ഹൃദയത്തിൽ വല്ലാത്ത മുഴക്കം പോലെ... ജാനകി നെഞ്ചിൽ കൈവച്ചു. ഹൃദയം വല്ലാതെ മിടിക്കുന്നു. മുന്നില് കണ്ണാടിയിലേക്ക് നോക്കി അവൾ. കണ്ണുകൾ വല്ലാതെ ചു വന്നിട്ടുണ്ട്. ബാത്റൂമിലേക്ക് പോയി വെള്ളം എടുത്ത് നന്നായി മുഖം കഴുകി തുടച്ച് വീണ്ടും നില കണ്ണാടിക്ക് മുന്നിലെത്തി ജാനകി.ജാനിയേ ച്ചി.....!""താഴെ നിന്നും ജാനകിയെ വിളിച്ചുകൊണ്ട് അനിയത്തി രേവതി കയറിവന്നു.."".ഇതുവരെ റെഡി ആയില്ലേ?? അവർ ഇപ്പോൾ എത്തും എന്ന് പറയാൻ പറഞ്ഞു അമ്മ... "രേവതി ജാനകിയുടെ അടുത്തേക്ക് ചെന്നു.. അവളുടെ മുഖം പിടിച്ചുയർത്തി."ചേച്ചി കരയുകയായിരുനല്ലേ?? മതിയാക്കിക്കൂടേ ഇനിയെങ്കിലും?? ചേച്ചിയെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി എന്തിനാ ചേച്ചി ഈ കണ്ണുനീർ പാഴാക്കുന്നത്??? "ജാനകി രേവതിയുടെ തോളിലേക്ക് ചാഞ്ഞു.. "എങ്ങനെ ഞാൻ മറക്കും..രേവൂ??? എൻറെ ജീവൻ കൊടുത്തുഞാൻ സ്നേഹിച്ചതല്ലേ??എന്നിട്ടും "" വേണ്ട ചേച്ചി ഇനി ഒന്നും ചിന്തിക്കരുത്....മറക്കണം എന്റെച്ചേച്ചീ എല്ലാം ""ചിലപ്പോൾ ദൈവം ചേച്ചിയ്ക്ക് വിധിച്ചിരിയ്ക്കുന്ന ജീവിതം ഇതായിരികം.. എന്റെ ചേച്ചിയ്ക്ക് ദൈവം നല്ലാതെവരുത്തൂ.. ""ഞാൻ താഴോട്ട് പോകുകയാ ചേച്ചി ദാ ഈ സാരിയുമുടുത്ത സുന്ദരിയായി താഴേയ്ക്കു വാ.. ".ശരി മോളെ... അവൾ സാരി ജാനകിയുടെ കയ്യിലേക്ക് കൊടുത്ത് താഴേക്കു പോയി..
"അമ്മേ...അവരെത്തി.. അച്ഛനെവിടെ അച്ഛനോട് ഇങ്ങോട്ടു വരാൻ പറയൂ.. ശ്രീഹരി പുറത്തു നിന്നും അകത്തേയ്ക്കു നോക്കി വിളിച്ചു പറഞു.... മുറിയിലായിരുന്ന ശ്രീധരൻ പുറത്തേയ്ക്കു ഇറങ്ങി.. ശ്രീധരനും പദ്മിനിയ്ക്കും മക്കൾ മൂന്നാണ്.. മൂത്തവളാണ് ജാനകി പിന്നെ ശ്രീഹരി.. ഇളയവൾ രേവതി.. മുറ്റത്തു വന്നു നിന്ന കാറിൽ നിന്നും ഒരു കുലീനയായ സ്ത്രീ ഇറങ്ങി. പിന്നാലെ ഡ്രൈവിങ് സീറ്റിൽ നിന്നും സുമുഖനായൊരു ചെറുപ്പക്കാരനും....... ശ്രീഹരി അയാൾക്കു കൈകൊടുത്തു അകത്തേയ്ക്ക് ക്ഷണിച്ചു.. "വഴി കണ്ടു പിടിയ്ക്കാൻ ബുദ്ധിമുട്ടിയോ??? ശ്രീധരൻ ചോദിച്ചു.. ഏയ് ഇല്ല.. ബ്രോക്കർ ശിവൻ ഉണ്ടായിരുന്നു കൂടെ.. അയാൾ വഴികാണിച്ചു തന്നിട്ട് എന്ധോ അത്യാവശ്യമായി വരുന്ന വഴി ഇറങ്ങി... അവർ പറഞു.. ഇരിയ്ക്കൂ... എല്ലാവരും ഇരുന്നു. മക്കൾ 3പേർ ഉണ്ടല്ലേ?? അതെ... മൂത്തവളാണ് ജാനകി.. ഇളയത് ഇവനാണ് ശ്രീഹരി.. ഇവൻ ബാംഗ്ലൂർ ആണ്. it കമ്പനിയിൽ വർക്ക് ചെയ്യുന്നു.. ഏറ്റവും ഇളയത് മോളാണ്.. രേവതി.. ഡിഗ്രി 2ഇയർ ആണ്... എനിക്ക് രണ്ടു മക്കളാണ്.. മകൾ വിവാഹം കഴിഞു ഭർത്താവിനൊപ്പം ദുബായിൽ ആണ്. വീട്ടിൽ ഞാനും മോനും മാത്രമേയുള്ളൂ... ഇവന് ജോലി എന്നൊരു ചിന്ത മാത്രമേയുള്ളൂ.. രാവിലെ പോയാൽ രാത്രി ആകും ചിലപ്പോൾ എത്താൻ.. ഒരുപെണ്ണുകെട്ടാൻ പറഞ്ഞു മടുത്തു.. ഇപ്പോളെന്തു തോന്നിയെന്നറിയില്ല.. മോളുടെ ഫോട്ടോ കണ്ടപ്പോൾ മറുത്തൊന്നും പറഞ്ഞില്ല.. എങ്കിൽ പിടിച്ച പിടിയാലേ നോക്കാമെന്നു വെച്ചു.. നാളുകൾ തമ്മിൽ നല്ല ചേർച്ചയുണ്ട്.. എങ്കിൽ കുട്ടികൾ തമ്മിൽ കണ്ടു ഇഷ്ടമാഎങ്കിൽ ഇതു നടത്താമെന്നു കരുതി... അവർ പറഞ്ഞു നിർത്തി.... ""പത്മിനി.. മോളെ വിളിയ്ക്കു.... ചായയുമായി ജാനകിയും കൂടെ രേവതിയും പത്മിനിയും വന്നു.. ചായ കൊടുക്ക് മോളെ... വിറയാർന്ന കാലുകളോടെ ജാനകി ആ ചെറുപ്പകാരനരുകിലേക്കു ചെന്നു.. അവൻ ചായ എടുക്കുന്നതിനിടയിൽ അവളുടെ മുഖത്തേയ്ക്കു നോക്കി.. അവൾ മറ്റുള്ളവർക്കും ചായ കൊടുത്ത് പിന്നിലേക്കു മാറി നിന്നു..... അവർ എഴുനേറ്റു അവള്കരികിലേയ്ക് വന്നു.. അവളുടെ കയ്യിൽ പിടിച്ചു.. "മോളെ അമ്മയ്ക്കൊരുപാടിഷ്ടമായി... കിച്ചൂ എന്താ നിന്റെ അഫിപ്രായം?? ചിരിയോടെ അവർ മകന്റെ മുഖത്തേയ്ക്കു നോക്കി..അവനൊന്നു പുഞ്ചിരിച്ചു.. ആഹാ അപ്പോൾ ഇവളെ നമുക്ക് കൊണ്ട് പോകല്ലേ.. അവർ ചിരിയോടെ അവളുടെ കവിളിൽ തലോടി.. ഞാൻ രാഗിണിയമ്മ.. ഇതെന്റെ മകൻ കിരൺ.. കിച്ചൂ എന്ന് വിളിയ്ക്കും.. മോൾക്ക് ഇഷ്ടമായോ എന്റെ മോനെ?? അവൾ അവരുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു..മോനു അവളോട് സംസാരിയ്ക്കണമെങ്കിൽ ചെല്ലൂ.. ശ്രീധരൻ പറഞ്ഞപ്പോൾ അവൻ അമ്മയെ നോക്കി.. അവൻ എണീറ്റു പുറത്തേയ്ക്കു നടന്നു.. ചെല്ല് മോളെ.. പദ്മിനി ജാനകിയോടു പറഞ്ഞു.. പുറത്തേക്കിറങ്ങ്വിയ കിരൺ അവിടെ നിന്ന മാവിന്റെ തണലിലേക്ക് നിന്നു പുറകെ ജാനകി അയാളുടെ അരികിലേക്കു വന്നു....അവൾ പരിഭ്രമത്തോടെ നിന്നു... കിരൺ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.. മനോഹരമായ ഒരു പൂന്ധോട്ടം. നിറയെ പലതരത്തിലും വർണ്ണങ്ങളിലും ഉള്ള പൂക്കൾ.. "ഇതാരുടെ കലയാണ്?? കിരൺ ചോദിച്ചു.. അത്.... ഞാൻ. വെറുതെ ഇരിയ്കുമ്പോൾ.... ജാനകി വിക്കി വിക്കി പറഞ്ഞു .. കിരൺ അവളുടെ മുഖത്തേയ്ക്കു നോക്കി... ഈ പൂന്ധോട്ടം പോലെ മനോഹരമായ ഈ പെണ്ണിനേയും എനിക്ക് ഇഷ്ടമായി.. ജാനകിയ്ക്കു എന്നെ ഇഷ്ടമായോ?? എന്നോടൊപ്പം ഈ ജീവിതം പങ്കിടാൻ സമ്മതമാണോ? അവളൊന്നും പറഞ്ഞില്ല.. കണ്ണുകൾ നിറഞ്ഞു വന്നത് ഒളിപ്പിക്കാനവൾ പാടുപെട്ടു.. മറുപടി ഇല്ലാതായപ്പോൾ കിരണിനു വല്ലായ്മ തോന്നി.. "എന്ധെ തനിക്കു ഇഷ്ടമായില്ലേ എന്നെ??.."" ഏയ് അങ്ങനൊന്നുമില്ല... പിന്നെന്താ കണ്ണൊക്കെ നിറഞ്ഞതു?? അത് അതു പിന്നെ.... എനിക്കൊരു കാര്യം പറയാനുണ്ട്.. "പറഞ്ഞോളൂ... "അതിപ്പോൾ പറയാനാകില്ല "ശരി ഞാനെന്റെ നമ്പർ തരാം.. ജാനകിയ്ക്കു എപ്പഴാണ് വെച്ചാൽ വിളിയ്ക്കൂ. നമുക്ക് സംസാരിയ്കാം.. അയാൾ ഒരു വിസിറ്റിംഗ് കാർഡെടുത്ത അവൾക്കു കൊടുത്തു.. അവളതു വാങ്ങി. ഒന്നു കൂടെ അവളെ നോക്കി പുഞ്ചിരിച്ചു കിരൺ അകത്തേയ്ക്കു ചെന്നു.. എന്നാൽ ശരി ഞങ്ങളിറങ്ങട്ടെ..?? കാര്യങ്ങളൊക്കെ ശിവനോട് പറഞ്ഞേകാം... ശരി.. എല്ലാവരും എഴുനേറ്റു.. യാത്ര പറഞ്ഞിറങ്ങി കാറിൽ കയറി.. "അപ്പോൾ ശരി.. ശ്രീഹരിയ്ക്കു ഒരിയ്ക്കൽ കൂടി കൈകൊടുത്തു കിരൺ വണ്ടി സ്റ്റാർട്ട് ചെയ്തു. അവന്റെ കണ്ണുകൾ ഒന്നുകൂടി ജാനകിയെ തിരഞ്ഞു.. പക്ഷെ എങ്ങും അവളെ കണ്ടില്ല.. മനസ്സിൽ ഒരു ചെറിയ നിരാശാ പോലെ അവനു തോന്നി..
തുടരും