Aksharathalukal

☘വെള്ളിക്കൊലുസ് ☘ 3

തൂമ്പയെടുത്ത് പറമ്പിലെ കളകളൊക്കെ കിളച്ചുകൊണ്ടിരിക്കുമ്പോഴാണ് പടിപ്പുര കടന്ന് വരുന്ന മാധവനിൽ ശ്രീയുടെ കണ്ണുകൾ ഉടക്കിയത്. നേരം കുറിപ്പിക്കാൻ ഇറങ്ങുമ്പോൾ അയാളിൽ ഉണ്ടായിരുന്ന സന്തോഷത്തിന്റെ അലയൊലികൾക്ക് പകരം വിഷാദം കലർന്ന മുഖഭാഗം ഒരു വേള അവനിൽ അങ്കലാപ് നിറച്ചു.തലയിൽ ചുറ്റിയ തോർത്തെടുത്തു മുഖത്തെ വിയർപ്പുത്തുള്ളികൾ ഒപ്പി ആകാംഷയോടെ തനിക്കരികിലേക്ക് ഓടിവരുന്ന ദേവ് മാധവനിലും നൊമ്പരമുണർത്തി.

എന്തായി മാധവൻ മാമേ?
നേരം കുരിപ്പിച്ചോ??
എന്നേക്കാ മുഹൂർത്തം???

ആ ചോദ്യങ്ങൾക്കൊന്നിനും ഉത്തരം നൽകാനാവാതെ അയാൾ അരഭിത്തിയിലേക്കു ചാരിയിരുന്നു.
കണ്ണുകളിൽ നനവൂറിയത് അവൻ കാണാതിരിക്കാനുള്ള അയാളുടെ ശ്രെമം വിഫലമായി.

എന്താ??? എന്താ പറ്റിയെ???
എന്താണെങ്കിലും ഒന്നു പറഞ്ഞൂടെ??
തീയതി കുറിപ്പിച്ചില്ലേ???

അവന്റെ വാക്കുകളിൽ ആകാംഷയേക്കാൾ എന്തോ ഭയം കടന്നുകുടിയിരുന്നു.


ശ്രീ...... ഞാൻ പോയി. രണ്ടാൾടേം ജാതകം നോക്കിച്ചു. പക്ഷെ തമ്മിൽ തീരെ പൊരുത്തമില്ലന്നാ കണിയാൻ പറയുന്നത്.
വിവാഹം നടന്നാൽ രണ്ടിലൊരാൾക്കു മരണം പോലും സംഭവിക്കാമത്രെ.

വാക്കുകളിലെ തീകനലിന്റെ ചൂട് ഹൃദയത്തിലേക്ക് പടരുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.


മാധവൻ മാമേ എനിക്കിതിലൊന്നും തീരെ വിശ്വാസമില്ല. മനപ്പൊരുത്തമാണ് വേണ്ടത് അതാവോളം ഞങ്ങൾക്കുണ്ട്. ഇതിന്റെ പേരിൽ ന്റെ നന്ദുനെ വിട്ടുകളയാൻ ഞാൻ ഒരുക്കമല്ല. സ്നേഹിച്ചത് പാതിവഴിയിൽ ഉപേക്ഷിക്കാനല്ല.ജാതകപൊരുത്തം നോക്കി കെട്ടി പിന്നെ വേര്പിരിയുന്നവരില്ലേ..??
തന്നേക്കാമോ അവളെ എനിക്ക്??

നിരാശ വന്നു മൂടിയ കണ്തടങ്ങൾ അടുത്ത നിമിഷം യാചനപ്പൂർവം മാധവനിലേക്ക് നീണ്ടു.

മറുപടിയേതുമില്ലാതെ നിശ്ചലനായി ഇരിക്കുന്ന ആ മനുഷ്യന്റെ ഭാവം എന്തെന്ന് അവന് വ്യകതമായില്ല.

വീണ്ടും പ്രേതീക്ഷയോടെ ഉറ്റു നോക്കുന്ന ശ്രീയുടെ മിഴികൾ അയാളിൽ നീറ്റൽ പടർത്തി.

മോനെ..... നിന്റെ കയ്യിൽ എന്റെ മോളെ ഏൽപ്പിക്കാൻ മടിയുണ്ടായിട്ടല്ല.
ആണായും പെണ്ണായും ഒന്നല്ലേ ഒള്ളു.
വിവാഹത്തിന്റെ പേരിൽ അതിനെ കുരുതി കൊടുക്കാനൊക്കുമോ??
കണ്ണടയുമ്പോൾ അവളെ കണ്ടോണ്ട് മരിക്കണം ന്നാ എനിക്ക്. അവൾക്കെന്തേലും പറ്റിയാൽ....... 
നീയെന്റെ അവസ്ഥ മനസിലാക്കണം.ഒരച്ഛന്റെ സ്ഥാനത്തുന്നു ചിന്തിക്കുമ്പോൾ നിനക്ക് മനസിലാവും ഞാനെന്താ പറയുന്നതെന്ന്.

ശെരിയാണ്. ഏതൊരു പിതാവും ഇങ്ങനെ ചിന്തിക്കു..... തങ്ങൾ ജീവിച്ചിരിക്കെ മക്കൾ മരിക്കുക അസ്സഹനീയമായ ദുർവിധിയാണ്.
എത്ര തല്ലിയാലും വഴക്ക് പറഞ്ഞാലും അവരുടെ ഉള്ളിൽ കറകളഞ്ഞ സ്നേഹവാത്സല്യത്തിന്റെ കുത്തൊഴുക്ക് തന്നെയാവും...
പക്ഷെ തനിക്കാകുമോ?? അവളെ മറക്കാൻ?
തന്റെ പ്രണയവും പ്രാണനും അവളല്ലേ??
ഉത്തരം കിട്ടാത്ത ഒരായിരം സമസ്യകൾ തനിക് മുന്നിൽ വീറോടെ നിൽക്കുമ്പോൾ, ബുദ്ധിയും മനസും തമ്മിലുള്ള വടംവലിയിൽ സ്വയം പരാചിതനാവുകയാണെന്ന് തോന്നിയവന്...

കണ്ണുകൾ ഇറുകെ അടച്ചു തുറന്ന് ചെന്നിയിലൂടൊഴുകിയിറങ്ങിയ മിഴിനീർ തുടച്ചു മുന്നോട്ട് നോക്കുമ്പോൾ അയല്പക്കത്തെ പിള്ളേർക്കൊപ്പം കളിച്ചുല്ലസിക്കുന്ന നന്ദുവിൽ മിഴികൾ തങ്ങി നിന്നു.

അത്രമേൽ ഇഷ്ടമുള്ളൊരുവളെ വിട്ടുനൽകേണ്ടുന്ന ഹൃദയവേദന മനസിലാകെ പടരുന്നത് അവനറിയുന്നുണ്ടായിരുന്നു.



🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



കാലിലെ ചെരുപ്പഴിച്ചു ആദിത്യൻ ഉമ്മറത്തേക്ക് കയറുമ്പോൾ ശബ്ദം കേട്ടിട്ടാവാം ഇളയമ്മ പുറത്തേക് വന്നിരുന്നു.

എങ്ങിടാ പോയത് കണ്ണാ???
എത്ര നേരായി കാക്കണു?
സന്ധ്യയായത് കണ്ടില്ലാരുന്നോ??

പരിഭവം കലർന്ന ചോദ്യങ്ങൾക്കൊന്നിനും ഉത്തരം നൽകാതെ അവൻ അകത്തളത്തിൽ നിന്നും മുകളിലേക്കുള്ള പടികൾ കയറി തുടങ്ങി.

അത്താഴത്തിനു വന്നേക്കണം. നിക്ക് വയ്യ ഇത് കേറി അവിടെ എത്താൻ.
വിളിച്ചു പറയുമ്പോഴും മറുവശം നിശബ്ദമായിരുന്നു .

ഒന്ന് നിശ്വസിച്ചു പിന്തിരിഞ്ഞു നടക്കുമ്പോൾ അവന്റെ ഭാവവും മൗനവും അവരിൽ അസ്വസ്ഥത നിറച്ചിരുന്നു.

കട്ടിലിലേക്ക് ചാരി കിടന്ന് കണ്ണുകളടക്കുമ്പോൾ കരഞ്ഞു കലങ്ങിയ പെണ്ണിന്റെ മുഖം ആദിയുടെ മനസിലേക്കോടിയെത്തി. അവളുടെ ഇരിപ്പും ദുഃഖവും കണ്ണുനീരും ഹൃദയത്തിൽ വേദന പടർത്തുമ്പോൾ അവൾ തന്റെ പ്രണയമല്ലെന്ന് മനസ്സ് തർക്കിക്കുന്നു...

ചിന്തകൾ നാലുദിവസം മുന്നിലേക്ക് ചേക്കേറി.
സ്കൂളിൽ നിന്നും വരുന്ന വഴി മഴ കൂടിയപ്പോഴാണ് കവലയിലെ പലചരക്കുകടയുടെ തിണ്ണയിലേക്ക് ആദി കയറി നിന്നത്. അപ്രതീക്ഷിതമായി ഹരിയെ അവിടെ കണ്ടപ്പോൾ അവൻ ആദ്യം ചോദിച്ചത് ലെച്ചുവിനെ പറ്റിയാണ്.
അവളെന്നും വീട്ടിൽ ഓരോ കാരണങ്ങൾ മെനഞ്ഞു കേറിയിറങ്ങുന്നത് അവനും അറിയാവുന്ന കാര്യമാണ്.
അവന്റെ ഉള്ളിൽ അവളോട് തോന്നിയ ഇഷ്ടം തന്റെ മുന്നിൽ വെളിപ്പെടുത്തുമ്പോൾ അടക്കാനാവാത്ത സന്തോഷത്തോടെ ആഞ്ഞുപുൽകിയിരുന്നു താൻ.
ഒരു കുഞ്ഞി പെങ്ങളോടുള്ള കരുതൽ അത്രമാത്രം.
പക്ഷെ അവൾക് ആദി മാഷിനോടുള്ളത് സാഹോദര്യസ്നേഹമല്ലെന്ന് ഹരി പറയുമ്പോൾ അവന്റെ കണ്ണുകളിൽ നഷ്ടബോധം കണ്ടിരുന്നു.
എപ്പോഴോ ഒക്കെ ചില സംശയങ്ങൾ തോന്നിയെങ്കിലും അതെല്ലാം സത്യമാണെന്നു ഊട്ടിയുറപ്പിക്കുന്നതായിരുന്നു അവന്റെ വാചകങ്ങൾ . ലെച്ചുന്റെ കൂട്ടുകാരി കല്ലു ഹരിയോട് പറഞ്ഞത്രേ ലെച്ചുവിന്റെ മനസിലെ ആദിമാഷിന്റെ സ്ഥാനം.
ഒക്കെയും ഒരു ഉൾക്കിടിലമോടെ ശ്രെവിക്കുമ്പോൾ ദേഷ്യമാണോ സങ്കടമാണോ മുന്നിട്ടു നിന്നതെന്നറിയില്ല. തന്റെ സ്നേഹത്തെ അവൾ പ്രണയമായി കണ്ടത് ഒട്ടും അംഗീകരിക്കാനാവുമായിരുന്നില്ല.

പലപ്പോഴും അവളെ അവഗണിച്ചു മാറി നിൽക്കുമ്പോൾ ആ മനസിൽ നിന്നും താൻ മായുമെന്ന് വെറുതെ വ്യാമോഹിച്ചു. അതിലുപരി അവളെ ജീവനായൊരുത്തന്റെ ദുഖവും മനസിൽ വേദന നിറച്ചു.
ആദി എന്ന അധ്യായം അവളിൽ അടയുമ്പോൾ ആ ഹൃദയത്തിലെ മുറിപ്പാടിനെ ഉണക്കാനുതാകുന്ന മരുന്നാവണം ഹരിയുടെ പ്രണയമെന്ന് അവനെ പറഞ്ഞു പഠിപ്പിക്കുമ്പോൾ ഒക്കെയും മൂളി കേട്ടു നിറക്കണ്ണുകളോടെ തന്റെ കരം കവർന്ന ആ പയ്യൻ ആദിയിൽ എന്നുമത്ഭുതമായിരുന്നു.
 അവളുടെ മനസിന്റെ കോണിൽ ഒരു തരിമ്പോളം സ്നേഹം തനിക്കായി പിറവിയെടുക്കുമ്പോൾ ചേർത്ത് നിർത്താനായി. തന്റേതെന്ന് ലോകത്തോട് വിളിച്ചു പറയാനായി എത്ര നാൾ വേണമെങ്കിലും കാത്തിരിക്കുമെന്ന് പറയുമ്പോൾ , തന്റെ ഇഷ്ടം അവളിൽ ഒരിക്കലും അടിച്ചേൽപ്പിക്കില്ലെന്ന് പറയുമ്പോൾ നിസ്വാർത്ഥമായ ഹരിയുടെ പ്രണയം ആദിക്കു മുന്നിൽ വെളിവാക്കുകയായിരുന്നു..

ഹരിയുടെ ആ വാചകങ്ങളിൽ അവന്റെ പ്രാണനോടുള്ള സ്നേഹവും കരുതലും പ്രണയവും മുന്നിട്ട് നിൽക്കുമ്പോൾ നൊമ്പരങ്ങൾക്കിടയിലും ആദിയിൽ ഒരു ചിരി വിടർന്നിരുന്നു..

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃



ലെച്ചു.........
ഇവിടിരിക്കുവാണോ നീ..?
ഞാനെവിടെയെല്ലാം തിരക്കീന്നോ?
അമ്പലത്തിൽ വരുന്നില്ലെന്ന് നീ അമ്മയോട് പറഞ്ഞേൽപ്പിച്ചിരുന്നതോണ്ടാ വിളിക്കാഞ്ഞേ? എന്താടി എന്ത് പറ്റി? മുഖം വല്ലാണ്ടിരിക്കുന്നു??

കല്ലുവിന്റെ ചോദ്യങ്ങൾ കേൾക്കേ ഒരേങ്ങലടിയോടെ ലെച്ചു അവളെ ഇറുകെ പുണർന്നു.

 കല്ല്......കല്ലു...... മാഷ്ക്ക് എ... എന്നെ ഇഷ്.... ഇഷ്ടല്ലത്രേ. ന്നെ..... പ്രണയിച്ചിട്ടില്ല..... ഇനിയിട്ടതിനാവുല്ലെന്നും പറഞ്ഞു....
എനിക്ക്...... എനിക്ക് പറ്റുന്നില്ലടി...... മറക്കാൻ.... അത്രക്ക് അത്രക് സ്നേഹിച്ചു പോയി....ഞാൻ.

കണ്ണുനീരിലും വിക്കി വിക്കി പറയുന്നവളെ കല്ലു ഒന്നുടെ നെഞ്ചോട് ചേർത്തു.
അവളുടെ ദുഖങ്ങൾ നെഞ്ചിലേറ്റു വാങ്ങുമ്പോൾ കൂട്ടുകാരി എന്നതിലുപരി ഒരു മുതിർന്ന സഹോദരിയായായിരുന്നു കല്ലുവപ്പോൾ.

ലെച്ചു......
നിക്കറിയാം നിനക്ക് മാഷേ ഒത്തിരി ഇഷ്ടാണെന്ന്. പക്ഷെ ആ കണ്ണുകൾ എന്നെങ്കിലും നിന്നെ പ്രണയപൂർവം നോക്കിയിട്ടുണ്ടോ??
ഒരു നോട്ടത്തിൽ പോലും അയാൾ നിന്നെ പ്രണയിച്ചിട്ടില്ല. ഒക്കെ നിന്റെ മാത്രം മോഹമായിരുന്നു. പണ്ടേ നീയത് തുറന്നു പറഞ്ഞെങ്കിൽ ഇത്രത്തോളം നിനക്ക് വേദനിക്കേണ്ടി വരുമായിരുന്നില്ല.
ഒക്കെ മറന്നേക്കൂ.... അറിയാം അതത്ര എളുപ്പമല്ലെന്ന്... പക്ഷെ ഇനിയും നീയിങ്ങനെ വേദനിക്കുന്നത് കാണാനാവില്ല എനിക്ക്...
വാക്ക് താ.... ഇതിന്റ പേരിൽ നീ ബുദ്ധിമോശമൊന്നും കാണിക്കില്ലെന്ന്.

ഇടറിയ വാക്കുകളോടെ നിൽക്കുന്ന കല്ലുവിനെ നോക്കി ചിരിക്കാനൊരു പാഴ്ശ്രെമം നടത്തുമ്പോൾ തന്നെയോർത്തു വേദനിക്കുന്നവരെ തന്റെ ദുഃഖങ്ങളിൽ നിന്നും അടർത്തിമാറ്റാൻ അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു.



(തുടരും )


☘വെള്ളിക്കൊലുസ്☘ 4

☘വെള്ളിക്കൊലുസ്☘ 4

4.5
3049

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ മടക്കി വെച്ച തുണിത്തരങ്ങൾ ബാഗിലെക്ക് അടുക്കുമ്പോഴാണ് മുന്നിലേക്ക് നീണ്ടു വന്ന ചായ ഗ്ലാസ്സിലേക്കും അതിന്റെ ഉടമയിലേക്കും ശ്രീയുടെ കണ്ണുകൾ നീണ്ടത്. വൃത്തിയായി ഞൊറിഞ്ഞുടുത്ത സാരിയിൽ അല്പം ഒതുക്കത്തോടെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്ന തന്റെ പേര് കൊത്തിയ ആലിലതാലിയിൽ കണ്ണുകളുടക്കിയപ്പോൾ ധൃതിയിൽ തിരിഞ്ഞുകൊണ്ടവൻ തന്റെ ജോലിയിൽ വ്യാപൃതനായി. അപ്പോഴും എന്തു കൊണ്ടോ അവനൊരു വിങ്ങൽ തോന്നി. താനേറെ മോഹിച്ചു നന്ദുനായി വാങ്ങിയ താലി. ഇന്നതിനവകാശി അവളല്ല എന്ന സത്യം കുരമ്പ് പോലെ ഹൃദയത്തി