Aksharathalukal

CHAMAK OF LOVE - 33

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:33
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
___________________🌻___________________

   അലി അഹമ്മദ്‌ ഗൺ ലോഡ് ചെയ്തു നേരെ opposite ഉള്ള ഹാജറ ഗ്രൂപ്പിസിന്റെ ഓഫീസിൽ ഫോണിൽ സംസാരിച്ചു നിൽക്കുന്ന ഭാസിമിന് നേരെ പിടിച്ചു..

   അയാളെ മുഖത്ത് ഒരു പ്രത്യേക ചിരി വിരിഞ്ഞു. താൻ പ്രാണനായ് സ്നേഹിച്ചവൾ ഇന്ന് തനിക്കൊപ്പം ഇല്ലാതിരിക്കാൻ കാരണക്കാരൻ ആയ ഭാസിമിന്റെ അന്ത്യം എന്ന അയാളെ ലക്ഷ്യം നിറവേറ്റാനുള്ള തയാറെടുപ്പിനിടയിൽ അയാൾ ഒരിക്കൽ പോലും ഭാസിമിന് സംഭവിച്ച നഷ്ടത്തെ പറ്റി ഓർത്തില്ലാ.. ഭാസിമിന് നഷ്ടപ്പെട്ടത് പ്രണയത്തെക്കാൾ മൂല്യമുള്ള സൗഹൃദമായിരുന്നു എന്ന് അയാൾ ഒരു നിമിഷം പോലും ചിന്തിച്ചില്ല... ഹസീനയും അൽഫയും ഇന്ന് ഇവർക്കാർക്കും ഒപ്പം ഇല്ലാതിരിക്കാൻ കാരണക്കാരൻ താൻ ആണ് എന്നതിൽ അയാൾക് ഒരു കുറ്റ ബോധവും ഇല്ലായിരുന്നു.. അയാളെ കറുപ്പിൽ grey കലർന്ന കണ്ണിൽ പ്രതികാരം മാത്രമായിരുന്നു.

   അയാൾ ഭാസിമിന് നേരെ ഷൂട്ട്‌ ചെയ്യുന്നതിന് മുൻപ് അയാളുടെ വലത്തേ ഭാഗത്ത് കൂടെ അയാളെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഒരു ബുള്ളറ്റ് മറികടന്നു അയാൾക് നിൽക്കുന്ന ഗ്ലാസ്‌ ചിഞ്ഞി ചിതറി..

   അയാൾ മുന്നിലേക്ക് നോക്കി അവിടെ ഒന്നും ആരുമില്ലായിരുന്നു...

   അയാൾ ചുറ്റും നോക്കി... എവിടെയും ഒരു മനുഷ്യ കുഞ്ഞിനെ പോലും അയാൾക് കാണാൻ സാധിച്ചില്ല...

   ഇനി അന്ന് എന്നേ ഷൂട്ട്‌ ചെയ്ത അതേ ആൾ ആണോ ഇത്...

   അയാൾ അത് ചിന്തിച്ചു തീരും മുൻപ് അയാളെ ഇടത്തെ ഭാഗത്ത് കൂടിയും ഒരു ബുള്ളറ്റ് പോയി...

   അയാൾ മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് ജീനും ജാക്കറ്റും ഇട്ട ഒരു സ്ത്രീ രൂപം ആയിരുന്നു.. അത്രയും ദൂരെ ആയിട്ട് പോലും അവളുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിലെ തിളക്കം അയാൾക് കാണാൻ സാധിച്ചിരുന്നു..

   അയാൾ ഒന്ന് കൂടി അങ്ങോട്ട് നോക്കിയപ്പോൾ അവിടെ ആരുമില്ലായിരുന്നു..

   അയാളെ മനസ്സിൽ ആ കണ്ണുകളായിരുന്നു..

   Chamak കുടുംബത്തിൽ പെട്ട ആരായിരിക്കും അത്... ഇത്രയും ധീരയായ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഹസീന... അവൾ ഇന്നില്ല..പിന്നെ ഇതാര്...

   പെട്ടെന്നാണ് അയാൾക് അഹ്‌ന യുടെ കാര്യം ഓർമ വന്നത്.. അതേ അവളും ധീരയാണ്.. അവളെ കുറിച്ച് അന്വേഷിച്ചപ്പിൽ ലഭിച്ച വിവരങ്ങൾ അയാൾ ഓർത്തു..

   മലയാളി ആണെങ്കിലും മൂന്ന് വർഷത്തോളം ആയി മുംബൈയിൽ ആണ് താമസം.. നന്മ ചെയ്തവർക് മാലാഖ തിന്മ ചെയ്തവർക് ചെകുത്താൻ.. ആണിന്റെ കരുത്ത്.. ഏതൊരു കാര്യവും സൂക്ഷ്മതയോടെ വീക്ഷിക്കും ... മുംബൈയിൽ തെറ്റ് ചെയ്തവരെ എല്ലാം തേടി പിടിച്ചു അവർക്ക് അർഹമായ ആയ ശിക്ഷ നേടി കൊടുക്കും... നിയമത്തിൽ വിശ്വസിക്കുന്നവൾ തെറ്റ് ചെയ്തത് താൻ ആണെങ്കിൽ സ്വയം തെറ്റ് ഏറ്റു പറയുന്നവൾ... എല്ലാം കൂടിയുള്ള ഇവൾക് mumbai നഗരം മുഴുവൻ ഒരു പേരാണ് ഇട്ടത്... "The women devil "..

   അയാൾ അത് ചിന്തിച്ചു.. ഹാജറ groups ഓഫീസിലേക്ക് നോക്കിയപ്പോൾ basim നിന്നിരുന്ന സ്ഥലം ശൂന്യമായിരുന്നു. അയാൾ തായൊട്ട് നോക്കിയപ്പോൾ കാറിൽ കയറി പോവുന്ന അയാളെ കണ്ടു..

  Oh ഷിറ്റ്...

  അയാൾ പ്ലാൻ ഫ്ലോപ്പ് ആയ ദേഷ്യത്തിൽ തലക്ക് അടിച്ചു പറഞ്ഞു..

   ഒപ്പം അയാളിൽ ഒരു ഭയവും ഉടലെടുത്തു...

   എന്റെ ഓരോ നീക്കവും ഇവൾ നിരീക്ഷിക്കുന്നുണ്ടെങ്കിൽ എനിക്കെന്റെ ലക്ഷ്യം പൂർത്തിയാക്കാൻ ആവില്ല... കോപ്പിലെ ഒരു അഹ്‌ന... ജനിച്ചിട്ടേ ഇല്ലാ എന്ന് കരുതിയവൾ... പക്ഷേ ഇവളെ ഞാൻ അന്ന് ബീച്ചിൽ വെച്ച് കാണുന്നതിന് മുൻപ് എവിടെയോ കണ്ട പോലെ തോനുന്നു...

   പക്ഷേ എവിടെ വെച്ച്... എങ്ങനെ...

   അയാൾ അതോർത്തു നിന്നു...
_____________________🌻_____________________

  ടിങ്.... ടിങ്....

  കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു ജൈസ പോയി തുറന്നു കൊടുത്തു.. അവൾ ഡോറിന്റെ മുന്പിൽ നിൽക്കുന്ന അഹ്‌നയെ ഒന്ന് മുഴുവനായിട്ട് നോക്കി...

   ഇനി ഇവളെ തട്ടി കൊണ്ട് പോയതല്ലേ... ഇതൊരുമാതിരി പിക്നിക് ന് പോയപോലെ ഒരു കൈ പോക്കറ്റിൽ ഇട്ട് മറ്റേ കൈയിൽ boutique കവർ ഒക്കെ ആയിട്ട്... കണ്ണിൽ സൺഗ്ലാസ് ഉണ്ടെങ്കിൽ ആ കറുപ്പിൽ ഗ്രെ കലർന്ന കണ്ണുകളുടെ മാറ്റ് അത് പോലെ എടുത്തു കാണിക്കുന്നുണ്ട്...

  നീ എവിടെ ആയിരുന്നു....

   അവൾ അഹ്‌നയെ നോക്കി ചോദിച്ചു..

    അത് ഡ്രസ്സ്‌ തയ്ച്ചില്ലായിരുന്നു... കുറേ ലേറ്റ് ആയി അതാ...

    അവൾ പറഞ്ഞത് സത്യമല്ല എന്ന് ആ കണ്ണുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു...

   അതിലുപരി ദിൽഖിസ് അവിടെ പോയപ്പോൾ ഇവൾ അവിടെ നിന്ന് പോയിട്ട് കുറേ നേരമായി എന്ന് അവിടത്തെ ചേച്ചി പറയുകയും ചെയ്തിരുന്നു..

   നീ എന്താ നോക്കി നില്കുന്നത് ഇന്ന് ഈവെനിംഗ് നിന്റെ എൻഗേജ്മെന്റ് അല്ലെ.....

 അതും പറഞ്ഞു അഹ്‌ന അകത്തേക്ക് കയറി... അവരെ റൂമിൽ ചെന്ന് ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു...

   ശേഷം തന്റെ പോക്കറ്റിൽ ഇട്ട കൈ പുറത്തെടുത്തു... അവൾ പതിയെ കൈയിലെ band എയ്ഡ് മാറ്റാൻ നോക്കി... പക്ഷേ അവൾക്കതിന് കഴിഞ്ഞില്ല അത്രയ്ക്കും അസഹനീയം ആയിരുന്നു..
    പക്ഷേ ഇതാരെങ്കിലും കണ്ടാൽ എന്ത്‌ ചെയ്യും...

   എന്ന് വിചാരിച്ചു അവൾ കണ്ണടച്ചു അത് പറിച്ചു മാറ്റി ..

   അവളെ കൈയിലെ മുറിവ് വ്യക്തമായി... പതിയെ ആ മുറിവ് വരാനുള്ള കാരണം ഓർത്തു അവളെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.....

   കുറച്ചു കഴിഞ്ഞതും ദിൽഖിസും ജൈസലും വന്നു അവർക്കൊപ്പം അവരുടെ ഫ്രണ്ട്സും ഉണ്ടായിരുന്നു..

    എല്ലാവരും കൂടി ഓരോന്ന് പറഞ്ഞു ഫുഡ്‌ കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു ഇഫു എന്തോ ഓർത്ത പോലെ ജൈസയെ നോക്കിയത്...

   നിങ്ങളെ ടീമിൽ ഒരു ellaah ഇല്ലായിരുന്നോ.... നിങ്ങളെ ഡാൻസ് team വൈറൽ ആവാനും ഇന്ന് അത് ഒന്നുമല്ലാതാവനും കാരണം അവൾ അല്ലായിരുന്നോ... അവൾ ശെരിക്കും എവിടെ പോയതാ.. അവൾ ആരാ...

   ഇഫുവിന്റെ ചോദ്യം കേട്ടു അഹ്‌നക്ക് തരിപ്പിൽ പോയി...  

    അവളിൽ ഒരു ഭീതി പടർന്നു... പക്ഷേ അതിന് ഒരു നിമിഷം പോലും ആയുസ്സിലായിരുന്നു... അവളെ ചുണ്ടിൽ പുച്ഛം നിറഞ്ഞു..അവളെ കണ്ണിൽ പ്രതികാരത്തിന്റെ അംഷങ്ങൾ പ്രകടമായി..

   എനിക്ക് വേണ്ടാ.....

   അവൾ പ്ലേറ്റ് തട്ടി തെറുപ്പിച്ചു അവിടെ നിന്ന് എണീറ്റു പോയി..

   മറ്റുള്ളവർക് ആർക്കും ഒന്നും മനസ്സിലായില്ല... പക്ഷേ ജൈസക്ക് മാത്രം പലതും മനസ്സിലായിരുന്നു.. അവളും അവിടെ നിന്ന് എണീറ്റുപോയി ..

   അഹ്‌ന റൂമിൽ ചെന്ന് തന്റെ ഫോണിലെ ഡാൻസ് എന്ന ഫോൾഡർ എടുത്തു.. ജൈസക്കും ടീമിനും ഒപ്പം നിൽക്കുന്ന അവളെ തന്നെ കണ്ട് അവൾക് അവളെ കോളേജ് ലൈഫും അവിടെ വെച്ച് നടന്ന ഓരോ സംഭവങ്ങളും ഓർമ വന്നു...

   ""Ellaah ഇന്ന് അറിയപ്പെടുന്ന ഞാൻ ഇന്ന് ഫീൽഡിൽ ഇല്ലാത്തതിന് ഒരൊറ്റ കാരണക്കാരൻ മാത്രമേ ഉള്ളു... Its you മിസ്റ്റർ ദിൽഖിസ് അക്തർ... നീയാണ് എന്റെ അഫ്ര ദീദിയുടെ അവസ്ഥക്ക് കാരണം... എന്റെ ദീദിക്ക് പറ്റാത്ത ഒന്ന് എനിക്കും വേണ്ടെന്ന് പറഞ്ഞു അന്ന് ഉപേക്ഷിച്ചതാണ് ഡാൻസ്... ഇനി അതിലേക് ഒരു തിരിച്ചു പോക്കിന് ഞാൻ ആഗ്രഹിക്കുന്നില്ല... ജനിച്ചതെ ഉത്തരവാദിത്തത്തോടെ ആണ്... അത് പൂർത്തിയാക്കണം... കൂടെ എന്റെ ബാക്കി 5 ലക്ഷ്യങ്ങളും...""""...

    അവൾ അത് മനസ്സിൽ വിചാരിച്ചു തിരിഞ്ഞപ്പോൾ അവൾക് മുന്നിൽ ജൈസ നില്കുന്നുണ്ടായിരുന്നു...

   എന്തിനാ ലാലൂട്ടി നീ ഇങ്ങനെ മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നത്... നിനക്കുള്ള ഏക പേർസണൽ ഡ്രീം ആയിരുന്നു ഡാൻസർ ആവുക എന്നത്... എന്തിന്... ആർക് വേണ്ടി നീ അതിനെ വെടിഞ്ഞു...

    അഹ്‌ന അതിനൊന്നും മറുപടി പറഞ്ഞില്ല... അവൾക് മറുപടി ഇല്ലായിരുന്നു..

   അവൾ പോവാൻ നോക്കിയതും ജൈസ അവളെ തടഞ്ഞു വെച്ചു...

   ഇതിനുള്ള മറുപടി തന്നിട്ട് പോയാൽ മതി...


   "അതിന് ഇടക്ക് മറ്റുള്ളവർക് വേണ്ടി ജീവിച്ചു നോക്കണം.. അതിന്റെ സുഖം അത് വേറെ തന്നെയാ... നമ്മൾ കാരണം ഒരാൾ സന്തോഷിക്കുംപോയോ.. കുറ്റം ചെയ്ത ഒരാള് ശിക്ഷിക്ക പെടുകയോ ചെയ്യുമ്പോൾ ലഭിക്കുന്ന ഒരു സുഖം... അതിനെ മറികടക്കാൻ... പ്രേമത്തിനോ... ലഹരിക്കോ പോലും കയ്യില്ല...."

   അവളോട് അത്രയും പറഞ്ഞു അവളെ കൈ തന്റെ കൈയിൽ നിന്ന് വിടവിച്ചു അവൾ പുറത്തിറങ്ങി...
_____________________🌻_____________________
  Hy ഗയ്‌സ്, നിങ്ങൾ എല്ലാവർക്കും ഉണ്ടാവാൻ സാധ്യതയുള്ള ഒരു ഡൌട്ട് ആയിരിക്കാം Chamak imarat എന്ന് ഉദ്ദേശിക്കുന്നത് എന്തിനെ കുറിച്ചാണ് എന്ന്... Chamak എന്ന ഹിന്ദി വാക്കിനർത്ഥം തിളക്കം എന്നാണ്... പിന്നേ imarat (അതും ഹിന്ദി വേർഡ് ആണ് )എന്ന് പറഞ്ഞാൽ കെട്ടിടം (building ) എന്നതാണ് അർത്ഥം... സ്റ്റോറി mumbai based ആയത് കൊണ്ടാണ് ഈ ഹിന്ദി വാക്കുകൾ ഉപയോഗിച്ചത്...
____________________🌻___________________

    അലി അഹമ്മദിന്റെ വിശ്വസ്ഥൻ ജേക്കബ് തന്റെ വാഹനത്തിൽ കയറി CHAMAK IMARAT ലേക്ക് തിരിച്ചു.

   അയാളെ മനസ്സിൽ ഒരു തവണ മാത്രം കണ്ട LIA എന്ന് പറഞ്ഞു അലി അഹമ്മദ്‌ ഇഖ്ലാസിനോടൊപ്പം തടവിൽ ഇട്ട പെൺകുട്ടി ആയിരുന്നു..

   അന്ന് ആദ്യമായി അവളെ കണ്ടപ്പോൾ ഇപ്പോയുള്ള കണ്ണിന് തായതെ കറുപ്പോ... ഒന്നുമില്ലായിരുന്നു... അയാൾ ഓർത്തു 

   ആരുടേയും മനം മയക്കുന്ന കാപ്പി കണ്ണുകളും വെളുത്തു തുടുത്ത കവിളും.. അയാൾ അന്ന് അവളെ കണ്ടപ്പോൾ അവളെ മുഖത്ത് കണ്ട രൗദ്ര ഭാവവും അയാളിൽ ഒരു പ്രത്യേക വികാരം ഉണ്ടാക്കി... അതൊരിക്കലും പ്രണയമല്ലായിരുന്നു.. അവളുടെ ശരീരത്തോടുള്ള കാമമായിരുന്നു...

   ഇത്രയും കാലം അലി അഹമ്മദ്‌ ഇല്ലാത്ത ഒരു തക്കം നോക്കി നിന്നതായിരുന്നു... അവളിൽ നിന്ന് ഭാബയും ആയിട്ടുള്ള drug ഡിയലിന്റെ എവിഡൻസ് കിട്ടാതെ അവളെ എന്തെങ്കിലും ചെയ്‌താൽ അത് അയാൾക് തന്നെ വിനയാവുന്നത് കൊണ്ട് അവളെ ഒന്നും ചെയ്യാൻ അയാൾ സമ്മതിച്ചിരുന്നില്ല....

  "" ഞാൻ നിനക്കരികിൽ വരികയാണ് എന്റെ ഉറക്കം കെടുത്തുന്ന Lia.... ""

   അയാൾ മനസ്സിൽ ഉരുവിട്ട് കൊണ്ട് വാഹനം drive ചെയ്തു....

    ആരെയും ഭയപ്പെടുത്തുന്ന ആ കാടിനുള്ളിലൂടെ അയാളുടെ വാഹനം CHAMAK IMARAT ന് മുന്നിൽ നിർത്തി..

  അയാൾ പുറത്തിറങ്ങിയപ്പോൾ തന്നെ അവിടെ ശക്തമായ ഇടി മുഴങ്ങി....

    അയാൾ ചവിട്ടുന്ന ഇടമെല്ലാം ആയുന്ന പോലെ ആയിരുന്നു അയാൾക് തോന്നിയത്...

    ചുറ്റുമുള്ള ഭയാനക അന്തരീക്ഷത്തിന് മാറ്റ് കൂട്ടാൻ എന്നോണം അവിടെ ശക്തമായ മഴ പെയ്തു..

  പെട്ടെന്ന് അയാൾ മലർന്നടിച്ചു വീണു... അയാൾ കഷ്ടപ്പെട്ട് കണ്ണു തുറന്നപ്പോൾ അയാൾക് മുൻപിൽ ആരെയും ഭയപ്പെടുത്തുന്ന ശരീരം മുഴുവൻ കത്തി കരിഞ്ഞ ഒരു രൂപമായിരുന്നു... അയാളെ കണ്ണുകൾ അതിന്റെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ ഉടക്കി...

   ഈ കണ്ണുകൾ... അയാളുടെ മനസ്സിൽ ആദ്യം ഓടിയെത്തിയത് അലി അഹമ്മദ്‌ ആയിരുന്നു..

   അതിന് ശേഷം വന്നത് ഹസീനയും....

    ഹ.. ഹസ്... ഹസീന... യു.. ടെ... ആാാ... ത്മാവ്...

    അയാൾ ചുണ്ടുകൾ ഭയം കൊണ്ട് മൊഴിഞ്ഞു...

   പെട്ടെന്ന് അയാൾ അന്തരീക്ഷത്തിൽ ഉയർന്നു...

   അയാളുടെ തല Chamak imarat ന്റെ കരിങ്കല്ലിൽ ചെന്ന് തുടർച്ചയായി ഇടിച്ചു...

   ആാാ...... അയാളുടെ അലർച്ച അവിടം മുഴുവൻ പ്രതിഫലിച്ചു കേട്ടു...

   അയാളിൽ തലയിൽ നിന്ന് വാർന്ന രക്തം ശക്തമായ മഴയോടൊപ്പ് ലയിച്ചു ചേർന്ന്...

    അയാൾക് പകുതി ബോധം മാത്രമുള്ള അവസ്ഥയിലായതും... അയാൾ നിലത്തേക് വീണു..

   ആ അർദ്ധബോധവസ്ഥയിലും അയാൾ ഭയന്ന് കൊണ്ട് തന്റെ വാഹനത്തിൽ കയറി... അയാൾ വിറയലോടെ വാഹനം മുന്നോട്ടെടുത്തു...

  അയാൾ പോയതും അവിടത്തെ അന്തരീക്ഷം പതിയെ ശാന്തമാവാൻ തുടങ്ങിയെങ്കിലും മഴ അത് പോലെ തുടർന്നു...

   ആ മഴത്തുള്ളികൾ ഭൂമിയിൽ പതിച്ചത് തന്റെ മകളുടെ പ്രായം പോലുമില്ലാത്ത ഒരു പെൺകുട്ടിയുടെ ശരീരം കൊതിച്ചതിനുള്ള ശിക്ഷ അയാൾക് ലഭിച്ചതിൽ ഉള്ള ആഹ്ലാദത്തിന് എന്ന പോലെ ആയിരുന്നു..

_______________________🌻_______________________

 മോളേ ഇനൂ... കഴിക്ക്...

   ഇല്ലാ..ഇല്ലാ ..ഇല്ലാ....

   മോൾക് വിശക്കൂലേ....

എനിക്കത് കുഴപ്പല്ലാ... എനിക്ക് മമ്മ തന്നാൽ മതി.. ഉമ്മാമ്മ തരേണ്ട...

   അത് പറയുമ്പോൾ ആ അഞ്ച് വയസ്സുകാരിയുടെ കറുപ്പിൽ grey കലർന്ന കണ്ണുകളിൽ പ്രതീക്ഷ നിറഞ്ഞിരുന്നു..

   അവളെ മനസ്സിൽ ഇതിന് മുൻപ് ഒരിക്കൽ ഇങ്ങനെ കരഞ്ഞപ്പോൾ തന്റെ അടുത്തേക് ഓടി വന്ന് ഭക്ഷണം കൊടുത്ത അഹ്‌ന ആയിരുന്നു..

   മമ്മ മാമ്മന്റെ വീട്ടിൽ പോയതല്ലേ... മോൾ ദേ ഇവാൻ ന്നെ പോലെ നല്ല കുട്ടിയായ്‌ ഭക്ഷണം കഴിച്ചേ...

   ഒരു സ്ഥലത് ഭക്ഷണം കഴിച്ചു ഹോം work ചെയ്തോണ്ട് ഇരിക്കുന്ന ആ വെള്ളാരം കണ്ണുകാരനായ അഞ്ച് വയസ്സ് കാരനെ ചൂണ്ടി അവർ പറഞ്ഞു..

   അവരുടെ മുഖവും ചുക്കി ചുളിവുകൾ നിറഞ്ഞതായിരുന്നു.

 ഉമ്മാമ... ഒന്നും പറയണ്ട.. എനിക്ക് മമ്മനെ കാണണം....

   അവളെ വാശി കണ്ട് ആ സ്ത്രീ വല്ലാതായി... ഇനുവിന്റെ വാശിക്ക് മുൻപിൽ എപ്പോഴും അവർക്ക് തോൽവി മാത്രമായിരുന്നു..

    അപ്പോയായിരുന്നു അവർക്ക് കഴിഞ്ഞ തവണ വന്നപ്പോൾ അഹ്‌ന തന്നെ ഏല്പിച്ച മൊബൈലിന്റെ കാര്യം ഓർത്തത്.

.. അവർ അകത്ത് കയറി അലമാരയിൽ നിന്ന് അത് കൈയിൽ എടുത്തു...

   അവർക്കത് തുറക്കാൻ പോലും അറിയില്ലായിരുന്നു.. അവർ അത് വരേ ഒരു പഴയ സ്വിച്ച് ഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നത്...

    അവരതും കൊണ്ട് അടുത്തുള്ള വീട്ടിലെ പയ്യന്റെ അടുത്ത് ചെന്ന് അത് ശെരി ആക്കി.. അവൻ തന്നെ അതിൽ അഹ്‌നയെ വിളിച്ചു കൊടുത്തു..

   ഉമ്മാ... എന്താ.. എന്ത്‌ പറ്റി....

    അവൾ എടുത്തപ്പോൾ തന്നെ തന്റെ വേവലാതി പ്രകടിപ്പിച്ചു കൊണ്ട് പറഞ്ഞു...

   അത് മോളേ ഇനു ഒന്നും കഴിക്കുന്നില്ല...

   ആഹ്.. നിങ്ങൾ അവള്ടെ കൈയിൽ കൊടുത്തേ..

   അഹ്‌ന പറഞ്ഞത് കേട്ടു അവർ അത് ഇനുവിന് കൊടുത്തു..

  ഇനൂസ്.....

    അഹ്‌നയുടെ ആ വിളിയിൽ തന്നെ അറിയാമായിരുന്നു അവൾക് ഇനുവിനോടുള്ള സ്നേഹം...

   മമ്മാ.... മമ്മ ഇന്നും ഇന്നലെയും വന്നില്ലാ...

   അവൾ ആദ്യം ഒരു സന്തോഷത്തോടെയും പിന്നെ സങ്കടത്തോടെയും പറഞ്ഞു...

   മമ്മ രണ്ട് ദിവസം കഴിഞ്ഞാൽ വരും... അത് വരേ മമ്മന്റെ ഇനു നല്ല കുട്ടിയായി ഭക്ഷണം ഒക്കെ കഴിക്കണം... അല്ലെങ്കിൽ ഞാനിനി മിണ്ടൂലാ....

   അഹ്‌ന മിണ്ടൂല എന്ന് പറഞ്ഞതും ഇനു അത് മുഴുവൻ ഒറ്റ ഇരിപ്പിൽ തിന്ന് തീർത്തു...

   അത് കണ്ട് അഹ്‌ന ഒന്ന് പുഞ്ചിരിച്ചു...

   ഇവാൻ എവിടെ....

   അവളെ ശബ്ദം കേട്ടു ഇവാൻ അങ്ങോട്ട് ഓടി വന്നു..

  മമ്മാ..... 

   എന്നും വിളിച്ചു അവൻ ചുറ്റും നോക്കി.. അവിടെ എവിടെയും അഹ്‌നയെ കാണാത്തത് കണ്ട് അവന്റെ മുഖത്ത് നിരാശ പടർന്നു..

 മമ്മ അവിടെ അല്ല പൊട്ടാ.. ദേ ഇവിടെയാ...

  ഇനു അതും പറഞ്ഞു അവന് ഫോൺ കാണിച്ചു കൊടുത്തു...

   മമ്മന്റെ മോന് എന്ത്‌ ചെയ്തതായന്...

   അഹ്‌ന അവനെ നോക്കി ചോദിച്ചു..

   ഞാനും ഇഷ്‌തതായും കൂടി ഹോം work ചെയ്തതായന്...

    അല്ലെങ്കിലും ഇവാൻ good ബോയ് ആണ്.. ഇനൂനെ പോലെ മുടിയൊന്നും വാരി വെക്കാതെ ഹോം work ചെയ്യാത്ത ചീത്ത കുട്ടിയല്ല..

    അഹ്‌ന പറഞ്ഞത് കേട്ടു ഇനു അവളുടെ കാപ്പി മുടിഴിയകൾ എല്ലാം വാരിക്കൂട്ടി കേറ്റിവച്ചു...

   ഇപ്പോൾ ഞാനും good girl ആയില്ലേ....

    അവൾ തല രണ്ട് ഭാഗത്തേക്കും ആക്കി ചോദിച്ചു..

   പിന്നേ... മമ്മ വെക്കട്ടെ.. ഇന്ന് ഹോളിഡേ അല്ലെ നിങ്ങൾക് ഉമ്മാമനെ ബുദ്ധിമുട്ട് ആകാതെ അവിടെ നല്ല കുട്ടികൾ ആയി നിൽക്കണേ...

   അത്രയും പറഞ്ഞു അഹ്‌ന call കട്ട്‌ ചെയ്തു...
______________________🌻______________________

   ഇനുവും ഇവാനും ആയിട്ട് സംസാരിച്ചു കഴിഞ്ഞതും അഹ്‌ന യുടെ മുഖത്ത് ഒരു മങ്ങിയ ചിരി വിരിഞ്ഞു...

   രാജകുമാരനെയും രാജകുമാരിയെയും പോലെ കഴിയേണ്ട എന്റെ ഇനുവും ഇവാനും ഇന്ന് ഈ അവസ്ഥയിൽ ജീവിക്കേണ്ടി വരുന്നു..

    അതോർത്തതും അവൾക് സങ്കടമായി.

  എനിക്കറിയില്ലാ... ഒരിക്കൽ നിങ്ങളെ എല്ലാവർക്കും മുൻപിൽ കൊണ്ട് വരുമ്പോൾ എന്ത്‌ നടക്കുമെന്ന്... പക്ഷേ... ഇനിയും നിങ്ങൾ ഈ അവസ്ഥയിൽ ജീവിക്കുന്നത് എനിക്ക് താങ്ങാനാവുന്നില്ല...

. അവൾ മനസ്സിൽ മൊഴിഞ്ഞു..

   ലാലൂട്ടി..... ഡോർ തുറക്ക്...

  ജൈസ ഡോറിൽ മുട്ടി പറയുന്നത് കേട്ടു അവൾ ഡോർ തുറന്നു കൊടുത്തു
______________________🌻______________________
    ഡോർ തുറന്നു കൊടുത്തപ്പോൾ മുന്നിൽ നിൽക്കുന്ന വിശ്വ രൂപം കണ്ട് ഞാൻ അത്ഭുതപ്പെട്ടു.
 
   ഇത് എന്റെ ജൈസൂട്ടി തന്നെ അല്ലെ...

    ഞാൻ അവളെ ഒന്ന് മുഴുവനായിട്ട് നോക്കി കൊണ്ട് ചോദിച്ചു.. 

   Yaah... ഞാൻ മൊഞ്ചത്തി ആയിട്ടില്ലേ...

    പിന്നല്ലാണ്ട്.. സോ പ്രെറ്റി... അതും പറഞ്ഞു ഞാൻ അവളെ കവിളിൽ ഒരു കിസ്സ് കൊടുത്തു..

   അയ്യേ... എന്തോനെടി ഇത്... ഞാൻ ചുണ്ട് തുടച്ചോണ്ട് ചോദിച്ചു..

   മുഴുവൻ പൂട്ടിയും എന്റെ ചുണ്ടിലേക് ആയി..

    പക്ഷേ കുട്ടി ഇതൊന്നും ശ്രദ്ധിക്കാതെ അടുത്തുള്ള ഒരു കണ്ണാടിയിൽ കാര്യമായിട്ട് എന്തോ നോക്കുകയായിരുന്നു..

   പെട്ടന്ന് അവൾ എന്റെ നേരെ തിരിഞ്ഞു... നല്ല വെളിച്ചപ്പാട് ലുക്കിൽ...

  കൊയ്‌ലാ.....

   ആ വിളി കേട്ടപ്പോൾ തന്നെ അപകടം മണത്ത ഞാൻ ഒരോട്ടം ഓടി...

  ഡീ ഞാൻ ഒന്നര മണിക്കൂർ ബ്യൂട്ടീഷ്യൻ ന്റെ മുന്നിൽ നിന്നടിച്ച പുട്ടി.. നീ കുളമാകി അല്ലെ...

   അവൾ വിളിച്ചു പറയുന്നത് കേട്ടു ഓടുന്നതിന് ഇടയിലും ഞാൻ ചിരിച്ചു പോയി...

   എങ്ങെനെയോ ഓടി ചെന്ന് അവള്ടെ റൂമിൽ ചെന്ന് ഡോർ അടച്ചു ശ്വാസം ആഞ്ഞു വലിച്ചു...

    തുടരും........

Written by salwa Fathima 🌻.


CHAMAK OF LOVE - 34

CHAMAK OF LOVE - 34

4
2185

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:34 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന