Aksharathalukal

❣️soul of love❣️__05

📝Riya_anuz_❤️ 
 
പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അവൾക്കു പിറകെ കാമകണ്ണുകളുമായി കയറി വന്ന് ആ മുറിയിൽ സ്ഥാനം പിടിച്ച *സേട്ടുവിനെ*....💔
 
 
പുറം തിരിഞ്ഞു നിന്ന് തേങ്ങുകയായിരുന്നു ഇഷ.. പിൻ കഴുത്തിൽ തട്ടുന്ന ആരോചികമായ  ചുടുനിശ്വാസം അവളെ പരിഭ്രമപെടുത്തി... അവൾക്കു നടക്കാൻ പാടില്ലാത്തതെന്തോ നടക്കാൻ പോകുന്നു എന്നാ ചിന്ത മനസിൽ ഉടലെടുത്തു... പിന്നിൽ നിന്നു ആരോ ഗഡമായി അവളെ വാരി പുണർന്നപ്പോളാണ് ആണ് അവൾക്കു ബോധം തിരികെ വന്നത്..
 
അവൾ ആ കൈകളിൽ നിന്ന് രക്ഷപെടാൻ ആവും വിധം നോക്കി അവസാനം എന്നോണം ഉള്ള ശക്തി മുഴുവനെടുത്തു അവൾ അയാളെ തള്ളിയിട്ടു... നിലത്തു കിടക്കുന്ന സേട്ടുവിനെ കണ്ട് അവൾക്കു ഭയം വർധിച്ചു..നിഷ്പ്രയാസം അയാൾ അവടെ നിന്നും എഴുന്നെറ്റ് വന്നു അവളുടെ മുടിക്കുത്തിൽ പിടിച്ചു അഞ്ചു തല്ലി ജനാല കമ്പിയിൽ അവളുടെ തല അടിച്ചു നെറ്റി പൊട്ടി ചോര വന്നു... അയാളുടെ ചെയ്തികളിൽ തളർന്നു പോയ ഇഷക് ഒരു തുറുപ്പു ചിട്ടെന്ന പോൽ അടുത്തിരിക്കുന്ന കുങ്കുമ ഭരണിയിൽ നിന്ന് സിന്ദൂരം അവളുടെ കണ്ണിലേക്കേറിഞ്ഞു ഒരു കൂട്ടം കുപ്പിവളകൾ അയാൾക് നേരെ എറിഞ്ഞുടച്ചു അവടെ നിന്നും ഓടി...
 
അയാളുടെ അലർച്ച ആഘോഷത്തിനിടെ ആരും കേട്ടില്ല..
 
 
അവടെ നിന്നും ഓടി മറഞ്ഞ ഇഷ ഈ വേഷത്തിൽ പുറത്ത് പോകുന്നത് നല്ലതല്ലാത്തതിനാൽ കാർത്തികയുടെ റൂമിലേക്കോടി ക്ഷീണത്താൽ വെള്ളം കുടിക്കാൻ വന്ന കാർത്തിക കാണുന്നത് കരഞ്ഞോലിച്ചു സാരിയിൽ മുഴുവൻ ചുവപ്പ് കലർന്നു  നിൽക്കുന്ന ഇഷയെ ആണ്..
 
ഒരു ചോദ്യത്തിനോ ഉത്തരത്തിനോ നില്കാതെ പുറത്ത് ആഘോഷത്തിൽ പങ്കെടുത്തവരുടേത് പോലുള്ള ഒരു റോസും പച്ചയുമാർന്നാ ദവണിയും സംശയം തോന്നാതിരിക്കാൻ അവളുടെ മുഖവും മേയിൽ പറ്റിയ കുങ്കുമവും മറ്റും തൊടച്ചു നീക്കി.
 
 
മയക്കത്തിലായിരുന്ന മയൂരിയെ കാർത്തിക അവൾക്കായി കൊടുത്തു കൊണ്ട് പറഞ്ഞു "എന്റെ പൊന്നുമോളെ നന്നായി നോക്കണം നിങ്ങക്ക് രക്ഷപെടാനുള്ള വഴി ഞാൻ കാണിച്ചു തരാം ഞാനും നിന്നെ പോലെ ഇവടെ എത്തിയതാ എനിക്ക് ഇവൾ മാത്രേ ഉള്ളു എന്റെ ഗതി എന്റെ കുഞ്ഞിന് വരരുത് എനിക്ക് ഇവടെ നിന്നും ഒരു മോചനമില്ല നന്നായി നോക്കണം എന്ന് നിറ കണ്ണാൽ പറഞ്ഞു കൊണ്ട് അവൾ മയൂരിയെ ചുംബനം കൊണ്ട് മൂടി.. രക്ഷപെടാൻ വേറെ വഴിയില്ലാത്ത ഇഷ മറ്റൊന്നും ആലോചിച്ചിരുന്നില്ല.. ഇനിയും സമയം പോയാൽ അത് റിസ്കാണെന്ന് മനസിലാക്കി കാർത്തികയോടൊപ്പം ദുപ്പട്ട  അണിഞ്ഞു അവൾ ആ അങിഷങ്ങൾ കിടയിലൂടെ നടന്നു..
പെട്ടെന്ന് ആരും തന്നെ അവരെ ശ്രദ്ധിക്കുമായിരുന്നില്ല..
 
 
ദൂരെ നിൽക്കുന്ന രുദ്രനെയും തന്റെ മാറിലായി കിടന്നുറങ്ങുന്ന 3 1/2 വയസ് കാരിയെയും നോക്കികൊണ്ട് അവൾ കാർത്തികയോടൊപ്പം നടന്നു... കാർത്തിക അവളുമായി പോയത് രുദ്രാനടുത്തായിരുന്നു ഒരു നിമിഷം ഇഷ താൻ വീണ്ടും കെണിയിൽ പെട്ടു എന്ന് മനസിലാക്കി കാർത്തികയോട് പറയാൻ ഒരുങ്ങുന്നതിന് മുൻപ് തന്നെ അവൾ എല്ലാം അവനോട് പറഞ്ഞിരുന്നു ഇവടെ നിന്നും ആ കുഞ്ഞുകൂടി രക്ഷപെടും എന്നുള്ളതുകൊണ്ടും അവൻ രക്ഷപെടാൻ വേറെ മാർഗമില്ലാത്തതിനാലും ഇഷക് അവന്റെ കൈൽ നിന്നു ഒരു മോചനം ഇല്ല എന്ന് ഉറപ്പിച്ചു അവളുടെ മുറിവാർന്ന കുപ്പിവള കൈകൾ അവൻ മുറുകെ പിടിച്ചു വേദനയാൽ അവൾ ഒന്നും പുളഞ്ഞു...
 
 
വെപ്രാളത്തിനിടയിൽ ഇതൊന്നും കാർത്തിക കണ്ടിരുന്നില്ല *സീമന്തപുരിയിലേക്ക്* ഉള്ള പച്ചക്കറികളും മറ്റു സാധനങ്ങളും എടുക്കാൻ വേണ്ടി പോകുന്ന വണ്ടികടുത്തേക്കായി ആണ് കാർത്തിക അവരെ കൊണ്ട് പോയത്  അത് ചരക്കേടുകനായി ബാംഗ്ലൂരിലേക്കാണ് പോകുന്നത് പച്ചക്കറിയുടെയും മീനിന്റെയും മറ്റും ഒരുജാതി സ്മെല് ആ വണ്ടികുണ്ടായിരുന്നു എന്നാൽ രക്ഷപ്പെടണം എന്നാ ചിന്തയാൽ അവർ അതൊന്നും ഗൗനിച്ചില്ല കാർത്തിക അവർക്കായി ഒരു ബാഗ് കൂടെ നൽകി അവടെ നിന്നും ഓടി മറഞ്ഞു..
 
 
അത് ഒരു കണ്ടായിഞ്ഞാർ ആയിരുന്നു ആദ്യം രുദ്രൻ കയറി ഇഷയിൽ നിന്ന് കുഞ്ഞിന്നെ വേടിച്ചു പിന്നീട് ധാവണി കാരണം കയറാൻ കഴിയാതേ നിൽക്കുന്ന അവളെ എടുത്തു കേറ്റി ആ ഡോർ അടിച്ചു അരികിലായി ചാരി വെച്ചിരുന്ന പാർസൽ ബോക്സിനു പിന്നിലായി സ്ഥാനം പിടിച്ചു അവനു പിന്നാലെ അവളും പോയി പെട്ടെന്മാരും കണ്ടുപിടിക്കാതിരിക്കാൻ എന്നവണം അവൻ ആ ബോക്സുക്കളാൽ ഒരു  മറവ് തീർത്തു...
 
 
അങ്ങ്ഇങ്ങായി ഉള്ള 15 ഓട്ടയിലൂടെ വരുന്ന കാറ്റും വെളിച്ചവും മാത്രമേ അതിലുണ്ടായിരുന്നുള്ളു ഒരു വേള അവൻ ഭയപ്പെട്ടു ഇതിനകത്ത് എങ്ങാനും ശ്വാസം മുട്ടനുഭവപ്പെടുമോഎന്ന്... കുറച്ചു സമയത്തിന് ശേഷം വണ്ടി പുറപ്പെട്ടു...
 
 
ആ ഇരുട്ടിൽ ആ കുഞ്ഞു കാന്താരിയെ മാറിൽഅണച്ചു അവളും ഉറങ്ങി.. അവൻ ഒരു കാവൽകാരനാനെന്ന പോൽ അവർ സംരക്ഷണ വലയം തീർത്തു...
 
 
(സീമന്തപുരി)
 
 
ട്ടേ... പറയെടീ അവർ എവിടേ നിന്നോടാ ചോദിച്ചു ഇവടെ മയൂരിയും അവരും...
 
 
സേട്ടുവിനെ കാണാനില്ലെന്ന് മനസിലാക്കിയ മാധവൻ അവനെ എല്ലായിടത്തും നോക്കി അവസാനം ലെച്ചുവിന്റെ മുറിയിൽ നിന്നുള്ള നേരാക്കo കേട്ട് അയാൾ ഒരു പരിഹാസ ചിരി ചിരിച്ചു... മറഞ്ഞു നിന്നു ഒളിഞ്ഞുനോക്കി അപ്പോഴാണ് ചോരയിൽ കുളിച് കിടക്കുന്ന സേട്ടുവിനെ കണ്ടത്...
 
സേട്ടുവിന്റെ ഏറ്റുപറച്ചിലും മയൂരിയെ കാണാതായതിന്റെയും പിന്നിൽ കാർത്തികയുടെ കൈകൾ ഉള്ളത് മാധവൻ മനസിലാക്കി ..
 
 
എത്ര ചോദിച്ചിട്ടും പറയാൻ തയാറകാത്ത കാർത്തികയെ അയാൾ ഒരുപാട് ഉപദ്രവിച്ചു... പിന്നീടവൻ മനസിലാക്കി അവർക്ക് രക്ഷപെടാൻ ഇവിടുന്നു ആക്കെ ഉള്ള വഴി കണ്ടയിനാർആണെന്ന്...
 
 
സമയം കളയാതെ മാധവൻ സുകുവിനും വാസുവിനും വിളിച്ചു... ചായകുടിക്കാനായി വണ്ടി നിർത്തിയ ഇരുവരും ഫോൺ റിങ്ചെയ്ത ഉടനെ കാര്യം തിരക്കി പക്ഷേ ആ വണ്ടി മുഴുവൻ പരിശോധിച്ചിട്ടും അവർക് മൂവരെയും കാണാൻ ആയില്ല അത് മാധവനിൽ ദേഷ്യo ഇരട്ടിച്ചു...
 
 
ഇരുവരും വണ്ടി നിർത്തിയ തക്കം നോക്കി രുദ്രൻ ഇഷയെയും കുഞ്ഞിനേയും പിടിച്ചു വണ്ടിയിൽ നിന്നിറങ്ങിയിരുന്നു.. അവനെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഇടയിൽ അവനിൽ നിന്ന് ഇഷ നൈറ്റ്‌ പെട്രോളിങ് നടത്തുന്ന പോലീസിന്റെ അടുത്തേക് അവൻ കാണാതെ വേഗത്തിൽ നടന്നു...
 
അവരോടായി അവൾ സഹായം അഭ്യർഥന നടത്താൻ ഒരുങ്ങിയപ്പോഴേക്കും മയൂരി ഉറക്കത്തിൽ നിന്ന് എഴുന്നെറ്റ് കരച്ചിൽ തുടങ്ങി.. കുഞ്ഞിന്റെ കരച്ചിൽ കേട്ട രുദ്രൻ ഇഷ പോലീസിന്റെ അരികിൽ നില്കുന്നത് കണ്ട് ദേഷ്യത്താൽ മുഷ്ടി ചുരുട്ടി.. വേഗത്തിൽ അവർക്കരികിലേക് നടന്നു ഇഷയുടെ കൈകൾ മുറുക്കി പിടിച്ചു... അവൻ അവരോടായി ഇത് എന്റെ ഭാര്യയും മക്കളുമാണ് ഞങ്ങള്ക്ക് വഴിതെറ്റി എന്നിങ്ങനെ എല്ലാം പറഞ്ഞു അവരോടായി ഇത് ഏതാ സ്ഥലമെന്ന് ചോദിച്ചറിഞ്ഞു
 
അത് കർണാടക സ്റ്റേറ്റ് ആയിരുന്നു ബാംഗ്ലൂരിനോട് ചേർന്ന ഒരു ഗ്രാമ പ്രദേശം.. മൂവരും പോലീസ് കരോടൊത്തു അവടെ നിന്നും യാത്ര തിരിച്ചു കന്നഡ അറിയാത്തതിനാലും രുദ്രന്റെ കൈ ബലത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ കയ്യാതത് കൊണ്ടും ഇഷ അവൾകു രക്ഷപെടാനയുള്ള  തക്കം പാർത്തിരുന്നു..ഫോൺ കേടായതിനാൽ പോലീസിന്റെ കൈൽ നിന്ന് അവൻ ഫോൺ വാങ്ങി ആർകോ call ചെയ്തു ലൊക്കേഷൻ സെൻറ് ചെയ്തു പോലീസ് കരോടായി നന്ദി പറഞ്ഞു അവടെ ഇറങ്ങി...
 
 
കന്നഡ പോലീസിന് ഇഷയുടെ വേഷവും ഭാവവും കാരണം അവളെ മനസിലാക്കാൻ കഴിയുമായിരുന്നില്ല.. അവളുടെ മോഡേൺ ഡ്രസ്സ്‌ അണിഞ്ഞ photes ആയിരുന്നു എല്ലാവരുടെയും അടുക്കൽ..
 
 
രുദ്രൻ തന്റെ കൈലുള്ള പൊട്ടിയ  ഫോൺ ഓൺ ചെയ്തു അത് ഫുൾ സ്ക്രാച്ച് ആയിരുന്നു അവൻ ദേഷ്യത്താൽ ഇഷയെ നോക്കി പോലീസ്കാരുള്ളതിനാൽ അവൻ അവളെ ഒന്നും ചെയ്യില്ല എന്ന് അവൾക്കു ഉറപ്പായിരുന്നു..
 
 
ഇഷ ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്നാ മട്ടിൽ വിശന്നു കരയുന്ന കുഞ്ഞിന് കാർത്തിക കൊടുത്ത ബാഗിൽ നിന്ന് ഒരു കുപ്പി പാലും ബിസ്കറ്റും കൊടുത്തു അവൾക്കും വിശക്കുന്നുണ്ടായിരുന്നു അതിൽ ഉള്ള ഒരു ബോട്ടിൽ വെള്ളമെടുത്തു കുറച്ചു കുടിച്ചു ബാക്കി രുദ്രൻ കൊടുത്തു ഇരുവർക്കും ഒരുപോലെ വിശപ്പുള്ളതിനാൽ മറുതൊന്നും പറയാതെ ബാക്കി അവൻ
കുടിച്ചു...
 
 
സിമന്തപുരിയിൽ കട്ടായി പോയ ഇഷയുടെ ലൊക്കേഷൻ പിന്നീട് കാണിച്ചത് കർണാടകയിൽ ഉള്ള *മകലി*യിൽ ആണ് ദർശ് സമയം കളയാതേ അവരുടെ പോലീസ് സ്‌ക്വാഡിനെ വിവരം അറിയിച്ചു..ഒപ്പം അവളെ സുരക്ഷിതയകനായി അവളെ കിഡ്നാപ്പ് ചെയ്തവർക്കെതിരെ ഷൂട്ടിംഗ് ഓർഡറും ഉണ്ടായിരുന്നു..
 
 
കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് s i ക്ക് ഇഷയെ പറ്റിയുള്ള കൂടുതൽ ഡീറ്റൈൽസും കാൾസും വന്നത്...
 
എന്തോ ഓർത്ത പോലെ si രുദ്രനോടായി ഇവളെ അറിയുമോ എന്ന് ചോദിച്ചു വേഗത്തിൽ ഇല്ല എന്ന മറുപടിയുമായി അവൻ ഇഷയും കുഞ്ഞുമായി അവടെ നിന്ന് വേഗത്തിൽ നടന്നു...
 
 
പെട്ടെന്നുള്ള അവന്റെ ഭവമാറ്റത്തിൽ പന്തികേട് തോന്നിയ si  അവനോട് നിൽക്കാൻ പറഞ്ഞു അത് കേൾക്കാൻ കൂട്ടകാതെ അവൻ അവളുമായി ഓടി..
 
 
അപ്പോഴാണ് si ക്ക് ലെച്ചു ആണ് ഇഷ എന്ന് മനസിലായത് താൻ ചെയ്ത മണ്ടത്തരം ആലോചിച്ചു അയാൾ തലകടിച്ചു സമയം പഴകാതെ അവർക്കരികിലേക് ഓടി അപ്പോഴേക്കും അവിടെക് ഒരു വാൻ വന്നിരുന്നു രുദ്രൻ കുഞ്ഞിനേയും ഇഷയെയും അതിലേക് തള്ളിയിട്ടു അവൻ കെയറാൻ ഒരുങ്ങും മുന്നേ ചുറ്റും വെടി ഒച്ച മുഴങ്ങി ഇഷ കൈൽ നിന്ന് മിസ്സാകുമെന്ന് തോന്നിയ si രുദ്രന്റെ കലിനായി വെടിവെച്ചു ഒന്ന് വെച്ചു പോയ രുദ്രൻ അത് കാര്യമാക്കാതെ വേഗം വാനിൽ കയറി
 
 
Si കാറിന് നേരെ തുടരെ തുടരെ വെടി വെച്ചു ഇത് കേട്ട മയൂരി പേടിച്ചു ബോധം മറിഞ്ഞു... ഇഷക് ചുറ്റും നടക്കുന്നത് കണ്ട് തല വെട്ടി പുള്ളയുന്നത് പോലെ തോന്നി...
 
 
എങ്ങോട്ടെന്നറിയാത്ത ബോധമില്ലാതെ കിടക്കുന്ന കുഞ്ഞും വേദന കൊണ്ട് പുളയുന്ന രുദ്രനുമായി ആ വാൻ ലക്ഷ്യ സ്ഥാനത്തേക് ചലിച്ചു 
 
വേദനകൊണ്ട് പിടയുന്ന രുദ്രനെ കണ്ട് അവളുടെ ഉള്ളം എന്തിനെന്നിലാതെ പിടഞ്ഞു...മണിക്കൂറുകൾ പിന്നിട്ടു വേദനയാൽ രുദ്രൻ പാതി മയക്കത്തിൽ ചേക്കേറി...
 
വണ്ടി ചെന്ന് നിന്നത് ഒരു പൊളിഞ്ഞു വീഴാറായ  ഒരു ഓടിട്ട വീടിന് മുന്നിലാണ് സമയം ഒട്ടും തന്നെ പഴക്കാൻ ഇല്ലാത്തതിനാൽ ഡ്രൈവർ വന്ന് രുദ്രനെ ആ വീട്ടിനുളിലേക് കൊണ്ട് പോയി ഇഷ മയൂരിയുമായി അവർക്ക് പിന്നാലെ നടന്നു...
 
 
ഒരു പറ്റം ചെറുപ്പക്കാർ വന്ന് ആ ഡ്രൈവറെ കൈൽ നിന്ന് രുദ്രനെ ഒരു കട്ടില്ലെന്ന് തോന്നിക്കുന്ന ബെഞ്ചിൽ കിടത്തി  മുറിവായ അവന്റെ കാലിലേക് ഇൻഫെക്ഷൻ ആക്കാതിരിക്കാൻ  ഒരു കുപ്പി വോഡ്ക ഒഴിച്ചു ഇഷക് നേരെ തിരിഞ്ഞു അവളോടായി അവന്റെ മുറിവ് ഡ്രസ്സ്‌ ചെയ്യാൻ പറഞ്ഞു അവർ കുഞ്ഞിനേയും എടുത്തു അവടെ നിന്ന് പോയി ഒരു ഓപ്പറേഷൻ തിയേറ്റർ എന്നാ പോലെ എല്ലാ സാധനങ്ങളും ഒരുക്കിയ മേശയും മറ്റുo അവടെ ഒരുകിയിരുന്നു...
 
 
ഒരു mbbs സ്റ്റുഡന്റ് ആയത് കൊണ്ട് തന്നെ അവൾക് ഒരു ജീവന്റെ വില നന്നായി അറിയാം ഇനിയും വെഴുകിയാൽ എന്തു കൊണ്ടും അത് അപകടമാണ്.. തന്റെ മുന്നിൽ വേദനയാൽ പിടയുന്ന ഒരു രോഗി എന്നാ നിലയിലായിരുന്നു അവനെ അവൾ നോക്കിയത്.. വേഗം തന്നെ ഇരുകൈകളും സാനിറ്റൈസ ചെയ്തു അവൾ മാസ്ക് അണിഞ്ഞു അവന്റെ കാലിലേക്കായി നോട്ടം മാറ്റി... ആവിശ്യത്തിലേറെ രക്തം അതിൽ നിന്ന് ഒഴുകിയിരുന്നു അവനിൽ നിന്ന് വേദനയുടെ നിരക്കവും മുളലുകളും പുറപ്പെട്ടു..അത് വക വെക്കാതെ രക്തം ഒളിക്കുന്ന ആ മുറിവ് ഒരു പഞ്ഞി ഉപയോഗിച്ച തുടച്ചു കാത്തിരികയുടെയും മറ്റും സഹായത്തോടെ ആ പച്ച ഇറച്ചിയിൽ നിന്ന് അവൾ ആ ബുള്ളറ്റ് പുറത്തെടുത്തു വേദനയാൽ രുദ്രൻ അലറിക്കൊണ്ട് അവളുടെ കൈകളിൽ മുറുകെ പിടിച്ചു ആ കുപ്പിവള കൈകൾ കുപ്പിച്ചിലിന്നാൽ മുറിഞ്ഞു...വേദന കടിച്ചു പിടിച്ചു അവൾ ആ മുറിവ് തുന്നി ചേർത്തു എന്തു കൊണ്ടോ അവൻ ഈ വേദന സഹിക്കാവുന്നതിലും അപ്പുറമായി തോന്നി...രക്തം ഒരുപാട് പോയതിനാൽ അവൻ AB- grp blood വേണമായിരുന്നു വേറെ നിവർത്തിയില്ലാതെ സെയിം ബ്ലഡ്‌ ഗ്രുപ്പ് ആയ അവൾ തന്നെ അവൻ സ്വന്തം  രക്തം ധാനം ചെയ്തു.. തന്നിലെ ഓരോ തുള്ളി രക്തം അടർന്നു മാറുമ്പോഴും അവൾക്കു വളരെ ഏറെ തളർച്ച തോന്നി...മുറിവ് കെട്ടിയ ശേഷം അവനു തളർച്ച മാറ്റാൻ എന്നാ വണ്ണം എനർജിമെഡിസിനും പൈൻ  കില്ലറും നൽകി ഇഷ തന്റെ കൈലെ കുപ്പിവളയാൽ മുറിഞ്ഞ മുറിവുകൾ ആന്റിബയോടിക് ഉപയോഗിച്ചു കേട്ടി...
 
 
രുദ്രൻ മയക്കത്തിലാണ്... ഇഷ അവൾക് ചുറ്റും ഒന്നും കണ്ണോടിച്ചു അപ്പോഴാണ് അവൾ അവിടെ ശെരിക്കും കാണുന്നത് തന്നെ അപ്പോഴത്തെ വെപ്രാളത്തിൽ അവൾ മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ല.. ആ മുറി നിറച്ചു മെഡിസിൻസും ഹ്യൂമൻ ബോഡിയെ കുറിച്ചും എന്നിങ്ങനെ ഒരു ക്ലിനിക് +ലാബ് +ഓപ്പറേഷൻ തിയേറ്റർ എന്നിങ്ങനെ ഒരു മിനി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു അതിനാൽ തന്നെ അവൾക്കു അതികം ബുധിമുട്ടേണ്ടി വന്നില്ല...
മയങ്ങി കിടക്കുന്ന രുദ്രനെ കണ്ട് അവൾ ഒരു തരി പോലും പക ആളികത്തിയില്ല എന്നത് അവളിൽ അത്ഭുദം സൃഷ്ടിച്ചു മാത്രവുമല്ല ഇവടെ ഉള്ളവർക്കു എങ്ങനെ അറിയാം താൻ ഒരു മെഡിസിൻ സ്റ്റുഡന്റ് ആണെന്നത് എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ അവളെ വേട്ടയാടി...
 
 
അപ്പോഴാണ് പേടിച് കരയുന്ന മയൂരിയുടെ ശബ്ദം അവളിൽ കുഞ്ഞിനെ കുറിച്ചുള്ള ചിന്ത ഉണർത്തിയത്.. വേഗം തന്നെ അവൾ കരച്ചിൽ കേട്ട ഭാഗത്തേകായി ചെന്നു.. അവിടെ ഒരു ഭാഗത്തായി ഗ്ളൂക്കോസ് കേറ്റി കിടകുന്ന കുഞ്ഞിനെ അവർ എല്ലാവരും ചേർന്ന് കരച്ചിലടക്കാൻ നോക്കുന്നുണ്ട് എന്നാൽ അതിന് കഴിഞ്ഞില്ല എന്നതാണ് സത്യം...
 
 
സത്യത്തിൽ ചുറ്റും കൂടി നിൽക്കുന്ന അപരിചിതരെ കണ്ടാണ് കുഞ്ഞു കരഞ്ഞത് വേഗം തന്നെ ഇഷ മയൂരീകരികിലായി സ്ഥാനം പിടിച്ചു *എച്ചിയാമ്മേ*എന്ന് പറഞ്ഞു തേങ്ങിക്കൊണ്ട് ആ മൂന്ന് വയസുകാരി അവളെ അള്ളി പിടിച്ചു...
 
 
ഇഷ ഒരു പിടച്ചിലോടെ അവളെ തഴുകി ആദ്യമായാണ് ഒരു കുഞ്ഞു തനിൽ ആശ്രയം കണ്ടെത്തുന്നത് പൊതുവെ കുഞ്ഞുങ്ങളെ കൊഞ്ചിക്കാത്ത അവൾക്കു മയൂരി ഒരു കുഞ്ഞു പാഠപുസ്തകമായി തീരുകയായിരുന്നു..
 
 
ചുമന്നു തുടുത്ത കുഞ്ഞു ചുണ്ടും ആ ഉണ്ടകവിളും നിറഞ്ഞൊഴുകിയ മിഴികളും അവളോട് ഒരുപാട് പരിഭവങ്ങൾ പങ്കു വെച്ചു..മാത്രവുമല്ല ആ കുഞ്ഞു കാന്താരി അവളുടെ അമ്മയെ ഒന്ന് തിരക്കുക പോലും ചെയ്യാത്തത് അവളെ സംശയത്തിലാഴ്ത്തി...
 
 
*എച്ചിയമ്മേ* മോൾച്ചു കൈ ബേജാനിച്ചൂനു ചിണുങ്ങി കൊണ്ടുള്ള ആ പറച്ചിൽ ഇഷയുടെ കണ്ണ് കോണിൽ ഒരു നനവ് പടർത്തി..അടുത്ത് കിടക്കുന്നാ കട്ടിൽ അവൾ കുഞ്ഞുമായി സ്ഥാനം ഉറപ്പിച്ചു... ആ നീരു വന്ന കുഞ്ഞി കൈകളിൽ ഒരു നന്നുഞാ ചുംബനം നൽകി കുഞ്ഞിനെ തോളിൽ കിടത്തി തട്ടി കൊണ്ട് അവൾ മയൂറിക്കായി രണ്ട് വരി മൂളി...
 
 
*ആരാരോ അരിരാരോ
ആംബുലിക് നേരിവരോ... ഓ...
 
തയാന തയിമാരോ
താങ്കരത തേര്
ഇവരോ.. ഓ...
 
 
മൂച്ചിപെട്ട നോഗുമെന്ന്
 മൂച്ചെടുക്കി മുത്തമിട്ടെൻ...
 
നിഴലുപേട്ട നോഗുമെന്ന്
നിഴവലന്താ മുത്തമിട്ടെൻ..
 
തൂങ്ങാമണി വിളക്കെ
തൂങമ തൂങ്ങുകണ്ണേ 
 
അസ അകൾ വിളക്കെ..
അസയമാ തൂങ് കണ്ണേ
 
ആരാരോ അരിരാരോ
അരിരോ അരിരാരോ... (2)
 
     _സിരുതേയ് (thalattu)
 
മയൂരി പതിയെ അവളുടെ ചൂട് പറ്റി  മയങ്ങി..അന്ന് ആദ്യമായി അവൾ സ്വയം ഒരു അമ്മയിലേക് രൂപ മാറ്റം പ്രാപിക്കുകയായിരുന്നു.. അന്ന് വരെ ഇല്ലാത്ത പല ഫീലിങ്‌സും അവളെ വന്ന് മൂടാൻ തുടങ്ങി.. തനിൽ നിന്ന് ആ കുഞ്ഞിനെ അടർത്തു മാറ്റരുതെന്ന് ആരോ പറയും പോലെ അവൾക്കു അവളുടെ ലോകം ആ കുഞ്ഞിലേക്കായി ചുരുങ്ങും പോലെ തോന്നി...
 
ഉറങ്ങി കിടക്കുന്ന കുഞ്ഞിയെ (മയൂരി ഇനി കുഞ്ഞിന്ന് വിളികാം)അവൾ കട്ടിലിലേക്കായി കിടത്താൻ നോക്കി പക്ഷേ ഇഷയെ അള്ളി പിടിച്ച കുഞ്ഞിയെ എത്ര ശ്രമിച്ചിട്ടും അവൾക്കു കട്ടിലിൽ കിടത്താനായില്ല...
 
 
നേരെത്തെ രുദ്രനെ എടുത്തു കൊണ്ടുവന്ന ഡ്രൈവർ അവളിൽ നിന്ന് കുഞ്ഞിയെ പതിയെ അടർത്തി മാറ്റി കട്ടിലേക് കിടത്തി പുതച്ചു കൊടുത്തു... ഉറക്ക ക്ഷീണം നന്നേ ഉണ്ടായിരുന്നെങ്കിലും മയങ്ങാൻ ഇഷ തയാറാല്ലായിരുന്നു..
 
അവളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം അന്വേഷിക്കുക ആയിരുന്നു അവൾ.. മുറി വിട്ടിറങ്ങിയ ആ പയ്യൻ പിന്നാലെ അവളും വെച്ചു പിടിച്ചു അവൻ ചെന്നത് ഹാൾ എന്ന് തോന്നും വിധം നിറയെ സോഫ നിറഞ്ഞ സ്ഥലത്തേക്കായിരുന്നു... തനിക് പിന്നാലെ വന്ന ഇഷയെ കണ്ട് അവർ 4 പേരും പരസ്പരം നെറ്റി ചുളിച്ചു..
 
*എന്താ എന്തു വേണം..?! *വളരെ ഗംബിര്യമായ ശബ്ദത്തോടെ ശക്തി ചോദിച്ചു (driver)
 
അത് അത് പിന്നെ എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ടായിരുന്നു പേടിച്ച പേടിച് അവൾ പറഞ്ഞു 
 
 
നിങ്ങളെ ചോദ്യങ്ങൾക് ഉത്തരം തരലല്ല ഞങ്ങളുടെ പണി നിന്ന് കാറാതെ അവടെ വെലോം പോയി ഇരിക്കാൻ നോക്ക്.. അർജുൻ
 
Please... നിങ്ങൾക്ക് മാത്രേ എന്നെ സഹായിക്കാനാവു അതുകൊണ്ടാ..
 
 
പറ്റില്ലെന്ന് പറഞ്ഞില്ലേ... നിങ്ങൾ ഇവടെ നിന്നും രക്ഷപെടില്ല.. രക്ഷപെടാൻ ജീവൻ ഉള്ളഇടത്തോളം കാലം ഞങ്ങൾ സമ്മതിക്കില്ല.. നന്ദൻ
 
 
എനിക്ക് കുറച്ചു കാര്യങ്ങൾ അറിഞ്ഞാമതി അല്ലാണ്ട് ഞാൻ എങ്ങും പോകില്ല.. സത്യം!!അവൾ നിസ്സഹായത്തോടെ പറഞ്ഞു
 
 
ഒന്ന് പുച്ഛിച്ചു കൊണ്ട് ശിവ പറഞ്ഞു ഓഹ് പിന്നെ അല്ലെങ്കിൽ നിങ്ങൾ ഇവടെന്ന് പോകും പോലും...
 
 
ഞങ്ങൾക്കെന്ന എല്ലാവർക്കും നിങ്ങളോടും നിങ്ങളെ കുടുംബത്തോടും തീർത്ത തീരാത്ത പക ഉണ്ട് അറിയോ... ഞങ്ങളെ എല്ലാം ജീവനെയാ നിങ്ങൾ എല്ലാവരും കൂടെ ഈ അവസ്ഥയിൽ ആക്കിയത് വെറുതെ വിടില്ല ആരെയും നിങ്ങളൊക്കെ നരകിച്ചു ചാകും അല്ല കൊല്ലും ഞങ്ങൾ..
 
 
ഇപ്പോ നിങ്ങളെ ഞങൾ ഒന്നും ചെയ്യാത്തത് *ദേവേട്ടൻ* പറഞ്ഞത് കൊണ്ട..
 
 
നിങ്ങൾ എന്തൊക്കെയാ ഈ പറയണേ ഞാൻ എന്തു ചെയ്തുന്ന ആരാ ഈ ദേവൻ എനിക്കൊന്നും മനസിലാകുന്നില്ല അവൾ അലറി..
 
മുഖഅടക്കി ഒന്ന് കൊടുക്കാനായി അവന്റെ കൈ തരിച്ചു പക്ഷേ അതിനു മുതിരാതെ അവളോടായി അവൻ പറഞ്ഞു തുടങ്ങി
 
*ദേവേട്ടന്റെയും ആരവിന്റെയും *കഥ
 
 
ഏട്ടന്റെ ജീവന്റെ കഥ
 
*ആരവ് മഹാദേവൻ* എന്നാ അവന്റെയും കുഞ്ഞനിയന്റെയും കഥ💔💞
 
എന്നാൽ ആർക്കുമുണ്ടാകുമല്ലോ ഒരു വീക്ക്‌പോയിന്റ് അതായിരുന്നു അവൻ അവന്റെ അനിയൻ*arav*അച്ഛൻ മരിച്ചശേഷം 6 മാസം പ്രായം ഉള്ള കൈകുഞ്ഞിനെ ആ 5 വയസുകാരൻ സമ്മാനിച്ചു കാമുകനോപ്പം പോയതാണ് അമ്മയെന്ന പറയുന്ന സ്ത്രീ ആളുകളുടെ പരിഹാസവും കുത്തുവാക്കുകളും ആ ബാലനെ പാടെ തളർത്തികളഞ്ഞു കുത്തുവാക്കുകളും ഭയവും മൂലം ആ നാട്ടിൽനിന്നും ഓടി അകലുകയായിരുന്നു അരവിനേം കൈയിലേന്തി ഭക്ഷണത്തിനു വേണ്ടി ഒരുപാടലഞ്ഞു കുഞ്ഞനിയൻ കരയുമ്പോഴും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽകാനേ അവനായൊള്ളു ബോധം മറിഞ്ഞു നടുറോഡിൽ കിടക്കുമ്പോഴും ഒരു ആശ്രയത്തിനായി അവൻ പരതാതിരുന്നില്ല
 
ഒരു വൃദ്ധനായിരുന്നു അവരെ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നത് അവടെന്ന് നേരെ അയാളുടെ വീട്ടിലേക് നല്ല ഒരു മനസിനുടമ ആയിരുന്നു അദ്ദേഹം എന്നാൽ അവരെ വീട്ടിലേക് കൊണ്ടുപോകുമ്പോൾ മറ്റൊരു ഉദ്ദേശം കൂടെ അദ്ദേഹത്തിനുണ്ടായിരുന്നു മക്കളില്ലാത്ത തന്റെ മകൾക് ഒരു കുഞ്ഞ് അതായിരുന്നു *arav krishna* ദേവാനു വയർ നിറയെ ഭക്ഷണവും കളിപ്പാട്ടങ്ങളും ചോക്ലേറ്റും ജയൻ  വാങ്ങികൊടുത്തു ആ കൊച്ചു കുഞ്ഞിനോട് കുഞ്ഞുവാവക് പാൽ കൊടുക്കാനെന്ന വ്യാജേന പതിയെ അവനിൽ നിന്ന് ആരവിനെ മാറ്റിത്തുടങ്ങി.. പുറം പണികളിലും മറ്റും ഒരു കൈ താങ് ആക്കി... അവർക് വേണ്ടിയിരുന്നത് അടുത്ത തലമുറക്ക് ഒരു അവകാശിയായിരുന്നു അത്  ദേവനാകാൻ കഴിയുമായിരുന്നില്ല അവന്റെ പ്രായം അതിന് വില്ലനായി... കുഞ്ഞനിയൻ അപ്പച്ചിക്കൊപ്പം സന്ദോഷത്തോടെ കഴിയുന്നത് ഒരു പുഞ്ചിരിയോട് അവൻ കാണുകയായിരുന്നു... പല രാത്രകളിലെയും ഒറ്റപ്പെടൽ അവൻ മറക്കുന്നത് ആരാവ് ഉണ്ടല്ലോ എന്ന് കരുതിയായിരുന്നു.. രുക്മണിക്ക് പതിയെ പതിയെ ദേവനോട് ദേഷ്യമാകാൻ തുടങ്ങി ആരവ് തന്നിൽ നിന്ന് അകലുമോ എന്നാ ഭയം അവരെ  ഒരു മൃഗമാക്കി ആ സ്ത്രീ കുഞ്ഞു ആരാവിനെയും കൂട്ടി വിദേശത്തേക് കടന്നുകളഞ്ഞു...
 
പൊട്ടിക്കരഞ്ഞ ദേവനോട് ജയൻ പറഞ്ഞു നീ പഠിച്ചു വലിയ ആളായാൽ നിനക്ക് ആരവിനെ തിരിച്ചു തരാമെന്ന്.. അന്ന് ഹോസ്റ്റലിലാക്കി ജയൻ മടങ്ങുമ്പോൾ കുഞ്ഞനിയനു വേണ്ടി കഷ്ടപ്പെടാൻ തയാറായി കഴിഞ്ഞിരുന്നു ആ 6 വയസ് കാരൻ  7 ക്ലാസ്സ്‌ വരെ ഒരു മുടക്കവും കൂടാതെ അവന്റെ ചിലവുകൾ ജയൻ നടത്തി അതിന് ശേഷം ദേവൻ നരഗിക്കുകയായിരുന്നു
 
ജയന്റെ മരണത്തോടെ തന്റെ ചിലവുകൾ ഇരട്ടിയായി *ആരവ്* എന്നാ ലക്ഷ്യം അവനെ സമ്മന്തിച്ചിടത്തോളം അവന്റെ ജീവനേക്കാൾ വലുതായിരുന്നു..
 
ഒരുപാട് കഷ്ടപ്പെട്ടും വിയർത്തും സ്കോളോർഷിപ് ഒക്കെ നേടിയാണ് അവൻ mbbs കരസ്തമാക്കിയത് സ്വന്തം കാലിൽ നിക്കനായതോടെ അവൻ ആരവിനെ അന്വേഷിക്കാൻ തുടങ്ങി ഒരു famous indian docter എന്നതിനാൽ അത് അവനെ സമാന്തിച്ചിടത്തോളം ഈസി ആയിരുന്നു..കണ്ട് കിട്ടും മുൻപ് തന്നെ അവൻ ആരവിനായി ഒരു സ്വർഗ സാമ്രാജ്യം പണിതു കഴിഞ്ഞിരുന്നു എന്നാൽ അവനെ ഭയപ്പെടുത്തിയത് ദേവനെ ആരാവ് തിരിച്ചറിയുമോ അപ്പച്ചി അവനെ തിരികെ നൽകുമോ എന്നൊക്കെ ആയിരുന്നു
എന്നാൽ അവന്റെ സംശയങ്ങളെ പാടെ മാറ്റികൊണ്ട് അവനൊപ്പം ഇറങ്ങി വന്ന ആ പൊടിമീശകാരനെ അവൻ ഇരു കൈയും നീട്ടി സ്വീകരിച്ചു..
 
 
അപ്പച്ചിയുടെ സ്വന്തം മകനെ പോലെ കഴിഞ്ഞ ആരവ് ആവർക് സന്താന ഭാഗ്യം വന്നതോടെ ആരോരും ഇല്ലാത്തവനായി മാറി.. പക്ഷേ അവനോട് അവർ പറഞ്ഞിരുന്നു അവനെ സ്വന്തം പോലെ കരുതുന്ന ഒരു ഏട്ടൻ ഉണ്ട് അവനെന്ന് ആ പാവം കാത്തിരിപ്പിലായിരുന്ന അവന്റെ ദേവേട്ടനായുള്ള കാത്തിരിപ്പിൽ..
 
 
കളിയും ചിരിയും പരിഭവും മറ്റും ആയി ആരവ് ദേവന്റെയും ദേവൻ ആരവിന്റെയും എല്ലാമായി മാറി കഴിഞ്ഞിരുന്നു.. ജേർണലിസത്തിൽ ക്രായ്സ് ഉള്ള ആരവ് അതിന്റെ പിറകെ ആയിരുന്നു പേശിയെന്റ്സും മാറ്റുമായി ദേവനും സന്ദോഷത്തോടെ മുന്നോട്ട് പോയികൊണ്ടിരിക്കുന്ന അവന്റെ ജീവിതത്തിൽ കരിനിഴൽ പതിച്ചത് *മന്ത്രി സുഗുമരന്റെ രഹസ്യങ്ങൾ ചോർത്തിയപ്പോഴാണ് *
 
ദേവൻ പറയത്തക്ക സൗഹൃദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്നാൽ ആരവിന് ദേവൻ കഴിഞ്ഞാൽ പ്രിയം അവന്റെ  
ശിവനും ശക്തിയും നന്ദനും അർജുനും അടങ്ങുന്ന അവന്റെ *5 zz🦋*ആർന്നു
 
അവസാനമായി ഒരിക്കൽ  വെപ്രാളപെട്ടു ദേവന്റെ കൈൽ ചില പേപ്പർസ് കൊടുത്തു ഓടിയതാണ് ആരവ് പിന്നിട് ഹോസ്പിറ്റലിൽ വെച്ച് ചോരയാൽ പിടയുന്ന അവന്റെ കുഞ്ഞനിയനെ ആണ് അവൻ കാണുന്നത് കഴിവിന്റെ പരമാവധി നോക്കിയിട്ടും ദേവന് ഒന്നിനും സാധിച്ചില്ല ഇതിന് കാരണമായവരെ വെറുതെ വിടില്ല എന്നാ ശബദ്ധത്തോടെ ദേവൻ അസുരനിലേക് രൂപമാറ്റo സംഭവിച്ചു ഒരു മനുഷ്യ മൃഗമായി മാറി ഒരു ജീവന്റെ വിലയും മഹത്വവും അറിയുന്ന എട്ടായി കണ്ണിൽ ചോരയില്ലാത്ത രുദ്രനായി മാറി...
 
അസുരന്റെ പാതിയും ദൈവത്തിന്റെ പാതിയുമാൽ അവൻ
 
*രുദ്രദേവൻ*
 
ആയി മാറി 💔
 
(തുടരും)
 
തെറ്റ് തിരുത്തി വായിക്കുക അടുത്ത പാർട്ട്‌ അവസാന ഭാഗം... അഭിപ്രായങ്ങൾ കുറിക്കുക 🙂💔
 

❣️soul of love❣️__06

❣️soul of love❣️__06

4.5
38770

📝Riya_anuz_❤️     അസുരന്റെ പാതിയും ദൈവത്തിന്റെ പാതിയുമാൽ അവൻ*രുദ്രദേവൻ*ആയി മാറി   ആ പേപ്പർസ് വായിച്ചപ്പോൾ മനസിലായി അത് drags ആൻഡ് sexual harrasment ഉം ആയി ബന്ധമുള്ള പേപ്പേഴ്സ് ആണ് അതിന് പിന്നിൽ കണ്ട നാമം എല്ലാവരുടെയും പ്രിയങ്കരനായ മന്ത്രി സുഗുമാർ😏     പിന്നെ എല്ലാം ദേവേട്ടന്റെ പ്ലാനിങ്ങായിരുന്നു അവടെ അദ്ദേഹം ചൂസ് ചെയ്തത് സ്വന്തം പോളിസി ആയിരുന്നു സ്വയം വേദനിപ്പിക്കുന്നതിനേക്കാൾ ഇരട്ടി വേദനയാണ് ഞമ്മളെ പ്രിയപ്പെട്ടവർക്കു വേദനിക്കുമ്പോൾ ഉള്ളത് അത് വെച്ചാണ് പിന്നീട് ദേവേട്ടൻ കളിക്കാൻ തുടങ്ങിയത്..   ഞങ്ങൾക് അത് കണ്ടുപിടിക്കാൻ വല്യ പ്രയാസമുണ്ടായിരുന്