Aksharathalukal

❤മീര ❤ ഭാഗം 1

" ഡി ഈ ചട്ടുകാലും വെച്ച് നിരങ്ങി നീ എപ്പോൾ വീട്ടിൽ എത്താനാ? "
ഉണ്ണിയുടെ ചോദ്യം കേട്ടു മീര തിരിഞ്ഞു നോക്കി
" അല്ല ഇതാര് ഉണ്ണിയേട്ടനോ ഇന്നെന്താ പതിവില്ലാതെ ഇത്ര നേരത്തെ? "
" എന്താ എനിക്ക് നേരത്തെ വന്നു കൂടെ? " അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.
" ആവാലോ ഞാൻ വെറുതെ ചോദിച്ചതാ" മീര ചെറു കുസൃതിയോടെ അവനെ നോക്കി പറഞ്ഞു.
" ആ ശെരി ഞാൻ പോകുന്നു " അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു
" അതെ ഉണ്ണിയേട്ടാ ഞാനും വന്നോട്ടെ ഏട്ടൻ പറഞ്ഞപോലെ ഈ ചട്ടുകാലും വെച്ച് ഇപ്പോൾ വീട്ടിൽ എത്താനാ"
" നീ ഈ കാലും വെച്ച് അങ്ങ് നടന്നു വന്നാൽ മതി ഇതിൽ വലിഞ്ഞു കേറണ്ട" ചെറു നീരസത്തോടെ ഉണ്ണി പറഞ്ഞു.ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ ബൈക്ക് ഉം എടുത്തു പോകുന്നത് അവൾ വിഷമത്തോടെ നോക്കി നിന്നു.
ഏറെ നേരം കഴിഞ്ഞാണ് മീര വീട്ടിൽ എത്തുന്നത്. ഉമ്മറപ്പടിയിൽ അവളെ കാത്തു അമ്മയും അച്ഛനും ഇരുപ്പുണ്ടായിരുന്നു.
" എന്താ മോളെ ഇത്ര വൈകിയത്? " അമ്മ അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് കയറ്റി കൊണ്ട് ചോദിച്ചു
" എന്റമ്മേ ഒന്നും പറയണ്ട ഇന്ന് ക്ലാസ്സ്‌ ഒരു പാട് ലേറ്റ് ആയ കഴിഞ്ഞേ "
അവളെ അകത്തേക്ക് കയറ്റി വിട്ടിട്ട് അമ്മ അച്ഛന്റെ അടുത്തേക്ക് തിരിച്ചു വന്നു
" കൃഷ്ണേട്ടാ നമുക്ക് സരസ്വതി ഏട്ടത്തിയോട് മീരയുടേം ഉണ്ണിടേം കല്യാണക്കാര്യം പറയണ്ടേ? കഴിഞ്ഞ ദിവസോം ഏട്ടത്തി പറഞ്ഞിരുന്നു വെച്ച് താമസിപ്പിക്കണ്ടാന്"
" ഉം പറയണം ലക്ഷ്മി ഇനി വെച്ച് താമസിപ്പിച്ചുകൂടാ അവൾക് വയസു ഇരുപ്പത്തിമൂന്നായി"
" അതെ കൃഷ്ണേട്ടാ"
" ലക്ഷ്മി ഇനി ഉണ്ണിക്കു മോളെ കല്യാണം കഴിക്കാൻ ഇഷ്ടമല്ലാതെ എങ്ങാനും വരൊ? " കൃഷ്ണൻ നായർ ചെറു സംശയത്തോടെ ലക്ഷ്മിയാമ്മേ നോക്കി ചോദിച്ചു
" അതെന്താ കൃഷ്ണേട്ടൻ അങ്ങനെ ചോദിച്ചേ? "
" അല്ല ലക്ഷ്മി അവന്റെ പെരുമാറ്റത്തിൽ നിന്നും അങ്ങനെ തോന്നി നമ്മുടെ മോൾക്ക് കാലിനു സ്വാധീനം ഇല്ലല്ലോ "
" നമ്മൾ എല്ലാവരും ചെറുപ്പത്തിലേ പറഞ്ഞുറപ്പിച്ചതല്ലേ അവരുടെ കാര്യം പിന്നെ മീരമോൾക്കു കാലിനു സ്വാധീനമില്ലേലും അവൾക് നമ്മൾ നല്ല വിദ്യാഭ്യാസം കൊടുത്തിട്ടില്ലേ ഭാഗ്യമുണ്ടെങ്കിൽ നാളെ നല്ലൊരു സർക്കാർ ജോലിം കിട്ടും പിന്നെന്താ? "
" ശെരിയ ലക്ഷ്മി എന്നാൽ പിന്നെ നമുക്ക് സരസ്വതിയോടു പറയാം"
ഇതെല്ലാം അകത്തിരുന്നു മീര കേൾക്കുന്നുണ്ടായിരുന്നു ഉണ്ണി ഏട്ടന് തന്നോട് ഇപ്പോൾ പഴേ പോലെ അടുപ്പമില്ല കുട്ടിക്കാലം തൊട്ടേ മനസ്സിൽ ഉണ്ണിയേട്ടനെ പ്രതിക്ഷിട്ടിച്ചത് കൊണ്ട് ഉണ്ണിയേട്ടന്റെ ചെറിയ അവഗണകൾ പോലും തന്നെ മുറിപ്പെടുത്താറുണ്ട് ഇപ്പോൾ തന്നെ കാണുന്നത് പോലും വെറുപ്പായപോലെ
..
അതി രാവിലെ തന്നെ പെയിന്റിംഗ് വർക്കിന്‌ പോകാൻ നിന്ന ഉണ്ണിയുടെ അടുത്തേക്ക് സരസ്വതിയമ്മ വന്നു
" ഉണ്ണി എനിക്ക് നിന്നോട് ചിലത് സംസാരിക്കാനുണ്ട് "
"എന്താ അമ്മേ പറഞ്ഞോളൂ "
"ഉണ്ണി ഇനി ഇതിങ്ങനെ വെച്ച് നീട്ടണ്ടന്ന എന്റെ അഭിപ്രായം "
" എന്ത്? "
" നിന്റെയും മീരയുടേം കല്യാണം ഉടൻ നടത്തണം എന്ന കൃഷ്ണേട്ടനും ലക്ഷ്മിയും പറയുന്നേ"
" എന്തു ആ ചട്ടുകാലി പെണ്ണിനെ ഞാൻ കെട്ടണമെന്നോ? അതേ ജന്മം നടക്കില്ല അതിനു വെച്ച വെള്ളം അങ്ങ് മാറ്റി വെച്ചേക്കാൻ അവരോടു പറ " പെട്ടെന്നുള്ള അവന്റെ മറുപടി കേട്ടു സരസ്വതിക്ക് ദേഷ്യം വന്നു
" നീ എന്താ പറഞ്ഞെ അവളെ കെട്ടാൻ പറ്റില്ലെന്നോ പിന്നെ എന്തിനാടാ കുട്ടിക്കാലം തൊട്ടേ നീ ആ പാവത്തെ മോഹിപ്പിച്ചേ"?
" അത്... അത് പിന്നെ അറിവില്ലായിരുന്നു സമയത്ത് അങ്ങനൊക്കെ പറഞുണു വെച്ച് എനിക്ക് ഇപ്പോൾ എന്റെ ജീവിതം കളയാൻ പറ്റുമോ? " അവൻ ദേഷ്യത്തോടെ അമ്മയെ നോക്കി പറഞ്ഞു.
" അല്ലേലും എന്റെ മോനു എന്ത് യോഗ്യതയാണുള്ളത് അവളെ കെട്ടാൻ അവൾക്കു കാല് വയ്യന്നല്ലേ ഉള്ളു സൗന്ദര്യമുണ്ട് വിദ്യാഭ്യാസമുണ്ട് നാളെ നല്ലൊരു സർക്കാർ ജോലിയും കിട്ടും പക്ഷെ നീയോ? പത്താം ക്ലാസ്സ്‌ പത്തു തവണ എഴുതിപൊട്ടിയില്ലേ? "

അമ്മയുടെ വാക്കുകൾ കേട്ടു ദേഷ്യം അരിച്ചു കയറിയ ഉണ്ണി കലിതുള്ളി ഇറങ്ങിപ്പോയി.
അവൻ നേരെ പോയത് മീരയുടെ അടുത്തേക്കരുന്നു ക്ലാസ്സ്‌ വിട്ടു വന്ന മീരയെ ഉണ്ണി തടഞ്ഞു നിർത്തി.
" ഡി നിനക്ക് എന്നെ കെട്ടണോ? അങ്ങനൊരു പൂതി നിന്റെ മനസിലുണ്ടെങ്കിൽ എന്റെ മോളു അതങ്ങു ഉപേക്ഷിച്ചേക്കു ഈ ജന്മം ഞാൻ നിന്നെ കേട്ടില്ല "
പെട്ടെന്നുള്ള അവന്റെ സംസാരം അവളെ ഞെട്ടിച്ചു.
" ഉണ്ണിയേട്ടൻ എന്താ ഈ പറയുന്നേ നമ്മുടെ കല്യാണം പണ്ടേ എല്ലരും പറഞ്ഞു ഉറപ്പിച്ചതല്ലേ? പണ്ട് ഏട്ടനും സമ്മതമായിരുന്നല്ലോ"
" ഓ അത് പണ്ട് ഇപ്പൊ എനിക്ക് ഈ ചട്ടുകാലിയെ ചുമക്കാൻ മനസില്ല പോരാത്തതിന് എനിക്ക് മറ്റൊരാളെ ഇഷ്ടവുമാ അവളെ മാത്രേ ഞാൻ കെട്ടൂ"
ഉണ്ണിയുടെ വാക്കുകൾ ഇടി മിന്നൽ കണക്കിന് മീരയിൽ തുളച്ചു കയറി
ഇടറിയ സ്വരത്തോടെ അവൾ ചോദിച്ചു
" ആരാ അത്? "

            

തുടരും 


❤മീര ❤ - 0️⃣2️⃣

❤മീര ❤ - 0️⃣2️⃣

4.5
9244

" ഇനി ആരാന്നു പറഞ്ഞാൽ നീ എന്റെ തലേന്ന് ഒഴിഞ്ഞു പോകുമോ "?  അവന്റെ ദാക്ഷണ്യമില്ലാത്ത മറുപടിക്കു മുൻപിൽ മീര പതറി നിന്നു പോയി. " എങ്കിൽ നീ അറിഞ്ഞോ സു കുമാരേട്ടന്റെ മോളു പ്രിയയുമായി ഞാൻ ഇഷ്ടത്തിലാ അവളെ മാത്രമേ ഞാൻ കെട്ടു നിനക്ക് തൃപ്‌തി ആയല്ലോ? " അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. പക്ഷെ ഉണ്ണിക്കു വിടാൻ ഭാവം ഇല്ലായിരുന്നു. " ഡി പിന്നെ ഒരു കാര്യം ഇതും പറഞ്ഞു മേലിൽ നീയോ നിന്റെ കുടുംബക്കാരോ എന്റെ മുൻപിൽ വന്നേക്കരുത് " അവൾ കണ്ണ് നീര് തുടച്ചു തലകുലുക്കി സമ്മതിച്ചു. " ആർക്കും വേണ്ടാത്ത ചട്ടുകാലിയെ എന്റെ തലേൽ വെക്കാൻ നോക്കുന്നു " അവൻ സ്വയം പിറുപിറു