ഒരു മനുഷ്യൻ ആണ്..
വികാരങ്ങളും വിചാരങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യൻ...
ഓരോരുത്തരും അവരുടേതായ രീതിയിൽ വ്യത്യസ്തരാണ്... നിലപാടുകൾ കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കാം..
നിങ്ങൾക്കായുള്ള വഴികൾ
നിരവധിയാണ്..
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും നിങ്ങൾക്ക് തന്നെ...
മഴയെ നോക്കിയാൽ....
എന്നിൽ
ഉണ്ടാക്കുന്നതായിരിക്കില്ല അടുത്ത ആൾക്ക് തോന്നുന്നത്..
അവന്റെ മാനസികവ്യാപാരത്തെ
ആശ്രയിച്ചാകാം അത്..
ഒരുപക്ഷെ എപ്പോൾ
വേണമെങ്കിലും മാറുകയും
ചെയ്യാം...
ഒരിടത്ത് ആനന്ദത്തിന്റെ
ചാറ്റൽ മഴയാകുമ്പോൾ മറുഭാഗത്തു
അത് നോവിന്റെ പേമാരിയാകാം..
പ്രണയത്തെ സൂചിപ്പിക്കുമ്പോൾ
തന്നെ മറുപുറം വിരഹത്തിന്റെ
വേദനയാകാം..
കാഴ്ചകൾ വ്യത്യസ്തമാകാം..
കാഴ്ചപ്പാടുകൾ നിർണയിക്കുമ്പോൾ...