Aksharathalukal

❣️riyan❣️part-8

❣️riyan❣️
    part -8
  ✍️sinu
 
badhri
 
 
          ajukka അങ്ങനെ പറഞ്ഞപ്പോൾ  എന്റെ കണ്ണുകൾ  അജുക്കന്റെ മുഖത്ത് തന്നെ ആയിരുന്നു.
        'ajmal എവിടെയോ കേട്ടു പരിചയം  ഉണ്ടല്ലോ '-സനു വലിയ  ആലോചനയിൽ  ആണ്. ആലോചിച്ചിട്ടു എന്തോ കിട്ടിയത് പോലെ അവൾ  എന്റെയും അജുക്കന്റെയും മുഖത്തൊട്ടു നോക്കുന്നുണ്ട്.
       "sir ന്ടെ പേര് ajmal എന്നു തന്നെ  അല്ലെ പറഞ്ഞെ "-അവൾ  വീണ്ടും അജുക്കനോട് ചോദിച്ചു.
  "ആലോ "-ഇക്ക cool ആയി  പറഞ്ഞു.
  "എടി ഇതാണോ  നിന്ടെ അജുക്ക "-അവൾ  എന്റെ ചെവിട്ടിൽ പതിയെ  വന്നു ചോദിച്ചു. ഞാൻ അവളെ  നോക്കി പുഞ്ചിരിച്ചു.
               " ഇന്നി ഞാൻ നിങ്ങൾക്ക് എന്നെ പരിചയപെടുത്തണ്ടല്ലോ "-അജുക്ക ചിരിച്ചു കൊണ്ട് പറഞ്ഞു.
         "അജുക്ക എങ്ങനെ  ഇവിടെ "-ഞാൻ മുഖത്ത് നിന്നു പുഞ്ചിരി വിടാദേ  ചോദിച്ചു.
          "എനിക്ക് ഇങ്ങോട്ടാണ് ട്രാൻഫർ കിട്ടിയിരിക്കുന്നത്, നിന്നെ ഇവിടേ കണ്ടപ്പോ ഒരു ചെറിയ  സർപ്രൈസ്‌ തരാൻ  വിചാരിച്ചു "-ഇക്ക ഇതു  പറയുന്നതിനു  ഇടയിൽ ഞങ്ങൾ  ഓർഡർ  cheydha ഷെയ്ഖ് കൊണ്ടു വന്നിരുന്നു, ഇക്കാക്ക് ഓർഡർ  ചെയാൻ  നിന്നപ്പോ വേണ്ടാ എന്ന് പറഞ്ഞു.ഷെയ്ഖ് കുടിക്കുന്നതിനു ഇടയിലും  എന്റെ കണ്ണ് ഇക്കാടെ മുഖത്ത് തന്നെ  ആയിരുന്നു.ഇക്ക എന്നെയും തന്നെ  ആയിരുന്നു നോക്കിയിരുന്നത്.
          "ഹും "-സന  ഒന്ന് തൊണ്ട  എന്നാകിയപ്പോൾ ആയിരുന്നു ഞങ്ങൾ  ബോധത്തിലേക്കു വന്നത്.
      "നമുക്ക് ഒരു സെൽഫി  എടുത്താലോ "-സന  മൊബൈലും കൈയിൽ പിടിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് ചോദിച്ചു.
    " yaa നമുക്ക് selfie എടുക്കാം "-ajukka.
  അങ്ങനെ അങ്ങോട്ട് രണ്ടു മൂന്ന് selfie അങ്ങോട്ട് ക്ലിക്കി.അപ്പോഴാണ് ഞാൻ സമയം   നോക്കിയത്.11:30ആയിട്ടുണ്ട് 11 മണിക്കായിരുന്നു ബസ്.
    "എടി സമയം 11:30 ആയി "-ഞാൻ ഫോണിൽ  തോണ്ടി ഇരിക്കുന്ന സനനെ  തോണ്ടി കൊണ്ട് പറഞ്ഞു. അവൾ "അയോ ബസ് "എന്ന് പറഞ്ഞു  തിരിഞ്ഞു നോക്കിയപ്പോൾ ബസ് ബസിന്റെ വഴിക്കു പോയിട്ടുണ്ടാർന്നു.
         "അയോ ബസ് പോയല്ലോ "-സന അതും പറഞ്ഞു  എന്നെ നോക്കി. ഞാൻ ഇപ്പൊ എന്തു ചെയ്യും എന്ന രീതിയിൽ  സനയെയും.
                "അതെ  നിങ്ങൾക്ക് പ്രശ്നം  ഇല്ലെങ്കിൽ ഞാൻ കൊണ്ടാക്കി തരട്ടെ "-ഞാൻ എന്തു ചെയ്യും എന്ന് അറിയാതെ  നികുമ്പോൾ ആണ് ajukka അങ്ങനെ  ചോദിച്ചത് .
      "അല്ല ഇക്കാക്ക് ബുദ്ധിമുട്ടാവിലെ "-സന.
  "എന്തു ബുദ്ധിമുട്ട്,ഇവിടെ നിന്നു അര മണിക്കൂർ യാത്ര അല്ലെ ഉള്ളു ഞാൻ ആക്കി തരാം "-ajukka.
 "ok ഇക്ക "-സന  അതും  പറഞ്ഞു  cash അടക്കാൻ പോയി. ഞാൻ അവളുടെ  പിന്നാലെ പോവാൻ  നിന്നപ്പോ ആരോ  എന്റെ കൈയിൽ പിടിച്ചു. ആരാണ്  എന്ന് ചിന്തിക്കേണ്ട ആവിശ്യം  ഇല്ലല്ലോ ajukka ആണെന്ന് അറിയാം.
      "നീയും  പൂവാണോ , അവൾ  അടച്ചു വന്നോളും "-ajukka അങ്ങനെ  പറഞ്ഞപ്പോൾ  ഞാൻ ഒന്ന് പുഞ്ചിരിച്ചു അവിടെ ഇരുന്നു.
      "എന്താടി  എന്നെ കണ്ടപ്പോൾ ഷോക്ക് ആയോ "-ajukka ചിരിച്ചോണ്ട് ചോദിച്ചു.
       "ആ  ചെറുതായിട്ടു "-ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
 "നമുക്ക് ഒരു selfie എടുത്താലോ "-ajukka.
"അപ്പൊ കുറച്ചു മുമ്പ് എന്താ എടുത്തേ "-ഞാൻ പിരികം  പൊന്തിച്ചു കൊണ്ട് ചോദിച്ചു.
   "അതിൽ  സന  ഉണ്ടായിരുന്നല്ലോ, ഇതു  നമുക്ക് രണ്ട് പേർക്കും മാത്രം "-ഇക്ക ചിരിച്ചോണ്ട് പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. എന്നിട്ടു selfie എടുത്തു.
        "അതെ  selfie എടുത്തു കഴിങ്ങിരുന്നു എങ്കിൽ പൂവാർന്നു "-അതിന്റെ ഇടയിലാണ്  സന  അങ്ങനെ  വന്നു പറഞ്ഞത്. ഞങ്ങൾ  3  പേരും പോവാൻ വേണ്ടി ഇറങ്ങി. ഞാനും സനയും  കാർന്റെ ബേക്കിൽ ഇരിക്കാൻ പോയപ്പോ സന  എന്നെ പിടിച്ചു മുമ്പിൽ ഇരുത്തി.ഇക്ക ആണെങ്കിൽ ഡ്രൈവിങ്ങിൽ ശ്രേദ്ധിച്ചു ഇരിക്കുവാണ്. സന  ആണെകിൽ  ഒരു കൂസലും  ഇല്ലാതെ ഉറങ്ങുണ്ട്. ഞാൻ ക്ലാസിനു പുറത്തുകുടെ കാഴ്ചകണ്ടിരുന്നു. ഞാൻ എന്തു പൊട്ടിത്തെറി സ്വഭാവം ഉണ്ടായിരുന്ന ആൾ  ആണ് ഇക്കാനെ കണ്ടപ്പോൾ പാവത്താനെ  പോലെ ആയി. അദ്ധെല്ലാം ചിന്തിച്ചു ഇരിക്കുമ്പോൾ ആണ് അജുക്കന്റെ ഫോൺ call  വീട്ടിൽ പിടിച്ചപ്പോൾ ബാബ പറഞ്ഞത്  ഓർത്തത്.
      "നീ സംസാരിക്കുന്ന ആൾ  ഫേക്ക് അല്ലെങ്കിൽ അവൻ  നിനക്ക് ഉള്ളതാണ് , നിന്ടെ ഈ  ബാബ നിനക്ക് തരുന്ന  വാക്കാണിതു "-അതോർത്തപ്പോ ഞാൻ ഇക്കാനെ ഒന്ന് നോക്കി.ഇക്ക ഞാൻ നോക്കുന്നത് കണ്ടപ്പോൾ എന്താ എന്നു പിരികം കൊണ്ട് ചോദിക്കുണ്ട്.ഞാൻ ഒന്നുല്ല എന്ന് കണ്ണുകൊണ്ട് മറുപ്പടി  കൊടുത്തു, ക്ലാസ്സിന്റെ സൈഡിലേക്കു തന്നെ തിരിങ്ങിരുന്നു. ഇന്ന് എന്തായാലും മിസ്രിക്കും ഉമ്മാകും അൻഷിക്കുമെല്ലാം എല്ലാം അജുക്കനെ കാണിച്ചു കൊടുക്കണം എന്ന് തീരുമാനിച്ചു, കാഴ്ചകൾ  കണ്ടിരുന്നു. ഇടയിൽ  ഇക്കാക്ക് വീടിന്ടെ വഴി  പറഞ്ഞു കൊടുക്കുന്നുണ്ട്.വീട് എത്തുന്നതിനു മുമ്പ് ഞാൻ ഒന്ന് ഉറങ്ങി  പോയി.
          "ഓയ് badhri എഴുനേല്ക്ക് വീട് എത്തി "-എന്നാ ajukkade sound കേട്ടാണ് ഞാൻ ഉണർന്നത്. സനനെ  ഞങ്ങൾ  രണ്ടു പേരും ചേർന്നു എങ്ങനെ  ഒക്കെയോ എഴുനേൽപ്പിച്ചു.
                "എന്നാ നിങ്ങൾ  പൊക്കോ, ഞാൻ പോകുവാ "-ajukka.
         "അത് പറ്റില്ല ഇക്കേം വരണം "-ഞാൻ അതു  കേട്ട അപ്പോൾ തന്നെ എടുത്തടിച്ച പോലെ പറഞ്ഞു. ഞാൻ അതു  പറഞ്ഞപ്പോൾ  സനയും  ഇക്കയും എന്താ സംഭവം  എന്ന രീതിയിൽ  നോകുനുണ്ടാർന്നു.
       "അല്ലാ വീട്ടിൽ കേറിട്ടു പൂവാം, plz "-ഞാൻ ഇത്തിരി കുട്ടിത്തം ഒക്കെ മുഖത്ത് ഫിറ്റ്‌ ചെയ്‌തു ചോദിച്ചു.
        "ഉം ഇന്നി ഞാൻ കേറാത്തതിനു  പ്രശ്നം ഉണ്ടാക്കണ്ട "-എന്ന് പറഞ്ഞു ഇക്ക ഞങ്ങളുടെ  കൂടെ പോന്നു. ഞാൻ ചെന്ന് calling bell അടിച്ചു വാതിൽ  തുറക്കാതെ  ആയപ്പോൾ വീണ്ടും അടിച്ചു.അപ്പൊ ആരോ  വാതിൽ  തുറക്കുന്നത് പോലെ തോന്നി. വാതിൽ  തുറന്നു  മുമ്പിൽ നിക്കുന്ന കോലത്തെ കണ്ടു ഞാൻ നെട്ടി പോയി. എന്താണ് എന്നല്ലേ, ഒരു കൈകുറവുള്ള  ബനിയനും  കുട്ടി ട്രോവ്സറും ഇട്ടു ചെവിട്ടിൽ ഇയർ ഫോണും വെച്ച് dance കളിച്ചു നിക്കുവാണ് നമ്മടെ പുനാര ഇക്ക anshaaq. അവൻ ഇയർ ഫോൺ ഊരി ഞങ്ങളെ  നോക്കി ഒന്ന് ചിരിച്ചു.
        "ഇതെന്താ  പാടത്തു വെക്കുന്ന കോലമോ "-സന അൻഷിനെ  കണ്ടു പറഞ്ഞതാണ് guys കേട്ടത്.
    "എന്ത് "-anshi അവളോടായി  ചോദിച്ചു.
    "ഏയ്‌ ഒന്നുല്ല "-സന  ഒന്നും പറയാത്ത  പോലെ നിന്നു.
    "മ്മ് "-anshi അവളെ  ഒന്ന് നോക്കിയതിനു ശേഷം  അജുക്കാടെ നേരെ തിരിഞ്ഞു.
        "ഇതാരാ badhri "-anshi അജുക്കാനേ നോക്കിക്കൊണ്ട് എന്നോടായി ചോദിച്ചു.
         " അതൊക്കെ പറയാം  first ഞങ്ങളെ  അകത്തൊട്ടു കയറ്റ് "-ഞാൻ അൻഷിയോടായി  പറഞ്ഞു.
   "ആ , വായോ അകത്തു കയറു "-അവൻ  ഞങ്ങളെ  അകത്തു കയറ്റി.
      "ഇന്നി നീ  പറ ഇതേതാ ഈ police ക്കാരൻ, നിങ്ങൾ വെല്ലതും  ഒപ്പിച്ചോ "-അന്ഷി പിരികം പൊന്തിച്ചു കൊണ്ട് ചോദിച്ചു.
      "അതൊക്കെ ഞാൻ പറയാം, ആദ്യം  ഉമ്മാനേം മിസ്റിനേം വിളിക്ക് "-ഞാൻ.
   "അതെന്താ "-അന്ഷി.
   "വിളിക്ക് എന്നിട്ടു പറയാം "-അന്ഷി പോയി അവരെ  വിളിച്ചോണ്ട് വന്നു. ഒപ്പം ഇറങ്ങി  വരുന്ന  വേറെ ഒരാളെ  കണ്ടപ്പോൾ ഞാൻ അൻഷിനോട് ചോദിച്ചു.
   "ഇതെപ്പോ ലാണ്ടി "
  "ആ, ഇന്ന് വൈകീട്ടു "-അവൻ  താല്പര്യം ഇല്ലാത്ത രീതിയിൽ  പറഞ്ഞു. ഞാൻ അവനെ  നോക്കി ആക്കി ചിരിച്ചോണ്ട് shezha ക്ക് കൈ  നീട്ടി.
      "hai shezha നീ  എപ്പോഴാ വന്നേ "
      "ഞാൻ  ഉച്ച കഴിങ്ങിട്ടാണ് വന്നത്  badhri "-shezha ചിരിച്ചോണ്ട് മറുപ്പടി  തന്നു.
  "ajukka ഇതെന്റെ ഉമ്മ, പിന്നെ ഇതു  misri, ഇതു അന്ഷി, ഇതെന്റെ അമ്മായിടെ മോൾ ആണ് shezha "-ഞാൻ അജുക്കാക്ക് അവരെ  എല്ലാം പരിചയ പെടുത്തി കൊടുത്തു.
       "എന്ത് ഇതു aju ആണോ "-ഉമ്മ അതും  ചോദിച്ചോണ്ട് മുമ്പിലോട് വന്നു.
      "ആ ഉമ്മ "-ഞാൻ പുഞ്ചിരിച്ചോണ്ട് പറഞ്ഞു.
 "നീ  വേറെ ആരെയെങ്കിലും വിളിച്ചു കൊണ്ടു വന്നു aju ആണെന്ന് പറയുവാണോ  badhri "-അൻഷിടെ  ആയിരുന്നു ആ  ചോദ്യം.
    "അതെ  അവൾ  പറഞ്ഞ  ajmal എന്ന aju ഞാൻ തന്നെ  ആണ് "-ajukka അതു പറഞ്ഞു.
  പിന്നീട് ഇന്ന് അജുക്കാനേ കണ്ടതിനെ  കുറിച്ച് ചോദിക്കാലായിരുന്നു ഉമ്മടേം അൻഷിടേം  പണി. അതെല്ലാം പറഞ്ഞു  എനിക്ക് ഷീണം  ഉണ്ട് ഒന്നു fresh ആയിട്ടു വരാം  എന്ന് പറഞ്ഞു  ഞാനും സനയും  ഒപ്പം misriyum റൂമിലോട്ടു പോന്നു.shezha സംസാരിക്കുന്നതിന്റെ ഇടയിൽ  റൂമിലോട്ടു പോയിരുന്നു. ഞാൻ റൂമിൽ വന്നു fresh ആയി  ഇറങ്ങിയപ്പോൾ സന  ബാത്‌റൂമിലോട് കയറി. ഞാൻ മിസ്റിയെ ആണ് പിന്നെ നോക്കിയത് അവൾ  ഉറങ്ങിയിരുന്നു, ഇല്ലെങ്കിൽ വർത്തമാനം  പറഞ്ഞു കലപില  ഉണ്ടാകുന്ന അവൾ  വേഗം  ഉറങ്ങിയപ്പോൾ  അവൾക്കെന്തോ കാര്യം ആയി  സംഭവിച്ചിട്ടുണ്ട് എന്ന് എനിക്ക് മനസിലായി.നാളെ   ശെരിയാക്കാം  എന്ന് മനസ്സിൽ പറഞ്ഞു  റൂമിൽ  നിന്നു പുറത്തേക്കിറങ്ങി. മുകളിൽ  നിന്നു താഴോട്ടു നോക്കിയപ്പോൾ ഞാൻ fresh ആവാൻ  പോകുമ്പോൾ സംശയരൂപേനെ  ഇക്കനോട് സംസാരിച്ചിരുന്ന അൻഷിയും  ഉമ്മയും വളരെ  സ്നേഹത്തോടെയും കളിയും  ചിരിയും  ആയാണ് ഇക്കയോട് സംസാരിക്കുന്നത്. ഉമ്മ ആണെങ്കിൽ ഇക്കാക്ക് സ്വീറ്റ്സ് കൊടുത്തോണ്ടിരിക്കുവാ. ഞാൻ ഇതെല്ലാം സന്തോഷം കൊണ്ട് നോക്കി നികുവായിരുന്നു. പെട്ടന്നാണ് അന്ഷി മുകളിലോട് നോക്കിയത്. ഞാൻ അതു  കണ്ടപ്പോൾ താഴോട്ട് ഇറങ്ങി ചെന്നു.
         "എന്നാ ശെരി  ആന്റി ഞാൻ ഇറങ്ങുവാ, അവിടെ എത്താൻ ലൈറ്റ് ആവും  വേറെ ഒരു ദിവസം  വരണ്ട് "-എന്നും പറഞ്ഞു  എനിക്ക് നിരപുഞ്ചിരിയും നൽകി ഇക്ക ഇറങ്ങി. ഞാൻ ഇക്ക പോകുന്നത് നോക്കി നിന്നു. ഇക്ക ഗെയ്റ്റ് കടന്നു പോയപ്പോൾ ഒരു കൈ എന്റെ തോളിൽ വന്നു പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉമ്മയാണ്.
      "എടി നിനക്ക് അവനെ  ഇത്രക്കും ഇഷ്ടാർന്നോ "-ഉമ്മ എന്റെ കണ്ണിലോട്ട് നോക്കിക്കൊണ്ട് ചോദിച്ചു. ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി. പിന്നീട് കുറച്ചു നേരം  കൊച്ചു വർത്തമാനം  എല്ലാം പറഞ്ഞിരുന്നു 1:45 ആയപ്പോൾ ഞങ്ങൾ റൂമികളിലോട്ട് പിരിങ്ങു. ഞാൻ ഇന്ന് അജുക്കാനേ കണ്ട  കാര്യവും വീട്ടിലുണ്ടായ കാര്യവും ഹംനക്ക് voice അയച്ചു. നാളെ രാവിലെ  വീട്ടിലേക്കു വരാൻ  കൂടി type ചെയ്‌തു. ബഡിൽ കെട്ടിപിടിച്ചു കിടക്കുന്ന മിസ്രിയെയും സനയെയും  നോക്കി സോഫയിൽ  വന്നിരുന്നു.
 
 
 
 
 
 
 
 next day ❣️❣️
 
 
   badhri
        ഞാൻ സനനെ  വീട്ടിലാക്കി വന്നപ്പോ ഉണ്ട് hamnayum മീനാക്ഷിയും സിറ്റൗട്ടിൽ കത്തി അടിച്ചിരിക്കുന്നു. ഞാൻ അവരുടെ  അടുത്തോട്ടു പോവാൻ  നിന്നതും എന്റെ ഫോൺ  bell അടിച്ചു. നോക്കിയപ്പോ ബാബ ആണ്. ഞാൻ ബാബയോട്  സംസാരിച്ചു  ചിരിച്ചു നികുന്നതിനു ഇടയിൽ  ബാബ അജുക്കന്റെ കാര്യം എടുത്തിട്ടു. ബാബാന്റെ സംസാരത്തിൽ  നിന്നു ബാബാക്ക് ഇതിനു  യാതൊരു  എതിർപ്പും ഇല്ല എന്ന് എനിക്ക് മനസിലായി. ഇതിനിടയിൽ  meenu മുകളിലോട്ട് കയറുന്നത്  കണ്ടത്. അവളോട് ഞാൻ കൈ  കൊണ്ട് hamna എവിടെ എന്ന് ചോദിച്ചു, അവൾ kitchen ചൂണ്ടി  കാണിച്ചു. ഞാൻ ഫോണിൽ  വീണ്ടും ശ്രെദ്ധ കൊടുത്തു.
           "ajukka ഫേക്ക് അല്ലാന്നു മനസിലായില്ലേ "-ഞാൻ അതു ബാബയുടെ  വായിൽ നിന്നു കേൾക്കാനുള്ള തൊര  കൊണ്ട് ചോദിച്ചു.
      "ആടി  അതെനിക്കു മനസിലായിന്നെ, ഞാൻ നിന്നോട് അവൻ  ഫേക്ക് അല്ലെങ്കിൽ നിനക്ക് തരും  എന്ന് പറഞ്ഞത്  ഈ  ബാബ മറന്നിട്ടില്ലാട്ട "-എനിക്കതു കേട്ടപ്പോൾ കണ്ണിൽ നിന്നു വെള്ളം വരാൻ  തുടങ്ങി.
      "ഇന്നി എന്റെ കാന്താരി  കരയാൻ  നിക്കണ്ട, ബാബാക്ക്  ഇത്തിരി തിരക്കുണ്ട് കുറച്ചു കഴിങ്ങിട്ടു വിളിക്കാം "-
   "ok ബാബ"-എന്നും പറഞ്ഞു  ബാബ  ഫോൺ കട്ട് ചെയ്‌തു അപ്പോഴാണ്  hamna വരുന്നത്  കണ്ടത്. ഞാൻ അവളെ  വിളിച്ചു തോളിൽ കൈ ഇട്ടു മുകളിലോട്ട് കയറി.
         "നീ  ചിക്കൻ കഴിച്ചോ "-ഞാൻ
     "ആ , അവിടെ മാമി ഉണ്ടാകുന്നുണ്ടാർന്നു അപ്പൊ ഞാൻ കഴിച്ചു "-hamna വലിയതിൽ  പറഞ്ഞു.
     "ഓ  ഇയ്യ് ഇവിടെ വന്നാൽ എന്റെ ഉമ്മാക്ക് എന്തെങ്കിലും ഉണ്ടാക്കി തന്നില്ലെങ്കിൽ സമാധാനം  ഉണ്ടാവില്ലല്ലോ "-ഞാൻ കുശുമ്പ് മുഖത്ത് ഫിറ്റ്‌ ചെയ്‌തു പറഞ്ഞു.
   "അല്ല ഞാൻ മറന്നു അനക്കിന്നു class ഇല്ലേ "-ശെരിക്കും അവൾക്കു class ഉള്ള കാര്യം ഇന്നാണ് എനിക്ക് ഓർമ  വന്നത്.
  "എടി നമ്മൾ രണ്ടു പേരും medical വിഭാഗത്തിനല്ലേ  പഠിക്കുന്നേ, നിങ്ങൾക്ക്  10ദിവസം  leave ഉള്ളതു  പോലെ എനിക്കും leave ഉണ്ട് "-hamna വലിയ  സന്ദോഷത്തോടെ പറഞ്ഞു നിർത്തി.
      "ഹൈവ  നമുക്ക് pwolikanam ഞങ്ങൾ  രണ്ടു പേരും കെട്ടി പിടിച്ചോണ്ട് പറഞ്ഞു.പെട്ടന്നാണ് റൂമിൽ  നിന്നു ആരോ കരയുന്നത്  പോലെ തോന്നിയത്. ഞാനും ഹംനയും  ഡോർന്റെ മറവിൽ  ചുമാരോട് ചേർന്നു നിന്നു.
            "കണ്ണേട്ടൻ എന്നെ ചതിക്കില്ല. എന്നെ ഏറെ ഇഷ്ടപെടുന്നു എന്ന് പറഞ്ഞതല്ലേ, sakaavinde സഖി  ആകാം  എന്ന് പറഞ്ഞതല്ലേ. ഇല്ലല്ലാ കണ്ണേട്ടനെ ആരോ  ഭീഷണി  പെടുത്തി കല്യാണത്തിന് സമ്മതിപ്പിച്ചതാ  ഒരിക്കലും എന്റെ കണ്ണേട്ടൻ ഇതിനു  തയാറാവില്ല "-എന്നും പറഞ്ഞു  കരയുന്ന  മിസ്രിയുടെ sound ആയിരുന്നു ഞങ്ങൾ  കേട്ടതു. ഇത്ര ദിവസം  misri mood off ആയതിന്റെ  പിന്നിൽ ഈ  കണ്ണേട്ടൻ ആയിരുന്നു. കണ്ണേട്ടൻ വളരെ  അതികം അവളെ  സ്വാധിനിച്ചിട്ടുണ്ട് അല്ലാതെ misri ഇതു പോലെ സങ്കടപ്പെടില്ല. എന്റെ കൂടെ ഉള്ളപ്പോൾ misri ഒന്ന് കരയാൻ  പോലും ഞാൻ അനുവദിച്ചിട്ടില്ല, അങ്ങനെ ഉള്ള മിസ്രിയെ ഇത്രയും വേദനയിൽ  ആഴ്ത്തിയ ആ വ്യക്തിയോട് എനിക്ക് ദേഷ്യം ഒരുപ്പാട് തോന്നി. ഞാൻ വാതിൽ  ഉന്തി തുറന്ന്.
     *"ആരാ ഈ  കണ്ണേട്ടൻ "*-എന്ന് ചോദിച്ചു.
 
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
 
 
misri
 
 
 ഇന്നലെ badhri വന്നത്  കൊണ്ട് തന്നെ  എന്റെ mood off ന്ടെ കാരണം  പുറത്ത് കൊണ്ട് വരും എന്നത് 100%ഉറപ്പാണ്.ആയതു കൊണ്ട് ഞാൻ ഇത്രയും  ദിവസം  മനസിൽ കൊണ്ട് നടന്ന  ഈ  കാര്യം meenu വിനോട് പറയാൻ  തീരുമാനിച്ചു. ഈ  കാര്യം ആരോടെങ്കിലും മനസ്  തുറന്നു  പറഞ്ഞാൽ  അതിനൊരു സമാധാനം  കിട്ടുകയും പഴയതുപോലെ  badhride മുമ്പിൽ നിക്കാൻ സാധിക്കും എന്നതിൽ എനിക്ക് ഉറപ്പുണ്ട്. ആയതു കൊണ്ട് തന്നെ  രാവിലെ വീട്ടിലേക്കു വരാൻ പറഞ്ഞു meenu വിനു ഞാൻ message അയച്ചു.ഞാൻ പറഞ്ഞത് പോലെ അവൾ  വീട്ടിലോട്ടു വരുകയും  ചെയ്‌തു.ഞാൻ അവളോട് അന്ന് നടന്നത്  എല്ലാം പറഞ്ഞു. അതു പറഞ്ഞു അവളെ  കെട്ടിപിടിച്ചു കരഞ്ഞോണ്ട് ഇരിക്കുമ്പോഴാ badhri ആരാ  ഈ  കണ്ണേട്ടൻ എന്ന് ചോദിച്ചു അകത്തൊട്ടു കയറി വന്നത്. അവളെ കണ്ടപ്പോൾ ഞാൻ എന്താ ചെയ്യ എന്നറിയാതെ  നികുവാണ്.
        "നിന്നോടാണ് misri ചോദിച്ചേ  ആരാ ഈ  കണ്ണേട്ടൻ "-അവൾ  വീണ്ടും ചോദിച്ചപ്പോൾ  ഞാൻ നെട്ടി പോയിരുന്നു.
               "അതാരുമല്ല  badhri, ഇവളുടെ..."-
       "നിർത്ത് നീ കള്ളം  പറയാൻ  അതികം  കഷ്ടപ്പെടണ്ട, നീ  കരഞ്ഞു കൊണ്ട് പറഞ്ഞദ്ധെല്ലാം ഞാൻ വളരെ  വ്യക്തമായി  കെട്ടിട്ടാണ് വരുന്നത് misri. നിന്ടെ മനസ്സിൽ ഇത്രക്കും വലിയ  വിഷമം  ഉണ്ടായിട്ടു നീ  എന്താ എന്നോട് പറയാതിരുന്നേ, ഓ നിനക്ക് ഞാൻ ചെറുതായി തോന്നി കാണുമല്ലേ. നിന്ടെ സങ്കടങ്ങൾ  ഷെയർ  ചെയാൻ  മാത്രം  അത്രക്കും വലിയ  ആൾ  ആവില്ലല്ലേ ഞാൻ "-ഇങ്ങനെ  ഒക്കെ badhri കണ്ണ് നിറച്ചു കൊണ്ട് ദേഷ്യം കടിച്ചു പിടിച്ചു കൊണ്ട് പറയുമ്പോൾ, ഞാൻ അല്ല എന്ന് കണ്ണ് നിറച്ചു പറയുവാല്ലാദേ  എനിക്കൊന്നും ചെയാൻ  പറ്റുന്നുണ്ടായിരുന്നില്ല.
   "നിനക്ക് പറയാൻ  പറ്റോ എന്റെ കൂടെ നീ  ഉള്ളപ്പോൾ ഇതുപ്പോലെ വിഷമിച്ചിരുന്ന  ദിവസങ്ങളെ  കുറിച്ച്, എന്ത് വിഷമം  ഉണ്ടെങ്കിലും നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും ഷെയർ  ചെയാറില്ലേ. ചെറുപ്പത്തിൽ നീ  ചെയ്‌ത  തെറ്റിനെല്ലാം ഞാൻ എത്ര  അടി വാങ്ങിയിട്ടുണ്ട്. അന്ന് മാത്രം അല്ല ഇന്നും നീ   ഇങ്ങനെ  കരഞ്ഞു  കാണുന്നത്  എനിക്ക് സഹിക്കില്ല. ഇനിയും നീ കണ്ണേട്ടൻ ആരാണ്  എന്ന് പറയാൻ  വിസമ്മതിക്കുന്നു എങ്കിൽ ഇന്നി എന്നോട് സംസാരിക്കരുത്, പേരിനു നിന്ടെ sister അതു മാത്രം വേറൊന്നും നമ്മൾ തമ്മിൽ വേണ്ട "-എന്നെല്ലാം അവൾ  അവളുടെ  നീല  കണ്ണും മുഖവും  ചുവപ്പിച്ചു കണ്ണ് നീർ തുടക്കാതെ  പറയുമ്പോൾ  അതെല്ലാം എന്റെ മനസ്സിൽ ആണ് വന്നു തറച്ചത്.
       "ഏയ്‌ badhri നിനക്ക് തോന്നുന്നുണ്ടോ എന്റെ മനസിൽ നിനക്ക് യാതൊരു ഇടവും  ഇല്ലെന്നു, നിന്നെ എന്റെ സങ്കടത്തിലേക്കു വലിച്ചിഴച്ചു  സങ്കടത്തിൽ ആഴ്ത്തണ്ട  എന്നു വിചാരിച്ചാണ് ഞാൻ നിന്നോട് ഒന്നും പറയാതിരുന്നത്, നീ ഇനി ഇതിനെ  കുറിച്ച് കേൾക്കണം. ഇനി ഇങ്ങനെ  ഒന്നും പറഞ്ഞു  പൂവല്ലേ "-എന്ന് പറഞ്ഞു  ഞാൻ കരയാൻ തുടങ്ങി. പിന്നെ ആരോ  എന്നെ കെട്ടി പിടിച്ചത്  പോലെ തോന്നി നോക്കിയപ്പോൾ badhri ആയിരുന്നു.
    "ഇനി പറ ആരാ അയാൾ ആ  കണ്ണൻ "-അവൾ  ദേഷ്യത്തോടെ ചോദിച്ചു. എന്റെ മനസ്സിൽ ഇങ്ങനെ ജീവൻ കൊടുത്തു സ്നേഹിക്കുന്ന കൂടപ്പിറപ്പിനെ കിട്ടിയാദിൽ sandhosham ഉണ്ടായിരുന്നു.
         "ഞാൻ പറയാം "-[ഇനി നമുക്ക് ആ  കഥയിലോട്ട് പൂവാം  guys ]
 
 
      മിസ്രിയും ഭദ്റിയും ഹംനയും സനയും  മീനുവും ഡിഗ്രിക്ക് പഠിക്കുന്ന കാലഘട്ടം. ഇവർ 5 പേരും ഭയങ്കര കൂട്ട് ആയിരുന്നു.ഇങ്ങനെ  ഇരിക്കെ ആണ് അവരുടെ  കോളേജിൽ  സെമിനാർ  കമ്പറ്റീഷൻ  വന്നത്. ഹംനയും  ഭദ്റിയും  ഒരു ടീമും മീനുവും മിസ്രിയും മറ്റൊരു ടീമും  പിന്നെ വേറെ 2, 3 ടീമും ആണ് കമ്പറ്റീഷൻ ഉണ്ടായിരുന്നത്. കോളേജിൽ  വെച്ച് നടന്ന കമ്പറ്റീഷനിൽ  മിസ്രിക്കും മീനുവിനും  first price കിട്ടി. നമ്മടെ ഭദ്റിയും ഹംനയും അത്ര ചെറിയ  പിള്ളേർ അല്ലാത്തതു കൊണ്ട് അവർക്ക് 2nd price ഉം അടിച്ചു. കോളേജിൽ നിന്നു മറ്റൊരു കോളേജിൽ പോയി കോമ്പറ്റീഷനിൽ പങ്കെടുക്കാൻ first price കിട്ടിയവർക്ക് മാത്രമേ  പറ്റത്തുള്ളൂ. ആയതു കൊണ്ട് തന്നെ മിസ്രിയും മീനുവും ആണ് കോമ്പറ്റീഷന് പോകുന്നത്. അവർ രണ്ടു പേരും അതിന്റെ ത്രില്ലിൽ ആണ് ഇരിക്കുന്നത്.palakad shree dhurga കോളേജിൽ ആണ് കോമ്പറ്റീഷൻ നടക്കുന്നത്.6 ദിവസം  ആണ് കോമ്പറ്റീഷൻ ഉള്ളതു,5 ഘട്ടമാണ് കോമ്പറ്റീഷൻ. നമ്മുടെ team അവിടെ നേരത്തെ എത്തിയിട്ടുണ്ട്. അവർക്ക് കോളേജിൽ set ആക്കിയിട്ടുണ്ടാർന്ന റൂമിൽ  സാധനങ്ങൾ  കൊണ്ടു വെച്ച് കോളേജിനെ വായിനോക്കാൻ ഇറങ്ങിയതാണ്  നമ്മടെ team, ശെരിക്കും എന്ത് വായിനോക്കാൻ ആണ് ഇറങ്ങിയിരിക്കുന്നത് എന്ന് നിങ്ങൾക്ക് മനസിലായി കാണുമല്ലേ. അങ്ങനെ അവർ വായിനോക്കി നടന്നു പ്രോഗ്രാമിന് വേണ്ടി സജികരിച്ചിട്ടുള്ള സ്റ്റേജിന് മുമ്പിൽ എത്തി. അവിടെ എത്തിയപ്പോൾ സ്റ്റേജ് അറേൻജ് ചെയുന്ന ഒരു മധ്യ വയസനെ അവർ കാണാൻ  ഇടയായി. അദ്ദേഹത്തെ സഹായിക്കാൻ അവിടെ ആരും ഉണ്ടായിരുന്നില്ല, ആരെങ്കിലും സഹായിക്കാൻ വരും  എന്നാ പ്രേധീഷയിൽ മിസ്രിയും മീനുവും അവിടെ കാത്തു നിന്നു. എന്നാൽ അദ്ദേഹത്തെ സഹായിക്കാൻ ആരും  തന്നെ  അവിടെ വന്നില്ല. അദ്ദേഹം തനിയെ  ജോലി ചെയുന്നത്  കണ്ടു സഹതപ്പവും സങ്കടവും തോന്നി നമ്മടെ misriyum മീനുവും  അവരെ  സഹായിക്കാൻ  തീരുമാനിച്ചു. അദ്ദേഹം വേണ്ട എന്ന് പറഞ്ഞെങ്കിലും അവർ  അദ്ദേഹത്തെ സഹായിക്കുന്നതിനു വേണ്ടി അവിടെ ഓരോന്നും അറേൻജ് ചെയാൻ  തുടങ്ങി. ഏറ്റവും അവസാനം  സ്റ്റേജ്ലോട്ട് കയറി വരുന്ന വഴിയിൽ അരങ്ങു കേട്ടുവാണ് നമ്മടെ misriyum മീനുവും. misri ആണെങ്കിൽ അരഞ്ഞിൽ പൂരശ്രെദ്ധ ആണ്. പെട്ടന്ന് അവൾ അവളുടെ അനാർക്കലിയുടെ തലതട്ടി നിലത്തോട്ട് പധിക്കാൻ തുടങ്ങി. എന്നാൽ അവൾ  നിലത്തോട്ട് പതിച്ചില്ല ആരോ അവളെ  താങ്ങി പിടിച്ചതായി അവൾക്കു തോന്നി. അവൾ  കണ്ണ് തുറന്നു നോക്കി രണ്ട് വെള്ളാരം കണ്ണുകൾ അവൾക്കു കാണാൻ  സാധിച്ചു. അവൾ  ആ  കണ്ണിൽ ലയിച്ചു നിന്നു പോയി.

❣️riyan❣️part-9

❣️riyan❣️part-9

4.9
2725

❣️riyan❣️    part -9   ✍️sinu                 "misri എന്തെങ്കിലും പറ്റിയോ "-എന്നും പറഞ്ഞു meenakshy വന്നപ്പോൾ ആണ് ഞാൻ ബോധത്തിലോട്ടു വന്നത്. ഞാൻ വേഗം അയാളുടെ കൈയിൽ നിന്നു എഴുന്നേറ്റു.     "കൊഴപ്പം ഒന്നുമില്ലല്ലോ "-ഞാൻ ചുരിദാർ റെഡി ആകുന്നതിനു ഇടയിൽ അദ്ദേഹം ചോദിച്ചു.   "ഇല്ല കൊഴപ്പം ഒന്നുമില്ല, പിന്നെ താങ്ക്സ് എന്നെ "  "ഏയ്‌ താങ്ക്സ് ഒന്നും വേണ്ട ഞാൻ rishigesh. you?"-ഞാൻ പറഞ്ഞു മുഴുവൻ ആകുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞു.    "ഞാൻ misriya "-ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.   "കണ്ണേട്ടാ, കണ്ണേട്ടാ പാർട്ടി റൂമിലോട്ടു വരാൻ പറയുന്നു "-അപ്പോഴാണ് ആരോ കണ്ണേട്ടനെ