"ഇതാരാ സംസാരിക്കുന്നത് .ഇത് എബിയുടെ നമ്പർ അല്ലേ" മറുഭാഗത്ത് നിന്ന് ചോദിച്ചു.
''ഞാൻ... ഞാൻ എബിയുടെ വൈഫ് ആണ് "
അത് പറഞ്ഞതും മറുഭാഗത്ത് നിശബ്ദമായി.
"ഹലോ " കൃതി മറുപടി ഒന്നും കേൾക്കാതെ ആയപ്പോൾ പറഞ്ഞു.
തിരിച്ച് ഒന്നും പറയാതെ ആയപ്പോൾ കൃതി ഫോണിൻ്റെ ഡിസ്പ്ലേയിൽ നോക്കി.
അതിൽ കണ്ട പേര് കണ്ട് അവൾ ഒന്ന് ഞെട്ടി.
Wife ❤️
അപ്പോഴേക്കും കോൾ കട്ടാക്കിയിരുന്നു.
'' ടീ" അപ്പോഴേക്കും കുളി കഴിഞ്ഞ് വന്ന എബി കൃതിയുടെ കൈയ്യിൽ നിന്നും ഫോൺ തട്ടി പറച്ചു.
"എൻ്റെ ഫോൺ ആരാ ടീ നിന്നോട് എടുക്കാൻ പറഞ്ഞത്. "
" അത്.. അത് പിന്നെ ഞാൻ ആദി... " കൃതി എന്ത് പറയണം എന്നറിയാതെ നിന്നു .
" ഇനി മേലാൽ എൻ്റെ ഫോൺ എടുത്താൽ " എബി കൃതിയെ നോക്കി പേടിപ്പിച്ച ശേഷം ഫോണുമായി ബാൽക്കണിയിലേക്ക് നടന്നു.
"എൻ്റെ നാഗദൈവങ്ങളെ ഇത് എന്താ ഇപ്പോ ഇങ്ങനെ. എന്ത് തൊട്ടാലും എനിക്ക് കഷ്ടകാലമാണല്ലോ"
ഇനി ആ കുട്ടി എന്ത് കരുതിയോ ആവോ.ഇനി ഇവിടെ നിന്നാൽ എനിക്ക് പണിയാകും." കൃതി നേരെ മുറി വിട്ട് പുറത്തേക്ക് ഇറങ്ങി.
ബാൽക്കണിയിലേക്ക് നടന്ന എബി ഫോൺ എടുത്ത് നോക്കി .ആൻവിയാണ് വിളിച്ചത്.
അവൻ തിരിച്ച് ആ നമ്പറിലേക്ക് ഡയൽ ചെയ്തു.
"ഹലോ " ഫസ്റ്റ് റിങ്ങിൽ തന്നെ ആൻവി കോൾ അറ്റൻ്റ് ചെയ്തു.
" അനു" എബിയുടെ ആ വിളി കേട്ടതും ആൻവി നിശബ്ദമായി.
കുറച്ച് നേരം കഴിഞ്ഞിട്ടും അവളുടെ ഭാഗത്ത് നിന്നും ഒരു മറുപടിയും കേൾക്കാതെ ആയപ്പോൾ എബി അവളെ ഒന്നുകൂടി വിളിച്ചു.
" അനു"
"സൺഡേ എൻ്റെ മിന്നുകെട്ടാണ് '' ആൻവി പറഞ്ഞു.
ഈ കാര്യം താൻ മുൻപേ തന്നെ അറിഞ്ഞിരുന്നു എങ്കിലും അവളുടെ വായിൽ നിന്ന് തന്നെ അത് കേട്ടപ്പോൾ ഹൃദയത്തിനുള്ളിൽ ഒരു നോവ്.
" ഈ അഞ്ച് വർഷം ഞാൻ നിന്നേ പ്രണയിച്ചിട്ടും നിനക്ക് എന്നേ വിശ്വാസം ഇല്ല. അല്ലേ അനു" എബി പറഞ്ഞെങ്കിലും ആൻവി മൗനമായി നിന്നു.
" നടന്ന സംഭവങ്ങൾ നിന്നോട് പറയാൻ എത്ര തവണ ശ്രമിച്ചു. പക്ഷേ നീ അതൊന്ന് കേൾക്കാൻ പോലും തയ്യാറായില്ല." അത് പറയുമ്പോൾ എബിയുടെ സ്വരം ഇടറിയിരുന്നു.
" കഴിഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ അല്ല എബി ഞാൻ ഇപ്പോൾ വിളിച്ചത്. എൻ്റെ കല്യാണം ക്ഷണിക്കാനാണ്.
ഈ വരുന്ന ഞായറാഴ്ച്ച പള്ളിയിൽ വച്ചാണ് മിന്നുകെട്ട്. എബിയും വൈഫും ഉറപ്പായും വരണം"
ഇത്രയും കാലം ഇച്ചായ എന്ന് വിളിച്ച നാവുകൊണ്ട് എബി എന്നുള്ള വിളി അവനെ അസ്വസ്ഥമാക്കി.
" ഉം തീർച്ചയായും വരാം " എബി മറുപടിയായി പറഞ്ഞു.
"ok .എനിക്ക് തന്നോട് ദേഷ്യമോ, വെറുപ്പോ ഒന്നും ഇല്ല ട്ടോ. ചില സാഹജര്യങ്ങളിൽ നമ്മുടെ ജീവിതം നമ്മുക്ക് വേണ്ടപ്പെട്ടവരുടെ സന്തോഷത്തിന് വേണ്ടി നമ്മുടെ ഇഷ്ടങ്ങൾ മാറ്റി വക്കേണ്ടി വരും " ആൻവി ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.
ആ പറഞ്ഞതിൻ്റെ അർത്ഥം എന്താണ് എന്ന് എബിക്കും മനസിലായിരുന്നില്ല .
"ok എബി.ഞാൻ കോൾ കട്ട് ചെയ്യുന്നു .bye"
"Ok bye " എബി കോൾ കട്ട് ചെയ്തു.മനസിനകത്ത് വല്ലാത്ത ഒരു ഭാരം. അവൻ കുറച്ച് നേരം ബാൽക്കണിയിൽ തന്നെ നിന്നു.
അവൻ wife എന്ന നെയിം മാറ്റി ആൻവി എന്ന് സേവ് ചെയ്യ്തു.
***
റൂമിൽ നിന്നും പുറത്തേക്ക് വന്ന കൃതി സ്റ്റയർ ഇറങ്ങി വരുമ്പോൾ ഹാളിൽ അമ്മയും, പപ്പയും, ആദിയും കൂടി സംസാരിക്കുന്നത് കേട്ടു.
ആൻവിയുടെ കല്യാണ കാര്യമാണ് വിഷയം എന്ന് മനസിലായ കാരണം കൃതി നേരെ അടുക്കള ഭാഗത്തേക്ക് നടന്നു
അടുക്കള ഭാഗത്തെ വാതിലിൻ്റെ അരികിൽ താടിക്ക് കൈ കൊടുത്ത് കൃതി ഇരുന്നു .
" മ്യാവൂ മ്യാവൂ" ഒരു ചെറിയ പൂച്ച കുട്ടി അവളുടെ അടുത്തേക്ക് വന്നു .
അമ്മയുടെ പുന്നാര കുറിഞ്ഞി പൂച്ചയാണ് അത്. അമ്മ ഈ പൂച്ചക്കുട്ടിക്ക് ബിസ്ക്കറ്റ് കൊടുക്കുന്നത് അവൾ കണ്ടിട്ടുണ്ട്.
അവൾ നേരെ കബോഡിലെ ബോക്സിൽ നിന്നും ഒരു ബിസ്കറ്റ് എടുത്ത് പൂച്ചയുടെ അരികിൽ വന്ന് ഇരുന്നു
"കുറിഞ്ഞി പൂച്ചേ " അവൾ ബിസ്കറ്റ് കഷ്ണം പൂച്ചക്ക് വച്ച് കൊടുത്തു.
കുറിഞ്ഞി പൂച്ച കണ്ണടച്ച് കൊണ്ട് ബിസ്ക്കറ്റ് തിന്നു.അവൾ ഒരു പീസ് കൂടി പൂച്ചക്ക് കൊടുത്തു.
കുറിഞ്ഞി പൂച്ച സ്നേഹത്തോടെ കൃതിയുടെ കൈയ്യിൽ മുഖം കൊണ്ട് ഉരസി .അവൾ കുറിഞ്ഞി പൂച്ചയെ എടുത്ത് മടിയിൽ വച്ചു
ശേഷം അതിൻ്റെ തലയിൽ തലോടി.
"കുറിഞ്ഞീ"
" മ്യാവു "പൂച്ച കുട്ടി അവളുടെ വിളി കേട്ട പോലെ കരഞ്ഞു.
"ട്ടോ " ആ ശബ്ദം കേട്ടതും കൃതിയുടെ മടിയിൽ നിന്നും കുറിഞ്ഞി പൂച്ച ചാടി ഓടി.
"ആദി നിന്നെ ഞാൻ " കൃതി എണീറ്റു കൊണ്ട് വിളിച്ചു.
''എന്താ ശ്യാമളേ ദുഷ്യന്തനെ ആലോചിച്ച് ഇരിക്കുകയാണോ '' ആദി കളിയാക്കി കൊണ്ട് ചോദിച്ചു.
" നിൽക്കടാ അവിടെ " കൃതി ആദിക്ക് പിന്നാലെ ഓടി.
സ്റ്റയർ ഇറങ്ങി വരുന്ന എബി ഓടി വരുന്ന ആദിയേയും അവനു പിന്നിൽ അവനെ തല്ലാനായി വരുന്ന കൃതിയേയും ആണ് കണ്ടത്.
"അയ്യോ എന്നേ ആരെങ്കിലും ഒന്ന് രക്ഷിക്കണേ" ആദി അലറി കൊണ്ട് ഓടുന്നുണ്ട്.
" നിൽക്കടാ അവിടെ " കൃതി അവനു പിന്നിൽ തന്നെ ഉണ്ട്.
" എട്ടാ എന്നേ രക്ഷിക്ക് '' ആദി നേരെ എബിയുടെ പിന്നിൽ വന്നു നിന്നു.
"വാടാ ഇവിടെ "കൃതി അവനെ ഭീഷണി പെടുത്തി.
" ഞാൻ വരില്ല " അതും പറഞ്ഞ് ആദി നേരെ പുറത്തേക്ക് ഓടി. അവനു പിന്നാലെ കൃതിയും ഓടി.
" ഈ കുട്ടികളുടെ ഒരു കാര്യം. അവരുടെ കാര്യത്തിൽ ഇടപെടാതിരിക്കുന്നത് ആണ് നല്ലത്. ഇപ്പോ തല്ലുകൂടിയാൽ കുറച്ച് കഴിഞ്ഞാ നല്ല സ്നേഹം "അമ്മ എബിയെ നോക്കി പറഞ്ഞു.
എബി നേരെ അമ്മയുടെ അരിക്കിൽ വന്ന് ഇരുന്നു.അമ്മ ആപ്പിൾ കട്ട് ചെയ്യുകയായിരുന്നു.
" ആ കുട്ടി ഒന്നും ശരിക്ക് കഴിക്കില്ല. പച്ചക്കറിയൊന്നും തൊട്ടു പോലും നോക്കില്ല" കട്ട് ചെയ്യ്ത ആപ്പിൾ ഉള്ള പ്ലേറ്റ് എബിക്ക് നേരെ നീട്ടി കൊണ്ട് അമ്മ പറഞ്ഞു.
എബി മറുപടിയായി തലയാട്ടുക മാത്രം ചെയ്യ്തു.
കുറച്ച് കഴിഞ്ഞതും മുറ്റത്ത് നിന്നും തോളിൽ കൈയ്യിട്ടു കൊണ്ട് ആദിയും കൃതിയും അകത്തേക്ക് വന്നു.
'' അമ്മാ" ആദി അമ്മയുടെ അടുത്ത് വന്ന് ഇരുന്ന് കൊണ്ട് വിളിച്ചു.
കൃതി അമ്മക്ക് ഓപ്പോസിറ്റ് ഉള്ള ചെയറിൽ വന്ന് ഇരുന്നു.
" മോള് ഡാൻസ് ഒക്കെ പഠിച്ചതല്ലേ.എന്നിട്ട് ഞങ്ങൾക്ക് അതൊന്നും കാണിച്ച് തന്നിട്ടില്ല ലോ ''.
" അത് ശരിയാണ്" പപ്പ ഹാളിലേക്ക് വന്നു കൊണ്ട് പറഞ്ഞു. ശേഷം പപ്പ കൃതിക്കരികിൽ ഉള്ള ചെയറിൽ ഇരുന്നു.
" അത് ഞാൻ പിന്നെ ഒരു ദിവസം കാണിച്ച് തരാം '' കൃതി കുറച്ച് മടിയോടെ പറഞ്ഞു.
"ഓഹ് പിന്നെ .ഈ എട്ടത്തിക്ക് ഡാൻസ് പഠിച്ചിട്ടുള്ളതിൻ്റെ ജാഡയാണ് പപ്പേ.ഒരു വലിയ ഡാൻസ്ക്കാരി വന്നിരിക്കുന്നു."
ആദി പുഛത്തോടെ പറഞ്ഞു.
"അതെ ഞാൻ ഡാൻസ്ക്കാരി തന്നെയാണ്. അതിന് നിനക്ക് എന്താ "
" എനിക്കും ഉണ്ട് കഴിവുകൾ ഒക്കെ " ആദി പറഞ്ഞു.
"എന്ത് കഴിവ്" കൃതി അത്ഭുതത്തോടെ ചോദിച്ചു.
" അത് ഞാൻ പറഞ്ഞ് അല്ല .നേരിട്ട് തെളിയിച്ച് കാണിച്ച് തരാം"
എബി ശബ്ദം ശരിയാക്കുന്ന പോലെ കാണിച്ച് പാട്ട് പാടാൻ തുടങ്ങി
''ആത്മാവിലെ ....... ആനന്ദമേ
ആരാരും അറിയാതെ കാക്കുന്നു ഞാൻ.. .. "
ആദ്യ വരി പാടിയപ്പോഴേക്കും അമ്മയും, പപ്പയും, എബിയും എഴുന്നേറ്റ് പോയിരുന്നു.
കൃതി താടിക്കും കൈ കൊടുത്ത് ആദിയെ തന്നെ വാ പൊളിച്ച് നോക്കിയിരിക്കുകയാണ്.
''നിൻ്റെ ഉള്ളിൽ ഇത്രയും വലിയ പാട്ടുക്കാരൻ ഉള്ള കാര്യം ഞാൻ അറിഞില്ല എൻ്റെ ആദി. "കൃതി അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.
***
ഭക്ഷണം കഴിക്കാനായി എല്ലാവരും ഡൈനിങ്ങ് ടെബിളിൽ ഇരിക്കുകയാണ്.
കൃതിയും അമ്മയും കൂടിയാണ് ഭക്ഷണം വിളമ്പുന്നത്.
" നീ ഇരിക്ക് " എബി കൃതിയെ നോക്കി കൊണ്ട് പറഞ്ഞു.
" എയ് വേണ്ട. ഞാൻ അമ്മയുടെ ഒപ്പം ''
" നീ ഇരിക്ക് ഇവിടെ. അമ്മാ അമ്മയും ഇരിക്ക് ''എബി പ്ലേറ്റ് എടുത്ത് കൃതിക്കും അമ്മക്കും മുന്നിൽ വച്ച് കൊണ്ട് പറഞ്ഞു.
കൃതി അത്ഭുതത്തോടെ എബിയുടെ അരികിൽ ഇരുന്നു.
എബി കൃതിക്കുള്ള ഭക്ഷണം അവളുടെ പ്ലേറ്റിലേക്ക് വിളമ്പി.
ആ പ്ലേറ്റിലെ ഫുഡ് കണ്ട് കൃതിയുടെ കണ്ണ് തള്ളി പോയി. താൻ ഒരു ദിവസം കഴിക്കുന്ന അത്രേം ഫുഡ് അതിൽ ഉണ്ടായിരുന്നു.
''എനിക്ക് ഇത്രേം വേണ്ട." കൃതി അമ്മയെ നോക്കി പറഞ്ഞു.
" അമ്മയല്ല നിനക്ക് ഫുഡ് എടുത്ത് തന്നത്. ഞാൻ ആണ്.ഇത് മുഴുവൻ കഴിക്കാതെ നീ ഇന്ന് ഇവിടെ നിന്നും എഴുന്നേൽക്കില്ല" എബി തറപ്പിച്ച് പറഞ്ഞു .
കൃതി അമ്മയുടെ മുഖത്തേക്ക് നിഷ്കു ആയി നോക്കി. പക്ഷേ അമ്മ എബിയുടെ കൂടെ നിന്നു.
ഇതെല്ലാം കണ്ട് ചിരി അടക്കി പിടിച്ചിരിക്കുകയാണ് ആദി.
എല്ലാവരുടേയും ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ടും കൃതിയുടെ മാത്രം കഴിഞ്ഞിട്ടില്ല.
" എട്ടത്തി.ഇത് ഇന്ന് എങ്ങാനും കഴിച്ച് കഴിയുമോ " ആദി കളിയാക്കി കൊണ്ട് ചിരിച്ചു. ശേഷം അവൻ എഴുന്നേറ്റു പോയി.
അമ്മയും, പപ്പയും ,ആദിയും ഭക്ഷണം കഴിച്ച് എഴുന്നേറ്റു.എബി കൃതി കഴിച്ച് കഴിയുന്നത് വരെ അവളുടെ അരികിൽ തന്നെ ഇരിക്കുകയാണ്.
"എനിക്ക് മതി. ഞാൻ കുറേ കഴിച്ചു. " അത് പറഞ്ഞ് കൃതി ചെയറിൽ നിന്നും എണീറ്റു
" നീ ഇത് ഫുൾ കഴിച്ചില്ലെങ്കിൽ ഞാൻ നിന്നെ തല്ലിയിട്ട് ആണെങ്കിലും മുഴുവൻ കഴിപ്പിച്ചിരിക്കും "
എബി മുഖത്ത് ഗൗരവം വരുത്തി കൊണ്ടാണ് പറഞ്ഞതെങ്കിലും മനസിൽ ചിരിക്കുകയായിരുന്നു.
നിനക്ക് ഒരു പണി തരാൻ നോക്കി നടക്കുകയായിരുന്നു." എബി മനസിൽ പറഞ്ഞു.
എനിക്ക് മനസിലായടോ ഐ പി എസേ .നിങ്ങൾ എനിക്കിട്ട് പണിതത് ആണല്ലേ. ഇതിനിട്ട് മറു പണി തന്നിലെങ്കിൽ എൻ്റെ പേര് കൃതി എന്ന് അല്ല.
അവൾ മനസിൽ പറഞ്ഞു.
(തുടരും)
★APARNA ARAVIND★