Aksharathalukal

രണ്ടാംക്കെട്ട് (Part-3)

✍🏻SANDRA C.A#Gulmohar❤️

 

വീടിന്റെ മുന്നിൽ തന്നെ ഉയർന്ന വലിയ പന്തൽ നോക്കി
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടയ്ക്കാതെ മുറിയിലെ ആരവങ്ങൾക്കിടയിൽ ഇരിക്കുമ്പോളാണ് പെട്ടെന്ന് അച്ഛൻ തളർന്നു വീണെന്ന് പറഞ്ഞു വല്യമ്മ ഒാടിക്കിതച്ചു വന്നത്..

ഉമ്മറത്തേക്ക് പാഞ്ഞെത്തിയപ്പോഴെ കണ്ടു തളർന്നിരിക്കുന്ന അച്ഛനടുത്തായി വിങ്ങി പൊട്ടുന്ന അമ്മയെ...!!

കാര്യമെന്താണെന്നറിയാതെ അവർക്കരികിലേക്ക് കുതിക്കുമ്പോൾ ഞാൻ കണ്ടു എന്നെ തന്നെ സഹതാപത്തോടെ നോക്കി നിൽക്കുന്ന നാട്ടുക്കാരെ..

ഒാടി അണച്ചു അച്ഛന്റെ അടുത്തെത്തിയതും എന്നെ നോക്കാനാകാതെ അച്ഛൻ കെെ കൊണ്ട് മുഖം മറച്ചു..

എന്താണ് കാര്യമെന്നറിയാതെ ഞാൻ പകച്ചു നിൽക്കുന്നതിനിടയിലാണ് ആരോടൊക്കെയോ സംഭവം ഉത്സാഹത്തോടെ വിവരിക്കുന്ന അമ്മായിയെ കണ്ടത്..

എന്നെ കാണാതെ നിന്ന അവർ അല്പം ഉറക്കെ പറഞ്ഞ വാക്കുകൾ കേട്ട് എന്റെ സമനില തെറ്റി പോയി...

"പെണ്ണിന്റെ സ്വഭാവമാഹത്മ്യം അന്വേഷിച്ചറിഞ്ഞ ചെറുക്കന് ഈ കല്യാണം വേണ്ടെന്ന്..

ഇവരീത് നേരത്തെ പറയുവാരുന്നേൽ ഞങ്ങൾ വെറെ ആരുടെയെങ്കിലും കണ്ടു പിടിച്ച് അവന്റെ തലയിൽ കെട്ടിയേൽപ്പിക്കത്തിലാരുന്നോ...???

പാവം എന്റെ ഭർത്താവ്..

രാപകൽ ഇല്ലാതെയാ ഈ
കല്യാണത്തിന് വേണ്ടി കഷ്ട്ടപ്പെട്ടത്...!!"

മൂക്കത്ത് വിരൽ വെച്ചു ആ സ്ത്രീ അങ്ങനെ പറഞ്ഞതും പ്രായം നോക്കാതെ ആ മുഖം നോക്കി ഒന്നു പൊട്ടിക്കാനാണ് എനിക്ക് തോന്നിയത്...

ഇന്ന് വരെ മനസ്സാക്ഷിയ്ക്ക് അധീതമായി ഒന്നും തന്നെ പ്രവൃത്തിച്ചിട്ടില്ല..

ശരിയാണ് ഒരാളെ ജീവനു തുല്യം സ്നേഹിച്ചതാണ്,പക്ഷേ, വഴി വിട്ട് എന്റെ വിരൽത്തുമ്പിൽ പോലും അദ്ദേഹം തൊട്ടിട്ടില്ല..

മനസ്സ് കൊണ്ടു പോലും കളങ്കപ്പെടാത്ത എന്നെ പറ്റി അവർ അങ്ങനെ പറഞ്ഞത് കേട്ടതും എന്റെ രക്തം തിളച്ചെങ്കിലും പ്രതികരിക്കാനാകാത്ത വിധം ആയിരക്കണക്കിന് ചങ്ങലക്കെട്ടുകളാൽ ബന്ധനത്താലായിരുന്നു ഞാൻ..

നിസ്സാഹായതയുടെ പാരമ്യത്തിലൂടെ കണ്ണൂനീർ മാത്രം ഒഴുകിക്കൊണ്ടിരുന്നു..

എനിക്ക് വേണ്ടി,എന്റെ സ്വഭാവശുദ്ധിയ്ക്ക് വേണ്ടി ഒന്നു സംസാരിക്കാൻ എന്റെ അച്ഛനോ അമ്മയോ തയ്യാറാകാതെ ഇരുന്നതാണ് എന്നെ ഏറ്റവും തളർത്തിയത്..

പക്ഷേ, പെട്ടെന്നായിരുന്നു കവലയിൽ പച്ചക്കറി കച്ചവടം നടത്തുന്ന തങ്കമണി ചേച്ചി മുന്നോട്ട് വന്നത്..

പഴയ ഒരു റിട്ടയഡ് പോലീസുക്കാരിയും ആരെയും കൂസാത്ത ഉറച്ച തീരുമാനങ്ങൾ ഉളള നാടിന് ഉപകാരിയായിരുന്നു ചേച്ചി..!!

പഞ്ചായത്ത് പ്രസിഡന്റായ സഖാവ് കരുണന്റെ സഖി...!!

"അതെ പരദൂഷണത്തിന് വേണ്ടി മാത്രം വാ തുറക്കുന്ന ലതികേ..

മിണ്ടാതിരുന്നില്ലേൽ വായിലെ പല്ലടിച്ചു താഴെയിടും ഞാൻ..

ഈ നാട്ടിലുളള എല്ലാവർക്കും അമൃതക്കൊച്ചിനെ നന്നായിട്ട് അറിയാവുന്നതല്ലേ..??

ഈ നാട്ടിലെ എല്ലാ മാതാപിതാക്കളും മക്കളോട് പറയുന്നേ ഈ അമൃതയെ കണ്ടു പഠിക്കാനല്ലേ..??

ആ ചെറുക്കന് വെറെ വല്ലോം ബന്ധം കാരണം കൊണ്ട് കല്യാണം മുടങ്ങിയെന്ന് വെച്ച് ഈ കൊച്ചിനെ പറ്റി വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ..??

ഈ കുടുംബം കെട്ടി തൂങ്ങി ചാവാൻ പോയപ്പോൾ ആരുടെ മുന്നിലും കെെ നീട്ടി എരക്കാൻ നിലക്കാതെ ആ കുടുംബം ഒരു കരയ്ക്കെത്തിച്ചത് ആ കൊച്ച് ഒറ്റയ്ക്കാ..

ഇല്ലാഞ്ഞിട്ടും പോലും ആരെങ്കിലും എന്തെങ്കിലും ആവശ്യം പറഞ്ഞു വന്നാൽ വെറും കെെയ്യോടെ ആ കൊച്ച് ആരെയും പറഞ്ഞയച്ചിട്ടില്ല..

ആ അവളെ പറ്റി നിന്റെ പിഴച്ച നാക്കു കൊണ്ട് വല്ലതും പറഞ്ഞാൽ ആദ്യത്തെ അടി നിന്റെ മുഖത്ത് വീഴുന്നത് എന്റെ കെെ കൊണ്ട് ആയിരിക്കും..

പിന്നെ ഈ നാട്ടുക്കാർ തന്നെ നിന്നെ കേറി പെരുമാറിക്കൊളളും..!!"

അവർ അത് പറഞ്ഞു നിർത്തിയതും ഞാൻ പൊട്ടി കരഞ്ഞു പോയി..

ആ നിമിഷം തന്നെ എന്നെ ആശ്വസിപ്പിക്കാനായി നാട്ടുക്കാർ എല്ലാവരും ഒരുമ്മിച്ചെത്തി..

എന്റെ കുടുംബക്കാർ മാറി നിന്ന സമയത്ത് ഒരു താങ്ങായി അവർ നിന്നു..

"കല്യാണം മുടങ്ങിയാൽ പോട്ടെ മോളേ..

കെട്ടാതിരിക്കുന്നതാ നല്ലത്..."

ഒരു കണ്ണീറുക്കി എന്നെ നോക്കി തങ്കമണി ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ അത് വരെ നേരിട്ട അപമാനങ്ങൾ ഞാൻ മറന്നു..

പക്ഷേ, പെട്ടെന്നായിരുന്നു രാഹുലേട്ടന്റെ കെെ പിടിച്ച് അമ്മു മുന്നോട്ട് വന്നത്..
 

"അവൻ പോയാൽ പോട്ടെ,എന്റെ ചേച്ചിയെ കെട്ടാൻ കോടീശ്വരനും എഞ്ചിനീയറുമായ ഈ രാഹുൽ ചേട്ടൻ തയ്യാറാണ്...!!"

അവളുടെ വാക്കുകൾ കേട്ട് പകച്ചു പോയത് ഞാൻ ആണ്..

ഒരു ദുരന്തം ഒഴിഞ്ഞു പോയി എന്നു കരുതിയിടത്തു നിന്ന് തന്നെ അടുത്ത പരീക്ഷണം..

നാട്ടുക്കാരിൽ ചിലർ എന്റെ ഭാഗം സംസാരിക്കാൻ വന്നെങ്കിലും അവരെ എല്ലാവരെയും അമ്മു പറഞ്ഞടക്കി..

വേണ്ട എന്ന് എല്ലാവരോടും മാറി മാറി കെഞ്ചിയെങ്കിലും എന്റെ എതിർപ്പുകൾ വകവെയ്ക്കാതെ അയാൾ എന്റെ കഴുത്തിൽ കൊല കയർ കെട്ടി...!!!!

പരസ്പരം നോക്കാതെ മിണ്ടാതെ അയാളുടെ ഒപ്പം ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും നരകമായ ദിവസങ്ങളിലേക്ക് ഇറങ്ങി ചെന്നു..

പതിവുളള യാത്രയാക്കലോ ചടങ്ങുകളോ ഒന്നുമില്ലാതെ
ഒരു ഭാരം ഇറക്കി വെക്കുന്നത് പോലെ ഇത്രയും കാലം ചോര നീരാക്കി അദ്ധ്വാനിച്ച് ഞാൻ നോക്കിയ എന്റെ വീട്ടുക്കാർ തന്നെ എന്നെ ഇറക്കി വിട്ടൂ..

കരഞ്ഞു ഞാൻ രാഹുലേട്ടന്റെ വീട്ടിലേക്ക് കയറുമ്പോൾ എന്നെ സ്വീകരിക്കാനോ കെെ പിടിച്ച് കയറ്റാനോ ആരുമില്ലായിരുന്നു..

അപ്പോൾ മാത്രയായിരുന്നു രാഹുലേട്ടൻ ഒരു സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് ഞാൻ അറിയുന്നത്..

എന്നെ കണ്ടതൂം രാഹുലേട്ടന്റെ അച്ഛനും അമ്മയും കാര്യം മനസ്സിലാകാതെ പകച്ചു നിന്നെങ്കിൽ അവരോട് ഒന്നും തന്നെ പറയാതെ എന്റെ കെെപിടിച്ച് അദ്ദേഹം എന്നെ മുകളിലെ മുറിയിലേക്ക് കൊണ്ടു പോയി..

അധികം വെെകാതെ എന്നെ മുറിയിലാക്കി അദ്ദേഹം എങ്ങോട്ടോ പോയി..

ശത്രു രാജ്യത്തെത്തിയ ഭടനെ പോലെ അസ്വസ്ഥമായ മനസ്സോടെ ഭീതിയോട് കൂടി ഞാൻ താഴേക്ക് ചെന്നു..

അവിടെ എന്നെ സ്വീകരിച്ചതിന്റെ പേരിൽ രാഹുലേട്ടന്റെ അച്ഛനും അമ്മയും വലിയ വഴക്കിലായിരുന്നു അപ്പോൾ..

മൂന്ന് നിലയുളള ആ വലിയ വീട്ടിൽ അവരുടെ ശബ്ദകോലാഹലങ്ങൾ അലയടിക്കുമ്പോൾ ഇടയ്ക്കെപ്പോഴോ രാഹുലേട്ടന്റെ അച്ഛന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ കൊണ്ടു..

"മറ്റൊരു പെണ്ണിനെ മനസ്സിൽ ഇട്ടു നീ എന്തിനാടാ ഈ പാവം പെണ്ണിനെ ചതിച്ചേ..??"

പിന്നെ ഒന്നും നോക്കാതെ അവരുടെ മുറിയിലേക്ക് ഞാൻ വിറയ്ക്കുന്ന കാലടികളോടെ ചെന്നു...

വാതിൽക്കൽ നിൽക്കുന്ന എന്നെ കണ്ടതും ദേഷ്യം കൊണ്ട് വിറച്ച രാഹുലേട്ടന്റെ അമ്മ എന്നെ പുറത്തേക്ക് ശക്തിയായി തളളി,
നിലത്തേക്ക് നടു ഇടിച്ച് വീണ എന്റെ മുടി കുത്തിന് പിടിച്ച് അവർ വലിച്ചിഴച്ചു..
 

ഒരു പക്ഷേ, കല്യാണ വേഷത്തിൽ സർവ്വാഭരണ വിഭൂഷിതയായി മർദ്ദനം നേരിട്ട ലോകത്തെ ആദ്യത്തെ പെണ്ണ് ഞാൻ ആയിരിക്കും...

കണ്ണീരോടെ നിലത്തിരുന്ന എന്നെ വീണ്ടും ആക്രമിക്കാൻ വന്ന അവരെ രാഹുലേട്ടന്റെ അച്ഛൻ പിടിച്ചു മാറ്റി..

പെട്ടെന്നാണ് നിലത്ത് വീണ് കിടന്ന എന്നെ നോക്കി കൊണ്ട് അമ്മുവിന്റെ ഉറ്റ സുഹൃത്തായ രാജി വന്നത്..

"ചേച്ചി എന്താ ഇവിടെ...??"

വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ ചോദിച്ചതും അവളെ കെട്ടിപിടിച്ചു ഞാൻ പൊട്ടി കരഞ്ഞു..

അമ്മുവിനൊപ്പം കണ്ടു അവളും എനിക്ക് എന്റെ സ്വന്തം അനിയത്തിയെ പോലെ ആയിരുന്നു..

കരച്ചിൽ ഒന്നടങ്ങിയതും ഞാൻ അവളോട് എല്ലാം തുറന്ന് പറഞ്ഞു..

അത് കേട്ടതും ഞെട്ടി എന്നോട് രാഹുലേട്ടന്റെ അച്ഛൻ ചോദിച്ചു,

"നീ അഹല്യയുടെ ചേച്ചി ആണോ...??"

'അതെ' എന്നർത്ഥത്തിൽ ഞാൻ തലയാട്ടിയതും ക്രുദ്ധയായ ആ അമ്മ രാഹുലേട്ടന്റെ കോളറിൽ പിടിച്ചു ചോദിച്ചു..

"സത്യം പറയെടാ..

ഈ കൊച്ച് പറഞ്ഞതാണോ സത്യം...??"

തലക്കുനിച്ചു നിൽക്കുന്ന രാഹുലേട്ടനെ ഒന്നു നോക്കിയതിന് ശേഷം ആ സ്ത്രീ എന്നെ കെെ പിടിച്ച് ഏൽപ്പിച്ചു..
 

പക്ഷേ, അടുത്ത നിമിഷം തന്നെ നെഞ്ചിൽ കെെ വെച്ചവർ പിടഞ്ഞു..

"അമ്മേ...!!" എന്ന് വിളിച്ചു ആദ്യം അവർക്കരികിലേക്ക് ഒാടിയത് രാജിയായിരുന്നു..!!

അപ്പോൾ മാത്രമാണ് രാഹുലേട്ടന്റെ സഹോദരിയാണ് രാജി എന്ന് എനിക്ക് മനസ്സിലായത്...

പലവട്ടം രാഹുലേട്ടൻ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും രാജിയുടെ സഹോദരനാണെന്ന് ഒരിക്കൽ പോലും അമ്മു പറഞ്ഞിരുന്നില്ല..

നെഞ്ചു വേദന കൊണ്ട് പിടയുന്ന ആ അമ്മയെ അപ്പോൾ തന്നെ എല്ലാവരും കൂടി ആശൂപത്രിയിലേക്ക് കൊണ്ടു പോയി...!!!

ഒാർമകൾ അത്രത്തോളമായപ്പോഴേക്കും ഞാൻ പൊട്ടി കരഞ്ഞു പോയി...
 

(തുടരും)
 

എഴുത്ത് ഒട്ടും ശരിയായിട്ടില്ല..

കഥാ സന്ദർഭങ്ങൾ മനസ്സിലായെന്നും അമൃതയുടെ അവസ്ഥ മനസ്സിലായെന്നും വിശ്വസിക്കുന്നു..

തെറ്റുണ്ടെങ്കിൽ തിരുത്തി വായിക്കൂക...
 


രണ്ടാംക്കെട്ട്...(Part-4)

രണ്ടാംക്കെട്ട്...(Part-4)

4.2
54025

✍🏻SANDRA C.A.#Gulmohar❤   പുലർച്ചെ എപ്പോഴോ വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ അന്ന് ഉണർന്നത്.. കല്യാണ വേഷത്തിൽ തന്നെ ആ വലിയ വീടിന്റെ ഉളളിൽ ഒറ്റയ്ക്കിരുന്ന ഞാൻ എപ്പോഴോ മയങ്ങി പോയിരുന്നു.. വാതിലിൽ തട്ടുന്നതിന് മുൻപ് തന്നെ ഒാടി പോയി ഞാൻ വാതിൽ തുറന്നു.. മുന്നിൽ നിലത്തുറയ്ക്കാത്ത കാലടികളുമായി താലി കെട്ടിയവൻ..!!! മുന്നിൽ എന്നെ കണ്ടതും ദേഷ്യം കൊണ്ട് അയാൾ വിറച്ചെങ്കിലും സ്വയം നിയന്ത്രിച്ച് ഒന്നും മിണ്ടാതെ അയാൾ എന്നെ കടന്നു മുറിയിലേക്ക് പോയി.. പിന്നെയും മൂന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അമ്മയെ ഡിസ്ചാർജ് ചെയ്തു അച്ഛനും രാജിയും വീട്ടിലേക്ക് വന്നത്.. ഈ മൂന്ന് ദിവസങ്ങളിൽ ഞാൻ വല്