Aksharathalukal

ഹൃദയതാളം 2

"നല്ലകൂട്ടരാണെന്നു തോന്നുന്നു അല്ലെ അച്ഛാ..? അതെ മോനെ.. നമ്മുടെ ജാനിയ്ക്കു ചേർന്ന പയ്യൻ തന്നെ... അതെ.. രേവതി ജാനിയുടെ മുറിയിലേക്ക് ചെന്നു.. ജനലഴികളിൽ പിടിച്ചു പുറത്തേയ്ക്കു നോക്കി നിൽക്കുകയായിരുന്നു അവൾ.. ചേച്ചീ.... "മ്മ്  .. "രേവതി ജാനകിയുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി. ഇഷ്ടമായോ ചേച്ചിയ്ക്ക് ആളെ?? ജാനകി ഒന്നും മിണ്ടിയില്ല... അച്ഛനും ചേട്ടനും അമ്മയ്ക്കുമൊക്കെ ഇഷ്ടമായി.. ശിവേട്ടൻ പറഞ്ഞിരുന്നു നല്ല കൂട്ടരാണെന്നു.. എന്റെ ചേച്ചി എതിരൊന്നും പറയരുത്.. "ജാനകി യുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. ചേച്ചിയെ വേണ്ടെന്നു വെച്ചുപോയ ഒരാൾക്ക് വേണ്ടിയാണ് ചേച്ചിയുടെ കണ്ണുകൾ നിറയുന്നത്. അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നുണ്ടോ ചേച്ചി? ""നമ്മുടെ അച്ഛനും അമ്മയ്ക്കുമൊന്നും അറിയില്ല.. ചേട്ടനും. "അവരെ വേദനിപ്പിക്കാനാണോ ചേച്ചി തീരുമാനിച്ചേക്കുന്നതു?? പെട്ടെന്ന് ശ്രീഹരി അങ്ങോട്ടേയ്ക്ക് കേറി വന്നു.. "എന്താ ഇവിടെ ""?? ജാനകി പെട്ടെന്നു കണ്ണുകൾ തുടച്ചു തിരിഞ്ഞു നിന്നു.. അവൻ ജാനകിയുടെ അടുത്തേയ്ക്കു വന്നു.. ചേച്ചിയ്ക്ക് ഇഷ്ടമായോ ആളിനെ? എനിക്കിഷ്ടമായി അളിയനെ  ""എന്റെ അളിയനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. ഇല്ലേടീ കാന്താരി.. "? അവൻ രേവതിയെ നോക്കി പറഞു... ആാാ കിരൺ ചേട്ടന്റെ വിധി.. ""ഇങ്ങനെ ഒരളിയനെ ആണല്ലോ കിട്ടാൻ പോണെന്നു . "എന്താടീ എനിക്കൊരു കുറവ്?? ഓഓ.. കുറവല്ല കൂടുതലേയുള്ളൂ... ഡീ.. നിന്നെ.. "അവൻ രേവതിയ്ക് നേരെ കയ്യോങ്ങി ചെന്നു.. അമ്മേ... ഈൗ ചേട്ടനെന്നെ തല്ലി കൊല്ലാൻ പോകുന്നെ... ""പിള്ളേർക്ക് ഇതുവരെ കുട്ടിക്കളി മാറിയില്ല.. എന്താടാ ഇവിടെ??? ചോദിച്ചു കൊണ്ട് പദ്മിനി അങ്ങോട്ടേയ്ക്ക് വന്നു.. നിനക്ക് വെച്ചിട്ടുണ്ടെടീ കാന്താരി... നീ പോടാ ചേട്ടാ.. ശ്രീഹരി ചിരിയോടെ പുറത്തേക്കിറങ്ങി പോയി.. പത്മിനി ജാനകിയ്ക്കു അടുത്തേയ്ക്കു ചെന്നു.. "എന്താ മോളെ നീയിങ്ങനെ നില്കുന്നെ?? എന്താ മോൾക്കൊരു വിഷമം പോലെ? ഏയ് ഒന്നുമില്ല അമ്മേ.. അവൾ ചിരിയ്ക്കാൻ ശ്രമിച്ചു.. മോൾക്ക് ഇഷ്ടമായില്ലെങ്കിൽ നമുക്ക് വേണ്ടാന്ന് പറയാം.. "ഒന്നുമില്ലെന്റെ അമ്മക്കിളി.... ഞാൻ ഹാപ്പിയാണ്.. എനിക്ക് കുഴപ്പമൊന്നുമില്ല..എങ്കിൽ രണ്ടും താഴേയ്ക്കു വാ.  അവിടെ കുറച്ചു ജോലിയുണ്ട്.. ധാ വരണൂ..ഞാനീ ഡ്രസ്സ്‌ മാറ്റിയിട്ടു വന്നേക്കാം..  അമ്മ ചെല്ലൂ. നീയും ചെല്ല് രേവതി..പദ്മിനിയും രേവതിയും  താഴേയ്ക്കു പോയി.... 
       ഡ്രൈവിങ്ങിൽ ആണെങ്കിലും കിരണിന്റെ ചിന്ത ജാനകി പറഞ്ഞതിലായിരുന്നു.. എന്തായിരിക്കും അവൾക്കു പറയാനുണ്ടാവുക? ഇഷ്ടമല്ലെന്നായിരിക്കുമോ?? അതോ ഏതെങ്കിലും affair?? എന്തായിരിക്കും??? "എന്താ കിച്ചൂ ഒരാലോചന?? ഏയ് ഒന്നുമില്ലമ്മേ... മ്മ്മ് അമ്മയ്ക്കു മനസിലായി ജാനകിയെ കുറിച്ചല്ലേ നീ ആലോചിക്കുന്നേ??.. അമ്മയ്ക്കു അവളെ ഒരുപാടിഷ്ടമായി.. നല്ല അടക്കവും പാകതയും ഉള്ള  പെൺകുട്ടി. ഇങ്ങനെ യുള്ള പെണ്കുട്ടികളൊക്കെ ഇക്കാലത് കുറവാണു. കുറെ ചായവും വാരിപ്പൂശി മുടിയും വെട്ടിക്കളഞ്ഞു മുട്ടിനു മേൽ നിൽക്കുന്ന ഡ്രെസ്സുമിട്ട് ഓരോ കോലം കെട്ടി നടന്നോളും... കിരണിനു അമ്മ പറയുന്നത് കേട്ടപ്പോൾ ചിരിവന്നു ."". കാലം മാറിയില്ലേ അമ്മേ.. അതനുസരിച്ചു എല്ലാവരും മാറും... എന്നിട്ട് നിനക്കെന്താ മാറ്റം വരത്തെ?? ഞാനും കരുതി നീയും ഇതുപോലെ ഏതിനെയെങ്കിലും ആകും കെട്ടാൻ പോകുന്നതെന്ന്... ഓഹ് ""എന്റെ അമ്മേ..  !!അങ്ങനെ ഒന്നിനെ നോക്കിയാൽ മതിയായിരുന്നല്ലേ.. രാഗിണി യമ്മയെ വരച്ച വരയിൽ നിർത്തുന്ന മരുമകൾ 😄.. ഇവളാണെങ്കിൽ ഒന്നിനും പറ്റുമെന്നു തോന്നുന്നില്ല.... പോടാ... അവളെനിക് മരുമകളല്ല.. നമ്മുടെ അരുണിമ മോളെ പോലെ തന്നെയാ.. എത്രയും വേഗം നമുക്കിത് നടത്തണം. അവളെ കൂടെ കൂട്ടാൻ അമ്മയ്ക്കു ദൃതി യായി.. കിരൺ ഒന്നു മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.. അമ്മ ഒരുപാടു ആഗ്രഹിക്കുന്നു ഈ വിവാഹം.. പക്ഷെ.. അവളുടെ പ്രശ്നം എന്താകും?? അതൊരു affair ആണെങ്കിൽ എന്തു ചെയ്യും?? അവളുടെ മുഖത്തൊരു സന്ദോഷമില്ലായ്മ തനിക്കു തോന്നിയതല്ലേ? അങ്ങനെ ആണെങ്കിൽ താനും വെറുതെ ആഗ്രഹിക്കേണ്ട കാര്യമുണ്ടോ?? വേണ്ട.. ഏതായാലും അവൾ വിളിയ്ക്കട്ടെ..  
           തുടരും..... 

 


ഹൃദയതാളം 3

ഹൃദയതാളം 3

5
1408

  ഓഫീസിലെ ഫയലുകൾ നോക്കുകയായിരുന്നു കിരൺ.. പെട്ടെന്ന് ഫോൺ ബെല്ലടിച്ചു.. unknown നമ്പർ.. അവൻ കാൾ എടുത്തു  ചെവിയോട് ചേർത്തു.. "ഹലോ... ആരാണ്? " അപ്പുറത്തു നിന്നും മറുപടി ഒന്നുമുണ്ടായില്ല.. ""ഹെലോ.. ആരാണെന്നു പറയൂ.." " ഞാ.... ഞാൻ ജാനകിയാണ്.." " ഓഹ്.. ജാനകി... വിളിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇപ്പോൾ വിളിക്കുമെന്ന് കരുതിയില്ല.." " ഇവിടെ കല്യാണം ഉറപ്പിക്കാനുള്ള തീരുമാനത്തിലാണ്.. അതുകൊണ്ട് താമസിയാതെ വിളിക്കാമെന്ന് കരുതി.." "പറയൂ ജാനകി .. എന്താ പറയാനുള്ളത്? അത്.. പിന്നെ.. നാളെ നേരിൽ  കാണാൻ പറ്റുമോ??" ഓക്കേ .പറയൂ ഞാനെപ്പോൾ എവിടെ വരണം?? "അത്.. കോളജ്‌ജംഗ