Aksharathalukal

CHAMAK OF LOVE - Part 32

CHAMAK OF LOVE✨

 (പ്രണയത്തിന്റെ തിളക്കം )

Part:32
_______________________

Written by :✍🏻️salwaah... ✨️
              :salwa__sallu
_______________________
ഹായ് guys
    ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി.
(NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )

  പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.

         എന്ന് തങ്കപ്പെട്ട salwa എന്ന njan😌
___________________🌻___________________
     അഹ്‌ന എന്ത്‌ മറുപടി പറയും എന്നറിയാതെ വേവലാതി പെട്ടു..

   അവൾ അതിന്റെ കാരണമോർത്തു...

•°•°•°•°•°•°•°••..

   അഹ്‌ന എന്റെ മകൾ അല്ലാ....

   ഡിഗ്രി കഴിഞ്ഞു ഇഖ്ലാസിനെ എയർപോർട്ടിൽ ആക്കി വീട്ടിൽ വന്ന് ഉപ്പാന്റെ അടുത്തേക് പോവുന്ന സമയം റൂമിന്റെ ഉള്ളിൽ നിന്ന് ജമാൽ സംസാരിക്കുന്നത് കേട്ടു അവൾ തറഞ്ഞു നിന്നു..

   അതേ.. അവൾ ഹസീനയുടെയും ജൗഹറിന്റെയും മകൾ ആണ്.. സിംഹക്കുട്ടി...

   അയാൾ പിന്നീട് പറഞ്ഞാത് കേട്ടു അവൾക്കൊന്നും മനസ്സിലായില്ലാ...
 പക്ഷേ പല അവസരങ്ങളിലായി പലരും പറഞ്ഞ പല കാര്യങ്ങളും അവൾക്കൊർമ വന്നു..

  "ഹസീനയുടെ അതേ ശബ്ദം ".

   "" ശെരിക്കും ഹസീനയെ മുറിച്ചു വെച്ച പോലെ ഉണ്ട് ""

   ആ വാക്കുകൾ ഒക്കെ അവൾക് ചുറ്റും കറങ്ങി നടക്കുന്ന പോലെ തോന്നി..

   താനിത്രയും കാലം ഉമ്മാ ഉപ്പാ എന്ന് വിളിച്ചവർ അവളുടെ ഉമ്മയും ഉപ്പയുമല്ലെന്ന് അവൾക് താങ്ങാനായില്ല...

   അന്ന് മുതൽ അവൾ ഹസീനക്ക് വേണ്ടിയുള്ള തിരച്ചിൽ ആയിരുന്നു.

   അതിന് ഫലമെന്നോണം അവൾക് ഒരു ഫോട്ടോ കിട്ടി..

   ഏകദേശം അവളെ പോലെ യുള്ള കാപ്പി മുടിയിയകളും കറുപ്പിൽ grey കലർന്ന കണ്ണുകലുമുള്ള ഒരു സ്ത്രീ..

   അതിന് ശേഷം അവൾ മുംബൈയിൽ പോയി...

   അവിടെ വെച്ച് അവൾ അറിഞ്ഞു 20 വർഷം മുൻപ് കൊലചെയ്യപ്പെട്ട ഹസീന എന്ന പെൺ സിംഹത്തിനെ കുറിച്ച്..

   ഹസീനക്ക് വേണ്ടിയുള്ള തിരച്ചിലിഞ്ഞടയിൽ അവൾ സൗഹൃദത്തെ എല്ലാം മറന്നിരുന്നു..

 •°•°•°•°•°•°•..

   അവളോർത്തു..

  അത്.. ഞാൻ IAS ന്റെ തിരക്കിൽ ആയിരുന്നു..

   അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു...

  ആഹ്... അതും പറഞ്ഞു അവൾ അവളുടെ പണി തുടർന്നു.

   അന്നവൾക് ഉറക്കം വന്നില്ലാ... പകരം ഹസീനയെ കൊന്നവരെ എങ്ങനെ ഇല്ലാതാക്കും എന്ന ചിന്തയായിരുന്നു..

  ""നീയും അവളും കാരണമായിരിക്കണം അയാളുടെ അന്ത്യം.. പക്ഷേ അതൊരിക്കലും നിങ്ങളുടെ കൈകൾ കൊണ്ടാവരുത് ""

   അവളുടെ ഉമ്മാമ ഒരിക്കൽ പറഞ്ഞ ആ വാക്കുകൾ അവൾക് മനസ്സിലാക്കാൻ ആയില്ല...

   "ഞങ്ങളെ കൈ കൊണ്ടല്ലാതെ ഞങ്ങൾ എങ്ങനെ അയാളെ അന്ത്യതിന് കാരണക്കാരവും...."

   അങ്ങനെ ഒരു സംശയം അവളിൽ ഉയർന്നു.. പതിയെ അവൾ നിദ്രയിലേക്കാണ്ടു.
___________________🌻___________________

   സൂര്യ കിരണങ്ങൾ കണ്ണിലേക്കു കുത്തി കയറിയതും അവൾ അവളെ കറുപ്പിൽ grey കലർന്ന കണ്ണുകൾ വലിച്ചു തുറന്നു.. ഉറക്കത്തിൽ അങ്ങ്മിങ്ങും ആയി ചിതറി കിടക്കുന്ന കറുപ്പ് മുടികൾ അവൾ ഒതുക്കി വെച്ചു..

   ഒരു മൂലയിൽ കിടന്നു തന്റെ ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കണ്ട് അവൾ ഫോൺ കൈയിൽ എടുത്തു.

   "ഉപ്പാ " എന്ന കോണ്ടാക്ടിന് കൂടെ ചിരിക്കുന്ന ജൗഹറിന്റെ ചിത്രം കൂടി തെളിഞ്ഞു വന്നതും അവൾ പുഞ്ചിരിച്ചു കൊണ്ട് call അറ്റൻഡ് ചെയ്തു...

  മോളേ......

   ജൗഹറിന്റെ വിളിയിൽ തന്നെ ആശങ്ക നിറയുന്ന പോലെ അവൾക് തോന്നി.

   എന്താണുപ്പാ....

   അവളുടെ ശബ്ദം കേട്ടപ്പോൾ ആയിരുന്നു മറുതലക്കലുള്ള ജൗഹറിന് സമാധാനമായത്..

   മോളേ.... അവളെ നമ്മളിൽ നിന്ന് അകറ്റിയ പോലെ നിങ്ങളെയും എന്നിൽ നിന്ന് അവർ അകറ്റുമോ എന്ന് എനിക്ക് ഭയമാവുന്നു...

  ജൗഹർ പറയുന്നത് കേട്ടു അവൾ പൊട്ടി ചിരിച്ചു..

   ഇതാൾകാർ വേറെയാ... ഹസീന ലൈലാ ജൗഹറിനെക്കാൾ കരുത്തുറ്റവർ... ഹസീന ബുദ്ധിയിൽ മാത്രമായിരുന്നു കരുത്തുറ്റത്.. പക്ഷേ ഞാനും അഹ്‌നയും ശരീരം കൊണ്ടും കരുത്തുറ്റവർ ആണ്...

  ജൗഹറിന്റെ ആവലാതികളൊക്കെ ഏകദേശം ഒതുക്കി അവൾ കാൾ കട്ട്‌ ചെയ്തു.

  പതിയെ അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു..

   അവൾ ചിരിക്കുമ്പോൾ മനോഹരമായ നുണക്കുഴികൾ പ്രത്യക്ഷ പെട്ടു.

   അവളെ അഹ്‌നയിൽ നിന്ന് വേർതിരിക്കുന്ന ജൗഹറിന്റേത് പോലത്തെ നുണക്കുഴികൾക് പിന്നിൽ ഉള്ള അവൾ എന്ന കരുത്തുറ്റ പെൺ സിംഹം ഒതുക്കി വെച്ച തന്റെ യദാർത്ഥ സ്വഭാവം പുറത്തെടുത്താൽ ഒരു പക്ഷേ ആർക്കും അതിനെ തോല്പിക്കാൻ ആയെന്ന് വരില്ല... ഒരു പക്ഷേ അഹ്‌നക്ക് പോലും...
____________________🌻____________________

  രാവിലെ എണീറ്റപ്പോൾ തന്നെ അഹ്‌ന കണ്ടത് എന്തോ ഓർത്തു ടെൻഷൻ അടിച്ചപോലെ ഇരിക്കുന്ന ജൈസയെ ആണ്..

   എന്ത്‌ പറ്റി....?

   അഹ്‌ന ചോദിച്ചപ്പോൾ ജൈസ തിരിഞ്ഞു നോക്കി.. അവളെ കണ്ണൊക്കെ കരഞ്ഞു ഒരു വിധം ആയിട്ടുണ്ട്.

  എടീ ജൈസൽ.......

   അതും പറഞ്ഞു അവൾ വീണ്ടും കരഞ്ഞു...

   എന്താ... എന്താ ജൈസലിന് പറ്റിയത്...

   അഹ്‌ന വീണ്ടും ചോദിച്ചതും ജൈസ പൊട്ടിക്കരഞ്ഞു..

   ജൈസൽ... എന്റെ എൻഗേജ്മെന്റ് ന്റെ രണ്ട് ദിവസം മുൻപ് വരുമെന്ന് പറഞ്ഞതാ... ഇന്ന് എൻഗേജ്മെന്റ് ആണ് എന്നിട്ടും അവൻ വന്നില്ലാ.. വിളിച്ചിട്ടും call അറ്റൻഡ് ചെയ്യുന്നില്ല... എനിക്കാകെ പേടിയാവുന്നു...

   അയ്യേ... അതിനാണോ... നിനക്കല്ലേ അവനെ കണ്ണെടുത്താൽ കണ്ടൂടാത്തത്...

   അതൊക്കെ ഞാൻ വെറുതെ പറയുന്നതാ സത്യം പറഞ്ഞാൽ ഞാൻ അവൻ ദുബൈയിൽ പോയപ്പോൾ ഇവിടെ നീറിയ ജീവിച്ചത്..

   അതും പറഞ്ഞു അവൾ വീണ്ടും കരഞ്ഞു..

  അഹ്‌നക്കും മനസ്സിലായിരുന്നു അവളെ വേദന.. കണ്ട് മുട്ടിയിട്ട് വെറും 3 വർഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും തന്റെ ഇരട്ട സഹോദരിക്ക് എന്തെങ്കിലും പറ്റിയാൽ അവളെ നെഞ്ചും പിടക്കാറുണ്ടായിരുന്നു.... അത്രമേൽ ദൃദമായതാണ് രക്ത ബന്ധം...

  അവൻ വരും...

   ബാക്കി പറഞ്ഞു തീരും മുൻപ് തായത്ത് നിന്ന് എന്തോ വീണു പൊട്ടുന്ന സൗണ്ട് കേട്ടു..

  അവർ ഇരുവരും ഓടി ചെന്ന് നോക്കിയപ്പോൾ കണ്ടത് ദിൽറുബ യുടെ നേരെ കൈ ഓങ്ങി കലിപ്പിൽ നിൽക്കുന്ന ജൈസലിനെ ആണ്..
____________________🌻____________________

  ഇന്ന് തന്നെ അവളെ കിഡ്നാപ്പ് ചെയ്യണം...

   ഗുണ്ടാ തലവൻ ശിബിൽ പറയുന്നത് കേട്ടു ജോസ് ഒന്ന് ഭയന്നു..

   ബോസ്സ് അവളെ... ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു.. അവൾ ഒന്ന് അടിക്കുക പോലും ചെയ്തില്ലായിരുന്നു .. പക്ഷേ അവൻ..അവളെ ചെറുതായിട്ടൊന്ന് ചവിട്ടിയതിന് അവന്റെ കൈയിൽ നിന്ന് കിട്ടിയത് 3 വർഷം കഴിഞ്ഞെങ്കിലും മറക്കാനാവില്ല..

   അത് പറയുമ്പോൾ അയാൾ അന്നത്തെ സംഭവം ഓർത്തു.

    •°•°•°•°•°•°•°•°••

  ദേ... ഈ കാല് കൊണ്ടല്ലേ നീ അവളെ ചവിട്ടിയത്...

   അവനത് പറയുമ്പോൾ അവന്റെ കാപ്പി കണ്ണിലുള്ള ഭാവവും മുഖത്ത് വിരിയുന്ന ചെകുത്താന്റെ ചിരിയും ആർക്കും വായിച്ചെടുക്കാനാവില്ലായിരുന്നു..

  ഞാൻ അറിയാതെ....

   അയാൾ ബാക്കി പറയുന്നതിന് മുൻപ് അവന്റെ ഇടത്തെ കാലിന് കമ്പി കൊണ്ട് ഒരു അടി ലഭിച്ചിരുന്നു..

  ആഹ്.... ജോസിന്റെ അലർച്ച അവിടെ മുഴുവൻ പ്രതിഫലിച്ചു കേട്ടു.

  എന്നേ ഒന്നും ചെയ്യരുത്... ഞാനിനി അവളെ മൊട്ട് സൂചി കൊണ്ട് പോലും നോവിക്കില്ല...

  അയാൾ ഭയന്നു കൊണ്ട് പറഞ്ഞു..

   നോവിക്കരുത്... അവൾ ദിൽഖിസ് അക്തറിന്റെ പെണ്ണാ അവൾക് എന്തെങ്കിലും പറ്റിയാൽ കൊന്ന് കളയാനും മടിക്കില്ല ഞാൻ....

   അവന്റെ ഉറച്ച ശബ്ദവും ആ കാപ്പി കാണില്ലേ പ്രത്യേക തിളക്കവും അയാളിൽ ഭയമുണ്ടാക്കി..

   നീ... നീ.. ആരാ...?

    അയാൾ വിറച്ചു കൊണ്ട് ചോദിച്ചു..

  "ദിൽഖിസ് അക്തർ "..

   അതും പറഞ്ഞു അവൻ അവന്റെ നുണക്കുഴി കാണിച്ചു ഒന്ന് പുഞ്ചിരിച്ചു..
•°•°•°•°•°•°•°••

   അതോർത്തു അയാളിൽ ഒരു വിറയൽ പടർന്നു..

    അവന്റെ പേര് അല്ലാതെ അവന്റെ മുഖം പോലും എനിക്കോർമ്മയില്ല ആ വേദനയുടെ കാടിന്യതിൽ അത് പോലും ശ്രദ്ധിക്കാൻ എനിക്ക് പറ്റിയില്ലായിരുന്നു.. മൂന്നു മാസമായിരുന്നു റസ്റ്റ്‌...

  അയാൾ ഓർത്തു...

  ജോസ് നീ പേടിക്കണ്ട... നീ പറയുന്നത് സത്യമാണെന്ന് എനിക്കിത് വരേ തോന്നിയിട്ടില്ലാ.. കാരണം അത്രയും ധീരയായ അവൾ ഒരിക്കലും അവളെ വേദനിപ്പിച്ചവരെ വെറുതെ വിടില്ല...
  ശിബിൽ പറഞ്ഞു..

   അവൾ വെറുതെ വിടാനുള്ള കാരണം അവിടെ ഒരു കൊച്ചു കുട്ടിയുണ്ടായിരുന്നു.. അവൾ ഒരിക്കലും കൊച്ചു കുട്ടികൾക്കു മുന്നിൽ വെച്ച് ആരെയും അടിക്കാറില്ലാ...

   ജോസ് എന്തോ ഓർത്ത പോലെ പറഞ്ഞു.

   അതെന്താ......

  അറിയില്ല...

   എന്തൊക്കെ പറഞ്ഞാലും ഇന്ന് അവളെ കിഡ്നാപ്പ് ചെയ്തിരിക്കും...

   അത് പറയുമ്പോൾ ശിബിൽ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു..

______________________🌻______________________

   സർ... സർ പോയ ലക്ഷ്യം എന്തായി....

   അലി അഹമ്മദിന്റെ വിശ്വസ്ഥൻ ജെക്കബ് ചോദിച്ചു..

  ഇന്ന് ഞാനെന്റെ ലക്ഷ്യം പൂർത്തിയാക്കും....

   അലി ദൃധ നിശ്ചയത്തോടെ പറഞ്ഞു..

   ആഹ്.. നിങ്ങൾ കുറച്ചു കൂടി അവിടെ നിന്നോ... അവിടെ ഉള്ള വൈഫിനും മക്കൾക്കും സന്തോഷമായിക്കോട്ടെ...

   ജേക്കബ് അത് പറയുമ്പോൾ അയാളെ ഉള്ളിലെ ലക്ഷ്യം മറ്റൊന്നായിരുന്നു...

   ആഹ്...

   അതും പറഞ്ഞു അയാൾ അലി call കട്ട്‌ ചെയ്തു..

  ഭാര്യയും കുടുംബവും...

  അത് പറയുമ്പോൾ അയാളെ ചുണ്ടിൽ പുച്ഛം നിറഞ്ഞിരുന്നു.

   ഞാൻ അന്നും ഇന്നും ഒരാളെ മാത്രമേ ആത്മാർത്ഥമായി ഇഷ്ടപ്പെട്ടിട്ടുള്ളു.. എന്റെ മായാവതിയെ..

   അത് പറയുമ്പോഴും അയാൾ അറിഞ്ഞിരുന്നില്ല മായവതി അയാളെ ചതിച്ചതായിരുന്നു എന്ന്... ജാതിയും മതവും നോക്കാതെ താൻ പ്രണയിച്ചവൾ തന്റെ വഞ്ചിച്ചതായിരുന്നു എന്ന്..
____________________🌻____________________

    ഡീ... നിന്നോടാ ചോദിച്ചത് നീ എന്തിന് ലാടാഖിൽ പോയി എന്ന്...

  ജൈസൽ ദിൽറുബ യുടെ നേരെ കുരച്ചു ചാടി കൊണ്ട് ചോദിച്ചു..

  പെട്ടന്ന് ദിൽറുബ തലയുയർത്തി.. ആ മുഖത്തും കണ്ണിലും ഇന്നേ വരേ കാണാത്ത ഒരു ഭാവം അവരെല്ലാവരും കണ്ടു..

   ആർമി ഓഫീസർ അതിർത്തിയിൽ അല്ലാതെ എവിടെ പോയി തന്റെ ജോലി ചെയ്യണം...

   ദിൽറുബ പറഞ്ഞത് കേട്ടു അവിടെ നിന്നവരിൽ ചിലർ അല്ലാതെ പലരും ഞെട്ടി..

   അഹ്‌നയുടെയും ഭാസിമിന്റെയും ഹാജറയുടെയും ദിൽഖിസിന്റെയും ചുണ്ടിൽ മാത്രം നിറഞ്ഞ പുഞ്ചിരി ആയിരുന്നു..

  ദിൽറുഭാ.....ആർമി 

  ജൈസ അത്ഭുതത്തോടെ ചോദിച്ചു..

  Yes Iam DILRUBA MEHRIN soldier of indian army..

   അത് പറയുമ്പോൾ അവളുടെ മുഖത്തൊരു പ്രത്യേക ഭാവമായിരുന്നു..

   ഉയർത്തിയ ജൈസലിന്റെ കൈ പതിയെ താന്നു വന്നു..

  അന്ന് എന്നേ വിളിച്ചത് ഹോസ്റ്റലിൽ നിന്നല്ലായിരുന്നു അവളുടെ ക്യാമ്പിൽ നിന്നായിരുന്നു
.. ദിൽഖിസ് ഓർത്തു..

  ഇത് സത്യമല്ലാ.... അവൾ മലപ്പുറം... ഹോസ്റ്റൽ...

  ജൈസ വിശ്വസിക്കാനാവാതെ പറഞ്ഞു.

  അതേ അവൾ മലപ്പുറം എന്ന് പറഞ്ഞു പോവുന്നത് ലഡകിലെക് ആയിരുന്നു.. അത് കൊണ്ടാണ് അവൾ മൂന്ന് മാസം കൂടുമ്പോൾ മാത്രം വരാറുണ്ടായിരുന്നത്... അല്ലാതെ പഠനത്തോടുള്ള ആത്മാർത്ഥ കൊണ്ട് അല്ലാ...

  ബാസിം മുന്നിൽ കയറി പറഞ്ഞു..

   പെട്ടന്ന് ജൈസൽ കൈ ഉയർത്തി അവൾക്കൊരു സല്യൂട്ട് കൊടുത്തു.

  Your great... Now Iam proud to say Iam dilruba mehrin 's brother...

   ജൈസൽ പറഞ്ഞു..

  പിന്നീട് ജൈസലും കൂടി ചേർന്ന് എൻഗേജ്മെന്റ് ന് ഉള്ള തയാറെടുപ്പുകൾ നടത്തി...
_____________________🌻_____________________

   അഹ്‌ന മുംബൈയിൽ നിന്ന് പോയി എന്നുള്ളത് ദിൽ rowdy ക്ക് അംഗീകരിക്കാനായില്ല.. അയാൾക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി...

  തന്റെ ദേഷ്യം കുറക്കാനുള്ള മരുന്നെന്നോണം ഏറ്റവും വലിയ വിശമായ മദ്യം അയാൾ തന്റെ ഗ്ലാസ്സിലേക് ഒഴിച്ചു.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം )🚫🚫.

  അയാൾ ഒന്ന് കഷ്ടപ്പെട്ട് ചെയറിൽ നിന്ന് എണീറ്റു... ആ ബാർ മുഴുവൻ കറങ്ങുന്ന പോലെ അയാൾക് തോന്നി..

   ലൈലാ... ലൈലാ....

   അബോധാവസ്ഥയിലും അയാളെ ചുണ്ടിൽ നിന്ന് ആ പേര് മാത്രമേ പുറത്ത് വന്നിട്ടുല്ലുവായിരുന്നു.

   അയാൾ ആടി കുഴഞ്ഞു കൊണ്ട് ഒരാളെ പോയി തട്ടി..

   അയാൾ ചെന്ന് തട്ടിയ ആൾ അയാളെ താങ്ങി പിടിച്ചു..

  ഒരു നിമിഷം താങ്ങി പിടിച്ച ആളുടെ ശ്രദ്ധ അയാളെ കാലിലെ ഹൃദയത്തിൽ മിന്നൽ തറച്ച പോലുള്ള ടാറ്റൂവിൽ ചെന്നുടക്കി...

  താൻ തേടിയ എന്തോ കണ്ട പോലെ അവന്റെ കണ്ണുകൾ തിളങ്ങി..

"" "Dil rowdy "" അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

 " "അയാളെ കാലിൽ ഹൃദയത്തിൽ മിന്നൽ തറച്ച പോലുള്ള ടാറ്റുവും കഴുത്തിന് പിന്നിൽ ഹൃദയഗ്രിധിയിൽ ഉള്ള ഒരു മറുകും ഉണ്ടാവും.." "

   ഒരിക്കൽ അഹ്‌ന തന്നോട് പറഞ്ഞ വാക്കുകൾ അയാൾ ഓർത്തു..

   അവന് അയാളെ കഴുത്തിന് പിന്നിൽ നോക്കി..

  അതേ അവിടെ ആ മറുകുണ്ടായിരുന്നു..

    അവൻ dilrowdy യെ അവിടെ ഉള്ള ഒരു ചെയറിൽ ഇരുത്തി..

  "അഹ്‌നാ... ഞാൻ dil rowdy യെ കണ്ടു.."

   അവൻ അഹ്‌നക്ക് മെസ്സേജ് അയച്ചു...

  "ഞാൻ അയാളെ എന്നോ കണ്ടു.... "

   മിനിറ്റുകൾക്കുള്ളിൽ തന്നെ അയാൾക് വന്ന അഹ്‌ന യുടെ മറുപടി കേട്ടു അയാളെ നെറ്റി ചുളിഞ്ഞു..

   "നീ എന്താ ഉദ്ദേശിക്കുന്നത് നിനക്ക് ഇയാളെ നേരത്തെ അറിയാമെന്നോ..."

   അയാൾ അടുത്ത മെസ്സേജ് അയച്ചു..

 "" Yes of course ""

   അഹ്‌നയുടെ മറുപടി കേട്ടു അവൻ വീണ്ടും ഞെട്ടി..

  അങ്ങനെ എങ്കിൽ അഹ്‌ന എന്തിന് അയാളെ വെറുതെ വിട്ടു...

   അങ്ങനെ ഒരു സംശയം അയാളിൽ ഉയർന്നു..

_____________________🌻_____________________

   അതിന് ആര് വെറുതെ വിട്ടു....

   ചില കളികൾക് രസം കൂടുന്നത് അയാൾ ജയിച്ചു എന്ന് ഉറപ്പിക്കുമ്പോൾ തോല്പിക്കുമ്പോഴാണ്...

   അഹ്‌ന യുടെ ചുണ്ടുകൾ മൊഴിഞ്ഞു..

  "നിനക്ക് മാപ്പില്ല dil rowdy.. ഞങ്ങൾ ഒന്നിന് പകരം രണ്ടായി വരും..."..

   കൊല്ലാനല്ല... ഒന്ന് കുത്തി നോവിക്കാൻ...

    അത്രയും മനസ്സിൽ പറഞ്ഞു അവൾ തായൊട്ട് ഇറങ്ങി..

  ഹാജരാന്റി....

   അവൾ ലിവിങ് റൂമിൽ ചെന്ന് വിളിച്ചത് കേട്ടു ഹാജറ അടുക്കളയിൽ നിന്ന് പുറത്തേക് വന്നു.

  എന്താ...

  അത് ആന്റി.. ഞാൻ എന്റെ ഡ്രെസ് ടൈലറിങ്ങിന് കൊടുത്തിരുന്നു അത് വാങ്ങാൻ പോവാണേ... അതും പറഞ്ഞു അവൾ പുറത്തിറങ്ങി.. കാറിൽ കയറി.. Boutique ലേക്ക് പോയി...

   അവിടെ അവൾക് വേണ്ടി ഷിബിലിന്റെ ആൾകാർ കാത്തു നില്കുന്നുണ്ടെന്ന് അറിയാതെ...

____________________🌻____________________
  
   ദിൽഖിസിന്റെ വീട്ടിൽ എൻഗേജ്മെന്റ് ന് ഉള്ള എല്ലാ ഒരുക്കങ്ങളും അവസാനിച്ചു..

  കാക്കു ലാലൂട്ടി നെ കാണാനില്ല... ഡ്രസ്സ്‌ വാങ്ങാൻ എന്ന് പറഞ്ഞു പോയിട്ട് ഇപ്പോൾ മണിക്കൂർ 3 ആയി.

   ജൈസ വേവലാതിയോടെ പറയുന്നത് കേട്ടു ദിൽഖിസ് കസേരയിൽ നിന്ന് എഴുനേറ്റു..

   എന്താ പറയുന്നേ... ഞാൻ ഒന്ന് call ചെയ്തു നോക്കട്ടെ...

   അതും പറഞ്ഞു അവൻ അവളെ നമ്പറിലേക് call ചെയ്തു..

   ടിങ്... ടിങ്...

   അവളുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു അവരെല്ലാവരും അങ്ങോട്ട് നോക്കി.

    Oh god... ഫോണും ഇവിടെയാണല്ലോ...

   ദിൽഖിസ് തന്റെ bike എടുത്തു ആ സിറ്റി മുഴുവൻ അന്വേഷിച്ചു... 

   ഇനി ഒരു മാർഗമേ ഉള്ളു ഇവിടത്തെ പോലീസിനെ അറിയിക്കുക... അതും മനസ്സിൽ തീരുമാനിച്ചു അവൻ police സ്റ്റേഷനിലേക് ചെന്നു..

   Acp യെ ഒന്ന് കാണണമായിരുന്നു..

   അവൻ അവിടെ ഉള്ള ഒരു കോൺസ്ട്ടേബിലിനോട് ചോദിച്ചു..

  സോറി... സർ ഒരു സീക്രെട് മിഷനിൽ ആണ്... ആരെയും കാണാൻ പറ്റില്ല..

   ഞാൻ മുംബൈ acp ആണ്..

   സോറി സർ.... ഇത് ചെയ്യാൻ പറ്റില്ല..നിങ്ങളുടെ പരാതി ഇവിടെ ബോധിപ്പിക്കാ..

   അവനൊന്നും പറയാതെ പുറത്തിറങ്ങി...

  ഒരു അടുപ്പിലെ acp... ഇനി അവളെ വീട്ടിൽ വിളിച്ചറിയിക്കുക അല്ലാതെ വേറെ രക്ഷയില്ല..

  അവൻ ahqil നെ വിളിച്ചു..

   എടോ... അഹ്‌ന യെ മിസ്സിംഗ്‌ ആണ്...

   ദിൽഖിസ് പറഞ്ഞത് കേട്ടു മറുതലക്കൽ നിന്ന് ahqil പൊട്ടി ചിരിച്ചു..

   പാവം.... അവളല്ലാ... അവളെ തട്ടി കൊണ്ട് പോയവർ.. അവളെ ഉള്ളിലെ ലൈലാ പുറത്തിറങ്ങിയാൽ അവരെ എല്ലു പോലും പെറുക്കാൻ കിട്ടി എന്ന് വരില്ല...

   Ahqil പറഞ്ഞത് കേട്ടു ദിൽഖിസിനും ഒരു വിശ്വാസം തോന്നി..

   അവനും അതൊന്ന് ഇമേജിൻ ചെയ്തു.. പതിയെ അവന്റെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു..

  വെറുതെ ടെൻഷൻ അടിച്ചു.. ഒരു നിമിഷം കാണാതായത് "അഹ്‌ന ലൈലത്‌ IAS " നെ ആണെന്ന് ഓർത്താൽ മതിയായിരുന്നു..

   അവൻ സ്വയം പറഞ്ഞു..

    തുടരും......

 Written by salwa Fathima 🌻🌻


CHAMAK OF LOVE - 33

CHAMAK OF LOVE - 33

4
2440

CHAMAK OF LOVE✨  (പ്രണയത്തിന്റെ തിളക്കം ) Part:33 _______________________ Written by :✍🏻️salwaah... ✨️               :salwa__sallu _______________________ ഹായ് guys     ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് based ആണ് ഇതിൽ അമാനുഷികവും ജീവിതത്തിൽ ഒരിക്കലും നടക്കാത്തതുമായതും കുറേ തെറ്റുകളും പലതും കാണാം അത് എന്റെ കുറുമ്പ് ആയിട്ട് വിചാരിച്ച മതി. (NB:ഇതൊന്നും ഒരിക്കലും ജീവിതത്തിൽ നടക്കില്ല )   പിന്നെ ഇതിലെ ഏതെങ്കിലും കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ യഥാർത്ഥ ജീവിതത്തിലെ ആരും ആയിട്ട് ബന്ധമില്ല. ഇതിൽ പറയുന്ന സ്ഥലങ്ങളോ സ്ഥാപനങ്ങളോ ആയിട്ട് ഈ കഥയ്ക് ഒരു ബന്ധവും ഇല്ല.അങ്ങനെ ഉണ്ടെങ്കിൽ അത് തികച്ചും സ്വഭാവികം.          എന