Aksharathalukal

പ്രണയ വർണ്ണങ്ങൾ - 11

" അല്ലെങ്കിലും സ്നേഹത്തിൻ്റെ വില, സ്നേഹിക്കുന്നവരുടെ മനസ് നിന്നേ പോലെ അഴിഞ്ഞാടി നടക്കുന്നവരോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല "
 
 
അവൻ പെട്ടെന്ന് കൃതിയുടെ കഴുത്തിലെ പിടി വിട്ടു. ഒപ്പം അവൻ ബോധം മറഞ്ഞ് ബെഡിലേക്ക് വീണു.
 
 
കൃതി ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ തറഞ്ഞ് ഇരുന്നു.
 
 
എബി പറഞ്ഞ വാക്കുകൾ അവളുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.
 
 
സ്നേഹത്തിൻ്റെ വില മറ്റാരേക്കാളും നന്നായി എനിക്കറിയാം. ജീവനു തുല്യം സ്നേഹിച്ച ആളെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന ഞാനും ഒരിക്കൽ അനുഭവിച്ചതാണ്.
 
 
കൃതിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.അവർ ബെഡിൻ്റെ ഒരു മൂലയിൽ എബിയേ തന്നെ നോക്കി ഇരുന്നു.
 
 
എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞ് ഇന്ന് തന്നെ ഈ വീട്ടിൽ നിന്നും, നിങ്ങളുടെ ഭാര്യാ പദവിയിൽ നിന്നും പടിയിറങ്ങണം എന്ന് കരുതിയതാണ്. 
 
 
പക്ഷേ  ഈ ഒരു അവസ്ഥയിൽ ഇവിടെ ഉപേക്ഷിച്ച് പോവാൻ തോന്നുന്നില്ല. അതു കൊണ്ട് മാത്രമാണ്.
 
 
***
 
മുഖത്ത് വെളിച്ചം തട്ടിയപ്പോൾ ആണ് കൃതി എഴുന്നേറ്റത്.
 
 
ഭഗവാനേ സമയം കുറേയായോ." അവൾ പുറത്തേക്ക് നോക്കി പറഞ്ഞ് കൊണ്ട് ബെഡിൽ നിന്നും എണീറ്റു.
 
 
സമയം എഴുമണി കഴിഞ്ഞു. അവൾ വേഗം കുളിച്ച് ഫ്രഷായി. റൂമിൽ എവിടേയും എബിയെ കാണാൻ ഇല്ല.
 
 
അവൾ താഴേക്ക് സ്റ്റയർ ഇറങ്ങി ചെന്നതും എബി മുകളിലേക്ക് വന്നതും ഒരുമിച്ചായിരുന്നു.
 
 
" നീ എഴുന്നേറ്റോ. ഞാൻ നിനക്കുള്ള കോഫിയുമായി റൂമിലേക്ക് വരുകയായിരുന്നു." കയ്യിലുള്ള കപ്പ് നീട്ടികൊണ്ട് എബി പറഞ്ഞു.
 
 
കൃതി എബിയുടെ സംസാരം കേട്ട് ആകെ കിളി പോയ അവസ്ഥയിൽ ആയിരുന്നു.
 
 
''നി എന്താ നിന്നു സ്വപ്നം കാണുകയാണോ. ദാ കോഫി പിടിക്ക് " കപ്പ് കൃതിയുടെ കൈയ്യിലേക്ക് വച്ചു കൊണ്ട് എബി പറഞ്ഞു
 
 
''എനിക്ക് സ്റ്റേഷനിൽ പോവാൻ ടൈം ആയി. ഞാൻ പോയി റെഡിയാവുമ്പോഴേക്കും നീ പോയി ഫുഡ് എടുത്ത് വക്ക് " 
 
 
അത് പറഞ്ഞ് കൃതിയുടെ കവിളിൽ ഒന്ന് തട്ടിയിട്ട് എബി സ്റ്റയർ കയറി മുകളിലേക്ക് പോയി.
 
 
കൃതി ആകെ അന്തം വിട്ട് നിൽക്കുകയാണ്. അവൾ നേരെ ചായ കപ്പുമായി അടുക്കളയിലേക്ക് നടന്നു.
 
 
എബി താഴേക്ക് വരുന്നതിനു മുൻപേ കൃതി ഭക്ഷണം ടേബിളിൽ എടുത്തു വച്ചിരുന്നു.
 
 
"അമ്മു " എബി സ്റ്റയർ ഇറങ്ങി വരുന്നതിനിടയിൽ വിളിച്ചു.
 
 
ആ വിളി കേട്ട് അച്ഛനും അമ്മയും ആദിയും കൃതിയും പരസ്പരം നോക്കാൻ തുടങ്ങി.
 
 
"അമ്മു നീ എന്താ ഇങ്ങനെ മിഴിച്ച് നിൽക്കുന്നേ. വേഗം ഫുഡ് വിളമ്പാൻ നോക്ക്.ഇപ്പോ തന്നെ ഒരു പാട് ലെറ്റ് ആയി. "
 
 
കൃതി ഒരു നിമിഷം ഞെട്ടി എങ്കിലും പിന്നീട് വേഗം എബിക്ക് ഭക്ഷണം വിളമ്പാൻ തുടങ്ങി.
 
 
 
ഇതൊക്കെ കണ്ട് നിൽക്കുന്ന ആദി എന്താ ഇവിടെ നടക്കുന്നത് എന്നറിയാതെ അന്തം വിട്ട് നിൽക്കുകയാണ്.
 
 
" നീ കഴിക്കുന്നില്ലേ " എബി ഭക്ഷണം കഴിക്കുന്നതിനിടയിൽ ചോദിച്ചു.
 
 
"ഇല്ല .ഞാൻ അമ്മയുടെ ഒപ്പം..."
 
 
" ഉം ഫുഡ് കഴിച്ച് കഴിഞ്ഞ് ടാബ്റ്റ് കഴിക്കാൻ മറക്കണ്ട." മറുപടിയായി കൃതി തലയാട്ടി.
 
 
എബി വേഗം കഴിച്ച് എഴുന്നേറ്റു. അപ്പോൾ ആണ് അവൾ ശ്രദ്ധിച്ചത്.
 
 
എബി ഇന്ന് യൂണിഫോമിൽ ആണ് പോവുന്നത് എന്ന്. അവൾ എബി പോവുന്നത് നോക്കി നിന്നു.
 
 
"അമ്മു " ഡോറിനടുത്ത് എത്തിയതും എബി തിരഞ്ഞ് നിന്ന് വിളിച്ചു.
 
 
അത് കേട്ടതും കൃതി എബിയുടെ അരികിലേക്ക് നടന്നു.
 
 
 
അവർ ഇരുവരും മുറ്റത്തേക്ക് ഇറങ്ങി.
 
 
"ഇന്നലെ ഇവിടെ നടന്ന കാര്യം നീ ആരൊടെങ്കിലും പറഞ്ഞോ " എബി പുറത്തേക്കിറങ്ങിയ കൃതിയോട് ചോദിച്ചു.
 
 
 
"ഏത് കാര്യം" കൃതി അറിയാത്ത പോലെ ചോദിച്ചു.
 
 
" അത്... അത് പിന്നെ .ഞാൻ ഇന്നലെ ..."
 
 
" ഇല്ല" കൃതി കുറച്ച് പുഛത്തോടെ പറഞ്ഞു.
 
 
 
" M good .ആ കാര്യം ഇവിടെ ആരോടും പറയണ്ട " അത് പറഞ്ഞ് എബി ജീപ്പിൽ കയറി പുറത്തേക്ക് പോയി.
 
 
" അപ്പോ ഇതായിരുന്നോ ഈ സ്നേഹ പ്രകടനത്തിൻ്റെ കാരണം." കൃതി ഒരു ചിരിയോടെ അകത്തേക്ക് കയറി.
 
 
 
ഡെനിങ്ങ് റൂമിൽ എത്തുമ്പോഴേക്കും അമ്മ ഭക്ഷണം എടുത്ത് വച്ചിരുന്നു.
 
 
" എട്ടന് പെട്ടെന്ന് എന്താ പറ്റിയത് എട്ടത്തി"ആദി ഭക്ഷണം കഴിക്കുന്നതിനിടയിൽ കൃതി യോട് ചോദിച്ചു.
 
 
 
" ആവോ അറിയില്ല ". കൃതി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
 
***
 
 
ഭക്ഷണം എല്ലാം കഴിച്ച് കഴിഞ്ഞ് കൃതി പതിയെ മുറ്റത്തേക്ക് ഇറങ്ങി.
 
 
 
വന്നിട്ട് രണ്ട് മൂന്ന് ദിവസമായെങ്കിലും ഈ വീടോ പരിസരമോ കണ്ടിരുന്നില്ല.
 
 
 
ഇന്നു കൂടിയേ ഞാൻ ഈ വീട്ടിൽ ഉണ്ടാകുകയുള്ളു. അപ്പോ ഓർമയിൽ വക്കാൽ ഈ വീടും വീട്ടുക്കാരും മാത്രമേ ഉണ്ടാകൂ.
 
 
അവൾ നേരെ ചെന്നത് അമ്മയുടെ ഗാർഡനിലേക്കാണ്.
 
 
കുറേ ചെടികളാൽ ആ ഗാർഡൻ വളരെ മനോഹരമായിരുന്നു.
 
 
ഓർക്കിഡ്, റോസ് ,ജാസ്മിൻ അങ്ങനെ പേരു പോലും അറിയാത്ത ഒരു പാട് ചെടികൾ അവിടെ ഉണ്ടായിരുന്നു.
 
 
ആ ഗാർഡനിൽ നിൽക്കുമ്പോൾ വല്ലാത്ത ഒരു പോസറ്റീവ് ഫീൽ.
 
 
അവൾ ഗാർഡനിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഗാർഡനോട് ചേർന്ന് തന്നെ ഒരു അടുക്കള തോട്ടവും ഉണ്ട്. അവൾ ആ വീട് മുഴുവൻ ചുറ്റി കാണാൻ തുടങ്ങി.
 
 
അപ്പോൾ ആണ് അവൾ ബാൽക്കണിയോട് ചേർന്ന് നിൽക്കുന്ന മന്ദാരം കാണുന്നത്.
 
 
ആ മരം നല്ല ഉയരത്തിൽ തന്നെ വളർന്നിട്ടുണ്ട്. റോസ് കളർ മന്ദാര ഇതളുകൾ മണ്ണിൽ വീണു കിടക്കുന്നുണ്ട്.
 
 
പലവട്ടം ബാൽക്കണിയിൽ വന്ന് നിന്നിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ ഈ മന്ദാരമരം കണ്ടിട്ടില്ല.
 
 
അവൾ ചാഞ്ഞു നിൽക്കുന്ന മന്ദാര കൊമ്പിൽ നിന്നും ഒരു മന്ദാരം പറിച്ചു. അവൾ അത് ഒന്ന് മണത്ത് നോക്കി.
 
 
" ഈ മരം വെട്ടാൻ ഞാൻ ഇവിടെ ഉള്ളവരോട് കുറേ പറഞ്ഞതാ. പക്ഷേ എബി സമ്മതിച്ചില്ല." പിന്നിൽ നിന്നും അമ്മ പറയുന്നത് കേട്ടാണ് കൃതി തിരിഞ്ഞ് നോക്കിയത്.
 
 
"അതെന്തിനാ മരം വെട്ടുന്നത് " കൃതി സംശയത്തോടെ ചോദിച്ചു.
 
 
"പൊന്നു കായ്ക്കുന്ന മരം ആണെങ്കിലും പുരക്ക് മീതെ വന്നാൽ വെട്ടണം എന്നാണ്. വീടിനോട് ചേർന്ന് നിൽക്കുന്നത് കാരണം അത് വീടിന് ദോഷം ആണ് എന്ന് പറഞ്ഞ് ഞാൻ പലവട്ടം വെട്ടാൻ പറഞ്ഞതാണ്.
 
 
" ഉം വെട്ടണ്ട. ഇതാണ് ഭംഗി'' അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
 
 
***
 
 
പതിവിലും നേരത്തെയാണ് ഇന്ന് എബി വീട്ടിൽ എത്തി.റൂമിലും ഹാളിലും ഒക്കെ കൃതിയെ നോക്കിയെങ്കിലും കൃതിയേ കാണാൻ ഇല്ല .
 
 
 
അവൻ നേരെ അടുക്കളയിലേക്ക് നടന്നു.അവിടെ അമ്മയും കൃതിയും എന്തോ തിരക്കിട്ട പണിയിൽ ആണ്.
 
 
അമ്മ ഉണ്ണി അപ്പം ഉണ്ടാക്കുന്നുണ്ട്. തെട്ടടുത്തായി കൃതിയും ആദിയും ഇരുന്ന് കഴിക്കുകയാണ്.
 
 
 
എബിയെ കണ്ടതും കൃതി സ്ലബിൽ നിന്നും താഴേ ഇറങ്ങി.
 
 
" എബി നീ ഇന്ന് നേരത്തെ വന്നോ " പതിവില്ലാതെ നേരത്തെ വന്ന എബിയെ നോക്കി കൊണ്ട് അമ്മ ചോദിച്ചു .
 
 
" അത് ഇന്ന് നേരത്തെ വന്നു. ദാ ഇത് കുറച്ച് ഫ്രൂട്ട്സും, വെജിറ്റബിൾസും ആണ്. ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ " കൈയ്യിലുള്ള കവർ കൃതിക്ക് നേരെ നീട്ടി കൊണ്ട് എബി പറഞ്ഞു.
 
 
" എബി നീ പോയി ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷ് ആയി വാ.ഞാൻ അപ്പോഴേക്കും ചായ എടുത്ത് വക്കാം " അമ്മ പറഞ്ഞതും എബി നേരെ റൂമിലേക്ക് നടന്നു .
 
 
കൃതിക്ക് എന്തോ മനസിൽ സങ്കടം നിറയുന്ന പോലെ തോന്നി.ഇനി എതാനും മണിക്കൂറുകൾ മാത്രമേ ഇവരുടെ സ്നേഹം കിട്ടുകയുള്ളു എന്ന് ഓർക്കുമ്പോൾ എന്തോ ഒരു വിഷമം.
 
 
"മോളേ " അമ്മയുടെ വിളിയാണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്.
 
 
" മോള് ഇതോന്ന് മയൂരിയുടെ വീട്ടിൽ കൊണ്ടു പോയി കൊടുക്കുമോ.ഞാൻ എബിക്ക് ചായ എടുത്ത് വക്കട്ടേ "അമ്മ ഉണ്ണിയപ്പം നിറച്ച ഒരു പാത്രം കൃതിക്ക് നേരെ നീട്ടി കൊണ്ട് ചോദിച്ചു.
 
 
" ശരി അമ്മേ " അവൾ പാത്രം വാങ്ങി കൊണ്ട് പറഞ്ഞു.
 
 
" എട്ടത്തി ഇതുമായി ഗേറ്റ് വഴി ചുറ്റി പോവേണ്ട ആവശ്യം ഇല്ല. ദാ ഈ മതിൽ ചാടിയാൽ മയുൻ്റ വീട് ആണ്. "
 
 
" ആണോ" കൃതി അത്ഭുതത്തോടെ ചോദിച്ചു .
 
 
" ഉം അതേ "
 
" അവളും ചിലപ്പോ ഇത് വഴിയാണ് വരുന്നത് "
 
 
" പ്രശ്നം ആവുമോ " അവൾ ഒറ്റ പുരികം ഉയർത്തി കൊണ്ട് ചോദിച്ചു.
 
 
" എയ് എന്ത് പ്രശ്നം. എട്ടത്തി ധൈര്യമായി പൊയ്ക്കോ"
 
 
അത് കേട്ടതും കൃതി പാത്രവുമായി നേരെ അടുക്കള ഭാഗത്തെ മതിലിനരികിലേക്ക് നടന്നു.
 
 
ചുറ്റും ഒന്നു നോക്കിയതിനു ശേഷം അവൾ പാത്രം മതിലിനു മുകളിൽ വച്ച് മതിലിനു മുകളിൽ  കയറി അപ്പുറത്തേക്ക് ചാടി.
 
 
കുളിച്ച് ഫ്രഷായി തല തോർത്തി കൊണ്ട് ബാൽക്കണിയിലേക്ക് വന്ന എബി കാണുന്നത് മതിലിനരികിൽ നിൽക്കുന്ന കൃതിയെ ആണ്.
 
 
ചുറ്റു ആരെങ്കിലും നോക്കുന്നുണ്ടോ എന്ന് അവൾ നോക്കി കൊണ്ട് മതിലുചാടുന്ന കൃതിയെ കണ്ട് എബി ശരിക്കും ഞെട്ടി.
 
 
 
അവൾ ഈസിയായി മതിൽ ചാടി അപ്പുറത്തേക്ക് കടന്നു. ശേഷം മതിലിനു മുകളിൽ വച്ച പാത്രം എടുത്ത് അവൾ മയൂരിയുടെ വീട്ടിനുള്ളിലേക്ക് കയറി.
 
 
" മയൂരി ... മയൂരി "കൃതി മുറ്റത്ത് നിന്ന് ഉറക്കെ വിളിച്ചു.
 
 
വിളി കേട്ട് മയൂരി അപ്പോഴേക്കും ഉമ്മറത്തേക്ക് വന്നിരുന്നു
 
 
 
"ഇതാരാ കൃതി ചേച്ചിയോ. എന്താ അവിടെ തന്നേ നിന്നത്.അകത്തേക്ക് വാ" അപ്പോഴേക്കും അകത്ത് നിന്നും ഒരാൾ കയ്യിൽ കീ കറക്കി കൊണ്ട് പുറത്തേക്ക് വന്നു.
 
 
ആരാ എന്ന് മനസിലാവാതെ കൃതി അയാളെ തന്നെ നോക്കി നിന്നു.
 
 
" ഇത് എൻ്റെ ചേട്ടായി ആണ്. പേര് നിരഞ്ജൻ .ചേട്ടായി ഇത് കൃതി ചേച്ചി. നമ്മുടെ എബി ചേട്ടായിയുടെ വൈഫ് "
 
 
" ഉം. എനിക്ക് അറിയാം" നിരഞ്ജൻ കൃതിയെ നോക്കി പറഞ്ഞു.മറുപടിയായി കൃതി ഒന്ന് പുഞ്ചിരിച്ചു.
 
 
"എനിക്ക് അത്യാവശ്യമായി ഒന്ന് പുറത്ത് പോവണം.കുട്ടി അകത്തേക്ക് കയറി ഇരിക്കു" അത് പറഞ്ഞ് നിരഞ്ജൻ ബൈക്കുമായി പുറത്തേക്ക് പോയി.
 
 
" ചേച്ചി അകത്തേക്ക് വാ" കൃതിയുടെ കൈപിടിച്ച് മയൂരി അകത്തേക്ക് നടന്നു.
 
 
കുറച്ച് നേരം സംസാരിച്ചിരുന്നതിനു ശേഷമാണ് കൃതി തിരിച്ച് വീട്ടിലേക്ക് പോയത്. പോവാൻ നേരം മയൂരിയുടെ അമ്മ കുറച്ച് മാങ്ങ കൃതിക്ക് കൊടുത്തയച്ചു.
 
 
പുറത്ത് അമ്മയും മയൂരിയും നിൽക്കുന്നതിനാൽ കൃതി തിരിച്ച് ഗേറ്റ് വഴിയാണ് പോയത്.
 
 
"എന്താ എട്ടത്തി കവറിൽ " കൃതി അകത്തേക്ക് കയറി ചെന്നതും ആദി ചോദിച്ചു.
 
 
" ഇത് നല്ല പച്ച മാങ്ങ ആണ് "
 
 
"അയ്യേ പച്ച മാങ്ങയോ. ഇതാണോ അവൾ ഇത്ര കാര്യമായി തന്നയച്ചത് " ആദി പുഛത്തോടെ പറഞ്ഞു.
 
 
"അതെന്താ നിനക്ക് മാങ്ങ ഇഷ്ടമല്ലേ "
 
 
''ആർക്ക് വേണം ഈ മാങ്ങ ഒക്കെ "ആദി താൽപര്യം ഇല്ലാതെ പറഞ്ഞു.
 
 
" ഈ മാങ്ങ ഉണ്ടല്ലോ അത് നന്നായി കഴുകി വൃത്തി ആക്കുക. എന്നിട്ട് അത് ഈ അമ്മിയിൽ ഇട്ട് ഒന്ന് ചതക്കുക. എന്നിട്ട് അതിൽ  മുളക് പൊടി, ഉപ്പ്, കുറച്ച് മഞ്ഞപ്പൊടി ഇട്ട് നന്നായി മിക്സ് ചെയ്ത് ഇത്തിരി വെളിച്ചെണ്ണ കൂടി ഒഴിച്ചിട്ട് ഒരു പീസ് ഒന്ന് കഴിക്കണം"
 
 
കൃതി പറഞ്ഞ് തീരുമ്പോഴേക്കും ആദിയുടെ വായിൽ വെള്ളം വന്നിരുന്നു.
 
" ചേച്ചി വാ നമ്മുക്ക് മാങ്ങ കഴിക്കാം" കൃതിയുടെ കൈയ്യിലെ കവർ വാങ്ങി കൊണ്ട് ആദി പറഞ്ഞു.
 
***
 
രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് കൃതി കുറേ നേരം അമ്മയോടും, അച്ഛനോടും, ആദിയോടും സംസാരിച്ചു.
 
 
ഇനി ഒരു പക്ഷേ ഒരിക്കലും ഇങ്ങനെ സംസാരിക്കാൻ പറ്റില്ല എന്ന് അവൾക്കും അറിയാമായിരുന്നു.
 
 
അവൾ മുറിയിൽ എത്തുമ്പോഴേക്കും എബി ഉറങ്ങിയിരുന്നു. വീട്ടിൽ എല്ലാവരും ഉറങ്ങാൻ വേണ്ടി അവൾ കാത്തിരുന്നു.
 
 
രാത്രി എല്ലാവരും ഉറങ്ങി എന്ന് മനസിലായതും അവൾ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു.
 
 
മുൻകൂട്ടി റെഡിയാക്കി വച്ച ബാഗ് അവൾ പതിയെ എടുത്തു. ശേഷം പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിലിനരികിൽ വന്നു.
 
 
പതിയെ വാതിലിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ചു. പക്ഷേ ഡോർ ഓപ്പൺ ആവുന്നില്ല. ഒന്നുകൂടി ശക്തമായി തിരിച്ചു. പക്ഷേ ഡോർ മാത്രം ഓപ്പൺ ആവുന്നില്ല.
 
 
വീണ്ടും വീണ്ടും ശക്തിയായി ഡോർ വലിച്ചു പെട്ടെന്ന് റൂമിലെ ലൈറ്റ് ഓൺ ആയതും ഒപ്പം ആണ്
 
 
(തുടരും)
 
 
★APARNA ARAVIND★

പ്രണയ വർണ്ണങ്ങൾ - 12

പ്രണയ വർണ്ണങ്ങൾ - 12

4.5
8922

  രാത്രി എല്ലാവരും ഉറങ്ങി എന്ന് മനസിലായതുംഅവൾ ബെഡിൽ നിന്നും പതിയെ എഴുന്നേറ്റു.     മുൻകൂട്ടി റെഡിയാക്കി വച്ച ബാഗ് അവൾ പതിയെ എടുത്തു. ശേഷം പതിയെ ശബ്ദം ഉണ്ടാക്കാതെ വാതിലിനരികിൽ വന്നു.     പതിയെ വാതിലിൻ്റെ ഹാൻ്റിൽ പിടിച്ച് തിരിച്ചു. പക്ഷേ ഡോർ ഓപ്പൺ ആവുന്നില്ല. ഒന്നുകൂടി ശക്തമായി തിരിച്ചു. പക്ഷേ ഡോർ മാത്രം ഓപ്പൺ ആവുന്നില്ല.      കൃതി എഴു തിരിഞ്ഞതും പിന്നിൽ ഇരു കൈകളും കെട്ടി തന്നെ നോക്കി നിൽക്കുന്ന എബിയെ കണ്ട് ഞെട്ടി.     "എ... എന്താ " അവൾ ഭയത്തോടെ ചോദിച്ചു.     " അതു തന്നെയാണ് എനിക്കും ചോദിക്കാൻ ഉള്ളത് എന്താ "     " ഞാൻ.....