SANDRA C.A.#Gulmohar❤️
© copyright work-This work protected in accordance with section 45 of the copyright act 1957(14 of 1957) and should not used in full or part without the creator's prior permission
രാഹുലിന് നേരെ ഞാൻ കത്തി വീശിയതും പേടിച്ച് പിറകോട്ട് മാറിയ രാഹുൽ നിലതെറ്റി വീണു..
അപ്പോഴേക്കും വേദന അടക്കി ഏഴുന്നേൽക്കാൻ ശ്രമിച്ച അമ്മുവിന്റെ അടി വയറ്റിൽ ഞാൻ ചവിട്ടാൻ കാലു പൊക്കുന്നത് കണ്ട് അവൾ കെെക്കൂപ്പി തൊഴുതു...
അത് കണ്ടതും ഹൃദയത്തിലെവിടെയോ അവളോടുളള മൃദുല വികാരങ്ങൾ അണപ്പൊട്ടുന്നത് ഞാൻ അറിഞ്ഞു...
പക്ഷേ,
പാടില്ല..
അമ്മായിയുടെ വാക്കുകൾ ഒാർത്ത് ദേഷ്യത്തെ മുഴുവൻ മനസ്സിലേക്ക് ആവാഹിച്ച് ഞാൻ അമ്മുവിന്റെ മുടി കുത്തിന് പിടിച്ചെഴുന്നേൽപ്പിച്ചു...
ഞാൻ അടിച്ച കവിൾ ചുവന്നു തിണർത്തു കിടക്കുന്നിടത്തു കുത്തി പിടിച്ചു ഞാൻ അലറി..
"കിച്ചൂട്ടൻ ആരുടെ മകനാ...??"
വേദന കൊണ്ട് പുളയുന്ന അവളുടെ കണ്ണിൽ കൂടി പുറത്തേക്ക് വെളളം ചാടിയെങ്കിലും മറുപടി ഒന്നും വന്നില്ല...
ഒന്നും കൂടി അവൾക്ക് നേരെ കെെ ഉയർത്തിയതും പേടിച്ച് അവൾ പറഞ്ഞു..
"ന്റെ മകനാ..ഞാൻ നൊന്തു പ്രസവിച്ച എന്റെ മകനാ കിച്ചു...!!"
ഒരു ആന്തലോടെ അമ്മ നിലത്തേക്ക് ഇരിക്കുന്നതും അച്ഛൻ അമ്മയെ പിടിക്കുന്നതും ഞാൻ കണ്ടെങ്കിലും എന്റെ ശ്രദ്ധ ചുറ്റുമുളള നാട്ടുക്കാരിൽ ആയിരുന്നു..
എല്ലാവരിലും ഞെട്ടൽ പ്രകടമായെങ്കിലും അമ്മായിയുടെ മുഖം മാത്രം വിളറി വെളുത്തു ഇരിക്കുകയായിരുന്നു...
തലക്കുനിച്ചു കരയുന്ന അമ്മുവിന്റെ കഴുത്തിലേക്ക് വാക്കത്തി ചേർത്തു ഞാൻ ബാക്കി പറയാൻ രാഹുലിനെ നോക്കിയെങ്കിലും അയാൾ അനങ്ങിയില്ല...
അയാളെ പേടിപ്പിക്കാനായി ഞാൻ വേഗത്തിൽ കത്തി കൊണ്ട് അമ്മുവിന്റെ കെെയ്യിൽ ചെറുതെങ്കിലും രക്തം പൊടിയുന്ന ഒരു മുറിവ് ഉണ്ടാക്കി..
അതു കണ്ടു പേടിച്ച് അപ്പോൾ തന്നെ അയാൾ എന്റെ മുന്നിലേക്ക് മുട്ടു കുത്തി ഇരുന്നു,കെെക്കൂപ്പി...
"അവളെ ഒന്നും ചെയ്യല്ലേ...
ഞാൻ എല്ലാം പറയാം...!!"
"വേഗം പറ....!!"
അടി കൊണ്ട് അവശയായ അമ്മുവിന്റെ കഴുത്തിൽ കത്തി വെച്ചു ഞാൻ ചീറി...
"എന്റെ പെങ്ങൾ രാജിയുടെ കൂട്ടുക്കാരിയായിരുന്നു ഈ അഹല്ല്യ..
അവൾ വഴി ഞങ്ങൾ പരസ്പരം അടുത്തു..
ഒടുവിൽ തമ്മിൽ പിരിയാൻ കഴിയില്ലെന്ന് ഉറപ്പായ അന്ന് ഞങ്ങൾ എന്റെ വീട്ടുക്കാരെ എതിർത്ത് ബാംഗ്ലൂരിൽ ഒരു വീടെടുത്ത് താമസം തുടങ്ങി..
അവിടെ വെച്ചാണ് കിച്ചു മോൻ ജനിക്കുന്നത്..
അപ്പോഴേക്കും എന്റെ വീട്ടിൽ ഞങ്ങളുടെ ബന്ധം അംഗീകരിച്ചു..
അഹല്ല്യയുടെ വീട്ടിൽ സംസാരിക്കാൻ വന്നപ്പോളാണ് അവൾക്ക് കല്യാണം കഴിക്കാത്ത ഒരു ചേച്ചിയുണ്ടെന്ന് ഞാൻ അറിഞ്ഞത്..
ആദ്യം അമൃതയുടെ കല്യാണം നടത്താൻ വേണ്ടിയാണ് ഞാനും അഹല്യയും കൂടി അമൃതയ്ക്കെതിരെ വീട്ടുക്കാരെ തിരിച്ചത്..
അതിനിടയിലാണ്..."
പെട്ടെന്ന് അയാളുടെ വാക്കുകൾ മുറിച്ച് ആരോ വിളിച്ചറിയിച്ചത് പ്രകാരം ഒരു പോലീസ് ജീപ്പ് മുന്നിൽ വന്നു നിന്നൂ..
ജീപ്പിൽ നിന്നും SI അന്നാ ചാണ്ടി ചാടിയിറങ്ങിയതും അവർക്കരികിലേക്ക് രാഹുലും അമ്മായിയും ഒാടുന്നതും എന്തൊക്കെയോ പറയുന്നതും ഞാൻ കണ്ടു...
വല്ലാത്തൊരു തളർച്ച എന്നെ ബാധിച്ചെങ്കിലും ഇനിയും അറിയാനുളള സത്യങ്ങൾ ബാക്കി നിൽക്കുന്നത് കൊണ്ട് അമ്മുവിനെ ഞാൻ സ്വതന്ത്രമാക്കിയില്ല..
കേട്ടിടത്തോളം അന്നാ ചാണ്ടി ഒരു മനുഷ്യസ്നേഹിയാണ്...
കുറ്റവാളികളെ എന്ത് റിസ്ക്കെടുത്തും അഴിക്ക് അകത്താൻ മടിയില്ലാത്തവൾ...
കഴിഞ്ഞ ദിവസം വണ്ടിയിൽ കെട്ടി വളർത്തു നായയെ വലിച്ചിഴച്ച പ്രമുഖ നേതാവിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തു ജയിലിൽ ഇട്ട ധീര വനിതയാണ് അവർ...
ന്യായം തന്റെ ഭാഗത്താണെങ്കിലും ഇവരെ ഉപദ്രവിച്ചത് തെറ്റാണ്..
അതെ സമയം നാട്ടുക്കാരിലാരോ മുൻപ് നടന്ന ദൃശ്യങ്ങളൊക്കെ ഫോണിൽ പകർത്തിയത് കാണുകയായിരുന്നു അവർ..
"സഹിക്കെട്ട് ആ കൊച്ച് ചെയ്തു പോയതാ മേഡം,അത്രത്തോളം അത് അനുഭവിച്ചിട്ടുണ്ട്" എന്ന് നാട്ടുക്കാരിലാരോ പറയുന്നത് മൂളി കേട്ട് എന്റെ അടുത്തേക്ക് അവർ നടന്നടക്കുമ്പോൾ ധെെര്യമെല്ലാം ചോർന്ന് വീണ് പോകുമോ എന്ന് ഒരു നിമിഷം എനിക്ക് തോന്നി പോയി..
എന്റെ തൊട്ട് അടുത്ത് വന്നവർ കെെ നീട്ടിയതും യാന്ത്രികമായി ഞാൻ കത്തി അവരുടെ കെെകളിലേക്ക് നീട്ടി..
അമ്മുവിനെ പിടിച്ച് കേസ് കൊടുക്കുന്നുണ്ടോ എന്നവർ ചോദിച്ചതും അവൾ കരഞ്ഞു കൊണ്ട് ചീറി..
"ഇവർ എന്നെ കൊല്ലാൻ നോക്കി മേഡം..എത്രയും വേഗം ഇവരെ അറസ്റ്റ് ചെയ്യണം...!!"
അവൾ പറയുന്നത് കേട്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല,അവൾ അങ്ങനെ പറഞ്ഞില്ലെങ്കിലെ അദ്ഭൂതം ഉളളൂ...
അവളെ ഒന്നു നോക്കിയതിന് ശേഷം എന്നോട് അവർ ചോദിച്ചു..
"ഇത്രയും നാൾ മാനസ്സികമായും ശാരീരികമായും പീഡിപ്പിച്ചതിനും അപവാദങ്ങൾ പ്രചരിപ്പിച്ചതിനും ഇവർക്കെതിരെ കേസ് കൊടുക്കുന്നുണ്ടോ..?".
അവരുടെ ചോദ്യം കേട്ട് അമ്പരന്ന് നിന്ന എന്നെ അവർ പതിയെ പിടിച്ച് ജീപ്പിനടുത്തേക്ക് കൊണ്ട് പോയപ്പോൾ പുറകിൽ നിന്നും അമ്മയുടെയും കിച്ചൂട്ടന്റെയും ഉയർന്ന കരച്ചിലുകൾ എന്നെ കൂടുതൽ ദുർബലയാക്കി..
പെട്ടെന്ന് ഞങ്ങളുടെ മുന്നിലേക്ക് റിട്ട.കോൺസ്റ്റബിൾ തങ്കമണി ചേച്ചി വന്ന് അവരോട് എന്തൊക്കെയോ ചോദിച്ചെങ്കിലും
"ഒന്നുമില്ല,ജാമ്യം ഒന്നും വേണ്ട,കേസ് എടുക്കുന്നില്ല..പേടിക്കണ്ട.."
എന്ന് മാത്രം ചേച്ചിയോട് പറഞ്ഞു അവർ എന്നെ ജീപ്പിനടുത്തേക്ക് കൊണ്ട് പോയപ്പോളാണ് പുച്ഛത്തോടെ ഒരു വശത്തായി നിൽക്കുന്ന അമ്മായിയെ ഞാൻ കണ്ടത്..
SI യുടെ മുന്നിൽ വെച്ച് തന്നെ ഞാൻ അമ്മായിയോട് വിളിച്ചു പറഞ്ഞു..
"അമ്മായി ഞാൻ തിരിച്ചു വരുമ്പോളേക്കും എന്നോട് പലവട്ടമായി വാങ്ങിയ പണവും മകളുടെ കല്യാണത്തിനായി ഞാൻ എടുത്ത ലോൺ പെെസയും ഒാരോ തവണ ഏലയ്ക്ക വിൽക്കുമ്പോൾ വന്ന് മേടിച്ചു കൊണ്ട് പോകുന്ന വിഹിതവുമൊക്കെ കൂടി ചേർത്ത് ഒരു മൂന്നു ലക്ഷത്തോളം രൂപയും അതിന്റെ പലിശയും എന്റെ കെെയ്യിൽ കിട്ടിയിരിക്കണം..
ഇല്ലെങ്കിൽ.....!!!"
ഞാൻ പറഞ്ഞു നിർത്തിയതും ബാക്കി SI അന്നാ ചാണ്ടി ചാടി കയറി പറഞ്ഞു..
"ഇല്ലെങ്കിൽ പിന്നെ നിങ്ങൾ പുറം ലോകം കാണില്ല...!!"
പേടിച്ചു നിൽക്കുന്ന അമ്മായിക്കും സഹതാപത്തോടെ നിൽക്കുന്ന നാട്ടുക്കാരുടെയും മുന്നിലൂടെ ഞാൻ ജീപ്പിലേക്ക് കയറി..
മുന്നിൽ അന്നാ ചാണ്ടി കയറിയതും വണ്ടിയെടുത്തു...
വണ്ടി കുറച്ചു മുന്നോട്ട് നീങ്ങിയതും ഞാൻ പൊട്ടികരഞ്ഞു..
അവരിലെതോ പോലീസുക്കാർ എന്നെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ നെഞ്ചിലെ നീറ്റൽ അടങ്ങിയില്ല..
പോലീസ് സ്റ്റേഷന്റെ മുന്നിൽ വണ്ടി നിർത്തിയതും എന്റെ നെഞ്ചിൽ ഒരു ആന്തലുയർന്നു...
ദൂരെ നിന്നും കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അതിനുളളിൽ...
പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് ബാക്കിയുളള പോലീസുക്കാരെ ഇറക്കിയതിന് ശേഷം കോമ്പൗണ്ടിൽ തന്നെ കിടന്നിരുന്ന മറ്റൊരു വാഹനത്തിലേക്ക് എന്നെ കയറ്റി,ഡ്രെെവിങ് സീറ്റിലേക്ക് അന്നാ ചാണ്ടിയും കയറി..
ആ ഇന്നോവ പോലീസ് സ്റ്റേഷന്റെ കവാടം കഴിഞ്ഞതും വീണ്ടും എന്റെ മനസ്സ് അസ്വസ്ഥമായി തുടങ്ങി..
എന്തോ ഒരു ആപത്ത് തന്നെ തേടി വരുന്നത് പോലെ എനിക്ക് തോന്നി തുടങ്ങി..
ഗൗരവ്വത്തോടെ ഡ്രെെവിങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അന്നാ ചാണ്ടിയോട് ഭയം മൂലം എനിക്ക് ഒന്നും ചോദിക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല..
പ്രായം മുപ്പത് വയസ്സോളമെ ഉളളുവെങ്കിലും കാരിരുമ്പിന്റെ കരുത്തും ചങ്കുറ്റവുമാണ് അവർക്ക്..
പക്ഷേ, വെളുത്ത നിറവും ചുവന്നു തുടുത്ത അധരങ്ങളും തിങ്ങി നിറഞ്ഞ കൺപീലികളും അവർ സുന്ദരിയാണെന്നുളള സത്യം വിളിച്ചൊതുന്നുണ്ടായിരുന്നു...
പരിചിതമല്ലാത്ത വഴികളിലൂടെയുളള യാത്ര എന്നെ വല്ലാതെ പരിഭ്രാന്തിയാക്കിയെങ്കിലും മനസ്സ് ശാന്തമാക്കാൻ ശ്രമിച്ച് വഴിയൊര കാഴ്ച്ചകളിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു...
പെട്ടെന്നാണ് ഒരു വലിയ വീടിന്റെ ഗേറ്റിലേക്ക് വണ്ടി തിരിച്ചത്..
മതിലിന്റെ പുറത്ത് സ്വർണ്ണ ലിപികളിൽ കൊത്തി വെച്ചിരിക്കുന്ന ആ പേര് കണ്ടതും ഞാൻ ഞെട്ടി പോയി...
"ജോഷ്വാ കളത്തിപറമ്പിൽ...!!!"
ആദ്യത്തെ എന്റെ അമ്പരപ്പ് ഒന്നു മാറിയപ്പോഴേക്കും വണ്ടി ഗേറ്റ് കടന്ന് വീടിന് മുന്നിൽ എത്തിയിരുന്നു...!!
പുറത്തേക്ക് തികട്ടി വരുന്ന കരച്ചിൽ അടക്കി ഞാൻ അവർക്ക് നേരെ കെഞ്ചിയെങ്കിലും അതിന് മുൻപ് അവർ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയിരുന്നു...
എന്റെ സെെഡിലുളള ഡോർ തുറന്ന് എന്നെ അവർ വലിച്ചിറക്കിയപ്പോളേക്കും ഞാൻ ഉറക്കെ കരഞ്ഞു പോയിരുന്നു..
എന്റെ പ്രിയപ്പെട്ടവന്റെ മുന്നിൽ ഒരു തെറ്റുക്കാരിയായി നിൽക്കുന്നതിലും ഭേദം മരിക്കുന്നതാണ് എന്ന് തോന്നിയ ആ നിമിഷം കുതറിയോടാൻ ഞാൻ ശ്രമിച്ചെങ്കിലും അന്നാ ചാണ്ടിയുടെ കരുത്തിൽ ഞാൻ തോറ്റു പോയി...
അപ്പോഴേക്കും ഒരു അമ്മച്ചിയും കൂടെ അതി സുന്ദരിയായ ഒരു പെൺക്കുട്ടി കെെയ്യിൽ ഒരു കുഞ്ഞിനെയും കൊണ്ട് പുറത്തേക്ക് വന്നിരുന്നു..
ഞാൻ ആ പെൺക്കുട്ടിയെ സൂക്ഷിച്ച് നോക്കി..
ഇതായിരിക്കണം ജോഷ്വായുടെ ഭാര്യ..!!
ഹൃദയം പൊട്ടി തകർന്ന് രക്തമൊഴുകുന്നത് ഞാൻ അറിഞ്ഞു..
പിടിച്ചു നിൽക്കാൻ ഒരു അത്താണിയെന്ന പോലെ ഞാൻ അന്നാ ചാണ്ടിയുടെ കെെയ്യിൽ മുറുകെ പിടിച്ചു..
ഈ നിമിഷം എന്റെ മുന്നിലേക്ക് അവൻ എത്തുമെന്ന് എനിക്ക് മനസ്സിലായി..
അതിന് മുൻപ് ഞാൻ മരിച്ചു പോയിരുന്നെങ്കിലെന്ന് ആത്മാർത്ഥമായി ദെെവത്തോട് പ്രാർത്ഥിച്ചു...
ഈ ഒരു ആഗ്രഹമെങ്കിലും ദെെവം സാധിച്ചു തന്നിരുന്നെങ്കിൽ..
പെട്ടെന്നാണ് അന്നാ ചാണ്ടിയുടെ ഫോൺ റിങ് ചെയ്തത്..
ഫോൺ അറ്റെൻന്റ് ചെയ്തതും അവരുടെ മുഖത്ത് ഒരു പരിഭ്രമം പടർന്നു..
പെട്ടെന്ന് അവർ എന്നെ തിരികെ വണ്ടിയിലേക്ക് കയറ്റി..
കാര്യമറിയാതെ പുറത്തേക്ക് വന്ന അമ്മച്ചിയോട് അന്നാ ചാണ്ടി പറഞ്ഞത് കേട്ട് എന്റെ ഉളളിലെ അവസാന ധെെര്യവും ചോർന്നു പോയി..
(തുടരും)
ഇനി ഒന്നോ രണ്ടോ പാർട്ട് മാത്രം..
ഇഷ്ട്ടമായെങ്കിൽ എനിക്കായ് രണ്ട് വരി....