Aksharathalukal

പ്രണയ വർണ്ണങ്ങൾ - 12

 
രാത്രി എല്ലാവരും ഉറങ്ങി എന്ന് മനസിലായതുംഅവൾ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു.
 
 
മുൻകൂട്ടി റെഡിയാക്കി വച്ച ബാഗ് അവൾ പതിയെ എടുത്തു. ശേഷം പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിലിനരികിൽ വന്നു.
 
 
പതിയെ വാതിലിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ചു. പക്ഷേ ഡോർ ഓപ്പൺ ആവുന്നില്ല. ഒന്നുകൂടി ശക്തമായി തിരിച്ചു. പക്ഷേ ഡോർ മാത്രം ഓപ്പൺ ആവുന്നില്ല.
 
 
 കൃതി എഴു തിരിഞ്ഞതും പിന്നിൽ ഇരു കൈകളും കെട്ടി തന്നെ നോക്കി നിൽക്കുന്ന എബിയെ കണ്ട് ഞെട്ടി.
 
 
"എ... എന്താ " അവൾ ഭയത്തോടെ ചോദിച്ചു.
 
 
" അതു തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് എന്താ "
 
 
" ഞാൻ..... ഞാൻ വെള്ളം കുടിക്കാൻ "
 
 
"വെള്ളം അല്ലേ ടേബിളിനു മുകളിൽ ഇരിക്കുന്നത്. അത് മാത്രമല്ല നീ ബാഗും കൊണ്ട് ആണോ വെള്ളം കുടിക്കാൻ പോവുന്നേ."
 
 
" അത്.. അത് ഞാൻ... ബാഗ്..."
 
 
" ആ ബാഗിൽ എന്താ നോക്കട്ടെ" എബി ആ ബാഗ് ബലമായി വാങ്ങിച്ചു.
 
 
ബാഗ് തുറന്നു.അതിൽ നിന്നും കൃതിയുടെ ഡ്രസ്സും സർട്ടിഫിക്കറ്റുകളും എടുത്ത് പുറത്തിട്ടു.
 
 
ശേഷം അതിൽ നിന്നും അവളുടെ സർട്ടിഫിക്കറ്റ് അടങ്ങിയ ഫയൽ എടുത്ത് എബി തൻ്റെ കബോഡിൽ വച്ച് പൂട്ടി.
 
 
"അതെൻ്റെയാ "കൃതി അത് കണ്ട് പറഞ്ഞു.
 
 
"അതെനിക്ക് അറിയാം. ഇതൊക്കെ നിൻ്റെ ആണെന്ന് "
 
 
"പിന്നെ എന്തിനാ ഇതൊക്കെ നിങ്ങൾ എടുത്ത് വക്കുന്നേ "
 
 
"ഇവിടെ നിന്നും ആരും അറിയാതെ പോവാൻ ആണ് നിൻ്റെ ഉദ്ദേശം എന്ന് എനിക്ക് അറിയാം. അത് കാരണം ആണ് ഞാൻ ഇത് എടുത്ത് വച്ചത്''
 
 
"എനിക്ക് പോവണം. എൻ്റെ ഫയൽ ഇങ്ങ് തന്നേ " അവൾ ദേഷ്യത്തോടെ പറഞ്ഞു.
 
 
"നിനക്ക് തോന്നുമ്പോ വരാനും തോന്നുമ്പോ ഇറങ്ങി പോവാനും ഇത് നിൻ്റെ കെട്ട്യോ " ബാക്കി പറയാതെ എബി പെട്ടെന്ന് നിർത്തി.
 
 
''എന്താ .എന്താ പറഞ്ഞേ " കൃതി ഒന്നും മനസിലാവാതെ ചോദിച്ചു.
 
 
 
"എൻ്റെ സമ്മതം ഇല്ലാതെ നീ ഈ വീട് വിട്ട് പോയാൽ അന്ന് നിൻ്റെ അന്ത്യം ആയിരിക്കും. ഞാൻ ഒരു പോലീസ്ക്കാരൻ ആണ് എന്ന് നിനക്ക് അറിയാലോ. അപ്പോ നിന്നെ കൊന്നാലും എനിക്ക് പ്രത്യേകിച്ച് ഒരു പ്രോബ്ലവും ഉണ്ടാവാൻ പോവുന്നില്ല." അവൻ ദേഷ്യത്തോടെ പറഞ്ഞതും കൃതി പേടിച്ചു.
 
 
" ഉം " അവൾ പേടിയോടെ മൂളി.
 
 
" ഇന്ന് മുതൽ നമ്മൾ ഇവിടെ മറ്റുള്ളവരുടെ മുന്നിൽ നല്ല ഭാര്യാ ഭർത്താക്കൻമാരായിരിക്കും. കേട്ടലോ "
 
 
" ഉം " കൃതി തലയാട്ടി.
 
 
" ഉം എന്നാ പോയി കിടക്ക് "
 
 
" അപ്പോ എൻ്റെ ഫയൽ "
 
 
 
"അവളും അവളുടെ ഒരു ഫയലും "അത് പറഞ്ഞ് എബി മുന്നോട്ട് വന്നതും അവൾ വേഗം പോയി കിടന്നു.
 
 
***
 
 
'' ഇച്ചായാ... ഇച്ചായ എണീക്ക്. സമയം എത്രയായി എന്നാ വിചാരം" 
 
 
"അനു" എബി ബെഡിൽ നിന്നും ചാടി എണീറ്റു.
 
 
കണ്ണ് തുറന്നതും മുന്നിൽ നിൽക്കുന്ന കൃതിയെ കണ്ട് എബി ഞെട്ടി.
 
 
"ഇച്ചായാ ദാ ചായ " കൃതി ചിരിച്ച് കൊണ്ട് പറഞ്ഞു.
 
 
"ആരാടി നിൻ്റെ ഇച്ചായൻ." എബി ദേഷ്യത്തോടെ ചോദിച്ചു. കൃതി പെട്ടെന്ന് ഞെട്ടിയെങ്കിലും അവൾ അത് മുഖത്ത് പ്രകടിപ്പിച്ചില്ല .
 
 
"ഇച്ചായൻ അല്ലേ ഇന്നലെ പറഞ്ഞെ ശരിക്കും ഭാര്യ ഭർത്താക്കൻമാരായി അഭിനയിക്കണം എന്ന് " കൃതി നിഷ്കളങ്കതയോടെ പറഞ്ഞു.
 
 
"അതെ പക്ഷേ അത് ഈ മുറിക്ക് പുറത്ത് മാത്രം "
 
 
" ആണോ ഇച്ചായ. അപ്പോ ഞാൻ ഈ മുറിയിൽ ഇച്ചായനെ ഇച്ചായാ എന്ന് വിളിക്കണ്ട അല്ലേ. പക്ഷേ ഇച്ചായൻ ഈ മുറിക്ക് പുറത്താണെങ്കിൽ ഞാൻ ഇച്ചായനെ ഇച്ചായാ എന്ന് വിളിക്കാം. അല്ലേ ഇച്ചായ "
 
 
"ഡീ നിന്നെ ഞാൻ " എബി കൈ ഉയർത്തിയതും കൃതി ചായ കപ്പ് മേശക്ക് മുകളിൽ വച്ച് പുറത്തേക്ക് ഓടിയിരുന്നു.
 
 
''എന്തായാലും ഇവിടെ കുറച്ച് ദിവസം നിൽക്കണം. ആ സർട്ടിഫിക്കറ്റ്സ് കിട്ടാതെ എനിക്ക് പോവാൻ പറ്റില്ല. അപ്പോ ഇയാളെ വെറുപ്പിച്ച് ഇയാളെ കൊണ്ട് തന്നെ ഇവിടെ നിന്നും പുറത്താക്കിക്കണം.
 
 
എന്തിനാ വെറുതെ ഇവരെ ഇങ്ങനെ ബുദ്ധിമുട്ടിച്ച് ഇവിടെ ഇങ്ങനെ നിൽക്കുന്നത്. കൃതി ഓരോന്ന് ആലോചിച്ച് താഴേക്ക് നടന്നു.
 
 
താഴേ അമ്മ അടുക്കളയിൽ ദോശ ഉണ്ടാക്കുകയാണ്. അവൾ നേരെ അമ്മയെ സഹായിക്കാൻ തുടങ്ങി.
 
 
കുറച്ച് കഴിഞ്ഞതും എബി തിരക്കിട്ട് താഴേക്ക് വന്നു.
 
''അമ്മേ, പപ്പ ഞാൻ ഇറങ്ങുകയാണേ" പോകുന്നതിനിടയിൽ അവൻ ഉറക്കെ വിളിച്ച് പറഞ്ഞു
 
 
" എബി കഴിച്ചിട്ട് പോടാ ''അമ്മ എബിക്ക് പിന്നാലെ ചെന്നു കൊണ്ട് പറഞ്ഞു
 
 
" വേണ്ട അമ്മ. സമയം ഇല്ല. അത്യവശ്യമായി കമ്മീഷ്നറെ കാണണം" അതും പറഞ്ഞ് എബി ജീപ്പുമായി ഗേറ്റ് കടന്ന് പോയി.
 
 
എബി നേരെ കമ്മീഷ്ണറെ കാണാനായി ഓഫീസിലേക്ക് നടന്നു.
 
 
" ഞാൻ തന്നെ ഇപ്പോ വിളിപ്പിച്ചത് പ്രധാനപ്പെട്ട ഒരു കേസ് തന്നെ എൽപ്പിക്കാനാണ്. വയനാട്ടിലെ ആ കേസ് കംപ്ലീറ്റ് ചെയ്യാൻ കഴിയാഞ്ഞത് തൻ്റെ കുഴപ്പം അല്ല എന്ന് എനിക്ക് അറിയുന്നതു കൊണ്ടാണ് ഈ കേസ് തന്നെ ഏൽപ്പിക്കുന്നത്.
 
 
"Thank you sir"
 
 
" തനിക്ക് ചിലപ്പോൾ അറിയാമായിരിക്കും ബാഗ്ലൂരിലെ അശോക് ഗ്ലൂപ്പ് ഓഫ് കമ്പനിയെ കുറിച്ച്."
 
 
"യെസ് സാർ അറിയാം"
 
 
" ആ കമ്പനിയുടെ പിന്നിൽ ചില problemes ഉയർന്നു വന്നിട്ടുണ്ട്. ആ കമ്പനിയുടെ ഡെയ്ലി transactions വിജയ് ദേവ മെർഡർ ആയി ചില കണക്ഷൻസ് ഉണ്ട്.
 
 
അതുമായി ബന്ധപ്പെട്ട് കേരള പോലീസും, അതുപോലെ അവിടുത്തെ പോലീസും അന്വോഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
 
 
പുറത്ത് നിന്നും ഒരാൾക്ക് അതൊന്നും മനസിലാക്കാൻ കഴിയില്ല. അവരിൽ ഒരാളായി നിന്നു കൊണ്ട് മാത്രമേ അതൊക്കെ മനസിലാക്കാൻ കഴിയുകയുള്ളു.
 
 
ഞാൻ എന്താണ് ഉദേശിക്കുന്നത് എന്ന് തനിക്ക് മനസിലായി എന്ന് കരുതുന്നു."
 
 
"യെസ് സാർ''
 
 
"ok good. ഈ കാര്യം തികച്ചും confidential ആയിരിക്കണം. കൂടെ ജോലി ചെയ്യുന്നവർ പോലും അറിയരുത്. നമ്മുക്കിടയിൽ തന്നെ അവരുടെ പല ഒറ്റുകാരും ഉണ്ട്.
 
 
ഇതാണ് ആ കേസുമായി ഇതുവരെ collect ചെയ്യ്തിട്ടുള്ള data " ഫയൽ എബിക്ക് നേരെ നീട്ടികൊണ്ട് ഓഫീസർ പറഞ്ഞു.
 
 
"Thank you sir " അവൻ ഓഫീസ് വിട്ട് പുറത്തേക്ക് ഇറങ്ങി.
 
 
***
 
 
" ഉച്ചക്ക് ഭക്ഷണം കഴിച്ചതിനു ശേഷം കൃതി അമ്മയുടെ മടിയിൽ തല വച്ച് കിടക്കുകയാണ്.
 
 
അമ്മ അവളുടെ നെറുകിൽ പതിയെ തലോടുന്നുമുണ്ട്.
 
 
പെട്ടെന്ന് ഒരു കാർ മുറ്റത്ത് വന്ന് നിന്ന ശബ്ദം കേട്ടതും കൃതിയും, അമ്മയും പുറത്തേക്ക് ഇറങ്ങി വന്നു.
 
 
അപ്പോഴേക്കും മുകളിൽ നിന്നും ആദിയും വന്നിരുന്നു. കാറിൽ നിന്നും ഇറങ്ങി വരുന്നവരെ കണ്ടതും അമ്മയുടെയും ആദിയുടേയും മുഖം മങ്ങി.
 
 
വന്നത് ആരാണ് എന്ന് കൃതിക്ക് മനസിലായിരുന്നില്ല. കൃതി അവരെ നോക്കി പുഞ്ചിരിച്ചു.
 
 
തിരിച്ച് അവൾ കൃതിയെ നോക്കി ഒരു മങ്ങിയ ചിരിയാണ് ചിരിച്ചത്. അമ്മ അവരെ അകത്തേക്ക് ക്ഷണിച്ചു.
 
 
"മോളേ ഇവർക്കുള്ള ചായ എടുക്ക് "
 
 
" ശരി അമ്മേ '' കൃതി നേരെ അടുക്കളയിലേക്ക് നടന്നു.
 
 
അവൾ വേഗം അവർക്കായുള്ള ചായയുമായി ഹാളിലേക്ക് വന്നു. ചായ വന്നവർക്ക് കൊടുത്തു.
 
 
"ഇതാണോ എബിയുടെ വൈഫ് " ചായ വാങ്ങിക്കുന്നതിനൊപ്പം ഒരു സ്ത്രീ ചോദിച്ചു.
 
 
''അതെ " അമ്മയാണ് മറുപടി പറഞ്ഞത്.
 
 
"ഞങ്ങൾ ആരാെണന്ന് കുട്ടിക്ക് മനസിലായോ" ആ സ്ത്രീ കൃതിയെ നോക്കി കൊണ്ട് ചോദിച്ചു.
 
 
അവൾ മനസിലായില്ല എന്ന രീതിയിൽ തലയാട്ടി.
 
 
''ആൻവിയുടെ പപ്പയും, മമ്മിയും ആണ് "അമ്മ കൃതിയെ നോക്കി കൊണ്ട് പറഞ്ഞു
.
 
അത് കേട്ടതും കൃതിയുടെ മുഖത്തെ ചിരി മാഞ്ഞു. അവൾ അമ്മയേയും വന്നവരേയും മാറി മാറി നോക്കി.
 
 
"ഞങ്ങൾ അനുവിൻ്റെ കല്യാണം ക്ഷണിക്കാനായി വന്നതാണ്.ഈ വരുന്ന ഞായറാഴ്ച്ചയാണ് മിന്നുക്കെട്ട്.
 
 
നമ്മുടെ റോയ് ആണ് വരൻ. എല്ലാവരും തലേന്ന് തന്നെ വരണം. എബി എവിടെ "
 
 
" എബി സ്റ്റേഷനിൽ പോയി "
 
 
" ഉ0 ശരി വന്നാൽ ഞങ്ങൾ വന്നിരുന്നു എന്ന് പറയണം.അപ്പോൾ എല്ലാവരും നേരത്തെ തന്നെ മിന്നുകെട്ടിനു വരണം " കാർഡ് അമ്മയുടെ കയ്യിൽ കൊടുത്തു കൊണ്ട് ആൻവിയുടെ അച്ഛൻ പറഞ്ഞു.
 
 
ശേഷം അവർ ഇരുവരും കാറിൽ കയറി തിരിച്ച് പോയി.
 
 
കൃതി ആകെ സങ്കടത്തോടെ സോഫയിൽ ഇരുന്നു.
 
 
"അയ്യോ മോൾ എന്തിനാ സങ്കടപ്പെടുന്നേ. മോള് എബിയുടെ ഭാര്യയാകണം എന്ന് ദൈവത്തിൻ്റെ തിരുമാനം ആയിരുന്നു.അത് പോലെ മാത്രമേ നടക്കുള്ളു. "അമ്മ അവളെ ആശ്വാസിപ്പിക്കാനായി പറഞ്ഞു.
 
 
"അതെ എട്ടത്തി' എട്ടൻ്റെ soulmate  എട്ടത്തി ആണ്. അതു കൊണ്ട് അല്ലേ ഇങ്ങനെ ഒക്കെ നടന്നത്.
 
 
***
 
വൈകുന്നേരം ആയപ്പോൾ കൃതി പതിയെ മുറിയിലേക്ക് നടന്നു.എങ്ങനെയെങ്കിലും ഷെൽഫ് തുറന്ന് സർട്ടിഫിക്കറ്റുകൾ എടുക്കണം എന്ന ഉദ്ദേശത്തോടെയാണ് അവൾ മുറിയിലേക്ക് നടന്നത്.
 
 
അവൾ ഷെൽഫിൻ്റെ കീ ആ മുറി മുഴുവൻ തിരഞ്ഞെങ്കിലും കാണുന്നില്ല.
 
 
ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ എബി നേരെ മുറിയിലേക്കാണ് വന്നത്.
 
 
റൂമിൻ്റെ വാതിൽ തുറന്ന എബി അകത്ത് എന്തോ തിരയുന്ന ക്യതിയെ ആണ് കണ്ടത്.
 
 
അവൻ ശബ്ദമുണ്ടാക്കാതെ അകത്ത് കയറി. മിണ്ടാതെ വാതിലിനരികിൽ തന്നെ നിന്നു.
 
 
" ഈ കാലമാടൻ എവിടെയാ ഈ കീ കൊണ്ടുപോയി വച്ചിരിക്കുന്നേ.
 
 
 
എൻ്റെ നാഗദൈവങ്ങളെ ഒന്ന് കാണിച്ച് തായോ"
 
 
അത് പറഞ്ഞ് തിരിഞ്ഞ കൃതി തനിക്ക് പിന്നിൽ നിൽക്കുന്ന എബിയെ കണ്ട് ശരിക്കും ഞെട്ടി.
 
 
എ ബി നല്ല കട്ട കലിപ്പിൽ ആണ്  നിൽക്കുന്നത്. കൃതി എബിയെ കണ്ടതും അവനെ നോക്കി ഒന്ന് ചിരിച്ചു.
 
 
"എന്താ നീ ഇപ്പോ പറഞ്ഞത് "
 
 
" ഞാനോ ഞാൻ ഒന്നും പറഞ്ഞില്ലലോ "കൃതി നിഷ്കു ആയി പറഞ്ഞു.
 
 
" നീ ഒന്നും പറഞ്ഞില്ലേ " എബി അത് പറഞ്ഞ് പതിയെ കൃതിയുടെ അടുത്തേക്ക് നടന്നു.
 
 
'' ഇല്ല പറഞ്ഞില്ല " എബി മുന്നോട്ട് വരുന്നതിനനുസരിച്ച് കൃതി പതിയെ പിന്നോട്ട് നടന്നു.
 
 
 
എബി നടന്ന് കൃതിയുടെ അരികിൽ വന്ന് നിന്നു. ശേഷം അവൻ അവളുടെ കൈ പിടിച്ച് തിരിച്ചു.
 
 
 
:ആ ...'' കൃതി വേദന കൊണ്ട് അലറി.
 
 
 
"ചായ റെഡി" അതും പറഞ്ഞ് ആദി ഡോർ തുറന്ന് അകത്തേക്ക് വന്നതും ഒപ്പം ആയിരുന്നു.
 
 
ആദിയെ കണ്ടതും എബി വേഗം കൃതിയുടെ കൈയ്യിലെ പിടി വിട്ടു.
 
 
 
''നിനക്ക് എന്താ വാതിലിൽ ഒന്ന് തട്ടിയിട്ട് അകത്തേക്ക് വന്നോടെ '' എബി ആദിയോട് ദേഷ്യത്തോടെ ചോദിച്ചു.
 
 
"എനിക്ക് അറിയോ ഇവിടെ റൊമാൻസ് നടക്കുന്ന കാര്യം " ആദി കാലുകൊണ്ട് കളം വരച്ച് കൊണ്ട് പറഞ്ഞു.
 
 
അത് കേട്ടതും എബി ആദിയെ നോക്കി പേടിപ്പിച്ച് കൊണ്ട് ബാത്ത് റൂമിലേക്ക് നടന്നു. തൻ്റെ ദേഷ്യം മുഴുവൻ വാതിൽ ശക്തമായി അടച്ച് കൊണ്ട് എബി തീർത്തു.
 
 
 
''എട്ടൻ ഞങ്ങളെ കാണിക്കാൻ വേണ്ടി പുറമേ ഈ ദേഷ്യം കാണിക്കുകയാണ് അല്ലേ. ഇവിടെ ഫുൾ റൊമാൻസ് ആണ് ലേ'' കൃതിയെ നോക്കി കളിയാക്കി കൊണ്ട് ആദി പറഞ്ഞു.
 
 
ഒപ്പം എബിയുടെ ഫോൺ റിങ്ങ് ചെയ്തതും ഒരുമിച്ചാണ്.
 
 
 
ഫോൺ അറ്റൻ്റ് ചെയ്യാതെ ആയപ്പോൾ കോൾ കട്ടായി.ശേഷം വീണ്ടും ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി.
 
 
" എട്ടത്തി ഫോൺ റിങ്ങ് ചെയ്യുന്നത് കേൾക്കുന്നില്ലേ. കോൾ അറ്റൻ്റ് ചെയ്യ് "
 
 
''എയ് അതൊന്നും വേണ്ട."'
 
 
''അത് പറ്റില്ല. ഭർത്താവിനു വരുന്ന കോൾ ഭാര്യക്ക് അറ്റൻ്റ് ചെയ്യാം " അത് പറഞ് കോൾ അറ്റൻ്റ് ചെയ്ത് ആദി ഫോൺ കൃതിയുടെ കൈയ്യിൽ കൊടുത്തു.
 
 
ആദി ശേഷം റൂമിനു പുറത്തേക്ക് നടന്നു.അവൾ ഫോൺ കാതോടു ചേർത്തു.
 
 
"ഹലോ " മറുഭാഗത്ത് നിന്നും ഒരു സ്ത്രീ ശബ്ദം
 
 
"ഹലോ "കൃതി തിരിച്ച് പറഞ്ഞു.
 
 
"ഇതാരാ സംസാരിക്കുന്നത് .ഇത് എബിയുടെ നമ്പർ അല്ലേ" മറുഭാഗത്ത് നിന്ന് ചോദിച്ചു.
 
 
''ഞാൻ... ഞാൻ എബിയുടെ വൈഫ് ആണ് "
 
 
അത് പറഞ്ഞതും മറുഭാഗത്ത് നിശബ്ദമായി.
 
 
"ഹലോ " കൃതി മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ പറഞ്ഞു.
 
 
തിരിച്ച് ഒന്നും പറയാതെ ആയപ്പോൾ കൃതി ഫോണിൻ്റെ ഡിസ്പ്ലേയിൽ നോക്കി.
 
 
അതിൽ കണ്ട പേര് കണ്ട് അവൾ ഒന്ന് ഞെട്ടി.
 
 
Wife ❤️
 
 
 
(തുടരും)
 
 
★APARNA ARAVIND★
 

പ്രണയ വർണ്ണങ്ങൾ - 13

പ്രണയ വർണ്ണങ്ങൾ - 13

4.5
9005

"ഇതാരാ സംസാരിക്കുന്നത് .ഇത് എബിയുടെ നമ്പർ അല്ലേ" മറുഭാഗത്ത് നിന്ന് ചോദിച്ചു.   ''ഞാൻ... ഞാൻ എബിയുടെ വൈഫ് ആണ് "   അത് പറഞ്ഞതും മറുഭാഗത്ത് നിശബ്ദമായി.   "ഹലോ " കൃതി മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ പറഞ്ഞു.     തിരിച്ച് ഒന്നും പറയാതെ ആയപ്പോൾ കൃതി ഫോണിൻ്റെ ഡിസ്പ്ലേയിൽ നോക്കി.     അതിൽ കണ്ട പേര് കണ്ട് അവൾ ഒന്ന് ഞെട്ടി.     Wife ❤️     അപ്പോഴേക്കും കോൾ കട്ടാക്കിയിരുന്നു.     '' ടീ"  അപ്പോഴേക്കും കുളി കഴിഞ്ഞ് വന്ന എബി കൃതിയുടെ കൈയ്യിൽ നിന്നും ഫോൺ തട്ടി പറച്ചു.     "എൻ്റെ ഫോൺ ആരാ ടീ നിന്നോട് എടുക്കാൻ പറഞ്ഞത്. "