Aksharathalukal

❤️EGO v/s LOVE❤️ - 2

❤️EGO v/s LOVE ❤️
          Part_2

അങ്ങനെ കുറച്ചു നേരത്തെ യാത്ര കൊണ്ട് ഞങ്ങൾ അവന്റെ വീട്ടിൽ എത്തി.  കാറിൽ നിന്ന് ഇറങ്ങുമ്പോഴും ഉമ്മ എന്റെ കൈ പിടിച്ചു വീട്ടിലേക്ക് കയറ്റുമ്പോഴും എല്ലാം എന്റെ ചെവിയിൽ മുഴങ്ങി കേട്ടത് അവന്റെ വാക്കുകൾ ആയിരുന്നു. 

"So let's start the war "
***********************************
എന്നെ ഉമ്മ കൊണ്ടുപോയി ഹാളിലെ സോഫയിൽ ഇരുത്തി.  അവിടെ അവന്റെ പെങ്ങളും പിന്നെ കുറെ കസിൻസും ഉണ്ടായിരുന്നു. അവരൊക്കെ എന്നോട് ഓരോന്ന് വന്നു ചോദിച്ചോണ്ടിരുന്നു. 

ഞാൻ അവർക്ക് ഒരു പുഞ്ചിരിയോടെ മറുപടി കൊടുത്തു.  അവരോട് പെട്ടന്ന് തന്നെ കമ്പനി ആയി  .  ഏറ്റവും കൂടുതൽ ഞാൻ കൂട്ടായത്   അവന്റെ പെങ്ങൾ ഇഷൂനോടായിരുന്നു.    അവളുടെ പേര് isha mariyam എന്നാണ് ട്ടോ.  ഇപ്പോ +1 ഇലാണ്.  ആ മരത്തലയനെ പോലെ ഒന്നും അല്ല നല്ല പൊളി സ്വഭാവമാണ്

അവരെ കൂടാതെ കുറച്ചു ബന്ധുക്കൾ കൂടി ഉണ്ടായിരുന്നു അവിടെ. എന്റെ വീട്ടിലെ ആ ചൊറി അമ്മായിയെ പോലെ ഇവിടെയും ഉണ്ടായിരുന്നു കൊറേ എണ്ണം.  അവരുടെ ഓരോ ചോദ്യത്തിന് മനസ്സിൽ പ്രകി കൊണ്ട് പുറമെ മുപ്പത്തി രണ്ട് പല്ലും കാണിച്ചു ഇളിച്ചു കൊടുത്തുകൊണ്ടിരുന്നു. 

"കൊറേ നേരം ആയില്ലേ ബാബി ഈ ഡ്രസ്സ്‌ ഇട്ടു നില്കുന്നു.  വാ ഒന്ന് ഫ്രഷ് ആയി വരാം.  ഇന്ന് രാത്രി റിസപ്ഷൻ ഉള്ളതല്ലേ "

അവരുടെ ഒക്കെ കയ്യീന്ന് എങ്ങനെ രക്ഷപെടും എന്ന് ആലോചിച് നിന്നപ്പോഴാണ് ഇഷു എന്റെ കൈ പിടിച്ചു എണീപ്പിച്ചത്.  അപ്പൊ തന്നെ ഓളെ ചക്കരെ എന്ന് വിളിച്ചു കെട്ടിപിടിച് ഉമ്മിക്കാനൊക്കെ തോന്നി . 

ഓൾ എന്നെ വിളിച്ചു മുകളിലെ ഒരു റൂമിലോട്ട് കൊണ്ട് പോയി. 

"ഇത് aizi ക്കാടെ റൂം ആണ് ഇനിമുതൽ ബാബീടെയും "

ഓള് പറഞ്ഞതും ഞാൻ ഓളെ ഒന്ന് നോക്കി ആ റൂമിനെ മൊത്തത്തിൽ ഒന്ന് നോക്കിയതും ടു കൺട്രിസിലെ  ദിലീപേട്ടന്റെ അവസ്ഥ ആയിരുന്നു എന്റേത്. 

ആകെ മുഴുവൻ റെഡ് ആൻഡ് വൈറ്റ് റോസ് ഇതളുകൾ  വൈറ്റ് ഷീറ്റ് വിരിച്ച ബെഡിൽ വിതറി ഇട്ടിരുന്നു.  അതിന്റെ നടുവിൽ റെഡ് റോസ് ഇതളുകൾ കൊണ്ട് ഒരു ഹാർട്ട്‌ ഷേപ്പും.  കട്ടിലിന്റെ മുകളിലെ ചുമരിൽ ഹാപ്പി മാരീഡ് ലൈഫ് എന്ന് ഒരു ബോർഡിൽ കാലിഗ്രാഫി ചെയ്ത് വെച്ചിരുന്നു.  പിന്നെ ലൈറ്റിംഗും കാര്യങ്ങളും വേറെയും

ഞാൻ അതെല്ലാം ഒന്ന് കണ്ണോടിച്ചു ഇഷുനെ ഒന്ന് നോക്കി. 

"ഇതൊക്കെ ആരെ പണിയാ?  "

ഞാൻ ഓളെ നോക്കി ചോദിച്ചതും ഓൾ ഞാനാ എന്ന് പറഞ്ഞു ടോപ്പിന്റെ കോളർ പോക്കുന്ന പോലെ കാണിച്ചു.  അതുകണ്ടു ഞാൻ ഒന്ന് തലയാട്ടി. 

"എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ "

ഞാൻ ആ അറേൻജ്മെന്റ്സൊക്കെ നോക്കി ഒന്ന് ആത്മകതിച്ചു  ഓളെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു . 

"എന്ന ബാബി പോയി ഫ്രഷ് ആയി വാ ഞാൻ തായേ ഉണ്ടാവും എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഒന്ന് വിളിച്ചാൽ മതി "

അതും പറഞ്ഞു ഓള് തായെക്ക് ഇറങ്ങി പോയി.  ഞാനൊന്ന് ഫ്രഷ് ആയി വന്നു. അപോയേക്ക് ഇഷു  എനിക്ക് ഇടാനുള്ള ഡ്രസ്സ്‌ ഒക്കെ എടുത്തു വെച്ചിരുന്നു . 

അതൊരു പിങ്ക് ആൻഡ് ആഷ് കളർ കോമ്പിനേഷനിൽ ഉള്ള ഗൗൺ ആയിരുന്നു.  അതികം വർക്ക്‌ ഒന്നും ഇല്ലാത്ത സിമ്പിൾ രീതിയിൽ എംബ്രോയ്ഡറി ചെയ്ത് വെച്ച നല്ല ഭംഗി ഉള്ള ഒരു സിമ്പിൾ ഗൗൺ. 

ഞാനതും ഇട്ടു കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഉണക്കുമ്പോഴാണ് ഡോർ തുറക്കുന്ന സൗണ്ട് കേട്ടത്.  ഇഷു ആവും എന്ന് കരുതി ഞാൻ ചിരിച്ചുകൊണ്ട് തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടു എന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകാൻ തുടങ്ങി. 

"ഓഹ് അപ്പൊ ഇവിടെ ഉണ്ടായിരുന്നോ എന്റെ ഭാര്യ 😏. തായേ ഒന്നും കാണാത്തപ്പോ ഞാൻ വിചാരിച്ചു ആരെങ്കിലും കൂടെ പോയിരിക്കും എന്ന് "

"ഏയ്...mind your words.  "

"നീ ആരാടീ... എന്നോട് ചൂടാവാൻ.  ഇതെന്റെ വീടാ ഞാൻ എനിക്ക് ഇഷ്ട്ടം ഉള്ള പോലെ സംസാരിക്കും "
"ഞാൻ ആരാന്നു ദേ ഇത് പറയും "

ഓന്റെ നേരെ ഓൻ കെട്ടിയ മഹർ ഉയർത്തി കാണിച്ചു ഞാൻ പറഞ്ഞു. 

"പിന്നെ ഇത് കൊണ്ട് മാത്രം ആണ് ഞാൻ നിന്റെ ഭാര്യ.  ഒരിക്കലും എന്റെ മനസ്സിൽ നിനക്ക്  ഒരു ഭർത്താവിന്റെ സ്ഥാനം ഉണ്ടായിരിക്കില്ല "

അത്രയും പറഞ്ഞു ഞാൻ അവനെ നോക്കി പുച്ഛിച്ചു റൂമിൽ നിന്നും പോവാൻ നിന്നതും ഓനെന്റെ കൈ പിടിച്ചു വലിച്ചു ചുമരിലേക്ക് ചേർത്ത് നിർത്തി. 

പെട്ടന്ന് ഒന്ന് ഷോക്ക് ആയെങ്കിലും ഞാൻ ഓന്റെ കൈ വിടുവിക്കാൻ നോക്കിയതും ഓൻ പെട്ടന്ന് എന്റെ കഴുത്തിൽ കിടന്ന മഹറിൽ പിടി മുറുക്കി. 

"പക്ഷെ ഇതുകൊണ്ട് പോലെ നിന്നെ എന്റെ ഭാര്യ എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല "

അത്രയും പറഞ്ഞു ഓൻ ആ മാല പിടിച്ചു വലിക്കാൻ നിന്നതും പെട്ടന്ന് എന്തൊക്കെയോ ഫീൽ ചെയ്ത് ഞാൻ ഓന്റെ കയ്യിൽ പിടിച്ചു ഓനെ ഒന്ന് തുറിച്ചു നോക്കി ഓന്റെ കൈ തട്ടി മാറ്റി

"ബാബി....വാ മേക്കപ്പ് ചെയ്ത് തരം.  കൊറച്ചു കഴിഞ്ഞാൽ റിസപ്ഷൻ തുടങ്ങും "

ഓനെ തുറിച്ചു നോക്കുന്നതിന്റെ ഇടയിലാണ് ഇഷു വന്നു എന്നെ വിളിച്ചത്. 

"ആഹാ...കാകു ഇവിടെ ഉണ്ടായിരുന്നോ? തായേ ഉപ്പ അന്നോഷിക്കുന്നുണ്ട് നിന്നെ അങ്ങോട്ട് ചെല്ല് "

ഇഷു പറഞ്ഞതും ഓൻ എന്നെയൊന്നു ദേഷ്യത്തിൽ നോക്കി ഇഷൂനൊന്ന് ചിരിച്ചുകൊടുത്തു തായെക്ക് ഇറങ്ങി പോയി. 

ഓൻ പോയതും ഇഷുവും ബാക്കി കസിൻസും ഒക്കെ  എന്റെ മുഖത്ത് ഓരോന്ന് ചെയ്യാൻ  തുടങ്ങി.  പക്ഷെ അപോയൊക്കെ  എന്റെ മനസ്സിൽ കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ആയിരുന്നു. 

ഓനെ ഒരു ഹസ്ബൻഡ് ആയി കാണാൻ എനിക്ക് ഒരിക്കലും കഴിയില്ലെങ്കിലും എന്തോ ഓൻ ആ മഹർ പൊട്ടിക്കാൻ നോക്കിയപ്പോ എന്റെ ചങ്കൊന്ന് പിടഞ്ഞു.  അതെന്താണ് എന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. 

മേക്കപ്പ് എല്ലാം കഴിഞ്ഞപോയേക്ക്  എന്റെ വീട്ടിൽ നിന്നും എല്ലാവരും വന്നിരുന്നു.  അവരെ ഒക്കെ കണ്ട സന്തോഷത്തിൽ ഞാൻ എല്ലാവരെയും പോയി കെട്ടിപിടിച്ചു.  അവരോടൊക്കെ ഓരോന്ന് സംസാരിച്ചോണ്ടിരുന്നപ്പഴാണ്  നിച്ചുവും മിന്നുവും വന്നത്.  ശെരിക്കും പറഞ്ഞാ അവരെ ഒക്കെ കണ്ടപ്പോൾ കരച്ചിൽ വന്നു പോയി. 

എന്റെ അവസ്ഥ മനസ്സിലായിട്ടാണ് തോന്നുന്നു രണ്ടും എന്തൊക്കെയോ ചളി ഒക്കെ പറഞ്ഞു എന്നെ ചിരിപ്പിക്കാൻ ഒക്കെ നോക്കുന്നുണ്ട്  .

പിന്നെ കുറച്ചു കഴിഞ്ഞപ്പോ ഉമ്മയും ഇഷുവും വന്നു എന്നെ പുറത്തെ സ്റ്റേജിലേക്ക് കൂട്ടികൊണ്ട് പോയി എന്നെ ആ മരതലയന്റെ അടുത്ത്  കൊണ്ട് നിർത്തി. 

അപ്പോ തന്നെ ആ തെണ്ടി എന്റെ കയ് ഓന്റെ കയ്യിലേക്ക് ചേർത്ത് പിടിച്ചു. 

"Aizi ക്കാ ഇങ്ങൾ ഓളെ പിടിച്ചു വെക്കൊന്നും വേണ്ട ഓള് എവിടെയും പോവൂല.  അല്ലേ ഇത്താ "

ഒരു കസിൻ വിളിച്ചു പറഞ്ഞതും ഞാൻ അവളെ നോക്കിയൊന്ന് നിസ്സഹായതയോടെ ഇളിച്ചു കൊടുത്തു.  ഓൾകറീലല്ലോ ഈ മരത്തലയൻ എന്റെ കൈ പിടിച്ചു ഞെരിക്കുന്ന കാര്യം.  കൊറേ ആൾക്കാർ ഉള്ളത് കൊണ്ട് ഒന്നും ചെയ്യാനും പറ്റുന്നില്ല.   അവസാനം വേദന സഹിക്കാൻ കയ്യാതായപ്പോ ഞാൻ ആരും കാണാതെ ഓന്റെ കാലിനൊന്ന് ചവിട്ടി. 

"ആ... "

പെട്ടന്നുള്ള ചവിട്ട് ആയത് കൊണ്ട് ഓനൊന്ന് എരിവ് വലിച്ചു എന്റെ കൈ വിട്ടു എന്നെ തുറിച്ചുനോക്കി.  അതുകണ്ടതും ഞാൻ ഓനെ നോക്കിയൊന്ന് പുച്ഛിച്ചു തല തിരിച്ചു. 

പിന്നെ ഫോട്ടോ എടുക്കലും ഇടക്ക് ഇടക്ക് അവനിട്ടു പണിയാൻ പറ്റുന്ന സമയം മുതലാക്കലും ഒക്കെയായി സമയം പോയി. 

സത്യം പറയാലോ  ഈ മാര്യേജ് എന്ന കാര്യത്തിലെ ഏറ്റവും നിസ്സഹായമായ ഒന്നാണ് സ്റ്റേജിമ്മേ നിന്ന് എല്ലാവർക്കും ഇളിച്ചു കൊടുക്കുന്നത്.  അങ്ങനെ ഇളിച്ചു ഇളിച്ചു എന്റെ കവിളൊക്കെ വേദനിക്കാൻ തുടങ്ങി  .

 

 പിന്നെ രാത്രി ഒരു 11 മണി ആയപോയേക്ക് എല്ലാം ഒരുവിധം കഴിഞ്ഞു. 
എല്ലാവരും പോവാൻ തുടങ്ങി  എന്റെ വീട്ടിൽ നിന്ന് വന്നവരും തിരിച്ചു പോയി.
ഇവിടുത്തെ ഉപ്പയും ഉമ്മയും ഞാനും ഇഷുവും പിന്നെ ആ മരത്തലയാനും അടുത്ത കുറച്ചു ബന്ധുക്കളും മാത്രമായി വീട്ടിൽ.

കുറച്ചു കഴിഞ്ഞപ്പോ ഉമ്മ എന്റെ കയ്യിൽ ഒരു ഗ്ലാസ് പാൽ തന്നു റൂമിലേക്ക് ചെല്ലാൻ പറഞ്ഞു എന്റെ തലയിൽ ഒന്ന് തലോടി പോയി.  


ഞാൻ ഉമ്മനെയും ആ ഗ്ലാസ്സിനെയും ഒന്ന് മാറി മാറി നോക്കി.  എന്നിട്ട് ആ ഗ്ലാസ്സിലേക്ക് ഒന്ന് നോക്കി. 

"ഓഹോ ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആണല്ലോ ലെ .  My dear കെട്ട്യോൻ  Iam  coming.  ഇന്ന് നിന്റെ ജീവിതത്തിലെ ഏറ്റവും worst നൈറ്റ്‌ ആവും 😈"

മനസ്സിൽ ഒന്നാത്മകതിച്ചു ഞാൻ ആ പാലിലേക്ക് നോക്കിയൊന്ന് പുച്ഛിച്ചു അതുംകൊണ്ട് അടുക്കളയിലേക്ക് പോയി .  തിരിച്ചു വന്നു ഒന്ന് പുച്ഛിച്ചു ചിരിച്ചു മേലേക്കുള്ള പടികൾ കയറാൻ തുടങ്ങി
         

        തുടരും.