽ നിൽക്കുന്ന ഇഖ്ലിയ യെ ഒപ്പി എടുത്തിരുന്നു.. അവൾ കണ്ടിട്ടും കാണാത്ത പോലെ മുന്നോട്ട് നടന്നു..

   എന്തിനാണ് ഇഖ്ലിയ ഈ കുടുംബത്തിനോട് ഇത് ചെയ്യുന്നത്.. നീ ഇവർക്കു മുന്നിൽ വന്നാൽ ഇവരുടെ ഒക്കെ പകുതി സങ്കടം മാറും... ഇനിയും നിന്റെ ഈ കളി നീണ്ടാൽ ഞാൻ നിന്ക്ക് മുൻപിലും എന്റെ ഉള്ളിലെ ലൈല യെ എടുക്കേണ്ടി വരും..

   അഹ്‌നയുടെ ചുണ്ടുകൾ മൊഴിഞ്ഞു..

    തുടരും.........

Written by salwa Fathima 🌻


CHAMAK OF LOVE - Part 31

CHAMAK OF LOVE - Part 31

4.5
2458

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:31 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന