Aksharathalukal

രണ്ടാംക്കെട്ട്(Part-5)

✍🏻SANDRA C.A#Gulmohar❤️

 

കോൺടാക്ടുകളിലൂടെ വിരലൊടിച്ച് അവസാനം തിരച്ചിൽ 'വിമല' എന്ന പേരിൽ എത്തിയതും ഒരു നിമിഷം സ്വയം വേണോ എന്ന് ആലോചിച്ചപ്പോൾ മുന്നിൽ മറ്റൊരു മാർഗ്ഗവുമില്ലെന്ന് എനിക്ക് മനസ്സിലായി..

ഫോൺ എടുത്ത് കോൾ ബട്ടണിൽ ഞെക്കി ചെവിയോട് ചേർക്കുമ്പോൾ ഫോൺ റിംഗിനെക്കാളും ഉച്ചത്തിൽ കേട്ടത് എന്റെ ഹൃദയമിടിപ്പായിരുന്നു...

ആദ്യ മുഴുവൻ റിംഗിന് ശേഷം കോൾ തനിയെ കട്ടായപ്പോൾ ഉളള് ഒന്ന് നൊന്തു..

ജീവിതത്തിലെ അവസാന പ്രതീക്ഷയായിരുന്നു വിമല ചേച്ചി..

വിമല ചേച്ചിയുടെ കടയിൽ സെയ്ൽസ് ഗേളായി നിന്നിരുന്ന കാലം അത്രയും ഒരു അനുജത്തിയെ പോലെയാണ് തന്നെ നോക്കിയിരുന്നത്..

ചേച്ചിയെയും തെറ്റു പറയാൻ പറ്റില്ല..

ഒരു വാക്ക് പോലും പറയാതെ ജോലി വിട്ട് വെറെ കല്യാണം കഴിച്ചത് നന്ദികേട് അല്ലേ..??

അത് മാത്രമല്ല,ആപത്തിൽ നിന്ന് സഹായിച്ച കാമുകനെ നിഷ്കരുണം വേണ്ടെന്ന് വെച്ചവളല്ലേ ഞാൻ...?

പുറത്തേക്ക് കരച്ചിൽ തികട്ടിയപ്പോളാണ് പെട്ടെന്ന് ഫോൺ റിംഗ് ചെയ്തത്..

നിറ കണ്ണുകളോടെ നോക്കിയതും ഡിസ്പ്ലേയിൽ വിമല ചേച്ചിയുടെ ചിരിക്കുന്ന മുഖം...!!

ആദ്യ റിംഗിൽ തന്നെ കോൾ എടുത്ത് "ചേച്ചി" എന്ന് വിളിച്ചതിലുണ്ടായിരുന്നു എന്റെ സകല സങ്കടങ്ങളും...!!

എനിക്ക് പഴയ ആ ജോലി തരുമോ എന്ന് കെഞ്ചിയപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ നാളെ തന്നെ കടയിലേക്ക് വരാൻ പറഞ്ഞു ഫോൺ വെച്ചു..

പിന്നീട് കുറച്ച് നേരത്തേക്ക് എന്തിനോ കാരണമറിയാതെ ഞാൻ കുറെ കരഞ്ഞു...

മനസ്സ് ഒന്ന് ശാന്തമായപ്പോൾ പിന്നെയും എന്റെ കെെ ഫോണിലേക്ക് നീണ്ടു..

കിട്ടുന്ന സമ്പാദ്യം സ്വരുക്കൂട്ടി വെച്ച് ജോഷ്വാ മേടിച്ച് തന്ന സമ്മാനമാണ് ഈ ഫോൺ..!!

വെറുതെ പഴയ മെസ്സെജുകളിലൂടെ കണ്ണുകളോടിച്ചു..

ഫോൺ മെമ്മറി ഫുൾ ആകുന്നത് വരെ മെസ്സ്ജ് ഒന്നും കളയില്ല..

ഇടയ്ക്കൊക്കെ വെറുതെ വായിച്ചു നോക്കാനായി അങ്ങനെ ഇടും..

ഒാരോ മെസ്സ്ജും വീണ്ടും വായിക്കുമ്പോളും പഴയ ഒാർമകൾ ശക്തമായി മനസ്സിലേക്ക് ഇരച്ചു കയറി...

ജോഷ്വായെ ഒന്നു കാണാൻ ഹൃദയം തുടിക്കുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു..

പഴയ പ്രണയത്തിന്റെ അവശേഷിപ്പുകൾ ഹൃദയത്തിൽ കുടുങ്ങിക്കിടപ്പുണ്ടെങ്കിലൂം മറ്റൊരാളുടെ ഭർത്താവിനെ മനസ്സിൽ പോലും ഒാർക്കരുതെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ച് ഞാൻ ഉറങ്ങി കിടക്കുന്ന കിച്ചൂട്ടനെ ഒന്നു കൂടി ചേർത്തു പിടിച്ചു..

        ❄️❄️❄️❄️❄️❄️❄️❄️❄️

രാവിലെ വിമല ചേച്ചിയെ കാണാൻ പോകാനൊരുങ്ങുമ്പോളാണ് പ്രതീക്ഷയോടെ എന്നെ നോക്കുന്ന കുഞ്ഞി കണ്ണുകൾ ശ്രദ്ധിച്ചത്..

ഒരു പക്ഷേ, ഈ രണ്ട് വർഷത്തിനിടയിൽ ഒരിക്കൽ പോലും അവൻ ഈ വീടിന്റെ പുറത്ത് പോലും ഇറങ്ങിയിട്ടൂണ്ടാവില്ല...

ഒാർത്തപ്പോൾ സങ്കടം തോന്നി..

ഒാടി പോയി അവനെ എടുത്തു "നമ്മുക്ക് റ്റാറ്റ പോകാം" എന്നു പറഞ്ഞപ്പോൾ ആ കണ്ണൂകളിലെ തിളക്കം എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി..

വാരിയെടുത്ത് അവനെ ഉമ്മകൾ കൊണ്ട് മൂടിയപ്പോൾ അവൻ കുടുകുടാ ചിരിച്ചിരുന്നു..

അവനെയും ഒരുക്കി നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചപ്പോൾ അവനൊരു കുഞ്ഞി രാജകുമരാനായി മാറിയിരുന്നു..

പോകാനായി ഇറങ്ങിയപ്പോഴാണ് കെെയ്യിൽ ഒരു രൂപ പോലും ഇല്ലെന്ന് ഒാർത്തത്..

എങ്ങനെ പോകും എന്നതിനേക്കാൾ അപ്പോൾ എന്നെ വേദനിപ്പിച്ചത് പുറത്തേക്ക് പോകാൻ ഉത്സാഹം കാട്ടൂന്ന കിച്ചൂട്ടന്റെ സന്തോഷം ഇല്ലാതാകുമോ എന്നതായിരുന്നു..

പക്ഷേ, കെെയ്യിലേക്ക് അമ്മയുടെ പഴ്സ് വെച്ചു തന്ന് ഒന്നും മിണ്ടാതെ അമ്മ അകത്തേക്ക് പോയപ്പോൾ എനിക്ക് മനസ്സിലായി,വർഷങ്ങളായി അമ്മ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചെറിയൊരു സമ്പാദ്യം ആയിരിക്കും അതെന്ന്...!!

എങ്കിലും ഒരു കൗതുകത്തിനായി ഞാൻ അത് തുറന്ന് നോക്കി,500 ന്റെ ഒരു പഴയ നോട്ടും,പിന്നെ 10 ന്റെയും ഇരുപതിന്റെയും കുറച്ചു നോട്ടുകളും കുറെ ചില്ലറത്തുട്ടുകളും..

അതുമായി കിച്ചൂട്ടനെയും കൊണ്ട് കടയിലേക്ക് ഇറങ്ങുമ്പോൾ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ ഞരമ്പുകൾ പൊട്ടി രക്തം പൊടിയുന്നത് ഞാൻ അറിഞ്ഞു..

               ❄️❄️❄️❄️❄️❄️

കിച്ചൂട്ടന് കെെ നിറയെ ചോക്ലേറ്റുകൾ വാങ്ങിയാണ് വിമല ചേച്ചിയുടെ അടുത്തേക്ക് പോയത്..

ചേച്ചിയെ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു..

കുറ്റബോധത്തോടെ തലക്കുനിച്ച എന്നെ കണ്ടിട്ടാകണം വിമല ചേച്ചി കിച്ചൂട്ടനെ ഒരു സ്റ്റാഫിന്റെ കെെയ്യിലേൽപ്പിച്ചിട്ട് എന്നെയും കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി..

ഗൗരവ്വക്കാരിയായ വിമല ചേച്ചി എന്നോട് 'എന്താണ് നിനക്ക് പറ്റിയത്' എന്ന് ചോദിച്ചതും ചേച്ചിയുടെ മുന്നിൽ ഞാൻ പൊട്ടിക്കരഞ്ഞു പോയിരുന്നു...

        ❄️❄️❄️❄️❄️❄️❄️❄️

എന്റെ സങ്കടങ്ങളെല്ലാം കേട്ട് കഴിഞ്ഞതും ചേച്ചി വല്ലാത്തൊരു അമ്പരപ്പിലായിരുന്നു..

സ്വന്തം കൂടപ്പിറപ്പിൽ നിന്നും ഇങ്ങനെയൊരു ചതി ആരും പ്രതീക്ഷിക്കില്ലലോ...??

നാളെ തന്നെ ജോലിക്ക് വന്നോളാൻ ചേച്ചി അനുവാദം തന്നതിനൊപ്പം പണ്ടത്തെ ശംമ്പളത്തിന്റെ ബാക്കിയും പലിശയും കൂട്ടി നല്ലൊരു തുക എന്റെ കെെയ്യിൽ വെച്ചു തന്നിരുന്നു..

ആ 15000 കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു,നന്ദിയോടെ ഞാൻ ചേച്ചിയെ നോക്കുമ്പോളും ചേച്ചി എനിക്ക് നാളെ ഇടാനുളള യുണിഫോം പാക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു..

ആരെയും പേടിക്കണ്ട,കൂടെ ഞാൻ ഉണ്ട് എന്ന് ചേച്ചി പറയാതെ പറഞ്ഞപ്പോൾ, കടയിലെ പഴയ സ്റ്റാഫുകളെല്ലാം ഒന്നും സംഭവിക്കാതെ പോലെ പെരുമാറി എന്റെ ധെെര്യത്തിന് മൂർച്ച കൂട്ടി...!!

തിരികെ വരുമ്പോൾ കെെയ്യിലുളള കാശിൽ നിന്നും കിച്ചൂട്ടന് 2 ഉടുപ്പുകളും കളിപ്പാട്ടങ്ങളും സെറിലാകും മേടിച്ചു..

പുറത്ത് പോയതിന്റെ സന്തോഷത്തിൽ വന്നത് മുതൽ അച്ഛനോട് അവന്റെ ഭാഷയിൽ എന്തോക്കെയോ പറയുന്നുണ്ടായിരുന്നു..

കാര്യമായി അവൻ പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും അവൻ പറയുന്നതിനെല്ലാം മറുപടി പറയുന്ന അച്ഛനെ കണ്ടപ്പോൾ ഉളളിലെവിടെയോ ഒരു നീറ്റൽ ഉണ്ടായി..

സ്വന്തം കൊച്ചു മകനാണെന്ന് അറിഞ്ഞിട്ടാണോ അച്ഛൻ അവനെ ലാളിക്കുന്നത്...??

ഞാൻ ഒാരോന്നു ചിന്തിച്ചു നിൽക്കുന്നതിന്റെ ഇടയിൽ അമ്മ അവനായി പാൽ കൊണ്ട് വന്നു..

ഞാൻ കൊടുക്കാമെന്ന് പറഞ്ഞിട്ടും അമ്മ തന്നെ അവന് കൊടുത്തു,എപ്പോഴും അവനെ വഴക്ക് പറയുമെങ്കിലും ഉളളിൽ അവനെ അമ്മയ്ക്കും വലിയ കാര്യമാണെന്ന് എനിക്കറിയാം..

ഈ വയ്യാഴികയിലും അവന് വേണ്ടി ആഹാരം ഉണ്ടാക്കുന്നതും ഒാരോ പണി ചെയ്യുമ്പോളും അടുക്കളയിൽ ഒരു തൊട്ടിൽ കെട്ടി അവനെ നോക്കിയതും ഒക്കെ അമ്മ തന്നെയാണ്..

പക്ഷേ, അമ്മയും അറിയൂന്നില്ലലോ അവൻ സ്വന്തം ചോരയാണെന്ന്...??

അറിയാവുന്ന തനിക്കാകട്ടെ തുറന്നു പറയാനും വയ്യ..

അതോർത്തു സ്വയം പുച്ഛം തോന്നിയപ്പോൾ ഞാൻ മേലു കഴുകി വന്നു പൂജാ മുറിയിൽ കയറി വിളക്ക് വെച്ചു നാമം ചൊല്ലി..

ഒത്തിരി നാളുകൾക്ക് ശേഷം മനസ്സിൽ ഒരു ശാന്തി നിറയുന്നത് ഞാൻ അറിഞ്ഞു..

പക്ഷേ,അപ്പോഴും വർഷങ്ങൾക്ക് മുൻപ് ചേച്ചിയെ കൂട്ടി ഉമ്മറത്തിരുന്നു നാമം ചൊല്ലുന്ന ഒരു അനിയത്തിയുടെ മുഖം എന്നെ വല്ലാതെ തളർത്തി...

       ❄️❄️❄️❄️❄️❄️❄️❄️❄️

പിറ്റേന്ന് മുതൽ ഞാൻ ജോലിയ്ക്ക് പോയി തുടങ്ങി..

കിച്ചൂട്ടനെ അമ്മയുടെ അടുത്ത് ഏൽപ്പിച്ചു പോകുമ്പോൾ മനസ്സിൽ ഒരു വേദന തോന്നിയെങ്കിലും അവനും കൂടി വേണ്ടിയാണല്ലോ എന്നോർത്ത് സ്വയം സമാധാനിച്ചു...

ജോലിയ്ക്ക് ചെന്ന എന്നെ ഞെട്ടിച്ചു കൊണ്ട് ചേച്ചി എനിക്ക് തന്ന ജോലി കെെത്തറി യൂണിറ്റിലെ സൂപ്പർവെെസറായിട്ടായിരുന്നു..

എന്നെ കൊണ്ട് കഴിയുമോ എന്ന് ചോദിച്ചപ്പോൾ,എന്നെ സമാധാനിപ്പിച്ച് ചേച്ചി ധെെര്യം പകർന്നു..

പതിയെ പതിയെ ആ ജോലിയിൽ ഞാനെന്റെ സകല പ്രയത്നങ്ങളും ചെലുത്തി..

എന്റെ പുതിയ ചില തീരുമാനങ്ങൾ ആ യൂണിറ്റിന് വൻ ലാഭം നൽകി...

മൂന്ന് മാസം കൊണ്ട് ജീവിതത്തിൽ സ്വയം കാലുറപ്പിച്ചു നിൽക്കാനുളള കെൽപ്പ് ഞാൻ ഉണ്ടാക്കി...

കൂട്ടിന് കിച്ചൂട്ടന്റെ സ്നേഹവും കുസൃതിയും കുടി ചേർന്നപ്പോൾ ജീവിതം സന്തോഷകരമായി തുടങ്ങി..

ഇതിനിടയിൽ എന്റെ കല്യാണം നടത്താനായി അമ്മു വലിയ വഴക്ക് ഉണ്ടാക്കിയെങ്കിലും എന്റെ ശക്തമായ എതിർപ്പ് കൊണ്ട് അവൾ പത്തി താഴ്ത്തി..

അതിന് ശേഷം അവൾ വല്ലപ്പോഴും മാത്രം വീട്ടിൽ വരും,എന്റെ മുൻ ഭർത്താവിനൊപ്പം അവൾ കറങ്ങി നടക്കുകയാണെന്ന് അറിഞ്ഞെങ്കിലൂം അത് എന്നെ ഒട്ടും തന്നെ ബാധിച്ചില്ല..

ഞാൻ സ്വയം ഉണ്ടാക്കിയെടുത്ത എന്റെ ലോകത്ത് കിച്ചൂട്ടൻ മാത്രമെ ഉണ്ടായിരുന്നുളൂ...

അവനിൽ മാത്രം പ്രതീക്ഷ വെച്ചതിനാൽ മറ്റൊന്നും തന്നെ എന്നെ അലട്ടിയില്ല....!!

ജീവിതം സുഗമമായി പോകുന്നതിനിടയിൽ ഒരു ദിവസം കടയിലെ റിസപ്ഷനിസ്റ്റ് വന്നിട്ടില്ല എന്ന് വിമല ചേച്ചി പറഞ്ഞതനുസരിച്ച് ഞാൻ കടയിലേക്ക് ചെന്നു...

ഉച്ച കഴിഞ്ഞ് തിരക്കൊന്ന് ഒതുങ്ങിയ സമയം നോക്കി കഴിക്കാൻ പോകാൻ തുടങ്ങിയപ്പോളാണ് എന്റെ കഥയിലെ മറ്റൊരു ക്രൂര കഥപാത്രമായ അജയ ചന്ദ്രനെ കണ്ടത്..

ഒപ്പം സിന്ദൂരം അണിഞ്ഞ ഒരു പെൺക്കുട്ടിയും ഉളളതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു..

പക്ഷേ, എന്നെ തിരിച്ചറിഞ്ഞ ആ നിമിഷം തന്നെ അയാൾ വല്ലാതെ പരിഭ്രമിച്ചു തുടങ്ങി..

എന്നെ കണ്ടു ഭയപ്പെടുന്ന അയാളെ കണ്ടതും എനിക്ക് പുച്ഛം തോന്നി..

ബിൽ കെെമാറി ബാക്കി തിരികെ നൽകുന്നതിനിടയിൽ ഞാൻ മനപൂർവ്വം ചോദിച്ചു,

"എന്താ അജയചന്ദ്രാ,ഒളിച്ചോട്ടമൊക്കെ കഴിഞ്ഞ് എന്നാ പൊങ്ങിയെ...??

അല്ല;കൂടെ ഉളളത് ആരാ..??

സ്വന്തം ഭാര്യ തന്നെയാണോ...?"

അപ്പോഴേക്കും അയാൾ ആകെ വിളറിവെളുത്തിരുന്നു..

കാര്യമറിയാതെ ഞങ്ങളെ മാറി മാറി നോക്കുന്ന അയാളുടെ ഭാര്യയെ കണ്ടതും എനിക്ക് സഹതാപം തോന്നി..

അയാളുടെ മറുപടിക്ക് കാക്കാതെ ഞാൻ പതിയെ ക്യാബിനിൽ നിന്നും ഇറങ്ങി അകത്തേക്ക് നടന്നു...

പെട്ടെന്നാണ് "അമൃതേ" എന്നൊരു വിളി കേട്ടത്...

അയാളായിരിക്കും എന്ന് ഉറപ്പുളളത് കൊണ്ട് തിരിഞ്ഞു നോക്കാതെ തന്നെ ഞാൻ "എന്താണ്" എന്ന് ചോദിച്ചു...

"അമൃത എന്നോട് ക്ഷമിക്കണം..

തന്നെ ചതിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല..

നിവൃത്തിക്കേടു കൊണ്ട് ചെയ്തു പോയതാ..!!"

സങ്കടം നിറഞ്ഞ അയാളുടെ വാക്കുകൾ കേട്ടതും സംശയത്തോടെ ഞാൻ തിരിഞ്ഞു നോക്കി..

നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കുന്ന അയാളെ കണ്ടതും ഞാൻ ഒന്ന് അമ്പരന്നു..

"ഗൾഫിൽ വെച്ചുണ്ടായ ഒരു സാമ്പത്തിക ബാധ്യത തീർക്കാൻ എന്നെ സഹായിച്ചത് അമൃതയുടെ അനിയത്തിയുടെ ഫ്രണ്ടായ രാഹുൽ ആയിരുന്നു..

നാട്ടിലെത്തിയിട്ടും ആ ബാധ്യത തീർക്കാൻ എനിക്ക് സാധിച്ചില്ല..

കാശിന് പകരം ഇങ്ങനെ ഒരു നാടകത്തിന് നിന്നു കൊടുക്കാൻ അവർ പറഞ്ഞപ്പോൾ എനിക്ക് മറ്റു മാർഗ്ഗമില്ലായിരുന്നു..

അവർ എന്നോട് പറഞ്ഞത് ഞാൻ കല്യാണത്തിൽ നിന്നും പിന്മാറുമ്പോൾ മറ്റു വഴിയില്ലാതെ അമൃത സ്നേഹിക്കുന്ന ആളെ തന്നെ വിവാഹം ചെയ്യാൻ അച്ഛൻ സമ്മതിക്കും എന്നായിരുന്നു..

പക്ഷേ, അതിന് പിന്നിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ അറിഞ്ഞില്ല..

എല്ലാം അറിഞ്ഞപ്പോൾ വന്ന് എല്ലാ സത്യങ്ങളും തുറന്ന് പറയണമെന്ന് പലവട്ടം ചിന്തിച്ചതാ..

പക്ഷേ, പേടിയായിരുന്നു എനിക്ക്..

മനസ്സ് കൊണ്ട് ആയിരം വട്ടം ആ കാലിൽ വീണതാ ഞാൻ..

ഇതെന്റെ ഭാര്യയാ ഗീതാ..ഇവളോട് എല്ലാം ഞാൻ തുറന്നു പറഞ്ഞിട്ടുണ്ട്.."

അയാൾ പറഞ്ഞത് വിശ്വസിക്കാനാകാതെ ഞാൻ നിന്നപ്പോൾ ആ പെൺക്കുട്ടി നിറ കണ്ണുകളോടെ എന്നെ നോക്കി...

അന്ന് നടന്നതൊക്കെ മുൻക്കൂട്ടി തീരുമാനിച്ച നാടകമായിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല...

കടയിൽ വെച്ച് ഒരു രംഗം ഉണ്ടാക്കാതിരിക്കാൻ ഞാൻ കരച്ചിലടക്കി സ്റ്റാഫ് റൂമിലേക്ക് ഒാടി..

എന്റെ അവസ്ഥ കണ്ട് കൂടെയുളളവർ വന്നപ്പോൾ ഞാൻ എല്ലാം അവരോട് തുറന്നു പറഞ്ഞു..

എല്ലാം കേട്ടതിന് ശേഷം വിമല ചേച്ചി എന്റെ ബാഗ് എടുത്ത് കെെയ്യിൽ വെച്ച് തന്നിട്ട് പറഞ്ഞു..

" എല്ലാം പോയി ചോദിക്ക് നിന്റെ അനിയത്തിയോട്...

സത്യങ്ങളെല്ലാം അറിഞ്ഞിട്ട് മാത്രം നീ ഇനി ഇങ്ങോട്ട് വന്നാൽ മതി...!!"

ചേച്ചിയുടെ വാക്കുകൾ കേട്ടതും ഞാൻ കണ്ണു തുടച്ചു കടയിൽ നിന്നും ഇറങ്ങി..

അച്ഛനെ വിളിച്ചു അമ്മു വീട്ടിൽ ഉണ്ടോ എന്നുറപ്പിച്ചതിന് ശേഷം ഞാൻ ഒരു ഒാട്ടോ വിളിച്ചു വീട്ടിലേക്ക് യാത്ര തിരിച്ചു..

മനസ്സ് ആകെ പ്രക്ഷുബ്ദമായതിനാൽ ഞാൻ സ്വയം നിയന്ത്രിച്ചു..

എടുത്തു ചാടാതെ സമാധാനപരമായി പെരുമാറാൻ ഞാൻ മനസ്സിൽ പറഞ്ഞു പഠിച്ചു..

ഓട്ടോ നിർത്തി കലങ്ങിയ മനസ്സോടെ വീട്ടിലേക്ക് നടക്കുമ്പോളാണ് വീടിന്റെ മുന്നിലായി നിന്ന് സംസാരിക്കുന്ന അമ്മായിയെയും 4-5 പെണ്ണുങ്ങളെയും കണ്ടത്..

അതെല്ലാം നാട്ടിലെ പ്രധാന പരദൂഷണക്കാരാണെന്ന് മനസ്സിലായതും അവരുടെ മുന്നിൽ പെടാതെ ഞാൻ മാറി അകത്തേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് അമ്മായിയുടെ വാക്കുകൾ കേട്ടത്..

"എന്റെ സൂസമ്മേ,ആ മൂത്ത പെണ്ണില്ലേ
അമൃത...?

അവൾ പെഴച്ചു പെറ്റതാ ഇവിടുളള ആ കൊച്ചിനെ..

ചേച്ചിയുടെ അഴിഞ്ഞാട്ടത്തിൽ മനം നൊന്ത എന്റെ അമ്മു മോളാ അവളെ നല്ല രീതിയിൽ കെട്ടിച്ചു വിട്ടത്..

എന്നിട്ടെന്തായി..?

ആ ചെറുക്കന്റെ കൺമുന്നിൽ വെച്ച് തന്നെ മറ്റു പലരുടെ കൂടേം പോക്കു തുടങ്ങിയപ്പോളാ സഹിക്കെട്ട് അവൻ ആ ബന്ധം ഒഴിഞ്ഞത്..

ആ ചെറുക്കന്റെ അവസ്ഥ കണ്ട സങ്കടം തോന്നീട്ടാ അമ്മു ഇപ്പോൾ അവനൊരു ജീവിതം കൊടുക്കാൻ പോകുന്നേ..

എല്ലാം എന്റെ അമ്മു മോളുടെ മനസ്സിന്റെ നന്മ..

ആ നശിച്ചവൾ  എങ്ങനെ എങ്കിലും ഒന്നു തീർന്നു കിട്ടുവാരുന്നെങ്കിൽ ഈ കുടുംബം രക്ഷപ്പെട്ടനേ..

ഇനി അവൾ കാരണം എന്റെ മോൾക്കും കൂടി ചീത്ത പേരാകുമോ എന്നാ ഇപ്പോളെന്റെ പേടി..."

സങ്കടം അഭിനയിച്ചു അമ്മായി അങ്ങനെ പറഞ്ഞതും ചുറ്റുമുളളവർ മൂക്കത്ത് കെെ വെക്കുന്നതും എന്നെ പ്രാകുന്നതും ഞാൻ കണ്ടു..

ഒരു വർഷം മുൻപ് വരെ തന്റെ അദ്ധ്വാനത്തിന്റെ ഒരു പങ്കു ഒരു മടിയും കൂടാതെ പറ്റിയിരുന്ന അമ്മായി ഇങ്ങനെ പറഞ്ഞപ്പോൾ സങ്കടത്തെക്കാളെറേ ദേഷ്യമാണ് എനിക്ക്തോന്നിയത്..

പുകയുന്ന മനസ്സോടെ അവിടെ നിൽക്കുമ്പോളാണ് ജീൻസും ഇറുകി പിടിച്ച ബനിയനും ഇട്ട് എന്റെ മുൻ ഭർത്താവിനൊപ്പം എങ്ങോട്ടോ  പോകാൻ ഒരുങ്ങിയിറങ്ങിയ അമ്മുവിനെ കണ്ടത്..

ദേഷ്യം കൊണ്ട് ഭ്രാന്തമായ ഒരു അവസ്ഥയിലായ ഞാൻ ശര വേഗത്തിൽ അവളുടെ അടുത്തേക്ക് ചെന്നു..

എന്നെ കണ്ടതും അവളൊരു പുച്ഛ ചിരി ചിരിച്ചു..,പക്ഷേ,
അടുത്ത നിമിഷം എന്റെ കെെകൾ അവളുടെ കരണത്ത് ആഞ്ഞു പതിച്ചു..

പറമ്പിൽ പണിയെടുത്തു തഴമ്പിച്ച എന്റെ കെെ കൊണ്ടുളള അടിയിൽ അവൾ തല കറങ്ങി നിലത്തേക്ക് ഇരുന്നതും മുടി കുത്തിന് പിടിച്ച് വലിച്ചിഴച്ചു ഞാൻ രണ്ട് കവിളിലും മാറി മാറി പ്രഹരിച്ചു..

അപ്പോഴെക്കും അമ്മായിയുടെ കരച്ചിൽ കേട്ട് നാട്ടുക്കാരും അച്ഛനും അമ്മയും ഒാടി വന്നിരുന്നൂ..

വേദന കൊണ്ട് പുളയുന്ന അവളെ വലിച്ചിഴച്ചു ഞാൻ തെങ്ങിൽ കൊത്തി വെച്ചിരുന്ന വാക്കത്തി വലിച്ചൂരി..

അമ്മുവിനെ രക്ഷിക്കാനായി ഒാടി വന്ന രാഹുലിന് നേരെ ഞാൻ കത്തി വീശി..

 

(തുടരും)

വെെകീപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു..

ഇഷ്ട്ടമായെങ്കിൽ എനിക്കായ് രണ്ട് വരി.....
 


രണ്ടാംക്കെട്ട്.....(Part-6)

രണ്ടാംക്കെട്ട്.....(Part-6)

4.4
55889

SANDRA C.A.#Gulmohar❤️ © copyright work-This work protected in accordance with section 45 of the copyright act 1957(14 of 1957) and should not used in full or part without the creator's prior permission     രാഹുലിന് നേരെ ഞാൻ കത്തി വീശിയതും പേടിച്ച് പിറകോട്ട് മാറിയ രാഹുൽ നിലതെറ്റി വീണു.. അപ്പോഴേക്കും വേദന അടക്കി ഏഴുന്നേൽക്കാൻ ശ്രമിച്ച അമ്മുവിന്റെ അടി വയറ്റിൽ ഞാൻ ചവിട്ടാൻ കാലു പൊക്കുന്നത് കണ്ട് അവൾ കെെക്കൂപ്പി തൊഴുതു... അത് കണ്ടതും ഹൃദയത്തിലെവിടെയോ അവളോടുളള മൃദുല വികാരങ്ങൾ അണപ്പൊട്ടുന്നത് ഞാൻ അറിഞ്ഞു... പക്ഷേ, പാടില്ല.. അമ്മായിയുടെ വാക്കുകൾ ഒാർത്ത് ദേഷ്യത്തെ മുഴുവൻ മനസ്സിലേക്ക് ആവാഹിച്ച് ഞാൻ അമ്മുവിന്റെ മുടി കുത്തിന് പിടിച്ചെഴുന്നേൽപ്പിച്ചു... ഞാൻ അടിച്ച കവി