" ഇനി ആരാന്നു പറഞ്ഞാൽ നീ എന്റെ തലേന്ന് ഒഴിഞ്ഞു പോകുമോ "? അവന്റെ ദാക്ഷണ്യമില്ലാത്ത മറുപടിക്കു മുൻപിൽ മീര പതറി നിന്നു പോയി.
" എങ്കിൽ നീ അറിഞ്ഞോ സു കുമാരേട്ടന്റെ മോളു പ്രിയയുമായി ഞാൻ ഇഷ്ടത്തിലാ അവളെ മാത്രമേ ഞാൻ കെട്ടു നിനക്ക് തൃപ്‌തി ആയല്ലോ? "
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. പക്ഷെ ഉണ്ണിക്കു വിടാൻ ഭാവം ഇല്ലായിരുന്നു.
" ഡി പിന്നെ ഒരു കാര്യം ഇതും പറഞ്ഞു മേലിൽ നീയോ നിന്റെ കുടുംബക്കാരോ എന്റെ മുൻപിൽ വന്നേക്കരുത് "
അവൾ കണ്ണ് നീര് തുടച്ചു തലകുലുക്കി സമ്മതിച്ചു.
" ആർക്കും വേണ്ടാത്ത ചട്ടുകാലിയെ എന്റെ തലേൽ വെക്കാൻ നോക്കുന്നു " അവൻ സ്വയം പിറുപിറുത്തു. അവൾ കേൾക്കണം എന്ന് ആഗ്രഹിച്ചു പറഞ്ഞത് കൊണ്ടാകാം അവൾ അത് കെട്ടു അവനെ നിറകണ്ണുകളോടെ നോക്കിട്ടും അവന്റെ മനസ്സിൽ അലിവിന്റെ ഒരു ചെറു കണിക പോലും ഉണരാതെ പോയത്.
******
പ്രിയ സുകുമാർ.. നാട്ടിലെ പണച്ചാക്കായ സുകുമാരൻ നായരുടെ ഏക സന്തതി. ഒരു പച്ച പരിഷ്ക്കാരി. ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയറിൽ എത്തി നില്കുന്നു. അഹങ്കാരത്തിനു കാലും കൈയും വെച്ചൊരു മുതൽ. അച്ഛന്റെ പണത്തിൽ അഹങ്കരിച്ചു നടന്ന അവൾ ഇതു അർത്ഥത്തിലാണ് ഉണ്ണിയെ പ്രണയിക്കുന്നത് എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു. പ്രിയയുടെ പണവും സൗന്ദര്യവും കണ്ടു ഉണ്ണി മൂക്കും കുത്തി അവൾക്കു മുൻപിൽ വീണു. സുകുമാരൻ നായരുടെ കാര്യസ്ഥനായി അവിടെ കേറി പറ്റിയതാണ് ഉണ്ണി. ഒടുക്കം അയാളുടെ മകളെ തന്നെ പാട്ടിലാക്കി. ഇപ്പോൾ സുകുമാരൻ നായരുടെ മാത്രമല്ല പ്രിയയുടേം കാര്യസ്ഥ പണി ഉണ്ണിയുടെ കൈയിലാണ്.
******
വൈകുന്നേരം പതിവ് മീറ്റിംഗ് സ്ഥലത്ത് ഉണ്ണി ഹാജർ ആയി. പ്രിയ ബസിലാണ് കോളേജ് ഇൽ പോകുകയും വരികയും ചെയുന്നത് ചില നേരങ്ങളിൽ സുകുമാരൻ നായർ അവള്ക്കു വേണ്ടി കാർ പറഞ്ഞയക്കും എന്നാൽ അവൾ അത് തിരസ്കരിക്കും കാറിൽ പോകുകേം വാരികേം ചെയ്താൽ ഉണ്ണിയുമായി സംസാരിക്കാൻ സാധിക്കില്ലല്ലോ.
പതിവ് പോലെ ബസ് സ്റ്റോപ്പിൽ വന്നു നിർത്തി. പ്രിയ ഇറങ്ങി ഉണ്ണിയുടെ അടുത്തെത്തി.
" ആ ഉണ്ണി ഇന്ന് നേരത്തെ വന്നോ?
" ആ വന്നു " അവൻ പറഞ്ഞു അപ്പോഴും അവന്റെ മുഖം കടന്നല് കുത്തിയപോലെ വീർത്തു കെട്ടി ഇരുന്നു.
" എന്താ ഉണ്ണി എന്താ മുഖം വീർപ്പിച്ചേക്കുന്നേ " അവൾ കുസൃതി ചിരിയോടെ ചോദിച്ചു.
ഉണ്ണി ഒന്നു മുഖം ഉയർത്തി എന്നിട് പറഞ്ഞു.
" ആ നശൂലം ഇല്ലേ മീര.. ആ ചട്ടുകാലി അവളെ എന്നെ കൊണ്ട് കെട്ടിക്കാൻ വാശി പിടിക്കുവാ എന്റമ്മേം അവളുടെ വീട്ടുകാരും ആ സാധനത്തിനു എന്നോട് പ്രേമമാണത്രെ "
" ഓ അതാണോ കാര്യം ഇത് ഇന്നും ഇന്നലേം ഒന്നും തുടങ്ങിയ സബ്ജെക്ട് അല്ലല്ലോ.. കാലം കുറെ അതല്ലേ നീ തന്നെ അല്ലെ ഉണ്ണി ആ പെണ്ണിന് ആശ കൊടുത്തേ എന്നിട് എന്നെ കണ്ടപ്പോൾ മറിഞ്ഞു.. ആ നീ അപ്പോൾ അനുഭവിക്കു " അവൾ തമാശയായി പറഞ്ഞതായിരുന്നെങ്കിലും ഉണ്ണിക് അത് ചങ്കിൽ തറച്ചു.
" ഓഹോ അപ്പോൾ നീയും അവൾക്കു വക്കാലത്ത് പറയുവാനോ? "
" ഹഹ പിണങ്ങിയോ അപ്പോഴേക്കും? ഞാൻ വെറുതെ പറഞ്ഞതല്ലേ ആ ചട്ടുകാലിയോട് പോയി പണി നോക്കാൻ പറ ഈ ഉണ്ണിക്കുട്ടൻ ഈ പ്രിയ സുകുമാറിന്റെ മാത്രം ആണെന്ന് പറഞ്ഞേക്ക് " അവൾ അവനെ സമാധാനിപ്പിക്കുമെന്നോണം പറഞ്ഞു.
" ഞാൻ അത് പറഞ്ഞു എനിക്ക് മറ്റൊരാളെ ഇഷ്ടാണെന്നു " അവൻ പറഞ്ഞു
ഇത് കെട്ടു ചെറുതായി ഒന്ന് ഞെട്ടിയ പ്രിയ അത് പുറത്ത് കാണിക്കാതെ ചോദിച്ചു
" എന്താ പറഞ്ഞെ എന്റെ പേര് പറഞ്ഞോ? " അവൾ ആകാംഷയോടെ ചോദിച്ചു.
" ആം പറഞ്ഞു "
" എന്തിനാ ഉണ്ണി എന്റെ പേര് പറഞ്ഞെ ഇനി എന്തൊക്കെ പുകിൽ ആകുമോ എന്തോ? " അവൾ നെറ്റി ചുളിച്ചു കൊണ്ട് പറഞ്ഞു. അത് വരെ ഉണ്ടായിരുന്ന സന്തോഷം അവളുടെ മുഖത്ത് നിന്നു മാഞ്ഞിരുന്നു.
" ഡി എല്ലാവരും അറിയട്ടെ നീ എന്റേതാണെന്നു " അവന്റെ മുഖത്ത് പ്രണയത്തിന്റെ പൂത്തിരികൾ വിരിഞ്ഞു.
" ഡി പിന്നെ ഇത് അങ്ങനെ വെച്ചു നീട്ടികൊണ്ട് പോകണ്ട നമ്മടെ കാര്യം വീട്ടിൽ അവതരിപ്പിക്കണ്ടേ? "
അവന്റെ ചോദ്യം കേൾക്കാതെ അവൾ എന്തോ ആലോചിച്ചു നില്കുകയിരുന്നു.
"ഡി നീ ന്താ ആലോചിക്കുന്നേ? " അവൻ അവളുടെ തോളിൽ തട്ടി ചോദിച്ചു.
അവൾ പെട്ടെന്ന് ഞെട്ടി നോക്കി.
" ഉണ്ണി എന്താ പറഞ്ഞെ? "
" നമുക്ക് എത്രയും വേഗം നമ്മുടെ കാര്യം വീട്ടിൽ അവതരിപ്പിക്കണം ഇനി ഇത് നീട്ടി വെക്കാൻ എന്നെ കൊണ്ട് പറ്റത്തില്ല " അവൻ പറഞ്ഞു തീർന്നപ്പോളേക്കും അവൾ ആകെ ആശയകുഴപ്പത്തിലായി.
" ഉണ്ണി അത് ഇപ്പോൾ വേണ്ട"
"വേണ്ടേ അതെന്താ? ' ഉണ്ണി നെറ്റി ചുളിച്ചു.
അവൾ മുഖം കുനിച്ചു. എന്നിട് പറഞ്ഞു
' അച്ഛൻ എതിർക്കും പിന്നെ ഗ്രേഡുയേഷൻ നല്ല റാങ്കോടെ പാസായാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്തും നേടി തരാന് അച്ഛൻ വാക്ക് തന്നിട്ടുണ്ട് അപ്പോൾ ഞാൻ നിന്റെ പേര് പറയും ഉണ്ണി അത് വരെ ക്ഷമിക്കു " അവൾ കെഞ്ചി
ഉണ്ണി അല്പം ആലോചിച്ചു നിന്നു.
" ആ അത് മതി എന്റെ പെണ്ണെ.. നീ പോയി നന്നായിട് പഠിച്ചു റാങ്ക് വാങ്ങിക്കു "
" ഉം ശെരി ഞാൻ പോട്ടെ ഉണ്ണി ആ പിന്നെ ടൗണിലെ ഷോപ്പിൽ എന്റെ ലാപ്ടോപ് റിപ്പയറിംഗിന് കൊടുത്തിട്ടുണ്ട് ഒന്ന് വാങ്ങി വരൊ? " അവൾ ചോദിച്ചു.
" അതിനെന്താ എന്റെ പെണ്ണെ ഞാൻ ഇപ്പോൾ തന്നെ കൊണ്ട് വരാം നീ പൊയ്ക്കോ " അവൻ പറഞ്ഞു തീർന്നതും അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ നടന്നു തുടങ്ങിയിരുന്നു. അവൾ കണ്ണിൽ നിന്നു മായും വരെ അവൻ നോക്കി നിന്നു.
*********
തനിക്കു കിട്ടിയ തിരിച്ചടിയിൽ മീര ആകെ തളർന്നിരുന്നു. ഒരു ആഴ്ചയായി അവള് പി എസ് സി ക്ലാസ്സിൽ പോയിട്ടു. ഉണ്ണിയുടെ നിലപാട് വീട്ടിലും അറിഞ്ഞതോടെ വീട്ടുകാർക്കും നിരാശയായിരുന്നു.
ഒരു ആഴ്ചയായി ക്ലാസ്സിൽ എത്താത്തതുകൊണ്ട് കോച്ചിംഗ് സെന്ററിന്റെ ഓണരും അവിടുത്തെ അധ്യാപകനുമായ നന്ദഗോപൻ അവളെ ഫോണിൽ വിളിച്ചു. എന്ത് പറയണം എന്നറിയാതെ അവൾ ഫോൺ എടുത്തു.
" ഹലോ മീര താൻ ഇത് എന്ത് പണിയ ഈ കാണിക്കുന്നേ എത്ര ദിവസമായി ക്ലാസ്സിൽ വന്നിട്ട് "നന്ദൻ സർ ഒറ്റ ശ്വാസത്തിൽ ചോദിച്ചപ്പോൾ അവൾ ആകെ ആശങ്കാകുലയായ്.
" സർ... അത് പിന്നെ.. എനിക്ക് ഒരു ചെറിയ പനി.. നാളെ തൊട്ടു വരാം സർ "
അവളുടെ വിക്കി വിക്കിയുള്ള സംസാരം നന്ദൻ സാറിനെ ചൊടിപ്പിച്ചു എന്ന് തോന്നുന്നു. അദ്ദേഹം പറഞ്ഞു.
" എനിക്ക് വേണ്ടി താൻ പഠിക്കണ്ട.തനിക്കു വേണേൽ താൻ പഠിക്കാൻ വരണം. അടുത്ത എക്സമിനു റാങ്ക് ലിസ്റ്റിൽ വരാൻ ചാൻസ് ഉള്ള ആളാ താൻ അത് മറക്കണ്ട" ഇത്രേം പറഞ്ഞു നന്ദൻ സർ ഫോൺ വെച്ചു. സർ ഫോൺ വെച്ചപോഴെകും മീരക്ക് വീണ്ടും ഒരു വല്ലായ്മാ തോന്നി. ഈ പറഞ്ഞ നന്ദൻ സാറിനു തന്നോടെന്തോ ഉള്ളത് പോലെ അവൾക്കു പലപ്പോഴും തോന്നിട്ടുണ്ട്. അത് ഒരു വികലാംഗയോട് തോന്നുന്ന സഹതാപനെന്നു ആദ്യമൊക്കെ അവൾ ധരിച്ചിരുന്നു എന്നാൽ അതിലും അപ്പുറം മറ്റെന്തോ നന്ദൻ സാറിനു തന്നോട് ഉള്ളതായി ഇടക്കൊക്കെ തോന്നിട്ടുണ്ട്..തനിക്കു മാത്രമായി റെഫർ ചെയ്യാൻ ബുക്സ് തരുന്നു, പഠന വിവരങ്ങൾ ഇടക് വിളിച്ചു ചോദിക്കുന്നു. എന്തായാലും സാറിനു എന്തോ ഉണ്ടെന്നുള്ളത് സത്യമാണ്. ഇന്നത്തെ വിളി കൂടായപ്പോൾ അവളുടെ നെഞ്ച് ഇടിച്ചു തുടങ്ങി.
**********
പിറ്റേന്ന് മീര രണ്ടും കല്പിച്ചു ക്ലാസ്സിൽ എത്തി. നന്ദൻ സർ സെന്ററിന്റെ മുൻപിൽ തന്നെ ഉണ്ടായിരുന്നു അവൾക് ആണേൽ അങ്ങോട്ടോ ഇങ്ങോട്ടോ മാറാൻ പറ്റാത്ത അവസ്ഥയായി. അവളെ കണ്ടതും നന്ദൻ അടുത്തേക്ക് വന്നു.
" ആ വന്നോ പോയി ക്ലാസ്സിൽ കേറിക്കോ വൈകിട്ട് പോകുമ്പോൾ ഒരു കാര്യം സംസാരിക്കാനുണ്ട് "
ഇത് കേട്ട അവൾക്കൊരു വിറയൽ ഉണ്ടായി.എന്തായിരിക്കും സാറിനു സംസാരിക്കാനുള്ളത് എന്നോർത്തു അവളുടെ തല പെരുത്തു.
വൈകുന്നേരം അവൾ പോകാൻ ഇറങ്ങിയപ്പോൾ നന്ദൻ വഴിയിൽ തന്നെ നില്പുണ്ടായിരുന്നു. അവൾ മടിച്ചു മടിച്ചു അവന്റെ അടുത്തെത്തി.
" എന്താ സർ പറയാനുണ്ടെന്ന് പറഞ്ഞെ? " അവൾ ചോദിച്ചു.
നന്ദൻ അവളെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു.
" മുഖവുര ഇല്ലാതെ ഞാൻ കാര്യത്തിലേക്കു കടക്കാം എനിക്ക് മീരയെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യമുണ്ട് ഇപ്പോൾ ഇത് പറയാൻ കാരണം എന്റെ അമ്മയാണ് അമ്മ നിർബന്ധിക്കുന്നു നിന്നോട് എന്റെ ഇഷ്ടം തുറന്ന് പറയാൻ "
ഒരു മിന്നൽ പിണർപ്പു കണക്കെ നന്ദന്റെ വാക്കുകൾ അവളിൽ തുളഞ്ഞു കയറി. അവളുടെ നെഞ്ചിടിപ്പ് കൂടി.
നന്ദൻ തുടർന്നു
" എന്താ മീര തന്റെ അഭിപ്രായം? "
അവളുടെ ചുണ്ടുകൾ വിറച്ചു. വിറക്കുന്ന ചുണ്ടുകളോടെ അവൾ പറഞ്ഞു.
" സർ എനിക്ക് അതിനു സാധിക്കില്ല ഈ ജന്മം മറ്റൊരാളെ ഭർത്താവായി കാണാൻ എനിക്ക് കഴിയില്ല. ഒരാളെ ഞാൻ ആ സ്ഥാനത്തു കണ്ടതാ പക്ഷെ.. "
അവളുടെ വാക്കുകൾ പാതി മുറിഞ്ഞു.
നന്ദൻ അതിന്റെ ബാക്കി പൂരിപ്പിച്ചു.
" അത് എനിക്കറിയാം ഉണ്ണി അല്ലെ ആ ആള് ഇപ്പോൾ അയാൾ മറ്റൊരു പെണ്ണുമായി ഇഷ്ടത്തിലാണ് അല്ലെ താൻ അന്ന് വരാതിരുന്നപ്പോൾ ഇതെല്ലാം തന്റെ കൂട്ടുകാരി ആരതി പറഞ്ഞിരുന്നു തന്നെ നിരാശയുടെ പടുകുഴയിലേക്കു തള്ളിയിട്ടിട്ടാ അവൻ പോയതെന്ന് "
ഇത് കെട്ടു അവൾ അത്ഭുതത്തോടെ നന്ദനെ നോക്കി.
" ഡോ തന്നെ നിരന്തരം കളിയാക്കുന്ന തന്നെ നിഷ്ക്കരുണം തേച്ചിട്ട് പോയ അയാൾക്കു വേണ്ടി കരയാൻ തനിക്കു നാണം ഇല്ലേ.. തനിക്കു അവന്റെ സ്ഥാനത്തു മാറ്റരേയും കാണാൻ പറ്റില്ല പോലും അവൻ തന്റെ സ്ഥാനത്തു ഒരു പണച്ചാക്കിനെ കൊണ്ട് വന്നല്ലോ പിന്നെ തനിക്കെന്ന അവനെ മറന്നാൽ " നന്ദൻ സാറിന്റെ രോഷം അവളെ ഭയപ്പെടുത്തി അത് കണ്ടിട്ടെന്നോണം നന്ദൻ രോഷം അടക്കി മുഖത്ത് പുഞ്ചിരി വരുത്തി പറഞ്ഞു.
" മീര താൻ തന്റെ വീട്ടുകാരെ ഓർക്കു വയ്യാത്ത തനിക്കു വേണ്ടി കഷ്ടപ്പെടുന്ന അവർക്കു താൻ നല്ല നിലയിൽ എത്തിയില്ലേൽ ഉണ്ടാകുന്ന വിഷമം ഓർത്തു നോക്ക് അവരോട് ഇത്തിരി എങ്കിലും ആത്മാർത്ഥത ഉണ്ടേൽ താൻ അവനെ മറക്കു "
മീര ഒന്നും മിണ്ടിയില്ല. നന്ദൻ തിരിഞ്ഞു നടന്നു പിന്നെ അവളെ ഒന്ന് നോക്കിട്ട് പറഞ്ഞു.
" മീര തന്റെ മനസ് മാറി എന്നെങ്കിലും അവനെ മറക്കുമ്പോൾ എന്റെ അടുത്ത തന്നെ വരണം എത്ര കാലം വേണേലും ഞാൻ കാത്തിരിക്കാൻ റെഡിയാണ് അത്രയ്ക്ക് ഞാൻ തന്നെ സ്നേഹികുന്നു "
ഇത് കൂടെ കേട്ടപ്പോൾ അവളുടെ ഹൃദയം ആകെ മരവിച്ചു പോയി.
**********
അവൾ വീട്ടിലെത്തിയത് വിങ്ങുന്ന മനസുമായിആയിരുന്നു. അവൾ വീട്ടിലേക്കു പതുകെ കയറുമ്പോൾ അമ്മ ദയനീയമായ കണ്ണുകളോടെ അവളെയും കാത്തു നില്പുണ്ടായിരുന്നു.
" മോളു വന്നോ.. മോളു വേഗം ഡ്രസ്സ് മാറി വാ അമ്മ മോൾക്ക് ഇഷ്ടപെട്ട പാൽ പായസവും തേനടയും ഉണ്ടാക്കി വെച്ചിട്ടുണ്ട് " ഇതും പറഞ്ഞു അമ്മ അടുക്കളയിലേക്കു ഉൾവലിഞ്ഞപ്പോൾ അവൾക്കു മനസ്സിലായിരുന്നു തന്റെ വിഷമം അകറ്റാൻ അമ്മ പെടാപാട് പെടുകയാണെന്നു. അവൾ മുറിയിൽ കയറി കതകടച്ചു കട്ടിലിൽ ഇരുന്നു അപ്പോഴും നന്ദൻ സർ പറഞ്ഞത് കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. തനിക്കു വേണ്ടി കഷ്ടപ്പെടുന്ന മാതാപിതാക്കളെ വിഷമിപ്പിക്കാതിരിക്കുക എന്ന്. അവൾ ജനാല തുറന്നു പുറത്തേക്കു നോക്കി. പുറത്ത് പറമ്പിൽ കൃഷി ചെയ്യുന്ന അച്ഛനെ കണ്ടു. തനിക്കു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന അച്ഛൻ. അവരെ ഓകെ ഉണ്ണിയേട്ടന്റെ പേരും പറഞ്ഞു വിഷമിപ്പിക്കണോ. ഉണ്ണിയേട്ടൻ തന്നെ ചതിച്ചു എന്നറിഞ്ഞപ്പോൾ ഇനി ഒരാളേം വിവാഹം കഴിക്കില്ലെന്ന് വാശി പിടിച്ചു വീട്ടുകാരോട് പറഞ്ഞത് അവൾ ഓർമ്മിച്ചു. ആ സമയം തന്റെ അച്ഛനും അമ്മയും അനുഭവിച്ച മാനസികാവസ്ഥ തനിക്കു ഊഹിക്കാൻ പോലും കഴിയിലിനോർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്നാൽ ഉണ്ണി ഒട്ടു മനസിന് പോകുന്നുമില്ല എന്ത് ചെയ്യണം എന്നറിയാണ്ട് അവൾ വീണ്ടും അസ്വസ്ഥയായി.
( തുടരും )