Aksharathalukal

*ദേവദർശൻ...🖤* 5


*ദേവദർശൻ...🖤* 5
 

പാർട്ട്‌ - 5
 

✍ അർച്ചന
 

""""മണിക്കുട്ടി.... ഇപ്പൊ ആള് മിടുക്കി ആയല്ലോ.... ദെ മീനുമോൾ എത്ര നേരം ആയി നോക്കി ഇരിക്കുന്നു.... അല്ലേടാ.... """

മീനു കുലുങ്ങി ചിരിച്ചു കൊണ്ട് മണികുട്ടിയുടെ അടുത്ത് ഇരുന്നു....

"""പേടിക്കാൻ ഒന്നും ഇല്ല.... പനി കുറച്ചു കൂടിപോയത് ആണ്... ഇപ്പൊ ഓക്കേ ആയി... ഇൻജെക്ഷൻ കൊടുത്തിട്ടുണ്ട്.... അതിന്റെ ക്ഷീണം കാണും..... """"

മണിക്കുട്ടിയുടെ അച്ഛന്റേം അമ്മേടേം അടുത്ത് പോയി ദേവൻ പറഞ്ഞു.... അവർ ആശ്വാസത്തോടെ അവനെ നോക്കി....

"""മണിക്കുട്ടീ..... """

മീനൂട്ടി അവളുടെ അടുത്ത് പോയി ഡ്രിപ് ഇട്ട കയ്യിൽ പതിയെ തലോടി കൊണ്ട് വിളിച്ചു.... അവൾ പതിയെ കണ്ണ് തുറന്നു മീനുനെ നോക്കി ചിരിച്ചു കൊടുത്തു....

"""അതേ.... മതി മതി.... നിനക്ക് ഉറക്കം ഒന്നുല്ലേ പെണ്ണെ.... """

മീനുനെ എടുത്തു കൊണ്ട് ദേവ് ചോദിച്ചതും പെണ്ണ് ചിരിച്ചു കൊടുത്തു.....

അവളുടെ അമ്മ വന്നതും അവൾ അമ്മയുടെ മേലേക്ക് ചാഞ്ഞു....

""ഡാ... നീ വീട്ടിൽ പോയിക്കോ... ""

നിവി വന്നു പറഞ്ഞതും അവൻ ഇല്ലെന്ന് പറഞ്ഞു....

""ഞാൻ ശെരിക്കും പേടിച്ചു പോയിരുന്നെടാ... ആ കുഞ്ഞിന്റെ അപ്പോഴത്തെ അവസ്ഥ കണ്ടപ്പോൾ.."""

നിവി പറയുന്നത് കേട്ട് ദേവ് അവനെ തുറിച്ചു നോക്കി....

"""നിനക്ക് എന്നെ നോക്കി പേടിപ്പിക്കാം.... പക്ഷേ എന്റെ അവസ്ഥ ഒന്ന് മനസിലാക്കു മോനേ...നാളെ ഡിസ്ചാർജ് പറഞ്ഞ കുഞ്ഞാണ്.... പെട്ടെന്ന് പനി കൂടി... വായിൽ നിന്നും നുരയും പതയും ഒപ്പം ബ്ലഡും.... ഒരു നേഴ്സിനെ പോലും കണ്ടില്ല.... ആ സമയത്തു നിന്നെ വിളിക്കുക മാത്രേ വഴി ഉണ്ടായിരുന്നുള്ളൂ..... """"

നിവി പറയുന്നത് കേട്ട് അവൻ അവന്റെ തോളിൽ പതിയെ തട്ടി....

"എന്നെ വിളിക്കുന്ന സമയത്ത് നിനക്ക് നേഴ്‌സിനെ തപ്പികൂടായിരുന്നോ... ""

""ദെ.... എന്നെകൊണ്ട് ഒന്നും പറയിപ്പിക്കല്ലേ... ആകെ മൊത്തം റിലേ പോയ അവസ്ഥ ആയിരുന്നു....നല്ല സുഖം ആയി വീട്ടിൽ കിടന്ന് ഉറങ്ങിയിരുന്ന ഞാൻ ആണ്... അതിന്റെ ഇടയിൽ ആണ് ഇങ്ങോട്ട് ഓടിയത്.... ആകെ മൊത്തം കൺഫ്യൂഷൻ ആയിപോയി.... """

നിവി പറയുന്നത് കേട്ട് അവൻ ചിരിച്ചു...

""വാ... പോയി ഓരോ കട്ടൻ കുടിക്കാം... ""

ദേവ് വിളിച്ചതും അവൻ ദേവിന്റെ കൂടെ കാന്റീനിലേക്ക് കയറി...

**********************************************

"""ഇയാൾ എന്താ ഇതുവരെ എഴുന്നേൽക്കാത്തെ.... ഇനി തട്ടിപോയിട്ട് ഉണ്ടാകുവോ.... """

അവൾ അവന്റെ മുഖത്തേക്ക് നോക്കി കുറേ സമയം ആയി നിൽക്കുന്നു.....

""എടൊ.... എഴുന്നേൽക്ക്.... """

അവൾ അവന്റെ കാലിൽ പതിയെ തട്ടി കൊണ്ട് വിളിച്ചു...

""ഹ്മ്മ്... ""

അവൻ ഒന്ന് മൂളിക്കൊണ്ട് വീണ്ടും തിരിഞ്ഞ് കിടന്നു...

"""ഭാഗ്യം... ചത്തിട്ടില്ല.... """

"""ചത്തത് നിന്റെ മറ്റവൻ... ഇറങ്ങി പോടീ പുല്ലേ.... """

അവൻ ചാടി എഴുന്നേറ്റു കൊണ്ട് പറഞ്ഞപ്പോൾ ആണ് ആത്മഗതം കുറച്ചു ഉറക്കെ ആയിരുന്നെന്നുള്ള കാര്യം അവൾ അറിഞ്ഞത്....

അവനെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു കൊടുത്തു....

അവൻ അവളെ ഒന്ന് കലിപ്പിൽ നോക്കി ബാത്‌റൂമിലേക്ക് കയറി....

അവൾ വേഗം അടുക്കളയിലേക്ക് പോയി...

മാറാല പിടിച്ചു നിൽക്കുന്ന അവിടെ ആകെ അവൾ നോക്കി.... ഒരു സൈഡിൽ ചാരി വച്ചിരുന്ന വടി എടുത്തു മാറാല എല്ലാം കളഞ്ഞു....

അവിടെ ഇവിടെയായി കിടക്കുന്ന മദ്യക്കുപ്പികൾ എല്ലാം എടുത്ത് അടുക്കളപ്പുറത് കൊണ്ട് വച്ചു....

പൊടി പാറിയതും അവൾ ചുമക്കാൻ തുടങ്ങിയിരുന്നു..... ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് മുഖം മറച്ചു പിടിച്ചു...

അവളുടെ ശബ്ദം കേട്ടിട്ട് ആകണം തൊട്ട് അടുത്ത് ഉള്ള ഒരു വീട്ടിലെ ചേച്ചി അവളെ നോക്കിയത്...

പെണ്ണ് ചുമ നിർത്തുന്നില്ല...അവൾ അവിടെ ഇരുന്നും നിന്നും ഒക്കെ ചുമക്കാൻ തുടങ്ങിയതും ദർശൻ അങ്ങോട്ട് വന്നു.... അവനെ കണ്ടതും ആ ചേച്ചി പോയി....

"""ഇത് കടിക്കുവോ.... """

""ഇല്ലെടോ... മാന്തും.... ന്തേ... """

ചുമയുടെ ഇടയിലും അവൾ കേറുവോടെ അവനെ നോക്കി പറഞ്ഞു....

"""നിന്നോട് ആരാ അതൊക്കെ വലിക്കാൻ പറഞ്ഞത്..... ആ സാധനങ്ങളിൽ ഒന്നും തൊടാൻ നിൽക്കണ്ട.... പിന്നെ ഞാൻ ഭക്ഷണം വാങ്ങി വരാം.... ഇവിടുന്ന് ഇറങ്ങി പോകുന്നുണ്ടെങ്കിൽ വാതിൽ പൂട്ടി താക്കോൽ ജനലിന്റെ സൈഡിൽ വയ്ക്കണം.... കേട്ടല്ലോ..... """

അവൻ പറഞ്ഞതും അവൾ അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി....

"""ഞാൻ എങ്ങോട്ടും പോവൂല... ""

"""പണ്ടാരം.... ""

അവൾ പറഞ്ഞു കഴിഞ്ഞതും അവൻ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി....

അവൻ പോയതും അവൾ വാതിൽ അടച്ചു....

"""ഇത് വീട് തന്നെയാണോ.... ഈ ക്ണാപ്പൻ എങ്ങനെയാണോ ഇവിടെ കഴിയുന്നത്..... """

അവൾ അവിടെ ആകെ മൊത്തം നോക്കി കൊണ്ട് പതിയെ പറഞ്ഞു..

""ഒന്ന് ക്ളീൻ ആക്കാൻ നോക്കിയാലോ... """

ചിന്തയും പ്രവർത്തിയും ഒരുമിച്ച് എന്ന് പറഞ്ഞത് പോലെ അവൾ പുറകുവശത്തേക്ക് ഓടി....

"""ചേച്ചീ.... ""

നേരത്തെ കണ്ട ചേച്ചി അവരുടെ വീട്ടിൽ നിന്നും തുണി വിരിച്ചു ഇടുന്നത് കണ്ടു....

അവളുടെ വിളി കേട്ട് അവർ അവളെ തിരിഞ്ഞു നോക്കി....

അവൾ അപ്പൊ തന്നെ ഓടി അവരുടെ അടുത്ത് എത്തിയിരുന്നു...

"""ഒരു... ഒരു ചൂൽ തരുവോ... ""

അവൾ മടിച്ചു കൊണ്ട് ചോദിച്ചു....

""മോൾ ആ ചെക്കന്റെ ആരാ... ""

അവർ തിരിച്ചു ചോദിച്ചതും അവൾ എന്ത് പറയും എന്ന് അറിയാതെ കുഴങ്ങി...

"""ഏത് നേരവും കള്ളും കഞ്ചാവും ആയി നടക്കുന്ന ചെക്കൻ ആണ്... പക്ഷേ നന്മ ഉള്ളവനാ... പലരും പലതും പറയുന്നുണ്ട്.... മോൾ ഒന്ന് ശ്രദ്ധിക്കണം.... """

അവർ പറയുന്നത് കേട്ട് അവൾ സംശയത്തോടെ അവരെ നോക്കി...

"""എനിക്ക് ഒരു മോൻ ഉണ്ടായിരുന്നു.... അവന്റെ കൂട്ടുകാരൻ.... യദു... അവനും ദർശനും എന്നും ഒരുമിച്ച് ആയിരുന്നു... ഇങ്ങനെ ഒന്നും ആയിരുന്നില്ല..... പക്ഷേ.... എന്റെ മോൻ പോയതോടെ... """"

കണ്ണ് തുടച്ചു കൊണ്ട് അവർ അവളെ നോക്കി.... ഇപ്പോഴും കാര്യം ഒന്നും മനസിലാകാതെ അവൾ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ട്....

"""ആക്സിഡന്റ് ആയിരുന്നു... ദർശനും ഉണ്ടായിരുന്നു... എന്റെ മോൻ ആയിരുന്നു ബൈക്ക് ഓടിച്ചത്...... പക്ഷേ... ഒരു ലോറി വന്നു ഇടിച്ചപ്പോൾ ദർശൻ തെറിച്ചു വീണു... എന്റെ കുഞ്ഞ്.... വണ്ടിയുടെ അടിയിൽ പെട്ട്......അപ്പൊ തന്നെ പോയി...... """

വിതുമ്പികരയുന്ന ആ അമ്മയെ അവൾ ചേർത്തു പിടിച്ചു.....

അവർ അവളെ കെട്ടിപിടിച്ചു കരഞ്ഞു... ആശ്വസിപ്പിക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല.... മുന്നിൽ ജോയുടെ മുഖം ആയിരുന്നു അവൾ കണ്ടത്....

""മോൾടെ പേര് എന്താ... ""

അവളിൽ നിന്നും അകന്ന് മാറി അവർ ചോദിച്ചു....

"""ജുവൽ മരിയ..... """

"""അമ്മേടെ പേര്.... ""

അവൾ ഒന്ന് നിർത്തി... അവർ അമ്മയെന്ന് കേട്ട് ആ നിർവൃതിയിൽ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു...

"""ഗീത.. ""

അവർ ചെറു ചിരിയോടെ പറഞ്ഞു...

"""അമ്മേ... എനിക്ക് ഒരു ചൂൽ തരുവോ.... അവിടെ ഒക്കെ പൊടി പിടിച്ചു കിടപ്പാ... ഒന്ന് വൃത്തിയാക്കാൻ ആണ്.... """

അവൾ പറഞ്ഞതും ഗീതമ്മ വേഗം ഒരു ചൂൽ എടുത്തു കൊണ്ട് അവൾക്ക് കൊടുത്തു....

"""അവൻ എവിടെ പോയിരിക്കുവാ മോളെ.... അവിടെ ഇല്ലേ.... """

""ഇല്ലമ്മേ.... ഭക്ഷണം വാങ്ങാൻ പോയതാ.... """

"""എന്നോട് പറഞ്ഞാൽ പോരായിരുന്നോ... ഞാൻ ഉണ്ടാക്കിത്തരില്ലേ.... അവനെ പറഞ്ഞിട്ടും കാര്യമില്ല.... അവനെ കാണുമ്പോൾ തന്നെ കുരച്ചു ചാടാൻ നിൽക്കുന്നവരാ ഇവിടെ ഉള്ളവർ.... അതുകൊണ്ട് എന്നോട് പോലും അവൻ ഇപ്പൊ ഒന്ന് മിണ്ടാറില്ല.... എനിക്ക് വേണ്ട എല്ലാ സാധനങ്ങളും അവൻ വാങ്ങി ഇവിടെ കൊണ്ട് വന്നു വയ്ക്കും.... ഞാൻ അത് എടുക്കുന്നത് വരെ ദൂരെ എവിടെയെങ്കിലും നിന്ന് നോക്കും.... അവന് പേടിയാണ് അവൻ കാരണം എനിക്ക് എന്തെങ്കിലും പറ്റുവൊന്ന്....""""

അവർ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു.....

അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവൾക്ക് കൗതുകം തോന്നി.... അത് ഗീതാമ്മയോട് തന്നെ ചോദിക്കാം എന്ന് അവൾ തീരുമാനിച്ചു....

അപ്പോഴേക്കും അവന്റെ വണ്ടിയുടെ ശബ്ദം കേട്ടതും അവൾ ഗീതാമ്മയോട് യാത്ര പറഞ്ഞു ചൂലും എടുത്തു അടുക്കളപുറത്ത് കൂടെ അകത്തേക്ക് കയറി....

"""നീ പോയില്ലല്ലേ.... """

പുച്ഛത്തോടെ അവൻ പറഞ്ഞതും അവൾ ചുണ്ട് കോട്ടി അവന്റെ കയ്യിൽ നിന്നും ഭക്ഷണപൊതി പിടിച്ചു വാങ്ങി...

""ഞാൻ അങ്ങനെ ഒന്നും പോവില്ലെന്ന് പറഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്... പിന്നെ എന്തിനാ ഇയാൾ ഇടക്ക് ഇടക്ക് ഇത് തന്നെ ചോദിച്ചോണ്ട് നിൽക്കുന്നെ...""

അവൾ ആഹാരം വായിലേക്ക് കുത്തിക്കയറ്റി കൊണ്ട് ചോദിക്കുന്നത് കേട്ട് അവൻ അവളെ ഒന്ന് അമർത്തി നോക്കി പുറത്തേക്ക് ഇറങ്ങി വണ്ടിയും എടുത്തു പോയി....

അവൻ പോയതും അവൾ ചിരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു....

""ഗീതാമ്മ.... എന്നെ ഒന്ന് ഹെല്പ് ചെയ്യുവോ... """

അവൾ വിളിച്ചു ചോദിക്കുന്നത് കേട്ട് അവർ അവളുടെ അടുത്തേക്ക് വന്നു....

""അവൻ എവിടെ.... എന്നോട് ഇങ്ങോട്ട് വരരുത് എന്ന് ഓർഡർ തന്നതാ... ""

ചിരിച്ചു കൊണ്ട് അവർ പറഞ്ഞതും അവളും ചിരിച്ചു....

"""എവിടെയോ പോയി.... അമ്മ എന്നെ ഇവിടെ ഒന്ന് ക്ലീൻ ആക്കാൻ സഹായിക്കുവോ... ആകെ കുപ്പിയും സിഗരറ്റ് കുറ്റിയും പൊടിയും മാറാലയും മാത്രേ ഉള്ളൂ.... """"

അവൾ മുഖം ചുളിച്ചു പറയുന്നത് കേട്ട് അവർ സമ്മതം അറിയിച്ചു.... രണ്ട് പേരും ചേർന്ന് ആ വീട് മുഴുവനും വൃത്തിയാക്കി.... മദ്യക്കുപ്പികൾ അടുക്കളചായ്‌പ്പിലേക്ക് മാറ്റി.... അകം തുടച്ചു വൃത്തിയാക്കി....

"""ഇത് ഇവിടെ വച്ചോ മോളെ.... ""

കുറച്ചു പാത്രങ്ങൾ എടുത്തു കൊടുത്തു കൊണ്ട് ഗീതാമ്മ പറഞ്ഞു... ഒപ്പം അത്യാവശ്യ സാധനങ്ങളും.....

""ഞാൻ കാപ്പി ഇട്ട് തരാം ഗീതാമ്മേ...""

അവൾ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു....

കാപ്പി വച്ചു ഗീതക്കും കൊടുത്തു അവളും കുടിച്ചു... കുറച്ചു സമയം സംസാരിച്ചിരുന്നു അവർ അവരുടെ വീട്ടിലേക്ക് പോയി....

ഇത്രയും നേരം ആയിട്ടും തന്നെക്കുറിച്ച് അവർ ഒന്നും ചോദിച്ചില്ലെന്ന കാര്യം അവളെ അത്ഭുതപ്പെടുത്തി....

അത് ആലോചിച്ചതും അവൾക്ക് വേദന തോന്നി.... സോഫയിൽ ചെന്നിരുന്നു.... കണ്ണുകൾ ഇറുക്കി അടച്ചു......

  **************************************

"""ഒരു ലെറ്റർ ഉണ്ട്.... """

മുറ്റത്തേക്ക് ഇറങ്ങി ഓടിയ പെണ്ണിന്റെ കയ്യിലേക്ക് പോസ്റ്റ്‌മാൻ ഒരു ലെറ്റർ വച്ചു കൊടുത്തു.....

അവൾ ചിരിയോടെ അത് വാങ്ങി... തുറന്ന് നോക്കിയ പെണ്ണിന്റെ കണ്ണുകൾ വിടർന്നു..... സന്തോഷം കാരണം കണ്ണ് നിറഞ്ഞു....

"""പൊടിക്കുപ്പീ..... """

അകത്തുനിന്നുള്ള ജോയലിന്റെ വിളി കേട്ട് അവൾ അകത്തേക്ക് ഓടി കയറി....

"""അമ്മച്ചീ..... അപ്പച്ചാ.... ഇപ്പൊ ഇത് വെറും ജുവൽ അല്ലാട്ടോ.... ഡോക്ടർ ജുവൽ ആണ്..... കണ്ടോ.... """

കയ്യിലെ അപ്പോയ്ന്റ്മെന്റ് ലെറ്റർ ഉയർത്തി കാട്ടി ആ പുഞ്ചിരിയോടെ ഉള്ള രണ്ടുപേരുടെ ഫോട്ടോയിലേക്ക് നോക്കി അവൾ ആവേശത്തോടെ പറഞ്ഞു.....

"""പിന്നെ ഉണ്ടല്ലോ.... ഇപ്പൊ ഇത് ജോ അറിയണ്ട... ഒരു സർപ്രൈസ്‌ കൊടുക്കാം... അതുവരെ ഇത് സൂക്ഷിച്ചു വച്ചേക്കണേ...... """

ഫോട്ടോയുടെ മറവിലേക്ക് ലെറ്റർ ഒളിപ്പിച്ചു വച്ചു കൊണ്ട് പെണ്ണ് കള്ളചിരിയോടെ അടുക്കളയിലോട്ട് നടന്നു.....

""എന്താണ് മോൾക്ക് ഒരു ദുരുദ്ദേശം..""

അവനെ നോക്കി കല്ലചിരിയോടെ അടുക്കളത്തിണ്ണയിൽ ഇരിക്കുന്നവളെ നോക്കി ജോ ചോദിച്ചു....

അതിന് അവൾ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.....

"""കാര്യം പറയെടി മാറിയാമ്മേ.... """

""ദെ ജോ.... എന്നെ അങ്ങനെ വിളിക്കണ്ടാട്ടോ....""

കേറുവോടെ പെണ്ണ് മുഖം തിരിച്ചു...

"""എങ്കിൽ എന്റെ പൊടിക്കുപ്പി പറയ്.... എന്താ കാര്യം.... """

അവൾ അവനെ സംശയത്തോടെ നോക്കി.... അല്ലെങ്കിൽ വീണ്ടും വീണ്ടും തന്നെ അങ്ങനെ വിളിച്ചു ദേഷ്യം പിടിപ്പിക്കുന്ന ആളാണ്.... പക്ഷേ ഇന്ന്....

""എന്താടി മാറിയാമ്മ ചേടത്തി നോക്കുന്നെ.... ""

അവളുടെ മനസ് ചിന്തിക്കുന്നത് അവളുടെ മുഖത്തു നിന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നു.... തന്നിലെ പതർച്ച വാക്കുകളിലൂടെയും പ്രവർത്തിയിലൂടെയും പുറത്ത് വരുന്നത് അവൻ അറിഞ്ഞു.... അത് മറക്കാൻ എന്ന പോലെ അവൻ അവളെ കളിയാക്കി പറഞ്ഞു....

അവൾ അവനെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചു....

"""കാര്യം പറയെടി പെണ്ണെ.... ""

അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു കൊണ്ട് പറഞ്ഞു....

""ഞാൻ... ഞാൻ ഒന്ന് പുറത്തു പോകട്ടെ ജോ.... """

അവൾ അവനെ നോക്കി അത്രയധികം താഴ്മയോടെ ചോദിച്ചു...

"""പുറത്തോ.... എവിടേക്ക്... ""

""മാളിൽ...""

അവൻ അവളെ സംശയത്തോടെ നോക്കി....

"""ഒരു സാദനം വാങ്ങാൻ ഉണ്ടായിരുന്നു... അയലത്തെ കീത്തുന്റെ സ്കൂട്ടി എടുക്കാം... പെട്ടെന്ന് വരാം.... പ്ലീസ്.... പോയിക്കോട്ടെ.... """

അവൾ വീണ്ടും കെഞ്ചി....

അവൻ അവളെ ഒന്ന് അമർത്തി നോക്കി മൂളി....

"""പിന്നെ.... അധികം കറങ്ങാൻ ഒന്നും നിൽക്കണ്ട.... വേണ്ട സാധനം എന്താന്ന് വച്ചാൽ വാങ്ങണം വരണം.... എവിടെയും കറങ്ങി നിൽക്കാൻ പാടില്ല.... വണ്ടി എടുക്കുന്നത് ഒക്കെ കൊള്ളാം... ഹെൽമറ്റ് വയ്ക്കണം.... മനസിലായോ..... """"

അവൻ പറയുന്നതിനൊക്കെ അവൾ ആവേശത്തോടെ സമ്മതം മൂളി....

അവന്റെ കവിളിൽ ഒരു ഉമ്മയും കൊടുത്തു അവൾ വേഗം റൂമിലേക്ക് ഓടി.... ഡ്രെസ് മാറി വന്നു അവന്റെ പോക്കറ്റിൽ നിന്നും ഒരു ആയിരം രൂപയും എടുത്തു.....

""""ജോയൽ മോനേ... ആയിരം സേച്ചി എടുത്തുട്ടോ.... """

വിളിച്ചു പറഞ്ഞു കൊണ്ട് അവൾ വേഗം പുറത്തേക്ക് ഇറങ്ങി....

അവൻ മുറ്റത്തേക്ക് ഓടി എത്തുമ്പോഴേക്കും പെണ്ണ് ഇളിച്ചു കാണിച്ചു അവന് കൈ വീശി കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു....

അവൾ പോയതും അവന് എന്തെന്നില്ലാത്ത വേദന തോന്നി....

തന്റെ കൈ കൊണ്ട് തന്നെ സ്വന്തം അനിയത്തിയേ കൊല്ലേണ്ടി വരുമല്ലോ എന്ന ചിന്ത അവനെ വിരിഞ്ഞു മുറുക്കി.....

ജുവൽ പത്തിൽ പഠിക്കുമ്പോൾ ആണ് അമ്മച്ചി മരിക്കുന്നത്... ജോയൽ ഡിഗ്രി ഫൈനൽ ഇയറും...

പിന്നീട് അപ്പച്ഛന്റേം ജോയുടെയും കൂടെയാണ് അവൾ വളർന്നത്... അമ്മച്ചി പോയതോടെ അവൾക്ക് അമ്മയുടെ സ്ഥാനത് ആയിരുന്നു ജോയൽ....

എന്തിനും ഏതിനും അവൾക്ക് ജോ മതിയായിരുന്നു.... അതിന്റെ ഇടയിൽ ആണ് അപ്പച്ചന് മാറ്റം വന്നത് പോലെ തോന്നിയത്.... എന്നും തങ്ങളെ ചേർത്ത് പിടിക്കാറുള്ള നേരത്തെ വീട്ടിൽ എത്താറുള്ള അപ്പച്ചൻ വൈകി വരാൻ തുടങ്ങി.... തങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആയി.... അത് ചോദിക്കാൻ ചെന്നപ്പോൾ വഴക്ക് ആയി....

പക്ഷേ പിന്നീട് ഒരു ദിവസം തന്നെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട് അപ്പച്ചൻ പറയുന്നത് കേട്ട് ജോ തറഞ്ഞു നിന്നു....

ഒരു ബിസിനസ് എന്ന പേരിൽ കൂടെ കൂടി തങ്ങളുടെ വീടും പറമ്പും സ്വന്തമാക്കാൻ ആയിരുന്നു അവർ ശ്രമിച്ചത്... അപ്പച്ചനനെ ഒപ്പം കൂട്ടി ചതിയിലൂടെ അതൊക്കെ സ്വന്തം ആക്കി.... ഇപ്പൊ ഒരു ദാക്ഷിണ്യവും ഇല്ലാതെ തെരുവിലേക്ക് ഇറങ്ങാൻ പറഞ്ഞു....പുതിയൊരു വീട് നോക്കാൻ ആ വൃദ്ധൻ ഒരുപാട് ശ്രമിച്ചു... പക്ഷേ പറ്റിയില്ല....

അതൊക്കെയും ഏറ്റു പറഞ്ഞു കൊണ്ട് അയാൾ തളർന്നു വീണു.... ഒരിക്കലും എഴുന്നേൽക്കാൻ കഴിയാതെ....ഭാരങ്ങൾ ഒന്നും ഇല്ലാത്തൊരു ലോകത്തേക്ക്.... തന്റെ മക്കളെ തനിച്ചാക്കികൊണ്ട്.......

 

(തുടരും)


*ദേവദർശൻ...🖤* 6

*ദേവദർശൻ...🖤* 6

4.4
27168

*ദേവദർശൻ...🖤* 6 പാർട്ട്‌ - 6 ✍ അർച്ചന         ആർത്തു കരയുന്ന പെണ്ണിനെ അവൻ ചേർത്ത് പിടിച്ചു....   ""അപ്പച്ചാ.... എഴുന്നേക്ക് അപ്പച്ചാ.... ഞങ്ങളെ വിട്ടിട്ട് പോകല്ലേ അപ്പച്ചാ.. ""   അവൾ കരഞ്ഞു കരഞ്ഞു അവന്റെ കൈകളിലേക്ക് ഊർന്ന് വീണു..    അവൻ അവളെ നെഞ്ചോടു അടക്കി പിടിച്ചു...അവസാനമായി ആ വൃദ്ധന്റെ നെറ്റിയിൽ അരുമയായി ചുംബിച്ചു..   പൊടി പറത്തിക്കൊണ്ട് ഒരു കാർ അപ്പോഴേക്കും മുറ്റത്ത് വന്നു നിന്നു... അതിൽ നിന്നും ഇറങ്ങി വന്നയാളെ കണ്ടതും ജോ പെണ്ണിനെ അണച്ചു പിടിച്ചു...   ""ഇന്ന്.... ഇന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങണം...മനസിലായല്ലോ....""   ഒരു ദയയു