Aksharathalukal

*ദേവദർശൻ...🖤* 4

*ദേവദർശൻ...🖤* 4
 

പാർട്ട്‌ - 4
 

✍ അർച്ചന

 

 


"""എന്റെ കാര്യത്തിൽ നീ ഇടപെടാൻ നിൽക്കണ്ട.... പിന്നെ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അത് ഞാൻ കാരണം ആണെന്നും നിന്റെ  ജീവിതം തന്നെ പോയി എന്നും പറഞ്ഞു മോങ്ങി കൊണ്ട് എന്റെ അടുത്ത് വന്നാൽ..... ബാക്കി അപ്പൊ പറയാം....... നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടുന്ന് ഇറങ്ങി പോവാം.... അല്ലെങ്കിൽ ഇവിടെ നിൽക്കാം.... ഒരിക്കൽ കൂടെ പറയുകയാ എന്റെ കാര്യത്തിൽ ഇടപെടാൻ വന്നാൽ അരിഞ്ഞു തള്ളും ഞാൻ.... മനസിലായല്ലോ.....""""

അവൻ ദേഷ്യം മുഷ്ടിയിൽ ചുരുട്ടി പിടിച്ചു കൊണ്ട് പറഞ്ഞതും അവൾ അനുസരണയുള്ള ഒരു പാവയെപോലെ തലയാട്ടി.....

അവൻ ഒന്ന് കൂടെ അവളെ നോക്കിയ ശേഷം പുറത്തേക്ക് ഇറങ്ങി....

ജിപ്സിയുടെ ബാക്കിൽ ഉണ്ടായിരുന്ന അവളുടെ ഒരു ബാഗ് എടുത്തു അവൻ ഹാളിലേക്ക് എറിഞ്ഞു കൊടുത്തു.....

അപ്പൊ തന്നെ പെണ്ണ് അത് പോയി എടുത്തു മാറോട് അടക്കി പിടിച്ചു അവനെ നോക്കി....

അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലും നോക്കാതെ അവൻ വണ്ടി എടുത്തു പോയി....

അവൻ പോയതും അവൾ അകത്തു കയറി ഡോർ അടച്ചു....

നേരെ അവന്റെ റൂമിലേക്ക് പോയി... ബെഡിൽ ഇരുന്നു... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...

റൂമിനോട് ചേർന്ന് ഉള്ള ബാത്റൂം കണ്ടു... ബാഗിൽ നിന്നും മാറ്റി ഇടാൻ ഡ്രെസും എടുത്തു അതിന്റെ ഉള്ളിൽ കയറി....

മുറിവിൽ ഒന്നും വെള്ളം നനയാതെ കുളിച്ചെന്നു വരുത്തി പുറത്തിറങ്ങി....

തലവേദന വരാൻ തുടങ്ങിയതും ബെഡിൽ കിടന്നു....

കണ്ണുകൾ കൂമ്പിയടഞ്ഞു പോയി....

    *******************************

""പൊടിക്കുപ്പീ.... നമ്മൾ രണ്ടാളും നാളെ ഒരു യാത്ര പോവുംട്ടോ.... """

""യാത്രയോ.... എങ്ങോട്ടാ ജോ... എപ്പോഴാ തിരിച്ചു വരിക.... നല്ല സ്ഥലം ആണോ.... """

""എന്റെ പെണ്ണെ...ഇങ്ങനെ എല്ലാം കൂടെ ഒന്നിച്ചു ചോദിക്കല്ലേ... ഞാൻ പറയാം...""

""എങ്കിൽ പറയ്.... എങ്ങോട്ടാ പോകുന്നെ.... വേളാങ്കണ്ണിയിൽ മാതാവിനെ കാണാൻ ആണോ...""

കണ്ണുവിടർത്തി ഉള്ള അവളുടെ ചോദ്യം കേട്ടതും അവൻ പതിയെ ചിരിച്ചു....

""മാതാവിനെ കാണാൻ തന്നെ ആണ്... ""

അവൻ നിറഞ്ഞ കണ്ണുകൾ അവളിൽ നിന്നും സമർത്ഥമായി മറച്ചു പിടിച്ചു കൊണ്ട് പറഞ്ഞു....

"""ആണോ.... ഞാൻ അമ്മച്ചിയോടും അപ്പച്ചനോടും പറയട്ടെ..... ഇപ്പൊ വരാവേ.... ""

സന്തോഷം കൊണ്ട് അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൾ അകത്തേക്ക് ഓടി...

ചുമരിൽ തൂക്കിവച്ചിട്ടുള്ള രണ്ട് പേരുടെ ഫോട്ടോയിലേക്ക് അവൾ നോക്കി....

"""അമ്മച്ചി.... അപ്പച്ചാ.... അറിഞ്ഞോ.. ജോ എന്നേം കൊണ്ട് വേളാങ്കണ്ണിക്ക് പോകുംന്ന്.... എത്ര കാലം ആയുള്ള ആഗ്രഹം ആണെന്നോ.... എന്റെ ജോ മുത്താണ്....അല്ലേ ജോ.... """

അവൾ വിളിച്ചു ചോദിക്കുന്നത് കേട്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു....

അവളെ ചേർത്തു പിടിച്ചു....

"""എന്നോട് പൊറുക്കണേ അപ്പച്ചാ.... വേറെ വഴി ഇല്ല... ഇവളെ ആ മൊതലാളിമാർക്ക് മുന്നിൽ കാഴ്ചവയ്ക്കാൻ എന്നൊക്കൊണ്ട് കഴിയത്തില്ല.... അതിലും നല്ലത് ഞങ്ങൾ രണ്ടാളും അപ്പച്ഛന്റേം. അമ്മച്ചീടേം അടുത്തേക്ക് വരുന്നതല്ലേ...... ഇവളുടെ മാനം വിറ്റിട്ട് ഈ വീട്ടിൽ എനിക്ക് കഴിയണ്ട അപ്പച്ചാ.... ജോ തോറ്റു പോയി.... ഇനി ഒന്നിൽ നിന്നും തുടങ്ങാൻ ഉള്ള കരുത്തില്ല... ഉള്ളത് എല്ലാം ഇപ്പൊ ആ മുതലാളിയുടെ പേരിൽ ആണ്... എങ്ങോട്ട് ഓടി ഒളിച്ചാലും അവർ കണ്ടെത്തും.... എന്റെ പൊടിനെ രക്ഷിക്കാൻ എനിക്ക് ഇത് അല്ലാതെ വേറെ വഴി ഇല്ല.... ഞങ്ങൾ നാളെ നിങ്ങളുടെ അടുത്തേക്ക് വരും...ചെയ്യുന്നത് തെറ്റ് ആണെന്ന് അറിയാം... എന്നോട് പൊറുക്കണേ അമ്മച്ചി.... എന്റെ പൊടിക്ക് കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ പോകുവോ..... മാതാവിനെ അവിടെ വന്നാലും കാണാൻ കഴിയില്ലേ അപ്പച്ച..... """""

അവൻ കരഞ്ഞു പോയിരുന്നു.... അവന്റെ ശബ്ദം കെട്ടാണ് അവൾ തല ഉയർത്തി നോക്കിയത് കൈ കൂപ്പി അപ്പച്ഛന്റേം അമ്മച്ചീടേം മുന്നിൽ തല കുമ്പിട്ടു നിന്ന് കരയുകയാണ്....

"""ജോയിച്ചാ.... ""

അവളുടെ മനസിന് വേദന വരുമ്പോൾ മാത്രം ആണ് അവൾ അങ്ങനെ വിളിക്കുക...

അത് അവന് അറിയാം.... അതുകൊണ്ട് തന്നെ കണ്ണുകൾ അമർത്തി തുടച്ചു അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു....

"""എന്തിനാ കരഞ്ഞേ.... ""

അവളുടെ ചോദ്യത്തിന് ഒന്നുമില്ലെന്ന രീതിയിൽ തലയനക്കി....

"""അപ്പച്ചനേം അമ്മച്ചിയേയും ഓർത്ത് പോയേടി.... """

അവളുടെ കണ്ണ് കൂർപ്പിച്ചുള്ള നോട്ടത്തിൽ അവൻ പതിയെ പറഞ്ഞു....

അത് കേട്ടതും അവൾ ചെറു ചിരിയോടെ അവന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു.....

"""അപ്പച്ചനും അമ്മച്ചിയും നമ്മളെ കൂടെ തന്നെ ഇല്ലേ ജോ... എന്തിനാ പിന്നെ കരയുന്നെ.... നമ്മൾ കരഞ്ഞാൽ അവർക്കും വിഷമം ആവും... അതുകൊണ്ട് കണ്ണൊക്കെ തുടച്ചു നല്ല കുട്ടി ആയി മോൻ പോയി എനിക്ക് ഒരു കട്ടൻ എടുക്ക്..... """"

അവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി...

"""കേട്ടോ അമ്മച്ചീ...ഇപ്പൊ അടുക്കള പണി മുഴുവനും ഞാൻ ആണ് ചെയ്യുന്നേ.... ഇവൾ നല്ല ഗമയിൽ അങ്ങ് ഇരിക്കും... പാത്രം കഴുകണം മുറ്റം അടിച്ചു വാരണം ചോറും കറിയും വയ്ക്കണം എന്ന് വേണ്ട സകല പണിയും എന്നെ കൊണ്ട് ചെയ്യിക്കുവാ.... """"

പരിഭവം പറയുന്നവനെ കണ്ടതും അവൾ പൊട്ടിച്ചിരിച്ചു.....

"""പൊടിക്കുപ്പീ.... """

പല്ല് കടിച്ചു കൊണ്ട് അവൻ വിളിച്ചതും അവൾ മുറ്റത്തേക്ക് ഓടി...

അവൻ ചെറു ചിരി ചുണ്ടിൽ ഒതുക്കി അടുക്കളയിലേക്ക് നടന്നു.....

    *******************************

വാതിലിൽ ശക്തിയിൽ തട്ടുന്ന ശബ്ദം കേട്ടാണ് ജുവൽ കണ്ണ് തുറന്നത്.. ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു മാറ്റി അവൾ റൂമിൽ നിന്നും പുറത്ത് ഇറങ്ങി...

""ഡീ.... എവിടെപോയി കിടക്കുവാ.... വന്നു വാതിൽ തുറക്കെടി പുല്ലേ... ""

അവന്റെ ചീത്ത വിളി കേട്ടതും അവൾ  പോയി കതക് തുറന്നു അവനെ നോക്കി..

പുറത്തു ഇരുട്ട് വ്യാപിച്ചിരുന്നു... മൂക്കിലേക്ക് മദ്യത്തിന്റെ അസഹ്യമായ ഗന്ധം വന്നതും അവൾ അവനെ നോക്കി....

ഒരു കയ്യിൽ മദ്യത്തിന്റെ കുപ്പി ഉണ്ട്...വാതിൽ ഒരു കൈ കുത്തി ചാരി നിന്നു കൊണ്ട് മറു കയ്യിലെ മദ്യം വായിലേക്ക് കമിഴ്ത്തുന്നുണ്ട്....

അവൾ വെറുപ്പോടെ മുഖം തിരിച്ചു...

"""എന്താടി അകത്തു... എത്ര നേരമായി ഞാൻ ഇവിടെ വന്നിട്ട്.... ""

അവൻ നാക്ക് കുഴഞ്ഞു കൊണ്ട് അവളോട് ചോദിച്ചതും അവൾ പുറകിലേക്ക് നീങ്ങി നിന്നു...

""ഉറങ്ങി..പോയിരുന്നു...""

അല്പം പേടിയോടെ അവൾ പറഞ്ഞു....

അവൻ അകത്തേക്ക് കയറി... കാലുകൾ നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല... സോഫയിൽ പോയി വീണു...

അവൾ അവനെ തന്നെ നോക്കി....

""വണ്ടിയിൽ ഭക്ഷണം ഉണ്ട്... അത് എടുത്തു കഴിച്ചു മരുന്ന് കഴിക്ക്... ""

അവൻ അവളെ നോക്കാതെ പറഞ്ഞു....

അവൾ അമ്പരപ്പോടെ അവനെ നോക്കി...അവൻ തുറിച്ചു നോക്കുന്നത് കണ്ടതും വേഗം മുറ്റത്തേക്ക് ഇറങ്ങി..

ജിപ്സിയിൽ ഉണ്ടായിരുന്ന ഒരു കവർ എടുത്തു അകത്തേക്ക് കയറി...

അകത്തു അവന്റെ അടുത്ത് ഒരു കസേര ഇട്ട് ഇരുന്നു....

കവർ തുറന്നു നോക്കി.... ചോറും കറികളും ആണ്... അവനെ നോക്കി.

"""എന്തിനാ നീ ഇടക്ക് ഇടക്ക് എന്റെ മുഖത്തേക്ക് നോക്കുന്നെ... വേണെങ്കിൽ എടുത്തു തിന്നോ... അല്ലെങ്കിൽ കൊണ്ട് പോയി കളയാൻ നോക്ക്.... """

അവൻ ദേഷ്യത്തിൽ പറഞ്ഞതും അവൾ അവനെ ചുണ്ട് ചുളുക്കി നോക്കി.....

"""താൻ... താൻ കഴിച്ചോ.... ""

മടിച്ചു മടിച്ചു കൊണ്ട് അവൾ ചോദിച്ചതും അവൻ അവളെ നോക്കി.... ദേഷ്യത്തിന് പകരം ആ മുഖം കുറച്ചു നേരം ശാന്തമായിരുന്നു....

"""ഞാൻ.... ഞാൻ.... എന്റെ കാര്യത്തിൽ നീ ഇടപെടേണ്ട.... ഞാൻ നിന്നോട് പറഞ്ഞതല്ലേ..... """

ആദ്യം ഇടാറികൊണ്ട് നിന്ന വാക്കുകൾ പിന്നീട് ഗൗരവമുള്ളത് ആയിരുന്നു...

അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി... അവന് അത് അരോചകമായി തോന്നിയതും അവൻ അവളെ ഒന്ന് അമർത്തി നോക്കി എഴുന്നേറ്റു ആടികൊണ്ട് റൂമിലേക്ക് കയറി പോയി.....

അവൻ പോയ വഴിയേ നോക്കി നിന്നു അവൾ..... അവനെ നോക്കി നിന്നിട്ട് കാര്യമില്ലെന്ന് അറിഞ്ഞതും അവൾ ഭക്ഷണം കഴിച്ചു.... റൂമിൽ പോയി ടേബിളിൽ ഉണ്ടായ ഗുളിക എടുത്തു കഴിച്ചു.....

ബെഡിൽ കമിഴ്ന്നു കിടക്കുന്നവനിലേക്ക് നോട്ടം പോയി...

എന്തൊക്കെയോ പതം പറയുന്നുണ്ട്.... കരയുന്നത് പോലെ ഉണ്ട്... അവൾ അവന്റെ അടുത്ത് പോയി നിന്നു....

"""വേണ്ട.... ദർശന് ആരും ഇല്ല.... ആരേം വേണ്ട..... """

അവൻ പറയുന്നത് കേട്ടതും അവൾ സംശയത്തോടെ അവനെ നോക്കി...

പതിയെ ശബ്ദം കുറഞ്ഞു വന്നതും അവൻ ഉറങ്ങിയെന്ന് അവൾ ഉറപ്പിച്ചു....

"""എവിടെ കിടക്കും.... ""

അവൾ അപ്പോഴാണ് അത് ചിന്തിച്ചത്....

വേറെ റൂം ഇല്ല.... ഹാളിൽ കിടക്കാൻ എന്തോ പേടി....

പതിയെ ബെഡിൽ കിടക്കുന്ന അവനിലേക്ക് നോക്കി....അടുത്ത് പുതപ്പ് കണ്ടു... അത് കയ്യെത്തി പിടിച്ചു....

വേറെ നിവർത്തി ഇല്ലാത്തതും അവൾ അത് എടുത്തു കട്ടിലിന്റെ താഴെ വിരിച്ചു.... ലൈറ്റ് എല്ലാം ഓഫ്‌ ആക്കി അവിടെ വന്നു കിടന്നു..

രണ്ട് ദിവസം ആയി നിലത്ത് ആണ് കിടക്കുന്നത്.... അതിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു....

അവൾ പതിയെ കണ്ണുകൾ അടച്ചു കിടന്നു..... മരുന്നിന്റെ എഫെക്ട് കാരണം അവൾ വേഗം തന്നെ ഉറങ്ങിയിരുന്നു.....

*****************************************

"""പനി ഉണ്ടെങ്കിൽ എന്നെ വിളിക്കണം എന്ന് പറഞ്ഞത് അല്ലേ അമ്മാ.... ഇപ്പൊ നോക്കിയേ.... """

ദേവൻ പറയുന്നത് കേട്ടതും അവർ പതിയെ ചിരിച്ചു കൊണ്ട് അവന്റെ തലയിലൂടെ വിരലോടിച്ചു....

"""എനിക്ക് ഒന്നുല്ലടാ ചെക്കാ... നീ പോയി വേഷം മാറി വാ.... ഞാൻ ആഹാരം എടുത്തു വയ്ക്കാം.... """

"""അതൊക്കെ എടുത്തു കഴിക്കാൻ എനിക്ക് അറിയാം എന്റെ മായമ്മേ..... തല്ക്കാലം മായക്കുട്ടി ഇവിടെ കിടക്ക്.... ഞാൻ പോയി ഫ്രഷ് ആയി വരാം.... ഓക്കേ... """

അവരുടെ കവിളിൽ തട്ടി കൊണ്ട് അവൻ പറഞ്ഞതും അവർ തലയാട്ടി....

"""എഴുന്നേൽക്കല്ലേ...... """

പുറത്ത് എത്തിയതും അവൻ വീണ്ടും വിളിച്ചു പറയുന്നത് കേട്ട് അവർ ചിരിച്ചു പോയി....

അവൻ റൂമിൽ പോയി ഫ്രഷ് ആയി വന്നു.... ഭക്ഷണം എടുത്തു അമ്മയുടെ റൂമിലേക്ക് നടന്നു.....

"""മായമ്മേ.... ഉറങ്ങിയോ.... ""

കണ്ണടച്ചു കിടക്കുന്ന അവരെ തട്ടി വിളിച്ചു....

"""ഞാൻ കഴിച്ചതാടാ ചെക്കാ.... നീ കഴിച്ചോ... ""

അവർ പറഞ്ഞതും അവൻ ചുണ്ട് ചുളിച്ചു അവരെ നോക്കി.... അത് കണ്ടതും ചെറു ചിരിയോടെ അവർ വായ തുറന്നു അവന് കാണിച്ചു കൊടുത്തു....

ചിരിയോടെ അവൻ അവർക്ക് വാരി കൊടുത്തു....

"""മതി.... ഇനി നീ കഴിച്ചോ.... """

അവർ അവന് നേരെ പറഞ്ഞു... അവൻ തലയാട്ടി ഭക്ഷണം കഴിച്ചു....

ഫോൺ റിങ് ചെയ്തതും അവൻ മായമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റു.....

""ആരാടാ.... ""

""നിവി ആണ് അമ്മാ... ""

അവൻ ഫോണിൽ നോക്കി കൊണ്ട് പറഞ്ഞു.... കാൾ അറ്റൻഡ് ചെയ്തു...

"""എന്താടാ..... ""

""ഏഹ്... മണിക്കുട്ടിക്ക്... ഞാൻ ഇതാ വരുന്നു..... ഒരു അഞ്ചു മിനുട്ട്...""'

അവൻ വെപ്രാളത്തോടെ കാൾ കട്ട് ചെയ്തു....

""എന്താ ദേവാ.... ""

മായമ്മ പേടിയോടെ അവനെ നോക്കി...

"""ഞാൻ... ഞാൻ വന്നിട്ട് പറയാം അമ്മാ..... പിന്നെ ഡോർ ഞാൻ പുറത്ത് നിന്ന് ലോക്ക് ചെയ്യാം... രാവിലെ ഗീതാന്റിയേ വിളിച്ചു പറഞ്ഞാൽ മതി.... അമ്മ ഇനി എഴുന്നേൽക്കാൻ നിൽക്കണ്ട.... """

അവൻ റൂമിലേക്ക് പോകും വഴി പറഞ്ഞു.... റൂമിൽ പോയി കാറിന്റെ കീ എടുത്തു വീണ്ടും അമ്മയുടെ റൂമിലേക്ക് ഓടി....

"""അമ്മാ.... പോയിട്ട് വരാം..... ""

അവരുടെ നെറ്റിയിൽ ഒന്ന് ചുംബിച്ച ശേഷം അവൻ ദൃതിയിൽ റൂമിൽ നിന്ന് ഇറങ്ങി കാറിൽ കയറി.... 

(തുടരും)
 

വായിക്കുന്നവർ അഭിപ്രായം പറയണേ.... പ്ലീച്.....😁❤

 


*ദേവദർശൻ...🖤* 5

*ദേവദർശൻ...🖤* 5

4.4
26623

*ദേവദർശൻ...🖤* 5   പാർട്ട്‌ - 5   ✍ അർച്ചന   """"മണിക്കുട്ടി.... ഇപ്പൊ ആള് മിടുക്കി ആയല്ലോ.... ദെ മീനുമോൾ എത്ര നേരം ആയി നോക്കി ഇരിക്കുന്നു.... അല്ലേടാ.... """ മീനു കുലുങ്ങി ചിരിച്ചു കൊണ്ട് മണികുട്ടിയുടെ അടുത്ത് ഇരുന്നു.... """പേടിക്കാൻ ഒന്നും ഇല്ല.... പനി കുറച്ചു കൂടിപോയത് ആണ്... ഇപ്പൊ ഓക്കേ ആയി... ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.... അതിന്റെ ക്ഷീണം കാണും..... """" മണിക്കുട്ടിയുടെ അച്ഛന്റേം അമ്മേടേം അടുത്ത് പോയി ദേവൻ പറഞ്ഞു.... അവർ ആശ്വാസത്തോടെ അവനെ നോക്കി.... """മണിക്കുട്ടീ..... """ മീനൂട്ടി അവളുടെ അടുത്ത് പോയി ഡ്രിപ് ഇട്ട കയ്യിൽ പതിയെ തലോടി കൊണ്ട് വിളി